Profile cover photo
Profile photo
Ambily.v.n Ambily Omanakuttan
63 followers
63 followers
About
Ambily.v.n's posts

Post has attachment
പറവൂർ ചെട്ടിക്കാട് വിശുദ്ധ അന്തോണിസിന്റെ തീർത്ഥാടന ദേവാലയത്തിൽ മെയ്‌ പത്തിന് നടക്കുന്ന ഊട്ടുതിരുനാളിനോട്‌ അനുബന്ധിച്ചുള്ള വെടിക്കെട്ട്‌ വേണ്ടാന്ന് വച്ചു. വെടിക്കെട്ടിന് ഉപയോഗിക്കുന്ന തുക വീടില്ലാത്ത പാവപ്പെട്ട ഒരു കുടുംബത്തിനു വീട് നിർമ്മിച്ച്‌ നൽകാൻ തിരുനാൾ ആഘോഷ കമ്മറ്റി തീരുമാനിച്ചു. രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കിയാണ് വെടിക്കെട്ട്‌ നടത്തി വന്നിരുന്നത്. ഇക്കൊല്ലവും അതിനായി ഫണ്ട് നീക്കി വച്ചിരുന്നു. എന്നാൽ കൊല്ലം പരവൂരിൽ ക്ഷേത്രത്തിൽ ഉണ്ടായ വെടിക്കെട്ട്‌ ദുരന്തം ഒരു അനുഭവ പാഠമായി ജീവനും സ്വത്തിനും ഭീഷണിയാവുന്ന വെടിക്കെട്ട്‌ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു, വീട് നിർമ്മാണത്തിനു ആവശ്യമായ ബാക്കി തുക ദേവാലയ കമ്മറ്റി വഹിക്കുമെന്നുംതീരുമാനിക്കുകയായിരുന്നു.
എന്ത് കൊണ്ട് ഏവർക്കും ഇത്തരം കാര്യങ്ങൾ സാധ്യമാക്കി കൂടാ, അമ്പലക്കമ്മറ്റിക്കാർക്ക് മാത്രമെന്താണ് ഇതിനോട് അയിത്തം. ദൈവ സാന്നിധ്യം ഉണ്ടാവേണ്ടത് പ്രവൃത്തിയിലാണ്, എത്രയോ ലക്ഷങ്ങൾ മുടക്കിയാണ് ഓരോ ആഘോഷങ്ങളും നടത്തപ്പെടുന്നത്. എന്തിനു വേണ്ടി...? പൂരത്തിന് വെടിക്കെട്ടും ആനയും ഇല്ലായെങ്കിൽ ദേവനോ ദേവിയോ പുരോഹിതന്മാരുടെയോ കമ്മറ്റികാരുടെയോ ജീവനെടുക്കുമോ.......? അവർക്ക് മുൻപിൽ ദൈവങ്ങൾ അരുളപ്പെടുകയുണ്ടയോ.? ആഘോഷങ്ങൾ ഏതുമാവട്ടെ മുടക്കുന്ന ലക്ഷങ്ങളിൽ ഒരു ചെറിയ പങ്കു കൊണ്ട് ഒരു നേരത്തെ ആഹാരമെങ്കിലും തെരുവിലോരാൾക്ക് നൽകാൻ കഴിയുമെങ്കിൽ അതല്ലേ ഏറ്റവും വലിയ നന്മ. അതിന്റെ പേരിൽ ഒരു ദൈവവും കോപിക്കില്ല. അധികാരവും നിയമങ്ങളും പലപ്പോഴും ന്യായത്തിനൊപ്പമല്ല,ദൈവങ്ങളുടെ പേരിൽ അവരുടെ പ്രതിപുരുഷന്മാർക്കൊപ്പമാണ്. ആരുടെ ജീവൻ പോയാലും നാട് നശിച്ചാലും അവർക്ക് ഒന്നും പ്രശ്നമല്ല. സത്യത്തിൽ ആ ലേഖനം വായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി, മതം ജാതി ഏതായാലും ചിന്തിക്കാൻ കഴിവും നന്മയും ഉള്ള മനുഷ്യർ ഉണ്ടെന്നു മനസ്സിലായി. ഇനിയെങ്കിലും സംഭാവനകൾ നല്കേണ്ടത് ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കാണ് അല്ലാതെ ആഘോഷങ്ങളിലെ അനാചാരങ്ങൾക്കു വേണ്ടിയാവരുത്.
