Post has attachment
ഞാൻ കൂടി ഉൾപ്പെട്ട ഒരു കൂട്ടായ്മയുടെ പരിപാടിയെക്കുറിച്ചുള്ള അറിയിപ്പാണിത്.

"അക്ഷരങ്ങൾകൊണ്ട് അടയാളപ്പെടുത്തുവാൻ ഒരിടം" എന്ന ലക്ഷ്യത്തോടെ പ്രവാസികളായ എഴുത്തുകാരുടെ നേതൃത്വത്തിൽ രൂപംകൊണ്ട സാഹിത്യകൂട്ടായ്മയാണ് 'അക്ഷരമുദ്ര.'
ഞങ്ങളുടെ രണ്ടാമത്തെ പൊതുപരിപാടി -
"അക്ഷരോത്സവം 2018" ആഗസ്റ്റ് 17ന്
തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്നു.

സാഹിത്യരംഗത്തെ നവാഗതർക്കായി സംഘടിപ്പിക്കുന്ന "സാഹിതീയം"
എന്ന സംഗമം ഈ വർഷത്തെ അക്ഷരോത്സവത്തിന്റെ പ്രത്യേകതയാണ് . മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 100 എഴുത്തുകാർക്ക് ഈ പ്രത്യേക പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

പരസ്പരം,
കഥയുടെ വർത്തമാനം, കാവ്യ വഴികൾ, കാവ്യസായാഹ്നം
എന്നീ സെഷനുകളാണ് സാഹിതീയത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

മലയാള കഥാ - കവിതാ - നിരൂപണ സാഹിത്യ മേഖലകളിലെ പ്രമുഖർ നയിക്കുന്ന ഈ സംഗമം പുതു തലമുറ എഴുത്തുകാർക്ക് മാർഗ്ഗദർശകമാവും വിധമാണ് സംഘടിപ്പിക്കുന്നത്.

200 രൂപയാണ് രജിസ്ട്രേഷൻ ഫീസായി നൽകേണ്ടത്.

സാഹിതീയത്തിൽ പങ്കെടുക്കുന്നവർക്ക് അക്ഷരമുദ്രയുടെ സാക്ഷ്യപത്രം സമാപന സമ്മേളനത്തിൽ വിതരണം ചെയ്യുന്നതാണ്.

രാവിലെ 10 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന അക്ഷരോത്സവത്തിൽ കേരളത്തിലെ പ്രശസ്തരും പ്രതിഭാധനരുമായ നിരവധി സാഹിത്യവ്യക്തിത്വങ്ങൾ സംബന്ധിക്കുന്നു. പ്രസ്തുത ചടങ്ങിലേക്ക് എല്ലാ അക്ഷരസ്നേഹികളെയും സഹർഷം സ്വാഗതം ചെയ്യുന്നു.

സർവ്വരുടേയും സഹകരണവും സാന്നിദ്ധ്യവും ഉണ്ടാവണമെന്ന അഭ്യർത്ഥനയോടെ,

സ്നേഹപൂർവ്വം

അക്ഷരമുദ്ര പ്രവർത്തകർ.

രജിസ്റ്റർ ചെയ്യാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://bit.ly/2LoeY2r

www.jasminegroves.in എന്ന വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
Photo
Photo
08/08/2018
2 Photos - View album

Post has attachment
പേടി
പേടി
myimpressio.com

Post has attachment
Photo

Post has attachment

ഖദീജാ മുംതാസിന്റെ
--------------------------------
'നീട്ടിയെഴുത്തുകൾ'
--------------------------------
നമ്മുടെ മുഖ്യധാരാ വായനയിൽ ഏറെയൊന്നും കടന്നുവരാത്ത, പലപ്പോഴും ഏകപക്ഷീയമായി വിമർശിക്കപ്പെടുക മാത്രം ചെയ്യപ്പെടുന്ന ഒരു രാഷ്ട്രീയത്തെ ഗൗരവപൂർവ്വം ചർച്ച ചെയ്യുന്നുണ്ട്, ഈ നോവൽ.
തികഞ്ഞ ഗാന്ധിയനും കോൺഗ്രസിന്റെ നേതൃ തലത്തിൽ ഉണ്ടായിരുന്ന ആളുമായ ഒരാൾ എന്ത്കൊണ്ട് യാഥാസ്ഥിതികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുസ്ലിംലീഗുകാരൻ ആയി മാറി എന്ന ഒരു അന്വേഷണം,
ആ ഘട്ടത്തിൽ അതിന്റെ അനിവാര്യത ഇതിലേക്കൊക്കെ
ഈ കൃതി ടോർച്ചടിച്ചു നോക്കുന്നു, വിശകലനം ചെയ്യുന്നു.
വർഗ്ഗീയ കക്ഷിയെന്നും ചത്ത കുതിരയെന്നുമൊക്കെ വിശേഷിക്കപ്പെട്ടപ്പോഴും മുസ്ലിംലീഗ് എന്ന ഒരു പാർട്ടിയെ നിലനിർത്താനും വളർത്താനും വിദ്യാസമ്പന്നരും സമൂഹത്തിന്റെ ഉയർന്ന നിലയിൽ ഉള്ളവരും സ്വത്തുടമകളും ഒക്കെയായിരുന്ന ഒരുപാട് പേർ വ്യക്തിപരമായ നഷ്ടങ്ങൾ സഹിച്ചും അപഖ്യാതി ഏറ്റും എന്തിനു മുന്നോട്ടു വന്നു എന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടിയാണ് 'നീട്ടിയെഴുത്തുകൾ'.

