Profile cover photo
Profile photo
മത്തായി
7,187 followers
7,187 followers
About
മത്തായി's posts

നമുക്കു പരിചയമുള്ള ചില പിള്ളേരിപ്പഴും കമ്പ്യൂട്ടർ എഞ്ചിനീയറിങ് ബിടെക് എന്നൊക്കെ പറഞ്ഞു ഓപ്ഷൻ എടുക്കുന്നുണ്ട്‌‌.‌ ശരിക്കും അതൊരു ഓവർ സപ്ലൈഡ് ഡിസിപ്ലിൻ അല്ലെ.. ബിടെക് എടുത്തും ഡ്രോപ് ഔട്ട് ആയും തെണ്ടിത്തിരിഞ്ഞ് നടക്കുന്നതും പതിനായിരം രൂപ സാലറിയിൽ വർക്ക് ചെയ്യുന്നതുമായ കൊറേ ആൾക്കാരെ അറിയാം.. കോമേഴ്സ് അടക്കമുള്ള സാധ്യതകൾ കാണിച്ച് പിള്ളാരെ പിന്തിരിപ്പിക്കണോ?

(തുമ്മാരുകുടി ഗൈഡൻസ് സ്റ്റൈലിൽ ഇവിടന്നു ബിടെക് എട് പിന്നെ ആസ്ട്രേലിയയിൽ പോയി എം ടെക് എട് എന്നിട്ട് ബ്രിട്ടനിൽ ചെന്ന് പിജിഡിസിഎ എട് എന്നൊന്നും പറയല്ല് പ്ലീസ്)

ദിലീപിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നാളെ കേരളത്തിൽ ഹർത്താൽ!!

അമേരിക്കയിലും ഒമാൻ ഒഴികെയുള്ള അറബ് രാജ്യങ്ങളിലും നാളെ ഹർത്താൽ.

ഒമാനിലും കാസർകോഡും ഹർത്താൽ മറ്റന്നാൾ ആയിരിക്കും..

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നാൽ കാത്തിരിക്കുന്നത് ദുരന്തങ്ങളോ.. ചൈനയുമായി ഇന്ത്യ യുദ്ധം ചെയ്യുമോ??

Post has attachment
Nephew
Photo

Post has shared content
ഖത്തര്‍: വിഭാഗീയതയുടെ അടിവേരുകള്‍.................

"ഓ.. സത്യവിശ്വാസികളേ....., ആര്‍ക്കൊക്കെയാണോ ഞാന്‍ സംരക്ഷകനായിരിക്കുന്നത്, അവര്‍ക്ക് ഈ അലിയും സംരക്ഷകനായിരിക്കും! ഓ... അല്ലാഹ്, അലിയെ ആരൊക്കെ പിന്‍പറ്റുന്നുവോ, അവരെ നീയും പിന്തുണയ്ക്കുക, ആരൊക്കെ വെറുക്കുന്നുവോ, അവരെ നീയും വെറുക്കുക!"

AD 632, മാര്‍ച് പത്ത്. തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും ഹജ് നിര്‍വഹിച് മദീനയിലേക്ക് മടങ്ങും വഴി ഗാദിര്‍ ഖും എന്ന സ്ഥലത്ത് വെച്ച് തന്നെ അനുഗമിചിരുന്നവരോടായി പ്രവാചകന്‍ (സ) നടത്തിയ പ്രസംഗത്തിലെ ഈ വാചകങ്ങളാവണo ഒരു പക്ഷെ ഇസ്ലാം എന്ന മതത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന വിഭാഗീയതയുടെ ആണിക്കല്ല്! തന്റെ പിതൃ സഹോദര പുത്രനും, മകള്‍ ഫാത്വിമ (റ) യുടെ ഭര്‍ത്താവും സര്‍വോപരി സന്തത സഹാചാരിയുമായിരുന്ന അലി ബിന്‍ അബു ത്വാലിബിനെ ചേര്‍ത്ത് പിടിച്ചു കൊണ്ടായിരുന്നു പ്രവാചകന്റെ ഈ വചനങ്ങള്‍. അലിയുടെ അടുത്ത അനുയായികളായ ഒരു വിഭാഗം മുസ്ലിങ്ങള്‍ പ്രവാചകന്റെ ഈ വാക്കുകള്‍, അദ്ദേഹം അലിയെ തന്റെ പിന്‍ ഗാമി ആയി മുസ്ലിങ്ങളെ നയിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നാണ് മനസ്സിലാക്കിയിരുന്നത്. എന്നാല്‍ ബഹു ഭൂരിപക്ഷം വരുന്ന മറ്റൊരു വിഭാഗം അതങ്ങനെയാണെന്ന് സമ്മതിച്ചു കൊടുക്കാന്‍ തയ്യാറായിരുന്നില്ല താനും. ഏതായാലും പ്രവാചകന്റെ മരണത്തോടെ തന്നെ അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ വിഭാഗീയതയുടെ തീപ്പൊരി വീണു കഴിഞ്ഞിരുന്നു. പിന്നീട് 60 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇറാഖിലെ കര്‍ബല എന്ന സ്ഥലത്ത് വെച്ച് പ്രവാചകന്റെ പെരക്കുട്ടിയും, അലി ബിന്‍ അബൂത്വാലിബിന്‍റെ ഇളയ മകനുമായിരുന്ന ഹുസൈന്‍ ബിന്‍ അലിയെയും കുടുംബാംഗളെയും അന്നത്തെ ഖലീഫ ആയിരുന്ന യസീദ് ബിന്‍ മുആവിയ യുടെ പട്ടാളം കൂട്ടക്കൊല ചെയ്തു. ഇസ്ലാമിക ചരിത്രത്തിലെ ക്രൂരമായ ഈ ഒരു അദ്ധ്യായത്തോടെ അലിയുടെ അനുചരന്‍മാരായ ഷിയാ മുസ്ലിംകളും മറുവിഭാഗക്കാരായ സുന്നി മുസ്ലിംകളും ഒരിക്കലും യോജിക്കാത്ത രണ്ടു കൈവഴികളായി വേര്‍പിരിഞ്ഞു; പ്രവാചകന്റെ മരണം കഴിഞ്ഞു 1385 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അറേബ്യന്‍ മരുഭൂമിയില്‍ നീറി നീറി എരിയുന്ന ഒരു കനലായി ആ വിഭാഗീയത ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു!

