Post has attachment
സിനിമ : റെഡ് ലിറ്റിൽ ഫ്ലവർ 
വർഷം : 2006 
സംവിധാനം : Zhang Yuan
ഭാഷ : Mandarin

വലിയ വലിയ ജോലിയുള്ളവർക്കൊന്നും സ്വന്തം കുട്ടികളെ നോക്കാൻ സമയമില്ല , അവർ സാധാരണ കുട്ടികളെ നോക്കാൻ ആരെയെങ്ങിലും നിർത്തും , അല്ലേൽ ബോർഡിംഗ് ലാക്കും .. ഇപ്പോഴത്തെ മതാപിതാക്കളെല്ലാം കുട്ടികളെ കിണ്ടെർ ഗർടെനിലോല്ലോം ചേർക്കും, അവരുടെ മനസ്സിൽ കുട്ടി നല്ല സ്വഭാവം പഠിക്കുക നല്ല പോലെ വളരുക എന്നൊക്കെ ആകും ,.. പക്ഷെ പല കുട്ടികൾക്കും അത് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കും .കാരണം അമ്മയുടെയും അച്ഛന്റെയും  സ്നേഹം അതവരുടെ എടുത്തുനിന്നു മാത്രേ കിട്ടൂ .. എത്ര ശ്രമിച്ചാലും മറ്റാർക്കും അത് കൊടുക്കാൻ കഴിയില്ല .. വെറും നാല് വയസ്സിൽ ഇങ്ങനെ അനുഭവിക്കേണ്ടി വന്നാലോ ...?

ഫങ് ക്വിയാംക്യാങ് എന്ന നാല് വയസ്സ് മാത്രമുള്ള ഒരു കുട്ടിയെ ഒരു മഞ്ഞു കാലത്ത് സ്വന്തം അച്ഛൻ കൈ പിടിച്ച് നടത്തി ഒരു റസിഡന്‍ഷ്യല്‍ കിനറെർ ഗാർഡെനിൽ ചേർക്കാൻ വരുന്നതായി കാണിച്ചു കൊണ്ടാണ് "റെഡ് ലിറ്റിൽ ഫ്ലവർ " എന്ന മനോഹരമായ ചൈനീസ് ചിത്രം ആരംഭിക്കുന്നത് ... സ്റ്റെപ്പ് കയറി പോകുമ്പോൾ കുഞ്ഞ് ക്വിയാങിനെ അച്ഛൻ എടുത്തു കൊണ്ടാണ് നടക്കുന്നത് . നല്ല  ക്യൂട്ട് ആയ മുഖമാണ് കുഞ്ഞ് ക്വിയാങിൻറെത് . കണ്ടാൽ സൂര്യൻ ഉദിച്ചു നിക്കുന്ന പോലെ .ആ തളിർത്ത കവിളത്ത് ആർക്കായാലും ഒരു ഉമ്മ കൊടുക്കാൻ തോന്നും .അത്ര ഏറെ മനോഹരമാണ് അവൻ .സ്വല്പം കുസൃതിയും കുട്ടിത്തവും ഉള്ള ക്വിയാങ് അച്ഛനും അമ്മയുമൊന്നുമില്ലതെ ആ പുതിയ സ്ഥലവുമായി ഇണങ്ങാനും അവടെ ജീവിച്ചു വളരാനും ഒത്തുപോകാനും ശ്രമിക്കുന്നതാണ് റെഡ് ലിറ്റിൽ ഫ്ലവർ നമുക്ക് മുന്നിൽ കാണിക്കുന്നത് .

മുഴുവനായും കുട്ടികളെ മാത്രം വെച്ച് ചിത്രീകരിച്ച ഈ ചിത്രത്തിൽ അഭിനയിച്ച എല്ലാ കുട്ടികളും ഒന്നിനൊന്നു മെച്ചമായ പ്രകടനങ്ങളാണ് കാഴ്ച വെച്ചത് .അത് തന്നെയാണ് ഈ ചിത്രം കാണാൻ ഏതൊരു ആളെയും പിടിച്ചിരിതുന്നത്.ഒരു പട്ടാള ക്യാമ്പ് പോലെയാണ് ഈ സ്ഥലം . അത് പോലുള്ള ചിട്ടകളും കർശനമായ നിയമങ്ങളും . ശരിക്കും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കും വിധം .ഒരു പക്ഷെ ഇങ്ങനെയൊക്കെ വളർന്ന കുട്ടികളായത് കൊണ്ടാവാം വിദേശ രാജ്യങ്ങളിലെ കുട്ടികൾ നമ്മളിൽ നിന്നും വ്യത്യസ്ഥ സ്വഭാവമുള്ളതയും തോന്നിക്കുന്നത്. ഇവിടെ ഒരു രസകരമായ കാര്യമെന്താണെന്നു വെച്ചാൽ നല്ല അച്ചടക്കമുള്ള കുട്ടികളെ പ്രചോദിപ്പിക്കാനായി ഒരോ ദിവസവും അവരുടെ “നല്ല ശീലങ്ങള്‍” മാര്‍ക്ക് ചെയ്ത്  അവര്‍ക്ക് ഒരോ “കുഞ്ഞ് ചുവന്ന കടലാസ് പൂക്കള്‍“ സമ്മാനമായി നല്‍കും.അത് ക്ലാസ്സിൽ ഒരു ബോർഡിൽ ഓരോ കുട്ടിയുടെയും പേരെഴുതി കോളം തിരിച്ചു അതിന് നേരെ ഒട്ടിച്ച് വെക്കും . അങ്ങനെ ഏറ്റവും കൂടുതൽ പൂക്കൾ കിട്ടുന്ന കുട്ടി ആയിരിക്കും പിന്നെ ലീഡർ . വഴക്കുണ്ടാക്കാതെ അച്ചടക്കം പാലിക്കുക , കൂട്ടം കൂടാതെ വരി വരി ആയി നടക്കുക , കറെകറ്റ് സമയത്ത് ബാത്‌റൂമിൽ പോകുക , കൃത്യ സമയത്ത് ക്ലാസ്സിൽ കയറുക , സ്വന്തമായി ഉടുപ്പ് ഇടാൻ അറിയുക തുടങ്ങിയവ ഓക്കേ ആയിരുന്നു അവിടത്തെ പ്രധാന ചട്ടങ്ങൾ ..

ക്വിയാങിന് ഇതൊന്നും ശീലമില്ല , അച്ചടക്കം എന്താണെന്നു കൂടെ അറിയില്ല , അത് കൊണ്ട് അവനൊരിക്കലും പൂക്കൾ കിട്ടിയിരുന്നില്ല ,അതൊരിക്കലും തനിക്ക് കിട്ടില്ല എന്ന് അവനും ഉറപ്പുണ്ടായിരുന്നു . സ്വപ്നത്തിൽ നമ്മൾ ബാത്രൂം കാണുകയാനെങ്ങിൽ അത് ഉപയോഗിക്കരുതെന്ന് ആരോ പറഞ്ഞത് ഈ ചിത്രം കണ്ടപ്പോൾ ഓർമയിൽ വന്നു . എന്നും രാത്രി മഞ്ഞു മൂടികിടക്കുന്ന മുറ്റത്ത് പോയി മൂത്രമോഴിക്കുന്നതായി അവൻ സ്വപ്നം കാണാറുണ്ടായിരുന്നു . അങ്ങനെ കാണുമ്പോളൊക്കെ പിറ്റേന്ന് ടീച്ചർ അവൻറെ ബെഡ് കഴുകണ്ടേം വരും . ഇത് ടീച്ചർൻറെ കയ്യിൽ നിന്നും വഴക്ക് കേൾക്കാൻ മറ്റൊരു കാരണമായി .ചുവന്ന പൂക്കള്‍ കിട്ടണമെന്ന് ക്വിയാങിന് കൊതിയുണ്ട്.പക്ഷെ അതിനു വേണ്ടി കഷ്ടപെടാനോന്നും ആ പിഞ്ചു മനസ്സ് തയ്യാറല്ലായിരുന്നു .

ഒരുതരത്തിൽ പറഞ്ഞാൽ കുട്ടികളെ നല്ല സ്വഭാവം വളർത്താൻ ഇങ്ങനെ ഒരു സ്ഥലം നല്ലതാണ് . പലതരം കളികള്‍,സമൂഹ ജീവിതത്തിന്റെ പാഠങ്ങള്‍,നല്ല ഡോര്‍മിറ്ററികള്‍,നല്ല ഭക്ഷണശീലങ്ങള്‍...ആകെ നോക്കിയാല്‍ ‘ഇങ്ങനെയായിരിക്കണം ഒരു സ്കൂള്‍’ എന്നു തോന്നിപ്പോകുന്ന ഇടം.മറ്റു കുട്ടികളെക്കാള്‍ വൈകിയാണവന്‍ സ്കൂളില്‍ ചേര്‍ന്നിരിക്കുന്നത്.ഒരു ദിവസം അവന് സ്കൂൾ മുറ്റത് കിടന്ന് ഒരു ചുവന്ന കടലാസ് പൂ കളഞ്ഞു കിട്ടുന്നു .അവനത് ഭദ്രമായി എടുത്ത് സൂക്ഷിക്കുന്നു .തിളങ്ങുന്ന കണ്ണുകളും,തുടുത്ത കവിളുകളുമായി,സ്വന്തം രീതികളില്‍ ജീവിക്കുന്ന അവന് അവിടം ഒട്ടും ശരിയാകുന്നില്ല .

പതുക്കെ അവൻ അവിടെത്തെ വലിയ അനുസരുണക്കേടുള്ള കുട്ടി ആയി മാറുന്നു .ടീചെർസ് മറ്റുകുട്ടികളെ അവനുമായി കൂട്ടുകൂടുന്നതിൽ വിലക്കുന്നു . സ്വാഭാവികമായും മറ്റു കുട്ടികൾ അവനെ ഒപ്പം കൂട്ടതായി .അവൻ തീർത്തും ഒറ്റപ്പെട്ടു . ശരിക്കും ഹൃദയം നുറുങ്ങുന്ന സീനുകളായിരുന്നു ഇവ.ഇത് അവനെ കൂടുതൽ അനുസരണ കേടുണ്ടാക്കാൻ പ്രേരിപ്പിക്കുന്നു .അവനെ ഏറെ ഇഷ്ടമുള്ള ടീച്ചറെപ്പോലും അവന്‍ തെറി വിളിക്കുന്നു. തന്മൂലം അവനെ ഒരു മുറിക്കുള്ളിൽ പൂട്ടിയിടുന്നു . ഒട്ടും സഹിക്കാന്നവാതെ അവൻ ഒരു ദിവസം ക്ലാസ്സിൽ നിന്നും ഇറങ്ങി സ്കൂൾ കൊംബൗണ്ട് വിട്ട് പുറം ലോകതെക്കിറങ്ങുന്നു .പുറത്തെ കാഴ്ചകളും , ഭംഗിയുള്ള നിറങ്ങളും കണ്ട് കണ്‍ കുളിർമയേറി ആ കുഞ്ഞ് പാദങ്ങൾ തളർന്ന് ഒരു കല്ലിന്റെ മുകളിൽ ഇരിക്കുമ്പോൾ ചിത്രത്തിൻറെ തിരശീല വീഴുന്നു ...

യൂത്ത് ഫെസ്റ്റിവെല്ലിനും , മറ്റു കലാപരുപാടികൾക്കും ഓക്കേ ഈ കാലത്തും പണ്ടും കുട്ടികളെക്കാൾ കൂടുതൽ താൽപര്യം ഇപ്പോഴും മതാപിതാക്കൾക്കാണ്. ഒരു നിയമവും , ഒരോ ചട്ടങ്ങളും ആരെയും അടിച്ചേൽപ്പിക്കരുത് . അപ്പോഴാണ്‌ അത് തെറ്റിക്കാൻ ആളുകൾ കൂടുതൽ ശ്രമിക്കുന്നത് .‘അരുതായ്മ’കളും,‘നിയമങ്ങളും’, അടിച്ചേല്‍‌പ്പിക്കപ്പെടുമ്പോള്‍ വ്യക്തികള്‍ അതിനോട് എങ്ങിനെ പ്രതികരിക്കുമെന്നും അവയുമായി പൊരുത്തപ്പെടാനാകാത്തവരുടെ അസ്വസ്ഥതകള്‍ എങ്ങിനെയൊക്കെ പ്രകടമാക്കപ്പെടുമെന്നും സംവിധായകാൻ നമുക്ക് അതി മനോഹരമായി കാട്ടി തരുന്നു . സ്വതന്ദ്രമായി ചിന്തിച്ചു ജീവിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തുന്നു എന്ന് വേണമെങ്കിലും പറയാം .. ക്വിയാങ്ങ് ആയി അവതരിപ്പിച്ച കുട്ടി അതി മനോഹരമായി ആണ് ചെയ്തിരിക്കുന്നത് .ഒരു സീനെങ്ങിലും ഈ ചിത്രത്തിൻറെ കാണാനിടയയാൽ ആരായാലും ഇത് തെടിപിടിച്ചു കാണും .. അത്രയ്ക്ക് മനോഹരമായാണ് ഓരോരുത്തരുടെയും അഭിനയവും പിന്നെ ഇതിൻറെ ചിത്രീകരണവും .കണ്ടതിനു ശേഷം എന്നും ഹൃദയത്തോട് ചേർത്ത് വെക്കുകയും ചെയ്യും ..

