Profile cover photo
Profile photo
Aneesh e.v
About
Communities and Collections
View all
Posts

Post has attachment
Best place for free dumps in VCE, PDF format and you can also read online....

കയ്യിൽ ഇത്തിരി പൊന്ന് പോലുമില്ലാത്തവളുടെ പേര് പൊന്നമ്മ.....😁
കാണാൻ തീരെ ഭംഗിയില്ലാത്തവന്റെ പേര് സുന്ദരൻ....😎
ഇനിയാണ് രസം.... അതിലേറെ രസം....😀😀😃
ചെയ്തതെല്ലാം പാളിപ്പോകുന്നവന്റെ പേര് വിജയൻ...
വെറും വിജയനല്ല
പിണറായി വിജയൻ😂🤣😄😀😆

Post has shared content

Post has attachment
Gujarat election 😂😂
Photo
Commenting is disabled for this post.

Post has attachment
Photo

ഈ കളള കണ്ണൻ ഒരു ഭയങ്കര സാധനം തന്നെ...
നദിയിൽ പ്രശ്നം സൃഷ്ടിച്ച കാളിയനെ നീ നിൻറെ വരുതിയിലാക്കി...
മഴയെ തടുക്കാൻ മലയെ നീ കുടയാക്കി...
ഗോക്കളെ നീ ഓടക്കുഴൽ നാദത്തിന് അടിമയാക്കി...
പൂതനക്ക് മുലപ്പാൽ എന്തെന്ന് നീ മനസിലാക്കി കൊടുത്തു...
രാജ്യം കൈയ്യടക്കിയ മാമൻ കംസനെ നീ കാലപുരിക്കയച്ചു...
പാഞ്ചാലിയുടെ ഉടുതുണി ഉരിഞ്ഞ ദുശാസനനെ ബോറടിപ്പിച്ചു...
പക്ഷെ ഇതൊന്നുമല്ല ട്വിസ്റ്റ്......................:
നീ CPM നെ കൊണ്ട് നിൻറ്റെ പിറന്നാൾ ആഘോഷിപ്പിക്കാൻ പോകുന്നില്ലേ...
അതാണ് മായ....... കണ്ണാ നീ ഒരു ഭയങ്കര സാധനം തന്നെ!

Post has shared content
പ്രണയം, വിവാഹം, ജീവിതം

മനോഹരമായ പ്രണയം ഞാൻ കണ്ടത് ഡോ. ജോണ്‌‌സൻറെയും ഭാര്യ കെല്ലിയുടെയും ആണ്. രണ്ട് പേരും മൂന്ന് വയസ്സിൽ കണ്ട് മുട്ടിയതാണ്. കുട്ടിക്കാലത്ത് അവർ അയൽക്കാരായിരുന്നു. ഒരുമിച്ച് സ്കൂളിൽ പോയി. വളർന്നപ്പോൾ വിവാഹവും കഴിച്ചു.

ഞാൻ കാണുമ്പോൾ ഡോ ജോണ്‌‌സണും ഭാര്യയും 80 കളിലാണ്. അദ്ദേഹത്തിന് മറവി രോഗവും തുടങ്ങിയിരുന്നു. മുപ്പത്തഞ്ച് കൊല്ലം ആ ഗ്രാമത്തിലെ ഏക സർജ്ജനായിരുന്നു പുള്ളി. ഒരു ദിവസം സർജ്ജറി കഴിഞ്ഞ് സ്ക്രബ്സസ് അഴിച്ച് വെച്ചിട്ട് ഞാനിനി വരുന്നില്ല എന്ന് പ്രഖ്യാപിക്കുക ആയിരുന്നു. മറവി രോഗം തന്നെ പിടികൂടിയെന്ന് സ്വയം തിരിച്ചറിഞ്ഞിരിക്കണം.

