Post has shared content
മറക്കാനൊക്കുമോ.......
ചെറുതെങ്കിലും ഈ വലിയ മനുഷ്യനെ.....
പാണ്ഡനാടിന്റെ രക്ഷകരെ...........
ഞാൻ പൊടിയാടിക്കാരൻ വിഷ്ണു.
ദുരന്ത ദിവസങ്ങളിൽ ഞാൻ കണ്ട കാഴ്ചകളിൽ എന്റെ
മനസ്സിനെ ഒരുപാട് സ്വധീനിച്ച രണ്ടു ദിവസങ്ങൾ.
ആഗസ്റ്റ്‌ പതിനാറാം തീയതി വെളുപ്പിന് ഞാൻ പരുമല
ക്ക് ഇല്ലിമല പാലത്തിലെത്തുന്നത് എന്റെ പെങ്ങൾ വീണ
യെയും കുടുംബത്തെയും രക്ഷപെടുത്തുക എന്ന ലക്ഷ്യവു
മായിട്ടായിരുന്നു. താഴത്തെ നില മുഴുവനും വെള്ളം കയറി ടെറസ്സിന്റെ മുകളിൽ അഭയം പ്രാപിച്ചിരിക്കുന്ന പെങ്ങളെയും കുടുംബത്തെയും രക്ഷപെടുത്തുക മാത്രമായിരുന്നു മനസ്സിൽ.
അവിടെയെത്തുമ്പോൾ വളരെ കുറച്ച് ആളുകൾ മാത്രമെ പാലത്തിലുണ്ടായിരുന്നുള്ളൂ.
അതിൽ പൊക്കം കുറത്ത ഒരു മനുഷ്യന്റെ നേതൃത്വത്തിൽ അഞ്ചുപേരടങ്ങുന്ന ഒരു സംഘം വെള്ളത്തിലേക്കിറങ്ങി നീന്തിയും. ചാടിയും സമീപ വീടുകളിൽ നിന്നും ആളുകളെ രക്ഷപെടുത്തുന്ന കാഴ്ചയാണ് കാണുന്നത്.
ആ നീളം കുറഞ്ഞ മനുഷ്യന്റെ മുഖം മായാതെ, മങ്ങാതെ എന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. സ്വന്തം ജീവനെപ്പറ്റി ചിന്തിക്കാതെ രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുന്ന അഞ്ചു പേർ. ഒറ്റക്കെട്ടായി, ഒരൊറ്റ മനസ്സായി ആ പൊക്കം കുറഞ്ഞ മനുഷ്യന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ജീവൻ രക്ഷിക്കുന്ന പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്ന അഞ്ചു പേർ.
പെങ്ങളെയും കുടുംബത്തെയും രക്ഷിക്കൂ ക യെന്ന സ്വാർത്ഥത നിറഞ്ഞ മനസ്സുമായി എത്തിയിരിക്കുന്ന ഞാൻ ആ മനുഷ്യന്റെ മുന്നിലേക്കെത്തി. എന്റെ പെങ്ങളെയും കുടുംബത്തെയും രക്ഷികണമേ എന്ന് കേണപേക്ഷിച്ചു. നിലവിളിച്ചു കൊണ്ട് നിൽക്കുന്ന എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് ആ മനുഷ്യൻ പറഞ്ഞു, ഞങ്ങൾക്കു ജീവൻ അവശേഷിക്കുന്നുവെങ്കിൽ തീർച്ചയായും ഞങ്ങൾ അവരെ രക്ഷിക്കും.
എന്ത ചെയ്യണമെന്നറിയാതെ മരവിച്ചു നിൽക്കുന്ന എനിക്കു ആ കുറുകിയ മനുഷ്യന്റെ വാക്കുകൾ, ഈശ്വരന്റെ തലോടൽ പോലെയാണ് തോന്നിയത്.
അദ്ദേഹം പറഞ്ഞു.... ബോട്ടുകൾക്ക് വിളിച്ചിട്ടുണ്ട്, അവ ഇപ്പോഴെത്തും, നല്ല ഒഴുക്കാണ്, അടുത്തയാളും
ബോട്ടിലേക്ക് കയറാൻ ഭാവിച്ചു. കുറുകിയ മനുഷ്യൻ ആ ആളിനെ തടഞ്ഞു.താങ്കർക്കു നീന്തറിയില്ല- താങ്കൾ കയറണ്ട- ബോട്ടിലേക്കു കയറാൻ ശ്രമിച്ചയാൾ പറഞ്ഞു.’.” സാരമില്ല ചേട്ടാ, ചേട്ടൻ ഒറ്റക്കു പോകണ്ട, മരിക്കുകയാണങ്കിൽ നമുക്കൊരുമിച്ച്” അയ്യാളും ബോട്ടിൽ കയറി. ആ സുഹൃത്തുക്കളുടെ ഒരു മ അത്ഭുതപ്പെടുത്തി. “ മരിക്കുകയാണെങ്കിൽ നാം ഒരുമിച്ച്” എന്ന വാക്ക് ഒരിടി മുഴക്കം പോലെ ഇന്നും കാതുകളിൽ മുഴങ്ങുന്നു.
