Profile cover photo
Profile photo
Sherlock Holmes
താടിവക്കാന്‍ ശ്രമിക്കുന്ന, മുഷിഞ്ഞ ജൂബ്ബ ഇടാത്ത, തുണി സഞ്ചി അലമാരയിലുള്ള, കുളിക്കുന്ന, ന്യൂ ജനറേഷന്‍ ബുദ്ധി ജീവി...!!
താടിവക്കാന്‍ ശ്രമിക്കുന്ന, മുഷിഞ്ഞ ജൂബ്ബ ഇടാത്ത, തുണി സഞ്ചി അലമാരയിലുള്ള, കുളിക്കുന്ന, ന്യൂ ജനറേഷന്‍ ബുദ്ധി ജീവി...!!
About
Posts

Post is pinned.Post has attachment
പുത്യേ കൂട്ട്... :)
Photo
Add a comment...

Post has attachment
കുറേ നാളായല്ലോ..! എല്ലാർക്കും സുഖം തന്നെ? ചുമ്മാ ഈ വഴി ഒന്ന് വെട്ടിത്തെളിച്ചിട്ടേക്കാം എന്ന് കരുതി പോന്നതാ...! മഴയൊക്കെയല്ലേ :)
Photo
Add a comment...

Post has attachment
ഒരു പകലും രണ്ട് രാവുകളും ഒരു പുസ്തകത്തിന്റെ മൂന്ന് ഭാഗങ്ങളുമാണു മറന്ന് തുടങ്ങി എന്ന് ഞാൻ വിചാരിച്ചിരുന്ന ഒരു ശീലത്തെ പൊടിതട്ടിയെടുക്കാൻ സഹായിച്ചത്. അതിനേക്കുറിച്ച് പറയുന്നതിനു മുന്നേ സൗരവ് ഗാംഗുലിക്ക് നന്ദി, എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ് എന്ന പുസ്തകം എഴുതിയതിനു, ഇത്ര ലളിതമായ ഭാഷയിൽ എഴുതിയതിനു. അല്ലായിരുന്നെങ്കിൽ ഒറ്റയിരിപ്പിനു അൽപ്പം നിരാശയോടെയാണെങ്കിലും, മുഴുവൻ വായിച്ച് തീർക്കാനും ശീലം കൈവന്നുവോയെന്ന് നോക്കാൻ ഈ പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കാനും തോന്നില്ലായിരുന്നുവല്ലോ. മടങ്ങി വന്ന വായനയെക്കുറിച്ചാണു പറയുന്നത്. സഹായിച്ച 'ഓർക്കുന്നുവോ എൻ കൃഷ്ണയെ' എന്ന പുസ്തകത്തെക്കുറിച്ചും.
ആഴ്ചാവസാനങ്ങൾ സിനിമാതീയറ്ററുകളിൽ ഒടുക്കാൻ തുടങ്ങിയിട്ട് കാലമൊട്ടായിരുന്നു. ഈ ആഴ്ചയും അങ്ങനെ തന്നെ തുടങ്ങിയവസാനിച്ചേനെ, പിറക്കും മുൻപൊടുങ്ങിയവസാനിച്ച പറുദീസാ നഷ്ട്ടത്തിന്റെ ആലസ്യവുമായി ലോകത്തോട് മുഴുവനും, എന്നോട് തന്നെയുമുള്ള പരിഭവവുമായി ശനിയാഴ്ച ഉറക്കമുണർന്നില്ലായിരുന്നുവെങ്കിൽ.
കണ്ണുകളെ കുത്തിനോവിച്ച സൂര്യനെ ഭർസിച്ച് ഉറക്കത്തെ വീണ്ടുമാവാഹിക്കാൻ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിലാണു കൈയ്യിൽ പാക്കറ്റോടെ സൗരവ് ഗാംഗുലി കടന്ന് പിടിച്ചത്. ഉറക്കം വരാനായി മാത്രം ഇംഗ്ലീഷ് പാഠപുസ്തകം തുറന്നിരുന്ന പത്താം ക്ലാസുകാരനാണു പാക്കേജ് തുറന്ന് പുസ്തകം കൈയ്യിലെടുത്തത്. പേജുകൾ മറിയവേ ഉറക്കം തന്നെയും കാത്തു കിടക്കുന്ന ലോകത്തിന്റെ മറുപാതിയിലേക്ക് പോയത് ഞാൻ അറിഞ്ഞില്ല. വായിച്ചതും കേട്ടതുമായ ചരിത്രമല്ലാത്തതൊന്നും പറയാതെ സൗരവ് തന്റെ കഥ അവസാനിച്ചപ്പോഴാണു വിശപ്പിനേക്കുറിച്ച് ഓർത്തത്.
