Post is pinned.Post has attachment
പ്ലാന്റഡ് അക്വേറിയം - എന്റെ ബാലപാഠങ്ങൾ. - 1 - ലൈറ്റിങ്.

അക്വേറിയം എന്നത് ഒരു ഇക്കോസിസ്റ്റം ആയാൽ മാത്രമേ ദീർഘകാല പരിപാലനം സാധ്യമാകൂ.

പ്ലാന്റഡ് അക്വേറിയത്തിലെ ഏറ്റവും ശ്രദ്ധ കൊടുക്കേണ്ടതും മുഖ്യ ഘടകവും ആയി കണക്കാക്കേണ്ടതാണ് ലൈറ്റിങ്.

ചെടികൾ പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയിലൂടെ ഊർജ്ജം ഉത്പാദിപ്പിച്ചതാണ് ജീവിക്കുന്നത് എന്ന് അറിയാമല്ലോ. ചെടികളിലെ ഹരിതകം സൂര്യപ്രകാശത്തെയും കാർബൺ ഡയോക്സൈഡിനെയും സ്വാംശീകരിച്ച് നടത്തുന്ന ഈ പ്രക്രിയയിൽ ഓക്സിജൻ പുറപ്പെടുവിക്കുന്നു. ഇത്രയും നമ്മൾ എല്ലാവരും ഏതെങ്കിലും ഒരു ഭാഷയിൽ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്.

അക്വേറിയത്തിലെ ചെടികളും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നത് പ്രകാശസംശ്ലേഷണത്തിലൂടെ തന്നെ ആണ്. ചെടികളുടെ വളർച്ച നന്നായി നടക്കണം എങ്കിൽ സ്വാഭാവികമായി അവക്ക് ലഭിക്കുന്ന എല്ലാ ഘടകങ്ങളും നമ്മൾ അക്വേറിയത്തിൽ ഒരുക്കി കൊടുക്കണം. അവിടെ ആണ് ലൈറ്റിംഗ് ഏറ്റവും നിർണ്ണായകമായ ഘടകം ആകുന്നത്. സൂര്യപ്രകാശം നേരെ അക്വേറിയത്തിൽ അടിപ്പിച്ചാൽ പായൽ പോലെ പലേ പ്രശ്നങ്ങളും ഉണ്ടാകാം. അപ്പോൾ അതിന്നു പകരം LED ലൈറ്റുകളോ ഫ്ലൂറസെന്റ് ലൈറ്റുകളോ വെക്കും. പ്രകാശ തീവ്രത അഥവാ കളർ ടെംപെറേച്ചർ അളക്കാൻ ഇന്നുപയോഗിക്കുന്ന യൂണിറ്റ കെൽവിൻ ആണ്. മൂടൽ ഇല്ലാത്ത ഉച്ച സമയത്തെ സൂര്യപ്രകാശത്തിന്റെ കളർ ടെംപറേച്ചർ 5,800 K നോട് അടുപ്പിച്ചാണ് ഉള്ളത്. സോ, പ്ലാന്റഡ് അക്വേറിയത്തിലുപയോഗിക്കേണ്ടുന്നത് 5,800 K ഫുൾ സ്പെക്ട്രം വൈറ്റി ലൈറ്റാണ്.

ഫ്ലൂറസെന്റ് ട്യൂബ് ലൈറ്റുകളിൽ തുടങ്ങാം.
സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന ഒരിഞ്ച് ഡയാ ഉള്ള ട്യൂബ് ലൈറ്റുകൾ T12 എന്നാണ് പറയുന്നത്.
അതുലും ചെറുത് T8
തള്ളവിരൽ വണ്ണത്തിൽ ഉള്ളത് T5

ഇതിൽ T5ൽ പ്ലാന്റഡ് അക്വേറിയം സ്പെസിഫിക്കേഷനില് പലേ കമ്പനികളുടെത് കണ്ടിട്ടുണ്ട്.

