Post is pinned.
ദയവായി ഇവിടെ പരസ്യമോ ഭക്തി ചിത്രങ്ങളോ ഒന്നും വേണ്ടാ. ഇത് കാവ്യം ആണ്. കവിത മതി. അത് ഏത് തരത്തിലായാലും വെൽക്കം. ഈ ഇടെ ചേർത്ത അംഗങ്ങൾ വല്ലാതെ ദുരുപയോഗം ചെയ്തു കണ്ടു. അവരെ ചിലരെ ബ്ലോക്കീ.
ഇനി വരുന്ന അംഗങ്ങൾക്കും നിയമം ബാധകം തന്നെ.
കവിത ഇട്ടോളൂ. എന്നിട്ട് അതിനെ പറ്റി എഴുതിക്കോളൂ.
ഭക്തി ഒന്നും അല്ല ഇവിടെ വിഷയം.
സഹകരിക്കുമല്ലൊ.

മതി തീക്ഷ്ണശരങ്ങളേ! ശ്രമം;
ക്ഷതമേലാ മരവിച്ചൊരെന്മനം
കുതികൊള്ളുക ലോക ചക്രമേ!
ഹതയാം സീതയെയിങ്ങു തള്ളുക.

...

പ്രിയരാഘവ! വന്ദനം ഭവാ-
നുയരുന്നൂ ഭുജശാഖവിട്ടു ഞാൻ
ഭയമറ്റു പറന്നു പോയിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ.

ആശാന്റെ ചിന്താവിഷ്ടയായ സീത.. സുനിൽ പി ഇളയിടത്തിന്റെ രാമായണപ്രഭാഷണം കേട്ടപ്പോൾ തോന്നിയത്

നാഗരുകോവിൽ അമ്മച്ചി
പദം സ്വരജിത്ത്

കല്യാണിരാഗം - ആദിതാളം

പല്ലവി

സാരസുരതമിനി സപദി കുരു നീ സു കല്യാണിനി

അനുപല്ലവി
സാദമുടനേ സാരസ നയനേ
സോമ സുഭാഷിണി സാമജഗാമിനി

ചരണം
സാധയ സുഹിതമിഹ മൃദുചരണ
സരസ-രതിപതി-രമണ നിപുണേ
സതതമയി കരുണ മയി വരണേ
വരാവരൻ വരാമിനി

സാധുമതേ ദയിതേ വനിതേ വെറുതേ
മദി തേ മടിപരമരുതേ സുരതേ ലളിതേ
സുരമത ചെറുതേൻ മൊഴി ലസിതേ
ശുഭചരിതേ സുഗുണനതേ വിജിതരതേ
മൃദുഹസിതേ വരിക കമനീ

ഇന്ദുദ്യുതയാം നിശയും ഇന്ദിന്ദിരാതിരരാവും
മന്ദമാരുതനും ചാരുമാലയജാലേ പാനവും
കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ.....

ലോക സുന്ദരൻ വരാഞ്ഞാലയേ .....
ചൊൽക കിം മേ പ്രയോജനം......

അർത്ഥം ചോദിക്കരുത്. കൊല്ലരുത്. ഇത് വെറും കോപ്പി പേസ്റ്റ് :) മുങ്കൂർ ജാമ്യം. :)
ചേലപ്പറമ്പു നമ്പൂതിരിക്ക് വയസ്സ് 90 ആയപ്പോൾ അദ്ദേഹം ചിന്തിച്ചു, ഇത്രയും കാലം ഗുരുവായൂരപ്പനേ മറന്ന് ചെയ്യരുതാത്തതൊക്കെ ചെയ്തു കാലം പാഴാക്കി. പക്ഷേ ഞാൻ ഖേദിക്കുന്നില്ല. ഇനിയുള്ള കാലം കൊണ്ട് (അതെത്ര ചെറുതായാലും) ആ കാരുണ്യ നിധിയെ(ഗുരുവായൂരപ്പനെ) ശരണം പ്രാപിച്ചു ഞാൻ പ്രീതിപ്പെടുത്തുക തന്നെ ചെയ്യും. എന്തെന്നാൽ വെറും ആറു മാസം കൊണ്ട് ധ്രുവൻ ഭഗവാനെ സന്തോഷിപ്പിച്ചു. ഏഴു ദിവസം കൊണ്ട് പരീക്ഷിത് രാജാവും മൂന്നേമുക്കാൽ നാഴിക കൊണ്ട് പിംഗളാ എന്ന സ്ത്രീയും രണ്ടു നാഴിക കൊണ്ട് ഖട്വാംഗനും ഭഗവാനെ പ്രീതീപ്പെടുത്തിയിട്ടുണ്ടല്ലോ. (എങ്കിൽ എനിക്കും പറ്റുമെന്ന ആത്മവിശ്വാസം).
അബ്ദാർധേന ഹരിം പ്രസന്നമകരോ
ദൗത്താനപാദിഃ ശിശുഃ
സപ്താഹേന നൃപഃ പരീക്ഷിദബലാ
യാമാർധതഃ പിംഗളാ
ഖട്വാംഗോ ഘടികാദ്വയേന നവതി --
പ്രായോപിതന്ന വ്യഥേ
തം കാരുണ്യനിധിം പ്രപദ്യ ശരണം
ശേഷായുഷാ തോഷയേ.
ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന് പ്രാർത്ഥിച്ച അന്ന് തന്നെ ചേലപ്പറമ്പു നമ്പൂതിരി മരിച്ചു. മോക്ഷം കിട്ടിയെന്നാണ് പറയുന്നത്.