               നിർത്തുക ഈ തീക്കളി,ഒരു സമൂഹമെന്ന നിലയിൽ
ഒന്നും പഠിയ്ക്കാത്തതിനാലാണ് ഇത് വീണ്ടും വീണ്ടും
ആവർത്തിക്കുന്നത്. ഒരിക്കലും ഉണങ്ങാത്ത വേർപ്പാടുകളുടെ  മുറിവുകളുമായി കേരളം ,അവരുടെ ജീവന്റെ ബലിയ്ക്കു നാം ഓരോരുത്തരും വില നല്കുക തന്നെ വേണം,അതിനാല തന്നെ ഇനിയും ഇത്തരം അനാചാരങ്ങൾ അവസാനിപ്പിക്കുക, നഷ്ടമായ ജീവനുകൾക്ക് പകരം എന്ത് നൽകിയാൽ മതിയാവും, പ്രാണവേദനയോടെ പിടയുന്നവരെ എങ്ങിനെ ആശ്വസിപ്പിക്കും....?ഇനിയും
കർശനമായി ഇവ നിറുത്തിയില്ലെങ്കിൽ എന്തിനാണ്
ഇവിടെയൊരു നിയമ വ്യവസ്ഥ.........?
ആ തുക എന്ത് കൊണ്ട് നമ്മുടെ സമൂഹത്തിലെ പാവങ്ങൾക്കായി ഉപയോഗിച്ച് കൂടാ....?ഇനിയും വെടിക്കെട്ട്‌ നിരോധിക്കാത്ത ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ നമ്മൾ ജനങ്ങൾ തന്നെ ഒറ്റക്കെട്ടായി നിന്ന് ബഹിഷ്ക്കരിക്കു,പുരോഹിതന്മാർ തനിയെ  ആഘോഷിക്കട്ടെ ,നിരപരാധിയായ ദൈവത്തിന്റെ
പേരിൽ എന്തിനു മനുഷ്യ ജീവനെടുക്കുന്നു.
                ഈ രക്തവും മാംസവും ആർക്കു വേണ്ടി....?
ദൈവത്തിനോ മനുഷ്യനോ......?
ആഘോഷങ്ങൾ മനുഷ്യനെ കൊല്ലാനുള്ളതാണോ........?
ഹൃദയം തകർക്കുന്ന ഇത്തരം ചെയ്തികൾ,
മനുഷ്യന്റെ ജീവന് ഭീഷണിയാവുന്ന
ഈ ആചാര വിനോദങ്ങൾ എത്രയും പെട്ടന്ന്
വലിച്ചെറിയുക, ദൈവം ആദ്യം ഉണ്ടാവേണ്ടത്
ഓരോരുത്തരുടെയും മനസ്സിലാണ്.
മനുഷ്യ ജീവൻ ഒരു ദൈവങ്ങളും ആവശ്യപ്പെടുന്നില്ല,
മറിച്ച് വീണ്ടും വീണ്ടും സംഭവിക്കുന്ന ഇത്തരം
ദുരന്തങ്ങളെ സൌകര്യപ്പൂർവ്വം മറന്നു കളയുകയും
എങ്ങും എഴുതപ്പെടാത്ത ഈ ആചാരങ്ങളല്ല അനാചാരങ്ങളെ ഇനിയും നമ്മുക്ക് വേണ്ട , കൊല്ലാൻ ഒരു ദൈവവും ആഹ്വാനം ചെയ്യുന്നില്ല, പ്രതികൾ നാം തന്നെയാണ്, ഈ മരണത്തിൽ
നമ്മുക്കുമുണ്ട് പങ്കു, കനത്ത പങ്ക്
Photo

