Post has attachment
Photo

Post has attachment
Photo

Post has attachment
ദാഹിക്കുന്നു…
നീട്ടിയ കൈക്കുടന്നയിൽ തീർത്ഥമായി
ഒരു തുള്ളി കനിവ് നൽകുക,
കണ്ണുകളിൽ പുഞ്ചിരി നിറച്ച്
നെറുകയിൽ ചുണ്ടുകൾ ചേർത്തു
വിഹ്വലതകൾ ഒപ്പിയെടുക്കുക.
സ്നേഹത്തിന്റെ കർപ്പൂരം
കണ്ണുകളിലേക്ക് പകർന്ന് തന്ന്
പെയ്യാത്ത കണ്ണുനീർ ചാലിട്ടൊഴുക്കുക
പെയ്തൊഴിയുന്ന അശാന്തിയാൽ
ദാഹം ശമിപ്പിക്കാൻ
വരിക നീ കണ്ണാ ദാഹിക്കുന്നു…
Photo

Post has attachment
ഒരുമഞ്ചാടിക്കുരുവിനോളമില്ലാത്ത
എന്നിലെ ഓർമ്മയുടെ ജാലകം തുറക്കവേ
അക്ഷരങ്ങൾ നിറഞ്ഞ
കടലാസ്സുതുണ്ടുകൾ ചേർത്തു വായിക്കുമ്പോൾ
ഈ ഹരിതഭൂമിയിലെയോരോ തരിമണ്ണും
കൊണ്ടുമെനഞ്ഞ അപ്പകഷ്ണങ്ങൾ
തിരഞ്ഞു പോകുന്നു ,
കളിവീട്ടിലെ പരിഭവങ്ങളും
കളിതൊട്ടിലിലെ പാവക്കുട്ടിയും
നിന്റെ മുഖത്തമറുകും
ഇവിടെയാണല്ലോ നഷ്ടമായത് ,
ഓർമ്മകളൊരു
മഞ്ചാടിക്കുരുവിനപ്പുറമില്ലെങ്കിലും
നീയില്ലാത്ത സന്ധ്യകളെ
സ്വപ്നം കാണാൻ പറയരുത്,
എന്നിലെ മഞ്ചാടിക്കുരു നീയാണ് …..
Photo

Post has attachment
Photo

Post has attachment
Photo

Post has attachment
നമ്മുടെ ചുവന്ന ചെമ്പകത്തിനു ഇലകൾ വന്നു...
വളരുമ്പോൾ അതിന് ചുറ്റും തറ കെട്ടണം
ഇരിക്കാൻ പാകത്തിന്, കുറേ വർഷങ്ങൾ
കഴിയുമ്പോൾ ഒരു നിലാവത്ത് ആ
ചെമ്പകചോട്ടിൽ പോയിരിക്കണം...
നിന്റെ ഓർമകൾക്ക് ചെമ്പക പൂവിന്റെ ഗന്ധമാണ്...
ഹൃദയത്തിലേക്ക് ആ ഗന്ധം നുകരണം...
അതിൽനിന്നൊരു പൂവിറുത്തു കൈ കുമ്പിളിൽ
വെച്ച് ആ നിലാവെളിച്ചത്തിൽ നെഞ്ചോട്
ചേർത്ത് വെക്കണം..
നമ്മുടെ ഹൃദയങ്ങൾ കൊതിച്ച ,...
നമ്മുടെ ആ ഒത്തുചേരൽ....
Photo

Post has attachment
മഞ്ഞുതുള്ളികളാകുന്ന നിശാശലഭങ്ങൾ നിന്റെ ഹൃദയത്തിനെ വലം ചുറ്റുന്നുണ്ട്.. മഞ്ഞുതുള്ളികളുടെ ഒരു കണം നിന്റെ മിഴികളിൽ വീണു പോയിട്ടുണ്ട്... സുന്ദരമായൊരു പുലരി സ്വപ്നം കാണാൻ മനസ്സ് പതിയെ നിന്നോട് മന്ത്രിക്കുന്നുണ്ട്.. പതിയെ എന്റെ തോളിലേക്ക് ചായുക നീ.. നിന്റെ വേവും വിരഹവുമിറക്കുക... എല്ലാമൊഴിഞ്ഞ മനമോടെ മഞ്ഞുതുള്ളി വന്നു പുൽകട്ടെ... എന്നും കാവലായി ഞാൻ ഉണ്ട് എന്റെ ആമിക്ക് ... മഞ്ഞുതുള്ളികൾ പോലെ മൃതുലമായ എന്റെ ഹൃദയത്തിൽ നീ തലചായിച്ച് ഉറങ്ങിക്കോൾക........!
+CHITHRA SALABHAM
Photo

Post has attachment
നിന്നെ ഞാനിനി
എന്നിലേക്ക് ചേർത്ത് വെച്ചോട്ടെ
പക്ഷെ,ഒരുപാധിയുണ്ട്
ഈ നെഞ്ചിലെ തിരയിളക്കം
ഇനി മുതൽ നിന്റേതു കൂടിയാവും....
Photo

Post has attachment
നീ എന്റെ മീതെ കിടക്കുമ്പോൾ , നീലിമയും
ചാരുതയുമുള്ള നിന്റെ ശരീരം തന്നെ ആകാശമായി തീരുന്നു
അതിനു കീഴിൽ ഞാൻ കൂടുതൽ അക്ഷമയും
ശക്തയുമായിതീരുന്നു. ഈ ഭൂമിയുടെ കൊടിയ ,
വന്യമായ വിശപ്പ് ഞാനും അപ്പോൾ അനുഭവിക്കുന്നു.
രണ്ടു മേഖലകൾക്കുമിടയിൽ അച്ചുതണ്ടെന്ന
പോലെ നിന്റെ പൌരുഷം കുറച്ചു നിമിഷങ്ങൾ
ഭൂമിയുടെ ഭ്രമണം തന്നെ നിർത്തുന്നു.''


രാധയുടെ കത്ത്
മാധവിക്കുട്ടി
Photo
Wait while more posts are being loaded