Post has attachment
ജയ്ഹിന്ദ്
=========


കാഴ്ച്ചക്കാരനായ് ഉമ്മറകൊലായുടെ പരുപരുത്ത ചെമ്മണ്‍തിണ്ടിൽ
ഇരുന്നിരുന്ന വള്ളിനിക്കറിട്ട
കൊലുന്നുപയ്യൻ ഓർമ്മകളിലൂടൊന്ന്
ഉണരുകയാണ്,

പാടവരമ്പിലെ പാതയോരത്തിലൂടൊരു പദയാത്ര പോകുന്നുണ്ട് സ്വതന്ത്രമായ സ്വർഗ്ഗരാജ്യത്തിന്റെ അതിരുകടന്ന സിന്ദാബാദ് വിളിച്ച്
ആനന്ദാമോദാരവങ്ങളോടെ

ഓരോ ഇന്ത്യക്കാരനിലും അടങ്ങാത്ത ആഹ്ലാദത്തിമര്‍പ്പുയരുന്നുണ്ട്, സിന്ദാബാദ്
വിളിയുടെ അലകളുയർത്തി ആനന്ദിക്കുകയാണ് നാടിന്‍റെ മുക്കുമൂലകളിലെങ്ങും,

എങ്ങും സ്വാതന്ത്ര്യത്തിന്റെ ഉന്മേഷംകാണാം, എല്ലാവരുടെ മുഖത്തും ഉത്സാഹം അലതല്ലുന്നുണ്ട്, ഓരോ ഇന്ത്യക്കാരനും പറഞ്ഞറിയിക്കാനാവാത്ത സ്വാതന്ത്ര്യലഹരിയില്‍ ഉന്മാദിക്കുന്നുണ്ട്.

സിഗരറ്റ്പെട്ടി പൊളിച്ച്നിവർത്തി കൊടി നിർമ്മിക്കാനുള്ള ചന്ദനകോല് നടുകെ പിളർത്തി സ്വതന്ത്ര്യത്തിന്റെ ലഹരി കൂട്ടുകാരോടൊപ്പം പങ്കുവെക്കാനുളള ഒരുക്കത്തിലാണ് കുരുന്നുകളോരോന്നും,

രാഷ്ട്രപിതാവിനെ സ്മരിച്ച് നെഹ്റുവിനും മറ്റു സ്വാതന്ത്ര്യസേനാനികൾക്കും അഭിവാദ്യങ്ങളർപ്പിച്ചു കൺമുന്നിലൂടെ കടന്നുപോകുന്ന ജാഥയിയിൽ
ആയിരങ്ങളുടെ തെണ്ടകീറിയുള്ള ഉത്സാഹംകാണാം,

ഊടുവഴികളും തോടുംതൊടിയും കടന്ന് ഉണർവോടെ സന്തോഷമോടെയുള്ള മുദ്രാവാക്യ വിളികളുടെ ആരവങ്ങളും നോക്കി തെടിയുടെ മുൾവേലിപ്പടിക്കു മുന്നിൽ നില്ക്കുമ്പോൾ ജയിച്ചടക്കിയൊരു നാടിന്റെ ആവേശം കണ്ണിൽ
കാണുന്നുണ്ടായിരുന്നു.

ആണും പെണ്ണുമാടങ്ങുന്ന ആബാലവൃദ്ധം ജനങ്ങളുടെയും ഉള്ളിലുയര്‍ന്നു പൊങ്ങിയത് ഒരേ മുദ്രാവാക്യംമാത്രം ''ഒരേഒരിന്ത്യ ഒരൊറ്റജനത''!!!.

( ഇത് തിന്നവനും തിന്നാത്തവനും
മുണ്ട് മുറുക്കിയുടുത്ത് പോരാടി
സാഹോദര്യം ഊട്ടിയുറപ്പിച്ചു നേടിയ ഇന്ത്യ,
ഒരേ ഒരിന്ത്യ ഒരൊറ്റ ജനത)

ജലീല്‍ കെ
കല്പകഞ്ചേരി
Photo

Post has attachment
ഈ മഴഗാനമൊന്നു പാടിനോക്കൂ...