വേദനാകരമാണെങ്കിലും മനുഷ്യമഹത്വം ഓർമ്മിപ്പിയ്ക്കുന്ന രണ്ടു ബലിദാനങ്ങൾ ആയിരുന്നു നൗഷാദിന്റെയും സുബിനേഷിന്റെയും.മറ്റുള്ളവരുടെ രക്ഷയ്ക്കുള്ള ശ്രമങ്ങൾക്കിടയിലാണ് വ്യത്യസ്ത രംഗങ്ങളിൽ അവർ സ്വന്തം പ്രാണൻ ബലി നല്കിയത്.സാധാരണക്കാർ മാത്രമായ ആ യുവാക്കൾ തങ്ങളുടെ ജീവദാനത്തിലൂടെ അസാധാരണമായ രണ്ടു മാതൃകകളായി മാറി. അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ട ആന്ധ്രക്കാരായ രണ്ടു തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് കോഴിക്കോട്ടെ മാളിക്കടവ് മേപ്പക്കുടിവീട്ടിൽ നൗഷാദ് എന്ന മുപ്പത്തിമൂന്നുക്കാരന് ജീവൻ നഷ്ടമായത്.ഓട്ടോറിക്ഷ ഓടിച്ചു വീടുപുലര്ത്തിയിരുന്ന നൗഷാദ് സഹജീവികളോടുള്ള മനുഷ്യകാരുണ്യം കൊണ്ട് മാത്രമാണ് മറുനാട്ടുക്കാരും മറുഭാഷാക്കാരുമായ ആ പാവപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ അഴുക്കുചാലിന്റെ വിഷാന്തരീക്ഷത്തിലെയ്ക്കിറങ്ങി ജീവൻ നഷ്ടപ്പെട്ടത്. കോഴിക്കോട്ടുക്കാരൻ തന്നെയായ സുബിനേഷ് എന്ന ഇരുപത്തെട്ടുക്കാരന്റെ രക്തസാക്ഷിത്വം സ്വരാജ്യത്തിനു വേണ്ടിയായിരുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള നിയന്ത്രണരേഖയിൽ രാജ്യാതിർത്തി കാക്കുമ്പോഴാണ് സുബിനേഷ് ഭീകരുടെ വെടിയേറ്റ്‌ വീണത്‌. ദുഃഖസ്മൃതികളെങ്കിലും നൗഷാദ് മനുഷ്യസഹാനുഭൂതിയുടെ പ്രതീകമാണ്,സുബിനേഷ് മനുഷ്യധീരതയുടെയും.മതവും ജാതിയും നിറവും ഒന്നുമില്ലാത്ത മാനുഷികതയുടെ ചോര ഉടലിൽ ,സിരകളിൽ ഓടിയിരുന്നത് കൊണ്ടാണ് ഇരുവരും നിർഭയമായി സ്വകർമ്മം അനുഷ്ടിച്ചത്.അവരെ അഭിവാദ്യമർപ്പിയ്ക്കാതെയിരിയ്ക്കാനാവില്ല.

