Post has attachment
#മണ്ണറകൾക്കും #കഥ #പറയാനുണ്ട്
~~~~~~~~~~~~~~~~~~~~~~~
ജീവിച്ചിരിക്കുന്നവർക്ക് പറയാൻ ഒരുപാട് കഥകളുണ്ട്, നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ മരിച്ചവരെ കുറിച്ച്?
അവരെ കുറിച്ചിതാ ഒരു സാങ്കല്പിക കഥ!!
എന്നത്തേയും പോലെ അന്നും ആ പ്രദേശം മൂഖതയിലായിരുന്നു, ആരുടെയെങ്കിലും ശ്വാസം നിലയ്ക്കേണ്ടി വരും,
ഇവിടെ കാൽപ്പെരുമാറ്റം കേൾക്കാൻ!!
പിന്നെ രാത്രി കൂട്ടുകിടക്കാൻ ചില ചാവാലിപ്പട്ടികളുണ്ടാവും, അവർക്ക് താല്പര്യം ജീവനറ്റ ശരീരത്തിലെ മാംസപിണ്ഡങ്ങളോടായിരുന്നു..!
അവരെ പറഞ്ഞിട്ട് കാര്യമില്ല വിശപ്പിനു മുൻപിൽ മറ്റു മാനദണ്ഡങ്ങളില്ലല്ലോ?
സൂര്യൻ കിഴക്കിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു, എന്തോ പ്രകൃതിയിലെ ചലനങ്ങൾക്ക് ചെറിയ മാറ്റം!!
കാൽപ്പെരുമാറ്റം കേൾക്കാം, ആരൊക്കെയോ വരുന്നുണ്ടെന്ന് തോന്നുന്നു?
അതെ ഞങ്ങളുടെ വീട്ടിലേക്കുള്ള പുതിയ താമസക്കാരനാണ് ,അവനുളള അറ നേരത്തെ ശരിയാക്കി വെച്ചിരുന്നു!!
അവർ ഇങ്ങടുത്തെത്തി ശവ മഞ്ചലവുമായി, മെല്ലെ അത് താഴെ ഇറക്കി വെച്ചു അന്ത്യകർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.
ആളുകൾ എന്തെക്കെയോ പുലമ്പുന്നുണ്ട്, അവരിലേക്ക് ഞാൻ കാതോർത്തു.
എന്താ ചെയ്യാ രമേശാ ആ കുടുംബത്തിലെ ആകെയുള്ള ഒരത്താണിയായിരുന്നു ഇത്ര ചെറുപ്പത്തിലേ തിരിച്ചു വിളിച്ചല്ലൊ ...ആ വീട്ടുകാരുടെ കഷ്ടകാലം!
അതേടോ പറഞ്ഞിട്ടെന്താ ഇപ്പോഴത്തെ പിള്ളേർ ബൈക്ക് കൊണ്ട് ഓരോന്ന് കാട്ടിക്കൂട്ടും, എന്നിട്ട് വല്ല ബസ്സിനോ ലോറിക്കോ അടിയിൽ പോയി ചാടും ,കലികാലം അല്ലാതെന്ത് പറയാൻ?
അങ്ങനെ ഓരോരുത്തർ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു!!
അവരുടെ വാക്കുകളിൽ നിന്നും അപകടമരണമാണെന്ന് മനസ്സിലായി, ചെറുപ്പമാ അധിക പ്രായമൊന്നുമില്ല,
ഇരുപതിൽ തിളങ്ങി നിൽക്കണ ഒരു പയ്യൻ !
പറഞ്ഞിട്ടെന്താ അവനിൽ പ്രതീക്ഷയർപ്പിച്ചവരെ നിരാശരാക്കി എല്ലാ സ്വപ്നങ്ങളും ബാക്കി വെച്ച്‌ കൊഴിഞ്ഞു പോയില്ലേ..!!
അവന്റെ ഉറ്റവരുടെ തേങ്ങലാൽ ഈ മൈതാനം മൊത്തമൊന്നു കുലുങ്ങിയത് പോലെ!
അവനെ, അവനു വേണ്ടി ഒരുക്കിയ കുഴിമാടത്തിലേക്ക് കിടത്തി, അവന്റെ സ്വപ്നങ്ങളൊക്കെ മണ്ണിട്ട് മൂടി ഉറ്റവരൊക്കെ യാത്രയായി..
ഇപ്പോളവനു ലാളന നൽകാൻ 'അമ്മ കൂടെയില്ല,
തെറ്റ് കണ്ടാൽ ശ്വാസിക്കാൻ അച്ഛനോ, തല്ലു കൂടാൻ കൊച്ചനുജത്തിയോ, കൂടെ നടക്കാൻ കൂട്ടുകാരോ, സ്നേഹം പങ്ക് വെയ്ക്കാൻ കാമുകിയോ, ഇത് വരെ നേടിയെടുത്തതൊന്നും കൂടെയില്ല.
എല്ലാം ഒരു നിമിഷം കൊണ്ട് മായ്ഞ്ഞു പോയി, ഇനിയൊന്നും തിരിച്ചു വരില്ല..!
കുറച്ചു കാലം എല്ലാവരുടെയും ഓർമകളിൽ നിറഞ്ഞു നിൽക്കും,
അവർ നമ്മളെ ഓർത്തു വിതുമ്പും.
തിരക്കുൾക്കിടയിൽ ഓരോരുത്തരായി നമ്മളെ മറന്ന് തുടങ്ങും!
ജീവനുള്ള കാലം വരെ മാത്രം നമുക്കൊപ്പം എല്ലാം ഉള്ളൂ
അതെ, ആരോരുമില്ലാതെ ഈ ,മൈതാനത്തിൽ ഒരുപാട് പേർ ഉറങ്ങുകയാണ്.
അവരുടെ നിത്യശാന്തിക്കായി ഒരു നിമിഷം നമുക്ക് കണ്ണടച്ചു പ്രാർത്ഥിക്കാം.
ശുഭം....
✍🏻 നാദിഷ് നാദി (എന്റെ ഓർമ്മകൾ)
Photo

Post has attachment
പ്രണയം
``````````
പ്രണയം ദിവ്യമായ ഒരനുഭൂതിയാണ്,