പത്തുവിരലുകൾ ഒത്തുചേരുക
പല്ലിളിയ്ക്കുക മാന്തുക

:)

മേനോന്‍ ആനന്ദശീലന്‍ ചറ പറ
ചൊറിയും ചക്കനൂറ്റെട്ട് തിന്നും വയറരൊരു
ശിവലോകം ആസനം തൂശിപോലെ....

റേസിസം എന്ന് വിചാരിക്കല്ലെ, ആ മേനോൻ മാറ്റി എന്തും ആക്കാം.. ചക്കക്കാലമാ..
ഇവിടെ പ്രശാന്ത് വന്ന് പൊങ്കാല ഇടുമോ ഫഗവാനേ ഡിങ്കാ കാത്തോളണേ...

Post has attachment
ഇത് ബൈസ്റ്റാന്റർടെ ആ രേഷ്മ പോസ്റ്റിനു കമന്റായി ഇടാൻ ഞാൻ വിചാരിച്ചതാ.. അപ്പൊ അവിടെ ഒരു മറുപടിയും കിടക്കുന്നു. അതിനാൽ ഞാൻ അവിടുന്ന് കട്ട് ആന്റ് പേസ്റ്റ് :)
കാലം അതാണല്ലൊ.. ഓരോരുത്തർക്കും പലപ്പോഴും കാലം വിവിധദിശകളിൽ ആകും. അതാ..

Divakaran Kariannur
കൊല്ലം കൊല്ലുകയാണു കണ്ടു പരീശീലിച്ചുള്ള സർവ്വത്തെയും
കല്ലിൽ തീർത്തവരല്ല നമ്മളെനിയും മാറീടുമെന്നെന്നുമേ
അല്ലില്ലെന്നുടെ ചുറ്റുപാടുമിതുപോൽ മാറുന്നു. മാറ്റം നമു_
ക്കെല്ലാം നല്ലതു മട്ടിടും സകലതും മാറ്റങ്ങളില്ലായ്കിലും

Shaji Nayarambalam മറുപടി:-
ഒന്നും മാറില്ലയെന്നും പലവിധമുലകില്‍ക്കണ്ടമാറ്റങ്ങളെല്ലാം
വന്നേപോവുന്ന മായത്തിരയടി!ജലധിക്കില്ലമാറാന്‍ സ്വരൂപം.
എന്നും നീരാണു സത്യം,ശരി; അതിലൊഴുകിത്തീര്‍ന്നു പോവുന്ന യാനം
തന്നേപോകുന്ന മായക്കലയിതുസകലം! ഇല്ല മാറില്ല ലോകം!

+A. Bystander
ഇത് ഒറിജിനൽ ലിങ്ക്. അവിടെ മറ്റൊന്നും നോക്കരുത് ഇത് കാവ്യമേള ഗ്രൂപ്പ്, കവിത മാത്രമേ നോക്കൂ ട്ടൊ
https://www.facebook.com/kariannur?fref=pb&hc_location=friends_tab&pnref=friends.all ഫേസ്ബുക്ക് ഒരു ഫസിബുക്ക് തന്നെ.. മറ്റൊന്നും നോക്കരുത് പ്ലീസ്....

