Profile cover photo
Profile photo
Lalu Meledath
187 followers -
Never Say You are Alone,,, When I'm Still Alive...
Never Say You are Alone,,, When I'm Still Alive...

187 followers
About
Posts

Facebook Kittanilla
Add a comment...

Post has attachment
PhotoPhotoPhotoPhotoPhoto
Alaina...
7 Photos - View album
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Home
Add a comment...

Post has shared content
ഒരു പരമ സത്യം...
#മാലിന്യമുക്തകേരളം

നിന്റെ അഴുകിയ ഭക്ഷണം , നിന്റെ മക്കളുടെ വിസര്‍ജ്യം പേറുന്ന പൊതികെട്ടുകള്‍, നിന്റെ ഉച്ചിഷ്ട്ടങ്ങള്‍, നിന്റെ കഫം നിറച്ച കോളാമ്പികള്‍, നിന്റെ പഴുപ്പ് തുടച്ച പഞ്ഞിക്കെട്ടുകള്‍ , നിന്റെ ഭാര്യയുടെ ആര്‍ത്തവരക്തം പുരണ്ട തുണിക്കഷ്ണങ്ങള്‍... ഇതെല്ലം വലിച്ചെറിയേണ്ടത് എന്റെ സന്തതികളുടെ മുകളിലല്ല, നിന്റെ വിസര്‍ജ്ജ്യം നീ മറവുചെയ്യണം, അതിനു കഴിയുന്നില്ലെങ്കില്‍ നീ തന്നെ തിന്നുതീര്‍ക്കണം പന്നിയെപ്പോലെ."
.............................. സിവിക് ചന്ദ്രന്‍..................................
# വിളപ്പില്‍ശാലയിലെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി
Add a comment...

Post has attachment

Post has shared content
ബാലകൃഷ്ണപ്പിള്ള ജയില്‍ നിയമങ്ങള്‍ ലംഘിച്ചെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്ത വിവാദമായ പശ്ചാത്തലത്തില്‍ അസോസിയേറ്റ് എഡിറ്റര്‍ പി കെ പ്രകാശ് ചാനലിന്റെ നയം വിശദമാക്കുന്നു. ആര്‍ ബാലകൃഷ്ണപ്പിള്ള എന്ന മുന്‍ ജയില്‍മന്ത്രി നിയമങ്ങളറിയാവുന്ന ദീര്‍ഘകാലം രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു നേതാവാണ്. അദ്ദേഹം സര്‍ക്കാര്‍ ഒത്താശയോടെ ജയിലില്‍ നിന്നും പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറുകയും അവിടെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് ജീവിക്കുകയും ചെയ്യുന്നു. അദ്ദേഹം ജയിലിലിരുന്ന് കേരളത്തിലെ ഭരണം നടത്തുന്നു ഇതാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ട പ്രധാനപ്പെട്ട നിയമലംഘനം.
ബാലകൃഷ്ണപ്പിള്ള പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ വിളിക്കുന്നു, മാധ്യമപ്രവര്‍ത്തകരെ വിളിക്കുന്നു, ഐഎഎസ് ഉദ്യോഗസ്ഥരെ വിളിക്കുന്നു, സെക്രട്ടേറിയേറ്റിലേയും മന്ത്രിമാരുടെ ഓഫീസുകളിലേയും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇക്കാര്യം നേരത്തെ അറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകരിലെ ഒരു വിഭാഗവും രാഷ്ട്രീയനേതാക്കളും ഈ വസ്തുത ഒളിച്ചുവെക്കുകയായിരുന്നു.
ബാലകൃഷ്ണപ്പിള്ളക്ക് ഫോണ്‍ വിളിച്ചാലെന്താ ബാലകൃഷ്ണപ്പിള്ളയെ വിളിച്ചാലെന്താ എന്ന നിലപാടാണ് രാഷ്ട്രീയനേതൃത്വവും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും സ്വീകരിച്ചത്. ഇതില്‍ ഒരു നിയമലംഘനമുണ്ട്. ബാലകൃഷ്ണപ്പിള്ള ഒരു തടവുകാരനാണ്. ഏത് തടവുകാരനും നിയമപ്രകാരം അവകാശമുള്ള കാര്യങ്ങള്‍ മാത്രമേ ബാലകൃഷ്ണപ്പിള്ളക്കും അവകാശമുള്ളൂ. അതിനപ്പുറം കടന്ന് കാവല്‍ നില്‍ക്കുന്ന പോലീസുകാരുടെ മറവിലിരുന്ന ബാലകൃഷ്ണപ്പിള്ള നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണ്. ആ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനാണ് ആഭ്യന്തര വകുപ്പ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ഈ വസ്തുതകള്‍ കേരള സമൂഹത്തെ അറിയിക്കുകയാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്. മാധ്യമസദാചാരം എന്ന് പറയുന്നത് അതാണെന്ന് റിപ്പോര്‍ട്ടര്‍ കരുതുന്നു.
ചെയ്യുന്നത് നിയമലംഘനമാണെന്ന് അറിയാവുന്ന ബാലകൃഷ്ണപ്പിള്ള അക്കാര്യം പുറത്ത് പറയരുതെന്ന് പറയുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പോലീസിന് വേണമെങ്കില്‍ പറയാതിരിക്കാം, വാടകയും മറ്റും സ്വീകരിക്കുന്ന സ്വകാര്യ ആശുപത്രിക്കാര്‍ക്ക് പറയാതിരിക്കാം പക്ഷേ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് മറച്ചുവെക്കേണ്ട ആവശ്യമില്ല. അതാണ് റിപ്പോര്‍ട്ടര്‍ ചെയ്തത്.
Add a comment...
Wait while more posts are being loaded