Profile cover photo
Profile photo
Cj Jithien
321 followers
321 followers
About
Cj's interests
View all
Cj's posts

Post has shared content
ഡിജിറ്റല്‍ ആകാന്‍ വാളുവച്ച ദേശ സ്നേഹികളും സംഘികളും ഒക്കെ എവിടെ പോയി? ആയില്ല കാര്‍ന്നോന്മാരെ..... വടി പിന്നാലെ വരുന്നുണ്ട്. ഓണ്‍ ലൈന്‍ ട്രാന്‍സാക്ഷനും ഊ പി ഐ ആപ്പ് വഴിയുള്ള ഡിജിറ്റല്‍ ട്രാന്‍സാക്ഷനും ഒക്കെ ചാര്‍ജ് വരാന്‍ പോകുന്നേ ഉള്ളൂ.... പബ്ലിക്കിന് സേവനം കൊടുക്കലൊന്നുമല്ല മുതലാളിമാരുടെയും കോര്‍പ്പറേട്ടുകളുടെയും കാലു നക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉദ്ദേശം....

എല്ലാ സൌജന്യങ്ങളെയും വലിച്ചു കളഞ്ഞു എല്ലാറ്റിനും ചാര്‍ജ് വാങ്ങുമ്പോള്‍ ആളുകള്‍ അതില്‍ നിന്നൊക്കെ ഓടി അടുത്ത സൌജന്യ സേവനത്തില്‍ പോകുമെന്നതിന്റെ ഉദാഹരണം കണ്ടുകൊണ്ടിരിരിക്കുകയല്ലേ.....ബാങ്കിംഗ് സൗകര്യം ഫ്രീയായിരുന്നു. അതിനു ചാര്‍ജ് വച്ച് എല്ലാരേം എ ടി എമ്മിലെ സൌജന്യ സേവനങ്ങളിലേക്ക് തള്ളി വിട്ടു. ഇപ്പൊ അതിനും ചാര്‍ജ് വാങ്ങി ലിമിറ്റ് ചെയ്തു. ആ ലിമിറ്റും എടുത്ത് കളയാനുള്ള പദ്ധതി നിലവില്‍ വരാന്‍ പോകുന്നു. ഒരു ചെറിയ ടെസ്റ്റ്‌ ഇന്ന് നടത്തി. പ്രതിഷേധം കൊണ്ട് പിന്മാറുന്നു എന്നതൊക്കെ തമാശയാണ്. അവരത് നടപ്പിലാക്കും. ഡീസല്‍ പെട്രോള്‍ വില വര്‍ധന ഒക്കെ സാധാരണം എന്ന് തോന്നിക്കുന്ന തരത്തില്‍ എത്തിയത് എങ്ങിനെയെന്ന് ഓര്‍ക്കുക. ഇനീപ്പം ബാങ്കുകളുടെ സര്‍വീസ് ചാര്‍ജിനെ പേടിച്ചു നേരെ സ്വകാര്യ വാലറ്റ് പെയ്മെന്റ് സേവനങ്ങളിലേക്ക് ജനങ്ങള്‍ പോകും. അവിടേം സര്വാസ് ചാര്‍ജ് വരും..... അപ്പൊ നമ്മ വെള്ളം കയറാത്ത അടുത്ത സ്ഥലത്തേക്ക് ഓടും. അതുതന്നെയാണ് ഭരിക്കുന്നവരുടെ ഉദ്ദേശവും. വേണ്ടപ്പെട്ടവര്‍ക്ക് കാശുണ്ടാക്കാന്‍, ആളുകളെ ഓടിച്ചു അവരുടെ വട്ടത്തില്‍ കയറ്റുക. ഒടുക്കം അവിടെയും സേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് വാങ്ങുക.

