ഇരുപക്ഷത്തിനും ലോകത്തിന്റെ മുക്കിനും മൂലയിലും നിന്ന് വരെ സജീവമായ പോരാളികള്‍ ഉള്ള മല്ലു സൈബര്‍ സ്പേസില്‍ ഒരു വിഭാഗത്തിനും ആ ഘോഷയാത്ര ഇന്നയാള്‍ ഇന്ന വിഷയത്തില്‍ ഇന്നിടത്തു സംഘടിപ്പിച്ചതാണെന്ന് പറയാന്‍ പറ്റുന്നില്ല!!!

വീഡിയോ വന്ന അന്ന് മുതല്‍ സര്‍ക്കാരിന്റെ ഏജന്‍സികള്‍ അന്വേഷണം 'ഡെയിലി ആരംഭിക്കുന്നു'. കുമ്മനത്തിനെതിരെ കേസെടുത്ത ഇന്നും അന്വേഷണം 'ആരംഭി'ച്ചിട്ടുണ്ട്. നാളെയും ആരംഭിക്കുമായിരിക്കും. വീഡിയോ വ്യാജമാണെന്ന് ഉറപ്പാണെങ്കില്‍ അത് എന്ത് പരിപാടി ആയിരുന്നു എന്ന് പറഞ്ഞൂടെ? ഒരു ഘോഷയാത്ര എന്തിനായിരുന്നു എന്ന് അന്വേഷിക്കാന്‍ കേരള പോലീസിനു ഇരുപത്തിനാല് മണിക്കൂറില്‍ കൂടുതല്‍ വേണം എന്ന് മലയാളികളോട് പറയരുത്!! എന്തുകൊണ്ടാണ് 'വ്യാജവീഡിയോ' പ്രചരിപ്പിച്ച് സമൂഹത്തില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ച കുമ്മനത്തിനെതിരെ UAPA ചുമത്താത്തത് എന്നും സര്‍ക്കാര്‍ പറയേണ്ടി വരും.

രേഖാമൂലം തെളിവ് നല്‍കിയിട്ടും കേസ് എടുത്ത നിലയ്ക്ക് കുമ്മനം ജി ഇനി പൊതുജനത്തോട് ആണു ആ വീഡിയോയ്ക്ക് ആസ്പദമായ സംഭവം ആര് എവിടെ എപ്പോള്‍ സംഘടിപ്പിച്ചു എന്ന് പറയേണ്ടത്. അത് പറയാതെെ തന്നെ "രാജേട്ടനൊപ്പം" എന്ന് ക്യാമ്പെയിന്‍ നടത്താന്‍ ‍ സംഘികളെ കിട്ടുമായിരിക്കും!! പക്ഷെ ജനത്തിനെ കിട്ടില്ല!!

#ഈ_കേസ്_ഒരു_പരസ്പരധാരണയില്‍_തേഞ്ഞ്മാഞ്ഞു_പോവും
Shared publiclyView activity