നിലവിലുള്ള കണക്കുകള്‍ പ്രകാരം ലോകത്താകമാനമുള്ള മുസ്ലിം ജനസംഖ്യയുടെ പത്ത് ശതമാനത്തിലും താഴെ മാത്രമാണ് ഷിയാ വിഭാഗം. പ്രധാനമായും ഇറാന്‍, ഇറാഖ്, സിറിയ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് ഷിയാ മുസ്ലിംകള്‍ ഉള്ളത്. പക്ഷെ 1979 ല്‍ ആയത്തുള്ള ഖോമെനിയുടെ നേതൃത്വത്തില്‍, നിലവിലുണ്ടായിരുന്ന ഷാ ഭരണകൂടത്തെ അട്ടിമറിച്ച് ഷിയാ മുസ്ലിംകള്‍ ഇറാന്‍ എന്ന രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തതോടെ ഈ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മൊത്തം മാറി മറിഞ്ഞു. ഈ ഭൂ പ്രദേശങ്ങളിലെ അളവില്ലാത്ത എ‍‌ണ്ണ നിക്ഷേപത്തിന്റെ കണ്ടുപിടുത്തവും അതിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഖനനവും വിപണനവും വഴി അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ ഒരു വന്‍ സാമ്പത്തിക കുതിപ്പ് നടത്തി കൊണ്ടിരിക്കുന്ന കാലവും കൂടെ ആയിരുന്നു അത്. സ്വാഭാവികമായും കൂട്ടത്തില്‍ സൗദി അറേബ്യ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപം കൈ മുതലായുള്ള ഇറാന്‍റെ നിയന്ത്രണം ഷിയാ മുസ്ലിംകളുടെ കയ്യില്‍ ചെന്ന് ചേര്‍ന്നത് സൌദിയും യു.എ.ഇ യും അടക്കമുള്ള, സുന്നി മുസ്ലിം ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഏറിയും കുറഞ്ഞും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഗള്‍ഫ് മേഖലയെ ആശ്രയിക്കുന്ന അമേരിക്കയുടെയും മറ്റു പാശ്ചാത്യ രാജ്യങ്ങളുടെയും ഇടപെടല്‍ കൂടെ ആയതോടെ മധ്യപൂര്‍വേഷ്യയിലെ ഈ ഭൂ വിഭാഗം നിരന്തരമായ രാഷ്ട്രീയ അശാന്തിയുടെയും യുദ്ധങ്ങളുടെയും വിളനിലമായി മാറി. രാഷ്ട്രീയവും സാമ്പത്തികവുമായ ഈ വടം വലിയിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങളുടെ കേന്ദ്രബിന്ദുവാണ് ഖത്തര്‍ എന്ന കൊച്ചു രാജ്യം ഇപ്പോള്‍.

അറേബ്യന്‍ ഉപ ഭൂഖണ്ഡത്തിന്റെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന മറ്റൊരു ചെറിയ ഉപഭൂഖണ്ഡമാണ്‌ ഖത്തര്‍. ഏകദേശം 11,450 Sq Km വിസ്തൃതി. മുപ്പതു ലക്ഷത്തിനടുത്ത് ജനസംഖ്യ (ഇതില്‍ തന്നെ 88 ശതമാനവും വിദേശികള്‍). തലസ്ഥാനം ദോഹ. തീരെ ചെറിയ ഒരു രാജ്യമാണെങ്കിലും പ്രതിശീര്‍ഷ വരുമാന0 അടിസ്ഥാനപ്പെടുത്തി നോക്കിയാല്‍ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രാജ്യമാണ് ഖത്തര്‍. (140,700 USD ആണ് ഖത്തറിലെ പ്രതിശീര്‍ഷ വരുമാനം). ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിലും അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്ന, ഗള്‍ഫ് മേഖലയില്‍ നിര്‍ണ്ണായക സ്വാധീന ശക്തിയുള്ള ഒരു രാജ്യമായി ഖത്തറിന്റെ പെട്ടെന്നുള്ള വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. പക്ഷെ തൊണ്ണൂറുകളുടെ തുടക്കം വരെ ഖത്തറിന്റെ സാമ്പത്തിക ചിത്രം ഇതായിരുന്നില്ല. ഓട്ടോമന്‍ ഭരണകാലത്തിനു ശേഷം ബ്രിട്ടീഷ് ആധിപത്യത്തിനു കീഴിലായിരുന്ന ഖത്തര്‍ 1971 ല്‍ ആണ് സ്വാതന്ത്ര്യം നേടുന്നത്. തുടര്‍ന്നു അടുത്ത ഇരുപത്തി അഞ്ചോളം വര്‍ഷങ്ങളില്‍ ഖത്തറിന്റെ സാമ്പത്തിക വളര്ച്ച വളരെ മന്ദഗതിയില്‍ ആയിരുന്നു. മറ്റു അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്, ഖത്തറിന്റെ പെട്രോളിയം നിക്ഷേപം താരതമ്യേന കുറവായിരുന്നു എന്നതായിരുന്നു ഒരു കാരണം. അത് പോലെ തന്നെ അതിന്റെ ഖനനത്തിലും വിപണനത്തിലും ഉദ്ദേശിച്ച വിധം പുരോഗതി കൈവരിക്കാനാവഞ്ഞതും തിരിച്ചടിയായി. 1972 ല്‍ തന്നെ ഖത്തറിന്റെ വടക്ക് ഭാഗത്ത് കടലില്‍ അതി ഭീമമായ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയിരുന്നുവെങ്കിലും അതിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള കയറ്റുമതി ആരംഭിക്കുന്നത് തൊണ്ണൂറുകളുടെ പകുതിയോടെ ആണ്.

