Post has attachment

Post has attachment
നമിച്ചു മനോഹരാ!
Photo

Post has attachment
ജി. സുധാകരനെതിരെ അസഭ്യവര്‍ഷവുമായി കെ.പി ശശികല
തൃശൂര്‍: മന്ത്രി ജി. സുധാകരനെതിരെ അസഭ്യവര്‍ഷവുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല. സന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാന്‍ സുധാകരന്‍ ആരാണെന്നും അദേഹത്തിന്റെ അപ്പനപ്പൂപ്പന്മാര്‍ കോണകമെടുത്ത് നടന്നതുകൊണ്ട് കേരളത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ലെന്നും ശശികല പറഞ്ഞു.

തൃശൂരില്‍ നടന്ന ക്ഷേത്രരക്ഷാ സംഗമത്തില്‍ സംസാരിക്കുമ്പോഴാണ് ശശികല ഇക്കാര്യം പറഞ്ഞത്.മുത്തലാഖും ഏക സിവില്‍ കോഡും ഹിന്ദുസമൂഹത്തെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് ഹിന്ദു സ്ത്രീകളുടെ അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കണം. മതംമാറ്റം നിയമം മൂലം നിരോധിക്കാത്ത സാഹചര്യത്തില്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹിന്ദുസ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ ഇരകളാക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദമുണ്ടാക്കുന്നവര്‍ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്നും ശശികല ചോദിച്ചു. സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് യുവതികള്‍ പോകേണ്ടെന്ന് പറയുന്നതെന്നും ശശികല പറഞ്ഞു.
Photo

Post has attachment
രാജ്യസ്നേഹികളായ സംഘപരിവാറിന്റെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍....
Photo

Post has attachment
ചായ ഉണ്ടാക്കും, ഡ്രം കൊട്ടും, ഭക്ഷണം ഉണ്ടാക്കും, എനിക്കും പ്രധാനമന്ത്രിയാകാമെന്ന് അസംഖാന്‍!
സഹാരണ്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. തനിക്ക് പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതകളുമുണ്ടെന്ന് അസംഖാന്‍ പറയുന്നു. മോദിയുടെ എല്ലാ കഴിവുകളും തനിക്കുമുണ്ട്.

ചായ ഉണ്ടാക്കുക, ഡ്രം കൊട്ടുക, ഭക്ഷണം ഉണ്ടാക്കുക, വിലപിടിപ്പുള്ള വസ്ത്രം ധരിക്കുക തുടങ്ങി എല്ലാ ഗുണങ്ങളും എനിക്കുണ്ട്. കാണാനും തരക്കേടില്ല, അഴിമതിക്കാരനുമല്ല. ഇങ്ങനെയുള്ള തനിക്ക് എന്തുകൊണ്ട് പ്രധാനമന്ത്രിയായിക്കൂടാ..

താന്‍ പ്രധാനമന്ത്രിയായാല്‍ ആറു മാസത്തിനുള്ളില്‍ 130 കോടി ജനങ്ങളുടെ അക്കൗണ്ടിലും 20 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും അസംഖാന്‍ പറയുന്നു. ഇത് വെറും വാക്കല്ല, വാക്കുപാലിക്കാത്തവരെ പോലെ താന്‍ പെരുമാറില്ല. താന്‍ പ്രധാനമന്ത്രിയായാല്‍ ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് പറഞ്ഞ മോദിക്കെതിരെ പ്രതികരിക്കുകയായിരുന്നു അസംഖാന്‍.

അതിര്‍ത്തിയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ മോദി പാക്കിസ്ഥാനിലേക്കു ഷാളുകള്‍ കൊടുത്തയച്ചശേഷം മാങ്ങകള്‍ നിറച്ച പെട്ടികള്‍ വരുന്നതും കാത്തിരിക്കുകയാണെന്നും അസംഖാന്‍ പരിഹസിക്കുന്നു.
Photo

Post has attachment
ബാര്‍ കോഴ : മൊഴിയില്‍ പൊരുത്തക്കേട്‌; ബാബുവിനെ വീണ്ടും ചോദ്യംചെയ്യും

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ എക്‌സൈസ്‌ മന്ത്രി കെ. ബാബുവിനെ വിജിലന്‍സ്‌ ഇന്നലെ മൂന്നു മണിക്കൂറോളം ചോദ്യംചെയ്‌തു. മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തി സാഹചര്യത്തില്‍, കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം വീണ്ടും ചോദ്യംചെയ്യാനാണു തീരുമാനം.

