തിങ്കളാഴ്ച രാവിലെ  തൃശൂർ ഹാർട്ട് ഹോസ്പിറ്റലിൽ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഒരാൾക്ക്‌ 6 കുപ്പി A +Ve രക്തം ആവശ്യമുണ്ട്. സന്നധരായവർ - 8129187508 - പ്രവീണ്‍ - എന്നാ നമ്പറിൽ ബന്ധപ്പെടുമല്ലോ.

Post has attachment
കൊച്ചീലെ IMA VOLUNTARY BLOOD BANK ബ്ലഡ്‌ കൊടുക്കല്‍ -വാങ്ങല്‍ സ്ഥലം വരെയൊന്നു പോയി ...

സ്ഥലം : മഹാരാജാസ് ഗ്രൌണ്ട് ലെ കല്യാണ്‍  സില്ക്സിനു അടുത്തൂടെയുള്ള സ്ഥലം , നമ്മുടെ ഷാപ്പ്‌ കറി കട കഴിഞ്ഞിട്ട് ലേശം കൂടി മുന്നോട്ട് പോയാല്‍ ലെഫ്റ്റ് സൈഡില്‍ ആണ് സംഗതി .
ph : 04842361549

ഡേ ആന്‍ഡ്‌ നൈറ്റ്‌ സര്‍വീസ് ആണ് . എ സീ യൊക്കെ യിട്ട് നീറ്റ് ആന്‍ഡ്‌ സുന്ദരം . വൃത്തിയ്ക്കു എല്ലാം പറഞ്ഞു തരുന്ന റിസെപ്ഷന്‍ ചേച്ചി . അവിടെ പോയപ്പോള്‍ ക്ലിക്കി കൂട്ടിയതാണ് താഴെ .. ബ്ലഡ്‌ ആവിശ്യമുള്ള പ്പോള്‍ ഇവിടെ അറിയിക്കാവുന്നതാണ്‌ ; പകരം ബ്ലഡ്‌ കൊടുക്കുകയും ആവാം ..

പോയത് കൊണ്ട്  കൊറേ ഡൌട്ട്സ് ക്ലിയര്‍ ചെയ്യാന്‍ പറ്റി .

ഒന്ന് : ബ്ലഡ്‌ കൊടുക്കാന്‍  മിനിമം  പതിനെട്ടു വയസ് പൂര്‍ത്തിയാവണം 
രണ്ടു  : മൂന്നു മാസത്തിലൊരിക്കല്‍ ബ്ലഡ്‌ കൊടുക്കാം 
മൂന്നു :  ആരോഗ്യമുള്ള ഒരാള്‍ക്ക്‌ 450 ml ബ്ലഡ്‌ കൊടുക്കാം .
നാല് : ബ്ലഡ്‌ കൊടുക്കുന്നതിനു മുന്‍പ് ഭക്ഷണം കഴിക്കാം , കഴിക്കണം .
അഞ്ചു : ഡോക്ടര്‍ നിര്‍ദേശിച്ചു ബ്ലഡ്‌ കളയാന്‍ ( ഈ ബ്ലഡ്‌ ദാനം ചെയ്യാന്‍ പറ്റില്ല ) ആണെങ്കില്‍ ഡോക്ടറുടെ കുറിപ്പും ഒരു ബാഗും കൊണ്ട് വരണം .
(ബ്ലഡ്‌ ഡോനെഷന് ഇത് ബാധകമല്ല )

ആറു : ഡോനെറ്റ് ചെയ്യപ്പെടുന്ന ബ്ലഡ്‌  48 മണിക്കൂറിനുള്ളില്‍ നമ്മുടെ ശരീരത്തില്‍ പുനര്‍നിര്‍മ്മിക്കപ്പെടുന്നതായിരിക്കും. . 


#bloodbank #kochi #blooddonation  
PhotoPhotoPhotoPhotoPhoto
Blood Bank Kochi
8 Photos - View album

Post has shared content
Need O+ve at Amrutha Hospital before 12.00 noon. Anybody?

ജോലി കഴിഞ്ഞ് നാട്ടില്‍ ബസിറങ്ങുമ്പോള്‍ പരിഭ്രമം നിഴലിക്കുന്ന മുഖവുമായി രാജേഷ്.. ബെന്നി, ജോബി, സുരേഷേട്ടന്‍ ഒക്കെ ആകെ അസ്വസ്ഥരായി അവിടേം ഇവിടേം പരതുന്നു. എന്തോ പന്തികേടു മണത്ത് ഒരു വികാരമില്ലാത്ത ചിരി പാസാക്കുമ്പോള്‍ ചോദ്യം വന്നു..

"ഡാാ.. നിന്റെ ഓ പോസിറ്റീവ് അല്ലേ?"
"എന്തേ, മാറ്റണോ?"
"മൈ... നീ കാര്യം പറയെടാ."
"അതെ." ഞാനും സീരിയസായി.
"വേഗം വാ.. നമ്മുടെ പുഷ്പാകരന്‍ ചേട്ടന്റെ ഭാര്യയ്ക്ക് ഇത്തിരി സീരിയസാ."
"എന്തു പറ്റി?"
"പ്രസവത്തോടെ ബ്ലീഡിംഗ്. ഉച്ച തിരിഞ്ഞ് തൊടങ്ങീതാ. നിക്കുന്നില്ല. അഞ്ചാമത്തെ കുപ്പ്യാ കേറണത്. പേടിച്ച് വിറച്ചിട്ടാണെങ്കിലും ശിവദാസന്‍ വരെ കൊടുത്തു. നീ വേഗം വാ."
"ഏതാശുപത്രീലാ?"
"മ്മടെ മെട്രോയില്."
"വല്ല നല്ല ആശുപത്രീല്‍ക്കും മാറ്റാര്‍ന്നില്ലേ?"
"നീ നടന്നേ.. ചാലക്കുടീലെ വെല്യ ഡോക്ടര്‍മാര് വരെ എത്തിക്കഴിഞ്ഞു."
"ടെന്‍ഷനടിക്കണ്‍്ട. എന്റെ ചോര കേറ്യാ ബ്ലീഡിംഗല്ല ഹാര്‍ട്ട് അറ്റാക്ക് വരെ സ്വിച്ച് ഓഫാക്ക്യ പോലെ നിക്കും!"
അസ്ഥാനത്തെ വളിപ്പ് കേട്ട് കാസനോവ നല്ല പടമാണെന്ന് പറഞ്ഞ മോഹന്‍ലാലിനെ നോക്കിയ പോലത്തെ ഒരു നോട്ടം എല്ലാവരും ചേര്‍ന്ന് എന്നെ നോക്കി.

പിന്നൊന്നും മിണ്‍്ടാന്‍ പോയില്ല!

ആശുപത്രീലെത്തി, ക്രോസ് മാച്ച് നോക്കി. ഉടന്‍ ബ്ലഡ് എടുത്തു. 
ഡോക്ടര്‍ നേരിട്ട് വന്നു.

"സാഹചര്യം അറിയാലോ.. കൂടുതല്‍ ടെസ്റ്റുകള്‍ക്ക് മുമ്പേ ബ്ലഡ് കയറ്റാന്‍ പോവാ.. "
"പ്രശ്‌നമൊന്നുമില്ലെന്നാണ് വിശ്വാസം. അഞ്ച് മാസം മുമ്പ് കൊടുത്തിരുന്നു. പിന്നെ അസുഖങ്ങളൊന്നും വന്നിട്ടില്ല."
"ടെസ്റ്റ് പാരലലായി നടക്കും.. പക്ഷേ, ഇപ്പോ ആവശ്യം ആ ലൈഫാണ്. അറിയാലോ?"
"അറിയാം."

ചെറിയൊരു ടെന്‍ഷനോടെയാണ് പുറത്തേയ്ക്ക് വന്നത്. മൂന്നു മാസം മുമ്പൊരു ജലദോഷം വന്നിരുന്നോ? എന്തെങ്കിലും അസുഖം ഇപ്പോള്‍ ഉണ്‍െടെങ്കിലോ എന്നീ ചിന്തകള്‍ എന്നെ അസ്വസ്ഥനാക്കി.

"വാടാ.. മ്മക്കോരോ ചായ കഴിക്കാം." പോളേട്ടന്‍ പറഞ്ഞു.
"ചായ മാത്രാ?" ചിരി വരുത്തി ഞാണ്ടന്‍ ചോദിച്ചു.

ആശുപത്രീന്ന് തട്ടുകടേലേയ്ക്ക് നടക്കുമ്പോള്‍ ബെന്നീം ചായക്കട നടത്തുന്ന ദിവാകരേട്ടനും എതിരേ വരുന്നു.
"ദിവാകരേട്ടന്റെ ഓ പോസറ്റീവാത്രേ!" ബെന്നി പറഞ്ഞു.
"ന്നാ വേഗം ചെല്ല്. ഇവന്റെ ഇപ്പോ കേറി തുടങ്ങീണ്‍്ടാവും."

ഞങ്ങള്‍ നടന്നു.
നല്ല വിശപ്പ്. 
മുട്ട പൊട്ടിച്ചൊഴിച്ച് ചിക്കിപ്പരത്തിയ കപ്പയില്‍ കുറച്ച് ബീഫിന്റെ ചാറൊഴിച്ച് വിശപ്പിന് സുല്ലിട്ടുകൊണ്‍്ടിരിക്കുമ്പോള്‍ ബെന്നി തിരക്കിട്ട് വന്നു.

"പണി പാള്യാ, കര്‍ത്താവേ.." എന്ന് ഞാന്‍ മനസിലും പോളേട്ടന്‍ ഉറക്കേയും പറഞ്ഞു.

"ഡാ.. നീ ഭയങ്കരനാണല്ലോ!" ബെന്നി എന്നോട് പറഞ്ഞു.
"എന്തേ?"
"പോളേട്ടാ.. ഇവന്റെ ബ്ലഡ് കേറി തൊടങ്ങീപ്പോ തന്നെ ബ്ലീഡിങ്ങ് നിന്നു. ഇപ്പോ എല്ലാം ഓ ക്കേ.."
"ആഹാ.. പെടച്ചു. ജോയേട്ടാ, മ്മടെ ചെക്കന് എന്റെ വക ഒരു ഡബിള്‍ ബുള്‍സ് ഐ." പോളേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചു.

അതിനു ശേഷം ഞാന്‍ കഴിച്ച ഭക്ഷണത്തിന്റേയും ചായയുടേയും രുചി ഇന്നുമെന്റെ മനസിലുണ്‍്ട്.

കാരണം, അതില്‍ ആത്മസംതൃപ്തിയുടെ മേമ്പൊടി ചേര്‍ത്തിരുന്നു.

.................................................................................................................
അന്നത്തെ മാത്രമല്ല, ഓരോ രക്തദാനവും പകര്‍ന്നു നല്‍കിയ സംതൃപ്തി, ജീവിതത്തോടുള്ള ഇഷ്ടം ഒന്നും ചില്ലറയല്ല. സംശയമുണ്ടെങ്കില്‍ ഒരു പ്രാവശ്യം കൊടുത്തു നോക്കൂ!!

Post has shared content
ernakulam kaarude prathyeka sradhakku!!! A NEGATIVE blood is needed urgently for a dengue patient  admitted in ernakulam medical centre. pls contact sajiv@9995381810.and  pls share this wth ur friends.

Need A+ve blood 
At jubilee mission hospital Thrissur..
pls contact 9544123333

Request from  FB Blood Donation Group

Need O+ve
at Ernakulam
Contact 9656865555

Urgent
Please Share....
തിരുവനന്തപുരം ആര്‍ സി സീയില്‍ ചികിത്സയിലുള്ള എട്ടു വയസ്സുകാരി കാവ്യക്ക് വളരെ അത്യാവശ്യമായി കുറച്ചു ദിവസത്തേക്ക് രക്തം ആവശ്യമുണ്ട്. ഏത് ഗ്രൂപ്പിലുള്ള രക്തവും സ്വീകരിക്കും. രക്തം നല്‍കാന്‍ താല്പര്യമുള്ളവര്‍ ഈ കുട്ടിയുടെ പിതാവിനെ 9446625716 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Post Date 26/04/2013

As received

Appreciate your support to inform your friends and relatives or pass on this information to your team members and to any one you know, who will be able to help my friends’ colleagues son, who is suffering from Leukemia.This will be a continuous process for a couple of months. The details of the requirement as follows:The Donor must be:1)      Age group between 20 to 502)      Blood Group A+3)      Weight more than 70 kgs4)      Free from any major illness such as Jaundice , etc for more than 5 years5)      Not on any medication6)      Not donated blood for the past 6 months.The procedure for platelet donation takes some time :1)      Sample is taken and sent to Lab for testing (takes 2 hrs)2)      After the test results are ok, the procedure takes about 1 ½ hours, where in the blood is taken out, platelets separated and then the blood put back to donor.The Donor must contact Blood Bank located at Tower 6 Ground floor of Amrita Institute of Medical Sciences & Research Centre - Kochi, Kerala(Phone number 0484-2801234,  ask operator for blood bank) or call Mrs. Anita D’couto on 9847632036 for details.And mention Patient name: Joshua Sylvester D’couto  & MRD No: 1254212

Aiming at a day when blood will no more required to be bought, 
we are triggering community of BLOOD VOLUNTEER. 
Those Interested may please text your
Name :
Blood Group :
Last Donated Date:
Available location :
E-Mail ID :
Phone Number (optional) :

All are invited 


രക്തം പണം നല്കി വാങ്ങേണ്ടാത്ത ഒരു നാളെയെ സ്വപ്നം കണ്ടുകൊണ്ട്‌ "ബ്ലഡ് വളണ്ടിയേഴ്സ്" എന്ന ഒരു കമ്മ്യൂണിറ്റി.  താല്പര്യമുള്ളവർ 

പേര്:
ബ്ലഡ് ഗ്രൂപ്പ് 
അവൈലബിൾ ആയ സ്ഥലം 
അവസാനമായി രക്തം ദാനം ചെയ്ത സമയം 
മെയിൽ ഐഡി 
ഫോണ നമ്പർ (നിര്ബന്ധമില്ല)

എന്നിവ രേഖപ്പെടുത്തുമല്ലോ. 

ഈ ഉദ്യമത്തിൽ പങ്കാളികളാവാൻ ഏവരെയും ക്ഷണിക്കുന്നു. 
Wait while more posts are being loaded