സമത്വം ഇസ്ലാമിനും സമൂഹത്തിനും മനുഷ്യത്വത്തിനും എതിരാണെന്ന് കാന്തപുരം എം പി .ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷനാനെന്നും സ്ത്രീ പുരുഷ സമത്വം ഒരിക്കലും നടക്കാത്ത കാര്യമെന്നും ,മാത്രമല്ല സ്ത്രീകള്ക്ക് കഴിയുന്നത്‌ പ്രസവിയ്ക്കാൻ മാത്രമാണെന്നും ആണ് അദ്ദ്യേഹത്തിന്റെ വാദം . കാന്തപുരം ഇപ്പോഴും നില്ക്കുന്നത് നൂറ്റാണ്ടുകല്ക്ക് പിറകിലാണ് . പ്രസവിയ്ക്കുക എന്നത് ഒരു മഹനീയമായ കാര്യമാണ് , മാതൃത്വത്തിന്റെ മഹനീയ കര്മ്മം നിർവഹിയ്ക്കുന്നവൾനിർവഹിയ്ക്കുന്നവൾ, ആ ഒരു കാര്യം കൊണ്ട് തന്നെ ആദരിയ്ക്കപ്പെടെണ്ടാവളും. ഏതു മത ഗ്രന്ഥത്തിലാണ് സ്ത്രീകളെ നിഷേധിച്ചിരിയ്ക്കുന്നത് . എന്താണ് ഇസ്ലാം മതം ഉദ്ഘോഷിയ്ക്കുന്നത് , ഒരു യഥാർത്ഥ മുസ്ലിം എങ്ങിനെയായിരിയ്ക്കണം , " ഇസ്ലാം കാരുണ്യമാണ് , കലാപമല്ല തീവ്രവാദവും ഭീകരവാദവും മതം പറയാത്തതാണ് , കൊലയേക്കാൾ കടുത്തതാണ് കലാപം . ( വി.ഖു .2:191) നാം ഒരു മാതാവിന്റെയും പിതാവിന്റെയും മക്കളാണ് .ഒന്നിലും പോരടിയ്ക്കരുത് ,രക്തം ചീന്തരുത് " . ഏതു മത ഗ്രന്ഥവും അതിലെ അന്തസത്ത ഉൾകൊള്ളാൻ ആണ് പറയുന്നത് .മുസ്ലീം സഹോദരിമാരുടെ പൊന്നും പണവും വാങ്ങി പണിതുയർത്തിയ പള്ളികളുടെ കവാടങ്ങൾ അവര്ക്ക് മുൻപിൽ കൊട്ടിയടയ്ക്കപ്പെടുന്നത് ഇത്തരം ഇടുങ്ങിയ മനസ്സുകൾ സ്വന്തം മതതിനകത്തു തന്നെ വിഷം തുപ്പുന്നത് കൊണ്ടാണ് . ഇന്ന് ഏതു മേഖലകളിലാണ് സ്ത്രീകള് പുരുഷനൊപ്പം എത്താത്തത് , ചരിത്രം എടുത്തു നോക്കിയാൽ എത്രയോ ഉന്നതമായ പദവികളിൽ സ്ത്രീകള് എത്തിയിരിയ്ക്കുന്നു , രാജ്യത്തിന്റെ ഭരണ കാര്യങ്ങൾ മുതൽ യുദ്ധ രംഗങ്ങൾ വരെ അവളുടെ കൈയിൽ ഭദ്രമായി ഇരുന്നിട്ടുണ്ട് . സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് വരുന്നതിൽ കാന്തപുരത്തിന് എന്തിനാണ് ഇത്രയും അസഹിഷ്ണുത . സ്ത്രീകളെ മാറ്റി നിർത്തി കൊണ്ട് ഒരു രാജ്യ പുരോഗതിയും സാധ്യമല്ല . ഈ മാന്യദ്ദ്യേഹത്തെ പ്രസവിച്ചതും ഒരു സ്ത്രീയല്ലേ ,അല്ലാതെ ഒരു സുപ്രഭാതത്തിൽ തന്നെ മണ്ണിൽ നിന്നും കിളിർത്തു വന്നതല്ല .
സ്ത്രീകൾ അടുക്കളയിലും കിടപ്പറയിലും മാത്രം ഒതുങ്ങി നിൽക്കേണ്ടാവരാനെന്നാണ് കാന്തപുരത്തിന്റെ അഭിപ്രായമെങ്കിൽ അദ്ദ്യെഹമൊരു മുസല്മാനല്ല,കാരണം ഒരു യഥാർത്ഥ ഇസ്ലാം ഒരു യഥാർത്ഥ മനുഷ്യസ്നേഹി കൂടിയായിരിക്കും.സ്വന്തം മാതാവിന്റെ മാതൃത്വത്തെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യാത്ത ഒരാളെങ്ങിനെ മറ്റു സ്ത്രീകളെ ബഹുമാനിയ്ക്കും,സ്വന്തം കുടുംബാംഗങ്ങളെ സ്നേഹിയ്ക്കാത്ത ഒരാളെങ്ങിനെ സഹജീവികളെ സ്നേഹിയ്ക്കും,മറ്റു ജീവജാലങ്ങളെ സ്നേഹിയ്ക്കും.ഇത്തരം പുരോഹിത പ്രമുഖർ കടന്നു പോകുന്ന ഇടുങ്ങിയ വഴികളാണ് രാജ്യപുരോഗതിയെ തടസ്സപ്പെടുത്തുന്നത്.ഈ കടുത്ത ലിംഗ വിവേചനമാണ് സമൂഹത്തെ,ലോകത്തെ,ജീവിതത്തെ ഇത്രമേൽ മര്യാദകെട്ടതാക്കുന്നതു.എനിക്കിപ്പോൾ ഓർമ്മ വരുന്നത് കാന്തപുരത്തിന്റെ വീട്ടിലെ സ്ത്രീകൾ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ അർബാബുമാർ അറക്കാൻ നിറുതിയിരിയ്ക്കുന്ന ആടുകളെ പോലെയാണെന്നാണ് , ഒരു അവസരം കിട്ടിയാൽ അവർ കൂട് പൊളിച്ചു രക്ഷപ്പെടും . ഇസ്ലാമിനെ അന്ധവിശ്വാസങ്ങളിൽ തളചിടുന്നവർ മതത്തിന്റെ അടിസ്ഥാനമായ തൗഹീദിനെ അവഗണിയ്ക്കുന്നു , "നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയ്ക്കുക എന്നതല്ല പുണ്യം " വി. ഖു 2:177 കാന്തപുരം ഒരു പത്താവർത്തി വായിച്ചു പഠിയ്ക്കുന്നത് ഇനിയെങ്കിലും നന്നായിരിയ്ക്കും . നല്ലവരായ എന്റെ മുസ്ലീം സുഹൃത്തുക്കൾ ക്ഷമിയ്ക്കണമെന്നു അപേക്ഷിയ്ക്കുന്നു .

