Profile

Cover photo
Nik K
Works at Self
345,478 views
AboutPosts

Stream

Nik K

Shared publicly  - 
 
പണി... കട്ടപ്പണി... അപ്പൊ കുറച്ചു കഴിഞ്ഞു കാണാം. :))

വാട്സാപ്പിലുണ്ട്... ചാറ്റിലുണ്ട്....  ഫോൺ നംബർ ഇവിടെ പലരുടെയും കയ്യിലുണ്ട്. 

കാണാട്ടൊ... :)
 ·  Translate
4
മത്തായി's profile photo
 
റ്റാറ്റ
 ·  Translate
Add a comment...

Nik K

Shared publicly  - 
 
 
ദുർഗ്ഗ പോറ്റിയും സി.വി. രാമൻ പിള്ളയും!

 നോവൽ അല്ലെങ്കിൽ കഥ വായിക്കുമ്പോൾ അതിലെ കഥാപാത്രങ്ങളുടെ രൂപ ഭാവങ്ങൾ മനസ്സിൽ സങ്കൽപ്പിക്കുന്നത്  ഒരു വിനോദമാണ്  എനിക്ക്.  ഒരുമാതിരിപ്പെട്ട വായനക്കാരൊക്കെ ഇങ്ങനെയായിരിക്കും എന്നാണെന്റെ വിശ്വാസം.

ഖസാക്കിന്റെ ഇതിഹാസത്തിലെ രവിക്കും, മയ്യഴിപ്പുഴയുടെ തീരങ്ങളിലെ ദാസനും ഞാൻ ഒരേ മുഖച്ഛായയാണ്  നല്കിയിരുന്നത്.  ഞങ്ങളുടെ നാട്ടിലുള്ള, അന്ന്  സിവിൾ എൻജിനീയറിംഗിന്  പഠിച്ചു കൊണ്ടിരുന്ന രവിച്ചേട്ടന്റെ. (കൊണ്ടൂർ) രവി ക്ലീൻ ഷേവും ദാസൻ താടിയുമായിരുന്നു എന്നുള്ളതായിരുന്നു അവർക്ക്  ഞാൻ നല്കിയിരുന്ന ഒരു വ്യത്യാസം. രവിയെ ക്ലീൻ ഷേവ്  ചെയ്ത താരമാക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം ആ നോവലിലെ തന്നെ ഒരു പരാമർശമായിരിക്കണം. "അച്ഛൻ ഇന്ന് ഷേവ്  ചെയ്തില്ലേ..?" എന്ന്  രവി ചോദിക്കുന്ന ഒരു സന്ദർഭം നോവലിലുണ്ട്.  അതാണ്‌ ആ കഥാപാത്രത്തെ ഒരു ഡേയ് ലി ഷേവ്  ഭക്തനായി ഞാൻ സങ്കൽപ്പിച്ചത്.

തകഴിയുടെ ചെമ്മീൻ സിനിമയാക്കുന്നത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ രാമു കാര്യാട്ടും സുഹൃത്തുക്കളും ആരംഭിച്ച സമയം. നടീനടന്മാരെയൊന്നും തീരുമാനിച്ചിട്ടില്ല. നോവലിലെ പ്രധാനപ്പെട്ട കുറെ രംഗങ്ങൾ പെയിന്റ്  ചെയ്യാൻ, എസ്സ്.പി.സി.എസ്സിന്റെ കവർ ഡിസൈനിംഗ്  ചെയ്തുകൊണ്ടിരുന്ന പ്രസിദ്ധ ചിത്രകാരനായ ശങ്കരൻ കുട്ടിയെ (ശ കുട്ടി) കാര്യാട്ട്  ചുമതലപ്പെടുത്തി.