ഏതാണ്ട് ഇതേ കാലത്ത്, 1995 ല്‍ ആണ് ഖത്തറിലെ ഇപ്പോഴത്തെ ഭരണാധികാരി ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ഥാനി യുടെ പിതാവ്, ഷെയ്ഖ്‌ ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി ഖത്തര്‍ ഭരണം ഏറ്റെടുക്കുന്നത്. ഖത്തറിന്റെ സാമ്പത്തികവും സാംസ്കാരികവുമായ സമഗ്ര പുരോഗതി ലക്ഷ്യം വെച്ചുള്ള ഭരണ ക്രമങ്ങളും, പ്രകൃതി ജന്യ വാതകത്തിന്റെ കയറ്റുമതിയില്‍ നിന്നും കുമിഞ്ഞുകൂടുന്ന സമ്പത്തും ഒത്തു ചേര്‍ന്നപ്പോള്‍ പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് അതി വേഗം കുതിക്കുകയായിരുന്നു ഖത്തര്‍. ഇപ്പോഴത്തെ കണക്കനുസരിച്ച്, ലോകത്താകമാനമുള്ള പ്രകൃതി വാതക നിക്ഷേപത്തിന്റെ പതിനാല് ശതമാനം ഖത്തറില്‍ ആണുള്ളത്. നിലവില്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം കയറ്റി അയക്കുന്ന രാജ്യവും ഖത്തര്‍ തന്നെ. ആധുനിക സമ്പദ് വ്യവസ്ഥയുടെ കൊടുക്കല്‍ വാങ്ങലുകളില്‍, ഫോസില്‍ജന്യ ഊര്‍ജ സ്ത്രോതസ്സുകളുടെ ചൂഷണവും വിപണനവും നടത്തുന്ന രാജ്യങ്ങള്‍ക്ക് വളരെ പരമപ്രധാനമായ ഒരു പങ്ക് വഹിക്കാനുണ്ട്. അത് കൊണ്ട് തന്നെ ഖത്തര്‍, അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ ഒരനിഷേധ്യ ശക്തിയായി മാറുകയും ചെയ്തു. അല്ലാതെ തന്നെ വളരെ സങ്കീര്‍ണ്ണമായ ഒരു രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന ഈ മേഖലയില്‍ സാമ്പത്തിക രഷ്ട്രീയ ബാലബലങ്ങളില്‍ പെട്ടെന്നുണ്ടായ ഈ മാറ്റമാണ് യഥാര്ഥത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഇത്തരം നയതന്ത്ര യുദ്ധങ്ങളുടെ മൂല കാരണം. വസ്തുതകള്‍ നമുക്കൊന്ന് പരിശോധിക്കാം.

വിരോധാഭാസമെന്നു പറയട്ടെ, ഖത്തറിന്റെ സമൂല പരിണാമത്തിന്റെ ആധാരശിലയായി നിലകൊള്ളുന്ന പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയ കടല്‍ ഭാഗമാണ് ഇതിന്റെ ഒന്നാമത്തെ കാരണം. ഏകദേശം രാജ്യത്തിന്റെ അത്രയും തന്നെ വിസ്തൃതി ഉള്ള ഈ കടല്‍ പ്രദേശം ഖത്തറിന്റെ മാത്രം സ്വന്തമായിരുന്നില്ല; മറിച്ച് ഇറാനും ഖത്തറും സംയുക്തമായി പങ്കുവെയ്ക്കുന്ന ഒരു മേഖലയിലായിരുന്നു ഇത്. അതുകൊണ്ട് തന്നെ അതിഭീമമായ ഈ പ്രകൃതി സമ്പത്ത് ഫലപ്രദമായി ഖനനം ചെയ്തെടുക്കണമെങ്കില്‍ ഈ രണ്ടു രാജ്യങ്ങളും കൈകോര്‍ത്ത് നീങ്ങിയാലേ മതിയാവുമായിരുന്നുള്ളൂ. അതങ്ങിനെ തന്നെ സംഭവിക്കുകയും ചെയ്തു. ഖത്തറും ഇറാനും യോജിച്ചു കൊണ്ടുള്ള ഭീമന്‍ പദ്ധതികളാണ് ഇപ്പോള്‍ ഈ കടല്‍ പ്രദേശത്തു നടന്നു കൊണ്ടിരിക്കുന്നത്. ഖത്തര്‍ അതുവരെ തുടര്‍ന്നു പോന്നിരുന്ന വിദേശരാജ്യ നയങ്ങളില്‍ നിന്നും പൊടുന്നനെ വന്ന, അനിവാര്യമായൊരു വ്യതിയാനമായിരുന്നു അത്. പതിമൂന്നു നൂറ്റാണ്ടുകളോളം പിറകോട്ട് വേരുകളാഴ്ത്തി നില്‍ക്കുന്ന ശത്രുത കാരണം തങ്ങളുടെ കണ്ണിലെ കരടായി മാറിയ ഇറാന്‍ എന്ന രാജ്യവുമായി ഖത്തര്‍ സഹകരിക്കുന്നത് ഈ മേഖലയിലെ മറ്റു രാജ്യങ്ങള്‍ക്ക് സ്വാഭാവികമായും ഇഷ്ടപ്പെട്ടില്ല. അത് മാത്രമായിരുന്നില്ല പക്ഷെ, അവരെ പ്രകോപിപ്പിച്ചത്. ഈ ഒരു നീക്കത്തോട് കൂടി മേഖലയിലെ പ്രകൃതി വാതക ഖനനം ഏതാണ്ട് മുഴുവനായും ഈ രണ്ടു രാജ്യങ്ങളുടെയും അധീനതയില്‍ വന്നു ചേര്‍ന്നു. അതോടെ ദൈനം ദിനാവശ്യങ്ങള്‍ക്കും, വൈദ്യുതി ഉത്പാദനത്തിനുമുള്ള പ്രകൃതി വാതകത്തിനായി മറ്റയല്‍ രാജ്യങ്ങള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഖത്തറിനെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷവും ഉണ്ടായി. ഉദാഹരണത്തിന് ഇപ്പോള്‍ പ്രതിദിനം 1.8 ബില്യണ്‍ ഖന അടി വാതകമാണ് ഡോള്‍ഫിന്‍ പൈപ്പ് ലൈന്‍ വഴി ഖത്തര്‍ യു. എ. ഇ യിലേക്ക് എത്തിക്കുന്നത്.

തീര്‍ന്നില്ല, കൂടുതല്‍ സങ്കീര്‍ണ്ണമായ, രാഷ്ട്രീയ സമവാക്യങ്ങളുടെ പുനര്‍ നിര്‍വ്വചനങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ!