" സിംഹം മനുഷ്യനോളം ആക്രമിയല്ല,
കാരണം അതിനു മതമോ രാഷ്ട്രീയമോ
ജാതിയോ ഗ്രൂപ്പോ ഇല്ല."- ബെർണാഡ് ഷാ.
ഡൽഹിയ്ക്കടുത്തു ഹരിയാനയിലെ സണ്‍പെദ് ഗ്രാമത്തിൽ ദളിത് കുടുംബത്തിലെ രണ്ടര വയസ്സും പതിനൊന്നു മാസവും പ്രായമുള്ള രണ്ടു കുട്ടികളെ ചുട്ടു കൊന്നു.
ഡൽഹിയിൽ ബാലികമാർ കൂട്ട ബലാത്സംഗത്തിനിരയായി. ക്രൂരത അഞ്ചും രണ്ടരയും വയസ്സുള്ളവരോട്. കുട്ടികൾ വരദാനമാണ്,പൂക്കൾ പോലെ നിഷ്കളങ്കർ.അവർ എന്ത് തെറ്റാണ് ചെയ്തത്.ഉന്നതമായ നീതിന്യായ പീഠത്തിനും ഭരണ കേന്ദ്രത്തിനും തൊട്ടരികിൽ ക്രൂരതകൾ വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടിരിയ്ക്കുന്നത് എന്ത് കൊണ്ടാണ്.അതിവേഗം ബഹുദൂരം ഇന്ത്യ പുറകോട്ടു സഞ്ചരിച്ചു കൊണ്ടിരിയ്ക്കുന്നു. ഇവിടെ രാഷ്ട്ര പിതാവിന്റെ അഹിംസയല്ല നേതാജിയുടെയും ഭഗത്സിങ്ങിന്റെയും അഗ്നിജ്വാലകളാണാവശ്യം..ഈ പാപത്തിനു മാപ്പില്ല , കേസും ശിക്ഷയും കഴിഞ്ഞു പ്രതികൾ വീണ്ടും ഇര തേടിയിറങ്ങും, ഇവിടെ വിധി നടപ്പാക്കേണ്ടത് ജനങ്ങളാണ്. സമൂഹത്തിനു ഭീഷിണിയായി മാറുന്ന ഇത്തരം പേപിടിച്ച ഇരുകാലി മൃഗങ്ങളെ എന്ത് ചെയ്യണം...? വെന്തു മരിച്ച ആ കുരുന്നു ജീവന് പകരം ലക്ഷങ്ങൾ നൽകിയാൽ പൊലിചു കളഞ്ഞ ജീവൻ തിരികെ കിട്ടുമോ....? ആ മാതാപിതാക്കളുടെ കണ്ണുനീരിനു പകരമാവുമോ....? എത്ര വൃത്തിഹീനമായ അധപതനമാണ് ഇത്. മലിനമായ മനസ്സിന്റെ അടിത്തട്ടിൽ ഊറി നില്ക്കുന്ന ജാതി ചിന്തയുടെ വൃണങ്ങളുമായി പാഞ്ഞു നടക്കുന്ന മേല്കോയ്മക്കാരെ എന്തിനു വേണ്ടിയാണ് അധികാരം നല്കി അഴിച്ചു വിടുന്നത്, കാമാന്ധതയുടെ തിമിരം ബാധിച്ച് തെരുവുകൾ തോറും അലയുന്ന പേപ്പട്ടികളെ എന്തിനാണ് ഇനിയും സംരക്ഷിക്കുന്നത്. ഏവരും ഉണർന്നു പ്രവര്ത്തിയ്ക്കേണ്ടത് പ്രതികരിയ്ക്കേണ്ടതും ഇവിടെയാണ്‌. സദാചാര പോലീസിനെതിരെ ഇന്ത്യ ഒട്ടാകെ ചുംബന സമരങ്ങൾ നടത്തിയ പുതു യൌവനങ്ങൾ എന്താണ് ഇവിടെ ഉറങ്ങി പോയോ.......? നമ്മളിൽ ഓരോരുത്തരുടെയും കാതുകളിൽ കേൾക്കുന്നില്ലേ ഓരോ കുഞ്ഞു നിലവിളിയും, കണ്മുന്നിൽ തെളിയുന്നില്ലേ കത്തി കരിഞ്ഞതും ചോര വാര്ന്നു നിലച്ചതുമായ പിഞ്ചു ശരീരങ്ങൾ. അതിന്റെ അസ്വസ്ഥതയിൽ വെന്തു നീറുന്നുണ്ടാവാം ഭൂമിയുടെ ആത്മാവ്‌ പോലും..നാളെ നമ്മുടെ സ്വന്തം കുട്ടികൾക്ക് ഇങ്ങിനെ സംഭവിച്ചാൽ..? ചിന്തിക്കു..........ചരിത്രം നാളെ നമ്മളെ കുറ്റക്കാരെന്നു വിളിയ്ക്കരുത്‌.