അന്നത്തെ ചില പ്രമുഖ സിനിമാ നടീനടന്മാരുടെ മുഖച്ഛായ കൊടുത്താണ്  ശ കുട്ടി ചിത്രങ്ങൾ കളറിൽ തയ്യാറാക്കിയത്. പരീക്കുട്ടിയൊഴികെ. ആ നടീനടന്മാരെ തന്നെയാണ്  സംവിധായകൻ അഭിനയിപ്പിക്കാനും തീരുമാനിച്ചത്.

കൊട്ടാരക്കര - ചെമ്പൻകുഞ്ഞ്,  അടൂർ ഭവാനി - ചക്കി മരയ്ക്കാത്തി, സത്യൻ - പളനി, ഷീല - കറുത്തമ്മ. എന്തിന്  എസ്.പി. പിള്ളയും അടൂർ പങ്കജവും വരെ കുട്ടിയുടെ ബ്രഷിൽ കൂടി കഥാപാത്രങ്ങളായി തീർന്നവരാണ്.  താൻ തന്നെ അഭിനയിക്കുകയാണെങ്കിൽ ഷീലയുമായി കെട്ടിപ്പിടിച്ചു കിടക്കാനുള്ള അവസരം കിട്ടുമല്ലോ എന്ന ചിന്തയാണ്  മരണമാണെങ്കിൽ കൂടി  കുട്ടിയെ, പരീക്കുട്ടി ചിത്രീകരണത്തിൽ നിന്നും ഒഴിച്ചു നിർത്തിയത്  എന്നൊരു പിന്നാമ്പുറ കഥ കേട്ടിട്ടുണ്ട്.  (മരിച്ചു കിടക്കുന്നതു ഷൂട്ട്‌  ചെയ്തുകൊണ്ടിരിക്കുമ്പോൾ ഷീലയെ ഇക്കിളിപ്പെടുത്തുമെന്നും ആ ഷോട്ട്  വീണ്ടും വീണ്ടും ഷൂട്ട്  ചെയ്യിക്കുമെന്നുമുള്ള ചില ദുരാഗ്രഹങ്ങളും അദ്ദേഹം വെച്ചു പുലർത്തിയിരുന്നുവത്രേ.)

സി.വി. യുടെ ധർമ്മരാജാ എന്ന നോവലിൽ മാമാ വെങ്കിടൻ എന്നൊരു കഥാപാത്രമുണ്ട്.  രാജകൊട്ടാരത്തിലെ ഒരു വലലനായിരുന്നു കക്ഷി. വലിയ ഒരു കഥകളി ഭ്രാന്തൻ. കഥകളിപ്പാട്ടാണ്  മാമന്റെ സ്പെഷ്യലിസ്റ്റ്  സബ് ജക് ററ് .  സന്ദർഭത്തിന്  യോജിച്ചതാണെങ്കിലും അല്ലെങ്കിലും കഥകളിപ്പദത്തിന്റെ ഒരു വരിയെങ്കിലും തട്ടിമൂളിക്കുന്നത്  കഥാപുരുഷന്റെ ഒരു ദൌർബല്യമായിരുന്നു. മന്ത്രക്കുടത്തു താമസിക്കുന്ന വൃദ്ധയും യുവതിയും ആരെന്നറിയാൻ കേശവപിള്ള പവതിക്കൊച്ചിയെ നിയോഗിക്കുന്ന ഒരു കഥാ സന്ദർഭത്തിൽ, നളചരിതം ഒന്നാം ദിവസത്തിലെ, ഇന്ദ്രസദസ്സിലെത്തിയ നാരദൻ ദേവേന്ദ്രനോട്‌  പറയുന്ന വാക്കുകളാണ്  മാമൻ പ്രയോഗിക്കുന്നത്.

"ഇനിക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം
നിനയ്ക്കുമ്പോൾ നിനക്കുണ്ടു ഫലിപ്പിപ്പാനെളുപ്പവും."