സായാഹ്നസൂര്യനെ നോക്കി പ്രഭാതകൃത്യങ്ങൾ നിർവഹിച്ച് ജഡരാഗ്നിയിൽ വെള്ളം കോരിയൊഴിച്ച് പുറത്ത് നിന്നും വന്നപ്പോഴാണു ഇനിയും വായിക്കാനുള്ള തീ ഉള്ളിലുണ്ടോ എന്ന് പരീക്ഷിക്കണം എന്ന് തോന്നിയത്. കണ്ണിൽപ്പെട്ടത് രഘുനാഥ് പലേരിയുടെ സൗമ്യമുഖമാണു. എന്റെ കൃഷ്ണയെ ഓർമ്മയുണ്ടോ എന്ന ചോദ്യവും.
ഓർക്കുന്നുവോ എൻ കൃഷ്ണയെ എന്ന ചോദ്യം ആദ്യമായി കാണുന്നത് മംഗളം വാരികയുടെ എവിടുന്നോ കിട്ടിയ ഒരു പഴയ ലക്കത്തിലാണു. വാലും തലയുമറിയാതെ ഒരദ്ധ്യായം. കവിതപോലത്തെ എഴുത്തും ആ പേരും മാത്രം ഓർമ്മയിൽ നിന്നു. ആ ഓർമ്മതന്നെയാണു മറൈൻ ഡ്രൈവിലെ ഓർമ്മ ബുക്ഫെസ്റ്റിൽ ബാലചന്ദ്രമേനോനെ കേട്ടുകൊണ്ട് ഈ പുസ്തകങ്ങൾ കൈയ്യിലെടുപ്പിച്ചത്. മൂന്ന് ഭാഗങ്ങളിലായി ആയിരത്തിലധികം പേജുകളിലൂടെയുള്ള കൃഷ്ണയെ ഓർമ്മപ്പെടുത്തൽ.
കൃഷ്ണ. ആരായിരുന്നു കൃഷ്ണ എന്നറിയാനായിരുന്നു എനിക്ക് താൽപ്പര്യം. അത് മാത്രം എങ്ങും കണ്ടില്ല. ഒടുക്കം പുസ്തകം മടക്കിവയ്ക്കേ, നമ്മളിലെല്ലാമുള്ള ചുറ്റും പ്രകാശിപ്പിച്ചാൽ ലോകം മുഴുവൻ തെളിഞ്ഞ്നിർത്താൻ ശേഷിയുള്ള സ്നേഹമാണു കൃഷ്ണ എന്ന വെളിപാടുണ്ടായി. വെറുതെ ഒരു തോന്നൽ.
കൃഷ്ണ ചുറ്റുമുള്ള എല്ലാവരേയും തന്നോടടുപ്പിച്ചത് സ്നേഹം കൊണ്ടാണു. ഒരിക്കലും താലോലിക്കാത്ത അമ്മ മുതൽ, ദീർഘനിദ്രയിൽ മയങ്ങുമ്പോൾ പരിചരിക്കാനെത്തിയ നഴ്സിനെ വരെ എല്ലാവരെയും സ്നേഹപ്രഭയിൽ മുക്കി നിർത്തി, പുതിയ ലോകത്തിലേക്ക് കൊണ്ട്പോയി, പുതിയ മനുഷ്യരാക്കി. ലോകത്തിനു മുഴുവൻ കൃഷ്ണയോടും സ്നേഹമായിരുന്നു, കൊല്ലാൻ നടക്കുന്ന അമ്മക്കും അവരുടെ ഗുണ്ടാപ്പടക്ക്പോലും.
'ഓർക്കുന്നുവോ എൻ കൃഷ്ണയെ' കൃഷ്ണയുടെ മാത്രം കഥ അല്ല. ദിൽജിത്തിന്റെ കഥയാണു, അവനെ ജീവങ്കൊടുത്ത് പോലും സ്നേഹിച്ച നിരുപമയുടെ കഥയാണു, മകളെ മറ്റെന്തിനേക്കാളും സ്നേഹിച്ച, കൃഷ്ണയെ കൃഷ്ണയാക്കിയ അച്ഛൻ രാമാനുജൻ എന്ന പാവത്തിന്റെ കഥ, കൃഷ്ണയെ പൊതിഞ്ഞ് പിടിച്ച് സ്നേഹിച്ച ഗോഡ്ഫ്രിയുടെ കഥ.. അങ്ങനെയങ്ങനെ ചിലപ്പോൾ മാത്രം വന്നുപോകുന്ന കൊലയാളികൾ പീറ്ററിന്റേയും മാർട്ടിന്റെയും പോലും കഥയാണു. വിസ്താരഭയത്താൽ അധികം ദീർഘിപ്പിക്കുന്നില്ല, പറയാനുള്ളത് മുഴുവൻ പറഞ്ഞാൽ അത് കൃഷ്ണയുടെ കഥയോളം ബൃഹത്തായ ഒന്നാവും.