എന്റെ അക്വേറിയത്തിലെ ലൈറ്റിംഗ്(T8) ശരിയാകാതെ വന്നപ്പോൾ ചെടികൾ മുഴുവൻ ചീഞ്ഞ് തുടങ്ങുകയും അതിൻ ഫലമായി വെള്ളം ചീത്തയാകുകയും ഒക്കെ ആയി വളരെ പ്രശ്നം ഉണ്ടായിരുന്നു. അന്ന് തപ്പി ഇറങ്ങിയപ്പോൾ പല ട്യൂബ് ലൈറ്റുകളും വാങ്ങി ഒന്നും ശരിയായില്ല. പുതിയ രണ്ടു ട്യൂബ് ലൈറ്റ(T8) ഇപ്പോഴും വീട്ടിൽ വെറുതെ ഇരിക്കുന്നു. പ്ലാന്റഡ് അക്വേറിയത്തിനു ആവശ്യമായ ലൈറ്റില്ലാതെ , എന്നാൽ സാദാ അക്വേറിയത്തിനു വേണ്ട ലൈറ്റിംഗ് ഉണ്ട് താനും. തപ്പി തപ്പി നടന്നിട്ട് അവസാനം ആണ് ADA എന്ന കമ്പനി ഇറക്കുന്ന പ്ലാന്റഡ് അക്വേറിയത്തിന്റ റ്റിയൂബ് ലൈറ്റ് കിട്ടിയത്. വെറുതെ ഇരിക്കുന്ന റ്റിയൂബ് ലൈറ് ഒന്നിന് 200 രൂപ കൊടുത്ത് വാങ്ങിയപ്പോൾ ADA ട്യൂബ് ലൈറ്റുകൾ(T8) രണ്ടെണ്ണം വാങ്ങിയത് ഒന്നിന് 1700 രൂപയ്ക്കാണ്.
http://www.adana.co.jp/en/

ഈ രണ്ടു റ്റിയൂബ് ലൈറ്റുകൾ 20 W കൺസ്യൂമ് ചെയ്യുന്നവയാണ്. പണം മുടക്കാൻ തയ്യാറെങ്കിൽ LED ലൈറ്റിംഗ് ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്. 40 CM, 60 CM, 80 CM, 100 CM, എന്നിങ്ങനെ പല നീളത്തിലും ഇവ ലഭ്യമാണ്. സാധാരണ LED ലൈറ്റുകളുടെ വെളിച്ചം+K അല്ലാത്തത് കൊണ്ടും ഒക്കെ ആയിട്ട് വിലക്കുറവ് പ്രതീക്ഷിക്കരുത്. പതിനായിരങ്ങൾ ആകും വില.

ലൈറ്റിംഗ് എന്നത് നല്ല വെളിച്ചമുള്ള ലൈറ്റിംഗ് സിസ്റ്റം സ്‌ഥാപിക്കുന്നതിൽ തീരുന്നില്ല. കൃത്യമായി രാവിലെ ഓൺ ആക്കുകയും രാത്രി ഓഫ് ചെയ്യുകയും വേണം. പ്രകാശസംശ്ലേഷണം വഴി ഉണ്ടാക്കുന്ന ഊർജ്ജം ചെടികൾ ഉപയോഗിക്കുന്നത് രാത്രി വെളിച്ചമില്ലാതിരിക്കുമ്പോൾ ഓക്സിജൻ ആഗിരണം ചെയ്തു കൊണ്ടാണ്. യാത്ര മൂലം പലപ്പോഴും വീട്ടിൽ ഇല്ലാത്തതിനാലും കൃത്യ നിഷ്ഠ എന്നത് തൊട്ടു തേച്ചിട്ടില്ലാത്തതിനാലും കൃത്യമായ സമയത്ത് ഓൺ ഓഫ് ചെയ്യാൻ പറ്റാത്തതിനാൽ ഞാൻ ലൈറ്റിങ് ഇപ്പോൾ ഒരു ടൈമറിൽ കൊടുത്തു. രാവിലെ 7 മണിക്ക് ഓണാകും, രാത്രി ഏഴു മണിക്ക് ഓഫാകും. ടൈമർ വാങ്ങും മുന്നേ നാട്ടിൽ പോകുന്ന സമയത്ത് ഒക്കെ ഓൺ ചെയ്ടിട്ടിട്ട് പോകുക ആയിരുന്നു ചെയ്യാറ്. തിരിച്ച് വരുമ്പോഴേക്ക് പായൽ പിടിച്ചിട്ടുണ്ടാകും ടാങ്കിൽ. ഇപ്പോൾ അത്ര പ്രശനം ഇല്ല. ടൈമറിനെ കുറിച്ച് കൂടുതൽ ആക്‌സസറീസ് സെക്ഷനിൽ പറയാം.

നല്ല ലൈറ്റിംഗും കൃത്യമായ ഓൺ ഓഫ് എന്നിവയും നടക്കുന്നെങ്കിൽ പായൽ പോലെയോ ചെടികൾ ചീയൽ പോലെയോ ഒന്നും വരേണ്ടതല്ല. ചെടികൾ ചീയുന്ന പ്രശനം പിന്നെയും വരുന്നെങ്കിൽ ചെടികൾക്കായുള്ള വളങ്ങൾ (അയൺ, മഗ്നീഷ്യം,NPK) ഏതു വേണം എന്നു നോക്കി ഇടേണ്ടതാണ്.