വിവാഹാലോചനക്കാര്യം കേശവപിള്ളയുമായി ചർച്ച ചെയ്യുമ്പോൾ, വെങ്കിച്ചൻ സ്വാമി ആശ്രയിക്കുന്നത്  കോട്ടയത്തു തമ്പുരാനെയും കാലകേയവധം ആട്ടക്കഥയേയുമാണ്‌.  "സ്വർവധൂജനമണിഞ്ഞിടുന്ന മണിമൌലിയാൽ ഖചിത രത്നമാം ഉർവ്വശീ-"

സി.വി.യുടെ ഈ നോവൽ വായിക്കുമ്പോൾ മാമാവെങ്കിടനെ, നിരണത്തുള്ള, ഞങ്ങൾ ദുർഗ്ഗ പോറ്റി എന്നു വിളിക്കുന്ന ഒരു നമ്പൂതിരിയുടെ രൂപഭാവങ്ങളിൽ ആയിരുന്നു ഞാൻ സങ്കൽപ്പിച്ചിരുന്നത്.വെങ്കിടനെ പോലെ ആട്ടപ്പാട്ടുകാരനായിരുന്നു തിരുമേനിയും.

വീയപുരത്തുള്ള ഒരു ദുർഗ്ഗാ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു. മാസത്തിലൊരിക്കലാണ്  സ്വദേശത്തേക്കുള്ള വരവ്.  രാത്രി 10 മണിക്ക്  പന്നായിക്കടവിൽ എത്തിച്ചേരുന്ന ഡീലക്സ്  ബോട്ടിലാണ്  വരുന്നത്. ജെട്ടിയിൽ ബോട്ടിറങ്ങി നേരേ വരുന്നത്  ഞങ്ങളുടെ വീട്ടിലേക്കാണ്. അസമയത്ത്  നിരണത്തേക്കുള്ള പദയാത്ര രാത്രീഞ്ചരന്മാരായ ശുനക പുത്രന്മാർക്ക്  രസിക്കുകയില്ല എന്ന്  തിരുമേനിക്കറിയാം.

അപാര സിദ്ധിയുള്ളയാളാണ്  തിരുമേനിയെന്നാണ്  അമ്മൂമ്മയും അമ്മയും പറയുന്നത്.  നമ്പൂതിരിയല്ലേ, ഞങ്ങൾ നായന്മാരെ തൊട്ടു തിന്നുകയില്ല. അദ്ദേഹം വരുമ്പോൾ അമ്മ കുറച്ച്  അരിയും തേങ്ങയും ഉപ്പു മുളക് പുളിയാദിയായ വകകളും, ഒരു നെരിപ്പോടും കുറച്ച്  കൊതുമ്പും കൊടുക്കും. വെളുപ്പിന്  അടുപ്പത്തു വെച്ചാൽ ഉച്ച തിരിയുമ്പോൾ മാത്രം വെന്തു കിട്ടുന്ന കൊളപ്പാലയുടെയോ വൈയ്ക്കത്താര്യന്റെയോ അരിയായിരിക്കും. പക്ഷെ തിരുമെനിയാകട്ടെ 10 മിനിറ്റ്  കൊണ്ട്  ചോറു കാലമാക്കും.വെള്ളരിയ്ക്കയോ കുമ്പളങ്ങയോ, പച്ചമാങ്ങായിട്ട്  മോരോഴിച്ചൊരു ഒഴിച്ചു കറി, ചമ്മന്തി, ചുട്ട പപ്പടം. ഉപ്പിലിട്ടതിനു ഭ്രഷ്ട്  കൽപ്പിച്ചിട്ടില്ലാത്തതു കൊണ്ട്  അത്  സ്വീകാര്യം.

നളചരിതവും, ദക്ഷയാഗവും, ദേവയാനീചരിതവും പാടിക്കൊണ്ടാണ്  ചോറ്  വെയ്പും ചമ്മന്തി നിർമ്മാണവും. അടുപ്പിൽ ഊതിയൂതി അമ്മയെ പതം വരുത്തുന്ന അരി തിരുമേനിയെ കാണുമ്പോൾ കവാത്തു മറക്കുന്നത് അദ്ദേഹത്തിന്റെ സിദ്ധികൊണ്ടാണെന്നാണ്  അമ്മ പറയുന്നത്.