മെഡിറ്ററെനിയന്‍ കടല്‍ത്തീരത്ത് സ്ഥിതിചെയ്യുന്ന സിറിയ എന്ന രാജ്യമാണ് ഇപ്പോള്‍ ഇതിന്റെ കേന്ദ്രബിന്ദു! 2011 മാര്‍ച്ചിലാണ്, തുര്‍ക്കിയില്‍ ഉരുവം കൊണ്ട "അറബ് വസന്ത"ത്തിന്റെ തുടര്‍ച്ചയായി സിറിയയിലെ ദാറ എന്ന പട്ടണത്തില്‍ കലാപം പൊട്ടി പുറപ്പെടുന്നത്. ഈ തീപ്പൊരി ബാഷറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഗവര്‍മെന്റിനെ അട്ടിമറിക്കാനുള്ള ആഭ്യന്തര യുദ്ധമായി മാറാന്‍ അധിക സമയമൊന്നും വേണ്ടിവന്നില്ല. ഈ നീക്കത്തെ സര്‍വാത്മനാ പിന്തുണച്ചു കൊണ്ടുള്ള റാഡിക്കല്‍ ഇസ്ലാമിസ്റ്റ് തീവ്രവാദികളുടെ സാനിധ്യവും, അമേരിക്കയും സഖ്യ രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ ഇടപെടലുകളും കൂടി ആയപ്പോള്‍ ആ രാജ്യം എല്ലാ അര്‍ത്ഥത്തിലും ഭൂമിയിലെ ഒരു നരകമായി മാറി. സിറിയന്‍ വിഷയത്തില്‍ ഖത്തറിനെ സംബന്ധിച്ചിടത്തോളം തന്ത്ര പ്രധാനമായ മറ്റൊരു വസ്തുത കൂടെ നില നില്‍ക്കുന്നുണ്ട്. മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ അമേരിക്കന്‍ ഇടപെടലുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും നടക്കുന്നത് ഖത്തറിലെ അല്‍ ഉദൈദില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ വ്യോമ താവളം കേന്ദ്രീകരിച്ചാണ് എന്നതാണ് അത്.

എന്ത് വില കൊടുത്തും സിറിയയിലെ ബഷര്‍ അല്‍ അസദ് ഗവര്‍മെന്റിനെ നില നിര്‍ത്താന്‍ വേണ്ടി, അതിനെതിരായ എല്ലാ നീക്കങ്ങളെയും പല്ലും നഖവും ഉപയോഗിച്ച് ചെറുത്തു നില്‍ക്കുന്ന രണ്ടു രാജ്യങ്ങള്‍ ആണ് റഷ്യയും ഇറാനും . അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളുമായി കാര്യമായ നയതന്ത്ര ബന്ധങ്ങള്‍ ഇല്ലാത്ത രണ്ടു രാജ്യങ്ങള്‍. ഖത്തറിനെ സംബന്ധിച്ചിടത്തോളം ഈ രണ്ടു രാജ്യങ്ങള്‍ക്ക് മറ്റൊരു പ്രത്യേകത കൂടെ ഉണ്ട്. പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് ഖത്തറിനു മുന്നില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ഈ രണ്ടു രാജ്യങ്ങള്‍ മാത്രമാണ്. ഇതില്‍ തന്നെ ഇറാനുമായി നിലവില്‍ ഖത്തര്‍ സഹകരിച്ചാണ് ഈ മേഖലയി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും. ആജന്മ വൈരികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇറാനെ സംബന്ധിച്ചിടത്തോളം അറബ് ലോകത്ത് അവര്‍ക്ക് ആകെയുള്ള ഒരു കൂട്ടാളിയാണ് സിറിയ. എന്നാല്‍ സിറിയന്‍ പ്രശ്നത്തില്‍ റഷ്യയുടെ നിലപാട് കുറെ കൂടെ സങ്കീര്‍ണ്ണമായ സൈനിക, വ്യാപാര, സാമ്പത്തിക താത്പര്യങ്ങളെ കൂടെ കണക്കിലെടുത്ത് കൊണ്ടുള്ളതാണ്. റഷ്യയുടെ വളരെ തന്ത്ര പ്രധാനമായ ഒരു സുഹൃദ് രാജ്യമാണ് സിറിയ. മെഡിറ്ററെനിയന്‍ മേഖലയിലേക്കുള്ള റഷ്യയുടെ ഏക വാതിലാണ് സിറിയയിലെ ടാര്‍ടസ് തുറമുഖം.അത് കൊണ്ട് തന്നെ അവരെ സംബന്ധിച്ചിടത്തോളം സൈനിക പരമായും വാണിജ്യ പരമായും അതീവ പ്രാധാന്യമുള്ള ഒരു മേഖല ആണിത്.

നിലവില്‍ അമേരിക്കയും മറ്റു യൂറോപ്യന്‍ സഖ്യ രാജ്യങ്ങളും ഒരളവു വരെ പ്രകൃതി വാതാക ലഭ്യതക്ക് റഷ്യയെ ആണ് ആശ്രയിക്കുന്നത്. ഇത് ഈ രാജ്യങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന നയതന്ത്ര ബാലാബലങ്ങളില്‍ റഷ്യക്ക് മേല്‍ കൈ നേടിക്കൊടുക്കുന്ന ഒരു പ്രധാന ഘടകം കൂടെയാണ്. അത് കൊണ്ട് തന്നെ ദൈനം ദിന ഊര്ജാവശ്യങ്ങള്‍ക്ക് വേണ്ടി വേണ്ടി റഷ്യയെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുക എന്നത് അമേരിക്കയുടെയും മറ്റു യൂറോപ്യന്‍ സഖ്യ രാജ്യങ്ങളുടെയും അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ആവശ്യം കൂടെ ആയി മാറിയിട്ടുണ്ട് ഇപ്പോള്‍!ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവില്‍ പകൃതി വാതകം ഉത്പാദിപ്പിക്കുന്നവരും ഏറ്റവും വലിയ കയറ്റുമതിക്കാരുമായ ഖത്തറിനാവട്ടെ, പാശ്ചാത്യ വിപണിയില്‍ ആധിപത്യമുറപ്പിക്കാന്‍, ആ ഭാഗത്തേക്കുള്ള ചരക്കു നീക്കത്തിന്റെ വര്‍ധിച്ച ചെലവ് കാരണം സാധ്യവും ആയിരുന്നില്ല!

