Post has attachment

Post has attachment
അസ്സലാമു അലൈക്കും
Photo

Post has attachment

Post has attachment
അസ്സലാമു അലൈക്കും
Photo

Post has attachment
#ഇമാം_അഹ്മദ്_റസാ

ഡൽഹിയിൽ നിന്ന് 260 കിലോമീറ്റർ
അകലെ യുപിയിലെ ജസൂലി ജില്ലയിലെ
ഒരു പട്ടണമാണ് ബറേലി.അവിടെയാണ്
പതിനാലാം നൂറ്റാണ്ടിലെ മുജദ്ദിദ്,
സുന്നി സമൂഹത്തിന്റെ ആത്മീയ നേതാവ്,ലോകം മുഴുക്കെ പ്രവാചക സ്നേഹം നിറച്ച അനുരാഗി ഇമാം അഹ്മദ് റസാഗാൻ റഹി വിശ്രമിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചക്കാലം ബറേലിയിലായിരുന്നു.
‘മൻസരി’ എക്സാം എഴുതാനാണ് ബറേലിയിൽ തങ്ങിയത്.
ഒരാഴ്ച,സദാസമയവും ദർഗയിലേക്കുള്ള വിശ്വാസികളുടെ പ്രവാഹം
കണ്ടു കൊണ്ടിരുന്നു.
ഉത്തരേന്ത്യ ഒന്നടങ്കം അവിടത്തേക്ക് ഒഴുകുന്നതുപോലെയാണ്
അനുഭവപ്പെട്ടത്...!

മദ്ഹ് കീർത്തനങ്ങൾ
പാടി കൂട്ടമായും ഒറ്റക്കാലും വലിയ ആവേശത്തിൽ ദർഗയിലെത്തുന്നു…
‘റസാ’ എന്ന പേര്തന്നെ അവർക്ക്
വലിയ ആവേശം നൽകുന്നു.

ഒരു സമൂഹത്തെ ഒന്നാകെ സ്വാധീനിക്കാൻ മാത്രം ആരാണ് അഹ്മദ് റസാഗാൻ…?
ഈ ഒരു ചോദ്യമാണ് റസാഗാൻ തങ്ങളെ കൂടുതലറിയാൻ പ്രേരിപ്പിച്ചത്.

ഉത്തരേന്ത്യൻ ജനത ആദരവോടെ
‘അഅലാ ഹസ്റത്തെന്ന്‘
വിളിക്കുന്ന അഹ്മദ് റസാഗാൻ റഹി
1856ൽ ബറേലിയിലാണ് ജനിക്കുന്നത്.

കുട്ടിക്കാലം അത്ഭുതപ്പെട്ടുത്തുന്നതായിരുന്നു.
പത്താം വയസ്സിൽതന്നെ അറബി വ്യാകരണത്തിൽ ഗ്രന്ഥരചന നടത്തി.
ഒരു മാസം കൊണ്ടാണ് വിരുദ്ധ
ഖുർആൻ ഹൃദ്യസ്ഥമാക്കി.
പതിനാല് വയസ്സ് പൂർത്തിയാകുമ്പോഴേക്ക് തഫ്സീർ,ഹദീസ്,കർമശാസ്ത്രം,അറബി വ്യാഖരണം തുടങ്ങി ഒട്ടനവധി വിജ്ഞാന ശാഖകളിൽ വ്യുൽപത്തി നേടി.

1925ൽ തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ കുടുംബത്തോടൊപ്പം ഹജജിനു പുറപ്പെട്ടു.
ഈ യാത്രയാണ് അഹ്മദ് റസാഗാന്റെ കീർത്തി പുറം ലോകത്തെത്തിച്ചത്.
മക്കയിലെ അന്നത്തെ വിശ്വ പ്രസിദ്ധ പണ്ഡിതർ ഈ യുവാവിൽ ആകൃഷ്ടരായി.

ഹറമിൽ വെച്ച് ഹുസൈൻ ഇബ്നു സ്വലാഹ്(റ) റസാഗാൻ തങ്ങളെ കണ്ടുമുട്ടുകയും വീട്ടിലേക്ക്
വിളിച്ച് സൽക്കരിക്കുകയും ചെയ്തു.

തങ്ങളുടെ തലയിൽ കൈ വെച്ച്
ആ മഹാൻ പറഞ്ഞു:

'അല്ലാഹുവാണേ,
ഈ നെറ്റിയിൽ ഞാൻ നൂറ് കാണുന്നു'
തുടർന്ന് ഹദീസിന്റെയും ഖാദിരിയാ ത്വരീഖത്തിന്റെയും ഇജാസത്ത് നൽകി ആദരിച്ചു.

വിശ്വാസപരമായി പിഴച്ച പുത്തൻ കക്ഷികൾ പലകോലങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന കാലത്താണ് റസാഗാൻ തങ്ങളുടെ ജീവിതം.

ഇന്ത്യൻ മുസ്ലിംകളെ വഴിതെറ്റിക്കാനിറങ്ങിയ സർവ്വ കക്ഷികളോടും
അദ്ദേഹം പോരിനിറങ്ങി.

പരിഷ്കരണ വാദവുമായി വന്ന സർ സയ്യിദിനെയും ഖാദിയാനികളെയും കൈകാര്യം ചെയ്തു.
ഉത്തരേന്ത്യൻ മുസ്ലിംകൾക്ക്
ആദർശ, മത ബോധം നൽകി.

പ്രാവചക പ്രേമത്തിൽ അലിഞ്ഞ്
ചേർന്ന വ്യക്തിയായിരുന്നു അദ്ദേഹം.
തന്റെ ജീവനിലതികം സ്നേഹിക്കുന്ന തിരുമേനിയിൽ ന്യൂനതകൾ ആരോപിക്കുന്നത് ഒരു
അനുരാഗിക്ക് സഹിക്കുമോ...!

ഇല്ല, അനുരാഗിക്ക് അതിനാവില്ല,
ദയൂബന്ദി പണ്ഡിതർക്കെതിരെ തിരിയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഈ അടങ്ങാത്ത അനുരാഗമായിരുന്നു.

തിരുദൂതരുടെ മഹത്വത്തെ
കളങ്കപ്പെടുത്തുന്ന തരത്തിലുള്ളപ്രയോഗങ്ങളെ
അദ്ദേഹം വെച്ച്പൊറുപ്പിച്ചില്ല.

ബിദ്അത്തിനോട് കർക്കശ സ്വഭാവക്കാരനായിരുന്നു അദ്ദേഹം.
ബിദഈ ജൽപ്പനങ്ങളെ
പ്രമാണങ്ങൾനിരത്തി തൂത്തെറിഞ്ഞു.
അരിശം പൂണ്ട വഹാബി,ദയൂബന്ദി
ശിങ്കടികൾ ഒരു വേള അമ്ഹമ്ദ
റസാഗാൻ തങ്ങളെ ശീഇയായി
ചിത്രീകരിക്കാൻ വരെ ശ്രമം നടത്തി.
ഈ ആരോപണത്തിന്റെ
അബന്ധം തിരിയാൻ
സാമാന്യ ബുദ്ധി മതിയാകും.

കാരണം,
ശീഇക്കള ഖണ്ഡിക്കാൻ മാത്രം ഇരുപതിലധികം രചനകൾ നടത്തിയ വ്യക്തിത്വണ് അഹ്മദ് റസാഗാൻ.

1922ൽ യുഗപുരുഷൻ
ഇഹലോകം വെടിഞ്ഞു.
അന്ത്യ നിമിശങ്ങൾ പൂർണ്ണമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്;

‘എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ചതുപോലെയായിരുന്നു അവിടത്തെ പെരുമാറ്റം.

സമയം ഉച്ചക്ക് രണ്ടു മണിക്ക്
നാലു മിനിറ്റ് ബാക്കിയുളളപ്പോള്‍
അദ്ദേഹം സമയമന്വേഷിച്ചു.
ക്ലോക്ക് താഴെ വെക്കാനും ചിത്രങ്ങള്‍ മുറിയില്‍ നിന്ന് മാറ്റാനുമാവശ്യപ്പെട്ടു.