Post has attachment

കലാശൂന്യമായ പരാജയങ്ങളുടെ പടുകുഴിയിലേയ്ക്ക് മലയാള സിനിമയുടെ ശവഘോഷയാത്ര.ജനങ്ങളുടെ നികുതിപ്പണമെടുത്താണ് ചലച്ചിത്ര പുരസ്ക്കാരങ്ങൾ
നല്കുന്നത്.എന്നാൽ മലയാളികൾ കണ്ടുകഴിഞ്ഞ പൊതു സമൂഹം പലരീതിയിലും വിലയിരുത്തിക്കഴിഞ്ഞ ,വിശ്വാസയോഗ്യമായ പല സിനിമകളുംതഴയപ്പെടുമ്പോൾ അതൊരു പ്രശ്നം തന്നെയാണ്.ജൂറി തന്നെ അഭിപ്രായപ്പെട്ട 'ചലച്ചിത്ര പീഡന'ത്തിന്റെ സമ്മർദം
ചില സിനിമകളെയെങ്കിലും കണ്ണിൽപ്പെടാതാക്കിയിട്ടുണ്ടെങ്കിൽ അതൊരു തെറ്റ് തന്നെയാണ്. ഇക്കാര്യം ഇനി സിനിമയെ സ്നേഹിയ്ക്കുന്ന പൊതുസമൂഹമാണ് ചർച്ച ചെയ്യേണ്ടത്.
ശരാശരി നിലവാരം പോലും ഇല്ലാത്ത പല സിനിമകളും അംഗീകരിയ്ക്കപ്പെടുമ്പോൾ
അർപ്പണമനോഭാവത്തോടെ അത്രയും തീക്ഷണമായി കഷ്ടപ്പെട്ട് അഭിനയിച്ച് പല നല്ല
കലാകാരന്മാരും നേടിയെടുത്ത അംഗീകാരങ്ങൾ അപമാനിയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.
ഒരു ബുദ്ധിമുട്ടും ഇല്ലാതെ എന്തൊക്കെയോ കാട്ടികൂട്ടിയതിന്റെ പേരിൽ തോന്നിയ പോലെ
സംസ്ഥാന സർക്കാറിന്റെ പേരിൽ അവാർഡ് നല്കുക, അവർ മഹത്തായി അഭിനയിച്ച്
ഫലിപ്പിച്ച കാര്യങ്ങൾ ഏതെങ്കിലും കോളേജിലോ, വഴിവക്കിലോ പോയി കുറച്ചു നേരം നോക്കി നിന്നാലും നമ്മുക്ക് കാണാൻ പറ്റും.അവർ നല്ല അഭിനേതാക്കൾ അല്ല എന്നല്ല
ഇതിനർത്ഥം, അംഗീകാരം അഭിനയത്തിന്റെ മാനദണ്ഡം നോക്കിയാണെങ്കിൽ ഈ അവാർഡ്
പ്രഖ്യാപനം എന്നതിന്റെ പേരിൽ എന്തിനു ഇങ്ങിനെയൊരു അഭ്യാസം നടത്തി എന്ന് മാത്രമേ ചോദിക്കാനൊള്ളൂ. അവാർഡ് ജേതാക്കൾക്കും ഈ കാര്യം ചിന്തിക്കാവുന്നതാണ്, പല
മഹാരഥന്മാരും തികഞ്ഞ അർപ്പണബോധത്തോടെ ബുദ്ധിമുട്ടി അഭിനയിച്ച് നേടിയ ഈ പുരസ്കാരങ്ങൾ ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോൾ അപ്രതീക്ഷിതമായി ഒരു കുട്ടിയ്ക്ക്
കിട്ടുന്ന കളിപ്പാട്ടത്ത്തിന്റെ സന്തോഷത്തോടെ,ലാഘവത്തോടെ കൈനീട്ടി വാങ്ങാൻ തങ്ങൾ
പ്രാപ്തരായോ എന്ന്.അതല്ല ചുമ്മാ കിട്ടിയതല്ലേ ഇരിയ്ക്കട്ടെ ഒരു സംസ്ഥാന അവാർഡ്
എന്ന് കരുതിയാലും തെറ്റ് പറയാൻ പറ്റില്ല,വിളിച്ചു കൊടുത്തതല്ലേ അവരെന്തു പിഴച്ചു.
ഇപ്പോഴത്തെ സിനിമ പോലെ തന്നെ ആർക്കും ഒന്നും മനസ്സിലായില്ല,എന്തോ സംഭവിച്ചു,
കരയണോ ചിരിക്കണോ...? അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ആ ഒരു കാര്യത്തിൽ മാത്രമേ
ജനങ്ങൾക്ക് സംശയം ഉണ്ടാകാൻ ഇടയൊള്ളൂ.