ബോട്ടു സ്റ്റാർട്ടായി., പെങ്ങളെ രക്ഷിക്കണം എന്ന എന്റെ സ്വാർത്ഥത- ഞാനും വരുന്നു, വീട് ഞാൻ കാട്ടിത്തരാം, ആ കുറുകിയ മനുഷ്യനോട് ഞാൻ പറഞ്ഞു, അദ്ദേഹം അതിനനുവദിച്ചു.
ഞങ്ങൾ മൂന്നു പേരും, ബോട്ട് ഡ്രൈവറും, വഴികാട്ടാൻ മറ്റൊരാളും, ഞങ്ങൾ അഞ്ചു പേർ ഇല്ലിമല പാലത്തിൽ നിന്നും ആദ്യത്തെ രക്ഷാപ്രവർത്തന ബോട്ട് യാത്രയായി
ഞാൻ വീണ്ടും ആ കുറുകിയ മനുഷ്യനോട് പറഞ്ഞു, എന്റെ പെങ്ങൾ, അവരെ രക്ഷിക്കണം, ഞാൻ കൂടുതൽ സ്വാർത്ഥനായി - എന്റെ മനസ്സിൽ ആ പത്തിൽ അകപ്പെട്ടു കിടക്കുന്ന പെങ്ങളും കുടുംബവും മാത്രം.
എന്നെ സമാധാനിപ്പിച്ചു കൊണ്ട് ആ മനുഷ്യൻ പറഞ്ഞു, ഒരു വർഷമായി തളർന്നു കിടക്കുന്ന സന്തോഷ് എന്ന ഒരു ചെറുപ്പക്കാരൻ - സന്തോഷ് - ഇനിയും താമസിച്ചാൽ അദ്ദേഹത്തെ നമുക്ക് രക്ഷപെടുത്താൻ കഴിയില്ല, ആദ്യം അദ്ദേഹത്തെ രക്ഷിക്കണം, പിന്നീട് പെങ്ങളെ രക്ഷപെടുത്താം - അദ്ദേഹം എന്നെ സമാധാനിപ്പിച്ചു
ബോട്ട് വലിയ റോഡിലൂടെ, നിലയില്ലാക്കയത്തിലൂടെ മുന്നോട്ട്, വലിയ റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു, ഇടുങ്ങിയ വഴി, ദുർഗ്ഗ So പിടിച്ച വഴി, ബോട്ട് ഓടിക്കാൻ കഴിയുന്നില്ല. അപകടകരമായ അവസ്ഥ, ബോട്ട് പലതിലും ഇടിച്ചു.ഇലക്ട്രിക് പോസ്റ്റിന്റെ മുകളറ്റം വരെ വെള്ളം.ലൈൻ കമ്പിയിൽ ഞാന്നു കിടന്നും മറ്റും ബോട്ടു നിയന്ത്രിച്ചു....
ഒഴുക്കിന്റെ ശക്തി കൂടി.ബോട്ടിന്റെ നിയന്ത്രണം തെറ്റുന്നു......... പലപ്പോഴും ബോട്ടു മറിയുന്ന അവസ്ഥ, ഞങ്ങൾ ഭയന്നു വിറച്ചു.... പിന്തിരിയണം എന്ന് തോന്നിക്കുന്ന അവസ്ഥ... നമുക്ക് തിരിച്ചു വിടാം - ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു...... മരണത്തെ മുന്നിൽ കണ്ടു -ശക്തമായ ഒഴുക്ക്..... നിലയില്ലാക്കയം
പക്ഷെ ആ കുറുകിയ മനുഷ്യൻ പിന്തിരിയാൻ തയ്യാറായില്ല... അദ്ദേഹം ബോട്ടുഡ്രൈവർക്ക് ധൈര്യം പകർന്നു കെണ്ടേ യി രു ന്നു –
ഞങ്ങളെയും കൊണ്ട് ശക്തമായ ഒഴുക്കിനെയും അതിജീവിച്ച് ബോട്ട് മുന്നോട്ടു തന്നെ.. കുതിച്ചു..... പലപ്പോഴുo മഹാപ്രളയത്തിന്റെ നടുവിലേക്ക് മരണം ഞങ്ങളെ ക്ഷണിച്ചു വെങ്കിലും ആകുറുകിയ മനുഷ്യന്റെ നിശ്ചയദാർഡ്യം അതിനനുവദിച്ചില്ല - അദ്ദേഹം ബോട്ടു ഡ്രൈവർക്ക് കൂടുതൽ കൂടുതൽ കരുത്തു പകർന്നു.......
