104 Photos - Nov 4, 2013
Photo: Photo: Photo: Photo: Photo: #ആത്മിക #AatmikaPhoto: #ആത്മിക #AatmikaPhoto: Photo: Photo: Photo: Photo: Photo: Photo: Photo: കഴിഞ്ഞ ശനിയാഴ്ച നന്ദിഹിൽസിൽ പോയപ്പോൾ!!!
#നന്ദിഹിൽസ് #nandihillsPhoto: ആമി ഇന്നലെ മുതൽ ഇരുന്നു തുടങ്ങി...
ഇന്നിപ്പോൾ കിടക്കാൻ കൂട്ടാക്കുന്നില്ല; തരം കിട്ടുമ്പോളൊക്കെ എണീറ്റിരിക്കും;  കുറേ ഇരുന്നു മടുക്കുമ്പോൾ ചെരിഞ്ഞു വീഴും!!
#Aatmika #ആത്മിക #വാവPhoto: #aatmika 
+ജസ്റ്റിൻ ജോസഫ്  എടുത്ത ആമിയുടെ ഫോട്ടോ. ഇവനെയൊക്കെ ഫോട്ടോഗ്രാഫി പഠിപ്പിച്ചവനെ വേണം ചവിട്ടാൻ. ഫുൾ ഔട്ട് ഓഫ് ഫോക്കസ്!!Photo: ആത്മികPhoto: Photo: Photo: #family #കുടുംബംPhoto: #മഴ
ആമി കണ്ട ആദ്യ മഴ; ആദ്യം നനഞ്ഞ മഴ...!
പാവം ഇപ്പോൾ ചുമയും ജലദോഷവുമായി വലയുന്നു...Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: ആമി ഓഫീസിൽ വന്നപ്പോൾ...
#Aatmika #ആത്മികPhoto: ആമിക്കു ജന്മദിനം!
ആഗസ്റ്റ് 15 നു ആമിക്കുട്ടിക്ക് ഒരു വയസ്സു തികയുകയാണ്! ഒരച്ഛനായതിന്റെ ഒരു വർഷം! മഞ്ജു ഒരമ്മയാതിന്റെ ഒരു വർഷം! ഒരു കുഞ്ഞു കളിക്കുടുക്കയായി അവൾ ഇപ്പോൾ പിച്ചവെച്ചു നടക്കാൻ തുടങ്ങിയിരിക്കുന്നു; പിഞ്ചിളം കാലടികളാൽ ചുവടുകൾ വെച്ച് അവൾ ഓടുകയാണെന്നു പറയണം! പതിയെ നടക്കുമ്പോൾ ബാലൻസുതെറ്റി വീണുപോവും. പിന്നെ ചെയ്യാനാവുന്നത് എണീറ്റു നിന്ന് ഒറ്റ ഓട്ടം വെച്ചുകൊടുക്കുക എന്നതാണ്. പ്രതിബന്ധങ്ങൾ അവൾക്ക് പ്രശ്നമല്ല; ഭിത്തിയോ കസേരയോ മേശയോ എന്തുമാവട്ടെ മുന്നിലുള്ളതിൽ തട്ടി വീണാൽ അല്പസമയം നിലത്ത് മലർന്നു കിടക്കും; അവളെ നോക്കി നിൽക്കുന്ന ആരുമാവട്ടെ അവരെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടും എഴുനേൽക്കും! ഇത്തരം കളികളിൽ രസം കയറിയാൽ പിന്നെ അവളതുതന്നെ തുടർന്നുകൊണ്ടിരിക്കും! അവളുടെ കളികൾ അങ്ങനെ കണ്ടിരിക്കാൻ നല്ല രസമാണ്. ആമിയുടെ കൂടുതൽ ഫോട്ടോസ് ഇവിടെ കൊടുത്തിരിക്കുന്നു (http://facebook.com/aatmika.rajesh)!
#ആത്മിക #Aatmika 
...
കൂടെ എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ!Photo: ആമിക്കുട്ടിയുടെ ഒന്നാം ജന്മദിനംPhoto: എഴുതിയപ്പോ ഒരു Y മിസ്സായിപ്പോയി :(Photo: ആമിക്കുട്ടിയുടെ ഒന്നാം ജന്മദിനംPhoto: ചിരി ഇങ്ങനെ മതിയോPhoto: ആമിക്കുട്ടിയുടെ ഒന്നാം ജന്മദിനംPhoto: ഞാനുമെന്റെ കുട്ട്യോളും...
#ശിശുദിനം ഏവർക്കും ശിശുദിനാശംസകൾ...Photo: ആമിക്കുട്ടിയുടെ ഒന്നാം ജന്മദിനംPhoto: ഹലോ അച്ഛനല്ലേ!!Photo: പുത്തൻ സ്റ്റൈലിൽPhoto: Photo: Photo: Photo: Photo: Photo:                Photo: Photo: Photo: Photo:                Photo:                Photo: Photo:                Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo:                Photo:                Photo:                Photo: Photo:                Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: Photo: ഒരു വയസ്സുള്ള കുഞ്ഞ്!
ആമി ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് ഒരു പ്രധാനപ്പെട്ട സ്റ്റേജിലൂടെ ആണെന്നു തോന്നുന്നു. വാക്കുകൾ മനസ്സിലുണ്ടായിട്ടും അത് കൃത്യമായി പ്രകടിപ്പിക്കാനാവത്തതിന്റെ സങ്കടം പലപ്പോഴും കരച്ചിലായി വരുന്നു; അവൾ ഉദ്ദേശിച്ച കാര്യം നമ്മൾ മനസ്സിലാക്കിയെന്നറിയുമ്പോൾ ഒരു കുഞ്ഞു പൂപ്പുഞ്ചിരി ചുണ്ടിൽ വിരിയും! അവൾ പറയുന്ന വാക്കുകൾ വളരെ ചുരുക്കമാണ്. അമ്മ, അച്ഛൻ, ചേച്ചി, കാക്ക, ബൗബൗ (പട്ടി), മാവു (മ്യാവു-പൂച്ച), ഇച്ചി, ടിവി, തുടങ്ങി രണ്ടക്ഷരത്തിലൊതുങ്ങുന്ന ഒരുപിടി വാക്കുകൾ.