കവിത /
മഹാഭാരതം
സച്ചിദാനന്ദന്‍
------------------------------------------
ഇക്കുറി കൌരവര്‍ ജയിക്കുമെന്ന്
ശകുനിക്ക് ഉറപ്പായിരുന്നു
തറവാട്ടുകാരണവന്‍മാരെ
നിശ്ശബ്ദരാക്കിയുള്ള
ദുര്യോധനന്റെ മുന്നേറ്റം
അദ്ദേഹം ശ്രദ്ധിച്ചിരുന്നു

യുദ്ധം ജയിക്കുന്നത്
യുദ്ധം ചെയ്യുന്നവരല്ല
ചെയ്യിക്കുന്നവരാണ്,
അവര്‍ ഇനി
പ്രതിഫലം ചോദിക്കും,
ദാനം കൊടുത്ത ഓരോ തേരിനും പത്തു തേര്,
ഓരോ കുതിരക്കും നൂറു കുതിര

പാണ്ഡവര്‍ ജയിച്ചിരുന്നെങ്കിലും
നയം വേറെ ആകുമായിരുന്നോ?
നയം യുദ്ധത്തിന്‍റെ
വിഷയമേ അല്ലായിരുന്നു;
വിഷയം വേഗം ആയിരുന്നു
സത്യവും വിഷയമല്ലായിരുന്നു ,
കൂടുതല്‍ ഫലപ്രദമായി
അസത്യം വില്‍ക്കാന്‍ =
ആര്‍ക്കു കഴിയും എന്നായിരുന്നു

മൌനത്തെക്കാള്‍ നന്നായി അസത്യം മറയ്ക്കാന്‍
വാചാലതക്കാവുമെന്ന്?
ഇക്കുറി വ്യക്തമായി
'ധര്‍മം' കൂട്ടിന്നുണ്ടെങ്കിലോ,
അത് ഇന്ദ്രജാലം ചെയ്യും

ആരു ജയിച്ചാലും
മരിക്കേണ്ടവര്‍ ഒരു കൂട്ടര്‍തന്നെ
വിധവകള്‍ അവരുടേത്,
അനാഥസന്തതികളും

ഭരണത്തിനു ചാതുര്യം കൂടുംതോറും
മരണത്തിനു വേഗം കൂടും
ദഹിക്കുന്നത് ഖാണ്ഡവമായാലും
ലങ്കയായാലും പുകയുടെ മണം ഒന്നുതന്നെ
കിളികളുടെ, മൃഗങ്ങളുടെ,
മരങ്ങളുടെ, വനവാസികളുടെ

വനങ്ങള്‍ ഇനിയുമെത്രയോ
തെളിക്കാനുണ്ട്, ഖനികള്‍
ഇനിയുമെത്രയോ തുരക്കാനുണ്ട്
കുറച്ചു ബലികള്‍ വേണ്ടിവരും,
ചില ശവങ്ങള്‍ കൊമ്പില്‍ തൂങ്ങും,
ഊരും പേരുമില്ലാത്ത വ്യര്‍ഥജന്മങ്ങള്‍
അതും പാണ്ഡവര്‍ തുടങ്ങിയത്തിന്‍റെ
സമര്‍ത്ഥമായ തുടര്‍ച്ച തന്നെ,

അന്ധരെ അന്ധരായി നിലനിര്‍ത്താന്‍
സഞ്ജയനുണ്ടല്ലോ,
അവര്‍ ജയിച്ചവര്‍ക്ക് അനുകൂലമായി
എല്ലാം വ്യാഖാനിക്കും

പേടിയുള്ളത് പ്രേതങ്ങളെ മാത്രമാണ്
പാണ്ഡവരും കൌരവരും കൊന്നവര്‍
ഒന്നിച്ചു നിലവറകളില്‍നിന്ന്
എണീറ്റ് അണിചേരുമോ?
പുഴകളെ കൂട്ടിച്ചേര്‍ക്കാം,
പക്ഷേ മലകള്‍ എന്തുചെയ്യും?
ഉറങ്ങുന്നവര്‍ എന്നും
ഉറങ്ങിത്തന്നെ കിടക്കുമെന്ന് എന്തുറപ്പ്?

പാണ്ഡവരെയും കൌരവരെയും
തള്ളിപ്പറഞ്ഞു അവര്‍ പുതിയ
ഇതിഹാസം തുടങ്ങുമോ?

ശകുനിക്ക് അതുമറിയാം
പത്തുവര്‍ഷം, അതേ അദ്ദേഹം
ചോദിക്കുന്നുള്ളൂ
പിന്നെ ദരിദ്രര്‍ ഒന്നുപോലും
ബാക്കിയാവില്ല,
സ്ത്രീകള്‍ പ്രസവിക്കാന്‍
ധൈര്യപ്പെടുകയുമില്ല

Post has attachment
Wait while more posts are being loaded