റൂമില്‍ ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല.
പിന്നെന്തിനാ ഈ നിർദ്ദേശം !

കറന്‍സി,കവറുകള്‍
എന്നിവയാണ് ഉദ്ദേശിച്ചതെന്ന്
അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് ഒരു സഹോദരനോട് യാസീനും മറ്റൊരു സഹോദരനോട് സൂറത്തു റഅ്ദും പാരായണം ചെയ്യാനാവശ്യപ്പെട്ടു.
സഹോദരങ്ങളോടൊപ്പം
ഇമാമും പതുങ്ങിയ ശബ്ദത്തില്‍
ഖുര്‍ആന്‍ പാരായണം ചെയ്ത് കൊണ്ടിരുന്നു.

രണ്ടു സൂറകളും ഓതിയ ശേഷം
പതിവു ഔറാദുകളിലും ചില
പ്രത്യേക ദിക്റുകളിലും
അദ്ദേഹം മുഴുകി.

ശേഷം കലിമ ഉച്ചരിച്ചു.
അടുത്ത നിമിഷം
അദ്ദേഹത്തിന്റെ മുഖം പ്രകാശിച്ചു.
സൂര്യപ്രഭ മുഖത്തിൽ പടര്‍ന്നതുപോലെ….

ആ പ്രകാശം
നിലക്കലോടെ മഹാത്മാവ് അല്ലാഹുവിലേക്ക് യാത്രയായിക്കഴിഞ്ഞിരുന്നു..
ഇന്നാലില്ലാഹ്….!

55 വർഷക്കാലമേ അദ്ദേഹം ജീവിച്ചുള്ളൂ..
ഈ ചരുങ്ങിയ ജീവിതത്തിനിടയിൽ
ഇമാം നൽകിയ സംഭാവന
ഏവരെയും അത്ഭുതപ്പെടുത്തും:
തഫ്സീർ,ഹദീസ്,ഫിഖ്ഹ്,അഖാഇദഫിലോസഫി,ഗണിത ശാസ്ത്രം, ഗോള ശാസ്ത്രം,തസവ്വുഫ് തുടങ്ങി 55 വിജ്ഞാനശാഖകളിൽ
ആയിരത്തിലധികം രചനകൾ….!

ലോകം മുഴുക്കെ പ്രാവചക സംഗീതം
നിറക്കാനും അദ്ദേഹത്തിനായി.
അദ്ദേഹത്തിന്റെ അനുഗ്രഹീത രചനയായ
‘മുസ്തഫാ ജാനെ’ എന്ന് തുടങ്ങുന്ന പ്രകീർത്തന കാവ്യം നേടിയ
ജനസമ്മിതി വലിയ ഉദാഹരണമാണ്.

കേരളം ഒഴിച്ച് രാജ്യത്ത് സുന്നികൾ എവിടെയുണ്ടോ അവിടെ
‘മുസ്തഫാ ജാനെയുണ്ട്’.
പുണ്യ സദസ്സുകൾ തുടങ്ങുന്നത്/അവസാനിക്കുന്നത് ഈ കാവ്യം
ചൊല്ലിയാണ്.സുബ്ഹ് നിസ്കാര ശേഷം മുസ്തഫാ ജാനെ മുഴങ്ങാത്ത പള്ളികളില്ല.

ഇമാമുൽ ഹിന്ദ് അഹ്മദ് റസാഗാൻ
തങ്ങളുടെ നൂറാമത് ഉറൂസ് നവംബർ 3,4,5 തിയ്യതികളിൽ ബറേലിയിൽ നടക്കുകയാണ്.
ഇന്ത്യ ഉപഭൂഖണ്ഡത്തിലെ വിത്യസ്ത ദിക്കുകളിൽ നിന്നും പാക്കിസ്ഥാൻ, ബംഗ്ലാദേശിൽ നിന്നും ലക്ഷോപലക്ഷം മുഹിബ്ബീങ്ങൾ ഒത്ത് ചേരും.

:മുസ്തഫ റസാ ഇരുമ്പുഴി
Photo

Post has attachment
ഒരു ചെറുപ്പക്കാരൻ മുഹമ്മദുൽ ഗസ്സാലിയോടു ചോദിച്ചു: "നിസ്കാരം ഒഴിവാക്കുന്നവന്റെ വിധിയെന്താണ്?"
അദ്ദേഹം പ്രതികരിച്ചു: "നിന്റെ കൂടെ അവനെയും പള്ളിയിലേക്കു കൂട്ടുക, അതാണവന്റെ ഹുക്മ്"

(ദാഇ ആയാൽ മതി, ഖാളി ആവണ്ട!)
Photo

Post has attachment

Post has attachment
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

ചോദ്യം :
'
നബി ﷺ യുടെ മാതാവി ന്ന് വേണ്ടി ഇസ്തിഗ്ഫാർ നടത്താൻ നബി ﷺ ക്ക് ആദ്യം സമ്മതം നൽകാതിരുന്നുത്
എന്ത് കൊണ്ട്?

ഉത്തരം :

ശറഹുന്നസാഇ പറയുന്നു :

നബി ﷺയുടെ മാതാപിതാക്കൾ രക്ഷ
പ്പെട്ടവരാണെന്ന് പറയുന്നവർക്ക് ഈ
ഹദീസ് വ്യാഖ്യാനിക്കുന്ന തിൽ മൂന്ന്
മാർഗ്ഗങ്ങളുണ്ട്.

ഒന്ന്: അവർ ഇലാഹീ സന്ദേശം (ദഅ്
വത്ത് എത്താത്തവരാണ്.
"ഒരു ദൂതനെ
അയക്കുന്നതുവരെ നാം ആരേയും ശി
ക്ഷിക്കുകയില്ല'
എന്ന 'ഇസ്റാഅ് സൂറ:
യിലെ 15-ാം വചനം അത്തരക്കാർക്ക്
ശിക്ഷയില്ലെന്ന് കാണിക്കുന്നു.

ഈ മാർഗ്ഗം അവലംബിക്കുന്നവർ ഈ ഹദീസിനെ
വ്യാഖ്യാനിക്കുന്നതിങ്ങനെയാണ്. തെറ്റ്
ചെയ്യുന്നവർക്കു വേണ്ടിയാണല്ലോ പാപ
മോചനം നടത്തേണ്ടത് മതശാസന
കൾക്ക് വിധേയമായാണ് ഒരു കാര്യം
തെറ്റാണെന്ന് തീരുമാനിക്കുന്നത്. അപ്പോൾ
ഇലാഹീ സന്ദേശം എത്താത്തവരിൽ
നിന്ന് പാപം ഉണ്ടാകാനുള്ള വകുപ്പില്ലാത്ത
തുകൊണ്ട് അവർക്ക് പാപമോചനത്തിന്റെആവശ്യമില്ല.

ഇലാഹീ സന്ദേശം ലഭിച്ച
വർക്ക് മാത്രമാണ് പാപമോചനം നിയമമാക്കപ്പെട്ടതെന്ന് ഇതിൽ നിന്ന് സുതരാം വ്യക്തമാണ്.

രണ്ട്: നബി (صلى الله عليه وسلم ) യുടെ മാതാപിതാക്കൾക്ക് അല്ലാഹു പുനർജന്മം നൽകി.

അവർ നബി (صلى الله عليه وسلم)യെ കൊണ്ട് വിശ്വസിച്ചു.

