Post has attachment

Post has attachment

Post has attachment

ഫാൻസിനെ ആവേശത്തിരയിലാക്കി ദി ഗ്രേറ്റ് ഫാദർ റിലീസിനെത്താൻ പതിനൊന്നു ദിന രാത്രങ്ങൾ മാത്രമാണ് ബാക്കിയുള്ളത് . ആദ്യ മോഷൻ പോസ്റ്റർ മുതൽ ഇപ്പോൾ അവസാനമെത്തിയ കുട്ടികളുടെ വീഡിയോ സോങ് വരെ എത്തി നിൽക്കുമ്പോൾ സിനിമയെ കുറിച്ചുള്ള ചിലരുടെ മുൻ വിധികൾ മുകളിൽ നിന്നും അല്പം താഴോട്ട് പോകുന്നതായി നമുക്ക് കാണാൻ സാധിക്കും . സത്യത്തിൽ സാധാരണക്കാരിൽ അങ്ങനെയൊരു താഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും സിനിമയെ കൃത്യമായി വീക്ഷിക്കുന്ന ഒരാൾക്ക് ദി ഗ്രേറ്റ് ഫാദറിലുള്ള പ്രതീക്ഷ കൂടാനാണ് ഇപ്പോഴുള്ള ഈ നെഗറ്റിവ് ഭാഗങ്ങൾ കാരണമാകുക . കാരണം ആരാധകർക്ക് വേണ്ടി പടച്ച വെറുമൊരു മാസ്സ് കോലം മാത്രമല്ല ചിത്രമെന്നുള്ള ധാരണ പലരിലും വന്നു കഴിഞ്ഞു . അത് ചിത്രത്തിന് നല്ലൊരു തുടക്കം ലഭിക്കാൻ കാരണമാകുമെന്നതിൽ സംശയമില്ല . എന്ത് കണ്ടാലും നെഗറ്റിവ് വിഷം കുത്തി നിറച്ചു നടക്കുന്ന ഒരു ചെറു വിഭാഗം ടീമുകൾക്ക് ഡാഡികൂൾ 2 എന്നും മറ്റൊരു ഗ്യാങ് സ്റ്റർ എന്ന് തോന്നുന്നത് ഓരോ ചിത്രം ഇറങ്ങുമ്പോഴും നമ്മൾ കാണുന്ന മൂക്കൊലിപ്പ് മാത്രമാണ് . പക്ഷെ ഇവരിൽ നിന്നെല്ലാം മാറി സിനിമയെ നല്ല രീതിയിൽ വീക്ഷിച്ചു തീയറ്ററിൽ പോകാൻ കാത്തിരിക്കുന്ന ഒരു വലിയ വിഭാഗം ആളുകൾക്കിടയിൽ ഇപ്പോഴിറങ്ങിയ ചിൽഡ്രൻ സോങ് നല്ലൊരു ഇമ്പാക്റ്റ് ആണ് നൽകിയിരിക്കുന്നത് .
എന്നാൽ ആദ്യ മാസ്സ് ഇമ്പാക്റ്റിൽ നിന്നും ഒരു ഫാമിലി സൈഡിലേക്ക് കാര്യങ്ങൾ നീങ്ങുമ്പോൾ ഫാൻസിനിടയിൽ ഭിന്നാഭിപ്രായം ഇപ്പോഴേ വന്നു തുടങ്ങിയതായി കണ്ടു . അത് കൊണ്ട് അവർ മനസ്സിലാക്കാൻ കുറച്ചു കാര്യങ്ങൾ പറയണമെന്നുണ്ട് . ഒരു കൊമേർഷ്യൽ സിനിമ യുടെ ഇനീഷ്യൽ കളക്ഷൻ മുതൽ ആദ്യ വാരം തീയറ്ററിൽ നില നിർത്താൻ വരെ മുഖ്യ പങ്ക് വഹിക്കുന്ന അഭിവാജ്യ ഘടകമാണ് ഫാൻസ്‌ അംഗങ്ങൾ . അത് കൊണ്ട് തന്നെ അവരിലെ ഭൂരിഭാഗം അംഗങ്ങളുടെയും അഭിരുചി ക്ക് അനുസൃതമായി ഒരു ചിത്രമെന്ന നിലക്ക് ദി ഗ്രേറ്റ് ഫാദർ ഒരു പരിധി വരെ സംതൃപ്തി നൽകിയേ മതിയാവൂ . അത് പരിധിക്ക് മുകളിൽ ചിത്രത്തിൽ ഉണ്ടെങ്കിലും ഗ്രേറ്റ് ഫാദർ പൂർണ്ണമായും ഫാൻസിനു വേണ്ടി മാത്രമുള്ള ഒരു ആഘോഷ ചിത്രമല്ല എന്ന് എല്ലാവരും മനസ്സിലാക്കുക . നിങ്ങളെപ്പോലെ തന്നെ ഒരു നല്ലൊരു കുടുംബ കഥ പ്രതീക്ഷിക്കുന്നവർക്കും , ഒരു അച്ഛൻ മകൾ ഇമോഷന്സും ആഗ്രഹിക്കുന്നവർക്കും കൂടിയുള്ള ഒരു ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ .
അത് പോലെ ആർക്കും ഇത് വരെ കേട്ട് കേൾവി പോലുമില്ലാത്ത കഥയൊന്നുമല്ല ചിത്രത്തിന്റേത് . നമ്മുടെ സമൂഹത്തിൽ നമ്മളിൽ ഒരാൾക്കെങ്കിലും പരിചയമുള്ള അച്ഛനും മകളും തന്നെയാണ് ഡേവിഡും , സാറയും . മകൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു അച്ഛൻ , അവൾക്ക് വേണ്ടി എന്ത് കോലവും കെട്ടാൻ തയ്യാറുള്ള അച്ഛൻ, കാലിൽ ഒരു മുള്ള് തറച്ചാൽ പോലും അച്ഛന്റെ കരങ്ങളിൽ സുരക്ഷിതത്വം തേടുന്ന മകളും അവളുടെ കണ്ണ് നീരിനൊപ്പം കരയാനും , അവളുടെ ചിരിക്കൊപ്പം ചിരിക്കാനും ശീലിച്ച അച്ഛൻ. കാത്തിരിക്കുക മുൻ വിധിയുടെ ഭാണ്ഡക്കെട്ടുകൾ കയ്യിലില്ലാതെ നല്ലൊരു ചിത്രത്തിനായി .

Post has attachment
The great father motion poster is now the most liked in south india beating bahubali-2, kathi, singam-3 etc.
Photo

Post has attachment
Here is the youtube link of the record breaking motion poster.

https://www.youtube.com/watch?v=h8goAy7Jjpc

upcoming

The great father - march - 30 - 2017

Puthanpanam

Post has attachment
#thoppiljoppan super comedy family entertainer
Enjoy this film with your whole family.
Photo

Post has attachment
Mammootty's super hit movie #kasaba running successfully
Photo

Post has attachment
#mammootty upcoming movie #white
Wait while more posts are being loaded