Post is pinned.
ഉപകാരപ്രദമായ പോസ്റ്റുകൾ
വീണ്ടും വീണ്ടും റെഫർ ചെയ്യേണ്ടി വരുന്ന ചില പോസ്റ്റുകൾ/ലിങ്കുകൾ സൗകര്യത്തിനായി ഒരു പോസ്റ്റിൽ ആക്കി പിൻ ചെയ്തു വയ്ക്കുന്നു. കൂടുതലായി ചേർക്കണമെന്നുള്ളവ കമന്റ് ചെയ്താൽ ഇതിലേക്ക് ചേർക്കുന്നതായിരിക്കും.

ഉബുണ്ടു 14.04 ൽ മലയാളം (വീഡിയോകൾ) : https://plus.google.com/113769093130662598701/posts/iXjLKxAprLn

ഉബുണ്ടു 14.04 ഇൻസ്റ്റാൾ ചെയ്ത ശേഷം ചെയ്യാവുന്ന ചില കാര്യങ്ങൾ : https://plus.google.com/u/0/116679255733621535306/posts/F1wqroS8Dk4

ലിനക്സിൽ എങ്ങിനെ മലയാളം എഴുതാം : https://plus.google.com/113769093130662598701/posts/QpMhdaUxCHo

ഉബുണ്ടു യൂണിറ്റിയില്‍ മലയാളം : http://narayam.in/malayalam-in-ubuntu-unity/

Installing Ubuntu With Windows as Dual Boot : http://www.kurianos.com/wordpress/?cat=15&paged=7

IBus Installing and Configuration For Malayalam : http://www.kurianos.com/wordpress/?cat=24&paged=6

ലിനക്സ് ലൈവ് സിഡി/ഡിവിഡി : https://plus.google.com/113769093130662598701/posts/cnJe5eJy6bE

ലിനക്സ് ലൈവ് യുഎസ്‌‌ബി : https://plus.google.com/113769093130662598701/posts/T1DMwdmXfHh

വിൻഡോസിനുള്ളിൽ ലിനക്സ് : വിർച്വൽ ബോക്സ് :  https://plus.google.com/113769093130662598701/posts/jHH5KdUS7WQ

Post has shared content
ലാടെക്കിനെ കുറിച്ച് നന്ദകുമാർ തയ്യാറാക്കിയ വീഡിയോ - ഒന്നാം ഭാഗം.

ഹാര്‍ഡ്‌ഡിസ്ക് അന്ത്യശ്വാസം വലിച്ചു. ഒരു പയിനാറ് ജീബി പെന്‍ഡ്രൈവും ഞാനുമൊണ്ട്. പെര്‍സിസ്റ്റന്റ് ലൈവ് യൂഎസ്ബി അല്ലെങ്കില്‍ യൂഎസ്ബി ലൈവാക്കാതെ അതിലേയ്ക്ക് ഫുള്‍ ഇന്‍സ്റ്റാള്‍. ഏതാ നല്ലത്. ഇന്‍സ്റ്റാള് ചെയ്താ സ്ലോ ആരിക്കുമെന്ന് ഒരുത്തന്‍ പറഞ്ഞു. ലൈവ് പെര്‍സിസ്റ്റന്‍സില്‍ ഫുള്‍ പയിനാറ് ജീബി ഉപയോഗിക്കാന്‍ പറ്റ്വോ ? 

ഒരര്‍ജന്റ് ഹെല്‍പ്പ്.

ഡിപ്പാര്‍ട്ട്മെന്റിലെ ഞങ്ങടെ HPC സെര്‍വറിലുണ്ടായിരുന്ന (Centos Machine) സിസ്റ്റം പൈത്തണ്‍ അതിന്റെ അഡ്മിന്‍ പെങ്കൊച്ച് തൊലച്ച്. 2.7.5 വെര്‍ഷനാരുന്നു ഉണ്ടാരുന്നത്. അവളെന്തോ ഇന്സ്റ്റാളിച്ചപ്പോ 2.7.11 വെര്‍ഷന്‍ പഴയതിനേ റിപ്ലേസ് ചെയ്തു കളഞ്ഞു. ഇപ്പോ Yum, rpm ഇത്യാദി കുന്തങ്ങളൊന്നും അതില്‍ ഓടുന്നില്ല. ഇനി എന്തൊക്കെ ഓടാതാവുമെന്ന് കണ്ടറിയണം. ഡിപ്പാര്‍ട്ട്മെന്റ് മൊത്തം ഉപയോഗിക്കുന്ന മഷീനാണ്. എന്താ എങ്ങനാ പറ്റിയേന്നൊക്കെ ചോദിച്ചപ്പോ, ഒരു പൈത്തണ്‍ പാക്കേജ് ഇന്‍സ്റ്റാളിച്ചോണ്ടിരുന്നപ്പോ അവരു ചോദിച്ചേനൊക്കെ yes കൊടുത്തൂന്നാ പറഞ്ഞേ.
അതൊന്ന് എങ്ങനെ ശെരിയാക്കും ? പൈത്തണ്‍ 2.7.5 ഡൗണ്‍ലോഡി കംപയല്‍ ചെയ്തപ്പോ അത് /usr/local/ ലാണ് ഇന്‍സ്റ്റാളായത്. അതു ശെരിയാവില്ലല്ലോ! Configure ചെയ്യുമ്പോ prefix option /usr/ കൊടുത്താ മതിയോ ? അല്ലെങ്കില്‍ configure script എഡിറ്റ് ചെയ്ത് /usr/ കൊടുത്താ മതിയോ ? അതോ usr/local/ ലെ പൈത്തണിലോട്ട് ലിങ്ക് ചെയ്താ മതിയോ ? സിസ്റ്റം കൊഴപ്പങ്ങളൊന്നുമില്ലാതെ ഓടണം. നമുക്കത്രേയുള്ളു.