ഈ വീക്ഷണമുള്ളവർ അവർക്ക് പാപ
മോചനത്തിനിരക്കാൻ അല്ലാഹു നബിﷺ
ക്ക് അനുവാദം നൽകാതിരുന്നത്
ഇതിന്റെ മുമ്പാണെന്ന് വിശദീകരിക്കുന്നു '

(ശേഷം ഇസ്തിഗ്ഫാർ ചെയ്യാമെന്ന് അല്ലാഹു തീരുമാനിച്ചു)

മൂന്ന് .അവരെ അല്ലാഹു അന്ത്യനാളിൽ പരീക്ഷി
ക്കുമെന്നും ആ പരീക്ഷയിൽ നബി (صلى الله عليه وسلم)
യുടെ മാതാ പിതാക്കൾക്ക് അല്ലാഹു
വിജയം നൽകുമെന്നും പറയുന്നവർ
അത്തരക്കാർക്ക് തീരെ പാപ മോചനത്തിന്റെ ആവശ്യമില്ലന്ന് ,
ശറഹുന്നസാഇ 4/900

من يقول بنجاة الوالدين لهم ثلاث مسالك في ذلك: مسلك انهماما بلغتهما الدعوة، ولا عذاب على من لم تبلغه الدعوة
لقوله تعالى «وما كنا معذبين حتى نبعث رسولا»
(الإسراء:15)

فلعل من سلك هذا المسلك يقول في تأويل الحديث إن الإستغفار
فرع تصور الذنب لهم، وذلك في أوان التكليف، ولا يعقل ذلك
فيمن لم تبلغه الدعوة، فلا حاجة إلى الإستغفار لهم، فيمكن أنه ماشرع الإستغفار إلا لأهل الدعوة لا لغيرهم، وإن كانوا ناجحين

وأما من يقول بأن أحييا له صلي الله عليه وسلم فامنا به، في حمل هذا الحديث
على أنه كان قبل الأحياء،

وأما من يقول بأنه تعالى يوفقهما للخير
عند الإمتحان يوم القيامة وهو يقول بمنع الاستغفار لهما قطعا فلا حاجة إلى تأويل
(شرح النساءي٤/٩٠)

ഇക്കാര്യം ഇബ്നുഹജർ(റ) വ്യക്ത
മാക്കുന്നത് കാണുക.

وخبر أنه تعالى لم يأذن لنبيه صلى الله عليه وسلم في الإستغفار لأمه، إما أنه كان قبل إحيائها له، وإيمانها به ، أو أن المصلحة اقتضت تأخير الإستغفار
لها في ذلك الوقت، فلم يؤذن له فيه حينئذ

( المنح المكية )١/١٥٢

ഉമ്മക്കുവേണ്ടി പാപമോചനത്തിനിര
ക്കാൻ നബി (صلى الله عليه وسلم)ക്ക് അല്ലാഹു അനുവാദം
കൊടുക്കാതിരുന്നത് ഉമ്മക്ക് അല്ലാഹു
പുനർജന്മം നൽകി ഉമ്മ നബി (സ)യെ
പ്പ് കൊണ്ട് വിശ്വസിക്കുന്നതിന്റെ മുമ്പാകാമല്ലോ. ( പുനർജീവിപ്പിച്ചതിന്ന് ശേഷമാണല്ലോ ഇസ്തിഗ് ഫാർ ചെയ്യാൻ ഏറ്റവും നല്ലത് ).

അല്ലെങ്കിൽ പാപമോചനത്തെ പിന്തി
പ്പിക്കുന്നതിൽ വല്ല മസ്ലഹത്തും ഉണ്ടാ
യതുകൊണ്ട് സമ്മതം കൊടുക്കാതിരുന്നതു
മാവാം.

(അൽ മിന്ഹുൽ മക്കിയ്യ:1/152)

ഇമാം ഖുർതുബി (റ)പറയുന്നു :

لاتعارض بين حديث الإحياء وحديث النهي عن الإستغفار ، فانإحياء هما متأخر عن الاستغفار لهما، بدلیل حديث عائشة أن ذلك
كان في حجة الوداع، ولذلك جعله ابن شاهين ناسخا لما ذكره
من الأخبار (الحاوي للفتاوی)

നബി (സ)യുടെ മാതാപിതാക്കൾക്ക്
അല്ലാഹു പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസും അവർക്ക് പാപമോചനം നടത്താൻ അല്ലാഹു അനുവാദംകൊടുത്തില്ലെന്നു പറയുന്ന ഹദീസും തമ്മിൽ എതിരല്ല.

കാരണം അവർ രണ്ടുപേർക്കും അല്ലാഹു പുനർജന്മം നൽകി
യത് അവർക്കുവേണ്ടി പാപമോചനത്തി
നിരക്കാൻ നബി(സ) അനുവാദം ചോദി
ച്ചതിന്റെ ശേഷമാണ്.

അവർക്കല്ലാഹു
പുനർജന്മം നൽകിയത് ഹജ്ജത്തുൽ വദാഇലായിരുന്നുവെന്ന ആഇഷാബീവി (റ)യുടെ ഹദീസ് ഇതിനു രേഖയാണ്.

ഇവ്വി
ഷയകമായിവന്ന എല്ലാ ഹദീസുകളെയും
ദുർബ്ബലപ്പെടു ത്തുന്നതാണ് അല്ലാഹു
അവർക്ക് പുനർജന്മം നൽകിയതായി പരാമർശിക്കുന്ന ഹദീസെന്ന് ഇബ്നു ശാഹീൻ(റ) പ്രസ്താവിച്ചത് അതിന്റെ അടിസ്ഥാനത്തിലാണ്.

(അൽ ഹാവി ലിൽ ഫതാവാ)


