Post is pinned.Post has attachment

Post has attachment
http://sudheerdas.blogspot.in/2017/03/blog-post.html

കിട്ടിയ കാശ് ചുമരിലെ ഭഗവതിയുടെ ചിത്രത്തിനു പിന്നിലൊളിപ്പിച്ച് നരച്ച പുരികങ്ങള്‍ക്കു മുകളില്‍ വലതു കൈപ്പത്തികൊണ്ടൊരു മേല്‍ക്കൂര സൃഷ്ടിച്ച്, കാരണവര്‍ സൂക്ഷിച്ചുനോക്കി.

"ആരാ....?"

ആഗതന്‍ ഭവ്യതയോടെ മറുപടി പറഞ്ഞു.

"ബാങ്കീന്നാ... "

ഇഷ്ടപ്പെടാത്ത എന്തോ കേട്ടതുപോലെ കാരണവര്‍ നിശ്ശബ്ദനായി. നെടുവീര്‍പ്പിട്ടു പിന്നെ ആരോടെന്നില്ലാതെ ചോദിച്ചു.

"കൈപ്പടയൊക്കെ എവിട്യാണാവോ ഇരിക്കണെ?'

"വേണന്നില്ല്യ... ഇത് അവസാനത്തെ അടവാ.. "

Post has attachment

Post has attachment
http://sudheerdas.blogspot.in/2017/02/blog-post.html

ഭ്രാന്തന്റെ വീട്ടിലെ പൂട്ടിയിട്ടിരിക്കുന്ന ഒരേയൊരു മുറി തുറന്ന കള്ളൻ പാക്കരൻ വീണുപോയി. ഇരുട്ടിൽ തപ്പിത്തടഞ്ഞ് എഴുുന്നേൽക്കുന്നതിനു മുമ്പ് അടുത്ത അടി കൂടി വീണുകഴിഞ്ഞിരുന്നു. നീളമുള്ള ഒരു തുണി തന്നെ ചുറ്റിവരിയുന്നത് പാക്കരൻ തിരിച്ചറിഞ്ഞു. കെട്ടഴിക്കുവാൻ കഴിയാതെ, എഴുന്നേറ്റ് നിൽക്കുവാൻ പോലുമാകാതെ, രാത്രി മുഴുവൻ, ആ മുറിയുടെ വൃത്തികെട്ട ഗന്ധം ശ്വസിച്ചു. ഇരുട്ടും അപരിചിതമായ ഞരക്കങ്ങളും അയാളെ ഭയപ്പെടുത്തി...

Post has attachment

Post has shared content
നിങ്ങൾക്ക് ദൈവത്തെ ഭയമാണോ അതോ സ്നേഹമാണോ ?

നിങ്ങൾ എന്തിനോടെങ്കിലുമുള്ള ഭയം കൊണ്ടാണ് ദൈവത്തെ
സ്നേഹിക്കുന്നതെങ്കിൽ നിങ്ങളിലെ ഭയം മാറുമ്പോൾ ദൈവത്തോടുള്ള
സ്നേഹവും ഇല്ലാതാവും .


അതുകൊണ്ട് ദൈവഭയമുള്ളവനായിരിക്കുന്നതിനേക്കാൾ നന്ന് ദൈവ സ്നേഹിയായിരിക്കുന്നത് തന്നെ ന്നന്ന് എന്നാണ് എന്റെ അഭിപ്രായം .


മുല്ലാ നസ്സറുദീൻ പതിമൂന്നാം നൂറ്റാണ്ടിൽ ഇന്നത്തെ തുർക്കിയിൽ ജീവിച്ചിരുന്ന ഒരു സൂഫി വര്യനാണ് .. അദ്ധേഹത്തിന്റെതായി അനേകം കഥകൾ പ്രച്ചരിക്കുന്നുണ്ട് .

അതിലൊരു കഥ വളരെ രസകരമാണ്. ഈ കഥ വായിച്ചു തീരുമ്പോൾ ദൈവ സ്നേഹമാണോ , ദൈവ ഭയമാണോ വേണ്ടത് എന്ന് ഒരു ആശയം കിട്ടും എന്നാണ് എന്റെ വിശ്വാസം.

ഈ മുല്ലാ നസ്സറുദീനു ഒരു മനോഹരമായ കൊട്ടാരമുണ്ട് . ഈ വെണ്ണക്കൽ കൊട്ടാരം എന്നൊക്കെ പറയുമ്പോലെ ഒരെണ്ണം . അതും രാജ്യത്തിന്റെ തലസ്ഥാനത്ത്‌ എന്ന് മാത്രമല്ല ഒരു മനോഹരമായ പുഴയുടെ സമീപത്തുമാണ്.