പൂങ്കുലകള്‍ തീര്‍ത്തൊരു പുതുമഴ
പുലരിയിലെന്‍ മുറ്റത്തെത്തി
പുലര്‍കാലേ വന്നൊരാ മഴയില്‍
പുതുമോഹം പീലിവിടര്‍ത്തി
പുലരിയിലെ പൂങ്കുലയായ് ഞാന്‍
പുതുമഴയില്‍ പാടിനടന്നു
പുലര്കാറ്റും വാനം നീളെ
പുതുസുഗന്ധം വാരി വിതച്ചു
പുതുപൂവും കുഞ്ഞുകിനാവും
പുതുമോഹം എന്നില്‍ നിറച്ചു
പുലര്മേഘം വാനം നീളെ
പൂമഞ്ഞിന്‍ പൂങ്കുട ചൂടി
പൂമ്പാറ്റയും കരിവണ്ടുകളും
പുതുമഴയെ വരവേല്‍ക്കാനായ്‌
വഴിനീളെ പാറിനടന്നു
പൂങ്കുലകള്‍ തീരത്തൊരു പുതുമഴ
പുലരിയിലെന്‍ മുറ്റത്തെത്തി
പുലര്‍കാലം വാനം നീളെ
പുതുവസന്തം വാരി നിറച്ചു !!!.
Photo

മതിമറന്നു ജീവിക്കുന്നവനോട്..!
-----------------------------
എടുക്കുമൊരുനാൾ
ശവമഞ്ചലിൽ
പള്ളിക്കാട്ടിലേക്ക്
ഒരേ പട്ടടയിൽ പൊതിഞ്ഞ്
പാമരനെന്നോ
പണക്കാരനെന്നോ
വ്യത്യാസമില്ലാതെ

പക കോമരംതുള്ളുന്ന
കണ്ണുകളാൽ ജ്വലിക്കുമഗ്നി
സിരകളിലാകെ
കാട്ടാളവേശംധരിച്ചാടുമ്പോൾ
മനുഷ്യൻ കാണാതെപോകുന്ന
ഓർക്കാതെപോകന്ന ചിന്ത

ആനന്ദത്തിന്റെ
അന്തകനാം മരണം
അടർത്തിയെടുക്കും
നിന്‍റെ വാശിയും
വിദ്വോഷവും വീറുമെല്ലാം
എന്നെന്നേക്കുമായ്

ഹിന്ദുവെന്നോ
കുസ്ത്യാനിയെന്നോ
മുസൽമാനെന്നോ
വേർത്തിരിവില്ലാതെ
മരണം മണ്ണിനോട്
ചേർക്കും നിന്നെ

പകയുടെ വിദ്വാഷത്തിന്റെ
വിളിയൊച്ചകളിൽ
മരവിച്ച മനസുമായ്
മരണം പുൽകിപ്പുണരുമ്പോൾ
അവസാനിക്കുന്ന പകക്ക്
മറുപടി അന്നവിടെ നല്കപ്പെടും

അന്നു നിന്‍റെ നേട്ടങ്ങളുടെ
പട്ടികയിൽ
രക്തക്കറ പുരണ്ടിരിക്കും
മരണാനന്തര ജീവിതം
ജീവൻ നല്കിയവന്‍റെ
പ്രതികാരത്തിനുളളതാണ്
അന്നു നീ അവന്‍റെ ഇരമാത്രം

ആറടി മണ്ണിലവസാനിക്കുംമുമ്പ്
ആവതുനന്മചെയ്താൽ
ആത്മാവിനാനന്ദം ലഭിക്കും
നിന്നെ ഭൂമിയിൽ ഉന്നതനാക്കിയത്
അവനാണ്
നിന്റെ ഔന്നിത്യം
മണ്ണിലവസാനിപ്പിക്കുന്നതും
അവൻ തന്നെ

ഭൂമിയിൽ നീ അവനെ
അനുസരിച്ച് ജീവിക്കേണ്ടവൻ
അഹന്തക്ക് അവധിയെത്തുമ്പേൾ
അടിയോടെ പിഴുതിടും നിന്നെ
തുറിച്ച കണ്ണുകളിൽ
അലമുറയിടുന്ന ഭയം
തൊണ്ടക്കുഴിയിൽ
അന്ന് തടഞ്ഞടയപ്പെടും