ഓണ്‍ലൈൻ വാച്ച് : http://www.dailymotion.com/video/xo7xmr_%E7%9C%8B%E4%B8%8A%E5%8E%BB%E5%BE%88%E7%BE%8E-pequenas-flores-rojas-little-red-flowers-parte-1-de-2_shortfilms
Photo

Post has attachment
സിനിമ : La Moustache
വർഷം : 2005 
ഭാഷ :  ഫ്രഞ്ച് 
സംവിധാനം : Emmanuel Carrère

ജീവിതത്തിൽ ഇന്നേ വരെ മീശ വടിക്കാത്തവർ പെട്ടെന്ന് ക്ലീൻ ഷേവ് അടിച്ചു ഒരു ദിവസം കാണുമ്പോ അങ്ങ് ഉൾകൊള്ളാൻ ആദ്യം ഒരു പ്രയാസമായിരിക്കും. ചിലർക്ക് മീശ ഉള്ളതാണ് നല്ലത് ചിലര് അത് കളയുമ്പോ ലുക്ക്‌ ആകും കാണാൻ . അങ്ങനെ ഒരിക്കൽ പോലും മീശ ഷേവ് ചെയ്യാത്ത ഒരാൾ തൻറെ മീശ കളയുന്നതും പിന്നീടുണ്ടാകുന്ന അല്ലെങ്കിൽ പിന്നീട് അദ്ദേഹത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങളും അനുഭവിക്കുന്ന വിഷമങ്ങളും പറഞ്ഞു തരുന്ന മനോഹരമായ ചിത്രമാണ് 'ലാ മസ്റ്റാഷ് '.ഫിക്ഷന്‍ ഏതാണ് യാഥാര്‍ത്ഥ്യം ഏതാണ് തിരിച്ചറിയാൻ കുറച്ചു ബുദ്ധിമുട്ടുന്ന രീതിയിലാണ് കഥ. തികച്ചും സസ്പെൻസ് നിറഞ്ഞ അല്ലെങ്കിൽ പ്രേക്ഷകർക്ക്‌ ഇനിയെന്ത് എന്ന് ചിന്ത ഉണർത്തുന്ന രീതിയിലാണ് സംവിധായകാൻ ചിത്രീകരിച്ചിരിക്കുന്നത് .

കുളിക്കാനായി ബാത്ത് ടബ്ബിൽ കിടന്നു താടി ഷേവ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ മാർക്സ്  തൻറെ ഭാര്യയോടു താൻ മീശ എടുത്താൽ എങ്ങനെ ഇരിക്കും ? എന്ന ചോദ്യത്തോടെ ആണ് ചിത്രം ആരംഭിക്കുന്നത് തന്നെ . പക്ഷെ ഭാര്യ ആയ ആഗ്നെസിന് ഇന്നേവരെ മാർക്സിനെ മീശ ഇല്ലാതെ കണ്ടിട്ടില്ലാത്തതിനാൽ 
ശരിയായ ഒരു ഉത്തരം കൊടുക്കാൻ കഴിയുന്നില്ല .പക്ഷെ ആഗ്നെസ് അവിടെ നിന്ന് പോകുമ്പോൾ മാർക്സ് ക്ലീൻ ഷേവ് ചെയ്യുന്നു . അതിനു ശേഷം കണ്ണാടിയിൽ നോക്കുന്ന മാർക്സ് താൻ കുറച്ചു കൂടി സുന്ദരനായെന്നും പ്രായം കുറച്ചു കുറഞ്ഞു എന്നും തോന്നുന്നു .അതിനുശേഷം തൻറെ മീശ പോയത് കാണിക്കുന്നതിനായി ആഗ്നെസിൻറെ മുന്നിലൂടെ മാർക്സ് പലതവണ നടക്കുന്നു , മുഖം കാണിക്കുന്നു ..... പക്ഷെ എന്തോ ആഗ്നെസിന് തൻറെ പ്രാണ നാഥനിൽ പുതുതായി വന്ന മാറ്റങ്ങൾ ഒന്നും ആ മുഖത്ത് നിന്നും വായിച്ചെടുക്കാൻ സാധിക്കുന്നില്ല . അയാള്‍ക്ക്‌ അല്‍പ്പം നീരസവും അത്ഭുതവും തോന്നുന്നു. തൻറെ കൂടെ ജോലിചെയ്യുന്നവർക്ക് മുന്നിലും അദ്ദേഹത്തിന് ഇതേ തീക്താനുഭവം തന്നെ ആണ് ഉണ്ടാകുന്നത് . തൻറെ മാറ്റം അവർക്കും തിരിച്ചറിയാനാകുന്നില്ല . ഓഫീസിനു തൊട്ടു മുന്‍പിലെ കോഫി ഷോപ്പിലും ഇതേ അവസ്ഥ.(സലിം കുമാർ പറയുന്നപോലെ എനിക്ക് ഭ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം ഭ്രാന്താണോ ?) ഇത് മൊത്തം ഇനി സ്വപ്നമാണോ എന്ന് പോലും അയാൾ ചിന്തിച്ചു പോകുന്നു ..ഒപ്പം പ്രേക്ഷകരും അറിയാതെ ചിന്തിച്ചു പോകും . അതുപോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഓരോരുത്തരുടെയും പ്രകടനങ്ങൾ .തൻറെ കുടുംബ സുഹൃത്തിൻറെ വീട്ടിൽ ഒരു പാർട്ടിയിൽ പങ്കെടുക്കുമ്പോൾ പോലും വ്യത്യസ്തനായ ആ ബാർബറാം ബാലനെ ആരും തിരിച്ചറിഞ്ഞില്ല .

പിന്നീട് മീശ വടിച്ചത്‌ ആരും തിരിച്ചറിയുന്നില്ല , എന്താണ് ഇങ്ങനെ എന്നൊക്കെ ഓരോന്ന് പറഞ്ഞ് മാർക്സ് ഭാര്യയോടു തട്ടികയറുന്നു .ഒടുവിൽ വഴക്കാകുന്നു .അവൾക്കൊന്നും മനസ്സിലാകുന്നില്ല ..ശരിക്കും തനിക്ക് മീശയില്ലേ?.  ഭാര്യയുടെ സന്തോഷത്തിന് ഒരു മനശാസ്ത്രജ്ഞ്ജനെ കാണാം എന്നും അയാള്‍ സമ്മതിക്കുന്നു. അയാള്‍ ബാലിയിലെ വിനോദസഞ്ചാരവേളകളില്‍ എടുത്ത ചിത്രങ്ങളിലൂടെ കണ്ണോടിക്കുന്നു. തൻറെ എല്ലാ ഫോട്ടോകളിലും മീശ ഉണ്ട് ,അതോ ഇതൊക്കെ തനിക്ക് വെറുതെ തോന്നുന്നതാണോ ? അതോ തനിക്ക് ഭ്രാന്താണോ ? ഭ്രാന്തില്ലാതവന് വരെ ഭ്രാന്തായി പോകും ഇങ്ങനെ ഓക്കേ സംഭവിച്ചാൽ .തൻറെ അച്ഛൻ മരിച്ച വിവരം പോലും ഭാര്യയിൽ നിന്ന് അറിയുമ്പോൾ അയാൾ വ്യാകുലപ്പെടുന്നു . കാരണം തൊട്ടു  മുന്‍പേയാണ് ഫോണിലെ അച്ഛന്റെ സന്ദേശം അയാള്‍ വായിച്ചത്.

ഒടുവിൽ പാരീസിൽ നിന്നും ഹോങ്കോങ്ങിലേക്ക് പോകാൻ മനസ്സാൽ മാർക്ക്‌ നിർബന്തിതനാകുന്നു , കുറച്ചു നാൾ അവിടെ കഴിയുന്ന അയാൾക്ക് മീശയും താടിയും വളരുന്നു. വളരെ നല്ല ഒരു ജീവിതം നയിച്ച്‌ പോകുന്ന അയാൾ അവിടത്തെ ആളുകളുമൊക്കെ ആയി നല്ല സമ്പർക്കത്തിൽ ഏർപ്പെടുന്നു ...പിന്നീട് സിനിമ അവസാനിക്കുമ്പോ ഇതുവരെ ഒരു വഴിത്തിരിവാണ് കഥക്കുണ്ടാകുന്നത് ....ഒരുപാട് പ്രേക്ഷകനെ ചിന്തിന്തിപ്പിക്കുന്ന രീതിയിൽ കൊണ്ടുപോയി അവസാനിപ്പിച്ചു .കാഥപത്രമായ മാർക്സിന്റെ പോയിന്റ്‌ ഓഫ് വ്യൂ ഇൽ മാത്രം കാണിക്കാൻ സംവിധായകാൻ ശ്രമിച്ചത് പൂർണമായും നടന്നു . കാരണം ഈ സിനിമ കാണുമ്പോൾ മാർക്സിനു തോന്നുന്നതെല്ലാം നമുക്കും തോന്നും .....


യു ട്യൂബ് : https://www.youtube.com/watch?v=JlEKa0rBdco
ടോറൻറ് : https://kickass.unblocked.pw/la-moustache-xvid-engsub-dvdrip-2005-t1947581.html
PhotoPhotoPhoto
2015-06-30
3 Photos - View album

Post has attachment
റെഡ് ബലൂൺ - 1956 
സംവിധാനം  : അൽബെർട്ട് ലമൊറീസ്
ഭാഷ : ഫ്രഞ്ച് 

ഏകാന്തതകൾ വേദനിപ്പിക്കാത്ത തികച്ചും തനിച്ചു ആയ ഒരു ആറു വയസ്സുകാരൻ , സ്വന്തമായി ഒരു മുത്തശി മാത്രം , പാസ്കൽ എന്ന ഈ കൊച്ചു കുട്ടി രാവിലെ തെരുവിലൂടെ സ്കൂളിലേക്ക് പോകുന്നതായി കാണിച്ചു കൊണ്ടാണ് "റെഡ് ബലൂണ്‍ " എന്ന ഫ്രഞ്ച് സിനിമ ആരംഭിക്കുന്നത് ..
1956 ൽ ആൽബെർട് ലാമൊറിസ് സംവിധാനം ചെയ്ത് പുറത്തിറക്കിയ മുപ്പത്തഞ്ച് മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ ചെറിയ സിനിമ യിൽ സംഭാഷണങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് തന്നെ  പറയാം ,1953 ഇൽ ഇത്തേഹത്തിന്റെ തന്നെ ‘വൈറ്റ് മേൻ’ എന്ന ചിത്രത്തിൻറെ മറ്റൊരു പകർപ്പ് ആയി  വേണമെങ്ങിൽ ഇതിനെ കാണാം  .. സംവിധായകനായ ആൽബെർട് ലാമൊറിസിന്റെ മക്കൾ തന്നെയാണ് ഇതിൽ അഭിനയിചിരിക്കുന്നതും .

ഒരു ബാഗും തോളിലിട്ടു പടവുകൾ ഇറങ്ങുന്ന കുട്ടി , അവന്റെ ചിന്ത പോലെതന്നെ അവൻറെ നോട്ടവും ഉയരങ്ങളിലെക്ക്കയിരുന്നു .ഇതിനിടയിലാണ്  മുകളിൽ ഒരു ഫ്ലാറ്റിന്റെ വരാന്തയിൽ ഒരു ചുവന്ന ബലൂണ്‍ കാറ്റിൽ ആടി കളിക്കുന്നത് അവൻ കണ്ടത് .ഒരു ലൈറ്റ് ടവർ ഇൽ കയറി അവനത് സ്വന്തമാക്കുന്നു .ദൈവം തന്ന നിധി പോലെ അവനത് കയ്യിൽ കൊണ്ട് നടക്കുന്നു .തന്റെ ചുവന്ന ബലൂണും ആയി ബസ്‌ കാത്തുനിക്കുന്ന പാസ്കൽ ബസ്‌ വരുന്നത് നോക്കുന്നതിൽ കൂടുതൽ ശ്രദ്ധ തന്റെ പുതിയ കൂട്ടുകാരനെ നോക്കുന്നതിൽ കാണിച്ചു . ബസ്‌ വന്നപ്പോൾ ബാലൂണ്‌മായി ബസിൽ കയറാൻ കണ്ടക്ടർ സമ്മതികാതെ പസ്കലിനെ ശാസിക്കുന്നു .ബസിനേക്കാൾ തനിക്ക് ആ കൂട്ടുകാരനെ മതി എന്ന അവസ്ഥയിലായ പാസ്കൽ ബസ്‌ ഉപേക്ഷിച്ചു നടന്നു പോകാൻ തീരുമാനിക്കുന്നു .ബസ് നഷ്ടപെട്ടലും സ്കൂളിൽ നേരത്തെ എത്തണം എന്ന ബോധമുള്ള പാസ്കൽ തന്റെ ചുവന്ന കൂട്ടുകാരനെ കയ്യിൽ പറപ്പിച്ചു കൊണ്ട് ഓടുന്നു .ബസിന്റെ പുറകെ സ്കൂൾ വരെ ഓടുന്ന പാസ്കലിന്റെ മുഖം നമ്മുടെ മനസ്സിൽ ഒരു ചെറിയ സംഗടത്തിന്റെ മുറിവുണ്ടാക്കുന്നു എന്ന് പറയാതിരിക്കാൻ വയ്യ .
ഓടികിതചെതുന്ന പാസ്കൽ സ്കൂളിൽ എത്താൻ വൈകുന്നു .തന്റെ പുതിയ കൂട്ടുകാരനെ സ്കൂളിൽ അകത്തു കയറിയപ്പോൾ അവൻ ഒരു തൂപ്പുകാരനെ നോക്കാൻ എല്പ്പിക്കുന്നു ഇതോടൊപ്പം  ... ഇത് സൂക്ഷിക്കൂ ...പറത്തി കളയരുത് എന്നുകൂടി പാസ്കൽ കൂട്ടി ചേർത്തു.എന്നിട്ടവൻ ക്ലാസ്സിലേക്ക് ഓടി പോകുന്നു , പക്ഷെ ഇതെല്ലാം മുകളിൽ നിന്നും ഹെഡ് മാസ്റർ കാണുന്നുണ്ടായിരുന്നു ,വൈകുന്നേരം തിരിച്ച് ബലൂണുമായി വീട്ടിലേക്ക് വരുമ്പോൾ മഴ വരുന്നു. അവൻ നനഞ്ഞാലും പ്രിയപ്പെട്ട ബലൂൺ നനയാതെ നോക്കാൻ പലരുടെയും കുടക്കീഴിൽ കൂടി കയറ്റിയാണ് അവൻ വീട്ടിലെത്തിയത് . ഇപ്പോളൊക്കെ ആ ബലൂണും ആയി നമ്മളെ കൂടി അടുപ്പിക്കുവരുന്നു ആ സംവിധായകൻ.മഴ തോർന്ന തെരുവിലൂടെ തൻറെ പ്രിയപ്പെട്ട  ബലൂണുമായി കൌതുക കാഴ്ചകൾകണ്ട് പതുക്കെനടക്കുകയാണ് കുട്ടി പാസ്കൽ.  ആ ഓട്ടം നമ്മലോരോരുതരെയും പസ്കലിലെക് അടുപ്പിക്കുന്നു , ഒരു പ്രത്യേക ഇഷ്ടം തോന്നിപ്പിക്കുന്നു .