പൈങ്കിളി എന്ന ഓമനപ്പേരിൽ മലയാളം വാരികകളിൽ വരുന്ന തുടരൻ നോവലുകളുടെ ആഖ്യാനരീതിയോ കഥാസന്ദർഭങ്ങളോ അല്ല ഓർക്കുന്നുവോ എൻ കൃഷ്ണ പിൻ തുടരുന്നത്. പലേരിസാറിനു വരദാനമായിക്കിട്ടിയ കവിത്വം തുളുമ്പുന്ന ഭാഷ, വാക്കുകളെ ഒരു സർക്കസുകാരന്റെ മെയ്വഴക്കത്തോടെ അമ്മാനമാടുന്ന, നിർദോഷനർമ്മത്തിൽ ചാലിച്ച ഗ്രാമീണഭംഗിതുളുമ്പുന്ന ആ ശൈലി, അതാണു ഇത്ര നീളമുള്ള ഈ പുസ്തകത്തെ ലാഘവത്തോടെ വായിച്ച് തീർക്കാൻ പ്രേരിപ്പിച്ചത്. ഇത്ര വേഗം തീർന്നോ എന്ന സംശയമായിരുന്നു അവസാന പേജും മറിച്ചപ്പോൾ ഉള്ളിൽ, ഒപ്പം അനവധി ചോദ്യങ്ങളും.
ഗോഡ്ഫ്രി എവിടെ? നിരുപമക്ക് എന്ത് സംഭവിക്കും, കൃഷ്ണ ദിൽജിത്തിൽ സ്വന്തം അച്ഛനെത്തന്നെയല്ലേ കണ്ടിരുന്നത്? പ്രാണനായി ദിൽജിത്ത് കൃഷ്ണയെ സ്നേഹിച്ചത് എങ്ങനെയാണു...അങ്ങനെ അനേകം ചോദ്യങ്ങൾ. ഉത്തരങ്ങൾ സ്വയം കണ്ടെത്താൻ വിട്ടുതന്നിരിക്കയാവും എഴുത്തുകാരൻ. എങ്കിലും പലേരി സാർ കാണാൻ വിധിയുണ്ടായാൽ ഞാൻ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ ഇവയൊക്കെയാവും. ഉത്തരങ്ങൾ കണ്ടെത്തിവച്ചോളൂ :)


ഇങ്ങനെ ഒരുപാടെഴുതി ബൂസ്റ്റ് ചെയ്യാൻ തക്ക എന്തെങ്കിലും പ്രത്യേകതയുള്ള രചനയല്ല ഇത്. ഭാഷയുടെ ഒഴുക്ക് മാറ്റിവച്ചാൽ രഘുനാഥ് പലേരി ഒട്ടൊക്കെ ഉപേക്ഷയോടെ എഴുതിയതാണോ എന്ന് ചിന്തിപ്പിക്കും പലഭാഗങ്ങളും. എങ്കിലും വായിച്ചപ്പോഴത്തെ മാനസികനിലയും പല കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങളും, അവക്കുള്ള പരിഹാരങ്ങളുമെല്ലാം എന്നോട് സംവദിച്ചത് എന്റെ വീക്കെൻഡ് തുടങ്ങിയപ്പോഴത്തെ അവസ്ഥ പരിപൂർണമായി മാറ്റിക്കൊണ്ടായിരുന്നു. സൗരവ് ഗാംഗുലിക്കും അദ്ദേഹത്തിന്റെ കോൺഫിഡൻസ് ബൂസ്റ്റർ പെപ് ടോക്കിനും ഒപ്പം പ്രണയം ഒന്നിന്റെയും തുടക്കവും ഒടുക്കവുമല്ലെന്നും സ്വശ്ചന്ദമായൊഴുകുന്ന നദിയാണെന്നും അതിൽ മുങ്ങിക്കുളിച്ചൊഴുക്കിൽ അങ്ങ് നീന്തിപ്പോകുന്നതാണു സ്വന്തമാക്കി പോക്കറ്റിലിട്ട് നടന്നുപോകുന്നതിലുമുത്തമമെന്ന് തോന്നിപ്പിച്ച രഘുനാഥ് പലേരിക്കും നന്ദി. വായിച്ചവർക്കും വായിക്കാതെ കടന്നുപോകുന്നവർക്കും. നന്ദി.

ഓർക്കുന്നുവോ എൻ കൃഷ്ണയെ.(മൂന്ന് ഭാഗങ്ങൾ)
രഘുനാഥ് പലേരി
ഗ്രീൻ ബുക്സ്

എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്
സൗരവ് ഗാംഗുലി
ജഗർനട്ട് ബുക്സ്
PhotoPhotoPhotoPhoto
5/8/18
4 Photos - View album
Add a comment...