''വരാനിരിക്കുന്ന
ഒരു ലോകത്തേക്കുറിച്ച്
മതിച്ചു മതിമറന്നു
ജീവിക്കുന്നവനെ മരണം
ഓര്‍മ്മപ്പെടുത്തുന്നുണ്ട്''

Post has attachment
വേശ്യ
-------
വികാരത്തിന്റെ
ഉൾചൂടിൽ
വിശന്നവളല്ല ഞാൻ
വൃണവികാരത്തിൽ
വിശപ്പടങ്ങാത്തവളുമല്ല


വിളിച്ചിറക്കിയവൻ
വിധവയാക്കിയപ്പോൾ
വിധിനല്കിയ വിത്തുകൾതൻ
നിലയില്ലാനിലവിളി കേട്ടു
നിറവയറുണാൻ
നിധി തേടിപ്പോയവൾ

നിറമിഴികളാട്ടെ
നിലയില്ലാ കഴത്തില്‍
നിരാശയുടെ നിറംമങ്ങിയ
മുഖവുമായ്
നിസ്സഹായതയിൽ
നിറയവ്വനം ദഹിപ്പിച്ചവൾ

ഞാന്‍ നിണംവാര്‍ന്ന
കരളുമായ് നിരാശയില്‍
നിറവയറുണ്ണാൻ
നിധി തേടിപ്പോയവൾ

നിന്‍റെ കണ്ണില്‍ ഞാന്‍
വെറും വേശ്യ
വെറുക്കപ്പെട്ടവള്‍!!!
Photo

Post has attachment
- എന്‍റെ അമ്മ
---------
ഇന്നെന്‍റെ സ്വപ്നലോകത്തെ
സുന്ദരിയാണ് എന്‍റെ അമ്മ,
മേലേവാനിലെ മഞ്ഞിൽ മയങ്ങുന്ന
മാലാഖമാരിൽ ഒരാളായ് എന്നെനോക്കി
ചിരിക്കുന്നുണ്ടാവും എന്‍റെ അമ്മ

നിറസ്നേഹമോടെ അവരെ ഞാൻ നക്ഷത്രക്കണ്ണുള്ള
കൌതുകലോകത്ത് നിറക്കണ്ണുകളോടെ എന്നും നോക്കികാണാറുണ്ട്. കാണുമ്പോഴെല്ലാം ഏറെ ആശ്ചര്യം ജനിക്കാറുമുണ്ട് എന്‍റെ മൃദുലമനസിൽ

ആ വിരൽതുമ്പിൽ പിടിച്ചൊന്നു പിച്ചവെക്കാൻ
കൊതിക്കാറുണ്ടെന്‍റെ ആർദ്രമനസ്, കൗതുകം നിറഞ്ഞ ഹൃദയത്തുടിപ്പുകൾ സ്നേഹവായ്പ്പോടെ ആ കവിളിൽ അരുമയാലൊരുമ്മ നല്കാനും കൊതിക്കാറുണ്ട്, ആ മടിയിലെ വാത്സല്യനിധിയാവാൻ ആശയുള്ളിൽ
അലയടിക്കാറുമുണ്ട്,

അമ്മതൻ സ്നേഹത്തിനഴകിൽ
മതിമറക്കുന്നതാണെന്‍റെ മധുരസ്വപ്നമിന്നും, ഓർമ്മത്താളിൽ സൂക്ഷിച്ച അമ്മമുഖത്തിന്
ചേതോഹരരൂപമാണ്. ചിരിക്കുന്ന അമ്മയുടെ മുഖമാണെനിക്കെന്നം ഏറെയിഷ്ട്ടം.

കരയാറുണ്ടമ്മ വീതുമ്പി വിതുമ്പി, അപ്പോഴെല്ലാം
തീരാവേദനയോടെ മനംപിടക്കാറുമുണ്ട്. അശ്രുകണങ്ങളുതിർന്നു നനഞ്ഞ കവിൾതടത്തിൽ തേങ്ങലോടെ കുഞ്ഞുകൈത്തലംകൊണ്ടു തുടച്ചുനീക്കാൻ എൻ കുഞ്ഞുമനസ് വെമ്പാറുണ്ട് അന്നേരങ്ങളിൽ.