പക്ഷെ പ്രേക്ഷകരുടെ യും പസ്കളിന്റെയും ഇഷ്ടം അവൻറെ അമ്മൂമ്മക്ക്‌ ഉൾകൊള്ളാൻ  ആയില്ല . ഏതൊരു കഥയിലും ഒരു വില്ലൻ വേണമല്ലോ ...ആ സ്ത്രീ ആ ബലൂണ്‍ എടുത്തു വെളിയിലേക്ക് എറിയുന്നു .പക്ഷെ ആകാശത്തേക്ക് ഉയർന്ന് പോകുന്നതിനുപകരം ബലൂൺ ജനലിനരികിൽതന്നെ ചുറ്റിപറ്റിനിൽക്കുന്നു ആ സ്വന്തം കൂട്ടുകാരനെ അന്യോഷിച്ചു കൊണ്ട് ..അമ്മ അറിയാതെ എത്തിപ്പിടിച് അവനതു സ്വന്തം മുറിക്കുള്ളിലാക്കുന്നു .

പിന്നീടുള്ള ഒരു ഷോട്ട് ഒരു കട തുറക്കുന്നതായി  കാണിച്ചു കൊണ്ടാണ് അത് നേരം പുലർന്നു  എന്ന് സംവിധായകൻ നമുക്ക്  പറയാതെ പറഞ്ഞു തന്നു ,പാസ്കൽ തൻറെ കൂട്ടുകാരനെ അമ്മ കാണാതെ ജനലിനു വെളിയിലേക്ക് ഇടുന്നു , അമ്മൂമ്മ അറിയാതെ ഇരുവരുടെയും സുഹൃത്ത് ബന്തം വളരുന്നു . കുഞ്ഞു പാസ്കൽ സ്കൂളിൽ പോകുമ്പോൾ അനുസരുണയോടെ അത് കൂടെ പോകും .അവൻ പറയുന്നതൊക്കെ അത് അനുസരിച്ചു .ഒരുമിച്ചു കളിച്ചു ചിരിച്ചു .. ഇതെല്ലാം നമുക്ക് ഒരു ചെറിയ നർമം ഉണ്ടാക്കി തരാൻ സംവിധയകാൻ ശ്രമിച്ചു .ബലൂണ്‍ നിരോദിച്ച കണ്ടക്ടർ ഉള്ള ബസിൽ കയറുന്നതിനു മുൻപ് പാസ്കൽ തന്റെ കൂട്ടുകാരനോട് സ്വകാര്യത്തിൽ എന്തോ പറയുന്നു .ബസിന്റെ പുറകെ ആ കൂട്ടുകാരൻ ഒരു അംഗരക്ഷകനെ പോലെ പുറകെ പറക്കുന്നു ...

ക്ലാസ്സ്മുറിയിലേക്ക് ജിജ്ഞാസയോടെ പതുങ്ങിക്കയറുന്ന ബലൂൺ വലിയ ബഹളത്തിനു കാരണമാവുന്നു.ദേഷ്യംവന്ന ഹെഡ്മാസ്റ്റർ പാസ്കലിനെ ക്ലാസ്സ് കഴിയും വരെ ഒരു മുറിയിൽ പൂട്ടിയിടുന്നു.തൻറെ പ്രിയ പസ്കലിനെ പൂട്ടിയിട്ടതിനു പകരം ഹെഡ് മസ്ടരുടെ തലയിൽ പോയി ഇടിച്ചു ശല്യം ചെയ്തു അരിശം തീർക്കുന്ന ചുവന്ന കൂട്ടുകാരൻ ഹൃദയത്തിൽ നന്മകൾ കോരി ഇടുന്നു .പാസ്കലിനെ മുറിയിൽ നിന്നും പുറത്തുവിടും വരെ  ബലൂൺ മുറിക്ക് വെളിയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

ഒരു കഥയായാൽ ഒരു പ്രണയം ഉണ്ടെങ്കിൽ അത് കാണുമ്പോൾ മനസ്സിന് കുളിരേകും , ഇതിനുശേഷം പോരുന്ന വഴിയിൽ ഇത് കണിക്കുന്ന്നത് വഴിയിൽ കണ്ട പെൺകുട്ടിയുടെ കൈയിലെ നീല ബലൂണിനെകണ്ട് ഇണ കൂടാൻ ശ്രമിക്കുന്ന ചുവന്ന ബലൂണിനെ സംവിധയകാൻ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഈ സമയം ഒരു രക്ഷകർത്താവിനെ പോലെ  ശാസിച്ച് കൂടെക്കൂട്ടുന്നുണ്ട് ആ ബലൂണിനെ  പാസ്കൽ. ഇതിനുശേഷം വില്ലൻ പ്രത്യക്ഷ പെട്ടത് തെരുവ് പിള്ളേരുടെ രൂപത്തിലായിരുന്നു.തന്റെ കയിൽ നിന്നും ചങ്ങാതിയെ തട്ടിയെടുക്കാൻ ശ്രമിക്കുന്നു .പക്ഷെ അവടെ നിന്നും ഓടി രക്ഷപെടുന്നു അവർ .ആ ബന്തം അത്രയ്ക്ക് ദൃടമായിരുന്നു.പള്ളിയിലെ കുറുബാനക്ക് പോകുമ്പോ പോലും അവനെ ഒഴിവാക്കാൻ പാസ്കൽ തയ്യാറായിരുന്നില്ല .

പിന്നീട് ഒരു വേളയിൽ ഒരു പലഹാരക്കടയിൽ തൻറെ ബലൂണിനെ പുറത്തു നിർത്തി അകത്തു കയറി തിരിച്ചു വരും വഴി തൻറെ പ്രിയപ്പെട്ടെ ചുവന്ന ബലൂണിനെ കാണുന്നില്ല .തെരുവ് കുട്ടികൾ തന്നെ പിന്തുടരുന്നുണ്ടായിരുന്നു എന്നും അവരാണ് തൻറെ ബലൂണ്‍ തട്ടിയെടുത്തത് എന്നും പാസ്കൽ മനസിലാക്കുന്നു .എങ്ങനോക്കെയോ അവരിൽ നിന്നും തൻറെ പ്രിയപ്പെട്ട കൂട്ടുകാരനെ രക്ഷിച്ചു ഓടുന്ന പസ്കലിനെ അവർ വിടാതെ പിന്തുടരുന്നു . ഒടുവിൽ അവരെ തമ്മിൽ വേർപിരിക്കാൻ ആ തെരിവു വില്ലൻ മാർക്ക് സദിക്കുന്നു .

പറന്നകലുന്ന ബലൂണിനെ അവർ എല്ലാം ചേർന്ന് കല്ലെറിയുകയും തെറ്റാലി വിടുകയുമൊക്കെ ചെയ്യുന്നു .നിസ്സഹായകനായി ഇരിക്കാനേ അവരുടെ കയികളിൽ കിടന്നു പിടയുന്ന പാസ്കലിനു സാധിചിരുന്നോള്ളൂ .. ഒടുവിൽ ആ കൂട്ടർ അത് ചവിട്ടി പൊട്ടിച്ചു. ഈ ബലൂണിന്റെ മരണത്തോട് കൂടി ആ പാരീസ് നഗരത്തിലെ എല്ലാ ബലൂണും തടസ്സങ്ങൾ ഘെതിച്ചു മുകളിലേക്ക് പറന്നു ഇതിന്റെ ദുഖ ത്തിൽ പങ്കു ചേരുന്നു ..

തൻറെ കൂട്ടുകാരനെ നഷ്ടപെട്ട പാസ്കൽ .വളരെ കണ്ണ് നനയിപ്പിക്കുന്ന രംഗമായിരുന്നു അത് .അവസാനം ആ നഗരത്തിൽ നിന്നും പറന്നുയർന്ന എല്ലാ ബലൂണും കൂടെ പസ്കലിനെ പോക്കിയെടുതൊരു നഗര പ്രതിക്ഷണം ..അവസാനം ആ നൂറു കണക്കിന് ബലൂണിൽ തൂങ്ങി ആടുന്ന പാസ്കലിന്റെ മുഖം നമ്മളിലെക്കഴ്ന്നിറങ്ങുന്നു.

ഊതി വീർപ്പിച്ച സങ്ങൽപ്പങ്ങൾ ആണ് ഓരോ ബന്തങ്ങളും ..പ്രിയപെട്ടവരുടെ വേർപാട് എളുപ്പം പുതിയ ബന്തങ്ങളിലൂടെ നമുക്ക് മാറ്റിയെടുക്കാം എന്ന് സംവിധായകൻ നമ്മെ ഓർമിപ്പിക്കുന്നു .അത് ഒരു പാഠമാണ് നമുക്ക് .. എന്തിനെയും നേരിടാനുള്ള ,..ഒരു ഇത് ....
Photo

Post has attachment
ഫുഡ്ബോൾ ചിത്രങ്ങളും , ഡോക്യുമെന്ററികളും ഒരുപാട് ഉണ്ടായിട്ടുണ്ട്. റിയൽ ലൈഫിനെ ബേസ് ചെയ്തും അല്ലാതെയുമൊക്കെ. നന്മ ചെയ്താലും ജീവിതത്തിൽ വിധികൾ വേട്ടയാടുന്നുണ്ടങ്ങിൽ രക്ഷപ്പെടാനാവില്ല. കൊളംബിയൻ ഫുട്ബോൾ ചരിത്രം പരിശോധിക്കുമ്പോ ഉയർന്നു വരുന്ന പേരുകളാണ് ഹിഗ്ഗിറ്റ, ആന്ദ്രെ എസ്‌കോബാര്‍, തുടങ്ങിയവർ.ഗോൾ പോസ്റ്റുകൾ തമ്മിൽ ഉള്ള ഒരു കോണ്ക്രീറ്റ് മതിലായിരുന്നു ഹിഗ്ഗിറ്റ. ഒരു ഗോളിയുടെ അതിർവരമ്പുകൾ ലങ്ഗിച്ചുകൊണ്ടായിരുന്നു അദ്ധേഹത്തിന്റെ പ്രകടനം, കോടിക്കണക്കിനു ആരാധകർ. നിലത്തൂടെ ഒഴുകുന്ന വെള്ളം പോലെ ഉള്ള കൊളംബിയൻ ഫുഡ്‌ ബോൾ പ്രേമികളെയും, ഫുഡ്‌ബോൾ കളിക്കാരെയും ഒരുപോലെ ഉയര്തികൊണ്ട് വന്ന രണ്ടു പേരാണ് ആന്ദ്രെ എസ്‌കോബാറും പാബ്‌ളോ എസ്‌കോബാറും. സഹോദരങ്ങൾ ആണെന്ന് പേരുകൊണ്ട് തൊന്നിപ്പൊവുമെങ്കിലും അല്ല. അന്യോഷിച്ചിറങ്ങിയപ്പോ ഒരുപാട് അറിയാൻ സാധിച്ചു. വേദനയുടെ, ഭീതിയുടെ, ഒരു ജനതയുടെ വിഗാരത്തിന്റെ, ഒരു നാടിൻറെ സംസ്കാരത്തിന്റെ കഥ ..

ചിത്രം (ഡോക്യുമെൻററി ) : ദ റ്റൂ എസ്‌കോബാര്‍സ്‌ (The two Escobars)
വർഷം : 2010
ഡയറക്ടർ :  Jeff Zimbalist, Michael Zimbalist
ദൈർഘ്യം : 1.42  മിനിറ്റ്   


ഇരുപത്തിയേഴാം വയസ്സിൽ ഒരു ജനതയുടെ മുഴുവൻ ശാപവും പേറി കളിക്കളതോടും, തൊട്ടുപിന്നാലെ ജീവിതത്തോടും വിടപറഞ്ഞ ആന്ദ്രെ എസ്‌കോബാരിന്റെയും കൊളംബിയയെ ഫുഡ്ബോളിൽ ഉയര്തികൊണ്ടുവരാൻ  സഹായിച്ച  അണ്ടർവേൾഡ് കിംഗ്‌ ആയ പാബ്‌ളോ എസ്‌കോബാറിന്റെയും കഥ ആണിത് .ഈ ചിത്രം ഡോക്യുമെന്ററിയാണെങ്കിലും ഒരു ഫീച്ചര്‍ സിനിമ കണുന്ന അതേ ഫീൽ തന്നെയായിരുന്നു. 1994 ലെ ലോകകപ്പിൽ ആന്ദ്രെ യുടെ കാലിൽ നിന്നും സ്വന്തം ഗോൾ പൊസ്റ്റിലെക്കൊരു സെൽഫ് ഗോൾ. അതാണ്‌ ചരിത്രം മാറ്റിയത്. മയക്കുമരുന്നു മാഫിയയും ഫുട്‌ബോളുമായുള്ള ഒരു ബന്തം ഇതിൽ വ്യക്തമാക്കുന്നുണ്ട് .