സ്‌പെയിനിലെ കിടാങ്ങളോട്,

സൗഹൃദം എന്ന് വെച്ചാൽ സൗഹൃദമായിരിക്കണം. ഒരുമാതിരി മറ്റേടത്തെ പണി കാണിക്കരുത്. അൽപ്പം മത്സരമൊക്കെ ആവാം. എന്ന് കരുതി ആശാന്റെ താടിക്കു പിടിച്ചു കളിക്കരുത്. " സോദരന്മാരുടെ പോരൊരു പോരല്ല, സൗഹൃദത്തിന്റെ കലങ്ങിമറിയലാം " എന്ന കവിതയും പാടി കളിക്കാനിറങ്ങിയതാ ഞങ്ങൾ. സ്പെയിനിലെ കുട്ടികളാണെങ്കിൽ കാവ്യാനുശീലനമുള്ളവരല്ല. ബാലചന്ദ്രൻ പറഞ്ഞ പോലെ ആദ്യം നിങ്ങൾ അക്ഷരം മുഴുവൻ പഠിക്കണം. ഞങ്ങൾ കളിക്കളത്തിൽ വെറുതെ കവിതയെഴുതാൻ മാത്രമേ ഇന്നലെ കരുതിയിട്ടുള്ളൂ. ഞങ്ങൾ നെരൂദയുടെ കവിതയെഴുതുമ്പോൾ നിങ്ങൾ ചുരുങ്ങിയത് മുരുകൻ കാട്ടാക്കടയുടെ കവിതയെങ്കിലും എഴുതണം. ഇതൊരു മാതിരി സുധാകരൻ മന്ത്രിയുടെ കവിതയായിപ്പോയി. വെറുതെ ഇടക്കിടെ വല കുലുക്കുന്നതാണ് ഫുട്‍ബോൾ എന്നാണോ നിങ്ങൾ കരുതിയത്? അത്‌ കേവലഗണിതമാണ്. ഗണിതത്തിലെ വിഷമപ്രശ്നത്തിലല്ല കളിക്കളത്തിലെ കവിത. അത്‌ ബൂട്ടുകളിൽ നിന്ന് ബൂട്ടുകളിലേക്ക് ബോളിനെ ചുംബിച്ചുണർത്തുന്നൊരു സർഗ്ഗപ്രക്രിയയാണ്. ആദ്യം കളി പഠിച്ചിട്ടു വാ മക്കളെ. മിശിഹാ കളത്തിലിറങ്ങാൻ പോണേയുള്ളൂ. അപ്പോഴും നിങ്ങളീ നാണം കെട്ട കളി കളിക്കാൻ നിന്നാൽ ഞങ്ങൾ ഈ പണി നിർത്തിപ്പോവും, പറഞ്ഞേക്കാം.

ശ്രീചിത്രൻ ;)
ഹുഹുഹു
Add a comment...

Post has attachment
I am back.:)
Photo
Add a comment...

On Writing
Writing is a complex, multi-layered process. For your writing to be successful, you need to make sure your content is relevant, your structure logical, your language clear and your headings engaging and informative. What’s more, the way you approach your writing has a big impact on its final quality — as well as the time it takes you to produce it. Some steps to get more out of your writings could be: 1. Plan your writing
2. Generate ideas for content
3. Structure ideas
4. Use language clearly
5. Edit radically
1. Plan your writing
Your writing will be better if you take time to think before you put pen-to-paper. Answer these three simple questions: • Why am I writing?
• Who is my reader
• What do I want my reader to know, feel and do?
Planning pays off. So much of what we write has to reflect a consensus of views. So, before you start writing, talk to your friends, colleagues about the key issues, the “story” you want to tell, — and so on. Create an outline and get your colleagues’ feedback before writing a draft.
2. Generate ideas for content
Before you start writing, spend time gathering your ideas and expanding your thinking. Brainstorming and mind mapping can be really useful in helping you do this.
Brainstorm ideas
Brainstorming is a great way to generate many ideas in a short time. It works best when there’s more than one person, as one idea leads to another (and another and another). Write down everything everyone says. Don’t edit or critique. Build on each other’s ideas.
Create a mind map
Mind maps stimulate thoughts and ideas by using visual, spatial, verbal, logical and numerical skills simultaneously. When creating your mind map, start by putting a key word, image or picture in the centre. Connect your main branches to this. Then connect your second- and third-level branches to the first and second levels, and so forth. Keep your words to a minimum and consider using color to provide visual interest.
3. Structure your ideas
Structure is vitally important. It’s the framework that helps lead the reader through our thinking. Communication is only effective if it has an effective structure. Using model structures can really help you focus your thinking — and provide a framework for ordering the information and ideas that you’ve gathered.