ജനങ്ങളുടെ അധ്വാനത്തിന്റെ പങ്ക് ഒരു ഉളുപ്പും ഇല്ലാതെ കയ്യിട്ടു വാരാന്‍ കുത്തകകള്‍ക്ക് സൗകര്യം ഒരുക്കുക എന്നതില്‍ കവിഞ്ഞു ഒരു ഉദ്ദേശവും സര്‍ക്കാരിനില്ല.

ഡീമോണിട്ടെഷനെ ആഞ്ഞു സപ്പോര്‍ട്ട് ചെയ്ത ചെല ദേശസ്നേഹികള്‍ക്കൊക്കെ സ്വന്തം ആസനത്തില്‍ ചൂട് അടിക്കാന്‍ തുടങ്ങിയപ്പോ ഇപ്പം സംഗതി മനസിലായി തുടങ്ങി.ആനപ്പുറത്തിരുന്ന ഡീമോണിട്ടയ്സേഷനെ ആഞ്ഞാഞ്ഞു സപ്പോര്‍ട്ടി ക്ഷീണിച്ച മോഡി സപ്പോര്‍ട്ടര്‍മാരായ ചെല ( അവര് സംഘികളല്ല കേട്ടോ .... കഴിഞ്ഞ ഇലക്ഷന് പോലും എല്‍ ഡി എഫിന് വോട്ട് ചെയ്തവരാണ് പോലും :P ) ഉദ്യോഗസ്ഥ / അപ്പര്‍ ക്ലാസൊന്നും ഇന്നത്തെ സംഭവം അറിഞ്ഞ മട്ടില്ല.

ദേശ സ്നേഹികളും ഡിജിറ്റല്‍ ഇന്ത്യയെ വാരി പുണരുന്ന ആസ്ഥാന വികസന ടെക്കികളും മൌനത്തിലാണ്... താത്വികങ്ങള്‍ വരുമായിരിക്കും..... മുഖം രക്ഷിക്കാന്‍ ഉള്ള പഴുതുകളുമായി ന്യായീകരണ തള്ളലുകളുമായി ആനകളെയും തെളിച്ചു വരാതെ എവിടെ പോകാന്‍....

പേ ടീയെമ്മിനു വേണ്ടി, ഊ സോറി യൂ പി ഐക്ക് വേണ്ടി ഒക്കെ നല്ലോണം വാദിച്ച ചെല സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. അവരൊക്കെ ഇപ്പൊ എവിടെയാണാവോ? :P

Post has attachment
ശിവരാത്രി
ബിയർ കുടിച്ചില്ലങ്കിലും  ഈ വൈകുന്നേരം  ഊദ് പുകയുന്ന പണ്ടിക ശാലയിൽ  ആരെയും കാക്കാനില്ലാതെ  വിഷാദം കനച്ചു മൂക്ക് വേദനിച്ച്  പഴയ കവിതയിൽ നഷ്ടപ്പെട്ട ബിരുദങ്ങളെകുറിച്ച്  വെറുതെ ഓർത്തിരിക്കുകയാണ് ഞാനെന്ന്    കരുതാൻ വേണ്ടി നിങ്ങൾക്കിടയിലേക്ക്  ഒരു കൂട്ടം ഇമേജുകളു...

Post has shared content
ഞങ്ങടെ പൊന്നുവാണ് ..

Post has shared content
സിദ്ദാർഥ് ശിവയുടെ കുഞ്ചാക്കോ ബോബൻ ചിത്രമായ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' യുടെ അടിസ്ഥാനം പൗലോ കൊയ്‌ലോയുടെ ആൽകെമിസ്റ് എന്ന നോവലിലെ ഒരു വാചകമാണ് - "നമ്മുടെ മനസ്സിൽ തീവ്രമായ ഒരാഗ്രഹമുണ്ടെങ്കിൽ, അത്‌ സാധ്യമാക്കുവാനായി ഈ പ്രപഞ്ചം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാവും."