ചിരി നിലച്ച വീടുകൾ
നമ്മുക്ക് വേണ്ട.
മനസ്സിന്റെ വാതായനങ്ങൾ
തുറന്നിടുക
അവിടെ സ്നേഹത്തിന്റെ
കാറ്റും വെളിച്ചവും
നിറഞ്ഞു തുളുമ്പട്ടെ.
നമ്മുക്ക്
നിശ്ചയിച്ചിരിയ്ക്കുന്ന കാലം
നിഴൽ പോലെ കടന്നു പോകുന്നു.
മരണത്തിൽ നിന്നും
തിരിച്ചു വരവില്ല,
അത് മുദ്രയിട്ട് ഉറപ്പിച്ചതാണ്.

യാത്രകൾ ജീവിതത്തെക്കാൾ
വലിയ പുസ്തകങ്ങൾ
ഓർമ്മകളിലൂടെ പിന്നോട്ടും
കാലത്തിലൂടെ മുന്നോട്ടും
ഒരേ സമയത്തുള്ള സഞ്ചാരം.
ഓരോ ചുവടിലും പിൻവിളികൾ
ഓരോ നിമിഷവും കണ്ടെത്തലുകൾ
ഓരോ തിരിച്ചറിവുകൾ.
കണ്ടു മറന്ന മുഖങ്ങൾ തേടി
ഒറ്റയ്ക്ക് നില്ക്കുന്ന മരങ്ങൾ തേടി
നാട്ടു പാതകളും കേട്ട കഥകളും തേടി
എത്രയൊക്കെ ദൂരങ്ങളിലേക്ക്
പോകുമ്പോഴും ഞാൻ
എന്നിലേയ്ക്ക് തന്നെ തിരിച്ചു വരുന്നു.

യാത്രകൾ ജീവിതത്തെക്കാൾ
വലിയ പുസ്തകങ്ങൾ
ഓർമ്മകളിലൂടെ പിന്നോട്ടും
കാലത്തിലൂടെ മുന്നോട്ടും
ഒരേ സമയത്തുള്ള സഞ്ചാരം.
ഓരോ ചുവടിലും പിൻവിളികൾ
ഓരോ നിമിഷവും കണ്ടെത്തലുകൾ
ഓരോ തിരിച്ചറിവുകൾ.
കണ്ടു മറന്ന മുഖങ്ങൾ തേടി
ഒറ്റയ്ക്ക് നില്ക്കുന്ന മരങ്ങൾ തേടി
നാട്ടു പാതകളും കേട്ട കഥകളും തേടി
എത്രയൊക്കെ ദൂരങ്ങളിലേക്ക്
പോകുമ്പോഴും ഞാൻ
എന്നിലേയ്ക്ക് തന്നെ തിരിച്ചു വരുന്നു.

"എന്റെ വിശ്വാസ പ്രമാണങ്ങൾ
കത്തിജ്ജ്വലിയ്ക്കുകയാണെങ്കിൽ
ഞാൻ ഏകനാണെങ്കിൽക്കൂടി
എന്റെ ശവക്കല്ലറയിലും
ഞാൻ ജീവനോടെയിരിയ്ക്കും,
അവിടെ നിന്ന് ഞാൻ സംസാരിച്ചു
കൊണ്ടിരിയ്ക്കുകയും ചെയ്യും"
                      (മഹാത്മാഗാന്ധി 1947)