കൊളംബിയൻ ടീമിന്റെ കരുത്തുറ്റ ഡിഫന്‍ഡറായിരുന്നു ആന്ദ്രെ എസ്‌കോബാര്‍. ഹെഡ് ചെയ്യുന്നതിൽ മാസ്റ്റർ.അമേരിക്കയിലെ കാലിഫോർണിയ മൈദാനം. ജനപ്രളയം. യു.എസ്‌.എ. യുമായി കൊളംബിയ ഏറ്റുമുട്ടുന്നു.  കളിയിൽ വിജയം അനിവാര്യമാണ്. എങ്കിലെ കൊളംബിയക്ക്‌ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ കടക്കാനാവൂ .പൊടുന്നനെ ആണ് ആ കണ്ണീരിലാഴ്തുന്ന ആ ഗോൾ പിറന്നത്.പെനാലിറ്റി ബോക്സിനടുത് വെച്ച് ജോണ്‍ ഹാര്‍ക്‌സിന്റെ ഒരു ക്രോസ്, അത് തടയാൻ വട്ടം ചാടുന്ന ആന്ദ്രെയുടെ ശ്രമം ഗോളിയുടെ ശ്രദ്ധയും കബളിപ്പിച്  ഒരു സെൽഫ്ഗോൾ  ആയി മാറുന്നു.മത്സരത്തില്‍ കൊളംബിയ 1 - 2 ന്‌ തോറ്റു. കോടികൾ ബെറ്റുവെച്ചവർ , ഫുട്ബോൾ ജീവവായുവായി കണ്ട കാണികൾ എല്ലാവരുടെയും പ്രതീക്ഷകൾ അസ്തമിപ്പിച് കൊളംബിയ ആദ്യറൗണ്ടില്‍പ്പോലും കടക്കാതെ പുറത്തുപോയി. 

പിന്നീട് 27 വർഷം പുറകിലേക്ക് കൊണ്ടുപോവുകയാണ്‌. ആന്ദ്രെ എസ്‌കോബാറിന്റെ ജീവിതകഥ പറഞ്ഞുതുടങ്ങുകയാണ്‌. നരേഷനിൽ ആന്ദ്രെയുടെ സഹോദരിയുടെ ശബ്ദം. കുട്ടിക്കാലത്ത് ആന്ദ്രെയുടെ ഫുട്ബോളിനോടുള്ള പ്രണയവും മറ്റും വിവരിക്കുന്നു . സ്കൂൾ വിട്ടുവന്നാൽ ഉടൻ അവൻ ഗ്രൗണ്ടിൽ എത്തും.എത്ര കളിച്ചാലും ഓടിയാലും തളരാത്ത പ്രകൃതം. ആ ആത്മാർത്ഥത അവനെ കൊളംബിയയുടെ ജഴ്സി ഇടാൻ വഴി ഒരുക്കി . സ്വന്തം രാജ്യത്തിൻറെ യശസ്സ് ഫുട്ബോളിലൂടെ ഉയർത്താൻ അവൻ ആഗ്രഹിച്ചു .1987 ല്‍ ആന്ദ്രെ ദേശീയ ടീമിലെത്തി. കണ്ണടച്ച് തുറക്കും വിധത്തിലായിരുന്നു ആ ടീമിന്റെ വളർച്ച .കളിക്കാർ മാത്രം പോരല്ലോ പണവും ആവശ്യമല്ലേ ഒരു ടീമിനെ സംബതിച് .. ഈ വേളയിലാണ് പാബ്ലോ എസ്‌കോബാർ പൂത്ത കാശുമായി ടീമിന്റെ രക്ഷകനായി കടന്നു വരുന്നത്. എവിടെ ചിലവാക്കണം പൈസ ( ബ്ലാക്ക് മണി) എന്നലോജിച്ചു നടന്ന  അദ്ദേഹം ഫുട്ബോളിനു വേണ്ടി പണം വാരിയെറിഞ്ഞു . അയാളുടെ ഒരു ദിവസത്തെ സമ്പാദ്യം അഞ്ച്‌ കോടി ഡോളറായിരു്‌ന്നു. ഒരു പ്രത്യേക സ്വഭാവം ആയിരുന്നു . അധോലോക നായകന് ഗാന്ദിജിയുടെ സ്വഭാവം  ആവണമെന്ന് വാശിപിടിക്കാൻ പറ്റില്ലാലോ .പാവങ്ങളെ ഒരുപാട് സഹായിക്കുമായിരുന്നു (ഇതൊരു കുമ്പസാരം പോലെ ആയിരുന്നു, ചെയ്ത തെറ്റുകൾ മാറ്റാൻ വേണ്ടിയുള്ള ).കളിയില്‍ ആരെങ്കിലും ഒത്തുകളിച്ചാല്‍ പാബ്ലോ വിടില്ല. കൊന്നു കളയും . ഇങ്ങനെ ജീവൻ നഷ്ടപ്പെട്ടവർ ഉണ്ട്.അധികാരികളെല്ലാം പാബ്ലോയുടെ പോക്കറ്റിലായിരുന്നു. ആ കാലഘട്ടത്തിൽ ഫുട്ബോൾ പ്രേമികളുടെ ആരാധന കഥാപാത്രമായിരുന്നു ഈ രണ്ടു പബ്ലോമാർ .രണ്ടുപേരും ഫുട്ബോളിനു വേണ്ടി ഒരുപാട് പ്രയത്നിച്ചു .പണത്തിന്റെ രൂപത്തിലും കളിയുടെ രൂപത്തിലും .ഒടുവിൽ ശത്രുക്കളുടെ കൈകൊണ്ട് രണ്ടുപേരും മരിക്കുന്നു .കൊളംബിയന്‍ ഭരണകൂടത്തെയും നിയമങ്ങളെയും  വെല്ലുവിളിച്ച പാബ്‌ളോ 1993 ഡിസംബര്‍ രണ്ടിന്‌ വെടിയേറ്റു മരിക്കുന്നത്.

ഈ കളിക്ക് ശേഷം ആന്ദ്രെ പത്രത്തിൽ ഒരുലേഖനം എഴുതി, ഒരു കുമ്പസാരം പോലെ.തൻറെ തെറ്റുകൾ , പാകപ്പിഴകൾ . താൻ തിരിച്ചു വരുമെന്നും, ജീവിതം ഇവിടെ അവസാനിക്കുന്നില്ല എന്നും അദ്ദേഹം എഴുതി. നല്ല ആത്മ വിശ്വാസം ഉള്ളിലുള്ള ആളായിരുന്നു ആന്ദ്രെ. പക്ഷെ എതിരാളികൾക്ക് ഇതൊന്നും അന്ഗീകരിക്കാനയില്ല . ആ കളി കഴിഞ്ഞു പതിനൊന്നാം ദിവസം അവർ ആന്ദ്രെ ക്കെതിരെ നിറയൊഴിച്ചു. അത് അദ്ധേഹത്തിന്റെ മാത്രം മരണമയിരുന്നില്ല , ആ രാജ്യത്തിൻറെ ഒരായിരം ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകളുടെ മനസ്സിൻറെ കൂടെ ആയിരുന്നു .മയക്കുമരുന്ന് കച്ചവടത്തിന്റെയും , ഉപയോഗത്തിലും, മുന്നിലായിരുന്ന ആ രാജ്യത്തിന്‌ അന്ന് മനസ്സിലായി ഇവടത്തെ ജനങ്ങൾക്ക് മാത്രമല്ല ഫുട്ബോളിനും അക്രമികളിൽ നിന്നും ഒരു മൊജനമില്ല എന്ന് .
ആന്ദ്രെയുടെ സഹോദരിയെയും , കാമുകിയും ,കൊച്ചുകളെയും , കൂടെ കളിക്കുന്നവരെയും ഓക്കേ കവർ ചെയ്താണ് ഈ ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്. വെറുമൊരു കളിക്കാരന്റെ കഥക്കുമപ്പുറം കൊളംബിയയുടെ സാമൂഹിക ജീവിതവും ,ഫുട്ബോളും മയക്കുമരുന്നും തമ്മിലുള്ള അഭേദ്യ ബന്തം , ഫുട്ബോളിനെ സ്നേഹിച്ച ഒരുപാടുപെരുടെയും , അന്നത്തെ പരാധീനതകളും വ്യക്തമായി പറയുന്നുണ്ട്. പബ്ലൊയുമായി അടുപ്പം കൂടുതൽ ഹിഗ്ഗിറ്റക്കുണ്ടായിരുന്നു, ആ അടുപ്പമാണ് അദ്ധേഹത്തെ ജയിലിലെത്തിച്ചത്. പക്ഷെ ആന്ദ്രെ വളരെ നീറ്റ് ആയിരുന്നു.. വിധി എന്നൊന്നുണ്ട് അതെത്ര ഒഴിഞ്ഞുമാറിയാലും അങ്ങനെയേ സംഭവിക്കൂ .ജസ്റ്റ് ഒന്ന് തുടക്കം കണ്ടേ ഒള്ളു , അത് അവസാനം വരെ പിടിച്ചിരുത്തി ..

സെൽഫ് ഗോൾ : https://www.youtube.com/watch?v=qFjke_ahBYY
ദ റ്റൂ എസ്‌കോബാര്‍സ്‌ : https://www.youtube.com/watch?v=6EilV9vgaEY
https://kickass.unblocked.pw/the-two-escobars-documentary-5kv-s-t6861138.html
https://www.youtube.com/watch?v=qFjke_ahBYY
Photo

ഇംഗ്ലീഷ് പേരുകൾ സിനിമകൾക്ക്‌ പണ്ടേ ഉപയോഗിക്കാരുന്ടെങ്കിലും ഒരിടക്ക് അത് വ്യാപകമായി വന്നു.(22 ഫീമെയില്‍ കോട്ടയം, സെക്കണ്ട്സ് , സെക്കണ്ട് ഷോ, എ.ബി.സി.ഡി, സ്പിരിറ്റ്‌ , ബാച്ച്ലെര്സ് പാർട്ടി , 22 ഫീമൈൽ കോട്ടയം , പോപ്പിന്‍സ്, ബ്രേക്കിങ് ന്യൂസ്, കൽക്കട്ട ന്യൂസ്‌ ,ട്രാഫിക്ക്, കേരള കഫെ ,സോൾട്ട് ആൻഡ്‌ പെപ്പെർ ,മുംബൈ പോലീസ്,  ഡബിള്‍സ്, സെവന്‍സ്, ത്രീ കിങ്‌സ്, പാസ്സഞ്ചര്‍,  ഗ്യങ്ങ്സ്റ്റെർ മെമ്മറീസ് , ബംഗ്ലൂർ ഡയസ് തുടങ്ങി ആ ട്രെൻഡ് നീണ്ടു കുറെ കാലം ). ഇത് ഭയങ്ങരമായി ഒരു പടത്തെ കാണാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഇതെല്ലാം മലയാളം പെരുകലാനെങ്കിൽ ചിലരെങ്കിലും ആ പടത്തിനു കയറുമായിരുന്നില്ല. ഇങ്ങനെ ആണെങ്കിലോ ?..
സൗണ്ട് തോമ : ഒച്ച തോമ 
ഹണി ബീ : തേനീച്ച 
ഡാഡി കൂൾ : തണുത്ത അച്ഛൻ 
ട്വെൻറ്റി ട്വെൻറ്റി : ഇരുപത് ഇരുപത് 
കമ്മീഷണർ : നിയുക്തസംഘത്തിലെ അംഗം
സീനിയേർസ് : വയസ്സുമൂത്തവർ 
റണ്‍ ബേബി റണ്‍ : ഓട് കുട്ടീ ഓട്
 
മുമ്പ് തമിഴകത്തും ഇത്തരത്തിലൊരു ട്രെന്‍ഡ് ഉണ്ടായിരുന്നു. ആ സമയത്ത് തമിഴ്ഭാഷയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിത്രത്തിന് തമിഴ് പേരിട്ടാല്‍ നികുതിയിളവ് നല്‍കാന്‍ വരെ അവിടത്തെ സര്‍ക്കാര്‍ തയ്യാറാവുകയും ചെയ്തിരുന്നു(എന്തിരൻ, . ഇംഗ്ലീഷ് സിനിമ പേരുകൾ ഒരുപാട് സഹായിക്കുന്നുണ്ട് ഒരു സിനിമയെ. മുമ്പ് എഴുപതുകളിലും എണ്‍പതുകളിലുമെല്ലാം പേരില്‍ ഈ പാശ്ചാത്യ ടച്ച് വന്നുപോയിയിട്ടുണ്ട്. അന്ന് വല്ലപ്പോഴും(കന്യാകുമാരി എക്സ്പ്രസ്സ്‌ , സി ഐ ഡി നസീർ , ഡയിഞർ ബിസ്ക്കറ്റ്  ) ആണ് ഇങ്ങനെ വന്നിരുന്നതെങ്കിൽ ഇന്ന് സുലഭമായി കാണാൻ സാധിക്കുന്ന ഒരു പ്രതിഭാസമാണ് ഇത്.സിദ്ദിക്ക് ലലുമാർ ഇപ്പോഴും അപ്പോഴും ഇംഗ്ലീഷ് പേരുകളാണ് ഉപയോകിക്കുന്നത് .(റാം ജി റാവു സ്പീകിംഗ് , ഗോഡ് ഫാദർ , ഇൻ ഹരിഹർ നഗർ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ , ലേഡീസ് ആൻഡ്‌ ജെന്റിൽ മാൻ  ) .