ഒട്ടേറെ രാഷ്ട്രീയക്കാരെയും എഴുത്തുകാരെയും കലാകാരന്മാരെയും സംഭാവന ചെയ്ത കൊടുങ്ങല്ലൂരിന്റെ മണ്ണാണ് ഈ നോവലിന്റെ തട്ടകം. നിസ്വാർത്ഥനും ത്യാഗിയുമായ ഉജ്വലമായ നേതൃഗുണം ഉള്ള സെയ്തുമുഹമ്മദ് എന്ന വലിയൊരു മനുഷ്യന്റെ പെങ്ങളുടെ മകളായ അയിഷു ആണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം- കുഞ്ഞുന്നാൾ മുതൽ വെല്യാമ എന്ന സൂര്യന് ചുറ്റും കറങ്ങുന്ന ഒരു ഗ്രഹം. 'തീപ്പെട്ടിയുരച്ചിട്ടാൽ കത്തിപ്പിടിക്കാൻ തക്ക ജ്വലനസാധ്യതയുള്ള തലച്ചോറുമായി' പിറന്നവൾ. ഉയർന്ന തറവാട്ടിലെ ആഢ്യത്വവും തന്റേടവും ബുദ്ധിശക്തിയും ഉള്ള പെൺകുട്ടി. ഡോക്ടർ ആവണം എന്ന് ആഗ്രഹിക്കുകയും നന്നായി പഠിക്കുകയും ചെയ്‌തെങ്കിലും സ്വപ്നത്തിന്റെ വാതിൽക്കൽ വെച്ച് അവൾക്കത് അകാരണമായി നിഷേധിക്കപ്പെടുന്നു.
എട്ട് പെണ്മക്കളെ പ്രസവിച്ചു ഭർത്താവിന്റെ മരണശേഷവും, എന്തിന് മകൾ ഡോക്ടർ ആകാൻ പഠിക്കുമ്പോഴും അവർ ആ സ്വപ്ന സാക്ഷാത്കരത്തിനു വേണ്ടി ശ്രമിക്കുന്നുണ്ട്. ഡോക്ടർ എന്ന പദവിയോടുള്ള സമൂഹത്തിന്റെ ആദരമാണ് ആ തൊഴിലിനെക്കാളേറെ കുഞ്ഞുനാളിൽ തന്നെ അവളെ ആ സ്വപ്നത്തിലേക്ക് എത്തിക്കുന്നത്. എത്രമേൽ ഒതുക്കപ്പെടുമ്പോഴും അതു കൊണ്ടു തന്നെയാവാം ഏറെ വൈകിയും ആ മോഹത്തിലേക്ക് അവരെ പിന്നെയും പിന്നെയും വലിച്ചടുപ്പിച്ചത്.
നോവലിസ്റ്റ് വരച്ചു വെച്ചതിലുമേറെ ആഴത്തിൽ വിശകലനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു, ശക്തമായ ഈ കഥാപാത്രം.

ബുദ്ധിമതിയും തന്റേടിയും പുരോഗമന ചിന്തയുള്ളവളും നല്ല വായനക്കാരിയും ഒക്കെയായ അയിഷു തന്നെയാണ്, വഴക്കാളിയായ ഭാര്യയായും മക്കൾക്ക്, എങ്ങനെയെങ്കിലും ഇവരിൽ നിന്ന് ദൂരേക്ക് രക്ഷപ്പെട്ടാൽ മതി എന്ന് തോന്നുന്നത്ര കർക്കശക്കാരിയായ ഉമ്മയായും ഒക്കെ മാറുന്നത്. സ്നേഹസമ്പന്നനായ ഭർത്താവ് മരിച്ചു ഏറെ വൈകാതെ അയാളുടെ ജ്യേഷ്ഠന്റെ രണ്ടാം ഭാര്യയാവാൻ അവൾ മടിക്കുന്നില്ല. പിണങ്ങി പിരിഞ്ഞു പോയെങ്കിലും അയാൾ രോഗശയ്യയിൽ ആണെന്നറിഞ്ഞു അവൾ ഓടിയെത്തുന്നത് ഉൽക്കടമായ സ്നേഹത്തോടെയാണ്. അതൊരിക്കലും ക്ഷമാപണഭാവത്തിലോ വിധേയത്വത്തിലോ അല്ല താനും. ദുർബലയും സർവ്വംസഹയും ആയി മാത്രം വരച്ചിടപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളാൽ സമ്പന്നമായ മലയാള സാഹിത്യത്തിൽ ഉറൂബിന്റെ ഉമ്മാച്ചുവിനെയോ രാച്ചിയമ്മയേയോ ബഷീറിന്റെ കുഞ്ഞുതാച്ചുമ്മയേയോ ഒക്കെ ഓർമ്മിപ്പിക്കുന്ന അയിഷു പെൺമനസ്സിന്റെ നിഗൂഢഭാവങ്ങളുടെയും വീറിന്റെയും കരുത്തിന്റെയും പ്രതീകമാണ്.

അയിഷു മകൾ മെഹറിലൂടെയാണ് തന്റെ ഡോക്ടർ സ്വപ്നം സാക്ഷാത്കരിക്കുന്നത്. ഗൈനക്കോളജിസ്റ്റ് കൂടിയായ നോവലിസ്റ്റിന് തന്റെ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങൾ ഡോക്ടർ മെഹറിലൂടെ നോവലിന്റെ ഏകാഗ്രതക്ക് ഭംഗം വരാതെ പറയാൻ കഴിയുന്നുണ്ട്.