ആരെങ്കിലും ഇതിനെതിരെ കേസെടുത്തോന്നറിയാൻ ഒരു പോസ്റ്റ്

Post has attachment
ഇതിലുണ്ടായിരുന്ന നാല് ഗോൾഡ് കളെ‌ വീണ്ടും ഗ്രൗണ്ട് ടാങ്കിലേയ്ക്ക് മാറ്റി. പുതിയ അന്തേവാസികളെ കൊണ്ടുവന്നു. രണ്ട് പ്ലാന്റുകളും.
നിയോൺ റ്റെട്രാ - പത്ത്
സ്വാർഡ് - നാലെണ്ണം (മൂന്ന് പെണ്ണുങ്ങളും ഒരാണും)
ഗപ്പി - ഒരു പെയർ.
ഒരാഴ്ച കഴിഞ്ഞപ്പോൾ സ്വാർഡ് പ്രസവിച്ചതിൽ പത്തെണ്ണത്തോളം സർവൈവ് ചെയ്തിരിക്കുന്നതായി കാണുന്നു. ചരലിനിടയിൽ ഒളിച്ച് നാച്ചുറലായി രക്ഷപ്പെട്ടതാ.
ഇത് പകൽ നല്ല വെളിച്ചം കിട്ടുന്നിടത്തിരിക്കുന്നതിനാൽ ലൈറ്റ് ഒന്നും ഫിറ്റ് ചെയ്തിട്ടില്ല. ടോർച്ച്‌ വെളിച്ചത്തിൽ ഒരു‌വീഡിയോ...

ആലപ്പുഴ മുഴുവൻ ഒരു 2 L സിലിണ്ടറുമായി കാർബൺ ഡൈ ഓക്സൈഡ് നിറക്കാൻ ഒരാഴ്ചയിലേറെയായി നടക്കുന്നു.. എറണാകുളം ഭാഗത്ത് CO2 നിറക്കുന്ന സ്ഥലം ഒന്നു പറയുമോ?

Post has attachment
Just a small update :

Got Two stand from craiglsit :D
Few new fish
+Saleel Me added more live plants in bigger one.
Last week water test :)
PhotoPhotoPhotoPhoto
1/30/17
4 Photos - View album

Post has attachment
pandu muthale ullaa agraham aarunnu oru aquarium, finally bharayum njanum koode athu angu nadappakki .. started with 30gl tank and we got a 60gl tank from neighbor who was actually moving to another place. So now we have two tank and 45 fish .. tropical setup both :) ... only thing here is we need to maintain the temp also
PhotoPhotoPhotoPhotoPhoto
2017-01-12
7 Photos - View album

Post has attachment
പുതിയ അന്തേവാസികൾ... മൂന്നാലു മാസം മുന്നെ മൂന്ന് പെയർ ബ്ലാക്ക് എയ്ഞ്ചെൽസിനെ തീരെ കുഞ്ഞായി വാങ്ങിയിട്ടതാണ്. ഇതിനകത്തുണ്ടായിരുന്ന വാൾവാലൻ ആൺ മത്സ്യത്തിന്റെ ബാലൻസ് പോയതായി കണ്ടു. ഇവന്മാർ അവന്റെ വാല് കട്ട് ചെയ്തോന്ന് സംശയം. എന്തായാലും താമസിയാതെ സക്കർ ക്യാറ്റ് മാത്രം ഇവർക്ക് കൂട്ടായി നിലനിർത്താനാണ് തീരുമാനം.
നല്ല വളർച്ചയുണ്ട്. പി.എച്ച് കുറഞ്ഞ കിണർ വെള്ളം ഇവർക്ക് നല്ല വളർച്ച നൽകുമെന്ന് പറയുന്നു.
Photo

Post has attachment
Photo

Post has attachment
വീട്ടിലെ അക്വേറിയം. സിറ്റിംഗ് റൂമിനും ഡൈനിങ്ങ് റൂമിനും ഇടയ്ക്കു ഉണ്ടായിരുന്ന ഷോകേസ് പൊളിച്ചു കളഞ്ഞു അവിടെ ഉണ്ടാക്കി. 5 അടി വീതി. 2.5 അടി ഉയരം 1 അടി കനം. ഇപ്പോൾ ചെറിയ മത്സ്യങ്ങൾ മാത്രം.
Photo

Post has attachment
Wait while more posts are being loaded