കുത്തൊഴുക്കിനെ തോൽപ്പിച്ചു കൊണ്ട് ബോട്ട് സന്തോഷിന്റെ വീടിന്റെ അടുത്തെത്താറായി... ഒഴുക്കിന്റെ ശക്തി ബോട്ടിനെയും മറിച്ചു കളയും എന്ന അവസ്ഥ.ബോട്ട് വട്ടം കറങ്ങി.... ഞാൻ ബോട്ടിൽ കമഴ്ന്ന് കിടന്ന് വട്ടം പിടിച്ചു.ബോട്ട് ശക്തമായ ഒഴുക്കിൽ പെട്ട് നിയന്ത്രണം തെറ്റി തൊട്ടടുത്തകവുങ്ങിൽ വട്ടമിടിച്ചു..... ഇടിയുടെ ആഖാതത്തിൽ കവുങ്ങിന്റെ മുകൾവശം രണ്ടായി ഒടിഞ്ഞ് താഴേക്ക് പതിച്ചു... അതിൽ ഒരു കഷ്ണം ബോട്ടുഡ്രൈവറിന്റെ വയറിലേക്ക് തറച്ചു കയറി - ഡ്രൈവർ അലറിക്കരഞ്ഞ് ബോട്ടിലേക്കു വീണു... മലർന്നുകിടക്കുന്ന അദ്ദേഹത്തിന്റെ വയറ്റിൽ തറച്ചു കയറിയ കവുങ്ങിൻ കഷണം...... ഞങ്ങൾ പതറി....... പതറാത്ത ആ കുറുകിയ മനുഷ്യൻ ബോട്ടു ഡ്രൈവറുടെ അടുക്കലേക്ക് പാഞ്ഞെത്തി..... പള്ളയിൽ തറച്ചു കയറിയ കവുങ്ങിൻ കഷണം ആ മനുഷ്യൻ വലിച്ചൂരി.... ചോര ചീറ്റി...... ബോട്ടുനിറയെ കട്ടച്ചോര...... ആ മനുഷ്യൻ മുണ്ട് ഉരിഞ്ഞ് കൂടെയുള്ള ആളിന്റെ കയ്യിലേക്കെറിഞ്ഞു.... മൂന്നായി നീളത്തിൽ മടക്കിത്തരാൻ ആവശ്യപ്പെട്ടു. വയറ് തപ്പിപ്പിടിച്ച് ആമുണ്ട് കൊണ്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ വയർ വട്ടം കെട്ടി....
എല്ലാവരും പറഞ്ഞു.... ഇനി സന്തോഷിനെയെടുക്കണ്ട.... ഇദ്ദേഹത്തെ രക്ഷിക്കൂ.... ഈ സമയം അതീവ ഗുരുതരാവസ്ഥയിലായ ഡ്രൈവർ പറഞ്ഞു... എന്നെ മാത്രം രക്ഷിക്കണ്ടാ.... അദ്ദേഹത്തെയും രക്ഷിക്കൂ.... എല്ലാവരും പതറി..... ഒരു വശത്ത് കുത്തൊഴുക്ക്.... മറുവശത്ത് മരണത്തോട് മല്ലടിക്കുന്ന ബോട്ട് ഡ്രൈവർ...
അവിടെയും പതറാത്ത ആ വലിയ മനുഷ്യൻ അവസാന വാക്കായി... സന്തോഷിനെയും കയറ്റൂ.... നിലയില്ലാക്കയത്തിൽ - പ്രളയത്തിന്റെ താണ്ഡവ ന്യത്തത്തിൽ - കുത്തൊഴുക്കിൽ ആ മനുഷ്യന്റെ തീരുമാനം അന്ത്യശാസനമായി മാറി.... ആ തീരുമാനം നടപ്പായി.... നിശ്ചലനായി കിടക്കുന്ന സന്തോഷിനെ കിടക്കയോട് പൊതിഞ്ഞ് നിലയില്ലാ കയത്തിലൂടെ ഒഴുക്കിനെ അതിജീവിച്ചു കൊണ്ട് ബോട്ടിൽ കയറ്റി....
ബോട്ട് സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നു.... സ്റ്റാർട്ടാകുന്നില്ല.... സ്റ്റാർട്ടായാൽ തന്നെ നിയന്ത്രിക്കാൻ പ്രൈവറില്ല.... കുത്തൊഴുക്ക്.... ആ കുറുകിയ മനുഷ്യൻ ഞങ്ങൾക്കു ധൈര്യം തന്നു... നമുക്ക് ഇവരെ രക്ഷപെടുത്തണം..... അദ്ദേഹം എല്ലാവരെയും ധൈര്യപ്പെടുത്തി.... ഒരാളെ രക്ഷപെടുത്താൻ പോയിടത്ത് രണ്ടു പേരുടെ ജീവനുമായി ഒഴുക്കിനോട് മല്ലടിക്കേണ്ട അവസ്ഥ... ആ മനുഷ്യൻ ഞങ്ങളെ ചേർത്തുനിർത്തി, ധൈര്യം തന്നു.... ഞങ്ങൾ ഒത്തു പിടിച്ചു.... നിഷ്കാമിയായ.... അചഞ്ചലനായ.... ദൃഢചിത്തനായ..... ആ ചെറുതെങ്കിലും വലിയ മനുഷ്യനെ ഞങ്ങൾ എല്ലാവരും അനുസരിച്ചു.
