എന്‍റെ അറിവ് ശരിയാണെങ്കില്‍ ഇന്ത്യയില്‍ ഇന്ന് ഇറങ്ങുന്ന ഗ്ലാസ് ടോപ്‌ എല്‍പിജി കുക്ക്ടോപ്പുകള്‍ക്ക് ഒന്നിനും ISI അല്ലെങ്കില്‍ BIS സര്‍ട്ടിഫിക്കറ്റ് ഇല്ല. എന്നാല്‍ ഇന്ത്യയിലെ പെട്രോളിയം കമ്പനികള്‍ ISI മുദ്രയുള്ള ഉപകരണങ്ങള്‍ മാത്രമേ തങ്ങളുടെ സിലിണ്ടറുമായി ഘടിപ്പികാന്‍ അനുവാദം നല്‍കുന്നുള്ളൂ. അല്ലാത്തപക്ഷം കണക്ഷന്‍ നഷ്ടപ്പെടുന്നതാണ്. (എന്നാണു ഞാന്‍ അറിഞ്ഞത് - തെറ്റാണെങ്കില്‍ തിരുത്തുക)
ഇങ്ങനെയാണ് നിയമം എങ്കില്‍ എങ്ങനെയാണ് ഇന്ത്യന്‍ വിപണിയില്‍ ISI മുദ്രയില്ലാത്ത ഗ്ലാസ് ടോപ്‌ അടുപ്പുകള്‍ ലഭ്യമാകുന്നത്? എങ്ങനെയാണവ ചൂടപ്പം പോലെ വിറ്റുപോകുന്നത്? സാധാരണക്കാര്‍ക്ക് ഇതിനെപ്പറ്റി യാതൊരു അറിവും ഇല്ല. അവര്‍ പോലും അറിയാതെ അവര്‍ വഞ്ചിക്കപ്പെടുകയാണ്.
Shared publiclyView activity