അദ്ദേഹം നിരണത്തുള്ള സ്വത്തുവകകളെല്ലാം വിറ്റ്  രണ്ടു മൂന്നു ദശാബ്ദങ്ങൾക്ക്  മുമ്പ്,  അദ്ധ്യാപികയായ ഏക മകളോടൊപ്പം മലബാറിനു പോയി. അദ്ദേഹത്തെ അതിനു ശേഷം ഞാൻ കണ്ടിട്ടില്ല.
 ·  Translate
2
Add a comment...

Nik K

Shared publicly  - 
ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിനു (1984) ശേഷമായിരിക്കണം 'കർമ്മ' (1986) എന്ന സുഭാഷ് ഘായ് ചിത്രത്തിന്റെ പണിതുടങ്ങിയത്. ഈ പടത്തിലെ 'യേ വതൻ തേരേ ലിയേ' എന്ന ...
1
Add a comment...

Nik K

Shared publicly  - 
 
ഒരു സഹജീവിയുടെ മരണത്തിൽ പടക്കം പൊട്ടിച്ചാഘോഷിക്കുന്നവർ! മനുഷ്യനു ഇത്രയ്ക്കങ്ങു അധഃപതിക്കാനാവുമോ? തക്കം പാർത്തിരിക്കുവാണ് ഈ വിഷജന്തുക്കളൊക്കെ, ബാക്കിയുള്ളവരെയൊക്കെ സ്കെച്ചുചെയ്യാൻ!! :(
Pro-Hindu Activists Celebrate UR Ananthamurthy's Death in Mangalore - TV9
 ·  Translate
5
1
Paamaran പാമരന്'s profile photoiravum pakalum's profile photoസുരാസുരൻ പിപി's profile photoShinu Joseph's profile photo
11 comments
 
.
Add a comment...

Nik K

Shared publicly  - 
 
Good pieces for Indian style pork dishes +Sijo George
pieces on the right side is the one Renjith mentioned, pork butt. +Kunjaali Kk +രഞ്ജിത് ആൻറണി
 ·  Translate
6
Sijo George's profile photoPatric Edward (പത്രോസ്)'s profile photoMuralikrishna Maaloth's profile photo
3 comments
 
മാംഗളൂർ പോർക്ക് ഫ്രൈ ട്രൈ ചെയ്തൂൂടാർന്നോ
 ·  Translate
Add a comment...

Nik K

Shared publicly  - 
 
 
സല്‍മാനെ വിലങ്ങു വച്ചതും , പൊതുജനങ്ങള്‍ക്കും , മാധ്യമങ്ങള്‍ക്കും മുന്‍പാകെ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബഹു. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലക്കും, ബഹു. മനുഷ്യാവകാശ കമ്മീഷനും അയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം താഴെ..