കയ്യിൽ കിട്ടിയ മരച്ചില്ലകളെ ആയുധ മാക്കി.... ഒഴുക്കിനെ അതിജീവിച്ച് കയ്യിൽ കിട്ടിയ കമ്പൂ ന്നി ബോട്ട് മുന്നോട്ടു നീങ്ങി... അധികദൂരം മുന്നോട്ടു പോകുവാൻ സാധിച്ചില്ല... ഒഴുക്കിൽ ബോട്ട് മറിയുന്ന അവസ്ഥ... കൂടെയുള്ളവർ സന്തോഷിനെയും രത്നകുമാർ എന്ന ഡ്രൈവറെയും ബോട്ടിനോട് ചേർത്ത് വട്ടം പിടിച്ചു... ഒഴുക്കിൽ പെട്ട് ബോട്ട് ആടിയുലഞ്ഞു... ബോട്ട് ദിശതെറ്റി..... മരക്കൂട്ടങ്ങളുടെ കയറി...
അവിടെയും ആകുറുകിയ മനുഷ്യന്റെ മായ തിരുമാനം നിർദ്ദേശമായി..ബോട്ടിനെഒഴുക്കിന്റെ ദിശയിലേക്ക് വിടു..... തൊട്ടടുത്ത മരങ്ങബോട്ടിനെഒഴുക്കിന്റെ ദിശയിലേക്ക് വിടു..... തൊട്ടടുത്ത മരങ്ങളിൽ പിടിച്ചും, കമ്പുകൊണ്ട് നിയന്ത്രിച്ചും ബോട്ട് ഒഴുക്കിലൂടെ പുഞ്ചയിലെത്തി, ബോട്ടിലിരുന്നു കൊണ്ട് പോസ്റ്റിന് മുകളിലെ ലൈൻ കമ്പിയിൽ പിടിക്കാം, - ആഴത്തെക്കുറിച്ചോർത്ത പ്പോൾ എന്റെ ഉള്ളു കിടുങ്ങി ''' സകല ഈശ്വരൻമാരോടും പ്രാർത്ഥിച്ചു.... രക്ഷിക്കണേ എന്ന്..... ആരോ എഞ്ചിൻ സ്റ്റാർട്ടു ചെയ്യാൻ വീണ്ടും ശ്രമിച്ചു..... ഈശ്വരന്റെ കടാക്ഷം... രണ്ടടിച്ചപ്പോൾ എഞ്ചിൻ സ്റ്റാർട്ടായി.... അപ്പോഴാണ് ബോട്ടോടിക്കാൻ ഡ്രൈവറില്ല എന്ന പ്രശ്നം....
ഈ സമയം അത്യാസന്ന നിലയിലായ ബോട്ട് ഡ്രൈവർ രത്നകുമാർ അ കുറുകിയ മനുഷ്യനോട് പറഞ്ഞു.... എന്നെയൊന്ന് എഞ്ചിന്റെയടുക്കൽ എഞ്ഞിക്കൂ.... ഞാൻ ബോട്ടോടിക്കാം...... മനസ്സില്ലാ മനസ്സോടെ ആ മനുഷ്യൻ ബോട്ട് ഡ്രൈവറെ ഇരു കൈകളിലും കോരിയെടുത്ത് എഞ്ചിന്റെ സൈഡിലിരുത്തി.... അദ്ദേഹം ഒരു കൈ കൊണ്ട് വയറ് പൊത്തി പിടിച്ച് മറുകൈ കൊണ്ട് വേദന കടിച്ചമർത്തി ബോട്ടോടി .ച്ചു..... അത് മവിശ്വാസത്തി ന് ആ കുറുകിയ മനുഷ്യൻ നിഴൽ പോലെ കൂടെയും... അര മണിക്കൂർ സമയം കൊണ്ട് ആ ബോട്ട് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കരക്കടുത്തു..... അപ്പോഴേക്കും നൂറുകണക്കിനാളുകൾ കരയിലെത്തിയിരുന്നു.......
അവരെല്ലാവരും ആ കുറുകിയ മനുഷ്യനെ ചേട്ടാ... ചേട്ടാ.. എന്ന് വിളിക്കുന്നുണ്ടായിരുന്നു... എല്ലാവർക്കും ഒരേ ശബ്ദം.... ഒരേ മനസ്സ്...... എനിക്കു മനസ്സിലായി ഈ മനുഷ്യൻ ഇവരുടെയൊക്കെയാരോ ആണ്..... എന്ന്.....
ബോട്ടിൽ നിന്നും അവരെല്ലാവരും ചേർന്ന് രണ്ടു പേരെയും ഇറക്കി.
