Post has shared content

Post has attachment

Post has attachment

Post has attachment

Post has attachment
നിലമ്പൂര്‍ കൊലപാതകത്തില്‍ പ്രതി ബിജു നായര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പുറത്തിറക്കിയ സമയത്തെക്കുറിച്ചും രാധ ജോലി ചെയ്ത മറ്റ് രണ്ട് ഓഫീസുകളെക്കുറിച്ചും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സ്്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്ത റിപ്പോര്‍ട്ടാണ് പുറത്തായിരിക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗവും മുഖ്യപ്രതിയുമായ ബിജു നായര്‍ക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി. കൊല്ലപ്പെട്ട രാധയുടെ ജനനേന്ദ്രിയത്തില്‍ ചൂല് കൊണ്ട് കുത്തിയത് ബലാത്സംഗമായാണ് കണക്കാക്കുന്നത്.

http://www.indiavisiontv.com/2014/02/18/308818.html
http://beta.mangalam.com/latest-news/150365
http://www.kvartha.com/2014/02/molestation-charge-against-biju-nair.html
http://malayalam.oneindia.in/news/kerala/nilambur-murder-biju-nair-convicted-for-rape-118135.html

Post has attachment

Post has attachment
കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നതിന് തെളിവില്ലെന്ന് ഐ ജി എസ് ഗോപിനാഥ്. അറസ്റ്റിലായ രണ്ടുപേര്‍ക്കല്ലാതെ മൂന്നാമതൊരാള്‍ക്ക് കൊലപാതകത്തില്‍ പങ്കുള്ളതായി സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 69 പേരെ ചോദ്യം ചെയ്തു. കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ കൊലപാതകം നടന്ന കോണ്‍ഗ്രസ് ഓഫീസില്‍ പോലീസ് പ്രതികളുമായെത്തി ഡമ്മി പരീക്ഷണം നടത്തി. രാധയുടെ തൂക്കമുള്ള ഡമ്മി ഉപയോഗിച്ച് ആയിരുന്നു പരീക്ഷണം.

Post has attachment
നിലമ്പൂരിലെ കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട തൂപ്പുകാരി രാധയുടെ വീട്ടില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് സന്ദര്‍ശനം നടത്തി. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ക്കായി തിരുനാവായയില്‍ പോയതിനാല്‍ രാധയുടെ സഹോദരനെയോ സഹോദരിയെയോ കാണാനാകാതെ മടങ്ങി.

Post has shared content
നിലമ്പൂരില്‍ കോണ്‍ഗ്രസ്സ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടത് ക്രൂരമായ ബലാത്സംഗത്തിനിടെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട സ്ത്രീയുടെ ജനനേന്ദ്രിയത്തില്‍ ആഴത്തിലുള്ള മുറിവുകളുളളതായും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. എന്നാല്‍ മരണ കാരണം ബലാത്സംഗമല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
ഇന്നലെയായിരുന്നു കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയുടെ മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കിണറ്റില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെടുത്തത്. പോലീസ് പിടിയിലായ പ്രതികളില്‍ ഒരാള്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗമാണ്. കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിനുള്ളില്‍ വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിനോട് നേരത്തെ സമ്മതിച്ചിരുന്നു.

എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ ഭാസ്‌കരന്‍ ആരോപിച്ചു.

അതെസമയം  പ്രതികളം സംരക്ഷിക്കാന്‍ ശ്രമിക്കില്ലെന്ന മന്ത്രി ആര്യടന്‍ മുഹമ്മദ് പ്രതികരിച്ചു. യുവതിയുടെ കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമൊന്നുമില്ല. കേസില്‍ പ്രതിയായ ബിജുവിനെ സര്‍വീസില്‍ നിന്ന് പുറത്താക്കുമെന്നും ആര്യാടന്‍ പറഞ്ഞു.

അതിനിടെ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ബിജു നായര്‍, സുഹൃത്ത് ഷംസുദ്ദിന്‍ എന്നീ പ്രതികളെ ഇന്ന് തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ കോണ്‍ഗ്രസ് ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും
Breaking News: നിലമ്പൂരില്‍ യുവതി കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ
http://ow.ly/tuEO0
Photo

Post has attachment
ഇതിൻ ഒരു ഫോളോ അപ് ആവശ്യമാൺ. ആദ്യ വിവരമൻരിച്ച് ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെങ്കിലും ഇപ്പോൾ ഭർണത്തിലിരിക്കുന്ന മന്ത്രിക്കും പാർട്ടിയുമായി ബന്ധപ്പെട്ടവരാൺ ഇതിലെ പ്രതികൾ.  ഈ കൊലപാതകത്തിൽ കോൺഗ്രസിനെയോ കോൺഗ്രസ് നേതാക്കളെയോ കുറ്റം പറയാൻ പറ്റുമെന്ന് തോന്നുന്നില്ല, പക്ഷെ ഈ പ്രതികളോട് കാണിക്കുന്ന സമീപനം, നീതി നടപ്പിലാക്കുന്നതിലുള്ള നടപടികൾ തുടങ്ങിയവ അനുസരിച്ചായിരിക്കും പാർട്ടി വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് അവരാൺ ഭരണത്തിലെന്നുള്ളാത് കൊണ്ട്.

നിലമ്പൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസില്‍ സ്ത്രീ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗവുമായ നിലമ്പൂര്‍ എല്‍.ഐ.സി. റോഡിലെ ബിജിന വീട്ടില്‍ ബിജു നായര്‍ (38), സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍ (29) എന്നിവരെ സി.ഐ എ.പി. ചന്ദ്രന്‍ അറസ്റ്റുചെയ്തു. കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയാണ് കൊല്ലപ്പെട്ടത്. 
Wait while more posts are being loaded