ബാര്‍ ലൈസന്‍സിനുള്ള അപേക്ഷകളില്‍ ചിലത്‌ വച്ചുതാമസിപ്പിക്കുകയും ചിലതില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കുകയും ചെയ്‌തതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്‌ ബാബുവിനു തൃപ്‌തികരമായ വിശദീകരണം നല്‍കാനായില്ല. ബിവറേജസ്‌ മദ്യശാലകള്‍ അടച്ചുപൂട്ടിയതില്‍ ചട്ടങ്ങള്‍ പാലിക്കാതിരുന്നതും മദ്യനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളികളില്‍ ന്യൂനതകള്‍ ഉണ്ടായതുമടക്കം ത്വരിതാന്വേഷണത്തില്‍ ക്രമരഹിതമെന്ന്‌ കണ്ടെത്തിയ വിവരങ്ങളെക്കുറിച്ചുള്ള വിശദീകരണമാണ്‌ ബാബുവില്‍ നിന്ന്‌ വിജിലന്‍സ്‌ തേടിയത്‌.

ബാബുവില്‍ നിന്നു ലഭിച്ച വിശദീകരണത്തിന്റെ അടിസ്‌ഥാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്നും അതിനു ശേഷം അദ്ദേഹത്തെ വിശദമായി ചോദ്യംചെയ്യുമെന്നും വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കേസ്‌ നടത്തിപ്പു ഫണ്ടിലേക്കെന്നു പറഞ്ഞ്‌ ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത പണം എവിടേക്കു പോയെന്നു വിശദമായി അന്വേഷിക്കും. വിജിലന്‍സിന്റെ നിര്‍ദേശാനുസരണം ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്‌ഥാന കമ്മിറ്റി കണക്കുകള്‍ ഹാജരാക്കിയെങ്കിലും ലീഗല്‍ ഫണ്ടിലേക്ക്‌ നടത്തിയ പണപ്പിരിവിന്റെ കണക്കുകള്‍ അതിലുണ്ടായിരുന്നില്ല. ജില്ലാ കമ്മിറ്റികള്‍ കണക്ക്‌ ഹാജരാക്കിയതുമില്ല. സ്വകാര്യ സംഘടനയായതിനാല്‍ രേഖകളില്‍ കൃത്രിമം കാണിക്കാന്‍ എളുപ്പമാണെന്നും പുതിയ കണക്കുണ്ടാക്കി ഹാജരാക്കിയാല്‍ പോലും കണ്ടെത്തുക എളുപ്പമല്ലെന്നും വിജിലന്‍സ്‌ വൃത്തങ്ങള്‍ പറയുന്നു.

ബാര്‍ പൂട്ടിയപ്പോള്‍ വരുമാന നഷ്‌ടമുണ്ടായ ബാറുടമകളാണ്‌ തനിക്കെതിരേയുള്ള ഗൂഢാലോചനയ്‌ക്കും പരാതികള്‍ക്കും പിന്നിലെന്ന്‌ വിജിലന്‍സിന്റെ ചോദ്യംചെയ്യലിനു ശേഷം കെ. ബാബു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. സംസ്‌ഥാനത്തെ പല ബാറുകള്‍ക്കും സമ്‌പം ബിവറേജസ്‌ ഔട്ട്‌ലെറ്റുകളുണ്ടാകും. ബിവറേജസ്‌ മദ്യശാല പൂട്ടിയതിന്റെ ഗുണം പരാതിക്കാരനായ വി.എം. രാധാകൃഷ്‌ണനു കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബാര്‍ അനുവദിക്കുന്നതില്‍ മനഃപൂര്‍വമായ വീഴ്‌ച ഉണ്ടായിട്ടില്ല. ചട്ടവിരുദ്ധമായ ഒന്നും ചെയ്‌തിട്ടുമില്ല. നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്റെ വഴിതേടും. പാര്‍ട്ടിയുടെയും നേതാക്കന്‍മാരുടെയും പിന്തുണ തനിക്കുണ്ട്‌. ചില കാലതാമസങ്ങള്‍ സംഭവിച്ചുണ്ടെങ്കില്‍ അത്‌ സ്വാഭാവികമായിരിക്കുമെന്നും കെ. ബാബു പറഞ്ഞു
Photo

Post has attachment
ഇടുക്കി: കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ എസ്എഫ്‌ഐക്കാരുടെ നേതൃത്വത്തില്‍ റാഗിങ്. ഒന്നാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥി വയനാട് സ്വദേശി വിഷ്ണു പ്രസാദാണ് ഇരയായത്. എസ്എഫ്‌ഐ പ്രവര്‍ത്തകരും സീനിയര്‍ വിദ്യാര്‍ത്ഥികളുമായ ജിഷ്ണു, ഷെഫീഖ്, ജന്‍സണ്‍, സോമിന്‍,നൃപന്‍ എന്നിവരുള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പുറത്ത് പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിയും മര്‍ദ്ദനവും പതിവായതോടെ വിവരം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്നാണ് സംഭവം പുറത്തായത്.