അവസരം കിട്ടുമ്പോഴൊക്കെ ഈ വാചകം പറഞ്ഞു നടക്കുന്ന കൊച്ചൗവയാണ് ഈ സിനിമയിലെ നായകൻ. എന്നെങ്കിലും ഒരിക്കൽ വിമാനത്തിൽ കയറണം എന്ന ആഗ്രഹവുമായി നടക്കുന്ന അയ്യപ്പദാസ് എന്ന കുട്ടിയുടെ സ്വപ്നം നടപ്പാക്കാൻ രണ്ടു പേരും ചേർന്ന് നടത്തുന്ന ശ്രമങ്ങളാണ് രസകരമായ ഈ സിനിമയുടെ കഥ.

​അതിജീവനത്തിനായുള്ള അവരുടെ ആഗ്രഹം അത്രമേൽ തീവ്രമായതുകൊണ്ടാകാം, കാർത്തുമ്പി എന്ന അട്ടപ്പാടിയിലെ അമ്മമാരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ലോകം മുഴുവൻ അവരോടൊപ്പമുണ്ടെന്നു ഓരോ ദിവസവും തെളിയിക്കപ്പെടുന്നുണ്ട്. ​

​ദീപ ടീച്ചർ, പ്രിയ ചേച്ചി, ഗ്രീൻവെയിൻ ടീം, മുരളിച്ചേട്ടൻ, രഞ്ജിത്ത് ചേട്ടൻ, പ്രതിധ്വനി ടീം, സഞ്ചാരി ടീം, തിരുവനതപുരത്തെ സി-ഡാക് റിക്രിയേഷന്‍ ക്ലബ്ബ്, വളരെ മികച്ച പിന്തുണ നൽകിയ സംസ്ഥാന സർക്കാരിലെ പട്ടിക ജാതി വകുപ്പ്, അബുദാബിയിൽ വെച്ച് കണ്ടപ്പോൾ എല്ലാ പിന്തുണയും ഉറപ്പു നൽകിയ സയ്യിദ് മുനവ്വറലി തങ്ങൾ, നാട്ടിലേയും യു എ ഇ യിലെയും മാധ്യമ പ്രവർത്തകർ കേട്ടും കണ്ടും അറിഞ്ഞു കൂടെ നിൽക്കുന്ന മറ്റനവധി പേർ... അങ്ങനെ ലോകം മുഴുവൻ കൂടെ നിൽക്കുന്ന ഒരു പ്രതീതി നമുക്കുണ്ട്. അത് നൽകുന്ന ആത്മവിശ്വാസവും പ്രചോദനവും ചെറുതല്ല.

​അങ്ങനെ കൂടെ നിൽക്കാൻ ആഗ്രഹിക്കുന്ന പലരും നമ്മുടെ പേജിൽ വന്നു നിരന്തരം ചോദിക്കുന്ന കാര്യമാണ് എവിടെയാണ് കർത്തുമ്പി കുടകൾ വാങ്ങാൻ കിട്ടുക എന്ന്. ഇനി ലോകത്തിൽ എവിടെയിരുന്നും നിങ്ങൾക്ക് കുടകൾ ഓർഡർ ചെയ്യാം. ഇന്ത്യയിൽ എവിടെയും നിങ്ങൾ തരുന്ന അഡ്രസ്സിൽ നമ്മുക്ക് കുടകൾ എത്തിക്കാനാകും.

നമ്മൾ ചെയ്യേണ്ടത് ഇത്ര മാത്രം - കാർത്തുമ്പിയുടെ വെബ്സൈറ്റിൽ പോകുക, ഇഷ്ടമുള്ള മോഡൽ തിരഞ്ഞെടുത്ത് ഓർഡർ ചെയ്യുക. എത്രയും പെട്ടെന്ന് നിങ്ങൾ തന്ന അഡ്രസ്സിൽ കുടകൾ എത്തിയിരിക്കും..

ഈ പോസ്റ്റ്‌ പരമാവധി ഷെയർ ചെയ്ത്‌ എല്ലാവരിലും എത്തിക്കാൻ സഹായിക്കുമല്ലോ ലേ.