ഇതിനെല്ലാം കൂടെ ഒറ്റയടിക്ക് ഒരു പരിഹാരം എന്ന നിലയിലാണ് 2009 ല്‍ ഖത്തറിനെയും പാശ്ചാത്യ രാജ്യങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഒരു വാതക പൈപ്പ് ലൈന്‍ പദ്ധതി രൂപം കൊള്ളുന്നത്. ഖത്തറില്‍ നിന്നും ആരംഭിച് സൌദി അറേബ്യ, ജോര്‍ദാന്‍, സിറിയ വഴി തുര്‍ക്കിയില്‍ എത്തിക്കുകയും തുടര്‍ന്ന്‍ നാബുക്കോ പൈപ്പ് ലൈനുമായി ബന്ധിപ്പിച് യൂറോപ്പിലേക്ക് നേരിട്ട് പ്രകൃതി വാതകം എത്തിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പദ്ധതി.ഖത്തറിന്റെ ഈ പദ്ധതി പ്രാവര്‍ത്തികമാവുകയാണെങ്കില്‍, രാഷ്ട്രീയ പരമായും സാമ്പത്തിക പരമായും റഷ്യയ്ക്ക് കനത്തൊരു ആഘാതമായിരിക്കും അത് സമ്മാനിക്കുക. സ്വാഭാവികമായും സിറിയയിലെ ബഷര്‍ അല്‍ അസദ് ഭരണകൂടത്തില്‍ തങ്ങള്‍ക്കുള്ള സ്വാധീനം ഉപയോഗിച്ച് റഷ്യ ഈ നീക്കത്തിനെതിരെ പ്രതിരോധം തീര്‍ത്തു. സിറിയയിലെ ഇപ്പോഴത്തെ കടുത്ത രാഷ്ട്രീയ അസ്ഥിരതയ്ക്ക് വലിയൊരളവു വരെ ചാലക ശക്തിയായി വര്‍ത്തിക്കുന്നത്, ഈ പൈപ്പ് ലൈനിന് അനുകൂലമായും എതിരായുമുള്ള ലോക രാഷ്ട്രങ്ങളുടെ നിലപാടുകളും ഇടപെടലുകളും സൈനിക നടപടികളും ഒക്കെ കൂടിയാണ്. തീര്‍ച്ചയായും സിറിയന്‍ പ്രശ്നത്തില്‍ ബഷര്‍ ഭരണകൂടത്തിനെതിരെയുള്ള ഖത്തറിന്റെ നിലപാട് ഈ ഒരു പശ്ചാത്തലത്തില്‍ കൂടെ വേണം വിലയിരുത്തപ്പെടേണ്ടത്.

2016 അവസാനത്തോടെ പുറത്തു വന്ന വളരെ പ്രാധാന്യമുള്ള ഒരു വാര്ത്തയാണ് നമുക്കിനി പരിശോധിക്കാനുള്ളത്. 1990 നു ശേഷമുള്ള ഏറ്റവും വിപുലമായൊരു സ്വകാര്യ വത്കരണത്തിലൂടെ റഷ്യ, അതിന്റെ ഓയില്‍ കമ്പനി ആയ "റോസ്നെഫ്റ്റ്" (Rosneft) ന്റെ 19.5 ശതമാനം ഓഹരികളും വിറ്റഴിച്ചു എന്നതാണു വാര്‍ത്ത. ഈ ഇടപാടിന്റെ ശരിയായ വസ്തുതകള്‍ ഇനിയും പുറത്തു വരാന്‍ ഇരിക്കുന്നേ ഉള്ളൂ. എങ്കിലും ലഭ്യമായ വിവരങ്ങള്‍ വെച്ച്, ഈ ഓഹരികള്‍ വാങ്ങിയിരിക്കുന്നത് സിങ്കപ്പൂര്‍ ആസ്ഥാനമാക്കി, ഖത്തറും സ്വിസ്സ് ഓയില്‍ കമ്പനി ആയ ഗ്ലെന്‍കൊ യും തുല്യ പങ്കാളികളായി രൂപീകരിച്ച ഒരു സംയുക്ത സംരംഭമാണ്.

എന്താണ് ഇതിന്റെ ഒക്കെ അര്ഥം? അറബ് മേഖലയിലെ മറ്റു രാജ്യങ്ങളും അമേരിക്കയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും എങ്ങനെയാണ് ഖത്തറിന്റെ ഈ നീക്കത്തെ നോക്കി കാണുന്നത്. സൗദി അറേബ്യയെയും, യു.എ.ഇ യെയും ബഹറൈനെയും സര്‍വോപരി അമേരിക്കയെ തന്നെയും പേടി പെടുത്തുന്ന ഒരു സാധ്യത ആ നീക്കത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം.

ആത്യന്തികമായി ഖത്തര്‍ സമാധാന കാംക്ഷിയായ ഒരു രാജ്യമാണ്. രാജ്യപുരോഗതിക്കും ജനതാത്പര്യത്തിനും അനുസൃതമായി തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഗള്‍ഫ് മേഖലയിലെ മറ്റേതു രാജ്യത്തെക്കാളും മുന്‍പന്തിയില്‍ ആണ് ഖത്തര്‍. പക്ഷെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയൊരു കുതിപ്പ് നല്‍കുന്ന പൈപ്പ് ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്നതും നിലവിലെ അവസ്ഥയില്‍ ബുദ്ധിയാവില്ല എന്ന തിരിച്ചറിവും അവര്‍ക്കുണ്ട്. അപ്പോള്‍ ഒരിക്കലും അവസാനിക്കാത്ത യുദ്ധത്തിന്റെ മാര്‍ഗം വെടിഞ്ഞു സമവായത്തിന്റെതായ ഒരു പാത സ്വീകരിക്കാന്‍ ഖത്തര്‍ തയ്യാറാവുകയാണെങ്കിലോ? വീണ്ടും നമൂക്ക് വസ്തുതകളിലേക്ക് വരാം.