പിന്നീട് സിനിമ പേരുകൾ പേരുകളിൽ ഒരു കുസൃതിയും നമ്മൾ സ്ഥിരം സംസാരിക്കുമ്പോ ഉപയോഗിക്കുന്ന വാക്കുകൾ ഓക്കേ ആയി മാറി (ഡാ തടിയാ , കിളി പോയി , നീ കോ ഞാ ചാ ,) ഒപ്പം ഓരോ ടാഗ് ലൈനുകളും ഫ്രീ ...ഇവയിലൊക്കെ കലശലായ മംഗ്ലീഷ് ഡയലോഗ് കളും കാണാൻ സാധിക്കും ..

പക്ഷെ ഇപ്പൊ ആ ട്രെണ്ടുകളും മാറ്റി മറിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥിരം ഇംഗ്ലീഷ് പേരുകൾ ഉപയോഗിക്കാറുള്ള ശ്യാമ പ്രസാദ് പോലും മാറ്റി പിടിച്ചു തുടങ്ങി .ഇവിടെ . പ്രേമം , നിർണായകം, എന്നും എപ്പോഴും പോലെ ഉള്ള പച്ചമാലയാലതിലുള്ള പേരുകൾ ഇതിനു ഉധാഹരനങ്ങലാണ് ...ചോദ്യം ഇതാണ് പേരുകൾ എത്രമാത്രം സ്വതീനം ചെലുത്തുന്നുണ്ട് ഒരു മലയാള സിനിമയെ ????അല്ലേൽ മലയാളം സിനിമയ്ക്കു ഇംഗ്ലീഷ് പേരുകൾ നല്ലതാണോ ? അല്ലേൽ പേരിലൊക്കെ എന്തിരിക്കുന്നു ? അല്ലേൽ  അത്യാവശ്യമാണെങ്കിൽ പേര് ഏതു ഭാഷയായാലും പ്രശ്നമല്ല എന്നാണോ ??

Post has attachment
കാണുംന്തോറും മടുപ്പ് തോന്നാതെ ആകാംഷ കൂടുന്നേ ഒള്ളൂ .. ജീവിതത്തിൽ ഇങ്ങനെ ഒരു അവസ്ഥ അത് അനുഭവിച്ചു തന്നെ വേണം അറിയാൻ .

കാസറ്റ്‌ എവേ (cast away - 2000 )
ഭാഷ  : ഇംഗ്ലീഷ് 
സംവിധാനം : Robert Zemeckis

ഒരാൾ, ഒരു പ്ലൈൻ ക്രാഷ്.ഈ അപകടത്തിൽ അദ്ദേഹം ഒറ്റപെട്ട ജനവാസമില്ലാത്ത ദ്വീപിൽ വന്നു പെടുന്നു.കയ്യിലൊന്നുമില്ലതെ ആരും സഹായത്തിനു കൂടെ ഇല്ലാതെ ഒറ്റക്ക് പൊരുതി ജീവിക്കുന്നു .ഒടുവിൽ നാളുകൾക്കുശേഷം തിരിച്ചു നാട്ടിൽ എത്തുമ്പോൾ ജീവിതം ആകെ മാറിപോയി .അവിടെയും നിസ്സഹായനായി പകച്ചു നിൽക്കുന്നു.പക്ഷെ ജീവിതം അത് ജീവിച്ചു തന്നെ തീർക്കണം എന്ന തത്വം മനസ്സിൽ ഉൾകൊണ്ട് ജീവിക്കാൻ ഒരുങ്ങുന്നു .ഇനിയും ഒരു അത്ഭുതം തനിക്കു വേണ്ടി ദൈവം കരുതി വെച്ചിട്ടുണ്ട്.അത് കിട്ടാനുണ്ട് എന്ന് കാണിച്ച് ക്ലൈമാക്സ്‌ അതിമനോഹരമായി സംവിധായകൻ നമുക്ക് മുന്നിൽ വൈൻറ് അപ് ചെയ്യുന്നു . ഒരുപാട് ആഴത്തിൽ ചിന്തിക്കാനും പല കാഴ്ച്ചകൾ കാട്ടി തരാനും ഇതിൻറെ സംവിധായകൻ ഉൾപ്പടെ അണിയറ പ്രവർത്തകരും ശ്രമിച്ചട്ടുണ്ട്.അത് പൂർണമായും ഭലിച്ചു എന്ന് നിഷ്കരുണം പറയാൻ സാധിക്കും .


ലോകം മുഴുവൻ സഞ്ചരിക്കുകയും പല കമ്പനികളുടെ പ്രശ്നങ്ങളും പരഹരിക്കുന്ന ഒരു കൊറിയൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് ചക് നോലാണ്ട്  (ടോം ഹങ്ക്സ്).സമയത്തിൻറെ കാര്യത്തിൽ അയാൾ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. ഇങ്ങന സഞ്ചാരിയായ അയാളുടെ ഒരു യാത്രയിലാണ് വിമാനം അപകടത്തിൽ പെടുന്നത് .ഇങ്ങനെയാണ് അയാൾ പെസഫിക് സമുദ്രത്തിന്റെ കരയിലുള്ള ഒരു ദ്വീപിൽ എത്തിപെടുകയും ചെയ്യുന്നത് .ഇതിലും ഭേതം മരിക്കുന്നനതായിരുന്നു എന്ന് തോന്നുന്ന ആ നിമിഷം .

പിന്നീട് അങ്ങോട്ട്‌ നമ്മളും അയാളുടെ കൂടെ അറിയാതെ സഞ്ചരിച്ചു പോകുകയാണ് .എന്ത് ചെയ്യണമെന്നു പോലും അറിയാതെ .ആ നിമിഷം അല്ലേൽ ആ ഒരു അവസ്ഥ കാണുമ്പോൾ നമ്മൾ മനസ്സിൽ നമ്മുടെ ചുറ്റും കുറെ പേരെ തന്നത് ഓർത്ത് ദൈവത്തിനോട് നന്ദി പറയും .

കരക്കടിഞ്ഞ ഒരു പാർസൽ അയാൾ സൂക്ഷിച്ചു വെക്കുന്നുണ്ട് എന്നെങ്ങിലും അതിൻറെ ഉടമസ്ഥനെ കാണുകയാനെങ്ങിൽ തിരിച്ചു കൊടുക്കാം എന്ന രീതിയിൽ .അത് അയാളുടെ മനസ്സിലെ പ്രതീക്ഷ ആണ് കാണിക്കുന്നത് .കല്ലുരച്ച് തീ ഉണ്ടാക്കുന്നു.അപ്പോൾ കൈ മുറിയുന്നു ആ ചോരകൊണ്ട് ഒരു പന്തിൽ കണ്ണും മൂക്കും വരച്ച് വെക്കുന്നു .പിന്നീട് അതിനോടാണ് സംസാരം മുഴുവൻ .അങ്ങനെ വർഷങ്ങൾ കടന്നു പോകുന്നു .ആരുമില്ലാതെ ഒറ്റക്ക് .കെല്ലി അയാളുടെ കാമുകി .അവൾ അയാൾക്ക് എന്നും പ്രിയപ്പെട്ടതായിരുന്നു . അങ്ങനെ വര്‍ഷങ്ങള്‍ കൊണ്ട് അയാള്‍ സ്വയം ഒരു ചങ്ങാടം ഉണ്ടാകുന്നു .അതിൽ ആ പന്തും പൊട്ടിക്കാത്ത പർസലും പിന്നെ ഒരായിരം സ്വപ്നങ്ങളും പ്രതീക്ഷകളും ആയി അയാൾ കര തേടി കടലിലെക്കിറങ്ങുന്നു .

ഇടക്ക് മഴയും കാറ്റും വരുന്നു .ദൈവത്തെ പോലും പ്രാകുന്ന നിമിഷം .ആ സമയത്ത് ഇത്രയും നാൾ തൻറെ കൂടെ ഒരുമിച്ചുണ്ടായിരുന്ന ഒരേയൊരു കൂട്ടുകാരനായ  ആ പന്ത് അയാൾക്ക്‌ നഷ്ടപെടുന്നു.എത്ര ശ്രമിച്ചിട്ടും അത് കണ്ടെത്താൻ സാദിക്കുന്നില്ല .എല്ലാം നഷ്ടപെട്ടു എന്ന് തോന്നിപ്പിച്ച് നടുക്കടലിൽ ആ ചങ്ങാടവും അയാളും .പ്രകൃതി ചില സമയതിങ്ങനെയാണ്. ക്രൂര ആണ് .ചില പാവം ജനങ്ങളെ സുനാമി വിഴുങ്ങിയതും ഭൂമി കുലുക്കത്തിൽ ആയിരങ്ങൾ മരിച്ചതും നമുക്ക് നേരിട്ട് അറിവുള്ള ഉദാഹരാണങ്ങലാണ്.

ഒടുവിൽ ആ ചങ്ങാടം ആ ക്രൂരയായ പ്രകൃതി തന്നെ കാറ്റിൻറെ രൂപത്തിൽ വന്ന് തള്ളി കരയിൽ എത്തിക്കുന്നു .ചില സ്ഥലങ്ങളിൽ നിന്നും രക്ഷപെട്ടാൽ ചിലപ്പോ അടുത്തത് വരാനിരിക്കുന്നത് അതിലും വലുതെന്തോ ആയിരിക്കും .അതുപോലെ ഒന്നാണ് അയാൾക്കും വന്നത് .ചുറ്റും കണ്ടവരും എല്ലാം മാറിയിരിക്കുന്നു ,തൻറെ എല്ലാമെല്ലാമായ കാമുകി വിവഹം കഴിഞ്ഞ് ഇപ്പൊ ഒരു അമ്മ ആണ്.അവിടെയും അയാൾ തോറ്റുപോയല്ലോ എന്ന് തോന്നി .പക്ഷെ ജീവിതം ഒന്നേ ഒള്ളു.അത് പൊരുതി ജീവിക്കണം .അങ്ങനെ ആണ് ,അങ്ങനെ ആയാലേ ഭലമുണ്ടാകൂ.നാളെ സൂര്യന്‍ ഉദിക്കുമ്പോള്‍ തിരമാലകള്‍ പലതും കൊണ്ടുവന്നു തന്നേക്കാം എന്ന പ്രതീക്ഷ ..പ്രതീക്ഷ കൈവിടാതെ ജീവിക്കുന്നത്തിന്റെ ഭലമാണ് ഏതൊരു മനുഷ്യൻറെയും നാളെ .

ഒരാളെ അല്ലേൽ ഒരാളുടെ ജീവിതം മാത്രം ചുറ്റി പറയുന്ന ഈ കഥ ഒരുപാട് പേരുടെ ജീവിതം നമുക്ക് മനസ്സിലാക്കി തരുന്നു .ശരിക്കും ഇതൊരു അനുഭവമായിരുന്നു ഒരു പാഠമായിരുന്നു ...
Photo

Post has attachment
അമേരിക്ക ഇറാക്ക് യുദ്ധം, ശത്രുത ഇത് ചർച്ച ചെയ്യാത്ത രാജ്യങ്ങൾ ഉണ്ടാകില്ല ഒരുപക്ഷെ. ഇവർ തമ്മിലുള്ള യുദ്ധം പറഞ്ഞു തന്ന് ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. കണ്ടഹാർ, ദ ടര്‍ട്ട്‌ല്‍സ്‌ കാന്‍ ഫ്‌ളൈ പോലുള്ളവ. ദ ടര്‍ട്ട്‌ല്‍സ്‌ കാന്‍ ഫ്‌ളൈ കുട്ടികളെ മുൻനിർത്തി എടുത്ത ചിത്രമായിരുന്നു. ഇങ്ങനെ കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി എടുത്ത മറ്റൊരു സിനിമ . എപ്പോ വേണമെങ്കിലും പൊട്ടാവുന്ന കുഴി ബോംബുകൾക്കിടക്ക് ജീവിക്കുമ്പോ ....

സിനിമ : The Colors of the Mountain
വർഷം : 2010 
ഡയറക്ടർ : Carlos Cesar Arbelaez
ഭാഷ : സ്പാനിഷ് 

എപ്പോ വേണമെങ്കിലും യുദ്ധം ഉണ്ടാകാവുന്ന സ്ഥലത്ത് താമസിക്കുന്ന കുട്ടികൾ. പൊതുവെ മുതിർന്നവരുടെ  അത്ര സീരിയസ്നെസ് ഇല്ലാതവരായിരിക്കും അവർ. ഓരോ അനുഭവങ്ങളിൽ നിന്നും പഠിച്ചു പഠിച്ചു വരുന്ന പുതിയ തലമുറ. ചിലപ്പോ ഒന്നുമറിയാതെ ചെയ്യുന്നവ നഷ്ടങ്ങൾ വരുത്തിയേക്കാം.മയക്കുമരുന്നു കടത്തിനും ഫുട്‌ബോളിനും ഗറില്ലാ പോരാട്ടങ്ങള്‍ക്കും പേരുകേട്ട രാജ്യമാണ്‌ കൊളംബിയ. ഒരുപാട് കഥാപാത്രങ്ങൾ ഒന്നും അവിഷ്കരിച്ചട്ടില്ല. മാനുവൽ എന്ന ഒൻപതു വയസ്സുള്ള കുട്ടി, പിന്നെ അവന്റെ സുഹൃത്തുക്കളായ ജൂലിയാനും പൊക്കാ ലൂസും അവരുടെ കുടുംബവും ടീച്ചർ ആയ കാര്‍മലുമാണ്‌ ആകെ ഉള്ളത് .