• Get your paragraphs right
Focus each paragraph on a single thought, idea or theme. Introduce or summarize the thought, idea or theme in the first sentence. Order your sentences logically — from the most significant to the least significant or from the general to the specific. Try to keep your paragraphs to a maximum of six lines. Make good use of linking words, such as “so,” “but” and “yet” to give a sense of forward movement and debate.
• Keep your sentence structure simple
Avoid sentences with many clauses and choose the active rather than the passive form of verbs. Short sentences are easier for the brain to absorb, so aim for an average word count of 15 to 20 words. Use different sentence lengths to vary pace. Occasionally use a very short sentence. Or two.
• Choose words that your reader will understand easily
This is especially important when writing for a global readership. Avoid technical terms, jargon and acronyms unless you know your reader is familiar with them. If there a choice of words, pick the simpler alternative: “buy” not “purchase,” “use” not “utilize,” “help” not “assist,” “near” not “in close proximity.”
• Use adjectives and adverbs sparingly
Keeping these modifiers to a minimum will help make sure your sentences are short and avoid hype. Beware of overusing specific words — they become monotonous and can draw attention away from the point you’re making. Also get rid of any clichés or overused phrases.
• Use punctuation to improve your readers’ comprehension
Commas, in particular, are vital in helping readers understand complex ideas on first reading. See The style guide for more information.
• Create a personal connection by using “you” and “we”
The tone of your writing really changes when you do this — it becomes much more engaging, particularly when the emphasis is on “you.”
5. Make the most of your navigational devices
Most readers skim read — particularly when using the internet — so headlines, subheads and other navigational devices have a vital role to play. It doesn’t take long to add these to a document, but it makes a big difference to your readers’ experience.
• Headings
Use headings to help readers find what they’re looking for and inform them of the essence of the story. Questions work well, as do intriguing statements and quotations.
• Subheads
Subheads are really useful in helping readers scan the text for what they’re interested in. Effective subheads will also draw a reader whose attention is waning back into your text. Treat your subheads as a high-level narrative and make sure they’re rich in content. Use verbs, wordplay, questions or quotations.
• Pull quotes
Pull quotes are phrases from a document that have been enlarged and placed in a prominent position. Choose an interesting, thought-provoking or controversial statement to attract the reader’s attention, or get a key message across
• Callouts
Callout boxes contain information that complements the main narrative or summarizes the key points. Use them to feature a case study, outline a process or list a series of suggested actions in bullet point form.
• Captions
As well as explaining the content of an image, graphic or table, you can also use captions to convey key messages or points, as people’s eyes are drawn to images and graphic material. A descriptive caption is more effective than a label
• Diagrams and graphics
Diagrams and graphics are a good way of expressing concepts that involve time or space. Always challenge yourself to convey information in a way that best suits the type of material. Don’t always resort to a traditional narrative.
• Stand firsts, otherwise known as “decks” or “blurbs”
Use these blocks of copy at the beginning of articles, web pages or sections of reports to summarize content or to draw the reader in by creating intrigue, making a controversial statement or asking a question. Although these are most commonly used in journalistic and marketing writing, stand firsts can also be useful when you’re writing reports.
6. Edit radically
Few people produce perfect first drafts. Indeed, most of today’s best writers consider rewriting and editing to be the most important part of the writing process. Expect to rework and hone your text — over and over again. Ask yourself whether you can express yourself more clearly and in fewer words. Question whether each word is the right one and whether it merits inclusion. Remember, the best editor is a radical editor.
Proofreading
• If you wrote the copy, try to get someone else to proofread it.
• If you have to proofread your own copy, take a break first, preferably overnight. That way, you’ll spot more mistakes and come up with the alternatives more quickly.
• Print the document out. It’s easier to read text on paper than on a screen.
• Proofreading takes a lot of concentration. Avoid interruptions. Proofread when you’re fresh. Set yourself a limit of pages or sections to proofread and then take a break.
• Read the text aloud (or whisper if you’re within earshot of colleagues
• Pay attention to the little words: big words draw the eye, but typos can slip in anywhere (e.g., “form” for “from”).
How many times should I proofread?
• Do it at least twice — once for typos (reading the text backwards helps) and once for content and logical flow. In an ideal world, you would give the document three passes: • Edit for content, structure and flow. Are the structure and development of the argument logical? Is all the material relevant? Is there anything you can take out?
• Edit for style — both in presentation and use of language. Make sure usage and tone are consistent throughout.
• Check grammar and spelling last. Be methodical. Use a ruler to guide your eyes, so you don’t miss any lines. Read one word at a time. Aim for consistency.
7. Develop your writing skills
Being a writer is a lifelong journey of development and discovery, which can be fascinating and pleasurable, but sometimes painful, too.

People inevitably associate clear writing with clear thinking, and accurate writing with a broader ability to pay attention to detail. So it’s essential we write clearly and accurately

Add a comment...