കുളത്തൂര്‍ ആശ്രമത്തിലെ അന്തേവാസിയായ വിഷ്ണുവിനെ ആശ്രമം അധികൃതരാണ് പഠിപ്പിച്ചിരുന്നത്. കോളേജിന് സമീപത്തുള്ള ഹോസ്റ്റലില്‍ താമസം ഒരുക്കിയതും ആശ്രമം അധികൃതരാണ്. ഹോസ്റ്റലില്‍ എത്തിയ ശേഷം ചന്ദനം തൊടാനോ ക്ഷേത്രത്തില്‍ പോകാനോ റാഗിങിന് നേതൃത്വം നല്‍കിയവര്‍ അനുവദിച്ചില്ല. രാത്രി 9 മണിക്ക് ആരംഭിക്കുന്ന റാഗിങ് 12 വരെ നീളും. സീനയര്‍ വിദ്യാര്‍ത്ഥികള്‍ മിക്കവരും മദ്യപിച്ചാണ് എത്തുന്നത്.

പുകവലിച്ച ശേഷം പുക വിഷ്ണുവിന്റെ വായിലേക്ക് ഊതിവിടുന്നതും പതിവായിരുന്നു. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കോളേജ് ഹോസ്റ്റലില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് പതിവായിട്ടും വാര്‍ഡനും പ്രിന്‍സിപ്പലും നടപടി സ്വീകരിച്ചില്ല. വിഷ്ണു പരാതിയുമായി രംഗത്തെത്തിയതോടെയാണ് പ്രശ്‌നം പോലീസിനെ അറിയിക്കാന്‍ തീരുമാനിച്ചത്. റാഗിങ് സംബന്ധിച്ച് കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ നിന്നു പരാതി ലഭിച്ചതായി കട്ടപ്പന എസ്‌ഐ പറഞ്ഞു.
Photo

Post has attachment
സഖാവ് EP നമ്മുടെ മുത്താണ്
അഭിവാദ്യങ്ങൾ പ്രിയ സഖാവെ

''' സഖാവ് പിണറായി വിജയൻ
നടന്നു പോയ വഴികളിലൂടെ പോകണമെങ്കിൽ പ്രതിപക്ഷംഒന്നുകൂടി ജനിക്കേണ്ടി വരും

-സ: ഇ പി ജയരാജൻ 💪
Photo

Post has attachment
മലപ്പുറം: മലപ്പുറം ജില്ലയെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ആക്ഷേപിക്കുന്ന പ്രസംഗം നടത്തിയതിന് സംഘപരിവാര്‍ സഹയാത്രികനും ഹിന്ദുത്വ പ്രചാരകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു.അഡ്വ. ജഹാംഗീര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പോത്തുകല്ല് പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍ , ഒരു വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മലപ്പുറത്ത് നിന്ന് എം.എല്‍.എമാര്‍ കൂടാന്‍ കാരണം മുസ്‌ലിംങ്ങള്‍ പന്നി പ്രസവിക്കുന്നത് പോലെ കുട്ടികളെ ഉണ്ടാക്കുന്നതാണെന്നും രണ്ടും മുന്നും ഭാര്യമാരെ വെച്ച് പ്രസവിച്ച് കൂട്ടുന്നതെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇസ്‌ലാം മതത്തിന്റെ പേരില്‍ രൂപീകരിച്ച് ജില്ലയാണ് മലപ്പുറമെന്നും ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഡോ. എന്‍ ഗോപാലകൃഷ്ണന്റെ വീഡിയോക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. മുമ്പും ഇത്തരത്തില്‍ വിവാദപരമായ പരാമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് എന്ന സംഘടനയുടെ ഡയറക്ടറാണ്.വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിനെതിരെ നേരത്തെ പോലീസ് യു.എ.പി.എ ചുമത്തിയിരുന്നു.