ഉമ്മയുടെ കർക്കശ്യത്തിനു മുന്നിൽ തനിക്ക് അനുഭവിക്കാൻ കഴിയാതെ പോയ സ്വപ്നങ്ങളെ തന്റെ സങ്കല്പമായ ദിയ മോളിലൂടെയാണ് മെഹർ സാക്ഷാത്കരിക്കുന്നത്. വർത്തമാന കാല ഇന്ത്യൻ അവസ്ഥകളെ കുറിച്ചും കീഴാളമുന്നേറ്റങ്ങളെ കുറിച്ചും വർഗ്ഗീയ കലാപങ്ങളെ കുറിച്ചുമെല്ലാം ചർച്ച ചെയ്യാൻ ഈ പാത്രസൃഷ്ടിയുടെ സാധിക്കുന്നുണ്ട്.

മറ്റൊരു നോവലിലും ഇതുവരെ പരാമർശിക്കപ്പെടാത്ത രാഷ്ട്രീയത്തിന്റെ പേരിലായാലും , മലയാള നോവലുകളുകളിൽ അപൂർവ്വമായി കൊണ്ടിരിക്കുന്ന ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചാണെങ്കിലും ചർച്ച ചെയ്യപ്പെടാനുള്ള കാര്യങ്ങൾ ഏറെ ഉണ്ടായിട്ടും 'നീട്ടിയെഴുത്തുകൾ'ക്ക് മലയാള സാഹിത്യലോകം വേണ്ട പരിഗണന നൽകിയോ എന്ന് സംശയമാണ്. രണ്ടാമതൊരാവർത്തി വായിക്കാൻ തോന്നാത്ത പുസ്തകങ്ങൾ പോലും ഗംഭീരമായി കൊണ്ടാടപ്പെടുമ്പോൾ 'നീട്ടിയെഴുത്തുകൾ' പോലുള്ള കൃതികൾ അവഗണിക്കപ്പെട്ടുപോകുന്നത് എന്തുകൊണ്ടാവാം?

ഓർമ്മകളിൽ പോലും ഇടം കിട്ടാതെ പോയവർക്കാണ് ഈ പുസ്തകം സമർപ്പിച്ചിരിക്കുന്നത്. വായനയുടെ അനുഭൂതി നൽകാൻ കഴിയുന്ന കൃതികൾ അപൂർവ്വമായി മാത്രം സംഭവിക്കുന്ന മലയാളത്തിൽ ഈ പുസ്തകവും അങ്ങനെ ആവാതിരിക്കട്ടെ.
_________________
നീട്ടിയെഴുത്തുകൾ
ഖദീജാ മുംതാസ്
പ്രസാ: DC ബുക്സ്
വില ₹ 190

Post has attachment

ജാലവിദ്യക്കാരൻ

ചെറുകഥപറഞ്ഞില്ല ; വീണ്ടും വീണ്ടും നിർബന്ധിച്ചു . ഒരു പുഞ്ചിരിയോടെ അയാളത് നിരസിച്ചു . പിന്നെ നാണയ തുട്ടുകളും ചെറു നോട്ടുകളും തറയിൽനിന്ന് പറക്കിയെടുക്കുന്ന ജോലി തുടർന്നു .

പറയില്ല ! എനിക്കുറപ്പായിരുന്നു . എന്തിന് പറയണം അയാളുടെ ജീവിത മാർഗ്ഗമാണ് , ചിലപ്പോൾ അയാളുടെ ജീവിതത്തിന് തന്നെ അത് ദോഷമായി തീർന്നാൽ ?
അയാളാണ് ശരി .

നാണയ തുട്ടുകളും ചെറു നോട്ടുകളും ഒരു തുണിയിൽ കെട്ടി . പഴയ തകരപെട്ടിയും തലയിലേറ്റി അയാൾ നടന്നകലുന്ന ദൃശ്യം ഞാനൊരു ചെറു വിഷമത്തോടെ നോക്കി നിന്നു .

ആ വിദ്യകൾ പലതും മുമ്പ് കണ്ടിട്ടുള്ളവ തന്നെയാണ് . പക്ഷെ ചെയ്യുന്നരീതി അതിനുള്ള ഒരു വ്യത്യാസം . അതെന്നെ വല്ലാതെ എന്നെ ആകർഷിച്ചുകളഞ്ഞിരുന്നു .

എൻ്റെ അച്ഛനും ഒരു മജിഷ്യനായിരുന്നു . മൂന്ന് മക്കളിൽ ഏറ്റം ഇളയവനായ എനിക്കാണ് അച്ഛൻ മരണ കിടക്കയിൽ വെച്ചു "മജിഷ്യൻ " എന്ന പട്ടം തലയിലേക്ക് വെച്ചു തന്നത് . അതുമാത്രമാണ് എനിക്ക് മാജിക്കുമായുള്ള ഏക ബന്ധം . അന്ന് അച്ഛൻ ആർക്കും നൽകാതെ ആ അത്ഭുത മുറിയുടെ താക്കോൽ എൻ്റെ കൈ വെള്ളയിൽ വെച്ചു മുറുക്കി .

അടുത്തുനിന്ന എൻ്റെ അമ്മയുടെ മുഖം ദേഷ്യത്തെ മറയ്ക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. എൻ്റെ മൂത്തവർ ഉള്ളിൽ ചിരിക്കുന്നത് അവരുടെ കണ്ണുകൾ കാട്ടിത്തെരുന്നുണ്ടായിരുന്നു .
പക്ഷെ എനിക്ക് സന്തോഷമായിരുന്നു വലിയ സന്തോഷം .