രാജവിനുപോലും മുല്ലേടെ ഈ കൊട്ടാരത്തിലൊരു കണ്ണുണ്ട് .അത്ര മനോഹരമാണ് ഈ പാലസ്.

പലപ്പോഴും അത് വിലക്ക് തരുമോയെന്നു രാജാവ് മുല്ലയോടു ചോദിച്ചിട്ടുമുണ്ട് !
എന്ത് വില വേണമെങ്കിലും തരാമെന്നും പറഞു .

അതുപോലെ രാജ്ജ്യത്തെ വലിയ വ്യാപാരികളും മുല്ലയോടു തന്റെ കൊട്ടാരം എന്ത് വിലക്കും വാങ്ങിക്കൊള്ളമെന്നു പറഞ്ഞു. പിക്ക്ഷെ മുല്ലാ തന്റെ കൊട്ടാരം വിട്ടുകൊടുക്കാൻ തയ്യാറായില്ല


അങ്ങനെയിരിക്കെ മുല്ല കപ്പൽ മാർഗം മറ്റൊരു രാജ്യത്തേക്ക് ഏതോ അവാശ്യത്തിനു പോകേണ്ടിവന്നു.

തിരികെ വരുമ്പോൾ, അതി ഭയങ്കരമായ പേമാരിയും കൊടും കാറ്റുമുണ്ടായി .. കപ്പൽ മുങ്ങുമെന്ന് മട്ടായപ്പോൾ മുല്ല ദൈവത്തെ വിളിച്ചു പ്രാർഥിക്കാൻ തുടങ്ങി .

ദൈവമേ ഈ പേമാരിയും കൊടുംകാറ്റുമോന്നു ശമിപ്പിക്കണേ , എന്റെ ജീവൻ രക്ഷിക്കണേ , പ്രത്യുപകാരമായി ഞാൻ എന്റെ വെണ്ണക്കൽ കൊട്ടാരം വിറ്റു ആ തുക മുഴുവൻ പാവപെട്ടവർക്കു ദാനം നൽകാം .....

മഹാത്ഭുതം , ദേ പേമാരിയും കൊടും കാറ്റും ശമിച്ചുതുടങ്ങി ....

മുല്ല അടവ് മാറ്റി , ഓ ഇത് ദൈവമൊന്നും ചെയിതിട്ടല്ല , മഴ തന്നെ കുറഞ്ഞാതാവും , എന്തായാലും ഞാൻ എന്റെ കൊട്ടാരമോന്നും വിൽക്കാൻ പോണില്ല ...

ഇത്രയും മനസ്സിൽ ഓർത്തു തീരുംമുമ്പെ , വീണ്ടും ശക്തമായ കൊടും കാറ്റു വീശി തുടങ്ങി ...
വീണ്ടും കപ്പൽ മുങ്ങുമെന്ന അവസ്ഥ ...

മുല്ല വീണ്ടും പ്രാർഥിക്കാൻ തുടങ്ങി , ഹെ , ദൈവമേ ഞാൻ ഒരു തമാശ പറഞ്ഞതല്ലെ എന്നോട് ക്ഷമിക്കൂ .. ഞാൻ ഒരു പമ്പര വിഡ്ഢിയാണ്.

ദൈവമേ ഇതാ ഞാൻ വാക്കുതരുന്നു എന്റെ കൊട്ടാരം വിറ്റു ആ തുക മുഴുവൻ പാവപെട്ടവർക്കു ദാനം നൽകിക്കൊളാമേ ...


അങ്ങനെ വീണ്ടും കൊടുംകാറ്റും മഴയും ശമിച്ചു ..

പക്ഷെ ഇനി വേണ്ടാത്തത് ചിന്തിച്ചു വീണ്ടും റിസ്ക്ക് എടുക്കാൻ മുല്ല ഭയപ്പെട്ടു ..

അങ്ങനെ കൊട്ടാരത്തിൽ തിരിച്ചെത്തിയ മുല്ല ഒരു വിളമ്പരം നടത്തി , താൻ തന്റെ കൊട്ടാരം വിലക്കാൻ പോകുന്നു .. കൊട്ടാരം വിറ്റുകിട്ടുന്ന തുക പാവപെട്ടെവർക്ക് വീതിച്ചു ദാനം നൽകും ..