ഖത്തറിന്റെ പൈപ്പ് ലൈന്‍ പദ്ധതി സിറിയ നിരാകരിച്ച അതെ സമയം തന്നെ സമാനമായ മറ്റൊരു പദ്ധതിയുമായി ഇറാനും മുന്നോട്ട് വന്നിരുന്നു. ഇറാനില്‍ നിന്നും ഇറാഖ്, സിറിയ വഴിയുള്ള ഒരു പൈപ്പ് ലൈന്‍ പദ്ധതിതന്നെ ആയിരുന്നു ഇറാന്‍ വിഭാവനം ചെയ്തിരുന്നതും. ഈ പദ്ധതിയെ പക്ഷെ റഷ്യ എതിര്‍ത്തില്ല.അതുകൊണ്ട് തന്നെ സിറിയ ഈ പദ്ധതി അംഗീകരിക്കുകയും ചെയ്തു. ഇനി അഥവാ ഖത്തര്‍ വിഭാവനം ചെയ്ത പോലെ പദ്ധതി നടക്കുകയാണെങ്കില്‍ തന്നെയും പൈപ്പ് ലൈനിന്റെ വലിയൊരു ഭാഗം കടന്നു പോകേണ്ടത് സൌദി അറേബ്യയുടെ അധീനതയില്‍ ഉള്ള പ്രദേശത്തു കൂടെ ആയിരിക്കും. അമേരിക്കന്‍ പിന്തുണയോടു കൂടിയുള്ള ഒരു സംരംഭം ആയതിനാല്‍ സൌദിഅറേബ്യയില്‍ നിന്നും ഇപ്പോള്‍ സഹകരണം പ്രതീക്ഷിക്കാമെങ്കിലും ഭാവിയില്‍ ഈ ഒരു പൈപ്പ് ലൈന്‍ ഭാഗം ഖത്തറിനു ഒരു തീരാ തലവേദന ആയി മാറും എന്നതുറപ്പാണ്. ഇനി ഖത്തറിന്റെ പദ്ധതി നടക്കാതിരിക്കുകയും ഇറാന്‍ പദ്ധതി പ്രാവര്ത്തികമാവുകയും ചെയ്യുകയാണെങ്കില്‍ അത് ഖത്തറിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമായി വരികയും ചെയ്യും. ഇങ്ങനെയൊരു സന്നിഗ്ദ്ധ ഘട്ടത്തില്‍ ഖത്തറിനു ചെയ്യാന്‍ പറ്റുന്ന ഏറ്റവും ഫലപ്രദമായ ഒരു പ്രശ്ന പരിഹാരം എന്തായിരിക്കും? ഇപ്പോള്‍ തന്നെ പ്രകൃതി വാതക ഖനന രംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഇറാനുമായി വാതക പൈപ്പ് ലൈന്‍ പദ്ധതിയിലും സഹകരിച്ച് മുന്നോട്ട് പോവുക എന്നതാവാന്‍ സാധ്യതയില്ലേ ആ പ്രശ്ന പരിഹാരം! അപ്പോള്‍ റഷ്യ? ഇറാനോടെന്ന പോലെ എണ്ണ, പ്രകൃതി വാതക ഖനന മേഖലയില്‍ റഷ്യയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഖത്തര്‍ തയ്യാറാവുകയാണെങ്കില്‍ ആ തടസ്സവും എളുപ്പത്തില്‍ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ആ ഒരു ദിശയിലേക്കുള്ള രാജ്യത്തിന്റെ ആദ്യ ചുവടു വെയ്പാണ് റഷ്യയുടെ പെട്രോളിയം ഖനന മേഖലയില്‍ ഓഹരി പങ്കാളിത്തം എടുത്തു കൊണ്ട് ഖത്തര്‍ നടത്തിയത് എന്ന് സംശയിക്കാന്‍ ധാരാളം ന്യായീകരണങ്ങള്‍ അയല്‍ രാജ്യങ്ങള്‍ക്കും അമേരിക്കക്കും മുന്നില്‍ ഉണ്ട് എന്ന് ശങ്കാ ലെശമന്യേ നമുക്ക് പറയാന്‍ സാധിക്കും.

റഷ്യ, ഇറാന്‍, ഖത്തര്‍! പ്രകൃതി വാതക നിക്ഷേപത്തില്‍ ലോകത്തിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍. അവയിലൊന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി; മറ്റൊന്നു അനിഷേധ്യമായ സൈനിക ശക്തിയും. ഫോസില്‍ ജന്യ ഊര്‍ജ സ്ത്രോതസ്സുകളുടെ ഖനനത്തിലും, വിതരണത്തിലും ഊന്നിയ ഒരു പുതിയ സഖ്യമായി ഈ മൂന്നുരാജ്യങ്ങളും മധ്യ പൂര്‍വേഷ്യന്‍ മേഖലയില്‍ ഒന്നിക്കുകയാണെങ്കില്‍, ലോകത്തിലെ നിലവിലുള്ള രാഷ്ട്രീയ സാമ്പത്തിക സമവാക്യങ്ങളില്‍ ഊഹാതീതമായ പൊളിച്ചെഴുത്തുകള്‍ക്ക് കാരണമായേക്കാവുന്ന ഒരു പുതിയ ശാക്തിക അച്ചുതണ്ടായി ആ സഖ്യം മാറും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല; ഇതിന്റെ അനന്തര ഫലം എന്തുതന്നെ ആയാലും അമേരിക്കയ്ക്കും മറ്റു സഖ്യ രാജ്യങ്ങള്‍ക്കും, പ്രത്യേകിച്ച് സൗദി, യു.എ.ഇ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ക്ക്, അതത്ര സുഖകരമായിരിക്കില്ല എന്നതിനും!

കാരണങ്ങളുടെ പട്ടിക അവിടെയും തീരുന്നില്ല!