മാനുവൽ തികഞ്ഞ ഫുഡ് ബോൾ പ്രേമിയായിരുന്നു. തൻറെ സുഹൃത്തായ ജൂലിയാനെ  കളിക്കാൻ വിളിക്കാൻ വരുന്നതായിട്ടാണ്‌ സിനിമ ആരംഭിക്കുന്നത് തന്നെ.മനുവലിന്റെയും ജൂലിയാന്റെയും അച്ചന്മാർ സാഹചര്യങ്ങളാൽ സ്വഭാവം വ്യത്യസ്തരയവരാന് . ഗറില്ല പോരാട്ടങ്ങൾക്കും, ഫുട്ബോളിനും, മയക്കുമരുന്നിനും പേരുകേട്ട സ്ഥലമാണ് കൊളമ്പിയ എന്ന് "two escobars" കണ്ടപ്പോ മനസ്സിലായതാണ്. പക്ഷെ ഇതെല്ലാം ഒരുമിച്ചു കൊണ്ടുപോകാൻ അവർക്കാകില്ല. മാനുവലിന്റെ അച്ഛന്‍ ഏണസ്റ്റോ. അധേഹത്തിന്റെ അച്ഛനെ പണ്ട് ഗറില്ലകൾ അക്രമിച്ചതാണ്.ആ ഒരു എതിർപ്പ് ഗറില്ലകളോട് ഉണ്ടായിരുന്നു അയാൾക്ക്. തികഞ്ഞ അദ്വാനി ആയിരുന്ന അദ്ദേഹം ആ സ്ഥലം വിട്ടുപോകാൻ തയ്യാറായിരുന്നില്ല. പക്ഷെ ജൂലിയാൻറെ അച്ഛൻ ആകട്ടെ നേരെ തിരിച്ചായിരുന്നു ഗറില്ലകളോട് ഏറ്റുമുട്ടി പിടിച്ചു നില്ക്കാനകില്ല എന്നധേഹത്തിനു നന്നായി അറിയാമായിരുന്നു. മൂത്തമകൻ ആണെങ്കിൽ ഇപ്പൊ അവരുടെ കൂടെ കൂടി. ഇതറിഞ്ഞു സൈന്യം പിടിച്ചോണ്ട് പോയ അച്ഛന്‍ ഗ്രാമത്തില്‍ തിരിച്ചെത്തുന്നത്‌ സ്വന്തം കുതിരപ്പുറത്ത്‌ മൃതദേഹമായിട്ടാണ്‌.

എപ്പോഴും  മാനുവലിന്റെ കയ്യിൽ ഒരു പന്തുണ്ടാകും. അത് അച്ഛൻ അവന് ഒൻപതാം പിറന്നാളിന് സമ്മാനിച്ചതാണ്‌. പിന്നെ ഒരു കാറ്റുപോയ വേറൊരു പന്തുമുണ്ട്.ഫുട്‌ബോളിനോടുള്ള ആസക്തി അവന്‌ ഉപേക്ഷിക്കാനാവുന്നില്ല. ഏതു നിമിഷവും പൊട്ടാവുന്ന കുഴി ബോംബുകൾ നിറഞ്ഞ സ്ഥലത്താണവർ. അവനറിയാം അതെപ്പോ വേണമെങ്കിലും പൊട്ടാം എന്ന്, മരിക്കാം എന്ന്.കാറ്റുപോയ പന്തിട്ടു ആവേശത്തോടെ അവർ കളിക്കുന്നു.  അതിനു നടുവിൽ ജീവിതമാകുന്ന എല്ലാമെല്ലാമായ ആ പന്ത് അവനു നഷ്ടപ്പെടുകയാണ്. തന്റെ ഗ്രാമത്തെ, തന്റെ ജീവിതത്തെയാണവന്‍ ആ പന്തില്‍ കാണുന്നത്‌. അവനു അതെത്ര ത്യാഗം സഹിച്ചായാലും വീണ്ടെടുക്കനമെന്നുണ്ട്. അവസാനം ആ മരണ ഭീതിയുള്ള സ്ഥലത്ത് നിന്നും പന്ത് അവൻ  വീണ്ടെടുക്കുകയാണ്‌ ഒപ്പം തൻറെ സുഹൃത്തായ പൊക്കാ ലൂസിന്റെ കണ്ണടയും ...പക്ഷേ അപ്പോഴേക്കും തോറ്റുപോയിരുന്നു. തൻറെ രാജ്യം നഷ്ടപ്പെട്ടിരിക്കുന്നു. തുടക്കത്തിൽ കാറ്റുപോയ പന്തായിരുന്നു എങ്കിൽ ഇപ്പൊ പുതിയ പന്താണ് അവൻറെ കയ്യിലുള്ളത്, എല്ലാ ഓർമകളും ഉപേക്ഷിച്ച് പുതിയ ഗ്രാമത്തിലേക്ക് അവൻ പോകുന്നു ...

കുട്ടികൾ ആണ് കൂടുതലും ക്യാമറക്ക്‌ മുന്നില് എത്തുന്നത്. ഇതിൻറെ ആഘ്യാന രീതി ശരിക്കും അത്ഭുതപ്പെടുത്തി. ഒരുപാട് ചിന്തകൾ സമ്മാനിച്ചാണ് സംവിധായകാൻ അവസാനിപ്പിച്ചത്. ഒപ്പം ഒരുപാട് ശ്വാസമടപ്പിക്കുന്നതും തീവ്രാനുഭവങ്ങളുടെയും കാഴ്ചകൾ.... 

ടോറന്റ് : https://kickass.unblocked.pw/the-colors-of-the-mountain-2010-dvdrip-xvid-episode-t5305689.html
Photo

Post has attachment
ഒരൊറ്റ പേര് മതി ഈ സംവിധായകനെ നമുക്ക് ഓർക്കാൻ .. സ്പ്രിംഗ് , സമ്മർ , ഫാൾ, വിൻറർ ആൻഡ്‌ സ്പ്രിംഗ് ... ദൈവം ഓരോന്ന് പറഞ്ഞു തരുന്നത് ഒരോരുത്തരു വഴി ആണ് .അല്ലാതെ നേരിട്ടല്ല . എന്നും കൊറിയൻ സിനിമയുടെ വാതിൽ തുറന്നിട്ട്‌ പ്രേക്ഷകരെ പുതിയ തലങ്ങളിലേക്ക് ചിന്തിപ്പിക്കുകയും  സ്വാഗതം ചെയ്യുന്ന ആളാണ്‌ കിം കി ഡുക് ..

വ്യത്യസ്ഥമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന തെസൂക്ക്  എന്ന ആളുടെ കഥ ആണ് ഇത്. ഞാനവതരിപ്പിക്കുന്ന കഥയുടെ പേരാണ് 3-Iron അഥവാ Bin-jip. പതിവ് കിം ഡുക് ചിത്രങ്ങളെ പോലെ സംഭാഷണങ്ങൾ ഒന്നും അതികമില്ല.

സിനിമ : 3-Iron 
ഭാഷ : കൊറിയൻ 
വർഷം : 2004
ദൈർഘ്യം : 88 മിനിറ്റ് 
സംവിധാനം : കിം കി ഡുക് 
സംഗീതം : Lee Yong-beom, Lee Seung-woo

അതാ അങ്ങോട്ട്‌ നോക്കൂ.. അങ്ങോട്ട്‌ നോക്കാൻ ബുദ്ധിമുട്ടുള്ളവർ ഇങ്ങോട്ട് നോക്കിയാലും മതി  അതാണ്‌ നമ്മുടെ കഥാനായകൻ,തേസൂക്ക്  .. കാണാൻ സുന്ദരൻ യുവ കോമളൻ . ആദ്യ കാഴ്ച്ചയിൽ മന്യനെന്നു തൊന്നുമെങ്ങിലും നമ്മുടെ നായകൻ ലേശം കുസൃതി ആണേ . പുള്ളിയുടെ ജോലി എന്താണെന്നറിയെണ്ടേ ..? കണ്ട പോസ്റ്റിലും ഗയിറ്റിലും വാതിലിലുമൊക്കെ പരസ്യം പതിക്കുക .. പുള്ളി ഒറ്റക്കാ .. ഈ പണി കാരണമാണോ ഒരു പെണ്ണ് കിട്ടാത്തത് .. അതോ ഈ സൗന്ദര്യമാണോ പ്രശ്നം..പാവത്തിന് ആരുമില്ല .പിന്നെ നമ്മുടെ നായകനു ഒരു സ്വഭാവമുണ്ട് ആളില്ല എന്നറിയുന്ന വീടുകളിൽ കയറി സ്വന്തം വീടുപോലെ അങ്ങ് താമസിക്കും. ചെപ്പടി വിദ്യ എന്ന സിനിമയിൽ നമ്മുടെ ജഗതി ചേട്ടൻ മോഷ്ടിക്കാൻ കേറുന്ന വീട്ടിൽ നിന്നെന്തെങ്ങിലും ഉണ്ടാക്കി കഴിച്ചേ മോഷ്ടികൂ എന്നത് പോലെ .. പക്ഷേ ഇവടെ മോഷണം ഇല്ലാട്ടോ ..ആളില്ലാത്ത വീട്ടിൽ കയറി ക്ഷണിക്കപ്പെടാത്ത അഥിതിയായി സ്വയം മാറുന്ന അയാള്‍ അവിടെ ഉള്ള ചെറിയ ജോലികള്‍ ചെയ്യുകയും, ഭക്ഷണം പാകം ചെയ്യുകയും, വസ്ത്രങ്ങള്‍ ധരിക്കുകയും , വിശ്രമിക്കുകയും ചെയ്യുന്നു. ടെലഫോണില്‍ രേഖപ്പെടുത്തിയ ശബ്ദസന്ദേശത്തില്‍ നിന്ന് വീട്ടുടമസ്ഥരുടെ യാത്രയും ഒഴിവുസമയവും ഗണിക്കുന്ന അയാള്‍ അവര്‍ മടങ്ങി വരുന്നതിന് മുന്നേ സ്ഥലം കാലിയാക്കുകയും, മറ്റൊരു വീട് അന്വേഷിച്ച് യാത്രയാകുകയും ചെയ്യുന്നു.എന്ത് മനോഹരമായ ആചാരം അല്ലേ ..

അങ്ങനെ ഒരു വീട്ടിൽ കയറി മ്യൂസിക് സിസ്റ്റം നന്നാക്കുകയും വീട്ടുകാരുടെ അടിവസ്ത്രങ്ങള്‍ ഉള്‍പ്പെടെ അലക്കുകയൂം ചെയ്യുന്നു. സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും, അവിടെ കാണുന്ന ഫാമിലി ഫോട്ടോസിനോടൊപ്പം ചേര്‍ന്ന് നിന്ന് തന്റെ ചിത്രം സ്വന്തം ഡിജിറ്റല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യുന്നു.നമ്മൾ വിജാരിക്കും ഇനി ഇതിങ്ങേരുടെ തന്നെ വീടാണോ എന്ന്.വീട്ടുകാര് വരുന്നതിനു മുമ്പ് അങ്ങ് രക്ഷപെടുകയും ചെയ്യും .ഇങ്ങനെ ഒരു ദിവസം ഒരു വീട്ടിൽ താമസിക്കുന്ന അയാൾ അവിടെ ഒരു സ്ത്രീ ഉള്ളതായി അറിയുന്നില്ല . അവിടത്തെ തൂക്കം നോക്കുന്ന മേഷീൻ നന്നാക്കുകയും പതിവ് പോലെ പാചകം ചെയ്യുകയും തുണി അലക്കിയുമൊക്കെ സ്വന്തം വീട് പോലെ കഴിയുന്നു .അവിടെ നിന്ന് ഒരു പെണ്‍കുട്ടിയുടെ നഗ്നമായ ചിത്രങ്ങൾ അടങ്ങിയ ആൽബം അയാൾ കാണാൻ ഇടയാകുന്നു .എന്നാല്‍ അതേ വീട്ടില്‍ താന്‍ അല്‍ബത്തില്‍ കണ്ടപെണ്‍കുട്ടി ഉണ്ടെന്നതോ, ധനികനും ക്രൂരനുമായ ഭര്‍ത്താവിന്റെ വീട്ടുതടങ്കലില്‍ കഴിയുന്ന അവള്‍ തന്നെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതോ അവന്‍ അറിയുന്നില്ല. പുതിയവാസ സ്ഥലത്തെ ബെഡ്രൂമില്‍ നഗ്നത നിറഞ്ഞ ആല്‍ബവുമായി തന്റെ സ്വകാര്യനിമിഷങ്ങള്‍ ചിലവഴിക്കവേയാണ് അതിനെ ഭംഗപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ സ്വാധീനം അവന്‍ തിരിച്ചറിയുന്നത്. പിന്നീട് അവളുടെ വിഷമങ്ങൾ മനസ്സിലാക്കുന്ന തെസൂക്ക് അവളെ അവിടെ നിന്നും രക്ഷിച്ചു കടക്കുന്നു 