മുസ്ലിം സ്ത്രീകളെ പന്നിയോടുപമിക്കുകയും , പന്നികളെ പോലെ പെറ്റുപെരുകുകയാണ് മുസ്ലിങ്ങളെന്നും അതിനാലാണ് മലപ്പുറത്തു നിന്നും ഇത്രയധികം എംഎല്‍എമാരുണ്ടാകുന്നതെന്നും, അധിക്ഷേപിച്ച്‌ സംസാരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകന്‍ കൂടിയായ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ തന്റെ മാപ്പു ചോദിച്ച്‌ പുറത്തുവിട്ട രണ്ടാമത്തെ വീഡിയോയില്‍ ഭാഷ മയപ്പെടുത്തിയിട്ടുണ്ട്.

ഈ വീഡിയോക്കെതിരെ അതിശക്തമായ പ്രതികരണങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ശക്തമായ ഈ അഭിപ്രായ പ്രകടനങ്ങള്‍ നിയമ സംവിധാനത്തെയും സംസ്ഥാന സര്‍ക്കാരിനെയും നടപടികള്‍ എടുക്കാന്‍ പ്രേരിപ്പിക്കും എന്ന സത്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ പുതിയ നിലപാടുമായ്‌ ഗോപാലകൃഷണന്‍ രംഗത്ത്‌ എത്തിയിരിക്കുന്നത്.

ക്കഴിഞ്ഞ ജൂലൈ 20ന് യൂ ട്യൂബിൽ അപ് ലോഡു ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശങ്ങൾ. യൂ ട്യൂബ് സീരീസിലെ 1660-ാം വീഡിയോയിലെ 5.12-ാം മിനിട്ടു മുതലുളള ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തന്റെ പ്രഭാഷണങ്ങളുടെ യുട്യൂബ് വീഡിയോകളിൽ വിമർശനവും പരിഹാസവും ചൊരിയുന്ന മുസ്ലിങ്ങൾക്കുളള മറുപടിയെന്ന നിലയിലാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ രണ്ടുമൂന്നുനാലു വർഷം മുമ്പു പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്താണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത് എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ലെന്നും എല്ലാവരെയും താൻ അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നുമൊക്കെ അദ്ദേഹം ഇപ്പോള്‍ ബഹുമാനത്തോടെ വാദിക്കുന്നു.

ഈ ലോകം മുഴുവൻ ഈയൊരു മതത്തിൽപ്പെട്ടവർ കൊലയും കൊളളയും കൊളളിവെയ്പും കളളക്കടത്തും നടത്തുന്നുവെന്നും ഫ്രാൻസിൽ ബോംബുവെയ്ക്കാൻ പറ്റാത്തതുകൊണ്ട് വണ്ടിയിടിച്ചു കയറ്റി പത്തൻപതുപേരെ കൊന്നുവെന്നുമൊക്കെയുളള പരാമർശങ്ങൾ ആ വീഡിയോയിലുണ്ട്. ഈ കൊലകളത്രയും നടത്തുന്നത് ഒറ്റ മതത്തിലെ ആൾക്കാരാണെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതൊക്കെ മനസിലാക്കാൻ താൻ ഖുർ ആൻ വായിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

മലപ്പുറത്തെ മിനി പാകിസ്താനാണെന്നു പറഞ്ഞത് താനല്ലെന്നും പണ്ട് പത്രങ്ങളിൽ വന്നത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുളളൂവെന്നുമാണ് അദ്ദേഹത്തിന്റെ വാദം. പാകിസ്താനിൽ നിന്നു വന്ന കുറച്ചുപേർ മലപ്പുറത്ത് താമസിക്കുന്നതിനെക്കുറിച്ച് പത്രവാർത്തകളുണ്ടായിരുന്നുവെന്നും ആ സാഹചര്യത്തിൽ അതേക്കുറിച്ച് പരാമർശിക്കുക മാത്രമേ ചെയ്തിട്ടുളളൂവെന്നുമാണ് പുതിയ വീഡിയോയിലെ അവകാശവാദം.

വിവാദമായ വീഡിയോ മൂന്ന്, നാല് വര്‍ഷം പഴക്കമുള്ളതാണെന്നും ഇസ്ലാം സമുദായത്തിലെ രീതികളെ കുറിച്ചും, ബഹുഭാര്യാത്വത്തെ കുറിച്ചും, കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം സമുദായത്തിന്റെ സമീപനത്തെ കുറിച്ചും പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കമന്റ് ചെയ്യുകയായിരുന്നുവെന്ന് അറിയിച്ചു.

