Nice to be added to this group....  :)

ഏറെ പേര്‍ക്ക് അറിവുള്ളതാണെങ്കിലും കുറച്ച് പേരെങ്കിലും കേട്ടു കാണില്ല വെള്ളരി നാടകങ്ങളെ കുറിച്ച് . വടക്കന്‍ കേരളത്തില്‍ പണ്ട് രണ്ടാം വിളവെടുപ്പ് കഴിഞ്ഞാല്‍ വയലുകളില്‍ ഇടവിളയായി വെള്ളരി നടുന്ന പതിവുണ്ട് .., വിളവെടുപ്പിനു പാകമായി കഴിഞ്ഞാല്‍ മോഷണം തടയുന്നതിനും കുറുക്കന്മാര്‍ നശിപ്പിക്കതിരിക്കുന്നതിനും മറ്റുമായി ഒരു സംഘം കാവലിരിക്കും .., ഇവര്‍ സമയം കൊല്ലുന്നതിനും വിനോദത്തിനുമായി ചെറിയ കലാപരിപാടികള്‍ സംഘടിപ്പിക്കുന്ന പതിവുണ്ടായിരിന്നു .., തദ്ദേശീയരായ കലാകാരന്മാര്‍ തന്നെയാണ് ഇതിനു മുന്‍കൈയെടുക്കുന്നതും .., ഇങ്ങനെ രൂപപ്പെട്ടു വന്ന ചെറു നാടകങ്ങള്‍ വെള്ളരി നാടകങ്ങള്‍ എന്ന പേരില്‍ അറിയപ്പെട്ടു .., മികച്ച ചിലതിനു വെള്ളരിപാടങ്ങള്‍ക്ക് പുറത്തു അരങ്ങൊരുങ്ങി .., ഒട്ടേറെ കലാകാരന്മാര്‍ക്ക് അവരുടെ കഴിവുകള്‍ തെച്ചുമിനുക്കിയെടുക്കാനുള്ള ഒരു വേദി കൂടിയായി ഇത്തരം വേദികള്‍ . അതിലൂടെ മുഖ്യധാരയില്‍ എത്തിയ കലാകാരന്മാര്‍ നിരവധിയുണ്ട് .., സാങ്കേതികമായും ദ്രിശ്യപരമായും ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നും പിറവി കൊണ്ട ഈ കലാരൂപത്തിന് അക്കാലയളവില്‍ വളരെ ജനപിന്തുണ ഉണ്ടായിരുന്നു എന്നാണറിവ് .., 

എന്‍റെ പരിമിതമായ അറിവുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുള്ള വിശദീകരണമാണിത് .., കൂടുതല്‍ വിവരങ്ങള്‍ അറിവുള്ളവര്‍ പങ്കുവച്ചാല്‍ നന്നായിരുന്നു

" വെള്ളരി " എന്നതൊരു സൌഹൃദ കൂട്ടായ്മയാണ് .., കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ .., ഞങ്ങള്‍ ചിത്രീകരിക്കുന്നതും ചിത്രീകരിച്ച് കഴിഞ്ഞതുമായ ഹ്രസ്വ ചിത്രങ്ങളും അവയുടെ വിശേഷങ്ങളും പങ്കുവയ്ക്കാന്‍ തുടങ്ങിയതാണ് ഈ പേജ്.., ഹ്രസ്വ ചിത്രങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് , അത് ആസ്വദിക്കുന്നവര്‍ക്ക് , അതില്‍ പങ്കാളിയാകാന്‍ താല്പര്യമുള്ളവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ ഈ പേജ് സമര്‍പ്പിക്കുന്നു ..!!!!
Wait while more posts are being loaded