പിന്നീടുള്ള ജീവിതം അവർ രണ്ടു പേരും ഒരുമിച്ചായി , അവൾ അയാളെ ജോലിയിൽ സഹായിച്ചു .അല്ലേലും നായകനും നായികയും ആകുമ്പോ അങ്ങനെ തന്നെയല്ലേ വേണ്ടത് അല്ലെ ..ഒരിക്കല്‍ ഫോട്ടോഗ്രാഫറുടെ വീട്ടില്‍ , മറ്റൊരിക്കല്‍ ബോക്‍സറുടെ വീട്ടില്‍...പക്ഷെ ആ ബൊക്സെർ ടെ വീട്ടിൽ നിന്നും പണി കിട്ടി . രണ്ടു ടിഷ്യൂം കിട്ടി ..പല നാൾ കട്ടാൽ ഒരുനാൾ എന്നാണല്ലോ .ഒരിക്കല്‍ ഒരു ഫ്ലാറ്റില്‍ അതിക്രമിച്ച് കയറുന്ന ഇരുവരും കാണുന്നത് രക്തം ഛര്‍ദ്ദിച്ഛ് മരിച്ച ഒരു വൃദ്ധനെയാണ്. ടെലഫോണിലെ റെക്കോഡഡ് മെസെജില്‍ നിന്ന് അയാളുടെ മകനും, ഭാര്യയും യാത്രയിലെന്ന് അറിയുന്നു. ആരും അറിയാതിരിക്കാൻ അത് ഇരുവരും ചേർന്ന് കുഴിച്ചിടുന്നു .പക്ഷെ വീട്ടില്‍ തിരികെ വരുന്ന മകന്‍ തന്റെ പിതാവിനെ തിരയുകയും, അതിക്രമിച്ച് കയറിയവരെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. പോലീസിന്റെ ഇടി കൊല്ലുമ്പോൾ അയാൾ ചിരിച്ചു കൊണ്ടേ ഇരുന്നു .. ഇതുവരെ ചെയ്ത പാപങ്ങൾ ഇങ്ങനങ്ങ് തീർന്നൊട്ടെന്നു വിജാരിച്ചായിരിക്കും ഒരു പക്ഷെ ..മറവ് ചെയ്യപ്പെട്ട മൃതദേഹം തിരികെ കിട്ടുന്നുവെങ്കിലും ഒട്ടോപ്സി റിപ്പോര്‍ട്ടില്‍ ശ്വാസകോശാര്‍ബുദം ആയാണ് വൃദ്ധന്‍ മരിക്കുന്നതെന്ന തിരിച്ചറിവ് ഉദ്യോഗസ്ഥനെ അമ്പരപ്പിക്കുന്നു. കൂടാതെ കയറിയ വീട്ടിലൊന്നും മോഷണവും നടന്നിട്ടില്ല എന്ന് മനസ്സിലാക്കുന്നു ,അത് ശരിക്കും പോലീസിനെ അത്ഭുതപെടുത്തി . അവളെ ഭർത്താവ് വന്നു കൊണ്ട് പോകുന്നു .തന്നെ ചതിച്ച ഉദ്യോഗസ്ഥനെ മര്‍ദ്ധിക്കുന്ന തേസൂക്ക് ജയിലിലാകുന്നു.

ജയിലില്‍ ഇല്ലാത്ത ഗോള്‍ഫ് ബോളും അയേണും വെച്ച് അയാള്‍ കളിതുടരുകയും, തന്നെ ശല്യപ്പെടുത്തുന്ന സഹതടവുകാരെ മര്‍ദ്ധിക്കുക്കയും ചെയ്യുന്നു. ഇതേ തുടര്‍ന്ന് അയാള്‍ക്ക് ഏകാന്തത്തടവ് ലഭിക്കുക്കയാണ്. ജയിലിനുള്ളിൽ വെച്ച് അയാള് ശബ്തമുണ്ടാക്കാതെ നടക്കാനും മരഞ്ഞിരിക്കാനും ഓക്കേ പ്രാക്ടീസ് ചെയ്യുന്നു . മറുവശത്ത് പെണ്‍കുട്ടിയും ഭര്‍ത്താവും തമ്മിലുള്ള കലഹം മൂര്‍ച്ഛിക്കുകയാണ്. അവൾ ഭര്‍ത്താവിന്റെ അനുവാദമില്ലാതെ തന്നെ താനും തേസൂക്കും പണ്ട് ഒളിച്ചുതാമസിച്ച വീടുകള്‍ സന്ദര്‍ശിക്കുന്നു .എന്തോ അവൾക്കത്തിൽ എന്തോ സന്തോഷം കിട്ടുന്നു .ഒന്നുമില്ലാതത്തിൽ ഭേതമല്ലേ ഇതെങ്ങിലും.. .തന്നെ ഒറ്റിക്കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥനോട് ഗോള്‍ഫ് ബോളും അയേണും വെച്ചു തേസൂക് പ്രതികാരം ചെയ്യുന്നു. അതിനു ശേഷം അയാൾ നേരെ പോകുന്നത് അവളും ഭർത്താവും താമസിക്കുന്ന വീട്ടിലേക്കാണ് .തെസൂക്കിന്റെ സാന്നിധ്യം അവൾ തിരിച്ചറിയുന്നു.ഭർത്താവിനെ പുണർന്നു കൊണ്ട് ഭാർതാവിനോടെന്നപോലെ തെസൂക്കിനോട് അവൾ പറയുന്നുണ്ട് "ഞാൻ നിന്നെ സ്നേഹിക്കുന്നു" എന്ന് .. അപ്പോഴാണ്‌ ആ സിനിമയിൽ അവൾ ആദ്യമായി സംസാരിക്കുന്നത് .. ഇത് ഹൃദയസ്പർശി ആയിരുന്നു ..ഒരിക്കല്‍ തേസൂക്ക് കേടു മാറ്റി നന്നാക്കിയ ഭാരം നോക്കുന്ന യന്ത്രം അവള്‍ അഴിച്ചുകേടാക്കിയതാണ് . ഇരുവരും കെട്ടിപ്പിടിച്  അതില്‍ കയറി നിന്ന് ഭാരം നോക്കുമ്പോള്‍ പൂജ്യത്തില്‍ രേഖപ്പെടുത്തുന്ന സീനോടെ  ചിത്രം അവസാനിക്കുന്നു...

ബന്തുക്കളും നോക്കാനാരുമില്ലാതെയും ജീവിക്കുന്ന ആളുകളിൽ ഒരാളുടെ ജീവിതകഥ ആണ് ഇവിടെ പറയാൻ ശ്രമിച്ചത് .ഇവിടെ പക്ഷെ ആദ്യം ഇവർ ഒളിച്ചോടി പോയപ്പോ സ്വന്തമായി അവൾക്കൊപ്പം ഒരു വീടെടുത്ത് താമസിക്കാംയിരുന്നു .പക്ഷെ അയാള്‍ ഒരു വീട് എന്ന സങ്കല്‍പ്പത്തിലേക്ക് മാറുന്നില്ല. ഒരു പക്ഷെ കിം ഉദ്ധെശിച്ചത് ഇങ്ങനെ ആയിരിക്കാം എല്ലാം അവളുടെ തോന്നലായിരിക്കാം തെസൂക്ക് ജയിലിൽ നിന്നും വരുന്നില്ലരിക്കാം .. ഇങ്ങനെ തോന്നാൻ കാരണം ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് അവൾ പറയുന്ന സീനിൽ  അവളുടെ ഭർത്താവ് തെസൂക്കിന്റെ സാന്നിധ്യം അറിയുന്നില്ല ... എന്തായാലും എല്ലാ പ്രേക്ഷകരെയും ചിന്തയിലാഴ്ത്തി ഒരു ചോദ്യവും ഇട്ടു തന്ന് കിം കി ഡുക് എന്ന ആ പ്രതിഭ പടം അവസാനിപ്പിച്ചു ...

Watch Online : https://www.youtube.com/watch?v=7NDBENM6_O8
Photo

Post has attachment
‘ഞാനൊരു വിമോചകനല്ല;വിമോചകര്‍ നിലനില്‍ക്കുകയില്ല. ഓരോരുത്തരും സ്വയം വിമോചിതരാകണം’ 

ഒരു യാത്ര , അതും 12000 കിലോമീറ്ററില്‍ പരം നടത്തിയ നീണ്ട ഒരു യാത്ര.അതും  മോട്ടോർ സൈക്കിളിൽ. കൂടെ ആല്‍ബര്‍ട്ടൊ ഗ്രനാഡൊ മാത്രമല്ല അത് കാണുന്ന ഓരോരുത്തരും ഉണ്ടായിരുന്നു ആ യാത്രയിൽ. ചെഗുവെരെയെ പറ്റി ഒരുപാടറിഞ്ഞു.ചെയിലെ വിപ്ലവകാരിയെ വാര്‍ത്തെടുത്തത് ഈ യാത്രയിലെ അവിസ്മരണീയമായ അനുഭവങ്ങളായിരുന്നു. വിനോദവും സാഹസികതയും നിറഞ്ഞ യാത്ര .നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ഈ ശ്രേണിയിൽ പെടുത്താവുന്ന ഒന്നായിരുന്നു. സാധാരണക്കാരായ ആളുകള് കഷ്ടത അനുഭവിക്കുന്നത് കാണുമ്പോൾ അറിയാതെ രോഷം കൊള്ളുകയും പ്രതികരിക്കാൻ ശ്രമിക്കുകയും ചെയ്ത ചെ എന്ന നക്ഷത്രം പിന്നീട് ലോകം മുഴുവൻ ജ്വലിച്ചു ..

സിനിമ : ചെ (Che)
ഭാഷ : സ്പാനിഷ് 
വർഷം : 2008 
ഡയറക്ടർ : സ്റ്റീവന്‍ സൊഡര്‍ബര്‍ഗ്‌

ചെയുടെ അവസാന കാലത്തുള്ള മൂന്നു വർഷങ്ങളാണ് ഇതിൽ പരാമർശിക്കുന്നത് .ക്യൂബയില്‍ രണ്ടു വര്‍ഷം, ബൊളീവിയയില്‍ ഏതാണ്ട്‌ 11 മാസം.രണ്ടു ഭാഗങ്ങൾ ഉണ്ട് ഇതിനു .ഫിഡൽ കസ്ട്രോയോടൊപ്പം ക്യൂബൻ വിപ്ലവത്തിന് നേതൃതം വഹിച്ച ആദ്യഭാഗത്തിന്റെ പേര് 'അര്‍ജന്‍ൈറന്‍' എന്നാണ് .ഒറ്റയ്ക്ക് നേതൃ സ്ഥാനത്ത് നിന്ന് ജനറൽ ബറിയന്ദോസിനെതിരായി ബൊളീവിയൻ കാടുകളിൽ നടത്തുന്ന സമരത്തിൻറെ കഥപറയുന്ന രണ്ടാം ഭാഗത്തിൻറെ പേര് 'ഗറില്ല' എന്നാണു.ഒരെണ്ണത്തിൽ തോൽവിയും മറ്റൊന്നിൽ വിജയവും കൈ വരിച്ചു.

ചെഗുവേരയുടെ ഗറില്ലാജീവിതത്തിനാണ്‌ `ചെ' എന്ന സിനിമയില്‍ പ്രാധാന്യം.ഒരു ആസമ രോഗിയായിരുന്നു അദ്ദേഹം . പക്ഷെ ആ അവസ്ഥക്ക് പോലും ചെയുടെ ഇച്ചാശക്തിയെ തൊൽപ്പിക്കാനവുന്നില്ല. കുടംബത്തെ പറ്റി പറയുന്നുണ്ടെങ്കിലും അതും ആ ധീരനായ പോരളിക്കൊരു ഭാരമല്ല. സ്വയം ഒന്നിനുമല്ല എല്ലാവർക്കും വേണ്ടിയുള്ള നല്ലൊരു നാളേക്ക് വേണ്ടിയായിരുന്നു അദ്ധേഹത്തിന്റെ പോരാട്ടം .ക്യൂബെന്‍ വിപ്ലവത്തിന്‍െറ ബുദ്ധികേന്ദ്രം. ഫിദലിനു പിന്നിലെ കരുത്ത്‌''- ഇങ്ങനെയാണ്‌ ചെയെ പറ്റി ആദ്യ ഭാഗത്ത്‌ വിശേഷിപ്പിക്കുന്നത്‌. രണ്ടാം ഭാഗത്ത് റമോണ്‍ എന്ന കള്ള പേരില് ബൊളീവിയയിൽ എത്തുന്ന  ചെ യെ  ആണ് സംവിധായകാൻ കൂടുതലായി കാണിച്ചിരിക്കുന്നത്. ഒരു ഒറ്റയാൾ പോരാട്ടം .അദ്ദേഹം എഴുതിയ 'ബൊളീവിയന്‍ ഡയറി' യുടെ അടിസ്ഥാനത്തിൽ ആയിരുന്നു സിനിമയുടെ രണ്ടാം ഭാഗം.