അസ്ലം സഖാഫി പരപ്പനങ്ങാടി
Photo

Post has attachment
🌷 *മോതിരം: അറിഞ്ഞിരിക്കേണ്ട മതവിധികൾ*🌷
~~~~~~~~~~~~~~~~~
🌷 വെള്ളി മോതിരം ധരിക്കൽ പുരുഷനു സുന്നത്താണ്.. ചെറുവിരലിൽ ധരിക്കലാണ് സുന്നത്ത്(പുണ്യകരം) വലത് കൈയിലെ ചെറുവിരൽ കൂടുതൽ ഉത്തമം...

🌷 മറ്റു വിരലുകളിൽ വെള്ളിമോതിരം ധരിക്കൽ കറാഹത്താണ്, ഹറാമാണെന്ന് അപിപ്രായ പെട്ട ഇമാമുമാരും ഉണ്ട് (ചുരുക്കത്തിൽ ചെറുവിരൽ അല്ലാത്തതിൽ വെള്ളി മോതിരം ധരിക്കൽ പുണ്യമില്ലെന്നു മാത്രമല്ല ഇസ്ലാം വിലക്കിയ കാര്യം കൂടിയാണ് ) അപ്പോൾ ചെറുവിരൽ അല്ലാത്തതിൽ ധരിക്കുന്നതിനേക്കാൾ നല്ലത്, മോതിരം ധരിക്കാതിരിക്കലാണ്.

🌷 പണ്ഡിതൻമാർ ചെറുവിരലല്ലാത്തതിൽ വെള്ളിമോതിരം ധരിക്കൽ ഹറാമാണന്നു ഇമാം ബുജൈരിമി (റ)പറയുന്നുണ്ട്.......

🌷 പുരുഷൻ ഒന്നിലധികം വെള്ളിമോതിരം ധരിക്കൽ ഹറാമാണെന്ന് ഇബ്നു ഹജർ (റ)തുഹ്ഫയിൽ പറഞ്ഞിട്ടുണ്ട്. അതേ സമയം ഇമാം റംലി (റ )നു കറാഹത്താണ് എന്ന വീക്ഷണമാണുള്ളത്... രണ്ടായാലും ഇസ്ലാം വിലക്കിയതും , പ്രതിഫലം ലഭ്യമല്ലാത്തതുമാണ്...

🌷 ഒന്നിലധികം ധരിക്കലോ ചെറുവിരൽ അല്ലാത്തതിൽ ധരിക്കലോ സ്ത്രീകൾക്ക് വിലക്കില്ല, അവർക്ക് ധരിക്കാവുന്നതാണ് (തുഹ്ഫ )

🌷 *സ്വർണ്ണ മോതിരം പുരുഷന് ഹറാമാണ്... എന്നാൽ ഇരുമ്പ്, ചെമ്പ് പോലുള്ളമോതിരം അനുവദനീയമാണ്... എങ്കിലും ഇരുമ്പ് മോതിരം ഉപേക്ഷിക്കലാണുത്തമം*🌷🌷🌷

ﻓﺮﻉ ﻳﺠﻮﺯ ﻟﻠﺮﺟﻞ ﺗﺨﺘﻢ ﺑﺨﺎﺗﻢ ﻓﻀﺔ ﺑﻞ ﻳﺴﻦ ﻓﻲ ﺧﻨﺼﺮ ﻳﻤﻴﻨﻪ ﺃﻭ ﻳﺴﺎﺭﻩ ﻟﻻﺗﺒﺎﻉ ﻭﻟﺒﺴﻪ ﻓﻲ اﻟﻴﻤﻴﻦ ﺃﻓﻀﻞ {فتح المعين}
🌷🌷🌷
ﻭاﻟﺬﻱ ﻳﺘﺠﻪ اﻋﺘﻤﺎﺩﻩ ﻛﻼﻡ اﻟﺮﻭﺿﺔ اﻟﻈﺎﻫﺮ ﻓﻲ ﺣﺮﻣﺔ اﻟﺘﻌﺪﺩ ﻣﻄﻠﻘﺎ*؛ ﻷﻥ اﻷﺻﻞ ﻓﻲ اﻟﻔﻀﺔ اﻟﺘﺤﺮﻳﻢ ﻋﻠﻰ اﻟﺮﺟﻞ ﺇﻻ ﻣﺎ ﺻﺢ اﻹﺫﻥ ﻓﻴﻪ ﻭﻟﻢ ﻳﺼﺢ ﻓﻲ اﻷﻛﺜﺮ ﻣﻦ اﻟﻮاﺣﺪ ﺛﻢ ﺭﺃﻳﺖ اﻟﻤﺤﺐ ﻋﻠﻞ ﺑﺬﻟﻚ ﻭﻫﻮ ﻇﺎﻫﺮ ﺟﻠﻲ ﻋﻠﻰ ﺃﻥ اﻟﺘﻌﺪﺩ ﺻﺎﺭ ﺷﻌﺎﺭا ﻟﻠﺤﻤﻘﺎء ﻭاﻟﻨﺴﺎء ﻓﻠﻴﺤﺮﻡ ﻣﻦ ﻫﺬﻩ اﻟﺠﻬﺔ ﺣﺘﻰ ﻋﻨﺪ اﻟﺪاﺭﻣﻲ ﻭﻏﻴﺮﻩ ﻭﺣﻜﻰ ﻭﺟﻬﺎﻥ ﻓﻲ ﺟﻮاﺯﻩ ﻓﻲ ﻏﻴﺮ اﻟﺨﻨﺼﺮ ﻭﻗﻀﻴﺔ ﻛﻼﻣﻬﻢ اﻟﺠﻮاﺯ *ﺛﻢ ﺭﺃﻳﺖ اﻟﻘﻤﻮﻟﻲ ﺻﺮﺡ ﺑﺎﻟﻜﺮاﻫﺔ ﻭﺳﺒﻘﻪ ﺇﻟﻴﻬﺎ ﻓﻲ ﺷﺮﺡ ﻣﺴﻠﻢ ﻭاﻷﺫﺭﻋﻲ ﺻﻮﺏ اﻟﺘﺤﺮﻳﻢ ﻭاﻷﻭﺟﻪ اﻷﻭﻝ.....(تحفة ٣\٢٧٦)
🌷🌷🌷
ﻗﺎﻝ م ﺭ : ﻣﺎ ﺣﺎﺻﻠﻪ ﺃﻧﻪ ﻳﺠﻮﺯ ﻟﺒﺴﺎ ﻭاﺗﺨﺎﺫا ﻣﺘﺤﺪا ﻭﻣﺘﻌﺪﺩا ﻟﻜﻦ ﺗﻌﺪﺩﻩ ﻟﺒﺴﺎ ﻣﻜﺮﻭﻩ ﻛﻠﺒﺴﻪ ﻓﻲ ﻏﻴﺮ اﻟﺨﻨﺼﺮ ﺳﻢ...
(شرواني٣\٢٧٦)
🌷🌷🌷
.......ﻭﻧﻘﻞ ﻋﻨﻪ ﻓﻲ ﻏﻴﺮ اﻟﺤﺎﺷﻴﺔ ﺃﻥ ﻣﺜﻞ اﻟﺪﺑﻠﺔ ﻟﺒﺲ اﻟﻔﻘﻴﻪ اﻟﺨﺎﺗﻢ ﻓﻲ ﻏﻴﺮ ﺧﻨﺼﺮه ﻛﻠﺒﺴﻪ ﻓﻲ ﻧﺤﻮ ﺇﺑﻬﺎﻣﻪ ﻓﻴﺤﺮﻡ ﻋﻠﻴﻪ ﺑﺨﻼﻑ اﻟﻌﺎﻣﻲ، ﻭﺑﻪ ﻳﻌﻠﻢ ﺃﻥ ﻗﻮﻝ اﻟﺸﺎﺭﺡ اﻵﺗﻲ: " ﻭﻟﻮ ﺗﺨﺘﻢ اﻟﺮﺟﻞ ﻓﻲ ﻏﻴﺮ اﻟﺨﻨﺼﺮ ﺟﺎﺯ " ﻣﺤﻤﻮﻝ ﻋﻠﻰ ﻏﻴﺮ اﻟﻔﻘﻴﻪ ﻣﻤﺎ ﺟﺮﺕ ﺑﻪ ﻋﺎﺩﺓ ﺃﻣﺜﺎﻟﻪ.....(بجيرمي على الإقناع ٢\٣٣٧)
🌷🌷🌷
ﻭاﻟﻜﻼﻡ ﻓﻲ اﻟﺮﺟﺎﻝ ﻓﻘﺪ ﺻﺮﺡ اﻟﺮاﻓﻌﻲ ﻓﻲ اﻟﻮﺩﻳﻌﺔ ﺑﺤﻞ ﺫﻟﻚ ﻟﻠﻤﺮﺃﺓ..... (تحفة٣\٢٧٧)
ﻭاﻟﻜﻼﻡ ﺇﻟﺦ) ﺃﻱ ﻓﻲ ﺗﻌﺪﺩ اﻟﺨﺎﺗﻢ اﺗﺨﺎﺫا ﻭﻟﺒﺴﺎ ﻓﻲ ﻭﻗﺖ ﻭاﺣﺪ ﻭﻣﺤﻠﻪ (ﻗﻮﻟﻪ ﺑﺤﻞ ﺫﻟﻚ) ﺃﻱ ﺗﻌﺪﺩ اﻟﺨﺎﺗﻢ ﻭﻛﻮﻧﻪ ﻓﻲ ﻏﻴﺮ اﻟﺨﻨﺼﺮ...(شرواني ٣\٢٧٧}
🌷🌷🌷
ﻭﻻ ﻳﻜﺮﻩ اﻟﺘﺨﺘﻢ ﺑﻨﺤﻮ ﺭﺻﺎﺹ ﻭﺣﺪﻳﺪ ﻭﻧﺤﺎﺱ (شرواني ٣\٢٧٦}
🌷🌷🌷
ﻭﻳﺠﻮﺯ اﻟﺘﺨﺘﻢ ﺑﻨﺤﻮ اﻟﺤﺪﻳﺪ ﻭاﻟﻨﺤﺎﺱ ﻭاﻟﺮﺻﺎﺹ ﺑﻼ ﻛﺮاﻫﺔ ﻭﺧﺒﺮ: "ﻣﺎ ﻟﻲ ﺃﺭﻯ ﻋﻠﻴﻚ ﺣﻠﻴﺔ ﺃﻫﻞ اﻟﻨﺎﺭ" ﻟﺮﺟﻞ ﻭﺟﺪﻩ ﻻﺑﺴﺎ ﺧﺎﺗﻢ ﺣﺪﻳﺪ ﺿﻌﻴﻒ ﻟﻜﻦ ﺣﺴﻨﻪ ﺑﻌﻀﻬﻢ ﻓﺎﻷﻭﻟﻰ ترك ذلك(شرح با فضل)🌷🌷🌷
Photo

Post has attachment


കഥപറയുന്ന മുഹർറം
📆📆📆📆📆📆📆📆

അല്ലാഹുവിന്റെ മാസമെന്നറിയപ്പെടുന്ന മുഹര്‍റം ഹിജ്റ കലണ്ടറിലെ പ്രഥമ മാസവും യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളിലൊന്നുമാണ്. അല്ലാഹു പറയുന്നു: “ആകാശ ഭൂമികള്‍ സൃഷ്ടിച്ച ദിവസം മുതല്‍ അല്ലാഹുവിന്റെ വിധിയനുസരിച്ചു മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലു മാസം വിശുദ്ധങ്ങളുമാണ്’ (വിശുദ്ധ ഖുര്‍ആന്‍ 9/36). ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ, മുഹര്‍റം, റജബ് എന്നിവയാണ് പ്രസ്തുത നാലു മാസങ്ങള്‍ (ജലാലൈനി 1/205). യുദ്ധം നിഷിദ്ധമായ മാസമായതു കൊണ്ടാണ് മുഹര്‍റം എന്ന പേര് ഈ മാസത്തിനു ലഭിച്ചത്. ഇബ്ലീസിനു സ്വര്‍ഗം വിലക്കപ്പെട്ടതു കൊണ്ടാണ് ഈ പേര് വന്നതെന്നും അഭിപ്രായമുണ്ട് (തുഹ്ഫ 8/453).