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ അസ്ത്മയത്തോടെ, ഒരു കാലത്ത്, പടിഞ്ഞാറു സ്പെയിന്‍ മുതല്‍ കിഴക്ക് ചൈന വരെ വ്യാപിച്ചു കിടന്നിരുന്ന ഇസ്ലാമിക ഭരണം അതിന്റെ തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടിരുന്നു. മധ്യ പൂര്‍വേഷ്യയിലും വടക്കെ ആഫ്രിക്കയുടെ ചില ഭാഗങ്ങളിലുമായുള്ള കൊച്ചു കൊച്ചു രാജ്യങ്ങളായി അത് ചുരുങ്ങി. എങ്കിലും അറേബ്യന്‍ ഗോത്ര സംസ്കാരത്തില്‍ നിന്നുത്ഭവിച്ച് ഒരു കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യ ശക്തിയായി മാറിയിരുന്ന ഇസ്ലാമിക ഭരണം ഏറിയും കുറഞ്ഞും ഏകാധിപത്യ സ്വഭാവത്തിലൂന്നിയ രാജഭരണ സമ്പ്രദായം അവസാനിപ്പിച്ചിരുന്നില്ല. ഓട്ടോമന്‍ ഭരണത്തിനു ശേഷം പാശ്ചാത്യ ശക്തികളുടെ അധിനിവേശവും അതിജീവിച്ച ഈ മേഖലയിലെ മിക്കവാറും എല്ലാ രാജ്യങ്ങളും ഇപ്പോഴും ഇതേ ഭരണ സമ്പ്രദായം തന്നെയാണ് പിന്തുടരുന്നത്. ലിബിയ,സിറിയ, ഈജിപ്ത്, ഇറാഖ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത ഏകാധിപത്യ സ്വഭാവമുള്ള ഭരണാധികാരികളുടെ കീഴിലായപ്പോള്‍, അറേബ്യന്‍ ഗള്‍ഫ് മേഖലയിലുള്ള സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ബഹറൈന്‍, കുവൈറ്റ്‌, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ കുറെക്കൂടെ സ്വതന്ത്രമായ എങ്കിലും ഒരു പരിധി വരെ ഏകാധിപത്യ സ്വഭാവം പുലര്‍ത്തുന്ന രാജഭരണ പാതയാണ് പിന്തുടര്‍ന്നത്. ജനാധിപത്യ ഭരണ സമ്പ്രദായം പിന്തുടരുന്ന രാജ്യങ്ങളെ അപേക്ഷിച്ച് ഈ രാജ്യങ്ങളില്‍ പലപ്പോഴും ജന ഹിതങ്ങല്‍ക്കനുസരിച്ചാവില്ല ഭരണ കൂട തീരുമാനങ്ങള്‍. എത്ര തന്നെ ജനാധിപത്യ പരം എന്നവകാശപ്പെട്ടാലും പൌരസ്വാതന്ത്ര്യത്തിനും, മാധ്യമ സ്വാതന്ത്ര്യത്തിനും പരിമിതികളും ഉണ്ട്. വൈര നിരാതന ബുദ്ധിയോടെയും, തങ്ങളുടെ ഇടുങ്ങിയ കച്ചവട മന:സ്ഥിതിക്ക് അനുസരിച്ച് മാത്രവും രാജ്യത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ നിലപാടുകള്‍ എടുക്കുന്ന ഭരണാധികാരികള്‍ പലപ്പോഴും ഇത്തരം രാജ്യങ്ങളുടെ ഒരു ശാപമായി മാറാറുമുണ്ട്!

ഭാഗ്യവശാല്‍, പ്രബുദ്ധരും പക്വമതികുമായ ഭരണാധിപന്‍മാരാണ് ആധുനിക കാലഘട്ടത്തില്‍ ഖത്തറിനെ നയിച്ചു കൊണ്ടിരിക്കുന്നത്! വിദ്യാഭ്യാസ പരമായും സാംസ്കാരികമായും ഔന്നത്യം പുലര്‍ത്തുന്ന ഖത്തര്‍ ജനതയുടെ അത്മാവിഷ്കാരങ്ങളാണ് എല്ലായ്പോഴും ഖത്തര്‍ എന്ന രാജ്യത്തിന്റെ നിലപാടുകള്‍! തുര്‍ക്കിയില്‍ ആരംഭിച്ച് പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലകളില്‍ ഒന്നാകെ പടര്‍ന്നൊഴുകിയ അറബ് വസന്ത കാലഘട്ടത്തില്‍ അറബ് മേഖലയിലെ മറ്റു രാജ്യങ്ങളുടെ നയങ്ങള്‍ക്കും ഇടപെടലുകള്‍ക്കും പലപ്പോഴും കടക വിരുദ്ധമായിരുന്നു ഈ രാജ്യത്തിന്റെ നിലപാടുകള്‍. യാതൊരു വിധ പ്രത്യയശാസ്ത്രങ്ങളുടെയും പിന്തുണയില്ലാതെ, സമൂഹ മാദ്ധ്യമങ്ങളിലൂടെ മാത്രം ഒരുമിച്ച വിവിധ രാജ്യക്കാരായ മനുഷ്യരുടെ ഉയരുന്ന ശബ്ദങ്ങള്‍ക്കൊപ്പം നില്‍ക്കാനായിരുന്നു ഖത്തറിന്റെ തീരുമാനം. ഖത്തറിന്റെ അധീനതയിലുള്ള സ്വതന്ത്ര ടെലിവിഷന്‍ ചാനല്‍ ആയ 'അല്‍ ജസീറ മീഡിയ നെറ്റ് വര്‍ക്കിന്റെ' ധീരവും നിര്‍ഭയവുമായ ഇടപെടലുകളും പലപ്പോഴും സൌദിയും യു.എ.ഇ യും ബഹ്റൈനും ഈജിപ്തും അടക്കമുള്ള രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും 'അല്‍ജസീറ' ചാനലിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ ഒരുങ്ങി വരുന്നുമുണ്ട്.കേള്‍ക്കുന്നവരുടെ കാര്യം പോട്ടെ, പറയുന്നവര്‍ക്ക് തന്നെ ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടുള്ള ആരോപണങ്ങളാണ് ഖത്തറിനു നേരെ ഉയരുന്നത്. ഖത്തര്‍ ഒരേസമയം ഹിസ്ബുള്ളയേയും, മുസ്ലിം ബ്രദര്‍ഹുഡിനെയും, ഹമാസിനെയും പിന്തുണയ്ക്കുന്നു; അല്‍ ഖ്വായ്ദയ്ക്ക് സാമ്പത്തിക സഹായം ചെയ്യുന്നു; ഇറാനിലെ ഷിയാ ഭരണകൂടവുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്നു; ഇതൊന്നും പോരാഞ്ഞിട്ട് സൗദി അറേബ്യയിലും ബഹറൈനിലും യമനിലും ആഭ്യന്തര കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും അതോടൊപ്പം തന്നെ ഇസ്രയേല്‍ എന്ന രാജ്യവുമായി അടുത്ത ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നു! അത്ഭുതം തന്നെ! ഇത്രയും കാര്യങ്ങള്‍ ഒരുമിച്ചു ഒറ്റ വീര്‍പ്പിനു ചെയ്യുന്ന ഖത്തര്‍ ഭരണാധികാരികള്‍ ചുരുങ്ങിയ പക്ഷം വല്ല മായാജാല വിദ്യ പഠിച്ചവരെങ്കിലും ആയിരിക്കണം! ഇതിനു ഉപോദ്ബലകമായി എല്ലാവരും കൂടെ പുറത്തുവിട്ട ഖത്തറിലെ ഭീകരവാദ സഹായ സഹകരണ സംഘങ്ങളുടെ ലിസ്റ്റിനു കടലാസിന്റെ വില പോലുമില്ലെന്ന് പറഞ്ഞ് ഐക്യ രാഷ്ട്ര സഭയും മറ്റു രാജ്യങ്ങളും തള്ളിക്കളയുകയും ചെയ്തു!