എന്റെ ഗാഥേ ഞാനെന്റെ ഹൃദയം തുറന്നു കാണിച്ചില്ലേ ?
എനിക്കറിയാം നിനക്കിഷ്ടമാന്ന്
അത് തുറന്ന് പറയാൻ നിനക്കെന്താ ഇത്ര മടി.
തുറന്നു പറയൂ..
തുറന്ന് പറയാൻ എനിക്ക് മടിയൊന്നൂല്ല
പിന്നെന്താ, നാണമാ?
അയ്യടാ !
നിങ്ങള് തുറന്ന് പറയാൻ ഒരവസരം തരണ്ടേ
ഓ.... അങ്ങനെ
ആ .... പറഞ്ഞോളൂ ഞാൻ കേൾക്കാൻ കാതോർത്തിരിക്കുകയാണ്.
എനിക്ക് നിങ്ങളെ ഇഷ്ടമല്ല. I hate you...
It's impossible. ഇത്രയും സുന്ദരനായ, സൽസ്വഭാവിയായ, ചക്കരക്കുട്ടനായ ഈ ഉണ്ണികൃഷ്ണനെ ഗാഥക്ക് ഒരിക്കലും വെറുക്കാൻ സാധിക്കില്ല. It's impossible.
#LalettanDa #JustMohanlalThings #Mohanlal
Add a comment...പിടുത്തം തരാതെ വഴുതി മാറുന്ന പരൽ മീനുകളെ പോലെ ഓർമ്മകൾ.
കഴിഞ്ഞ കാലങ്ങളെ കുറിച്ച് ഓർക്കുന്നത് ഒരു രസമുള്ള പരിപാടിയാണ്. സുഖമുള്ളതോ അല്ലാത്തതോ ആയ കാര്യങ്ങൾ ആയാൽ പോലും. ഓർമ്മകൾ സുഖമാണ്. ഇന്നെവിടെ നിൽക്കുന്നു എന്ന് മനസിലാക്കിക്കും ചിലപ്പോൾ. എത്ര ദൂരം ഇനിയും പോകാൻ ഉണ്ടെന്ന് ഓർമ്മിപ്പിക്കും മറ്റു ചിലപ്പോൾ.
കഴിഞ്ഞ ദിവസം, ടെറസിൽ കയറി നിന്ന് വൈകുന്നേര കാഴ്ചകളിലേക്ക് മിഴി നീട്ടിയപ്പോളാണ് ഒരു വ്യാഴവട്ടത്തിന്റെ ഓർമ്മകൾ തികട്ടി വന്നത്.
വീടിനോട് ചേർന്ന് കിടക്കുന്ന അടുത്ത പുരയിടം ഒരു റബർ തോട്ടമായിരുന്നു മുൻപ്. ഒരുപാട് ഓടിക്കളിച്ചിരുന്ന റബർ തോട്ടം. ഇന്നത് പല പ്ലോട്ടുകളായി തിരിഞ്ഞു കിടക്കുന്നു, കാപ്പ, വാഴ ഒക്കേ കൃഷി ചെയ്തിട്ടുണ്ട് ചിലഭാഗത്ത്, ബാക്കി വെറുതെ കിടക്കുന്നു. ഒരു വീട് പൊന്തിയിട്ടുണ്ട്, ഒരു വീടിനുള്ള തറ കെട്ടിയിരിക്കുന്നു. മുൻപ് വീട്ടിൽ നിന്നാൽ കാണാൻ പറ്റില്ലായിരുന്നു മെയിൻ റോഡ്, മരങ്ങൾ കാരണം, ഇപ്പോൾ കാണാം.
സ്‌കൂൾ വിട്ടു നടന്നു വരുമ്പോൾ, പിന്നാലെ വരുന്ന ക്രഷിനെ കാണാൻ വേണ്ടി ഓടിക്കയറിയിരുന്ന പ്ലാവ് അങ്ങനെ തന്നെ നിൽക്കുന്നുണ്ട്. പണ്ടത്തേതിനേക്കാൾ ക്ഷീണിച്ചോ? ഇരമ്പിറക്കിയതാണ്. മരങ്ങൾക്ക് വലിയ മാറ്റങ്ങൾ ഒന്നുമില്ല. പ്ലാവുകൾക്കും മാവുകൾക്കും ഉയരം ഇത്തിരി കൂടിയതല്ലാതെ വണ്ണം അധികം വച്ചിട്ടില്ല, പതിറ്റാണ്ടുകൾ എന്താണ് ഇവറ്റകളിൽ മാറ്റങ്ങൾ വരുത്താത്തത്? പതിനഞ്ച് വർഷങ്ങൾ എന്നിലുണ്ടാക്കിയ മാറ്റങ്ങൾ എനിക്ക് തന്നെ തിരിച്ചറിയാൻ പറ്റാത്തത്രയുമാണ്. എന്തുകൊണ്ട് ഞാനും മരങ്ങളെ പോലെയാകുന്നില്ല...!
കളിവീടുണ്ടാക്കി കളിച്ചിരുന്ന ചാമ്പ ചുവട് അനാഥമായി കിടക്കുന്നു. നിറയെ കായ്ച്ചിരുന്ന ചാമ്പ വർഷങ്ങളായി  കായ്ച്ചിട്ട് .
സ്ഥിര സാന്നിധ്യമായിരുന്ന വായനശാലയും കാണാം ടെറസിനു മുകളിൽ നിന്നാൽ.98 ലോ 99 ലോ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിനു ശേഷം പെയിന്റെ തൊട്ടിട്ടില്ല എന്ന് തോന്നുന്നു.കൃഷ്‍ണൻ കുട്ടി ചേട്ടൻ തന്നെയാവും ഇപ്പോഴും ലൈബ്രെറിയൻ . അഞ്ച് മണിക്ക് വന്നു അഞ്ചേമുക്കാലിന് ഷട്ടറിടുന്ന കൃഷ്‌ണൻ കുട്ടി ചേട്ടൻ.
വനദീപം വായനശാല എനിക്ക് ഒറ്റക്ക് നടക്കാനാവുമ്പഴേക്ക് അതിന്റെ പ്രതാപം കൈവെടിഞ്ഞിരുന്നു. പഴയ കെട്ടിടത്തിൽ കൊച്ചച്ചന്റെ കൈയും പിടിച്ച്  ആദ്യമായി ചെന്ന് കയറുമ്പോൾ അകത്ത് ഒരുപാട് ആൾക്കാർ ഉണ്ടായിരുന്നു. ചെറിയ രണ്ടു മുറികളിലെ അലമാരകളിൽ ഒരുപാട് പുസ്തകങ്ങങ്ങളും. ഹാളിലെ ടിവി കാണാൻ ആൾക്കാർ തിക്കിക്കൂടിയിരുന്നു. നാട്ടിലെ സാംസ്കാരിക സ്ഥാനമായിരുന്നു വായനശാല. 90 കളിലെ സാക്ഷരതാ മിഷന്റെ നേതൃത്വം വഹിച്ചിരുന്നവരും വായനശാലാ പ്രതിനിധികൾ തന്നെ.