വീണ്ടും ആ വലിയ മനുഷ്യന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നോട്ട്.... എനിക്കത്ഭുതം... മരണത്തോട് മല്ലടിച്ച്..... മരണത്തെ മുഖാമുഖം കണ്ട.... പ്രളയത്തിന്റെ ഭീകരത... ആ പത്തിന്റെ രൗദ്രഭാവം... ഇത് കണ്ടറിഞ്ഞ എങ്ങനെ വീണ്ടും ആഴക്കയങ്ങളിലേക്കിറങ്ങാൻ സാധിക്കുന്നു......
എന്നിക്കുത്തമ വിശ്വാസം.. അവർ രക്ഷകർ... ഈശ്വരന്റെ പ്രതിപുരുഷൻമാർ.... അവർക്കു മരണമില്ല... ഞാൻ ഉറപ്പിച്ചു... ഞാൻ വീണ്ടും അവരുടെ കൂടെ ബോട്ടിൽ കയറി... എനിക്ക് പെങ്ങളെയും കുടുംബത്തെയും രക്ഷിക്കണം...
അനവധി നിരവധി തവണ പ്രളയതാണ്ഡവത്തെ അതിജീവിച്ച് ബോട്ട് മുന്നോട്ട് പോയി...... ഗർഭിണികൾ, കുട്ടികൾ, അമ്മമാർ, സഹോദരിമാർ, സഹോദരൻമാർ, അംഗവൈകല്ല്യമുള്ളവർ, തുടങ്ങി നൂറുകണക്കിനാളു കൾക്ക് ആകുറുകിയ മനുഷ്യനും കൂട്ടരും രക്ഷകരായി, പ്രളയത്തെ അതിജീവിച്ച് അന്ന് സന ധ്യക്കു മുന്നേ ആ മനുഷ്യനും കൂട്ടരും നൂറുകണക്കിനാളുകളെ രക്ഷപെടുത്തുന്നതിന് ഞാൻ സാക്ഷിയായി.....
സമയം ഏതാണ്ട് സന്ധ്യയോടടുത്തു... ഇരുട്ടു തുടങ്ങി.... എന്നാൽ ആ മനുഷ്യൻ പിൻമാറാൻ തയ്യാറായില്ല..... അനവധി തവണ മരണം മുന്നിൽ കണ്ട ആ മനുഷ്യന്റെ ആ മനുഷ്യന്റെ പ്രവർത്തി എന്നെ അത്ഭുതപ്പെടുത്തി....
MAM സ്കൂളിന്റെ അടുക്കൽ 3 കുട്ടികളും വൃദ്ധയായ മാതാവും, കുട്ടികളുടെ അമ്മയും കുടുങ്ങി കിടക്കുന്നു.. എങ്ങനെയു അവരെ രക്ഷി ക്കണം.. പല തവണ അവിടേ ക്കു പോയെങ്കിലും ഭയാനകമായ പോകാൻ സാധിക്കുന്നില്ല... പല തവണ ഇതേ സ്ഥലത്തേക്കുപോയതാണ്..... അപകടത്തിൽ പല തവണ പെട്ടതാണ്.... എന്നിട്ടും അവരെയും രക്ഷിച്ചേ അsങ്ങൂ എന്ന അദ്ദേഹത്തിന്റെ തീരുമാനം.. എതിർപ്പുകളെ അതിജീവിച്ചു കൊണ്ട് വീണ്ടും രക്ഷാപ്രവർത്തനത്തിനിറങ്ങുവാൻ
നിർബന്ധിതമാക്കി.......
ബോട്ട് കുത്തൊഴുക്കിൽ മുന്നോട്ടു കുതിച്ചു.M AMസ് കുളിന്റെ അടുക്കലെത്താൻ അല്പദൂരം ബാക്കി നിൽക്കെ ഒഴുക്കിൽ പെട്ട് നിയന്ത്രണംതെറ്റി ബോട്ട് തകർന്നു.......
തത്കാലത്തേക്ക് നിർത്തിവച്ച രക്ഷാപ്രവർത്തനം പതിനേഴാം തീയതിയും തുടർന്നു. ഏകദേശം 2000 ത്തോളം ആളുകളെ ആ പൊക്കം കുറഞ്ഞ മനുഷ്യന്റെ
നേതൃത്വത്തിൽ രക്ഷപെടുത്തി.....
പക്ഷെ എന്റെ പെങ്ങളെയും കുടുംബത്തെയും രക്ഷപെടുത്താൻ അന്നും കഴിഞ്ഞില്ല.... എല്ലാത്തിനും സാക്ഷിയായി ബോട്ടിൽ ഞാനുണ്ട്.... പെങ്ങളെയും കുടുബത്തെയും രക്ഷപെടുത്തുക എന്ന ലക്ഷ്യവും മായി....... ബോട്ടിൽ നിന്നിറങ്ങുമ്പോൾ അദ്ദേഹമെന്നെ നെഞ്ചോടു ചേർത്തു പിടിച്ചു പറഞ്ഞു.... ഭയക്കരുത്... അവർക്ക് ഒന്നും സംഭവിക്കില്ല... നാം അവരെ രക്ഷപെടുത്തും..... ഈ രണ്ടു ദിവസം കൊണ്ട് രണ്ട് സംവത്സരത്തിന്റെ പരിചയവും ബന്ധവും എനിക്കദ്ദേഹത്തോട്ടു തോന്നി.... എനിക്കദ്ദേഹത്തിലും... കൂടെയുള്ളവരിലും ഉള്ള വിശ്വാസം ആയിരം മടങ്ങ് വർദ്ധിച്ചു...
