Profile cover photo
Profile photo
Simi Baiju
143 followers -
സംതൃപ്തി എന്നത് മറ്റുള്ളവർക്ക് മുന്നിലെ നേട്ടങ്ങളല്ല..... മന:സ്സാക്ഷിക്കുള്ളിലെ സന്തോഷമാണ്..... ☺️
സംതൃപ്തി എന്നത് മറ്റുള്ളവർക്ക് മുന്നിലെ നേട്ടങ്ങളല്ല..... മന:സ്സാക്ഷിക്കുള്ളിലെ സന്തോഷമാണ്..... ☺️

143 followers
About
Simi's interests
View all
Simi's posts

Post has attachment

Post has attachment
എന്റെ മഷിത്തണ്ട് ചെടി നിന്നെ എന്തിഷ്ടമാണെന്നോ എനിക്ക് ഇന്നും..
നീയെന്റെ പ്രിയപ്പെട്ടതാണ്... നഷ്ടപ്പെട്ട ബാല്യത്തിന്റെ ഓര്മചെപ്പിൽ നിനക്കും സ്ഥാനം ഉണ്ട്...❤️
Photo

കാലങ്ങൾക്കപ്പുറത്ത് നിന്നും
നമ്മിലേക്കൊരു കാറ്റു
വീശുന്നുണ്ട്
തണുത്തുറഞ്ഞ നീയാം
പ്രണയശില തഴുകി
അതെൻറെ ഹൃദയകോവിലിൽ
വലം വെയ്ക്കുന്നു പ്രണയമന്ത്രങ്ങളായ്

മഴേ നീയെവിടെ ? കണ്ണെഴുതാൻ മഷി തിരയുകയാണോ കാർമേഘങ്ങളിൽ !!?
☔️☔️☔️☔️

❤️എൻറെ മഴക്കുറുമ്പിയ്ക്...❤️

നീ എന്നിലേക്ക് പെയ്തിറങ്ങുന്നത് ഞാൻ അറിയുന്നുണ്ട് ..
ഒരു പാതിയിൽ ഇനി നീ എന്നിൽ വേണ്ട തീരുമാനിക്കുകയും
മറുപാതിയിൽ നീ നഷ്ടമായ എന്നെയോർത്ത് വിലപിക്കുകയും ....
നീ എന്നിലുണ്ടെന്ന് അറിയാതെയല്ല ,
പക്ഷെ നിന്റെ കാതരമായ മിഴികൾ എന്നെ വേദനയിലാഴ്ത്തുന്നു
ഓർമ്മകൾ വരുന്നത് കൂട്ടത്തോടെ ...
അന്ന് ആദ്യമായി കണ്ട നീ ഏതോ ജന്മസ്മരണയിലെന്ന പോലെ പുഞ്ചിരിച്ചതും ,
ഞാൻ നിനക്ക് മുഖം തരാതെ മാറി നിന്നതും ...
അപരിചിതത്ത്വത്തിന്റെ മുഖംമൂടി നിനക്കുണ്ടായിരുന്നില്ല
നഷ്ടപ്പെട്ട പ്രണയത്തെ തിരിച്ചറിഞ്ഞതിന്റെ ആശ്വാസം നിന്നിലുണ്ടായിരുന്നു .
ഞാൻ വിഡ്ഢി ...
നിന്നെ കാണാതെ ,കേൾക്കാതെ ,അറിയാതെ ദൂരങ്ങളിൽ കൂടി സഞ്ചരിച്ചു
പക്ഷെ ആത്മാവുകൊണ്ട് നിന്നെ തേടുന്നുണ്ടായിരുന്നു .
ഒടുവിൽ എപ്പോഴാണ് നിന്നെ തിരിച്ചറിഞ്ഞതെന്ന് ചോതിച്ചാൽ ...
മറവിയുടെ ആഴികൾ തിരയടക്കിയപ്പോൾ
ഒരുകരയിൽ കാണാറായി പഴയ ആ ക്ഷേത്രം ...
രാധാകൃഷ്ണ വിഗ്രഹം ....
ഞാൻ നി
നക്ക് തന്ന ചുംബനം ....
പെട്ടെന്നൊരു ദിവസം മുതൽ നീയെന്നിൽ നനഞ്ഞിറങ്ങാൻ തുടങ്ങി
നീയില്ലാതെ എനിക്ക് സ്വപ്‌നങ്ങൾ പോലുമില്ലെന്നായി ...
ഓരോ പാട്ടിലും നീ ജനിക്കാൻ തുടങ്ങി ,
ഒടുവിൽ എന്നിൽ ലയിക്കുകയും .
ഓർമ്മ ഒരു അനുഗ്രഹമായി എന്നിൽ എന്നാണ് പെയ്തു തുടങ്ങിയത് ?
നമ്മൾ തമ്മിൽ പിരിഞ്ഞ ആ മലയടിവാരം ,
മഞ്ഞു പുതച്ച മരങ്ങൾ ,തണുത്ത പുഴ ,മഞ്ഞ ഇലകൾ വീണ വഴികൾ ...
ഒടുവിൽ ഈ ജന്മത്തിൽ നീയൊരു കൈദൂരത്തിനരികെ ..
നിൻറെ കണ്ണുകൾ എന്നെ തേടുകയും ,എന്നിൽ തപസ്സിരിക്കുകയും ..
ഇനിയൊരു രക്ഷപ്പെടൽ എനിക്കോ നിനക്കോ സാധ്യമല്ലാത്ത വിധം
നീയെന്നിൽ ഇഴുകിച്ചേർന്നു പോയിരിക്കുന്നു ...
എന്തിന് ,, രക്ഷ ?
നിന്നോടോത്തുള്ള അഗ്നിപ്രവേശവും ഞാൻ അതിജീവിക്കും .
നീയുണ്ടല്ലോ ഒരു മഴയായ്..... മഞ്ഞായ്‌ ....
---- എന്ന് നിൻറെ ഹൃദയം

Post has attachment

Post has attachment
Photo

Post has attachment

Post has attachment

Post has attachment
Photo

Post has attachment
Photo
Wait while more posts are being loaded