ഏതായാലും പ്രശ്ന പരിഹാരത്തിനായി സുഹൃദ് രാജ്യങ്ങള്‍ നടത്തുന്ന തീവ്ര ശ്രമങ്ങള്‍ വൈകാതെ തന്നെ ഫലപ്രാപ്തിയില്‍ എത്തും എന്ന് പ്രത്യാശിക്കാം!

and is the terrorist support Doha and Khathar must stop within the limit not larger of two day otherwise the countries of UAE, Sodi Arabeya, Malidweeep stop giving food. no one not speak about it. job will go. all sudapies sitting and comment for Khathar, they no fear, not like us, Khathar not warning them. Be safe.

#I_SPEECH_ONLY_ENGLEEEESH 

നമ്മടെ അയല്‍ക്കാരിക്ക് സിവില്‍ സര്‍വ്വീസ് നൂറ്റിഇരുപത്തിനാലോ എട്ടോ എങ്ങാണ്ട് (123) റാങ്ക് കിട്ടീട്ടാ.. ഐ പി എസ് കിട്ടുമായിരിക്കും..എനിക്ക് പിന്നെ അന്ന് ഫ്ലൂ ആയിരുന്നു!!!! അല്ലാര്‍ന്നേല്‍ കാണാര്‍ന്നു!!

Post has attachment
മഴക്കാലം വരുന്നു.. കേരളം ഏറ്റവും സുന്ദരമാവുന്നത് മഴക്കാലത്താണ്. മഴയത്തെ യാത്രയും അതുപോലെ തന്നെ ഹൃദ്യമാണ്. മഴക്കാലത്ത് നമ്മളുടെ വാഹനങ്ങള്‍ എങ്ങനെ പരിപാലിക്കണം എങ്ങനെ ഓടിക്കണം എന്ന് ഒട്ടുമിക്ക വെബ് സൈറ്റിലും വിശദീകരിക്കുന്ന കാര്യമായതു കൊണ്ട് അത് വീണ്ടും ക്വോട്ട് ചെയ്യുന്നില്ല.. പക്ഷെ മഴയത്ത് കൊച്ചിയില്‍ ബൈക്കോടിക്കുന്നവരോട് ഒരു വാക്ക്..

വെള്ളം കെട്ടിക്കിടക്കുന്നതില്‍ ഒക്കെ ധൈര്യമായിട്ട് ചെന്ന് കേറരുത്.. പ്രത്യേകിച്ച് പരിചയമില്ലാത്ത റോഡില്‍.. അത് വല്ല കേബിളിടാന്‍ കുഴിച്ച കുഴിയും ആയിരിക്കും.. ഡൌട്ട് ഉള്ളപ്പോ വേറെ ആരെങ്കിലും മുന്നേ പോട്ടെ എന്ന് വിചാരിക്കുക. ഒന്നുകില്‍ അവന്‍ കുഴിയില്‍ വീഴും അല്ലങ്കി സേഫായ പാത്ത് കാണിച്ച് തരും ;)

മഴ പെയ്തു കഴിഞ്ഞാലും മരം പെയ്യും എന്ന് കേട്ടിട്ടുണ്ടാവും.. എന്നാല്‍ അത് മാത്രമല്ല മഴയത്ത് മരം ചെയ്യുക. ഉണങ്ങി ദ്രവിച്ച് വീഴാറായ ഇഷ്ടം പോലെ ശാഖകളുമായി കൊച്ചിയില്‍ ധാരാളം മരങ്ങള്‍ ഉണ്ട്.. ചെറിയ കമ്പുകള്‍ മുതല്‍ വലിയ ശാഖകള്‍ വരെ!!
ചില തടിയൊക്കെ വന്നു ദേഹത്ത് വീണാല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമൊന്നും ഇല്ല.. ഈ മഴയത്ത് അതൊക്കെ കുതിര്‍ന്ന്‍ വെയിറ്റ് കൂടി എപ്പോ വേണേലും വീഴാന്‍ സാധ്യത ഉണ്ട്.. പിന്നെ കടപുഴകി വീഴുന്നവ വേറെയും.. സൊ റോഡിലുള്ള പോലെ ശ്രദ്ധ മേലോട്ടും സൈഡിലേക്കും ഒക്കെ ഉള്ളത് നല്ലതാണ്..

ഹാവ് എ ഹാപ്പി ആന്‍ഡ്‌ സേഫ് മണ്‍സൂണ്‍ റൈഡ്!!!
Photo

അപ്പൊ ഇനി അതിര്‍ത്തിയില്‍ പശുക്കളെ കവചമാക്കി പാക്‌ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ചു എന്നും വെടിയുതിര്‍ത്ത് പ്രതിരോധിക്കാന്‍ ശ്രമിച്ച ജവാനെ സഹപ്രവര്‍ത്തകര്‍ തല്ലിക്കൊന്നു എന്നും പത്രത്തില്‍ വായിക്കുന്ന കാലം വിദൂരമല്ല!!

വെള്ളമടിക്കാന്‍ ബീഫ് ഫ്രൈ വാങ്ങുന്ന കാശ് ലാഭമായി എന്ന് വിചാരിച്ചപ്പോ ദാണ്ട്‌ മദ്യത്തിന്റെ വില കൂട്ടി!!

#ജീവിക്കാന്‍സമ്മതിക്കുകേല
Wait while more posts are being loaded