അത് വെറും ഒരാണിനും പെണ്ണിനും പരസ്പരം തോന്നണതത്രയല്ലയും..

പത്തു മാസം ചുമന്ന വയറിനോടായിരുന്നു ആദ്യ പ്രണയം..

ഭൂമുഖത്തേക്ക്‌ കാലെടുത്തു വച്ചപ്പോൾ..

അമ്മിഞ്ഞ തന്ന അമ്മയോടായി പ്രണയം..

പിന്നെ എന്നെ ചിരിപ്പിക്കാൻ കോപ്രായങ്ങൾ കാട്ടിയ അച്ഛനോടും..

പിന്നീടുള്ള പ്രണയം എനിക്ക് സമ്മാനിക്കപെട്ട പുത്തനുടുപ്പുകളോടും..

കളിപ്പാട്ടങ്ങളോടുമായിരുന്നു..

വിദ്യയെന്ന ജ്ഞാനം അഭ്യസിക്കാൻ കാലെടുത്തു വെച്ച കലാലയത്തിനോടും..

അറിവ് പകർന്ന് തന്ന അധ്യാപകരോടും..

കൂടെ കളിച്ച കൂട്ടുകാരോടുമുണ്ടായിരുന്നു പ്രണയം..

ഈ പ്രവഞ്ചത്തോടും തോന്നി അതിയായ പ്രണയം..

പിന്നീടെന്നോ ഞാൻ അങ്ങ് വളർന്ന് പന്തലിച്ചപ്പോൾ..

എനിക്ക് എന്നോട് മാത്രമായി പ്രണയം..

ഞാൻ എന്ന ചെറു ചെടി വൻ വൃക്ഷമാവാൻ..

വളമായവരെയെല്ലാം ഞാൻ മറന്നു..

സ്വാർത്ഥമായ മനസ്സിനുടമയായി മാറി..