എന്നാൽ അവൾ കൃത്യമായി പേരു തിരിച്ചറിഞ്ഞ ഒബ്ജക്റ്റുകൾ ഏറെയാണ്, മേശ, കസേര, ഫാൻ, ഫ്രിഡ്ജ്, കണ്ണാടി, ചീപ്പ്, കത്രിക, പൗഡർ, സൈക്കിൾ എന്നിങ്ങനെ പോവുന്നു അത്. ഇതിന്റെയൊക്കെ പേരുപറഞ്ഞ് എവിടെയെന്നു ചോദിച്ചാൻ അവൾ കൃത്യമായി സംഗതി തൊട്ടു കാണിച്ചു തരും.

പലപ്പോഴും അവൾ എന്തൊക്കെയോ പറയും. കൈ അലക്ഷ്യമായി ചൂണ്ടിക്കാണിച്ചാൽ എനിക്കതിന്റെ പേരു പറയാൻ പറ്റാതെ വരും. പല ആവർത്തി പറഞ്ഞാലും കമ്പ്യൂട്ടറിന്റെ മുന്നിൽ നിന്നെണീക്കാനുള്ള മടി കൊണ്ട് അവളോട് അതുമിതുമൊക്കെ ചോദിച്ച് ശ്രദ്ധ മാറ്റാൻ ശ്രമിക്കും - അവൾ പക്ഷേ, വിടാതെ അതേ കാര്യം പറഞ്ഞുകൊണ്ടിരിക്കും.

ശ്രദ്ധയൊന്ന് അവളിൽ നിന്നും മാറിയാൽ, അവൾ പറയുന്നതിനല്ല മറുപടി കൊടുക്കുന്നത് എന്നവൾക്കു മനസ്സിലായാൽ അവിടെ ഒറ്റ ഇരിപ്പാണ്. കുത്തിയിരുന്ന്, രണ്ടുകൈയ്യും കാൽപ്പാദങ്ങളിൽ പിടിച്ച് മുഖം കുമ്പിട്ട് ഒറ്റ കരച്ചിലാണ്. എങ്ങനെയിതൊന്നു പറഞ്ഞു മനസ്സിലാക്കും എന്നൊരു നിരാശ/ധർമ്മസങ്കടം നമുക്കപ്പോൾ തൊട്ടറിയാം! ഓടിപ്പോയി അവളെ എടുത്താൽ സ്വിച്ചിട്ടതുപോലെ കരച്ചിൽ നിലയ്ക്കും. അവളെ എടുത്ത് അവൾ പറഞ്ഞ കാര്യം തൊട്ടു കാണിക്കാതെ പിന്നെ വിടില്ല! രസമാണ്!