രാഷ്ട്ര പിതാവ് വധിയ്ക്കപ്പെട്ടിട്ട് 67 വർഷങ്ങൾ പിന്നിടുന്നു.ഗാന്ധിജി വിഭാവനചെയ്ത ഇന്ത്യാ എന്ന സങ്കല്പം എന്തായിരുന്നു.മനുഷ്യസ്വാതന്ത്ര്യത്തിനും അന്തസ്സിനും വൃണമേല്ക്കുന്ന മതേതരത്വത്തിനും സോഷ്യലിസത്തിനും എതിരായ ഏതു കടന്നു കയറ്റവും
ഗാന്ധിജിയുടെ ഇന്ത്യയ്ക്ക്മേൽ പതിയ്ക്കുന്ന അത്യാഹിതങ്ങൾ തന്നെയാണ്.കേന്ദ്രം ഭരിയ്ക്കുന്ന എൻ.ഡി .എ സർക്കാറിലെ പ്രമുഖ സഖ്യകക്ഷികളിലൊന്നായ ശിവസേന നടത്തികൊണ്ടിരിയ്ക്കുന്ന അഭിപ്രായ ആക്രമണമാണ് ഇങ്ങിനെയൊരു വിഷയം എഴുതാനുള്ള കാരണം.
                                              ഒരു മതരാഷ്ട്രം സ്ഥാപിയ്ക്കുക എന്നത് നമ്മുടെ ലക്ഷ്യമല്ല. നമ്മുടെ രാഷ്ട്രത്തിന്റെ അടിസ്ഥാന ശിലകളിൽപ്പെടുന്നതാണ് മതേതരത്വവും സോഷ്യലിസവും. ഭരണഘടനയുടെ അന്തസ്സത്തയാണത്.ഏതെങ്കിലും ഒരു മതത്തിന്റെ കാഴ്ചപ്പാടിൽ നിന്നാവരുത് ഭരണം. ഭരണം മതവിമുക്തമായെങ്കിൽ മാത്രമെ സ്വതന്ത്രമായി നീതി നടപ്പാക്കാൻ സർക്കാരിന് കഴിയു. ആ പാരമ്പര്യത്തെ അട്ടിമറിയ്ക്കാനുള്ള പ്രത്യയശാസ്ത്ര- പരമായ ഒരു അഭ്യാസപ്രകടനമായേ ശിവസേനയുടെ അഭിപ്രായ ആക്രമണത്തെ കാണാനാവു. എന്ത് കൊണ്ടാണ് ഹ്രസ്വകാല രാഷ്ട്രീയ നേട്ടങ്ങൾക്കായി അടിസ്ഥാന ശിലകൾ പൊളിച്ചെഴുതാൻ ചിലർ ആലോചിച്ചു പോകുന്നത്. ഇവിടെ ചരിത്രം വിസ്മരിയ്ക്കപ്പെടുന്നു.
                                     
         ഗാന്ധിജിയുടെ ആദർശങ്ങളും രാഷ്ട്രീയ നിലപ്പാടുകളുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. അദ്ദേഹത്തിന്റെ മതനിരപേക്ഷതയെയും മറ്റു നിലപാടുകളെയും ചോദ്യം ചെയ്യുകയുമാവം. എന്നാൽ രാഷ്ട്രപിതാവിന്റെ പൈതൃകത്തെ എതിർക്കാൻ ഗോഡ്സെയെ പുണ്യവാളനാക്കേണ്ടാതുണ്ടോ.......? രാജ്യത്തെ ഏറ്റവും വലിയ വില്ലന് ക്ഷേത്രം പണിയാനും ആദരിച്ചാരാധിയ്ക്കാനും മാത്രമായി അധപതിച്ചു പോയത് ചില മനസ്സുകളുടെയെങ്കിലു സ്വാർത്ഥലാഭക്കൊതികൊണ്ടുത്തന്നെയാണ്. ഇന്ത്യയ്ക്കിനി സ്വയം ലജ്ജിയ്ക്കാം.മത ഭീകരവാദവും വർഗ്ഗീയതയും അരങ്ങു നിറയുമ്പോൾ ഇന്ത്യ എന്ന ജനതയുടെ ചോരയ്ക്കിപ്പോഴും ചുവപ്പ് തന്നെയല്ലേ............? ആരുടെയൊക്കെ രക്തമാണ് വിവിധ നിറങ്ങളിൽ ഒഴുകുന്നത്‌....? ഹിന്ദുക്കൾക്ക് മാത്രമായി ഒരു നിറമുണ്ടോ...? ഗാന്ധിജി അവസാന ശ്വാസം വരെയും നിലകൊണ്ടത് ഇന്ത്യയുടെ മൂല്യങ്ങൾക്ക് വേണ്ടിയാണ്. അതിന്റെ പേരിൽത്തന്നെ രക്തസാക്ഷിയാകേണ്ടിയും വന്നു. ആ മൂല്യങ്ങൾ തന്നെയാണിന്നു വെല്ലുവിളിയ്ക്കപ്പെട്ടുക്കൊണ്ടിരിയ്ക്കുന്നത്. അദ്ദേഹത്തിന്റെ ആത്മാവിനോടെങ്കിലും നമ്മുക്ക് നീതി പുലർത്താൻ കഴിഞ്ഞിരുന്നെങ്കിൽ.........!

       "കണ്ണിന് കണ്ണ് എന്നചിന്ത ലോകത്തെ മുഴുവൻ  അന്ധതയിലാഴ്ത്തിയെ അവസാനിയ്ക്കു"
                        (മഹാത്മജി)

                                                                                    
                                                                              
Wait while more posts are being loaded