"അതെ പ്രണയം ദിവ്യമാണ്
മനസ്സിൽ നന്മയുള്ളവർക്ക് മാത്രം"

✍🏻 നാദിഷ് നാദി (എന്റെ ഓർമ്മകൾ)
Photo

Post has attachment
കോളേജ് ഹോസ്റ്റലിൽ താമസിക്കുന്ന കാലം...
അതൊരു ഞായറാഴ്ച ആയിരുന്നു,
ഞാൻ വെളുപ്പിനെ തന്നെ എണീറ്റു .. എണീറ്റു എന്നു പറഞ്ഞാൽ നിങ്ങൾ വിചാരിക്കും ഞാൻ നല്ലൊരു കൃത്യനിഷ്ഠതയുള്ള ആളാണെന്ന്...
"ഹഹ" അതൊന്നുമല്ലാട്ടോ!!
ഞാൻ ഒരു ദുസ്സ്വപ്നം കണ്ടുഞെട്ടിയതാ... അതിനെക്കുറിച്ചു പിന്നീടുപറയാം..!
തുടക്കത്തിലേ നിങ്ങളെ ഭീതിയിലാക്കുന്നതു ശെരിയല്ലല്ലോ!!!
ഹാ!! അപ്പൊ എവിടെയാ നിർത്തിയെ..?
വെളുപ്പിനേ എണീറ്റു അല്ലേ..?
അതിനുമുൻപ് കുറച്ച് സംഭവ വികാസങ്ങളുണ്ടായി.!
അതുകൂടി ഒന്ന് കേട്ടോളൂ...
ഒരു അഞ്ച്‌ അഞ്ചര ആയെന്ന് തോന്നുന്നു.. കിടക്കയിൽ മെല്ലെ തപ്പിനോക്കി, കയ്യിൽ ഒന്നും തടയണില്ല,
'ശെടാ' ഇതെവിടെപ്പോയി?
കണ്ണ് മുഴുവനായി തുറന്ന് ചുറ്റിലും നോക്കി ,
ഇല്ല ! അതെവിടെയും ഇല്ല,
വല്ല കള്ളന്മാരും വന്ന് കൊണ്ടുപോയോ ആവോ?
ഏയ് ഈ സൈസ് സാധനങ്ങളൊന്നും ആരും എടുക്കുമെന്ന് തോന്നുന്നില്ല..!
ആ എന്തായാലും പോയത് പോയി..!
എന്നാൽ ഇത്തിരി സമയം കൂടി മയങ്ങിയേക്കാമെന്ന് കരുതി..
വീണ്ടും മെല്ലെ മയക്കത്തിലേക്ക് വഴുതി വീണു...
വെളുപ്പിനേ ഞെട്ടിയിട്ട് ഒന്നുകൂടെ ഉറങ്ങുന്നതിന്റെ സുഖം ഒന്ന് വേറെതന്നെയാണ് അല്ലേ..?
മയക്കത്തിലായിരിക്കെ എന്തോ ഒന്ന് എന്റെ കയ്യിൽ തട്ടിയപോലെ...!
മനസ്സില്ലാ മനസ്സൂടെ മെല്ലെ ഇടത്തെ കണ്ണൊന്ന് തുറന്ന് നോക്കി..!
ഹോ!!!
ആ അത്ഭുതം കണ്ടപ്പോൾ എന്റെ രണ്ട് കണ്ണും ഒരുമിച്ച് പുറത്തേയ്ക്ക് തള്ളിപ്പോയി..!!
'യുറേക്കാ.. യുറേക്കാ'
എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാലോന്ന് ആലോചിച്ചു,
പുറത്തേക്ക് തള്ളിയ കണ്ണ് രണ്ടും അകത്താക്കി ആ അത്ഭുത പ്രതിഭാസത്തോട് ചോദിച്ചു...
"അല്ലേടാ... നീ പോയില്ലേ...?"
'ഞാൻ എവിടെ പോവാൻ ഞാനൊന്ന് മുള്ളാൻ പോയതായിരുന്നു..!
ഹോ!!
എല്ലാം ശുഭം.
നേരത്തെ തപ്പിയ സാധനവും, എന്റെ ദുസ്സ്വപ്നവും..
എല്ലാം ആ പ്രതിഭാസമായിരുന്നു..!
.............."എന്റെ സുഹൃത്ത്"
✍🏻 നാദിഷ് നാദി (എന്റെ ഓർമ്മകൾ)
Photo