കാരണം ഈ രണ്ടു ദിവസം അവരെ പഠിക്കാൻ ഈശ്വരൻ എനിക്ക് നൂറു, നൂറ വസരങ്ങൾ തന്നു.16, 17, തീയതികളിലെ പണ്ഡനാട്ടെ രക്ഷാപ്രവർത്തനത്തിൽ ആ ചെറിയ മനുഷ്യന്റെ നേതൃത്വത്തിലുള്ള നിഷ്കാമികളായ, അചഞ്ചല രായ ഒരു കൂട്ടം ആളുകളെ മാത്രമാണ് രക്ഷകരായി ഞാനവിടെ കണ്ടത്. പതിനെട്ടാം തീയതി രാവിലെ 5.30 തി നു തന്നെ വീണ്ടും മൂന്നാം ദിവസവും രക്ഷാപ്രവർത്തനം ആരംഭിച്ചു. ഏകദേശം 11.30തോടെ എന്റെ പെങ്ങളെയും കുടുംബത്തെയും, അവിടെ അഭയം തേടിയിരുന്ന 9 കുടുംബങ്ങളെയും അവിടെ നിന്നും രക്ഷപെടുത്താൻ സാധിച്ചു...
ദൈവം എന്നെ പലതും പടിപ്പിച്ചു. ആദ്യം തന്നെ പെങ്ങളെയും, കുടുംബത്തെയും രക്ഷ പെടുത്തണമെന്ന സ്വാർത്ഥ ചിന്തയുമായി ബോട്ടിൽ കടന്നു കയറിയ എന്നെ നീണ്ട 60 മണിക്കൂർ സമയം, മഹാപ്രളയത്തിന്റെ ഭീകരത നേരിട്ടു കാണുവാനും, രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാക്കുവാനും ദൈവം നിശ്ചയിച്ചു.
കരക്കെത്തിയ ഞാൻ ആ പൊക്കം കുറഞ്ഞ മനുഷ്യന്റെ കരങ്ങളി ൽ മുറുകെ പിടിച്ചു. നന്ദി പറയേണ്ടതെങ്ങനെയാണ് എന്നെനിക്കറിയില്ല.... നന്ദി പറയാൻ വാക്കുകളില്ല... ഞാൻ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കു നോക്കി. നിറപുഞ്ചിരിയുമായി എന്നെ നോക്കി നിൽക്കുന്ന അദ്ദേഹത്തോടു ഞാൻ ചോദിച്ചു.... അങ്ങയുടെ പേരെന്താണ്.... അദ്ദേഹം പറഞ്ഞു.... ഞാൻ വിനോദ്...... മാവേലിക്കരയിൽ ഉമ്പർ നാട് സ്വദേശി....... സേവാഭാരതിയുടെ പ്രവർത്തകൻ.......
പിരിയാൻ മനസ്സില്ലയെങ്കിലും പെങ്ങളെയും കുടുംബത്തെയും വീട്ടിലെത്തിക്കേണ്ടതു കൊണ്ട് ഞാൻ നാട്ടിലേക്ക് യാത്ര തിരിച്ചു...
നാട്ടിലെത്തിയ എനിക്ക് രക്ഷാപ്രവർത്തകരിൽ ആ ചെറിയ മനുഷ്യനെ മറക്കാൻ കഴിയുന്നില്ല..... അദ്ദേഹത്തെ വീണ്ടും കാണണമെന്ന തോന്നൽ..
തിരുവോണ ദിവസം ഞാൻ അദ്ദേഹത്തെയ ന്വേഷിച്ച് ഉമ്പർ നാട് എന്ന സ്ഥലത്ത് ചെന്നു....... ആദ്യ അന്വേഷണത്തൽ തന്നെ
കടക്കാരൻ പറഞ്ഞു... നമ്മുടെ വിനോദ്.. വിടു കാട്ടി തന്നു.. ഞാൻ വീട്ടിലേക്കു ചെന്നു.. അദ്ദേഹത്തിന്റെ അമ്മ... രണ്ടു കുട്ടികളെയും കളിപ്പിച്ചു കൊണ്ട് സിറ്റൗട്ടിൽ ഇരിക്കുന്നു.... ഞാൻ ചോദിച്ചു... വിനോദ് ചേട്ടന്റെ...
ഞാൻ അവന്റെ അമ്മയാണ്.. മോൻ എവിടെ നിന്നു വരുന്നു.... ഞാൻ മറുപടി പറഞ്ഞു....
