Profile cover photo
Profile photo
Vrittantham
1 follower -
Magazine, Malayalam, Essay, Poem, Arts, Literature, Cinema, Politics, Kids, Health, Women, Youth, Poem, Story
Magazine, Malayalam, Essay, Poem, Arts, Literature, Cinema, Politics, Kids, Health, Women, Youth, Poem, Story

1 follower
About
Communities and Collections
Posts

Post has attachment
View & Share the online magazines www.vrittantham.com & www.bharatbulletin.com 
Add a comment...

Post has attachment
My websites are published on Feb 28, 2015 at Thiruvalla Sree Vallabha Temple by Sri. Kummanam Rajashekaran. Visit the websites : http://www.bharatbulletin.com/http://www.vrittantham.com/
Add a comment...

Post has attachment
ഓണ്‍ലൈന്‍ മാഗസിനുകള്‍ പ്രകാശനം ചെയ്തു

തിരുവല്ല : ആഗോളവല്കരണത്തിന്റെയും വിവരവിനിയമ രംഗത്തെ വിപ്ലവകരമായ പരിവര്‍ത്തനങ്ങളുടെയും ഈ ആധുനിക യുഗത്തില്‍ ലോകം കൈക്കുമ്പിളില്‍ ഒതുങ്ങിയിരിക്കുകയാണ്. ഒരു വിരല്‍ സ്പര്‍ശംകൊണ്ട് ലോകത്തിന്റെ ഏതു കോണില്‍ നടക്കുന്ന കാര്യങ്ങളും നൊടിയിടയില്‍ കാണാനും വായിക്കാനും സാധിക്കും. ഇന്റര്‍നെറ്റ് അതിവിപുലമായ ആശയാവിഷ്‌കാരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോളവല്കരണത്തിന്റെയും മതമേധാവിത്വങ്ങളുടെയും സംഘര്‍ഷങ്ങളുടെയും ഇക്കാലത്ത് വന്‍കിട കോര്‍പ്പറേറ്റുകളും ബഹുരാഷ്ട്ര കുത്തകകളും മാധ്യമരംഗം കീഴടക്കുന്നത് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെയ്ക്കാനും കുപ്രചരണങ്ങളിലൂടെ ജനങ്ങളെ വഴിതെറ്റിക്കാനും സാധിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുളളത്.  ഭാരതീയ സംസ്‌കാരത്തിനും പാരമ്പര്യത്തിനും കലാ സാംസ്‌കാരിക സാമൂഹിക ചിന്തകള്‍ക്കുമെതിരെ ആഗോളതലത്തില്‍ കപടമതേതര മാധ്യമങ്ങളിലൂടെ വന്‍കുപ്രചരണങ്ങളും അപവാദങ്ങളും നുണക്കഥകളും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. രക്തച്ചൊരിച്ചിലുകള്‍ നടത്താതെ ആശയസംവാദങ്ങളിലൂടെ തങ്ങളുടെ ദര്‍ശനങ്ങളും ജീവിത കാഴ്ചപ്പാടുകളും മാനവജനതക്ക് പകര്‍ന്നു നല്‍കിയ ഭാരതത്തിന്റെ ശരിയായ കാഴ്ചപ്പാടുകള്‍ ലോകത്തിന് പകര്‍ന്നു നല്‍കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഓണ്‍ലൈന്‍ മാഗസിനുകളാണ് ഭാരത് ബുളളറ്റിന്‍ (ഇംഗ്ലീഷ്), വൃത്താന്തം (മലയാളം) എന്നിവ. വാര്‍ത്തകള്‍, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, കല, സംസ്‌കാരം, രാഷ്ട്രീയം, കഥ, കവിത, യൂത്ത്, വുമണ്‍, ഹെല്‍ത്ത് തുടങ്ങിയ വിവിധ വിഷയങ്ങളെ സംബന്ധിച്ചുളള സൃഷ്ടികള്‍ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പതിപ്പില്‍ നമുക്ക് ഇഷ്ടമുളള ഭാഷ തെരഞ്ഞെടുത്താല്‍ ഇംഗ്ലീഷിന്റെ വിവര്‍ത്തനം നമുക്ക് അറിയാവുന്ന ഭാഷയില്‍ വായിക്കാനുളള സൗകര്യവും ഇതിലുണ്ട്. പി.പരമേശ്വരന്‍, ആര്‍.ഹരി, പ്രൊഫ.വിഷ്ണു നാരായണന്‍ നമ്പൂതിരി, കുമ്മനം രാജശേഖരന്‍, വിജയകൃഷ്ണന്‍, കാ.ഭാ.സുരേന്ദ്രന്‍, കാവാലം ശശികുമാര്‍, പ്രൊഫ.എം.വി.എസ്. നമ്പൂതിരി, മനോജ് മനയില്‍ തുടങ്ങിയ പ്രഗത്ഭവ്യക്തികളുടെ സൃഷ്ടികള്‍ മാഗസിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ ലൈന്‍ മാഗസിനുകളുടെ ഔപചാരിക ഉദ്ഘാടനം ജന്മഭൂമി മാനേജിംഗ് ഡയറക്ടറും ഹിന്ദു ഐക്യവേദി ജന. കണ്‍വീനറുമായ കുമ്മനം രാജശേഖരന്‍ നിര്‍വഹിച്ചു. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിലാണ് ഭാരത് ബുളളറ്റിന്‍, വൃത്താന്തം എന്നിവയുടെ പ്രകാശന ചടങ്ങ് നടന്നത്. യോഗത്തില്‍ പ്രതാപ്ചന്ദ്ര വര്‍മ്മ (ബിജെപി) ആശംസാ പ്രസംഗം നടത്തി. നവമാധ്യമ രംഗത്ത് ഭാരതീയമായ ശബ്ദം പ്രതിധ്വനിപ്പിക്കാനും, രസിക്കാത്ത സത്യങ്ങള്‍ നിര്‍ഭയം, നിസങ്കോചം, മുഖം നോക്കാതെ തുറന്നുപറയാനുമുളള എളിയശ്രമമാണ് ഈ സംരംഭമെന്ന് മാഗസിനുകളുടെ മാാനേജിംഗ് എഡിറ്ററായ സുധീര്‍ നീരേറ്റുപുറം പറഞ്ഞു. വെബ്‌സൈറ്റുകള്‍ കാണുകയും വായിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും പരമാവധി ലൈക്കും ഷെയറും ചെയ്യുന്നത് പ്രചോദനകരമായിരിക്കും. വെബ്‌സൈറ്റ് അഡ്രസ് : www.bharatbulletin.com, www.vrittantham.com
Photo
Add a comment...
Wait while more posts are being loaded