Post has attachment
ഭൂരിപക്ഷ ആൾക്കാരും തീവണ്ടി യാത്ര ചെയ്തിട്ടുള്ളവരാണ്..
ആ യാത്രയിൽ യാത്രിക്ഷികമായ പല അനുഭവങ്ങളുമുണ്ടാവും.. ഇത് എന്റൊരു സുഹൃത്തിനുണ്ടായ അങ്ങനെയൊരു അനുഭവകഥയാണ് (സുഹൃത്തിന്റെ സ്ഥാനത്തു ഞാൻ ആയി ചിത്രീകരിച്ചു കുറച്ചു പൊടിപ്പും തൊങ്ങലുമൊക്കെ ചേർത്തിട്ടുണ്ട്)
എല്ലാവരും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു..!!!
"ഒരു തീവണ്ടി പ്രണയം"
→ →→→→→→→→→→→
മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് വൈകിട്ട് 4:30 നു കണ്ണൂരേക്കുള്ള പാസ്സന്ജറിനായിരുന്നു യാത്ര,
നല്ല തിരക്കായത് കൊണ്ട് സീറ്റൊന്നും കിട്ടിയില്ല വണ്ടി മെല്ലെ മുന്നോട്ട് നീങ്ങി ഒഴിവ് കിട്ടിയ ഭാഗത്തു സീറ്റിനു ചാരി നിന്ന് കൊണ്ട് ഫോണിൽ ഗസൽ കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാൻ.
ഇടയ്‌ക്കൊന്ന് ബോഗിയിലുള്ള ആളുകളുടെ ഇടയിലേക്ക് എന്റെ നോട്ടം പോയി, അപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത് ഒരു പെൺകുട്ടി എന്നെ വീക്ഷിക്കുന്നുണ്ടെന്ന്, അങ്ങനെ എന്തെങ്കിലും കണ്ടാൽ കുറച്ചു ജാഡ കൂടുമല്ലോ നമ്മൾക്ക്?? ഞാൻ ഒന്നും അറിയാത്തവനെ പോലെ നിന്നു..!!
അവളുടെ നോട്ടത്തിനു മൂർച്ച കൂടിയപ്പോൾ ഞാനും അങ്ങോട്ട് നോട്ടം പാസാക്കി..
"പെൺകുട്ടികളെ പോലെ നമ്മൾ ആൺപിള്ളേർ അതികം ജാഡ കാണിക്കരുതല്ലോ"
പെട്ടെന്നുള്ള എന്റെ നോട്ടം അവളുടെ നേരെ വന്നപ്പോൾ അവൾ നാണം കൊണ്ട് തല തായ്‌ത്തി,
ഞാൻ അവളെ വീക്ഷിക്കാൻ തുടങ്ങിയെന്ന് കണ്ടപ്പോൾ അവളുടെ നാണമൊക്കെ മാറ്റി എന്നെ നോക്കി ഒരു ചിരി പാസാക്കി, ഞാനും അങ്ങോട്ടൊരു ചിരി പാസാക്കി, എന്റെ മനസ്സിൽ "ലഡ്ഡു പൊട്ടി" എന്ന് വേണമെങ്കിൽ പറയാം പിന്നെ രണ്ട് പേരും കണ്ണ് തെറ്റാതെ നോക്കി നിന്നു..
"കണ്ണും കണ്ണും തമ്മിൽ തമ്മിൽ "എന്ന ഗാനം ആലപിച്ചാലോ എന്നാലോചിച്ചു അമ്മാതിരി മ്യാരക നോട്ടമല്ലേ രണ്ടു പേരും..!!