അടുത്ത ദിവസം , ദേശത്തെ പ്രമുഖ വ്യാപാരികളും , രാജാവും മറ്റു പൊതുജന പ്രമുഖരും കൊട്ടാരം വിലയ്ക്ക് വാങ്ങാൻ മുല്ലയുടെ കൊട്ടാരത്തിൽ തടിച്ചുകൂടി

പക്ഷെ കച്ചവടത്തിന് മുല്ല ഒരു വ്യവസ്ഥ വെച്ച് വിലയും നിശ്ചയിച്ചു ..

വ്യവസ്ഥപ്രകാരം കൊട്ടാരം വാങ്ങുന്നവർ തന്റെ വളർത്തു പൂച്ചയെകൂടി വാങ്ങണം ..

പൂച്ചയുടെ വില പത്തു ലക്ഷം , കൊട്ടാരത്തിന്റെ വില വെറും ഒരു രൂപ..

പക്ഷെ പൂച്ചയെ വാങ്ങുന്നവർക്കെ കൊട്ടാരം കിട്ടു ..

കമ്പൈണ്ട് ഓഫർ ..ഒന്ന് വാങ്ങിയാലെ മറ്റേതു കിട്ടു ..

ഹ ഹ ..ഇതെന്തെ, മുല്ലക്ക് വട്ടായോ ? ജനം പരസ്പരം പറഞ്ഞു
പക്ഷെ മുല്ല്ലയുടെ മനസിലെ ആശയം മറ്റൊന്നായിരുന്നു ..

കൊട്ടാരം വിറ്റു കിട്ടുന്ന തുക പാവപെട്ടവന് നൽകാമെന്നാണ് ദൈവത്തിനു കൊടുത്ത വാക്ക്‌.

അതായാത് ഒരു രൂപാ .. അങ്ങനെ പത്തുലെക്ഷം തന്റെ പോക്കെറ്റിലും....

എല്ലാം ഒരു നേദ്യം പോലെ ചയ്താൽ മതിയല്ലോ.

രാജാവ് പത്തുലെക്ഷത്തിനു പൂച്ചയെ വാങ്ങി ഒരു രൂപാ കൊടുത്ത് കൊട്ടാരവും വാങ്ങി .

മുല്ല ഒരു രൂപാ ഒരു പാവപെട്ടവനും ദാനം ചെയ്തു ..

അന്നിട്ട്‌ ദൈവത്തോട് പറഞു ..

"ദേ ദൈവമെ നോക്കിക്കെ , ഞാൻ അങ്ങേക്ക് വാഗ്ദാനം നൽകിയപൊലെ കൊട്ടാരം വിറ്റു ആ തുക പാവപെട്ടവനു ദാനവും നൽകി .."

പത്ത്.ലക്ഷം.കീശയിലും.

ഇപ്പോൾ ഞാൻ ആദ്യം പറഞ്ഞത് എന്തെന്ന് മനസിലായില്ലേ ?

ഭയംകൊണ്ടാണ് നാം ദൈവത്തെ സ്നേഹിക്കുന്നതെങ്കിൽ നമ്മിലെ ഭയം മാറുമ്പോൾ നാം പഴയ മനുഷ്യനാവും...

അതുകൊണ്ട് ദൈവഭായമുള്ളവനായിരിക്കുന്നതിനേക്കാൾ നന്ന് ദൈവ ദൈവസ്നേഹമുള്ളവരായിരിക്കുക ..
ദൈവത്തോട് ചേർന്നിരിക്കുക ....

അങ്ങനയെങ്കിൽ നിങ്ങൾ ഒരു പുതിയ മനുഷ്യാനവും .. സംശയമില്ല ...

ഇതൊക്കെ സാദാരണ ഈശ്വര വിശ്വാസ്സിക്ക് പറഞ്ഞ അഭ്യാസങ്ങളാണ് ട്ടോ..

അവിശ്വാസികൾ മാനവികതയിലൂന്നിയ സാഹോദര്യവും സമത്വത്തിലും വിശ്വസിച്ചാൽ മതി.

പ്രിയ സ്നേഹിതരെ സഹോദരിമാരെ അനിയത്തിമാരെ നിങ്ങൾക്ക് എന്റെ സ്നേഹ വന്ദനം.

ശുഭദിനവും സുപ്രഭാതവും ആശംസിച്ചുകൊണ്ട്

സുനിൽ ചാണക്യൻ

Post has shared content
അജ്ഞാതരായ ദൈവങ്ങൾ - 9

മരണം മറ്റൊരു ലോകത്തിലേക്കുള്ള വാതിൽ ???