ജാഹിലിയ്യാ കാലഘട്ടത്തിലെ അക്രമികള്‍ പോലും ഈ നാലു മാസങ്ങളെ ആദരിച്ചിരുന്നുവെന്ന് ഹദീസുകളില്‍ കാണാം. ഹിജ്റ എട്ടാം വര്‍ഷം റബീഅ ഗോത്രക്കാര്‍ അബ്ദുല്‍ ഖൈസിന്റെ പ്രതിനിധികളായി നബി(സ്വ)യെ സന്ദര്‍ശിച്ചപ്പോള്‍ “മുളര്‍ ഗോത്രത്തിലെ ശത്രുക്കള്‍ ഞങ്ങളെ തടയുന്നതു കാരണം യുദ്ധം നിഷിദ്ധമല്ലാത്ത മാസങ്ങളില്‍ ഞങ്ങള്‍ക്ക് അങ്ങയുടെ സവിധത്തി ലെത്താന്‍ സാധിക്കുന്നില്ലെന്ന്’ പരാതിപ്പെട്ടിരുന്നു. ഇതു വിശകലനം ചെയ്ത് മുല്ലാ അലിയ്യുല്‍ ഖാരി(റ) രേഖപ്പെടുത്തുന്നു: “ജാഹിലിയ്യാ കാലത്ത് ജനങ്ങള്‍ യുദ്ധ കോലാഹലങ്ങള്‍ നിരന്തരം നടത്താറുണ്ടെങ്കിലും പവിത്രമായ നാലു മാസങ്ങളുടെ മഹത്ത്വം കണക്കിലെടുത്ത് മുഴുവന്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവര്‍ വിട്ടു നില്‍ക്കുമായിരുന്നു’ (മിര്‍ഖാത്തുല്‍ മഫാതീഹ്). യുദ്ധ നിരോധന നിയമം പിന്നീട് പിന്‍വലിക്കപ്പെട്ടെങ്കിലും പ്രസ്തുത നാല് മാസങ്ങളുടെ മഹത്ത്വത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കുന്നു. മറ്റുളള എട്ട് മാസങ്ങളേക്കാള്‍ പുണ്യവും പ്രാധാന്യവും ഇന്നും അവയ്ക്കുണ്ട് (നിഹായ 7/300). അതേസമയം ഈ നാലു മാസങ്ങളില്‍ ഏറ്റവും പ്രധാനം മുഹര്‍റം തന്നെയാണ്. അതു കൊണ്ടാണ് യുദ്ധം നിഷിദ്ധമായതെന്നര്‍ത്ഥമുള്ള “അല്‍ മുഹര്‍റം’ എന്ന നാമം ഇതിനുമാത്രം ലഭിച്ചത് (തുഹ്ഫ 8/453).
വിശുദ്ധ ഖുര്‍ആനിലെ എണ്‍പത്തൊമ്പതാം അധ്യായത്തിലെ പ്രഥമ സൂക്തത്തില്‍ അല്ലാഹു സത്യം ചെയ്ത് പറയുന്ന “പ്രഭാതം’ മുഹറമിലെ ആദ്യ പ്രഭാതത്തെക്കുറിച്ചാണെന്ന് ഇമാം ഖതാദ (റ) അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് ഇമാം ഖുര്‍ത്വുബി (റ)വും “പത്ത് രാവുകള്‍’ എന്ന പരാമര്‍ശം മുഹര്‍റത്തിലെ ആദ്യ പത്ത് ദിനങ്ങളെ സംബന്ധിച്ചാണെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം ത്വബരി(റ)വും ഉദ്ധരിച്ചിട്ടുണ്ട്.

മുഹര്‍റം മാസത്തിന് പൊതുവെയും ആദ്യത്തെ പത്തിന് പ്രത്യേകിച്ചും സവിശേഷതകളുണ്ട്. എന്നാല്‍ പത്താമത്തെ ദിവസത്തിനാണ് കൂടുതല്‍ പ്രാധാന്യം. ഇസ്‌ലാമിക ചരിത്രത്തിലെ അതിപ്രധാനമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ദിവസമാണ് മുഹര്‍റം പത്ത്. ഫറോവയുടേയും മാരണക്കാരുടേയും കെണിവലകളില്‍ നിന്ന് മൂസാ നബി(അ)ന് അല്ലാഹു വിജയം നല്‍കിയത് ഈ ദിവസത്തിലാണ് (അല്‍ ബിദായതു വന്നിഹായ 1/354).
ചരിത്രപാഠങ്ങള്‍
ചരിത്രത്തിലെ പ്രധാന ധിക്കാരിയും അക്രമിയുമായ ഫറോവയുടെ ദയനീയമായ അധഃപതനവും മൂസാനബിയുടെയും ജനതയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പും മുഹര്‍റം പത്തിന്റെ ദീപ്ത സ്മരണകളില്‍പ്പെട്ടതാണ്. അധികാരത്തിന്റെ തിണ്ണ ബലത്തില്‍ അഹങ്കാരത്തിന്റെ പല്ലക്കിലേറി ദുര്‍ബല വിഭാഗങ്ങളെ അടിമകളാക്കിയും അടിച്ചൊതുക്കിയും കിരാത ഭരണം കാഴ്ചവെച്ച ഫറോവക്കെതിരെ സത്യവിശ്വാസത്തിന്റെ കരുത്തുമായി നിലകൊണ്ട മൂസാനബി(അ)യുടെയും അനുയായികളുടെയും വിജയത്തിന്റെ അവിസ്മരണീയമായ പാഠങ്ങള്‍ അയവിറക്കുന്ന ദിവസമാണത്. ധിക്കാരികള്‍ക്കു മുന്നില്‍ സ്ഥ്യൈവും ദൃഢവിശ്വാസവും കൈവിടാതെ പ്രബോധന രംഗത്തുറച്ചു നിന്ന മൂസാ നബിയുടെയും അനുചരരുടെയും വിജയ ചരിത്രങ്ങള്‍ നവ സാമ്രാജ്യത്വ ശക്തികള്‍ക്കിടയിലും സത്യ വിശ്വാസികള്‍ക്ക് പ്രതിസന്ധികളില്‍ പതറാതെ മുന്നോട്ടുപോകാനുള്ള പ്രചോദനം നല്‍കുന്നതാണ്.
മഹാ ജലപ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കപ്പല്‍ കയറിയ നൂഹ് നബി(അ)യും വിശ്വാസികളും കപ്പലിറങ്ങിയതും മുഹര്‍റം പത്തിനാണ് (ഇമാം ബൈഹഖി, ശുഅബുല്‍ ഈമാന്‍/3640). തിരുനബി(സ്വ)യുടെ പൗത്രനും ഇമാം അലി(റ)ന്റെ പുത്രനുമായ ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ രക്ത സാക്ഷിയായതും ഇതേ ദിവസമാണ് (ഇമാം ത്വബ്റാനി, അല്‍ മുഅ്ജമുല്‍ കബീര്‍/2736).