കാതിൽ കേൾക്കാം എന്റെ ചുറ്റുവട്ടങ്ങളിലെല്ലാം അമ്മയുടെ കതരശബ്ദം, ജീവിതവഴിയിൽ അമ്മയോടൊട്ടിനിന്ന ആ നിർമ്മലസ്നേഹവാത്സല്യ-
ങ്ങളാവോളം നുകർന്ന മധുനിമിഷങ്ങളുടെ
മനംകുളിർക്കും ഓർമ്മകൾ മനസിനെ തഴുകുമ്പോഴെല്ലാം പുതിയ സ്വപ്നവർണ്ണങ്ങൾക്ക് ലാളിത്യമാർന്ന നിറച്ചാർത്തുണരും മനസിൽ,

എന്റെ മോഹച്ചെപ്പിലെ മാണിക്യമാണിന്നെന്‍റെ അമ്മ, കാത്തുസൂക്ഷിക്കുന്നുണ്ട് ഞാൻ എൻ മരണത്തിലായാലും ആ നിർമ്മലസ്നേഹ വാത്സല്യത്തിൻ നിറനിമിഷങ്ങൾ

ചേർത്തണക്കാൻ എൻ അടുത്തില്ലെങ്കിലും ഓർത്തുവെക്കാന്‍ ഏറെ മധുരനിമിഷങ്ങൾ സമ്മാനിച്ച അമ്മസ്നേഹം മണ്ണോടുചേർന്നെങ്കിലും എൻ മനസോടു ചേർത്തുവെച്ചിട്ടുണ്ട് ഞാൻ മായാതെ മങ്ങലേൽക്കാതെ.
.
എന്റെ സ്വപ്നങ്ങളിന്നും സ്വർഗ്ഗമായ് മാറുന്നത് എന്‍ അമ്മത്തൊട്ടിലിൻ അമൃതാം ഓർമ്മകളിലാണ്!!.

- ജലീല്‍ കെ.-
Photo

Post has attachment

ഓര്‍മ്മിച്ചെടുക്കാം
മനസ്സില്‍ മൌനമായ്
മോഹിച്ചിരിക്കാം
കാറ്റിലാടുമാ കതിരോലകള്‍തന്‍
ഓര്‍മ്മച്ചെരുവിലൂടൊ-
ന്നോടി തിരിക്കാം
പഴമയുടെ പുതുമയാം
പുലര്‍കാലത്തിലേക്ക്!,

ഈ കുഞ്ഞുമനസിലെ
നേര്‍മയാം സ്വപ്‌നങ്ങള്‍
വായിച്ചെടുക്കാം
തുള്ളിക്കളിച്ചതും
തുണ്ടുവരമ്പിലൂടോടിക്കളിച്ചതും
ആ നല്ല നാളിന്‍റെ
മധുരമാം ഓര്‍മ്മകള്‍
മറക്കാതിരിക്കാം
മനസ്സില്‍ മൌനമായ്
മോഹിച്ചിരിക്കാം
കുളിര്‍കൊണ്ടു
കോരിത്തരിക്കാം!!!.

വിശപ്പടങ്ങാതുറങ്ങാത്ത
കുഞ്ഞിനെ നോക്കി
ഇനിയും നിന്നെയൂട്ടാന്‍
ഉടുമുണ്ടുരിയേണ്ടി
വരുമെന്നൊരു
ഉള്‍ഭയംപേറി
ഉരുകുന്നുവെന്ന്
നിസ്സഹായയാം
നെറികെട്ടൊരമ്മ!.