വണ്ടി കാസർഗോഡെത്തി അവൾ നിന്നടുത്തുള്ള സീറ്റിലെ ഒരാൾ അവിടെയിറങ്ങി അവൾക്ക് സീറ്റ് കിട്ടി ഞാൻ മെല്ലെ അവളെ സീറ്റിന്റെ അപ്പുറത്തായി നിന്ന് വീണ്ടും നമ്മുടെ നോട്ടം തുടങ്ങി അവളെന്തോ കണ്ണ് സൈഡിലേക്ക് ആഗ്യം കാണിച്ചു ഞാൻ കരുതി അവളെ അടുത്ത് പോയി ഇരിക്കാനാണെന്ന് അതിനവിടെ
ഒരു കിളവൻ ഇരിപ്പുണ്ടല്ലോ ഇനിയിപ്പോൾ അവളെ മടിയിലാണാവോ?
"ഞാനൊന്ന് മനസ്സിൽ ചിരിച്ചു"..!!
വീണ്ടും കണ്ണ് കൊണ്ട് അവൾ ആഗ്യം കാണിച്ചപ്പോൾ എനിക്ക് കാര്യം പിടികിട്ടി..
അവളെ അടുത്തിരിക്കണ കിളവൻ അവളെ ബാപ്പയാണെന്ന് അവൾ ചെറിയ സൂചന നല്കിയതായിരുന്നു സൂക്ഷിക്കാൻ,
'ഓ'.. ഇവളെയൊരു കാര്യം എനിക്ക് വയ്യ ഞാൻ വീണ്ടും മനസ്സിലൊരു ചിരി പാസാക്കി..
വണ്ടി കാഞ്ഞങ്ങാടെത്തിയപ്പോൾ കുറച്ചു പേർ അവിടെയിറങ്ങി, എനിക്കവളുടെ തൊട്ടു മുൻപിൽ തന്നെ സീറ്റ് കിട്ടി.
"വൈകിയാണേലും ഭാഗ്യ ദേവത എന്നെ കടാക്ഷിച്ചല്ലോ"
വീണ്ടും മനസ്സിൽ ഒരു ചിരി പാസ്സാക്കി.. പിന്നെയുള്ള നീക്കങ്ങളൊക്കെ വളരെ സൂക്ഷിച്ചായിരുന്നു തൊട്ട് മുൻപിൽ അവളും, തൊട്ടടുത്തന്നെ അവളെ ബാപ്പയും.
"ഇത് ഒരുമാതിരി എലിക്ക് കെണി വെച്ച പോലെയായി എന്റെ അവസ്ഥ"
അവളെന്നെ ദയനീയാവസ്ഥയിൽ ഒന്ന് നോക്കി കൈ കൊണ്ട് ആഗ്യം കാണിച്ചു എനിക്ക് കാര്യം പിടി കിട്ടി എന്റെ ഫോൺ നമ്പറിനാണ് , പിന്നെ അണിയറയിൽ മൊത്തം ആസൂത്രണമായിരുന്നു എങ്ങനെ നമ്പർ കൊടുക്കാമെന്ന് ഒടുവിൽ രണ്ടും കൽപ്പിച്ചു സീറ്റിൽ എന്റെ ബാഗ് വെച്ച് (ആരെങ്കിലും സീറ്റ് കയ്യേറിയാൽ തീർന്നില്ലേ അത് കൊണ്ടാട്ടോ) മെല്ലെ ബാത്റൂമിലേക്ക് നടന്നു നിങ്ങൾ കരുതുന്നുണ്ടാവും പേടിച്ചിട്ട് മൂത്രമൊഴിക്കാൻ പോവുന്നതാണെന്ന്?
അതൊന്നുമല്ലാട്ടോ..!!
ബാത്‌റൂമിൽ പോയി കതകടച്ചു ഒരു ചെറിയ പേപ്പറിൽ എന്റെ ഫോൺ നമ്പർ എഴുതി തിരിച്ചു സീറ്റിലേക്ക്, ഊർജസ്വലനായി അവളെ നോക്കി, അവളെന്നേയും നോക്കി (40 പേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കില്ലാട്ടോ ഞാൻ കപ്പലിലല്ല "തീവണ്ടിയിലാ")
ഞാൻ ചുറ്റുമൊന്ന് നിരീക്ഷിച്ചു നോക്കി കുഴപ്പമൊന്നുമില്ല പൊതുവെ നല്ല കാലാവസ്ഥയാണു കാറ്റിനും ഇടിക്കുമുള്ള സാധ്യത ഞാനായിട്ട് ഉണ്ടാകാതിരുന്നാൽ മാത്രം മതി..!!