കൂടാതെ സ്വര്‍ഗം, നരകം, ഖലം, അര്‍ശ്, ലൗഹുല്‍ മഹ്ഫൂള് തുടങ്ങിയവയെല്ലാം സൃഷ്ടിക്കെപ്പട്ടതും മുഹര്‍റം പത്തിനാണ്. ആദം നബി(അ)ന്റെ തൗബ അല്ലാഹു സ്വീകരിച്ചതും ഇബ്രാഹീം നബി(അ)നെ നംറൂദിന്റെ തീയില്‍ നിന്നു രക്ഷ പ്പെടുത്തിയതും മൂസ നബി(അ)ന് തൗറാത്ത് അവതീര്‍ണമായതും യൂസുഫ് നബി(അ) ജയില്‍ മോചിതനായതും യഅ്ഖൂബ് നബി(അ)യുടെ കാഴ്ച തിരിച്ചു ലഭിച്ചതും അയ്യൂബ് നബി(അ)ക്ക് ആരോഗ്യം തിരിച്ചുകിട്ടിയതും സുലൈമാന്‍ നബി(അ) ലോകത്തിന്‍റ ചക്രവര്‍ത്തിയായതും യൂനുസ് നബി(അ) മത്സ്യത്തിന്റെ ഉദരത്തില്‍ നിന്ന് രക്ഷപ്പെട്ടതും ആദ്യമായി മഴ വര്‍ഷിച്ചതുമെല്ലാം ഇതേ ദിവസം തന്നെ (ഇആനത്ത് 2/266). ഇസ്‌ലാമിന്റെ ശോഭന ചരിത്രത്തിലേക്ക് പുതിയ പല അധ്യായങ്ങളും തുന്നിച്ചേര്‍ത്ത പുണ്യദിനമാണ് മുഹര്‍റം പത്തെന്ന് ചുരുക്കം.
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനും അതിരറ്റ സന്തോഷം പ്രകടിപ്പിക്കുന്നതിനുമാണ് മുഹര്‍റം പത്തിന്റെ (ആശൂറാഅ്) നോമ്പ് സുന്നത്താക്കിയിട്ടുള്ളത്. നന്ദി പ്രകടനത്തിന്റെ ഒരു പ്രധാന ആരാധനയാണല്ലോ വ്രതം. സുജൂദ്, നോമ്പ്, സ്വദഖ, ഖുര്‍ആന്‍ പാരായണം തുടങ്ങിയ ആരാധനകള്‍ കൊണ്ടെല്ലാം അല്ലാഹുവിനോടുള്ള നന്ദി പ്രകടനമാകാമെന്ന് ഇമാം സുയൂത്വി(റ) വ്യക്തമാക്കിയിട്ടുണ്ട് (അല്‍ഹാവി ലില്‍ ഫതാവ). ലോക ഗുരു മുഹമ്മദ് നബി(സ്വ)യുടെ ജന്മം കൊണ്ട് അനുഗ്രഹീതമായതു കൊണ്ടാണല്ലോ എല്ലാ തിങ്കളാഴ്ചകളിലും നോമ്പ് സുന്നത്തായത്.
മൂസാ നബി(അ)യും കൂട്ടുകാരും ഫറോവയുടെ ക്രൂരതയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ നന്ദി പ്രകടിപ്പിച്ച് ജൂതന്മാരും മുഹര്‍റം പത്തിന് വ്രതമനുഷ്ഠിച്ചിരുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു: “പ്രവാചകര്‍(സ്വ) മദീനയില്‍ ചെന്നപ്പോള്‍ ആശൂറാഅ് ദിവസം ജൂതന്മാര്‍ നോമ്പ് എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതിനെപ്പറ്റി ആരാഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: “ഈ ദിവസമാണ് മൂസാ നബി(അ)യെയും ബനൂഇസ്റാഈല്യരെയും ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ചത്. അതു കൊണ്ട് ആ ദിവസത്തെ ആദരിച്ചു കൊണ്ട് ഞങ്ങള്‍ നോമ്പ് അനുഷ്ഠിക്കുന്നു’. അപ്പോള്‍ നബി(സ്വ) പറഞ്ഞു: “ഞങ്ങളാണ് നിങ്ങളേക്കാള്‍ മൂസാ നബി(അ) യുമായി ഏറ്റവും ബന്ധമുള്ളവര്‍’. അങ്ങനെ ആ ദിവസം നോമ്പ് അനുഷ്ഠിക്കാന്‍ നബി(സ്വ) കല്‍പ്പിച്ചു (സ്വഹീഹുല്‍ ബുഖാരി). മുസ്‌ലിം(റ)ന്റെ റിപ്പോര്‍ട്ടില്‍ “ആ ദിവസം മൂസാ നബി(അ) നന്ദിപ്രകടനമായി നോമ്പനുഷ്ഠിച്ചു. അതുകൊണ്ട് ഞങ്ങളും നോമ്പ് അനുഷ്ഠിക്കുന്നു’ എന്നു കൂടിയുണ്ട്’ (സ്വഹീഹ് മുസ്‌ലിം).
നബി(സ്വ) മദീനയിലെത്തിയപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോന്പിലായിരുന്നുവെന്ന് ഈ ഹദീസിനര്‍ത്ഥമില്ല. പ്രത്യുത, മദീനയിലെത്തിയതിന് ശേഷമുള്ള മുഹറം പത്തിന് അവര്‍ നോന്പെടുക്കുമ്പോള്‍ നബി(സ്വ) അതിനെക്കുറിച്ച് ജൂതന്മാരോട് അന്വേഷിക്കുകയായിരുന്നു. അല്ലാത്തപക്ഷം, ജൂതര്‍ ആശുറാഅ് നോമ്പ് റബീഉല്‍ അവ്വലിലാണ് അനുഷ്ഠിച്ചതെന്ന് വരും. കാരണം നബിയുടെ ഹിജ്റ നടന്നത് റബീഉല്‍ അവ്വലിലാണല്ലോ. ആശൂറാഅ് ദിനത്തിന്റെ പ്രാധാന്യം നബി(സ്വ) മനസ്സിലാക്കുന്നത് ജൂതന്മാരില്‍ നിന്നാണോ എന്ന ചോദ്യവും അസ്ഥാനത്താണ്. കാരണം മക്കയില്‍ വെച്ച് തന്നെ നബി(സ്വ) ഖുറൈശികളോടൊപ്പം മുഹര്‍റം പത്തിനു നോമ്പനുഷ്ഠിച്ചിരുന്നുവെന്ന ഹദീസ് ആഇശാ(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹതി പറയുന്നു: “അജ്ഞാന കാലത്ത് ഖുറൈശികള്‍ ആശൂറാഅ് ദിവസം നോന്പെടുത്തിരുന്നു. നുബുവ്വത്തിനു മുമ്പ് നബി(സ്വ)യും ഈ നോന്പെടുത്തു. അവിടുന്ന് മദീനയില്‍ പോയപ്പോള്‍ പ്രസ്തുത നോമ്പ് സ്വയം അനുഷ്ഠിക്കുന്നതിനു പുറമെ അനുയായികളോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു’ (അബൂദാവൂദ്, നസാഈ). മദീനയിലെ പ്രബല സമുദായമായ ജൂതന്മാരുടെ വിശപ്പ് ദിനത്തെ മുസ്‌ലിംകളും മാനിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്താനും സൗഹൃദം നിലനിര്‍ത്താനും വേണ്ടി മാത്രമാണ് നബി(സ്വ) ഇക്കാര്യം അവരോട് അന്വേഷിച്ചതെന്നും ഇതില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. ശിര്‍ക്ക് നിറഞ്ഞ ഓണാഘോഷത്തിനു പോലും ഈ സംഭവം വേണ്ടവിധം മനസ്സിലാക്കാതെ ചില വികട പണ്ഡിതര്‍ തെളിവാക്കുന്നത് കൗതുകകരമാണ്.