75 വർഷങ്ങൾ നീണ്ടു നിന്ന അവരുടെ പ്രണയം കാണാൻ നല്ല രസമായിരുന്നു. ഓരോ ചടങ്ങുകളിൽ നല്ല സ്യൂട്ടുമിട്ട് ഭാര്യയുടെ കൈയ്യും പിടിച്ചു വരും. എന്നെയും കുടുംബത്തെയും കാണുമ്പോൾ വെളുക്കെ ചിരിക്കും. പുള്ളി പണ്ട് ബോംബെയിൽ വന്നതും അവിടെ രണ്ട് വർഷം ജീവിച്ച കഥ പറയും. ചിലപ്പോൾ ഒരേ മണിക്കൂറിൽ ഒന്നിലേറെ തവണ. അപ്പോൾ കെല്ലി ശാസിക്കും. “ഇതിപ്പ പറഞ്ഞതല്ലെ ഉള്ളൂ മനുഷ്യാ”. അപ്പോൾ ഒരു ചുളുങ്ങിയ ചിരി ആ മുഖത്ത് വരും. ജാള്യത മറയ്‌‌ക്കാനായി എന്തെങ്കിലും തമാശ പറയും. കെല്ലിയെ എൻറെ ഭാര്യോടൊപ്പം നിർത്തും. എന്നിട്ട് തൻറെ ഭാര്യേക്കാൾ സുന്ദരി എൻറെ ഭാര്യയാണെന്ന് പറയും. അപ്പോൾ കെല്ലിയുടെ മുഖം നാണം കൊണ്ട് ചുവക്കും. രണ്ട് പേരും കെട്ടിപ്പിടിച്ച് നിന്ന് ഡാൻസ് കളിക്കും. കെല്ലി പാടും. നല്ല പാട്ട് കാരിയാണ്. അവർ പാടുന്ന കാണുമ്പോൾ ജോണ്സൻറെ മുഖം അഭിമാനം കൊണ്ട് വിടരും.

ജോണ്‌‌സൻറെ മറവി രോഗം അനേകം തമാശകൾ നിറഞ്ഞതായിരുന്നു. മറവി രോഗം തിരയിളക്കം പോലാണ്. ചിലപ്പോൾ ബ്ലാങ്ക് ആണ്. ഒന്നും ഓർമ്മയില്ല. ശാന്തത. പിന്നെ പതിയെ ഓർമ്മയുടെ തിരകൾ അടിച്ചു കയറി വരും.. ചിലപ്പോൾ ദുഖകരമായ ഓർമ്മകൾ. ചിലപ്പോൾ സന്തോഷം നിറഞ്ഞത്. ബ്ലാങ്ക് ആയ സമയത്ത് കെല്ലിയെ വരെ മറന്ന് പോകും. ഓർമ്മകൾ തിരിച്ചു കിട്ടുന്ന വേളയിൽ കെല്ലിയെ ഓർമ്മ വരും. എന്നെ ഒറ്റയ്‌‌ക്കാക്കി എവിടെ പോയെന്ന് ചോദിച്ച് പരിഭവിക്കും. “കെല്ലി, നിനക്കറിയൊ, നീ പോയ സമയത്ത് വേറൊരു കെളവി ഇവിടെ ഉണ്ടായിരുന്നു. അവരു വെച്ച് വിളമ്പി തന്ന സാധനം വായിൽ വെയ്‌‌ക്കാൻ കൊള്ളില്ലായിരുന്നു”. കെല്ലി ഈ കഥ ഞങ്ങളോട് പറഞ്ഞ് ചിരിക്കും. എന്നിട്ട് അതേ ഭക്ഷണം രുചിയോടെ ജോണ്സണ് കഴിക്കും. കെല്ലിയുടെ കൈപ്പുണ്യത്തെ മുക്തകണ്ഠം പ്രശംസിക്കും.

എൻറെ അഭിപ്രായത്തിൽ ഒരേ ആളുണ്ടാക്കിയ ഭക്ഷണം രുചിയുള്ളതും ഇല്ലാത്തും ആയി തോന്നിയില്ലെ ?, അതാണ് പ്രണയം. പ്രണയത്തെ കുറിച്ച് ഇതിൽ കൂടുതൽ ദാർശനികമായി വിവരിക്കാൻ സാദ്ധ്യമല്ല.

എല്ലാവരുടെയും പോലെ എൻറേതും അറേഞ്ച്‌‌ഡ് മാര്യേജായിരുന്നു. വിവാഹ ശേഷമാണ് പ്രണയിച്ചു തുടങ്ങിയത്. പക്ഷെ അത് എൻറെ അപ്പനും അമ്മയും പ്രണയിച്ച പോലൊക്കെ തന്നെ ആയിരുന്നു. ഭർത്താവ് കൈ കഴുകി ഇരിക്കുമ്പോൾ ഭാര്യ വിളമ്പി തരുന്ന പോലെ സാമ്പ്രദായികമായ പ്രണയം. വിവാഹം കഴിഞ്ഞെങ്കിലും സുഹൄത്തുക്കൾക്കായിരുന്നു ആദ്യ പ്രയോരിറ്റി. അവരോടൊപ്പം കത്തിയടിച്ച് വൈകുന്നേരം വീട്ടിൽ കയറി വരുമ്പോൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുക്കുന്നത് മാത്രമാണ് അക്കാലത്ത് പ്രണയം.