അദ്ധേഹത്തിന്റെ ഡയറിയെ അടിസ്ഥാനമാക്കി ഒരുപാട് ചിത്രങ്ങൾ കുറെ വന്നിട്ടുണ്ട്. മോട്ടോർ സൈക്കിൾ ഡയറി ഉൾപ്പെടെ .പിടിയിലാകുന്നതിന് ഒരു ദിവസം മുന്പ് വരെ അദ്ദേഹം ഡയറി എഴുതിയിട്ടുണ്ടത്രേ.. അങ്ങനെ ഉള്ള അവസാനത്തെ 341 ദിവസങ്ങളിലെ അതിഗൂടമായ സംഭവങ്ങളാണ് ഗറില്ല പറയുന്നതും. അദ്ദേഹം ഒരു നല്ലൊരു വ്യക്തിതതിനുടംയായി കാണിക്കാനാണ് ചിത്രം ശ്രമിച്ചത് . അല്ലേലും സ്വയം ചീത്ത ആണെന്നാരേലും ഡയറിയിൽ എഴുതിവേക്കുമോ അല്ലെ ..പക്ഷെ ഇദ്ദേഹം ഒരു വ്യക്തി അല്ല , പ്രസ്ഥാനമല്ല ഡോക്ടര്‍, എഴുത്തുകാരന്‍, ബുദ്ധിജീവി, എന്നതിലുപരി  ചെഗുവാര ഒരു വികാരമാണ്....ഹൈ സ്കൂളുകളിലെ ഹിസ്റ്ററി ടെക്സ്റ്റുകലൊക്കെ ഇതേഹത്തിന്റെ ഒരു ചാപ്റ്റെർ നിർബന്തമാക്കനം. അങ്ങനെ അവാനല്ല , അറിയാൻ , അറിയാൻ വേണ്ടി മാത്രം ..!

ടോറൻറ് :
https://kickass.unblocked.pw/che-part-one-2008-limited-bluray-576p-h264-t6630780.html
https://kickass.unblocked.pw/che-part-two-i0374569/
Photo

Post has attachment
നാവരിഞ്ഞും തലയറുത്തും എതിരാളികളെ ഉന്മൂലനം ചെയ്‌ത നെറികേടിൻറെ  സ്വേച്‌ഛാധിപത്യ രൂപമായിരുന്ന അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ നിര്‍മിച്ച കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകൾ .തിരുവായ്ക്ക് എതിര്വായില്ലാത്ത കാലം .ജീവനോടെ ച്ചുട്ടരിക്കുന്നു , വെന്തു വെണ്ണീറായാവർ ഒരുപാട് .എത്രയോ ജനലക്ഷങ്ങള്‍ നാസിപ്പടയുടെ നരവംശഹത്യയ്‌ക്കിരയായി. ആ ഭീതിയുടെ നാളുകൾ ഇന്നും ഒരുപാട് സിനിമകളിലൂടെ നാം അറിഞ്ഞിട്ടുണ്ട് .ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഓള്‍ഗ, ദ കൗണ്ടര്‍ഫീറ്റേഴ്‌സ് തുടങ്ങിയവയിലൂടെ ഓക്കേ ആ ഭീകരാന്തരീക്ഷം അനുഭവിച്ചരിഞ്ഞതാണ് . ഇത്രയും ബാലിഷ്ടമാണോ ആ കൈകൾ ,ആ സ്ഥലങ്ങൾ എന്ന് പലപ്പോഴും വേദയുണർത്തിയിട്ടുണ്ട് .....

സിനിമ : the boy in striped pajamas
ഭാഷ : ഇംഗ്ലീഷ് 
ഡയരക്ടർ : Mark Herman
ദൈർഘ്യം :94 minutes

കോണ്‍സന്‍ട്രേഷന്‍ ക്യംബിന്റെ മാത്രമല്ല പ്രധാനമായും ഒരു വേദനയുനർതുന്ന സൌഹൃതത്തിന്റെ കഥകൂടി ആണ് ഇത് .ഇതേ പേരിൽ ഇറങ്ങി ഏറ്റവും കൂടുതൽ കോപ്പി വിറ്റഴിച്ച ഒരു നോവലിൻറെ അടിസ്ഥാനത്തിലാണ് ഈ ചിത്രം പുറത്തിറങ്ങിയത് .നാസികളുടെ തടങ്കല്‍പ്പാളയത്തില്‍ കഴിയുന്ന ജൂതബാലനും തടങ്കല്‍ പാളയത്തിന്റെ ചുമതലയുള്ള നാസി കമാന്‍ഡറുടെ മകനും തമ്മിലുണ്ടാകുന്ന അപൂര്‍വസൗഹൃദം അപ്രതീക്ഷിതമായ പതനത്തിലെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. 


ബെർലിൻ നഗരം , രണ്ടാം ലോകമഹയുധകാലം .ബ്രുണോ തൻറെ കൂട്ടുകാരുമൊത്ത് ആഘോഷകരമായി സ്കൂൾ വിട്ടു വരുന്ന രംഗത്തോടെ ആണ് സിനിമ തിടങ്ങുന്നത് .ഈ ഓട്ടവും വീട്ടിൽ ഒരു ആഘോഷത്തിൻറെ പ്രേപരേശൻ നടക്കുന്നത് മാറിമാറി കാണിക്കുന്നു .  നാസി ഓഫീസറാണ് എട്ടു വയസ്സുകാരനായ  ബ്രൂണോയുടെ ക്രൂരനായ പിതാവ് റാള്‍ഫ്. അയാൾക്ക്‌ ജോലിയിൽ പ്രമോഷൻ ലഭിച്ചിരിക്കുന്നു , അതും ട്രാന്സ്ഫെരോട് കൂടി .അതിൻറെ ആഘോഷമാണ് അവിടെ നടക്കുന്നത് . ഇത് അറിഞ്ഞ ബ്രൂണോ തൻറെ വിഷമങ്ങൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു , അവിടുള്ള കൂട്ടുകാരുടെ സൌഹൃതം അവൻ അത്രമാത്രം ആസ്വതിച്ചിരുന്നു . അവൻ അവിടെനിന്നും പുതിയ സ്ഥലത്തേക്ക് പറിച്ചു നടപ്പെടുന്നു .പതുക്കെ അവൻ ആ സത്യം ഉൾകൊള്ളാൻ തയ്യാറാകുന്നു തൻറെ സ്വതന്ത്രം നഷ്ടപെട്ടിരിക്കുന്നു .പുറത്തുപോകാൻ അവകാശമില്ല . സ്കൂലിങ്ങ് പോലും വീട്ടിൽ തന്നെ .ഇടക്കവൻ ജനലിലൂടെ നോക്കുന്നത് കാണാം , അവിടെ കർഷകർ പാടത്ത് ജോലിയെടുക്കുന്നത് അവൻ കാണുന്നു .സ്വതന്ത്രം തേടി ആ കണ്ണുകൾ ദൂരേക്ക്‌ നൂക്കുന്നത് ആ കണ്ണുകളിലൂടെ വായിക്കാം .ആരും കളിക്കാനില്ലാത്ത അവൻ തികച്ചും അവിടെ മുഷിഞ്ഞിരുന്നു . തീർത്തും സഹിക്കാനാകാതെ അവൻ ആ മതിൽ കെട്ടിൽ നിന്നും വെളിയിൽ ആരുമറിയാതെ രക്ഷപെടുന്നു .ജനാലയിലൂടെ കണ്ട മനോഹരമായ ആ ദൃശ്യം തേടിയായിരുന്നു അവൻറെ യാത്ര , പക്ഷെ അത് ചെന്നവസാനിക്കുന്നത് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനുമുന്നില്‍. എർത്ത് പാസ് ചെയ്യുന്ന കമ്പി വെലികലാൽ തീർത്ത ആ സ്ഥലം അവനിൽ ഭീതിയും അത്ഭുതവും ഉണർത്തി .ഷ്മൂള്‍  എന്ന സമപ്രയക്കാരനെ അവിടെ വെച്ചവൻ കണ്ടുമുട്ടുന്നു .ഷ്മൂള്‍ ൻറെ അച്ഛനും ആ ക്യാമ്പിനുള്ളിൽ തന്നെ ഉണ്ട് ,എല്ലാവർക്കും ചെറിയ നീല വരകളുള്ള യുണിഫോം പജാമ .


കമ്പി വേലിക്കപ്പുറവും ഇപ്പുറവും നിന്ന് ആ കുരുന്നുകളുടെ സൌഹൃതം വളരുന്നു , ഒടുവിൽ വീട്ടുകാരറിയാതെ  എന്നും ഷ്മൂള്‍നെ കണാൻ ബ്രൂണോ വരുന്നത് പതിവായി . അപ്പുറവും ഇപ്പുറവും നിന്ന് അവർ ഒരുപാട് സംസാരിക്കും .കളിക്കും .കുറെ ദിവസങ്ങൾ  കഴിഞ്ഞാണ്  ബ്രൂണോയുടെ അമ്മ എൽസ ജൂതരെ ഗ്യാസ് ചേംബറിലിട്ട് കൊന്നൊടുക്കുന്ന ക്യാമ്പിന്റെ ചുമതലയാണ് തൻറെ ഭർത്താവിനു എന്ന് മനസ്സിലാക്കുന്നത് . അവിടെ ചിമ്മിനികളിൽ നിന്നും വരുന്ന ശവം കത്തുന്ന ഗന്തം സഹിക്കാൻ ആകുന്നതിലും അപ്പുറമായിരുന്നു.അവിടെ നിൽക്കാൻ ആ പാപങ്ങൾ കാണാൻ വയ്യാത്തതിനാൽ അവൾ കുട്ടികളെയും കൂട്ടി ബെര്ളിനിലേക്ക് തന്നെ മടങ്ങാൽ തുടങ്ങുന്നു .ബ്രൂണോ ഷ്മൂളിനെ പിരിയാൻ വലിയ വിഷമമായിരുന്നു .അവസാനമായി ഷ്മൂൾ ബ്രൂനോയോടു പറയുന്നു തൻറെ അച്ഛനെ ആ ക്യാമ്പിൽ നിന്നും കണ്ടെത്തണമെന്ന് . അങ്ങനെ പോകുന്ന ദിവസം അവൻ ഷ്മൂളിന്റെ അടുത്തേക്ക് പോകുന്നു , കൂടെ ഒരു മണ്‍വെട്ടിയും അവൻ കരുതുന്നു. തൻറെ അച്ഛനെ കണ്ടെത്താൻ അവൻ സഹായിക്കാം എന്ന് ഷ്മൂളിന് ബ്രൂണോ വാക്ക് കൊടുക്കുന്നു .അങ്ങനെ കമ്പിവെലിക്കടിയിൽ ഒരു കുഴി ഉണ്ടാക്കി ബ്രൂണോ ക്യമ്പിനുള്ളിൽ കയറുന്നു .ഇരുവരും ക്യാമ്പിലെ തടവുകാര്‍ക്കിടയില്‍ ഷ്മൂളിന്റെ പിതാവിനെ തിരയുകയാണ്. പെട്ടെന്നാണ് നാസി സൈനികരുടെ വരവ്. ഒരു പറ്റം തടവുകാരെ ഡ്രസ്സ്‌ എല്ലാം ഊരി വാങ്ങി  ഗ്യാസ് ചേംബറിലേക്ക് തള്ളിക്കയറ്റുന്നു .ഈ കൂട്ടത്തിൽ ബ്രൂണോയും ഷ്മൂളും പെട്ടുപോകുന്നു . പക്ഷെ രണ്ടുപേർക്കും അതെന്തിനാണെന്ന് മനസ്സിലാകുന്നില്ല .തികച്ചും ഭീകരമായ നിമിഷം ആയിരുന്നു അത് ,അപ്പോഴും രണ്ടുപേരുടെയും കൈകൾ പരസ്പരം മുറുക്കെ പിടിച്ചിരുന്നു .പട്ടാളക്കാർ എല്ലാവരെയും കയറ്റി റൂം അടക്കുന്നു . ഇതിനിടയിൽ ബ്രൂണോയുടെ അമ്മ മകനെ കാണാതെ തിരച്ചിൽ ആരംഭിച്ചിരുന്നു .റാള്‍ഫും , എൽസയും , മകളും കൂടി ബ്രൂണോയെ തിരഞ്ഞ് ഓടി നടക്കുന്നു .പൊടുന്നനെ ആ മഴ . തീർത്തും മുൾമുനയിൽ നിർത്തുന്ന നിമിഷമായിരുന്നു അത് .അവർ തേടി ക്യാമ്പിനു മുന്നില് തന്നെ  എത്തുന്നു..മരണവാതകത്തിന്റെ നാവ് ഒരു ദ്വാരത്തിലൂടെ ഇറങ്ങാൻ തുടങ്ങുകയാണ് .അപ്പോളേക്കും റാൽഫ് വന്ന് അവരെ രക്ഷിക്കുമോ... ഹൃദയം തകർന്നു എൽസയും ഒരു വശത്ത് ..

ടോറെൻറ്  : https://kickass.unblocked.pw/the-boy-in-the-striped-pyjamas-2008-720p-brrip-x264-yify-t6805423.html

ബ്രൂണോയുടെ വീക്ഷണത്തിലൂടെ ആണ് സിനിമ സംവിധായകാൻ നമുക്ക് കാണിച്ചു തരുന്നത് .ക്യാമ്പിനുള്ളിൽ നടക്കുന്ന ദ്രിശ്യങ്ങൾ വളരെ കുറവാണ്.അതായത് പട്ടാളക്കാരുടെ ക്രൂരകൃത്യങ്ങൾ  , അവസാന ഭാഗം മാത്രേ ഒള്ളു .കൂടുതലും ബ്രൂണോയും ഷ്മൂളും തമ്മിലുള്ള സൌഹൃതവും അവരുടെ കാര്യങ്ങളും ആണ് കാണിക്കുന്നത് .പക്ഷെ ക്ലൈമാക്സിൽ അവരെ കാണിക്കുന്നതിൽ കൂടുതൽ മറ്റു പലതും കാണിച്ച് ആ രംഗം വളരെ ശ്വാസമടക്കി പിടിച്ചു കാണേണ്ട ഒന്നായിരുന്നു ...ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ..!
Photo
Wait while more posts are being loaded