“And, when you want something, all the universe conspires in helping you to achieve it...”

http://karthumbi.com/

''കടലിന്നഗാധമാം നീലി-മയിൽ....

ഹൌ നീലി എന്ന് പേരുള്ള ഒരു മയിൽ അതിനെ കുറിച്ചൊരു പാട്ടും .. കലക്കി !!

#സംഭാഷണശകലങ്ങൾ
#വീക്കെൻഡ്_ ചളി


Post has shared content
ammeeyyyyy...!!!

ഹെൽപ്‌


ഒരു സുഹൃത്തിനു ഒരു പോർട്ടബിൾ പ്രൊജക്ടർ എടുത്താൽ കൊള്ളാമെന്നുണ്ട് പടം കാണൽ ആണ് മെയിൻ ആവശ്യം എന്നാൽ വലിയ തരക്കേടില്ലാത്ത മോഡൽ ആവണം എന്നുമുണ്ട് കൊള്ളാവുന്നൊരെണ്ണം സജെസ്റ്റാമോ ?

-- ​(ആരെയൊക്കെ പ്ലസ്സിട്ടു വിളിക്കണം എന്ന് ഒരുപിടിയുമില്ല സാധാരണ ഹെല്പുകൾ ക്ക് വിളിക്കുന്നവരെ ഇതിലും വിളിക്കുന്നു )

+Shaji Mullookkaaran +Suraj T R +sijEEsh vb +Jinu Jayadevan +Jayan Kanjunny +Rehna Khalid +Mubarak Merchant

Post has shared content
KJ Jacob Writes.

ഇന്ന് കേന്ദ്രസർക്കാർ ഫിനാൻസ് ബിൽ പാസാക്കി.

അതൊരു വെറും ഫിനാൻസ് ബില്ലല്ല. ജനപ്രാതിനിധ്യ നിയമം, ആർ ബി ഐ നിയമം, കമ്പനി നിയമം, ട്രായ് നിയമം, ഐ ടി നിയമം എന്നിങ്ങനെ നാൽപ്പതോളം നിയമങ്ങളാണ് ഒരൊറ്റ ബില്ലിൽക്കൂടി ഭേദഗതി ചെയ്തത്.

സാധാരണ ഗതിയിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി നിയമമാകേണ്ടവയാണ് ഈ ഭേദഗതികൾ. ധന ബില്ലുകൾക്കു രാജ്യസഭയുടെ അംഗീകാരം വേണ്ട എന്ന തത്വത്തെ അങ്ങയറ്റം ദുരുപയോഗിച്ചാണ് സർക്കാർ ഈ നീക്കം നടത്തിയത്.

ഭരണഘടനാ തത്വങ്ങളുടെ ഈ നഗ്നമായ ലംഘനം കണ്ടു ഫാലി നരിമാനെപ്പോലുള്ളവർ അമ്പരന്നു നിൽക്കുകയാണ്.

നിതാന്ത ജാഗ്രതയാണ് സ്വാതന്ത്ര്യത്തിന്റെ വില എന്ന് നെഹ്‌റു പറഞ്ഞത് വെറുതെയല്ല.

Post has attachment

Post has attachment
Insanity
കാറ്റിൽ പറക്കുന്ന മുടിനാരുകൾ  ഇരുട്ടിൽ വരയ്ക്കുന്ന ചിത്രങ്ങൾ  അതിൽ ചിറകു വിരിച്ചു പറക്കുന്നു  മീനുകൾ  നീന്തി നടക്കുന്നു പക്ഷികൾ  കുട്ടിസൈക്കിൾ ചവുട്ടി വരുന്നു മഴമേഘങ്ങൾ  കുതിരപ്പുറത്തേറി വരുന്നു കാറ്റ്  മഴയിൽ വെളുത്ത കൊമ്പനാനകൾ  നദിയിലൊഴുകിവരുന്നോടക്കുഴലുകൾ...
Wait while more posts are being loaded