അന്നത്തെ വിഷയത്തിനോട് അനുബന്ധിച്ചാണ് അത്തരത്തില്‍ താന്‍ അഭിപ്രായപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ആദ്യം പുറത്തുവന്ന വീഡിയോയില്‍ ‘മുസ്ലിം’ എന്ന വാക്കുപയോഗിക്കുമ്ബോഴുണ്ടായിരുന്ന ഗോപാലകൃഷ്ണന്റെ പുച്ഛഭാവം രണ്ടാമത്തെ മാപ്പു വീഡിയോയില്‍ ‘ഇസ്ലാം സമുദായം’ എന്ന ബഹുമാനം കലര്‍ന്ന വാക്കായി മാറിയിട്ടുണ്ട്. ഒന്നാം വീഡിയോയിലെ ‘രണ്ടും മൂന്നും ഭാര്യമാരെ വെച്ചിട്ട് കുട്ടികളുണ്ടാക്കുകയാണ് മുസ്ലിങ്ങള്‍’ എന്ന ആക്ഷേപകരമായ പ്രയോഗം രണ്ടാം വീഡിയോയില്‍ ‘സമുദായത്തിലെ ബഹുഭാര്യാത്വം’ എന്നായി മാറി. ‘പന്നി പ്രസവിക്കുന്നതുമാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുന്നു’ എന്ന പരിഹാസം ‘കുട്ടികള്‍ കൂടുതല്‍ ഉണ്ടാകുന്നത് എന്‍കറേജു ചെയ്യുന്ന സമുദായത്തിന്റെ രീതി’ എന്നായി മയപ്പെട്ടു. എല്ലാവരും ഭാരതീയരാണെന്നും ഗോപാലകൃഷ്ണന്‍ വര്‍ഗീയ വാദിയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും തനിക്ക് ഇതില്‍ ദുഖമുണ്ടെന്നും എന്‍ ഗോപാലകൃഷ്ണന്‍ കൂട്ടിചേര്‍ത്തു. വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പി്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്തായാലും കേരളത്തില്‍ ആര്‍ജ്ജവമുള്ള പുതിയ ഭരണം വന്നതിനാല്‍ സോഷ്യല്‍ മീഡിയ ശക്തമായ സര്‍ക്കാര്‍ നിയമ ഇടപെടല്‍ ആണ് ഗോപാലകൃഷ്ണന്‍ ശശികല സലഫി അധ്യാപകര്‍ തുടങ്ങിയ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നവരുടെ കാര്യത്തില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിന് സാമൂഹിക പ്രതിബദ്ധതയുള്ള ഈ ആവശ്യങ്ങളോട് തുറന്ന മനസ്ഥിതി ആണെന്നാണ് മന്ത്രി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നതും.
Photo

Post has attachment
മുഖ്യമന്ത്രി പിണറായി വിജയന് ഇനി ഓണ്‍ലൈനായി നേരിട്ട് പരാതി നല്‍കാം, പുതിയ സംവിധാനം നിലവില്‍ വന്നു

സ്വന്തം ലേഖകന്‍: മുഖ്യമന്ത്രി പിണറായി വിജയന് ഇനി ഓണ്‍ലൈനായി നേരിട്ട് പരാതി നല്‍കാം, പുതിയ സംവിധാനം നിലവില്‍ വന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിനായാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. http://cmo.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാം.

തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ വഴി നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും പരാതി കൈകാര്യം ചെയ്യാന്‍ ഫെയ്‌സ്ബുക്ക് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ് എന്ന് കണ്ടത് കൊണ്ടാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.

നേരിട്ട് പരാതി നല്‍കാന്‍ വരുന്നവര്‍ക്ക് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിന് മുന്നിലുള്ള സ്‌ട്രെയിറ്റ് ഫോര്‍വാര്‍ഡ് എന്ന പരാതി പരിഹാര സെല്ലില്‍ പരാതി നല്‍കാവുന്നതാണ്. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ അഞ്ച് മണിവരെയാണ് പരാതി നല്‍കാന്‍ കഴിയുക. നല്‍കുന്ന പരാതികള്‍ കമ്പ്യൂട്ടറൈഡ്‌സ് സംവിധാനം വഴി അപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുമെന്നും പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
Photo
Wait while more posts are being loaded