Post has attachment
എന്‍റെ പ്രണയരസം
--------------------

എന്നിൽ പ്രണയം പൂവിട്ട വഴിയിലൂടൊന്നു നടക്കാം,

യവ്വനം തുളുമ്പിയുണരുന്ന കാലം, കണ്ണിൽ കാണുന്നവരിലെല്ലാം കൗതുകം ജനിക്കാറുണ്ടായിരുന്നു അന്ന്,

ഇഷ്ട്ടമെന്ന് പറയാനൊരു മോഹം ഉൾക്കനവായികൊണ്ടുനടന്നിരുന്നു, ഭയമിടറിനിന്ന മനസിൽനിന്നൊരിക്കലും വാക്കുകൾ പുറത്തുവന്നില്ലെന്നു മാത്രം.

വൈകിയെങ്കിലും ഒരു പൂമ്പൊറ്റയായ്
വന്നു മുന്നിലവൾ, മഞ്ഞപട്ടുപാവാടയിൽ പാറിപറന്ന് വഴിയോരങ്ങളിൽ കൊഞ്ചിക്കുണുങ്ങിനടന്ന അവളെ പൂമ്പാറ്റയെന്ന് വിളിച്ചു കളിയാക്കുമായിരുന്നു ഞാൻ

ചിണുങ്ങിയും പിണങ്ങിയും
പരിഭവിച്ചപ്പൊഴൊക്കെയും പകൽപോലൊരു പൂതി മനസിൽ ഉണർന്നിരുന്നു, അവളെ കാണsമ്പൊഴെല്ലാം മോഹവർണ്ണക്കനവുകൾ മനസിൽ ഉല്ലാസം നിറക്കുമായിരുന്നു

ചിറകേറിയ മോഹം മനസിൽ ഉണർന്നു തുടുത്തപ്പോഴെല്ലാം ഞാൻ കനവേറിയിരുന്നു രാത്രിപകലുകൾ വ്യത്യാസമില്ലാതെഎന്റെ ഉള്ളം മോഹങ്ങൾനിറച്ച്അവൾതുള്ളിച്ചാടിയപ്പോൾ
എവിടെനിന്നോ വന്ന ധൈര്യത്തിൽ ഒരുതുണ്ടു പേപ്പറിൽ കുറിച്ചു
'' നിന്നെ ഞാൻസ്നേഹിക്കുന്നു '',

വീട്ടുപടിക്ക് മുന്നിലൂടെ അവൾ സ്കൂളിൽ 'പോകുമ്പോൾ നിവർത്തിതന്നെ അവളുടെ
മാറാട് ചേർത്തകെട്ടുപുസ്തകങ്ങൾക്കിടയിൽ
വെച്ചു ആ തുണ്ടുപേപ്പർ മെല്ലെ ഞാന്‍.

ഒന്നമ്പരന്നെങ്കിലും പരിഭവമൊന്നും കാണിക്കാതെ അവൾ നടന്നുനീങ്ങി, ഇത്തിരി ദൂരമെത്തിയപ്പോൾ തിരിഞ്ഞുനിന്ന്അവളൊരു പാൽപുഞ്ചിരി നൽകി നടന്നകന്നു,പറവയായ് പാറിയ മനസ് പുളകം കൊണ്ടുണർന്നു പകൽസ്വപ്നണളിൽ മതിമറന്നാടി, എന്നിലെ പ്രണയം അവൾ പ്രതീക്ഷിച്ചിരുന്നതായി തോന്നിഎനിക്ക് ,

കോളേജ് കിഴിഞ്ഞ് വീട്ടിലെത്തുന്നത് ഏറെ വൈകിയാണ്, അതുകാരണം ക്ലാസ് കഴിഞ്ഞു തിരിച്ചു വരുന്ന അവളെ കാണാനൊക്കില്ല. അന്നു ദിവാസ്വപനവും കണ്ടുറങ്ങി ഊർജ്ജസ്വലനായുണർന്നു

പുലർച്ചേ സുന്ദരനായി പടിവാതിലിൽ കാത്തുനിന്നു പാറിപ്പറന്നെത്തുന്ന പൂമ്പാറ്റയേയും കാത്ത് പ്രതീക്ഷയോടെ ,

ദൂരെനിന്നേ കണ്ടമാത്രയിൽ കരളിൽ കനവ് തുടികൊട്ടിയുണർന്നു, അടുത്തെത്തി ഒന്ന് നിന്നു, ചുരുട്ടിയ ഒരു 'കടലാസുതുണ്ട് അവൾ താഴെയിട്ടു നടന്നു നീങ്ങി