ആ മുറിയിൽ അച്ഛനല്ലാതെ മറ്റൊരാളു പോലും ഇന്നുവരെ കയറിയതായി എൻ്റെ ഓർമ്മയിലില്ല .
ഒന്നു കയറാൻ ഒരു പാട് പ്രാവിശ്യം ശ്രമിച്ചതും നടക്കാതെ പോയതും , പിന്നെ അതിന് ഒരുപാട് ശകാരങ്ങളൊക്കെ വാങ്ങി തന്ന എൻ്റെ കുട്ടിക്കാലത്തെ പ്രധാന വില്ലനായിരുന്നു എനിക്ക് ആ മുറി

എൻ്റെ അമ്മ ഒരു വലിയ വീട്ടിലെ അംഗമായിരുന്നു . പക്ഷെ അങ്ങനെ അല്ലായിരുന്നെങ്കിൽ ഞങ്ങളൊക്കെ പട്ടിണി കിടന്ന് മരിക്കുകയേ ഉണ്ടാവുള്ളൂ എന്ന് 'അമ്മ ഇടക്കിക്കിടെ ഞങ്ങളെ ഓർമ്മിപ്പിച്ചിരുന്നു . ഒരു പക്ഷെ അതിനും ഒരു പ്രധാന കാരണം അച്ഛനും ആ മുറിയുമായിരിക്കും .
ഒരു പരിധി വരെ അത് ശരിയായിരുന്നു .
അങ്ങനെയുള്ള ആ മുറിയുടെ താക്കോൽ ; അതാണ് എൻ്റെ കൈവെള്ളയിലേക്ക് അച്ഛൻ അന്ന് വെച്ചു തന്നത് .

ആ മരണശേഷം
പിന്നെയും കുറച്ചു ദിവസങ്ങൾക്ക് ശേഷം ......

'അമ്മ പറഞ്ഞു ,

"ആ മുറി തുറക്കണം , തുറന്ന് എല്ലാം വാരിയിട്ട് കത്തിക്കണം ... "
കേട്ടല്ലോ ? അമ്മ എന്നെ തന്നെയാണ് ഉദ്ദേശിച്ചത് , എനിക്ക് ഉറപ്പായിരുന്നു . ഞാനും ആ വഴിക്ക് ....
അമ്മക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല എന്ന് തോന്നി .

ജീവിതം നശിപ്പിച്ച മുറിയെന്നാണ് അമ്മ പറയുന്നത്
ഞാൻ താക്കോലുമായി മുറിയുടെ വാതിൽക്കലെത്തി . എൻ്റെ പുറകിൽ ആകാംഷയോടെ മറ്റുള്ളവരും .
'അമ്മ വളരെ അസ്വസ്‌ഥയായി കാണപ്പെട്ടു . ബോധം നഷ്ടപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു .

സ്‌നേഹനിധിയാണെങ്കിലും തന്നോട് ഒപ്പമുണ്ടാവേണ്ട സമയങ്ങൾ അത് മുഴുവൻ ഭർത്താവ് മറ്റു പലതിനും ചിലവഴിച്ചതെന്നും , ഒപ്പമില്ലാതെ ഒപ്പം നിൽക്കാതെ ,നാടുകളും ഉത്സവങ്ങളും കണ്ട് മാളോരേ മുഴുവൻ സഹായിച്ചും പാട്ടുപാടി മായാവിദ്യകൾ കാട്ടി നടന്നതും , അങ്ങനെ എവിടെ നിന്നെങ്കിലും കിട്ടുന്ന ചില്ലറ തുട്ടുകൊണ്ട് ആഹാരവും വാങ്ങി വരുന്ന അയാളെ കാണുമ്പോൾ അവർക്ക് കലിയായിരുന്നു . വന്ന് കഴിഞ്ഞാലോ ...പിന്നുള്ള സമയങ്ങളൊക്കെയും അയാളാ ആ മുറിയിലായിരുന്നു .

ഭാര്യക്ക് സമ്പത്ത് ഉണ്ടായത് കൊണ്ട് അത് ചിലവാക്കി മാത്രം ജീവിതം വലിയ പ്രശ്‌നങ്ങളില്ലാതെ തട്ടിമുട്ടി മുന്നോട്ടുപോയി .

സമ്പാദിക്കാനോ സൂക്ഷിക്കാനോ അത് എങ്ങനെ ചിലവാക്കണമെന്നോ ! ഒന്നുമറിയാത്ത ഒരു പരോപകാരിയായ പാട്ടുകാരനായ ജാലവിദ്യക്കാരൻ അതായിരുന്നു " അച്ഛൻ "


മുറിയുടെ വാതിൽ കര കര ശബ്ദത്തോടെ തുറന്നു .
എല്ലാവർക്കും ആകാംഷ ,
ഞാനും മറ്റുള്ളവരും അമ്മക്കുവേണ്ടി വഴിയൊരുക്കി .
'അമ്മ അടികൾ വെച്ചു . ആ കാലുകൾ ഇടറുന്നുണ്ടായിരുന്നു.
പുറകെ ഞങ്ങളും ;
വന മേഖലയോട് ചേർന്നുകിടക്കുന്ന വീടായിരുന്നു ഞങ്ങളുടേത് .അതുകൊണ്ട് എല്ലാ മുറികളിലും ഒരു മങ്ങിയ വെളിച്ചമാണ്ഉണ്ടായിരുന്നത്.
പക്ഷെ അതിലും ഇരുണ്ട വെളിച്ചമായിരുന്നു ആ മുറിയിൽ , ജനാല തുറക്കുവാൻ ശ്രമിച്ചു .. .കഴിഞ്ഞില്ല ആ മുറിയുടെ ജനാലകൾ തുറക്കുവാൻ കഴിയാത്തതാക്കിയിരുന്നു .
ഞങ്ങൾ ചുറ്റും കണ്ണോടിച്ചു . എൻ്റെ മുന്നിലായി ഒരു വള്ളി പോലെയെന്തോ തൂങ്ങിയാടുന്നു .
ഞാനതിൽ പിടിച്ചു . മുറി നിറയെ പ്രകാശം .
എവിടെ നിന്നോ വന്നുകൊണ്ടിരുന്ന അരണ്ട വെളിച്ചം മാറി മുറി മുഴുവൻ പ്രകാശ മയമായിരിക്കുന്നു .

പക്ഷെ ആപ്രകാശത്തെ ഒരു വിളക്കിനോട് ഉപമിക്കാൻ കഴിയില്ല . കാരണം മുകളിലേക്ക് നോക്കിയ ഞങ്ങൾ കണ്ടത് ആകാശമെന്നപോലെ മിന്നുന്ന നക്ഷത്രങ്ങളായിരുന്നു . അവയുടെ വെളിയിച്ചമായിരുന്നു അവിടെയെല്ലാം നിറഞ്ഞത് .

പക്ഷെ എങ്ങനെ ?അറിയില്ല !

അമ്പരന്ന് നിന്ന ഞങ്ങൾക്ക് ഒരു ചാരുകസേരയും മുറിയുടെ രണ്ട്‌ ഭിത്തി നിറയെ സജീകരിച്ച പുസ്തകങ്ങളും മാത്രമായിരുന്നു കാണാൻ കഴിഞ്ഞത് . പിന്നെ ഒരു ചുവരിൽ അമ്മയുടെ വലിയ ഒരു ചിത്രം
വളരെ വലിയ എണ്ണ ഛായാചിത്രം .
'അമ്മ തറയിലേക്കിരുന്നു പൊട്ടി പൊട്ടി കരഞ്ഞു .

അച്ഛൻ മരണപ്പെട്ടു കിടക്കുമ്പോൾ പോലും അമ്മ ഇത്രക്ക് കരഞ്ഞുഞാൻ കണ്ടിരുന്നില്ല .പിന്നെ പിന്നെ ദിവസങ്ങൾ കൊഴിയും തോറും എൻ്റെ ചിന്തകൾ അച്ഛനെ കുറിച്ചുമാത്രമായി .ആ സംഭവത്തിന് ശേഷം അമ്മ ഒന്നിനും എതിരുനിന്നില്ല. അച്ഛൻ നടന്ന ആ വഴിക്ക് ഞാനും നടക്കുവാൻ അമ്മ ആഗ്രഹിക്കും പോലെ .

പിന്നെ മായാജാലം ; മാജിക് അത് പഠിക്കാനുള്ള ഒരുതരം ഭ്രാന്തമായ മോഹമായിരുന്നു .
പക്ഷെ അത് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ല .
ദിവസങ്ങൾ മാസങ്ങൾ എന്തൊക്കെയോ പഠിച്ചു , ഒരുപാട് ഗുരുക്കന്മാർ. രക്തത്തിൽ ഉള്ളതിനാലാവണം അവർ പറയുന്നതൊക്കെ വളരെ പെട്ടന്ന് പിടിച്ചതെടുക്കാൻ സാധിച്ചു . കുഞ്ഞായി ഇരിക്കുമ്പോഴുള്ള ആ അദ്‌ഭുതം പക്ഷെ അടുത്തറിഞ്ഞപ്പോൾ ;മാജിക് !! മറ്റുള്ളവർ കാണാതെ ചെയ്യുന്ന കള്ളം ! എന്ന നിലക്കാണ് എനിക്ക് തോന്നിയത് .

അങ്ങനെ മടുത്ത് തുടങ്ങിയ നാളുകളിലൊന്നിൽ ഞാൻ അയാളെ കണ്ടു . കവലയിൽ കൂട്ടം കൂടി നിൽക്കുന്ന കുട്ടികളേയും മുതിർന്നവരേയും മായാജാലം കൊണ്ട് രസിപ്പിക്കുന്ന ഒരു മനുഷ്യൻ , വളരെ വ്യത്യസ്‌ഥമാർന്നതും മനോഹരമാർന്നതും ഓർമ്മയിൽ എവിടെയോ ഉറങ്ങിക്കിടന്ന വിദ്യയുമായി ഏറ്റവും അടുപ്പമുള്ളതുമായിരുന്നു അവ . എല്ലാം കഴിഞ്ഞപ്പോൾ ഞാൻ അയാളോട് ആവിശ്യം അറിയിച്ചു . അയാൾ ഒന്നും മിണ്ടിയില്ല , ചെറുതായി തലയാട്ടി . ചെറുതായി ചിരിച്ചു , പിന്നെ അയാളുടെ വഴിക്കുപോയി ,


പല ഇടങ്ങളിൽ പലവട്ടം അയാളെ കണ്ടു . താഴ്‌മയോടെ ചോദിച്ചു .പക്ഷെ അയാൾ വഴങ്ങിയില്ല .

അങ്ങനെ ഞാൻ മനസ്സില്ലാതെ മായാജാല പഠനം ഉപേക്ഷിച്ചു . അല്ല മടുത്തു .
അന്ന് 'അമ്മ എൻ്റെ മുറിയിലേക്ക് വന്നു , കട്ടിലിൽ ഇരുന്നു. എൻ്റെ നെറുകയിൽ തലോടി . എൻ്റെ ഓർമയിൽ ഇങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല .
അന്ന് 'അമ്മ പറഞ്ഞ വാക്കുകൾ ? എന്നെ അമ്മയോടും അച്ഛനോടുമുള്ള എൻ്റെ സ്‌നേഹം ഒരുപാട് കൂട്ടുന്നതായിരുന്നു . എൻ്റെ മൂത്ത സഹോദരങ്ങൾ അമ്മയുടെ ചേച്ചിയുടെ മക്കളാണെന്ന സത്യം . 'അമ്മ എന്നോട് പറഞ്ഞു .

