Post has attachment
ബദാം ഇങ്ങനെ ചെയ്യു , ഒരാഴ്ചയില്‍ വെളുക്കും!!
ബദാം ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ബദാം അത്യുത്തമമാണ്. ഇത് കഴിയ്ക്കുന്നത് ചര്‍മത്തിന് ചെറുപ്പം നല്‍കും. മുഖത്തെ ചുളിവുകള്‍ അകറ്റും.ബദാം സൗന്ദര്യത്തിനായി പല രീതിയിലും ഉപയോഗിയ്ക്കാം. ചര്‍മത്തിനു നിറം
ലഭിയ്ക്കാനും ബദാം ഉപയോഗിയ്ക്കാം. കൂടുതല്‍ അറിയുവാന്‍ വീഡിയോ കാണുക . how to get white skin in a week
https://www.youtube.com/watch?v=DBlJIWI5VPk

തിമിംഗലം വിഴുങ്ങുമ്പോൾ...

മണ്ണിലിറങ്ങാത്ത
മരത്തിൽകയറാത്ത
മഴയിൽ നനയാത്ത
മണ്ണപ്പം മെനയാത്ത

പുഴയിൽ കുളിക്കാത്ത
പൂഴിയിൽ കളിക്കാത്ത
പൂമ്പാറ്റയോടൊപ്പം
പൂവനി തേടാത്ത

മാവിലെറിയാത്ത
മാമ്പഴം ചപ്പാത്ത
മഴത്ത് വാഴേലക്കുട
യൊന്നു ചൂടാത്ത

കുട്ടിയും കോലും
കളിക്കുവാനറിയാത്ത
മാനത്തുകണ്ണിയെ
തോർത്തിൽക്കുരുക്കാത്ത

തുമ്പിയെക്കൊണ്ടൊരു
കല്ലെടുപ്പിക്കാത്ത
നാരങ്ങാ മിഠായി
കീശയിൽ കരുതാത്ത

മയിൽ‌പ്പീലിപെറുമെന്നു
കൗതുകം കൂറാത്ത
വളപ്പൊട്ട് കൂട്ടുവാൻ
കൂട്ടരെത്തിരയാത്ത

പാറ്റയെ മീശമേൽ
തൂക്കിയെടുക്കാത്ത
പല്ലിവാൽ പിടച്ചിലിൻ
കാരണം തേടാത്ത

കുഴിയാന വരയ്ക്കും
ഭൂപടം കാണാത്ത
പൂജ്യത്തെ വെട്ടി-
ക്കളിക്കുവാനറിയാത്ത

ഉത്‌സവപ്പറമ്പി-
ലാർത്തുവിളിക്കാത്ത
ഉച്ചത്തിൽ കൂക്കു-
വിളിക്കുവാനറിയാത്ത

മുത്തശ്ശിയോടൊപ്പം
കഥകേട്ടുറങ്ങാത്ത
പയ്യിനെ മേയ്ക്കുവാൻ
പാടത്തിറങ്ങാത്ത

പട്ടം പറത്തുവാ-
നൊട്ടുമറിയാത്ത
നെല്ലിക്കയുപ്പുചേർ-
ത്തൊന്നു നുണയാത്ത

മുട്ടിലെപ്പൊട്ടലിൽ
തുപ്പലുതേയ്ക്കാത്ത
മൂക്കളപിഴിഞ്ഞൊരാ
ട്രൗസറിൽ തൂക്കാത്ത

ചൊറിതണം തേച്ചിട്ടു
കൂട്ടുപിണങ്ങാത്ത
കാച്ചിലിൻ വള്ളിയാൽ
ബീഡിവലിക്കാത്ത

ഉത്തമനാമുണ്ണിയെ
തിമിംഗലം വിഴുങ്ങിപോൽ..!!

---ജഗദീഷ് കോവളം.

Post has attachment

Post has shared content
എല്ലാ സുഹൃത്ത് കൾക്കും ഹാപ്പി ഫ്രണ്ട്ഷിപ് ഡേ ആശംസകൾ.

നല്ലൊരു ദിവസം നേരുന്നു.
Photo

Post has shared content
ഈ രാത്രിയുടെ നിശബ്ദതയിൽ മധുര വർണ സ്വപ്നങ്ങൾ കണ്ടും. കല്യാണം കഴിഞ്ഞവരാണെങ്കിൽ സ്നേഹത്തോടെ കെട്ടി പുണർന്നും കിടന്നുറങ്ങിക്കോളൂ..

ശുഭ രാത്രി.

Post has shared content
എന്താണ് ജീവിതം ?

ഒരിയ്ക്കൽ ഒരു പത്ര പ്രവർത്തകൻ പ്രസിദ്ധനായ പാചകക്കാരനെ അഭിമുഖത്തിനിരുത്തി

പത്രക്കാരൻ :

ജീവിതത്തെക്കുറിച്ച് പറയൂ ...?

പാചകക്കാരൻ :

ജീവിതമോ ..?

അത് ...........................

ആയുസ്സെന്ന നാക്കിലയിൽ ദൈവം തമ്പുരാൻ വിളമ്പിയ സദ്യ .!

അവിയൽ പോലെ സമ്മിശ്രമായ അനുഭവങ്ങളും. അച്ചാർ പോലെ നീറുന്ന ഓർമകളും. പപ്പടം പോലെ പൊടിയുന്ന സ്വപ്നങ്ങളും ....

രസം പോലെ ഇടയ്ക്ക് വച്ച് കണ്ടുമുട്ടി പിരിയുന്ന സുഹൃത്തുക്കളും...

ചില നേരങ്ങളിൽ ഓലൻ പോലത്തെ നിർവികാരതയും...
കാളൻ പോലെ ആറ്റിക്കുറുക്കിയെടുത്ത അനുഭവങ്ങളും...
മാമ്പഴ പുളിശ്ശേരി പോലെ മധുരമാം ബാല്യ കൌമാരങ്ങളും...
കളി ചിരി പറയും കായ വറുത്തതും ശർക്കര ഉപ്പേരിയും...
ഏറെ മധുരിയ്ക്കും യൗവനമെന്നൊരു പാലട പ്രഥമനും ഒടുവിലായ് ...
വാർദ്ധക്യമെന്ന കയ്പേറിയ കൊണ്ടാട്ടവും ...

അതുതന്നെയല്ലേ ജീവിതം...
സമയം ആവുമ്പോൾ ഇലമടക്കി മടങ്ങുക...

നല്ലൊരു whatsapp post... ഇഷ്ടമായാൽ ഷെയർ ചെയ്യൂ...

🌹🙏🏼🙏🏼🙏🏼🌹
Photo

Post has shared content

Post has attachment

Post has shared content

Post has shared content
Wait while more posts are being loaded