ചേട്ടനെന്തിയേ.... ഒന്നു കാണണമായിരുന്നു... അമ്മയോടു പറഞ്ഞു.....
ആ അമ്മയുടെ മറുപടി അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു.... മോനെ പതിനഞ്ചാം തീയതി രാത്രി ഇവിടെ നിന്നു പോയതാണ്... ദുരിതാശ്വാസ പ്രവർത്തനത്തിന്.... വിളിച്ചിട്ട് കിട്ടുന്നുമില്ല.
അക്ഷ രാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി... തിരുവോണ നാളിലും ".. സ്വന്തം വീടിനെപ്പറ്റി ചിന്തിക്കാതെ, കൂട്ടികളെപ്പറ്റി ചിന്തിക്കാതെ പ്രളയഭൂമിയിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്ന ആ മനുഷ്യൻ ഹിന്ദു എന്ന സംഘടനയുടെ സംസ്ഥാന നേതാവാണ് എന്ന വസ്തുത
എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്... പക്ഷെ സേവാഭാരതിയുടെ ദുരന്തമുഖത്തെ പ്രവർത്തനം എന്റെ കണ്ണുതുറപ്പിച്ചു... ദുരന്തത്തിന്റെ ഭീകര നാളുകളിൽ എല്ലാവരും പകച്ചു നിന്ന പ്പോഴും, ഭയന്നു പിൻമാറിയ പ്പോഴും,....... പ്രശസ്തിക്കു ശ്രമിക്കാകെ, മരണത്തെ വകവക്കാതെ. പ്രളയഭൂമിയിൽ പ്രവർത്തിച്ച ഇത്തരം ആളുകൾ ഒരുപാടുണ്ട്.... അവരെ വന്ദിച്ചില്ലെങ്കിലും, നിന്ദിക്കുന്നത് മഹാപാപവും ദു:ഖകരവുമാണ്...
ഒരു പക്ഷെ ഏതെങ്കിലുമൊരു സംഘടനയുടെ സംസ്ഥാന നേതാവ് ദുരന്തമുഖത്ത് ഒഴുക്കിനെ അതിജീവിച്ച് ആഴക്കയങ്ങളിലേക്കിറങ്ങി ആയിരക്കണക്കിനാളുകളെ രക്ഷപെടുത്തിയിരി ക്കുന്നു എന്നുണ്ടെങ്കിൽ അത് ഹിന്ദു ഐക്യവേദി സംസ്ഥാന നേതാവ് വിനോദ് ചേട്ടനും കൂട്ടരുമാണ്... കാരണം അവർ സേവാഭാരതിയുടെ പ്രവർത്തകരാണ്..... അവരെ മരണത്തിനു പോലും തോൽപ്പിക്കാൻ സാദ്ധ്യമല്ലയെന്ന് രണ്ടര ദിവസത്തെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു.....
ഈ പ്രളയം എന്നെയും ഒരു പാട് മാറ്റിമറിച്ചു:... ഇനി ഒരു ജീവിത മുണ്ടെങ്കിൽ അത് സേവാഭാരതി യോടൊപ്പമായിരിക്കും എന്നോർമ്മിപ്പിച്ചു കൊണ്ടും...... ഇത്രയും എഴുതിയില്ലെങ്കിൽ അത് ഈശ്വരനിന്ദയായിരിക്കും എന്നു സ്മരിച്ചു കൊണ്ടും ചെറുതെങ്കി ലും ആ വലിയ മനുഷ്യൻ (വിനോദ് ഉമ്പർ നാടും കൂട്ടരും) എന്റെ മനസ്സിൽ മുപ്പത്തിമുക്കോടി ദേവൻമാരുടെ കൂട്ടത്തിൽ ഞാൻ പ്രതിഷ്ടിച്ചിരിക്കുന്നു എന്നു പറഞ്ഞു കൊണ്ടും....... അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ മുഴുവൻ നിസ്വാത്ഥ സേവകരെയും സ്മരിച്ചു കൊണ്ടും ഈ വാക്കുകൾ ഈശ്വരസവിതത്തിൽ സമർപ്പിക്കുന്നു
വിഷ്ണു നീരേറ്റുപുറം, പൊടിയാടി
Photo
Photo
01/09/2018
2 Photos - View album