പുതിയ മൂന്നുനില കെട്ടിടം വന്നു. വലിയ ഹാളുകൾ പുസ്തകം വയ്ക്കാനായി. പക്ഷെ അപ്പോഴേക്കും മറ്റേതൊരു ഗ്രാമ പ്രദേശത്തെയും പോലെ ബൈസൺ വാലിയേയും കേബിൾ ടിവി കീഴടക്കി കഴിഞ്ഞിരുന്നു.പ്ലസ്ടൂ കഴിഞ്ഞു ബൈസൺ വാലി വിട്ടു ഞാൻ പുറത്തേക്ക് പോകും വരെ എന്റെ വൈകുന്നേരങ്ങൾ അവിടെ തന്നെയായിരുന്നു പക്ഷെ. തിരിച്ചു പോരുമ്പോൾ കക്ഷത്തിൽ രണ്ടോ മൂന്നോ പുസ്തകങ്ങൾ, മറ്റാർക്കും കിട്ടാത്ത പ്രിവിലേജ്. ഒരു രാത്രിയിലേക്ക്. പഠനത്തിന്റെ ഇടവേളകളിൽ കിട്ടുന്ന രണ്ടുമാസ അവധിക്കാലത്ത് വീണ്ടും ചെല്ലുമായിരുന്നു, പിന്നെ പിന്നെ പോക്കുകൾ കുറഞ്ഞു. ജോലിക്ക് കയറിയതിനു ശേഷം പോയിട്ടേ ഇല്ല എന്ന് തോന്നുന്നു.8  വർഷങ്ങൾ. പക്ഷെ ഇപ്പോഴും അതിന്റെ ഉള്ളകകങ്ങൾ സുപരിചിതമാണ്.നീലനിറത്തിലുള്ള ഇരുമ്പിന്റെ അലമാരകൾ, നടുവിലെ ടേബിൾ, കാരംസിന്റെ ബോർഡ്, പതിയായ ചെസ് ബോർഡിലെ ഗെയിം. മെമ്പർഷിപ് പുതുക്കണം. ബന്ധങ്ങളും.
വായനശാലയുടെ ഉയർച്ചയും താഴ്ചയും പോലെ തന്നെ കൂടെ കൂട്ടാവുന്നതാണ് ബൈസൺ വാലിയുടെ വൈകുന്നേരങ്ങളെ വൈബ്രന്റ് ആക്കിയിരുന്ന വേലായുധ ടാക്കീസിനെ.
ശനിയാഴ്ച വൈകുന്നേരങ്ങളിലെ ഫസ്റ്റ് ഷോകൾ ആണ് വേലായുധ ടാക്കീസിനെ കുറിച്ചുള്ള എന്റെ ഓർമ്മകൾ. റാംജി റാവു സ്പീക്കിംഗിലെ ക്ളൈമാക്സ് ഫൈറ്റ് ആണ് കറുത്ത മുഖം മൂടി വച്ചിട്ടുള്ള, എന്റെ ആദ്യത്തെ സിനിമാ ഓർമ്മ.
മറ്റു വിനോദോപാധികൾ ഒന്നുമില്ലാതിരുന്ന സമയത്ത്, താരതമ്യേനെ നല്ല സിനിമാ പ്രേമികൾ ആയിരുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നത് വലിയ അനുഗ്രഹമായിരുന്നു. ശനിയാഴ്ച എന്നൊരു ദിവസം ഉണ്ടെങ്കിൽ, തീയറ്ററിൽ പുതിയ മലയാളം മൂവി ആണെങ്കിൽ ഞങ്ങൾ നാല് പേർ  തീയറ്ററിൽ ഉണ്ടായിരിക്കും.ടിക്കറ്റ് ഒക്കെ എടുക്കുന്നതിനു മുന്നേ ഞങ്ങൾ അമ്മയും മക്കളും ഹാളിൽ കയറി ഇരിക്കും. അന്ന് സ്ഥിരമായി വരുന്നവർക്കെല്ലാം മാധവൻ ചേട്ടൻ ഈ സൗജന്യം അനുവദിച്ച് കൊടുക്ക്കാറുണ്ടായിരുന്നു. 2001 ലോ 02 ലോ തീയറ്റർ അടച്ചു പൂട്ടുന്നത് വരെ ഈ പതിവ് തുടർന്നു .
പറഞ്ഞു വന്നത് പിടി തരാതെ വഴുതി പോകുന്ന ഓർമ്മകളെ കുറിച്ചാണ്.
ആൾക്കാരുടെ പേരുകൾ ആണ് ഏറ്റവും വലിയ വഴുതൽ വീരന്മാർ. കൂടെ പഠിച്ച ഒരുപാട് പേരുടെ അന്നത്തെ മുഖം ഓർമ്മയിലുണ്ടെങ്കിലും പേരുകൾ ഇല.എന്തിനു അധികം പിന്നോട്ട് പോകണം, ഫേസ്‌ബുക്കിൽ ഫ്രെണ്ട്സ് ലിസ്റ്റിൽ ഉള്ള പകുതിയോളം പേരെ കണക്ട് ചെയ്യാനേ സാധിക്കുന്നില്ല. ചില പോസ്റ്റുകളിലെ ലൈക്കുകളിലും കമന്റുകളിലും കാണുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കും ആരാണിവർ, എങ്ങനെ നമ്മൾ ഫ്രെണ്ട്സ് ആയി എന്ന്. ചിലരുടെ പോസ്റ്റുകൾ ടൈം ലൈനിൽ വരുമ്പോളും ഓർക്കും, എങ്ങനെ എന്ന്..!! മിക്കവാറും പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടാകാം എന്നാണു എന്റെ ഒരു തോന്നൽ. ആ ഒരു എക്സ്ക്യൂസിൽ രക്ഷപെട്ടു പോകാം 
ദൈവം സഹായിച്ച് എനിക്ക് ക്രഷ് ഉണ്ടായിരുന്നവരെയും എന്നോട് ക്രഷ് ഉണ്ടായിരുന്നവരെയും നല്ല ഓർമ്മയുണ്ട്, ടച്ചിൽ ഇല്ലാ എങ്കിൽ പോലും :)