വരികളില്‍ വിതറിയ സ്നേഹം വിളക്കായ് നെഞ്ചില്‍ പ്രകാശിച്ചു, എന്റെ പകലുകളും രാത്രികളും അവളെക്കുറിച്ചുള്ള കനവുകളാല്‍ നിറഞ്ഞു, എന്‍റെ യവ്വനത്തിനു എന്തെന്നില്ലാത്ത ഒരു പ്രസരിപ്പ് കൈവന്നിരിക്കുന്നു, .വഴിയോരങ്ങള്‍ ഞങ്ങളുടെ പ്രണയമധുരസക്കഥ പറയുന്നതായ് തോന്നി, ഹൃദയാക്ഷരങ്ങള്‍ കൈമാറിയ ദിനങ്ങളെല്ലാം പ്രേമാര്‍ദ്രമായിരുന്നു. അന്നെല്ലാം ഹൃദയത്തിലൊരു പൂക്കാലം നിറഞ്ഞുനിന്നിരുന്നു.

കൈമാറാനുള്ള എന്‍റെ ഹൃദയാക്ഷരങ്ങല്‍ക്കായി
കാത്തുനില്‍ക്കുന്ന അവളിലേക്ക്‌ ചുരുട്ടിനിവര്‍ത്തി അത് നല്‍കുമ്പോള്‍ അവളുടെ ചുണ്ടിലെ നിറപുഞ്ചിരി എന്‍റെ മനസിനു ചൂട് പകര്‍ന്നിരുന്നു. പുസ്തകത്താളില്‍ അവള്‍ മടക്കിവെച്ച മറുപടിക്കും അതേ ചൂടുണ്ടായിരുന്നു.

ഒരിക്കല്‍ അവള്‍ ഉറുമാലില്‍തുന്നിയ ഒരു പ്രണയസാമ്മനം എനിക്കു തന്നു. ആ സമ്മാനം ഏറെ സന്തോഷത്തോടെ എന്‍റെ പ്രിയകൂട്ടുകാരനെ കാണിച്ചപ്പോള്‍ ചെറുപുഞ്ചിരിയോടെ അവന്‍ പറഞ്ഞു ഞങ്ങളുടെതന്നെ മറ്റൊരു കൂട്ടുകാരന്‍ തയ്യല്‍കടയില്‍നിന്നും തുന്നിവാങ്ങിച്ചതാണെന്ന്
. അങ്ങിനെ രണ്ടുപേര്‍ ഒരാളെ സ്നേഹിച്ച ഒരു കൊച്ചുകഥയായ്മാറി ആ പ്രണയം., അതോടെ ഞങ്ങള്‍ കൂട്ടുകാര്‍ കൈകൊടുത്ത് അവസനിപ്പിച്ചു ആ പ്രണയം.!!,

- ശുഭം -
Photo

Post has attachment
http://sudheerdas.blogspot.in/2017/02/blog-post.html

ഭ്രാന്തന്റെ വീട്ടിലെ പൂട്ടിയിട്ടിരിക്കുന്ന ഒരേയൊരു മുറി തുറന്ന കള്ളൻ പാക്കരൻ വീണുപോയി. ഇരുട്ടിൽ തപ്പിത്തടഞ്ഞ് എഴുുന്നേൽക്കുന്നതിനു മുമ്പ് അടുത്ത അടി കൂടി വീണുകഴിഞ്ഞിരുന്നു. നീളമുള്ള ഒരു തുണി തന്നെ ചുറ്റിവരിയുന്നത് പാക്കരൻ തിരിച്ചറിഞ്ഞു. കെട്ടഴിക്കുവാൻ കഴിയാതെ, എഴുന്നേറ്റ് നിൽക്കുവാൻ പോലുമാകാതെ, രാത്രി മുഴുവൻ, ആ മുറിയുടെ വൃത്തികെട്ട ഗന്ധം ശ്വസിച്ചു. ഇരുട്ടും അപരിചിതമായ ഞരക്കങ്ങളും അയാളെ ഭയപ്പെടുത്തി...
Wait while more posts are being loaded