പിന്നെയും ഒരുപാട് കാര്യങ്ങൾ , വളരെ ഇരുട്ടുന്ന വരെ എന്നോട് 'അമ്മ സംസാരിച്ചുകൊണ്ടിരുന്നു.
അവസാനം അമ്മയ്ക്കും അച്ഛനും ഒരേ ആഗ്രഹമാണെന്ന് പറഞ്ഞാണ് മുറിയിൽ നിന്ന് പോയത് ,പോകും മുൻപ് ആദ്യമായി എൻ്റെ തലയിൽ ഒരു ഉമ്മയും തന്നു . ആദ്യമായി ......


ഇങ്ങനെ ഉള്ള കാര്യങ്ങളെല്ലാം 'അമ്മ എന്തിനാണ് എന്നോട് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായിരുന്നില്ല.
എങ്കിലും എൻ്റെ മനസ്സ് ശാന്തമായിരുന്നു , സന്തോഷമായിരുന്നു. ഉള്ള് നിറയെ വെളിച്ചമായിരുന്നു.രണ്ട് ദിവസത്തിന് ശേഷം എന്നെ അത്ഭുദപ്പെടുത്തി കൊണ്ട് ഒരഥിതിയെത്തി .
അത് അയാളായിരുന്നു. മായാജാലക്കാരൻ .അമ്മയെ നോക്കി അയാളൊന്ന് പുഞ്ചിരിച്ചു .
അമ്മയുടെ മുഖവികാരം വല്ലാത്തതായിരുന്നു . അമ്മ എന്തോ ഭയത്തോടെ അകത്തേക്ക് പോയപോലെ തോന്നി.


അയാൾ എൻ്റെ നേർക്ക് നോക്കി പുഞ്ചിരിച്ചു .
എത്രനാൾ ഞാൻ ഇയാളുടെ പുറകേ നടന്നു . ഇപ്പൊ ?

"അവിടെ അച്ഛൻ സൂക്ഷിച്ച പെട്ടിയുണ്ടാവും : ദാ .. എൻ്റെ പോലൊന്ന് . അതുമായി എൻ്റെ കൂടെ പോര് ."

എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല . ഞാൻ അറിയാതെ അനുസരിച്ചു . അത്ര ശക്തമായിരുന്നു ആ വാക്കുകൾ.

കാന്തിക വലയത്തിലെന്നപോലെ ഞാൻ അയാളുടെ പുറകെ , ഒരു പ്രാവിശ്യം പോലും എനിക്ക് തിരികെ നോക്കാൻ കഴിഞ്ഞില്ല . 'അമ്മ എന്നെ നോക്കിയിട്ടുണ്ടാവും കരഞ്ഞിട്ടുണ്ടാവും .

കുറച്ചു ദൂരം കഴിഞ്ഞിട്ടുണ്ടാവണം .

നടപ്പിനിടയിൽ അയാൾ തിരിഞ്ഞു നോക്കി , പിന്നെ പറഞ്ഞു ..

"സ്വാഗതം .... മായയല്ലാത്ത ലോകത്തിലേക്ക്‌ സ്വാഗതം "

എനിക്കുമനസ്സിലായില്ല

"പിൻഗാമിക്ക് വേണ്ടി തുടിക്കുന്ന സിംഹാസനം നിനക്കായി കാത്തിരിക്കുന്നു."

അയാൾ പിന്നെയും പറഞ്ഞു ..

നിനക്ക് മനുഷ്യൻ എന്ന പൊയ്യ് മുഖം ഇനിയില്ല ....

ഞാൻ ചുറ്റും നോക്കി എവിടെയാണ് താൻ ?

വീടിനടുത്തുള്ള വന പാതയുടെ ആരംഭമാണ് ,
എൻ്റെ മുന്നിൽ എന്നും പൂത്തുലഞ്ഞു നിൽക്കുന്ന ആ പാലമരം ;അതിന് സ്വർണ്ണ നിറമായിരുന്നു പിന്നെ മനം മയക്കുന്ന സുഗന്ധവുംസജീവ് കുമാർ