അനിയത്തിക്കുഞ്ഞ് വലുതാവാതിരിക്കാൻ വേണ്ടി കരയുന്ന ഒരു ചേച്ചിപ്പെണ്ണിന്റെ വീഡിയോ ഈയിടെ കണ്ടിരുന്നു - ചിലപ്പോൾ ഒക്കെ ഓർത്തുപോവും അങ്ങനെ!! എന്തു നല്ല കൗതുകമാണ് ഓരോ കുഞ്ഞും!!Photo: വിവാനും ആമിയും ഫോറം മാളിൽ കറങ്ങുന്നു!
+Muralikrishna Maaloth +Thalathil Dineshan  +Anaa Mika +അഗ്നി പുത്രൻ +Manjusha OvPhoto: നങ്ങേലിപ്പെണ്ണിന്റെ ഒരു ദിവസം
പാപ്പ കൊടുക്കുന്നു പാലു കൊടുക്കുന്നു
പാവ കൊടുക്കുന്നു നങ്ങേലി.
കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു
മാനത്തമ്പിളി മാമനെക്കാട്ടീട്ടു
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു
മാമു കൊടുക്കുന്നു നങ്ങേലി...Photo: ഇന്നലെ രാത്രി പൗഡർ എടുത്തിട്ട് ചെയ്തുകൂട്ടിയ പണിയാ!!
ഒന്നു നോക്കിയതേ ഉള്ളൂ..
മുഖം കുമ്പിട്ടു.. കണ്ണുകൾ അടച്ചു...
കണ്ണീരണിഞ്ഞ്...!!
#aatmika #ആത്മികPhoto: ആമിയും അനിയത്തിയും...
#ആത്മിക #aatmikaPhoto: Photo: Photo: ആമിക്കുട്ടിയുടെ രണ്ടാം ജന്മദിനമാണ് ആഗസ്റ്റ് 15 ന്.
കഴിഞ്ഞ തവണ ഉണ്ടാക്കിയ വെബ് സൈറ്റ് അല്ലറചില്ലറ മാറ്റങ്ങൾ വരുത്തിയിട്ട് വീണ്ടും ഓൺലൈനിൽ എത്തിച്ചിട്ടുണ്ട്.

സൈറ്റുണ്ടാക്കുന്ന നേരത്തോക്കെ അവൾ കൗതുകത്തോടെ "അച്ഛാ അതാ ആമി..." എന്നു മോണിറ്ററിലേക്ക് ചൂണ്ടിക്കാണിച്ച് എന്റെ മടിയിൽ ഇരിക്കുമായിരുന്നു.
അതേ കൗതുകം തന്നെയാണെനിക്കും.!!
അവളുടെ കളിചിരികളും കരച്ചിലും വാശിയും ദേഷ്യവും ഒക്കെ കഴിഞ്ഞ് അച്ഛാ എന്നു വിളിച്ച് കെട്ടിവിരിഞ്ഞ് ഉമ്മ തരുന്നതും ഒക്കെ ഏറെ കൗതുകത്തോടെ ആസ്വദിക്കുന്നു.

ഇപ്രാവശ്യം ജന്മദിനവേളയിൽ ഞങ്ങൾ എർണാകുളത്തായിരിക്കും.  മലയാളം യുണികോഡ് ഫോണ്ട് ശില്പശാല എർണാകുളത്ത് നടക്കുന്നുണ്ട്.  അന്നേ ദിവസം അവിടെ എത്തുമെന്നു കരുതുന്നു.

എല്ലാവരും സൈറ്റ് സന്ദർശിച്ച്  നിർദ്ദേശങ്ങൾ തരുവാൻ താല്പര്യപ്പെടുന്നു.
URL: http://aatmika.chayilyam.com/

#aatmika #ആത്മികPhoto: മൂന്നാം ജന്മദിനംPhoto: മൂന്നാം ജന്മദിനംPhoto: മൂന്നാം ജന്മദിനം