ഞാന്‍: ഈ കമ്യൂണിറ്റിയുടെ ഐശ്വര്യം. 

രണ്ടീസം മുന്നെ ഉബുണ്ടു 16.10ലോട്ട് മാറിയിരുന്നു. കുന്തത്തില് ppa ഒന്നും ആഡാവണില്ല. എന്താ പ്രശ്നം !! ഏത് ppa ആഡാന്‍ നോക്കിയാലും gpg: keyserver receive failed: No keyserver available ഈ എറര്‍ കാണിക്കുന്നു.!! 

I wanted to limit daily quota, and set time interval for the account my son uses to login to his computer. Timekpr does this job okay, but one shortcoming is I can set only one single time interval using this. For ex., 2 hrs in the timeframe (15.00 to 19.00).
Now I want to set a number of time intervals. For ex., (7.00 to 9.00)..(17.00 to 19.00), which isn't possible with timekpr.
Help pls... Thanks in advance.
[Ubuntu 16.04 LTS]

Post has attachment
ഇതൊരു മലയാളം ലിനക്സ് ടെലിഗ്രാം ഗ്രൂപ്പ് ആണ്. ഇവിടെ ടെലിഗ്രാം യൂസ് ചെയ്യുന്നവർ അവിടെ ജോയിൻ ചെയ്താൽ helpful ആയിരിക്കും.

https://telegram.me/GnuLinuxLovers

+Subin PT​​ +Prime Jyothi​​ +രാജീവ് മൈലപ്പള്ളില്‍​

Video thumbnails in digiKam & Dolphin file manager

ഡിജികാമിലും കെഡി‌‌‌‌ഇ യിലെ ഡോൾഫിൻ ഫയൽ മാനേജറിലും വീഡിയോകളുടെ തമ്പ്നെയിലുകൾ കാണുന്നുണ്ടായിരുന്നില്ല. സിസ്റ്റം അപ്‌‌ഗ്രേഡ് ചെയ്തതിനു ശേഷമാണോ പ്രശ്നമുണ്ടായതെന്ന് അറിയില്ല, കുറച്ചു ദിവസം മുമ്പാണ് പ്രശ്നം ശ്രദ്ധയിൽ പെട്ടത്.
ഡോൾഫിനിൽ തമ്പ് നെയിലുകൾ കിട്ടാൻ ffmpegthumbs ഇൻസ്റ്റാളുക.
ഡിജികാമിൽ വീഡിയോ തമ്പ്നെയിൽ കിട്ടാൻ kffmpegthumbnailer ഇൻസ്റ്റാൾ ചെയ്യുക.

ഇനി ഒരു പ്രശ്നം. കാനൺ ക്യാമറയിൽ നിന്നുള്ള റോ ഫയലുകളുടെ (CR2) തമ്പ്നെയിലുകൾ പണ്ട് ഡോൾഫിൻ കാണിക്കുമായിരുന്നു. ഇപ്പോൾ കാണിക്കുന്നില്ല. raw-thumbnailer, dcraw ഒക്കെ ഇൻസ്റ്റാൾ ചെയ്തിട്ടും തമ്പ്നെയിലുകൾ വരുന്നില്ല. എന്താണ് പ്രശ്നമെന്ന് ആർക്കെങ്കിലും അറിയാമോ?

പ്രിയരേ..
നിങ്ങളില്‍ ഹോട്സ്റ്റാര്‍ പ്ലേ ചെയ്യാന്‍ കഴിയുന്നവര്‍ അതെങ്ങനെയാണ് പ്രാവര്‍ത്തികമാക്കുന്നെതെന്ന് പറഞ്ഞ് തരാമോ.. ഒരു കുഞ്ഞ് സേര്‍ച്ചില്‍ ഫ്ലാഷ്പ്ലെയര്‍ 13ഓ അതിനു മുകളിലോ വേണമെന്ന് എവിടെയോ പറഞ്ഞതു കണ്ടു. നമുക്ക് 11.2ന് മുകളില്‍ ഇല്ലല്ലോ. ക്രോമിന്റെ പെപ്പര്‍ ഫ്ലാഷിലും രക്ഷയില്ല. എങ്ങനെയെങ്കിലും അതൊന്നു ഓടിക്കാന്‍ പറ്റുമോ. ഫുട്ബോള് കളികളൊക്കെ കാണാന്‍ ഏതെങ്കിലും ഉടായിപ്പ് സ്ട്രീമുകളാ ഇപ്പോ ആശ്രയം. 

16.10??
Wait while more posts are being loaded