പിന്നെ നാലു കൊല്ലം കഴിഞ്ഞ് ഇൻഡ്യക്കാരും സുഹൄത്തുക്കളും ഒന്നുമില്ലാത്ത ഒരു ഗ്രാമത്തിലേയ്‌‌ക്ക് ജീവിതം പറിച്ചു നട്ടു. അവിടെ ചെന്നപ്പഴാണ് എനിക്ക് ഭാര്യയും, ഭാര്യയ്‌‌ക്ക് ഞാനും മാത്രമേ ഉള്ളു എന്ന സ്ഥിഥി വന്നത്. പ്രണയം ഗിയർ മാറ്റി വേറെ തലത്തിലേയ്‌‌ക്ക് എത്തിയത് ഇവിടെ വെച്ചാണ്. ഞാൻ വിട്ടിട്ട് വന്ന സുഹൄത്തുക്കളെ ഭാര്യയിൽ കണ്ടെത്തി. ഭാര്യ അത് വരെ അപ്രാപ്യമായൊരു സൌഹൄദ തലവും എന്നിൽ കണ്ടു. അങ്ങനെ ഞങ്ങൾ സുഹൄത്തുക്കളായി. സൌഹൄദത്തിലൂന്നിയ പ്രണയം എന്ന തലം അനുഭവിച്ചത് ഇവിടെ വെച്ചാണ്. ഇതേ സമയത്താണ് പല പ്രായക്കാരായ ദമ്പദികൾ ഞങ്ങടെ ജീവിതത്തിലേയ്‌‌ക്ക് കടന്ന് വന്നത്. ഡോ: ജോണ്സണും, കെല്ലിയും അവരിലൊരുവർ ആയിരുന്നു. പിന്നെ അടുത്ത സുഹൄത്തുക്കളിൽ ഒരു ഗേ കപ്പിളും ഉണ്ടായി. പ്രണയത്തിൻറെ വിവിധ മാനങ്ങൾ അങ്ങനെ നേരിട്ട് കാണാൻ സാധിച്ചു.

ഗുരുവായൂരിലെ കല്യാണവും അതിനോടനുബന്ധിച്ച കോലാഹലങ്ങളും കണ്ടപ്പോൾ പ്രണയത്തെ കുറിച്ച് ചിന്തിച്ചു പോയി. ഓരോരുത്തരുടെയും പ്രണയത്തെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ വായിച്ചപ്പഴും എനിക്ക് ഈ വത്യാസം അനുഭവപ്പെട്ടു. പ്രണയം സ്‌‌റ്റാറ്റിക്കായി നിൽക്കുന്ന ഒരു വികാരമല്ല. അതിന് രൂപാന്തരം സംഭവിക്കുന്നുണ്ട്. കാല ദേശങ്ങൾ പ്രണയത്തെ സ്വാധീനിക്കും. ഒന്ന് മറ്റൊന്നിനെ കാൾ മെച്ചമെന്നല്ല പറഞ്ഞത്. പക്ഷെ 19 വയസ്സിലെ പ്രണയവും, 21 വയസ്സിലേതും വത്യാസമുണ്ട്. 40 കളിലേതും, 80 കളിലേതിനും വത്യാസമുണ്ട്. ഏതാണ് മെച്ചം എന്ന് പറയാനൊക്കില്ല. എല്ലാ പ്രായത്തില പ്രണയങ്ങൾക്ക് അതിൻറേതായ സ്നിഗ്‌‌ദ്ധത ഉണ്ട്. പക്ഷെ ജോണ്സണെയും കെല്ലിയെയും പോലെ 75 വർഷം പ്രണയത്തിൻറെ പല അവസ്ഥാന്തരങ്ങളിലൂടെ കടന്ന് പോകുവാൻ സാധിക്കുന്നവരാണ് യതാർത്ഥ ഭാഗ്യവാൻമ്മാർ.

Post has attachment
anual report 2006-2007
Photo
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Photo
Add a comment...
Wait while more posts are being loaded