സുന്നത്തു നോമ്പുകളില്‍ അധി പ്രധാനമാണ് മുഹര്‍റം മാസത്തിലെ നോമ്പ്. വിശിഷ്യാ പത്താമത്തെ ദിവസം. “ദിവസങ്ങളുടെ കൂട്ടത്തില്‍ മുഹര്‍റം പത്തിലും മാസങ്ങളുടെ കൂട്ടത്തില്‍ റമളാനിലുമാണ് നബി(സ്വ) ഏറെ നിര്‍ബന്ധ ബുദ്ധിയോടെ നോന്പെടുക്കുന്നതായി ഞാന്‍ കണ്ടതെന്ന്’ ഇബ്നു അബ്ബാസ്(റ) പറയുന്നുണ്ട് (സ്വഹീഹുല്‍ ബുഖാരി). ആശുറാഇന്റെ നോമ്പ് ഒരു കൊല്ലത്തെ ദോഷം പൊറുപ്പിക്കുന്നതാണെന്ന നബിവചനം അബൂ ഖതാദ(റ) ഉദ്ധരിച്ചിട്ടുണ്ട് (സ്വഹീഹു മുസ്‌ലിം).
മുഹര്‍റം ഒന്ന് മുതല്‍ പത്ത് വരെയുള്ള വ്രതാനുഷ്ഠാനം ശക്തമായ സുന്നത്തും ആ മാസം മുഴുവന്‍ നോന്പെടുക്കല്‍ സുന്നത്തുമാണ് (ഫതാവല്‍ കുബ്റാ 2/79). ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) എഴുതുന്നു: “റമളാനൊഴികെയുള്ള മാസങ്ങളില്‍ വെച്ച് വ്രതമനുഷ്ഠിക്കാന്‍ ഏറ്റവും ശ്രേഷ്ഠമായത് യുദ്ധം നിരോധിക്കപ്പെട്ട നാലു മാസങ്ങളാണ്. അവയില്‍ തന്നെ ഏറ്റവും ശ്രേഷ്ഠത മുഹര്‍റത്തിനും. ശേഷം റജബും പിന്നെ ദുല്‍ഹിജ്ജയും പിന്നെ ദുല്‍ഖഅ്ദുമാണ് ( ഫത്ഹുല്‍ മുഈന്‍/204).
മുഹര്‍റം പത്തിനു വ്രതം സുന്നത്തുള്ളതു പോലെ ഒമ്പതിനും (താസൂആഅ്) സുന്നത്തുണ്ട്. മാസപ്പിറവിയുടെ നിര്‍ണയത്തില്‍ വന്നേക്കാവുന്ന ധാരണപ്പിശക് മൂലം ദിവസ വ്യത്യാസത്തിനുള്ള സാധ്യതയില്ലാതാവുക, പത്തിനു മാത്രം നോന്പെടുത്തിരുന്ന ജൂതന്മാരോട് എതിരാവുക തുടങ്ങിയവയാണ് ഇതിനു പിന്നിലെ രഹസ്യങ്ങള്‍ (മുഗ്നി1/446).
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നു: “പ്രവാചകന്‍(സ്വ) ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും മറ്റുള്ളവരോട് അനുഷ്ഠിക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ (സ്വഹാബികള്‍) ചോദിച്ചു: പ്രവാചകരേ, ഈ ദിവസത്തെ ജൂതക്രൈസ്തവര്‍ മഹത്ത്വപ്പെടുത്തുന്നുണ്ടല്ലോ? അപ്പോള്‍ റസൂല്‍(സ്വ) പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം ഒമ്പതാമത്തെ ദിവസവും നാം നോമ്പനുഷ്ഠിക്കുന്നതാണ്. ഇബ്നു അബ്ബാസ് (റ) പറയുന്നു: അടുത്ത വര്‍ഷമായപ്പോഴേക്കും നബി (സ്വ) വഫാത്തായിരുന്നു’ (മുസ്‌ലിം). ഈ ഹദീസിന്റെ അടിസ്ഥാനത്തിലാണ് താസൂആഅ് ദിനത്തിലും നോമ്പ് സുന്നത്തുണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നത്.
ജൂതര്‍ക്കൊപ്പം മുഹര്‍റം പത്തിന് നോന്പെടുക്കുന്ന നിലപാട് എട്ട് വര്‍ഷത്തോളം തുടര്‍ന്നതിനു ശേഷം ഹിജ്റയുടെ പത്താം വര്‍ഷം അഥവാ നബി(സ്വ)യുടെ അറുപത്തി മൂന്നാം വയസ്സിലാണ് ആ പ്രഖ്യാപനം. പരമാവധി സഹകരണം പ്രകടിപ്പിച്ചിട്ടും ബനുന്നളീര്‍, ബനൂഖുറൈള, ബനൂ ഖൈനുഖാഅ് തുടങ്ങിയ ജൂത ഗോത്രങ്ങള്‍ തിരു നബിയെ പലതവണ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തതു നിമിത്തം ഇനിയൊരു നിലക്കും രജ്ഞിപ്പിലെത്താന്‍ സാധ്യമല്ലെന്ന് പൂര്‍ണമായും ബോധ്യപ്പെട്ടപ്പോഴാണ് ജൂതരോട് നിസ്സഹകരണവും എതിര്‍പ്പും പ്രകടിപ്പിക്കാനുള്ള ഈ കല്‍പന വരുന്നതെന്നുകൂടി മനസ്സിലാക്കണം.
മുഹര്‍റം ഒമ്പതിനും പത്തിനുമൊപ്പം പതിനൊന്നിനും നോന്പെടുക്കല്‍ സുന്നത്താണ്. “നിങ്ങള്‍ ആശൂറാഅ് ദിവസം നോന്പെടുക്കുക. ജൂതന്‍മാരോട് വ്യത്യാസം പുലര്‍ത്തുന്നവരാകുക. അതിന് മുന്പൊരു ദിവസവും ശേഷമൊരു ദിവസവും നിങ്ങള്‍ വ്രതമനുഷ്ഠിക്കുക’ എന്നു നിര്‍ദേശമുള്ള റിപ്പോര്‍ട്ട് ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട് (ഇആനത്ത് 2/266).
മാസപ്പിറവിയുമായി ബന്ധപ്പെട്ട സൂക്ഷ്മതക്കു വേണ്ടി ഒമ്പതിന് നോന്പെടുത്താലും പതിനൊന്നിനും നോമ്പ് സുന്നത്തു തന്നെയാണ്. കാരണം പിറവിയിലെ പിഴവ് മുന്തിയും പിന്തിയുമൊക്കെയാവാമല്ലോ (ശര്‍വാനി 3/456). അതേ സമയം ഒമ്പതിനു നോമ്പനുഷ്ഠിച്ചവര്‍ക്കും അനുഷ്ഠിക്കാത്തവര്‍ക്കും പത്തോടൊപ്പം പതിനൊന്നിനും വ്രതം സുന്നത്തു തന്നെയാണ് (ഫത്ഹുല്‍ മുഈന്‍/203). ഇനി ഒരാള്‍ പത്തിനോടൊപ്പം ഒമ്പതോ പതിനൊന്നോ മാത്രമാണ് അനുഷ്ഠിക്കാനുദ്ദേശിക്കുന്നതെങ്കില്‍ അവന് ഏറ്റവും ഉത്തമം ഒമ്പതാണ്. കാരണം അതില്‍ ജൂതന്മാരോടുള്ള നിസ്സഹകരണവും മുഹര്‍റത്തിന്റെ ആദ്യ പത്തു ദിനമെന്ന ശ്രേഷ്ഠതയുമുണ്ട്. ഇനി ഒമ്പതോ പതിനൊന്നോ ഇല്ലാതെ പത്തിനു മാത്രം നോമ്പനുഷ്ഠിക്കുന്നതും കറാഹത്തല്ല (ഇബ്നുഖാസിം 3/455).
ആശൂറാഅ് ദിവസത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കലും ഏറെ പുണ്യമുള്ള കര്‍മമാണ്. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുകയാണു വേണ്ടത്. എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും കുടുംബത്തിനു ഭക്ഷണത്തില്‍ സുഭിക്ഷത നല്‍കല്‍ സുന്നത്താണ് (തര്‍ശീഹ്/327).
മുഹറം പത്തില്‍ ഭക്ഷണ വിശാലത നല്‍കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ സമൃദ്ധി ലഭിക്കുമെന്ന് പ്രമാണയോഗ്യമായ ഹദീസുകളിലുണ്ട്. ആശുറാഅ് ദിനത്തില്‍ കുടുംബത്തിനു വിശാലത നല്‍കിയവര്‍ക്ക് അല്ലാഹു വളരെ കൂടുതല്‍ വിശാലത നല്‍കിയതായി ഈ ഹദീസിന്റെ നിരവധി റിപ്പോര്‍ട്ടര്‍മാര്‍ക്ക് അനുഭവമുണ്ടെന്ന് ഇമാം കുര്‍ദി(റ) വ്യക്തമാക്കിയിട്ടുണ്ട് (തര്‍ശീഹ്/170). ആശുറാഅ് ദിവസവുമായി ബന്ധപ്പെട്ട് പല ആചാരങ്ങളും പ്രചാരത്തിലുണ്ടെങ്കിലും നോന്പും കുടുബത്തിനു നല്‍കുന്ന ഭക്ഷണ സുഭിക്ഷതയുമൊഴികെയുള്ള ഒന്നും തന്നെ സ്വഹീഹായ റിപ്പോര്‍ട്ടുകളില്‍ വന്നിട്ടില്ലെന്ന് സയ്യിദ് ബകരി(റ) രേഖപ്പെടുത്തുന്നു.
പവിത്രമായ മുഹറം മാസത്തിലെ ആചാരങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നതിനു പകരം അനാചാരങ്ങള്‍ പ്രചരിപ്പിക്കാനും അന്ധവിശ്വാസങ്ങള്‍ സൃഷ്ടിക്കാനുമാണ് ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നത്. മുഹര്‍റം മാസപ്പിറവി മറഞ്ഞു കാണുന്നതു ജീവിതത്തിലെ ഏറ്റവും വലിയ ദുശ്ശകുനമാണെന്നും മുഹര്‍റത്തില്‍ നഷ്ടം വന്നാല്‍ തുടര്‍ച്ചയായി മൂന്ന് വര്‍ഷമെങ്കിലും നഷ്ടം വരുമെന്നും മുഹറം പത്തിനുമുമ്പ് വിവാഹം, സല്‍ക്കാരം, ഗൃഹപ്രവേശം, കച്ചവടം പോലുള്ളവ തുടങ്ങാന്‍ പാടില്ലെന്നുമുള്ള അന്ധവിശ്വാസങ്ങള്‍ക്ക് മതത്തില്‍ യാതൊരു തെളിവുമില്ല. മുന്‍ഗാമികള്‍ മുഹര്‍റത്തിലെ ആദ്യത്തെ പത്തു ദിവസം നിര്‍ബന്ധ ബുദ്ധ്യാ നോന്പെടുത്തിരുന്നതു നിമിത്തം സദ്യ വിളമ്പുന്ന പരിപാടികളെല്ലാം പത്തിനു ശേഷമുള്ള ദിവസങ്ങളിലേക്ക് മാറ്റിവെച്ചതില്‍ നിന്ന് തെറ്റിദ്ധരിച്ചുണ്ടായതാവണം ഈ ധാരണ.
മുഹര്‍റത്തിലെ ഇത്തരം അന്ധവിശ്വാസങ്ങളെ മുഴുവന്‍ പണ്ഡിതന്മാര്‍ നഖശിഖാന്തം വിമര്‍ശിക്കുക യാണ് ചെയ്തത്. അവര്‍ പറയുന്നതു കാണുക: “ആശൂറാഇന്റെ ദിവസം സുറുമയിട്ടാല്‍ ആ വര്‍ഷം കണ്ണ് രോഗമുണ്ടാകില്ല, അന്നു കുളിച്ചാല്‍ ആ വര്‍ഷം തീരെ രോഗമുണ്ടാകില്ല തുടങ്ങിയ ഹദീസുകളെല്ലാം നിര്‍മിതങ്ങളാണ്’ (ഇആനത്ത് 2/266,267). ആശൂറാഅ് ദിനത്തില്‍ സുറുമയിടുന്ന സന്പ്രദായം ഹുസൈന്‍(റ)ന്റെ ഘാതകര്‍ ആവിഷ്ക്കരിച്ചതാണെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (ശര്‍വാനി 3/455). ഈ ദിവസത്തില്‍ ആശൂറാ പായസം കഴിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ടെന്നും അതിനു മറ്റു ഭക്ഷണത്തേക്കാള്‍ മഹത്ത്വമുണ്ടെന്നും ശരീരത്തില്‍ എണ്ണ പുരട്ടലും ചായം തേയ്ക്കലുമെല്ലാം പ്രസ്തുത ദിവസം പ്രത്യേകം പുണ്യമുള്ളതാണെന്നുമുള്ള ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തെയും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ ചോദ്യം ചെയ്യുന്നുണ്ട് (തര്‍ശീഹ്/170).
ഇമാം ഹുസൈന്‍(റ) കര്‍ബലയില്‍ കൊല്ലപ്പെട്ടതിന്റെ പേരില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും ശിയാക്കള്‍ സംഘടിപ്പിക്കാറുള്ള ശാരീരിക പീഡനങ്ങള്‍ നടത്തിയുള്ള മുഹര്‍റം ആഘോഷത്തിനും ഇസ്‌ലാമിക പ്രമാണങ്ങളുടെ പിന്‍ബലമില്ല. ഹിജ്റ 61ാം വര്‍ഷം മുഹറം പത്തിനാണ് ഹുസൈന്‍(റ) വധിക്കപ്പെട്ടതെന്നതു ചരിത്ര സത്യ മാണ്. എന്നാല്‍ അനുഗ്രഹങ്ങളില്‍ സന്തോഷം പ്രകടിപ്പിക്കാനും വിപത്തുകളില്‍ ക്ഷമ കൈക്കൊ ള്ളാനുമാണ് ഇസ്‌ലാമിന്റെ ആഹ്വാനം. പ്രവാചകന്മാരുടെ വഫാത്ത് ദിനങ്ങളുടെ ദുഃഖാചരണം പോലും അല്ലാഹുവോ പ്രവാചകനോ അനുവദിച്ചിട്ടില്ലെന്നിരിക്കെ, മറ്റുള്ളവരുടെ പേരില്‍ ദുഃഖാചരണം നടത്തുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നതാണ് പണ്ഡിതമതം.
✒സൈനുദ്ദീന്‍ ഇര്‍ഫാനി മാണൂര്
Photo
Wait while more posts are being loaded