Post has attachment
#KSEB OFFER
KSEB bill payment offers
KSEB bill payment offers
weneedoffers.blogspot.in

Post has attachment

Post has attachment
Good evening all
Photo

Post has attachment
Photo

Post has shared content
The only #railway station in #Pathanamthitta district at #Thiruvalla is reeling under #acute water #shortage, posing much hardship to the #passengers as well as the #staff on duty.

The #lavatories, #urinals, and #wash rooms at the #railway #station have been remaining closed since the #past two days for want of #water.

The #deep well at the railway station #yard has almost turned dry in the scorching #summer heat, leaving the railway #authorities totally dependent on the #Kerala #Water #Authority for the daily water requirement.

The #KWA has been #supplying water to the railway #station once in #three days, which is grossly insufficient to #meet the daily water #requirement there, according to official sources.

The railway station authorities were #forced to close the lavatories, urinals and wash rooms at both the #general #waiting room and the #ladies’ waiting room for the #past two days due to water shortage, leaving the #passengers at the #receiving end.

Railway sources told #The #Hindu that the daily water #requirement at the #Thiruvalla station was not less than 25,000 #litres. The acute water shortage over the past one week has #badly affected the #cleaning of #toilets, #urinals, and #station premises.

The #water shortage has also affected the #functioning of the #refreshment stalls as well as the tea and #snack kiosks. The Railway #Mail Service complex attached to the railway station too has been reeling under water #shortage.

There were also #allegations of an ‘underhand deal’ between a section of the KWA field #staff and the apartment #lobby for diverting the water supply to the high rise #apartments in the #locality.

The #Thiruvalla #Vigilance #Council president, #P.D. George, has called upon the #Railways and the #KWA authorities to take #necessary steps to #address the water #scarcity at the station #immediately.

 
Download #IRCTC #App:-
Android Google Play - http://goo.gl/kRbxLo
iOS iTunes - http://goo.gl/dCeyXa
Photo

Post has attachment

Post has attachment
Happy #onam
Photo

Post has attachment
Digilocker by govt of India, Is it safe ! 5 reasons to not use Digilocker.

Post has attachment
Digilocker from Govt of India
Wait while more posts are being loaded