#ഓർമ്മകൾ
Add a comment...

ഈ വർഷം റിലീസ് ആയതിൽ കണ്ട 133 സിനിമകളിൽ പല കാരണങ്ങൾ കൊണ്ട് ഇഷ്ട്ടമായ 29 സിനിമകൾ താഴെ. എന്ത്കൊണ്ട് ഇഷ്ട്ടമായി എന്ന് ചുരുങ്ങിയ വാക്കുകളിൽ. ഒരു എ ബി സി ക്ലാസിഫിക്കേഷൻ ഒന്നുമില്ല. മലയാളം, തെലുഗു, തമിഴ് ആൻഡ് ഇംഗ്ലീഷ് ആ ഓർഡറിൽ.

ക്രിസ്മസ് റിലീസുകൾ ഒന്നും കണ്ടിട്ടില്ല. വീട്ടിലാണു, പുതുവർഷത്തിലേ കാണൽ ഉണ്ടാവൂ.


Angamaly Diaries ....The whole package
Take Off ...,..Exceptional Performances
Rakshadhikari Baiju Oppu .......Movie of the year
Ramante Edenthottam..... Beautiful visuals
Adventures of Omanakuttan..... Different
Godha ......Feel good
Thondimuthalum Driksakshiyum.... Brilliance
Varnyathil Aashanka..... Suraj
Ramaleela...... Gripping
Villain....... Lalettan
Shatamanam Bhavati ..........Feel good
Keshava........ Edge of the seat first half
Fidaa ..,,........Sai Pallavi
LIE ...................Arjun's antagonist
Arjun Reddy................. Raw
Vunnadhi Okate Zindagi .............Emotional bonding
Kuttram 23 ............Executed brilliantly
Meesaya Murukku.......... Connected
Vikram Vedha .............Mass
Taramani ..........Andria
Thupparivaalan ........Myskin, Holmes touch
Mersal .............Vijay
Sathya ..............Gripping
John Wick-2 ..........The best sequel, can I say, ‘ever’?
Logan .........Best finale for a super hero movie
The Fate of the Furious .......Mindless Action
Wonder Woman.....Might of the female super hero and of course Gal Gadot
Baby Driver............ Fun
Logan Lucky ...........heist fun
Add a comment...

2017 എനിക്ക് പുതുമകളുടേതായിരുന്നു. പ്രമോഷനോടൊപ്പം വന്ന റോൾ ചേഞ്ചസ്, അതിന്റെ ചലഞ്ചസ്, പുതിയ സ്ഥലം പിന്നെ വർഷാന്ത്യത്തിൽ വന്ന ജോലി മാറ്റം, ബാംഗ്ലൂർ നിന്നും കൊച്ചിയിലേക്കുള്ള പറിച്ച് നടൽ. വ്യക്തിപരമായി, ചില തിരിച്ചറിവുകൾ ഉണ്ടായി. ഒരു ഡേറ്റിംഗ് ഗ്രൂപ്പ് എന്ന കൺസപ്റ്റ്, ബീയിംഗ് പാർട്ട് ഓഫ് ഇറ്റ്, സൗഹൃദങ്ങൾ..പിന്നെ ഒരിക്കലും കണ്ടോ അല്ലാതെയോ പരിചയമില്ലാത്ത ഒരു കൂട്ടം ആൾക്കാരോടൊപ്പം ഒരു യാത്ര കൂടി ചെയ്തു ഈ വർഷം. സ്തിരം കുറ്റകൃത്യങ്ങളായ സിനിമ/സീരീസ് കാണൽ, പുസ്തക വായന എന്നിവ ചെറിയ രീതിയിൽ ബാക്ക് സീറ്റ് പിടിക്കുകയും സോഷ്യൽ നെറ്റ്വർക്കിംഗ്, എഫ്ബി ആൻഡ് റ്റ്വിറ്റർ, മുൻസീറ്റ് പിടിക്കുകയും ചെയ്തു. അതൊക്കെ തന്നെ ഈ വർഷം അവസാനിക്കുമ്പോൾ ബാക്കിയാവുന്നത്. പുതു വർഷത്തിൽ വീട്ടിലേക്ക് ഒരു പുതിയ അതിഥി എത്തും, അനിയന്റെ ഭാര്യയായി, അതാണു വിശേഷങ്ങൾ.
Add a comment...
Wait while more posts are being loaded