രാമായണത്തിലെയും മഹാഭാരതത്തിലേയും കഥകള്‍ ചെറിയ കുട്ടിയായിരിയ്ക്കുമ്പോള്‍ കേട്ട് പഠിച്ചത് അച്ഛനിലൂടെയാണ്. മനുഷ്യനിലുള്ള നന്മകളും തിന്മകളും ചൂണ്ടിക്കാണിക്കുന്ന ഈ കഥകള്‍ എനിക്കിഷ്ടമായിരുന്നു. ഇവയിലെ കഥാപാത്രങ്ങളായ ദൈവങ്ങള്‍ക്കും ദൈവചൈതന്യം ഉള്ളവര്‍ എന്ന് പറയപ്പെടുന്നവര്‍ക്കും ഞാനും എന്റെ അച്ഛനും കണ്ടത് സാധാരണ മനുഷ്യരിലുള്ള അസൂയ, കുശുമ്പ്, ശത്രുത, ചതി, ക്രൂരത തുടങ്ങിയ സാധാരണ സ്വഭാവങ്ങള്‍ തന്നെ. (സ്നേഹം, വാത്സല്യം, അനുകമ്പ ഇതൊക്കെയുണ്ട്.. ഇല്ലെന്നല്ല, സ്വജനങ്ങളോടുള്ള അമിത വാത്സല്യവും ഉണ്ടെന്നു മാത്രം)
ഞാന്‍ ഒരു ഹിന്ദു ആണെന്നും അതുകൊണ്ട് ഇന്ന മാതിരിയൊക്കെ അനുഷ്ഠിക്കണം എന്നും അച്ഛന്‍ എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. അമ്മ ഇടയ്ക്കൊക്കെ നോല്‍ക്കുന്ന എകാദശികളും വല്ലപ്പോഴുമുള്ള അമ്പലത്തില്‍ പോക്കുമാണ് ആചാരം എന്ന രീതിയില്‍ അക്കാലത്ത് പരിചയമുള്ളത്.
ക്ലാസുമുറികളില്‍ നിന്നാണ് മതങ്ങളെക്കുറിച്ച് പഠിയ്ക്കുന്നത്. ഹിന്ദുമതത്തിലെ നവോത്ഥാനം, ഇസ്ലാംമതം ഉണ്ടായത്, ക്രിസ്തുമതം എങ്ങനെ ഉണ്ടായി തുടങ്ങിയ കാര്യങ്ങള്‍ വിജ്ഞാന സമ്പാദനത്തിനായി സ്കൂളില്‍നിന്നും മനസ്സില്‍ കോറിയിടപ്പെട്ടപ്പോഴാണ് മനുഷ്യന്‍ ഭിന്ന മതക്കാരാണെന്നും മറ്റും ഞാനറിയുന്നത്. എന്റെ അയല്‍പക്കത്തും മറ്റുമുള്ളവര്‍ എന്റേതില്‍ നിന്നും വ്യത്യസ്തമായ മതത്തില്‍ പെട്ടവരാണെന്നു സ്കൂളില്‍ നിന്നും ഞങ്ങളെ പഠിപ്പിച്ചു.
പില്‍ക്കാലത്ത്‌ മതങ്ങളെ മനസ്സിലാക്കാന്‍ ചില ശ്രമങ്ങള്‍ നടത്തി. ഒരു കാര്യം എനിയ്ക്ക് മനസ്സിലായി. ഹിന്ദുമതം എന്നൊന്നില്ല. നമ്മുടെ രാജ്യത്ത്, ഇന്നത്തെ ഭാരതമല്ല ഉദ്ദേശിയ്ക്കുന്നത്, ഉണ്ടായിരുന്ന ഒരുതരം ജീവിതരീതി മാത്രമാണ് ഹിന്ദുധര്‍മ്മം. ഈ മതത്തിന് സ്ഥാപകനില്ല. എഴുതപ്പെട്ട നിയമാവലികളില്ല. പല ഭാഗത്തും പല ആചാരം. ദൈവത്തില്‍ വിശ്വസിയ്ക്കാം, വിശ്വസിയ്ക്കാതിരിയ്ക്കാം. ചോദ്യം ചെയ്യാന്‍ പ്രത്യേകം അധികാരകേന്ദ്രങ്ങള്‍ ഇല്ല.
ഞാന്‍ മനസ്സിലാക്കിയ ഹിന്ദുമതം ആളുകളെ ചേര്‍ക്കാന്‍ പ്രത്യേക സമ്പ്രദായങ്ങള്‍ ഇല്ലാത്ത ഒരു ആള്‍ക്കൂട്ടം മാത്രമാണ്. ഇതില്‍ നിന്നും ആരെയും പുറത്താക്കാനും ആര്‍ക്കും അധികാരമില്ല.
ഇപ്പോഴിത് പറയാന്‍ കാരണം ആഗ്രയില്‍ നടന്നു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട മതം മാറ്റം.
ഭാരതത്തിലുള്ളവര്‍ എല്ലാം ഹിന്ദുക്കള്‍ തന്നെ എന്ന് എപ്പോഴും ഉച്ചത്തില്‍ പറയുന്ന സംഘടനകളാണ് ഈ മതംമാറ്റം എന്ന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത് എന്നതാണ് ഇതിലെ മറ്റൊരു തമാശ. പിന്നെന്തിനു മതംമാറ്റം?
ആര്യസമാജം എന്നൊരു സംഘടന "ശുദ്ധി" എന്ന കര്‍മം നടത്തി മറ്റു മതങ്ങളില്‍ പെട്ടവരെ വേദവിശ്വാസത്തിലെയ്ക്ക് തിരിച്ചെടുതിരുന്നതായി ചരിത്രം പറയുന്നുണ്ട്. ഇതിന്‌ അവരെ ആര് അധികാരപ്പെടുത്തി എന്ന് എവിടെയും പറയുന്നില്ല. ഈ സംഘടന എത്ര ഹിന്ദുക്കളെ പ്രതിനിധീകരിയ്ക്കുന്നുണ്ട് എന്നതും ചിന്ത്യം..
ഇപ്പോള്‍ നടത്തുന്ന തമാശകള്‍ കളഞ്ഞ് സര്‍ക്കാരിനെ മര്യാദയ്ക്ക് ഭരിയ്ക്കാന്‍ ഇവര്‍ അനുവദിയ്ക്കുമോ? കാത്തിരിയ്ക്കാം,ല്ലേ?

1978 മുതല്‍ 2013 വരെ ആലങ്കോട് ലീലാകൃഷ്ണന്‍ രചിച്ച കവിതകളില്‍ നിന്ന് തിരഞ്ഞെടുത്ത നൂറിലേറെ കവിതകള്‍ സമാഹരിച്ച പുസ്തകമാണ് ആലങ്കോട് ലീലാകൃഷ്ണന്റെ കവിതകള്‍. സ്വയമറിയാതെ പ്രചോദിതമായ നിമിഷങ്ങളില്‍ എഴുതിയവയാണ് ഇവയിലേറെയുമെന്ന് ലീലാകൃഷ്ണന്‍ പറയുന്നു. കവിയച്ഛന്‍, ഹിന്ദോളം, പ്രണയവാസുദേവം, ബലിക്കുറിപ്പ്, പ്രണയവേഗങ്ങള്‍, പൊന്നാനിപ്പുഴ, മത്സ്യപ്പെട്ടവള്‍, സാന്ധ്യഗീതം തുടങ്ങി കേരളസമൂഹം ചര്‍ച്ച ചെയ്ത കവിതകളാണ് ഇവയെല്ലാം.