ഞാൻ കയ്യിൽ ചുരുട്ടി വെച്ച എന്റെ നമ്പർ എഴുതിയ പേപ്പർ അവളെ ലക്ഷ്യമാക്കി തൊടുത്തു വിട്ടു എനിക്ക് പണ്ടേ നല്ല ഉന്നമുള്ളത് കൊണ്ട് ലക്ഷ്യസ്ഥാനത്തെന്നെ എത്തി.
പക്ഷെ, ഞാൻ നേരത്തെ പറഞ്ഞല്ലോ എനിക്ക് നല്ല "ഭാഗ്യമാണെന്ന്"
അത് കൊണ്ട് ആ കടലാസ്സ് മിസൈൽ അവളെ ചൂരിദാറിൽ തട്ടി നിലത്തു വീണു..
"ഹോ".. മനസ്സിൽ ആർക്കൊക്കെയോ നല്ല നാടൻ തെറികൾ കൊണ്ട് പുൽകി (മനസ്സിലായത് കൊണ്ട് ആരും കേട്ടില്ല ഭാഗ്യം) ഞാൻ അവളെ നോക്കി എന്റെ പ്രതിഷേധം അറിയിച്ചു.
"വല്ലപ്പോഴും ക്രിക്കറ്റ് കളിച്ചിരുന്നേൽ ഇന്നീ ക്യാച്ച് മിസ്സാവില്ലല്ലോ"
അവൾ എനിക്ക് ഫുട്ബോളിനോടാ താല്പര്യം എന്ന് കാണിച്ചു തായോട്ട് നോക്കി?
ഭാഗ്യം ആ പേപ്പർ അവളെ കാലിന്റെടുത്തായിട്ടുണ്ട് അവൾ കാല് കൊണ്ട് തട്ടി അത് ഇത്തിരി കൂടി അടുത്താക്കി വെച്ചു..
ഞാനൊരു കള്ളച്ചിരിയങ്ങ് പാസ്സാക്കി "കൊച്ചു കള്ളി" നിസ്സാരക്കാരിയല്ല എല്ലാം പഠിച്ചിറങ്ങിയതാ..!!
പെട്ടെന്ന് അവളെ കയ്യിലുള്ള തൂവാല നിലത്തു വീണു',
"അച്ചോടാ"....
പാവത്തിന്റെ തൂവാല നിലത്തു വീണല്ലോ എടുത്ത് കൊടുത്താലോ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാ,
"100 വാൾട്ടിന്റെ ബൾബ്" എന്റെ തലയിൽ കത്തിയത് ആ പേപ്പർ എടുക്കാൻ വേണ്ടിയായിരുന്നു തൂവാല നിലത്തിട്ടത്..!!
"വീണ്ടും മനസ്സിൽ ഒരു കള്ളച്ചിരി പാസ്സാക്കി"
നിർഭാഗ്യവശാൽ അവളെ ബാപ്പ നിലത്തു വീണ തൂവാല കണ്ടു അതെടുത്തു കൊടുത്തിട്ട്
"ഇതൊക്കെ സൂക്ഷിച്ചു വെയ്ക്കണ്ടേ" എന്നൊരുപദേശവും..!
എന്റെ മനസ്സിൽ വീണ്ടും തെറിയുടെ മാലപ്പടക്കം പൊട്ടി ഞാനും അവളും മെല്ലെ താഴേക്കു നോക്കി,
ആ കടലാസ്സ് കാണാനില്ല,
"ശെടാ".. ഇതെവിടെ പോയി??
എന്ത് പറയാൻ എന്നെ "ഭാഗ്യം" വീണ്ടും വീണ്ടും കടാക്ഷിച്ചു കോണ്ടേയിരുന്നു ആ കടലാസ്സ് അവളെ ബാപ്പാന്റെ കാലിന്റെ ഇടയിലായി..!!
"സന്തോഷായി ഗോപിയേട്ടാ.. സന്തോഷായി"
സങ്കടത്തോടെ രണ്ടാളും മുഖത്തോടു മുഖം നോക്കി നിന്നു, അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ടന്നെ കാര്യം.
"ശരിക്കും കുളിക്കാറൊന്നുമില്ലേലും ഇത് പോലത്തെ കുളി കുളിക്കാൻ നല്ല താല്പര്യാ"