മസ്തിക്ഷ്കമരണം..അതായത് തലച്ചോർ പ്രവർത്തനം നിർത്തുമ്പോഴാണ് ഒരു വ്യക്തി വൈദ്യശാസ്ത്രപരമായി മരിച്ചു എന്ന് കരുതുന്നത്..എന്നാൽ മരണം എന്ന അവസ്ഥ ഇന്നും ഏതാണ്ട് പൂർണ്ണമായും ഒരു ദുരൂഹതയാണ്.അതിലേയ്ക്ക് അല്പമെങ്കിലും വെളിച്ചം വീശിയിട്ടുള്ളത് മരിച്ചു തിരിച്ചുവന്നവരിൽ  നിന്നാണ്.ലോകത്ത് ഇത്തരം നൂറോളം കേസുകൾ കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്...അതിശയകരമായ സംഭവം എന്താണെന്ന് വച്ചാൽ എല്ലാവർക്കും ഒരേ രീതിയിലുള്ള അനുഭവങ്ങളാണ് നേരിട്ടത്.


1983ൽ കാലിഫോർണിയയിൽ വച്ച് ഒരു വാഹനാപകടത്തിൽ പെട്ട്  ജെസീക്ക എന്ന യുവതി മാരകമായ പരിക്കുകളോടെ കോമ സ്റ്റേജിലായി..അപ്പോളവൾക്ക് അഞ്ജാതമായൊരു അനുഭവം തോന്നി.ശരീരത്തിന്റെ കെട്ടുപാടുകളിൽ നിന്ന്  സ്വതന്ത്രമായത് പോലുള്ള ഒരു അനുഭവം.
മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങൾക്കിടയിലൂടെ സഞ്ചരിക്കുന്നു..ഇടയിലായി വീഡിയോയിലെന്ന പോലെ തന്റെ കഴിഞ്ഞകാലജീവിതം അവൽ കണ്ടു.. അവസാനം ഒരു ഇരുണ്ട തുരങ്കത്തിലേക്ക് എത്തി.ഒരു ചുഴിയിലേക്കെന്ന പോലെ അവളെ ആ തുരങ്കം ആകർഷിച്ചു...പക്ഷേ പെട്ടെന്ന് അവൾ പുറന്തള്ളപ്പെട്ടു..അവൾ കോമയിൽ നിന്ന് ഞെട്ടിയുണർന്നു.ഇവിടെ പരാമർശിക്കേണ്ടത് ഒരു ടിബറ്റൻ മതവിശ്വാസമാണ്..അത് പ്രകാരം മരണപ്പെട്ട ആത്മാവ് ഒരു തുരങ്കത്തിൽ എത്തുന്നു..ശസ്ത്രീയമായിപ്പറഞ്ഞാൽ ആത്മാവ് എന്ന ഹൈപ്പർ ഡൈമൻഷൻ എനർജ്ജി ഒരു വേം ഹോളിൽ..അഥവാ ഒരു ഇന്റർ ഡൈമെൻഷണൽ  ( Inter dimensional  ) ഗേറ്റ് വേയിൽ എത്തുന്നു...അതിലൂടെ സഞ്ചരിച്ച് മറ്റൊരു ലോകത്തേക്കും...ഇനി  ഈ യാത്ര വിജയിച്ചില്ലെങ്കിൽ ഈ ആത്മാവ് വീണ്ടും യുക്തമായ മറ്റൊരു ശരീരത്തിൽ ജന്മമെടുക്കും എന്നും ടിബറ്റൻ വിശ്വാസത്തിൽ പറയുന്നുണ്ട്..


ഒരു പക്ഷേ ശാശ്വതമായത് മറ്റൊരു ലോകമാകാം..നമ്മൾ മറ്റൊരു ലോകത്തേക്ക്, മറ്റൊരു ഡയംമൻഷനിലുള്ള ആവാസവ്യവസ്ഥിതിയിലേക്ക് ജനിക്കാനുള്ള തയ്യാറെടുപ്പാകാം മനുഷ്യജന്മം.
ഹിന്ദുപുരാണങ്ങളിലെ മോക്ഷത്തെ ഒക്കെ ശാസ്ത്രീയമായി നിർവചിച്ചാൽ ഈ നിഗമനത്തിൽ എത്തിച്ചേരും..


(തുടരും)Courtesy : Ancient Astronaut Theory, Chariots Of Gods, Technology Of Gods,Ancient  Alien Documentaries.
Photo
Photo
9/18/16
2 Photos - View album

Post has attachment

Post has shared content
അറിവിന്റെ ലോകത്തേക്ക് സ്വാഗതം

Post has attachment
Wait while more posts are being loaded