പാരമ്പര്യങ്ങളെ നിഷേധിക്കുന്ന കവിയല്ല ആലങ്കോട് ലീലാകൃഷ്ണന്‍. പാരമ്പര്യങ്ങളെ സ്വീകരിച്ച് നവീകരിക്കലാണ് അദ്ദേഹത്തിന്റെ എഴുത്തുരീതി. താളസമ്പന്നമായ കേരളീയ പ്രകൃതിയെ അഗാധമായി പ്രണയിച്ച് ജീവിക്കുന്നതുകൊണ്ടാവാം, താളം നിഷേധിച്ച് ഒരു കാവ്യരചനാരീതി തനിക്കില്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ താളത്തിന്റെ പരകോടിയില്‍ അറിയാതെ താളരാഹിത്യം സംഭവിച്ചുപോകാമെന്നും അദ്ദേഹം പറയുന്നു.

വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ എഴുതിവരുന്ന ആലങ്കോട് ലീലാകൃഷ്ണന്‍ ആദ്യമായി എഴുതിയ കുട്ടിക്കവിത തളിര് മാസികയിലാണ് അച്ചടിച്ചുവന്നത്. 1978 മുതല്‍ എഴുത്തില്‍ സജീവമാണ് അദ്ദേഹം. മലബാര്‍ ഗ്രാമീണ ബാങ്കില്‍ ജോലി ചെയ്തുകൊണ്ടുതന്നെ അദ്ദേഹം ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതുകയും പുസ്തകങ്ങളാക്കുകയും ചെയ്യുന്നു.

പ്രേംജി പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് പുരസ്‌കാരം, കാമ്പിശ്ശേരി പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികള്‍ കരസ്ഥമാക്കിയിട്ടുള്ള ആലങ്കോട് ലീലാകൃഷ്ണന്‍ തുഞ്ചന്‍ സ്മാരക ട്രസ്റ്റ് അംഗം കൂടിയാണ്.

ഞാന്‍ ഇരുപത്തിയഞ്ച് വര്‍ഷത്തിലേറെ ജോലി ചെയ്ത സ്ഥാപനത്തില്‍ തന്നെ ജോലിചെയ്ത ശ്രീ ലീലാകൃഷ്ണന്‍ എന്റെ ഇഷ്ടകവികളില്‍ ഒരാള്‍ കൂടിയാണ്. നിളയുടെ തീരങ്ങളിലൂടെ, മനുഷ്യനെ തൊടുന്ന വാക്ക്, വള്ളുവനാടന്‍ പൂരക്കാഴ്ചകള്‍, എം.ടി ദേശം/ വിശ്വാസം പുരാവൃത്തങ്ങള്‍തുടങ്ങിയവ അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. തിളക്കം എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതായിരുന്നു. ഏകാന്തം, കാവ്യം തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു
Posted by PADMANABHAN THIKKODI at 6:34 PM No comments:

ഇന്ന് സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ എന്‍ പി മുഹമ്മദിന്റെ ചരമ വാര്‍ഷിക ദിനം.

1929 ജൂലൈ 1ന് കോഴിക്കോട് കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി. അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോഴിക്കോട് ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട് റസിഡന്റ് എഡിറ്ററായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു.

മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവല്‍ ദൈവത്തിന്റെ കണ്ണ് ഇദ്ദേഹത്തിന്റെ കൃതിയാണ്. ഈ നോവല്‍ സാഹിത്യ അക്കാദമി പുരസ്കാരത്തിനും സമസ്തകേരള സാഹിത്യ പരിഷത്ത് അവാര്‍ഡിനും അര്‍ഹമായി. പ്രസിഡന്റിന്റെ ആദ്യത്തെ മരണം എന്ന കഥാസമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

പ്രസിദ്ധമായ 'അറബിപ്പൊന്ന്'എം ടി വാസുദേവന്‍നായരുമായി ചേര്‍ന്ന് രചിച്ച നോവലാണ്‌.(മലയാളത്തില്‍ ആദ്യമായിട്ടായിരുന്നു ഇങ്ങനെ ഒരു സംരംഭം.) എണ്ണപ്പാടം, മരം, ഹിരണ്യകശിപു, തങ്കവാതില്‍, ഗുഹ, നാവ്, പിന്നെയും എണ്ണപ്പാടം,മുഹമ്മദ് അബ്ദുറഹ്മാന്‍ ഒരു നോവല്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു പ്രധാന നോവലുകള്‍.

പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം, എന്‍.പി മുഹമ്മദിന്റെ കഥകള്‍, ഡീകോളനൈസേഷന്‍, എന്റെ പ്രിയപ്പെട്ട കഥകള്‍ എന്നിവ പ്രധാന കഥാസമാഹാരങ്ങളാണ്. ഇതിന് പുറമേ നിരൂപണങ്ങളും ബാലസാഹിത്യങ്ങളും എഴുതിയിട്ടുണ്ട്.

സി.വി. രാമന്‍പിള്ള പുരസ്കാരം ലഭിച്ച വീരരസം സി.വി. കൃതികളില്‍, മാനുഷ്യകം, മന്ദഹാസത്തിന്റെ മൗനരോദനം, തൊപ്പിയും തട്ടവും ഇവ ശ്രദ്ധേയങ്ങളായ വിമര്‍ശനകൃതികളാണ്. ഇദ്ദേഹത്തിന്റെ ചില കൃതികള്‍ സിനിമയാക്കിയിട്ടുണ്ട്. മരം യൂസഫലി കേച്ചേരി സിനിമയാക്കി. എണ്ണപ്പാടം ഏഷ്യാനെറ്റില്‍ പി.എന്‍.മേനോന്‍ പരമ്പരയാക്കി.

2003 ജനുവരി 3ന് അദ്ദേഹം അന്തരിച്ചു.

Post has attachment
Photo
Wait while more posts are being loaded