ഞാൻ വീണ്ടും ബാത്‌റൂമിൽ പോയി ഫോൺ നമ്പർ എഴുതിട്ട് വന്നു, ഇനി ഉന്നം പിഴക്കരുത് അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി "മിസൈൽ തൊടുത്തു വിടേണ്ട ദൂരവും, അതിന്റെ വേഗതയുമൊക്കെ"
എല്ലാം ഓകെ ആണെന്ന മട്ടിൽ അടുത്ത മിസൈലിന്റെ കൗൺഡൗൺ തുടങ്ങി...
9..8..7..6..5..4..3..2..1..0
"ആഹാ"..എന്താ പോക്ക് പെറ്റ തള്ള സഹിക്കില്ല, മിസൈൽ വിട്ടത് പാകിസ്ഥാനിലേക്കാണെങ്കിലും ചെന്ന് വീണത് നേരെ ചൈനയിൽ..!!
"ഹഹഹ"...അവളെ ബാപ്പാന്റെ മടിയിലായിരുന്നു ആ പേപ്പർ ചെന്ന് വീണത്,
'ആ'.. ഇനി കല്യാണത്തീയതി വരെ കുറിച്ച് കിട്ടുമെന്ന് ഞാൻ കരുതി..!
പുള്ളിക്കാരൻ പെട്ടെന്നുള്ള ആക്രമണത്തിന്റെ ആഗാതത്തിൽ ആ പേപ്പർ എടുത്ത് ചുറ്റിലും നോക്കി എനിക്ക് നേരെ മിസൈൽ വിടാൻ നീയൊക്കെ വളർന്നോ എന്നൊരു ഭാവം എന്നിട്ട് പുള്ളി ആ പേപ്പർ എടുത്ത് കളഞ്ഞു.
ഭാഗ്യം അത് തുറന്ന് നോക്കാഞ്ഞത് അല്ലേൽ കാണാമായിരുന്നു പൂരം. പിന്നെ ഞാൻ ആ സാഹസത്തിനു മുതിർന്നില്ല മിണ്ടാതെ ഇരുന്നു ഒന്നും ചെയ്യാനാവാതെ... എന്നാലും മനസ്സിൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അവൾ കണ്ണൂർ ആയിരിക്കും, അവിടെയെത്തിയാൽ അവരെ പിന്നാലെ പോയി സ്ഥലം കണ്ടു പിടിക്കാം എന്നൊക്കെ.
'ആ' പ്രതീക്ഷകളൊക്കെ തെറ്റിച്ചു വണ്ടി പയ്യന്നൂർ എത്തിയപ്പോൾ അവളും അവളെ ബാപ്പയും ഇറങ്ങാൻ വേണ്ടി എണീറ്റ് നടന്നു ഞാൻ ആകെ വല്ലാത്തൊരു അവസ്ഥയിലായി ഒന്നും ചെയ്യാൻ പറ്റാതെ ഞാനും അവരെ പിന്നാലെ നടന്നു വാതിൽപ്പടി വരെ..
അവസാനത്തെ ഒരു നോട്ടവും തന്ന് അവളങ്ങു നടന്നു നീങ്ങി..!!
അവൾ ദൂരേക്ക് മായുന്നത് വരെ ഞാൻ നോക്കി നിന്നു ഇനിയെന്ന് കാണാനാവുമെന്ന് അറിയാതെ.???
"അപ്പോഴും എന്റെ നമ്പർ എഴുതിയ പേപ്പർ ആരുടെയൊക്കെയോ കാലിനിടയിലൂടെ
ഓടി നടക്കുന്നുണ്ടായിരുന്നു അവളെ തേടി.."!!!!
.........................."ശുഭം"..........................
✍🏻 നാദിഷ് നാദി ("എന്റെ ഓർമ്മകൾ ")
Photo

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded