Post has attachment
Photo

Post has attachment
Photo

Post has attachment
കൂര്‍ഗിന് പകരം കൂര്‍ഗ് മാത്രം 🚗

മരതകാന്തി പടര്‍ത്തി സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു സ്ഥലമുണ്ട് കര്‍ണാടകയില്‍. പ്രകൃതിഭംഗിയുടെ കാര്യത്തില്‍ സ്‌കോട്‌ലാന്‍ഡിനോട് സാമ്യമുള്ളതിനാല്‍ സഞ്ചാരികള്‍ ആ സ്ഥലത്തെ കിഴക്കിന്റെ സ്‌കോട്‌ലാന്‍ഡ് എന്ന് വിളിച്ചു. അതാണ് കൂര്‍ഗ്. ഇന്ത്യയില്‍ കൂര്‍ഗിന് പകരം വയ്ക്കാന്‍ കൂര്‍ഗ് മാത്രമേയുള്ളു.

ഏക്കറുകണക്കിന് നീണ്ടുനില്‍ക്കുന്ന കാപ്പിത്തോട്ടങ്ങളും മറ്റു സുഗന്ധവിളത്തോട്ടങ്ങളും കൂര്‍ഗിനെ സുന്ദരമായ ചാരുത നല്‍കുന്നു. സുന്ദരമായ കാലവസ്ഥയാണ് കൂര്‍ഗിന്റെ മറ്റൊരു പ്രത്യേകത. പക്ഷി നിരീക്ഷണത്തിനും ട്രെക്കിംഗിനും പേരുകേട്ട കൂര്‍ഗില്‍ നിരവധി വെള്ളച്ചാട്ടങ്ങളുമുണ്ട്.

സന്തോഷം തേടിയുള്ള യാത്ര ഒരിക്കലും ഒരു ഒളിച്ചോടലല്ല, ജീവിതം ആഘോഷിക്കലാണെന്ന് വിശ്വസിക്കുന്ന പലരും ഉണ്ട്. അങ്ങനെ ജീവിതം എപ്പോഴും ആഘോഷിക്കുന്നവർക്കും കുറച്ച് ദിവസങ്ങൾ ചിലവിടാൻ പറ്റിയ സ്ഥലമാണ് കൂർഗ്.

" Coorg has given great generals to the Indian Army. It is noted for its choicest coffee and if I am permitted to add one more to these specialties, I can mention that Coorg is famous for its beautiful and comely women. "

– Jawaharlal Nehru, India’s first Prime Minister.

കൂര്‍ഗിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങള്‍ നമുക്ക് പരിചയപ്പെടാംPhoto

Post has attachment
ഒരു മസിനഗുഡി യാത്ര 🚗

By: Jency Pk

സൗന്ദര്യം നുകരണമെങ്കില്‍ മസിനഗുഡിയിലേക്ക് പോകൂ..

ഊട്ടിയിലേക്കുള്ള യാത്രയില്‍ ഈ കാനന സുന്ദരിയെ സ്‌നേഹിക്കാത്തവരില്ല. ഗട്ടറുകളില്ലാത്ത കാനന പാത. ഈ റോഡിലൂടെ പോകുമ്പോള്‍ മുപ്പത്തിയാറ് ഹെയര്‍പിന്‍ വളവുകളോടുകൂടിയൊരു ചുരം കയറേണ്ടതുണ്ട്. അതുകൊണ്ടുതന്നെ സാഹസികത ഇഷ്ട്ടപ്പെടുന്നവര്‍ പലര്‍ക്കും മസിനഗുഡി ഹരമാണ്. ഊട്ടിയില്‍ നിന്നും ഏകദേശം 30 കിലോമീറ്റര്‍ ദൂരത്തില്‍ കാടിനകത്തുള്ള ഒരു ചെറിയ അങ്ങാടി അതാണ് മസിനഗുഡി

ഈ ചെറു അങ്ങാടിക്ക് മുമ്പും ശേഷവും വനത്തിലേക്ക് നീളുന്ന നിരവധി പാതകള്‍ ഉണ്ട്. അവിടെ നിന്ന് ഗൂഡലൂര്‍ എത്താന്‍ ഏകദേശം 25 കിലോമീറ്റര്‍ സഞ്ചരിക്കണം. മസിനഗുഡി റോഡ്,ഊട്ടി മൈസൂര്‍ റോഡില്‍ സന്ധിക്കുന്ന തെപ്പക്കാട് ആനക്ക്യാമ്പ് പ്രസിദ്ധമാണ്.ഇവിടെ നിന്നാണ് മുതുമല വന്യജീവി സങ്കേതത്തിലേക്കുള്ള സഫാരികള്‍ ഓപെറേറ്റ് ചെയ്യുന്നതും. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് മുതുമല നാഷണല്‍പാര്‍ക്ക് .

മുതുമല നാഷണല്‍പാര്‍ക്കിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം മസിനഗുഡിയാണ്. കൊച്ചിയില്‍ നിന്നും ഏകദേശം 271 k.m ആണ് മസിനഗുഡിക്ക്.
മസിനഗുഡി ഏകദേശം 320 k m ,ചുറ്റളവിലുള്ള റിസര്‍വ് ടൈഗര്‍ ഫോര്‍റസ്റ്റ്ആണ്.

ഇവിടെ 3 k m ചുറ്റളവില്‍ ഒരു കടുവ വീതം ഉണ്ടന്നാണ് കണക്ക്. മസിനഗുഡിയില്‍ ഏതുസമയം പോയാലും ആനകളെയും,കാട്ടുപോത്തുകളെയും,മയിലുകളും,വളരെയധികം മാന്‍കൂട്ടങ്ങളെയും കാണുവാന്‍ സാധിക്കും.
Photo

Post has attachment
Photo

Post has attachment
PhotoPhotoPhotoPhotoPhoto
8/5/16
7 Photos - View album

Post has attachment
Photo
Wait while more posts are being loaded