ബഹുമാനപ്പെട്ട രമേശ്‌ ചെന്നിത്തല,
ഞാന്‍ ജഹാംഗീര്‍, കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരഭിഭാഷകനാണ്. പുരോഗനാത്മനാത്മകവും, മനുഷ്യാവകാശങ്ങളില്‍ അധിഷ്ട്ടിതവും, ശാസ്ത്ര ചിന്തകളാലും സമ്പന്നമായ ഒരു കാലഘട്ടത്തിലാണ് ഞാനും താങ്കളും ജീവിക്കുന്നത് . കുറ്റവും ശിക്ഷയുമായി ബന്ധപ്പെട്ട നിയമശാസ്ത്രത്തിലെ സന്കല്പ്പങ്ങളുമായി ലോകം മുഴുവന്‍ ശാസ്ത്രീയമായി സംവദിക്കുന്നത് താങ്കളും അറിയുന്നുണ്ടാവും. നമ്മുടെ സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കുന്ന മന്ത്രിയാണ് താങ്കള്‍ . നമ്മുടെ രാജ്യത്തിന് തന്നെ അഭിമാനകരമായ പോലീസ് സേനകളില്‍ ഒന്നാണ് കേരളത്തിലേത് എന്ന കാര്യത്തില്‍ എനിക്കും താങ്കള്‍ക്കും, നമ്മുടെ സമൂഹത്തിനും അഭിപ്പ്രായ വ്യത്യാസം ഒന്നും ഉണ്ടാവാന്‍ ഇടയില്ല . മിടുക്കന്മാരും , മനുഷ്യസ്നേഹികളും , തിന്മകളെ വെരുക്കുന്നവരുമായ ഒരുപാട് മിടുക്കരായ ഉദ്യോഗസ്ഥര്‍ കേരള പോലീസ് സേനയില്‍ ഉണ്ടെന്നു ഒരു മലയാളിയെന്ന നിലയില്‍ ഞാനും അഭിമാനത്തോടെ മനസിലാക്കുന്നു .
താങ്കളുടെ ശ്രദ്ധയിലേക്ക് ഈ കത്തെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത് , തിരുവനന്തപുരത്ത് സിനിമ തിയേറ്ററില്‍ ദേശീയഗാനത്തെ അപമാനിച്ചു എന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സല്‍മാന്‍ എന്ന യുവാവിനെ നമ്മുടെ പോലീസ് അറസ്റ്റ് ചെയ്യുകയും അതിനു ശേഷം നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് . doolnews എന്ന കേരളത്തിലെ പ്രമുഖമായ ഒരു ഓണലൈന്‍ പത്രത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ട സല്‍മാനെ കൈവിലങ്ങ് അണിയിച്ചു പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ചിത്രം ഞാന്‍ കാണുന്നത് . സത്യത്തില്‍ വലിയ ഞെട്ടലും , അമ്പരപ്പും , ഒടുവില്‍ രോഷവുമാണ് എനിക്കത് കണ്ടപ്പോള്‍ തോന്നിയത് . ഒരു പൌരനെ കൈവിലങ്ങ് അണിയിക്കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ പരമോന്നത കോടതികളും , ഭരണഘടനയും , മനുഷ്യാവകാശ ചിന്തകളും മുന്നോട്ട്‌ വയ്ക്കുന്ന ശ്സ്സ്ത്രീയ സങ്കല്പങ്ങള്‍ നമുക്കെല്ലാം അറിവുള്ളതാണ് .
സല്‍മാന്‍ ഒരു തീവ്രവാദിയോ , പിടികിട്ടാപ്പുള്ളിയോ , കൊടും ഭീകരനോ , ഭയങ്കരമായ അക്ക്രമാവാസനയുള്ള ഒരു സാമൂഹ്യ വിരുദ്ധനോ ഒന്നുമായിരുന്നില്ല . എന്ന് മാത്രമല്ല ചെറിയ പ്രായത്തിലുള്ള ആ യുവാവ് വളരെ പുരോഗമനപരമായ ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്ന സംഘങ്ങളുമായി ചേര്‍ന്ന് തെരുവുനാടകങ്ങള്‍ ഉള്‍പ്പടെ സംഘടിപ്പിച്ച പുതിയ കാലത്തിന്റെ സക്ക്രിയനായ ഒരു പ്രധിനിധിയായിരുന്നു എന്നതിന് തെളിവുകള്‍ ധാരാളമുണ്ട് . സല്‍മാന്‍ തീയേറ്ററില്‍ കാണിച്ചത് അപക്ക്വമായിരുന്നു എന്ന് തന്നെയാണ് എന്‍റെ സുചിന്തിതമായ അഭിപ്പ്രായം. പക്ഷേ തന്‍റെ അമ്മയോ , പിതാവോ , സ്നേഹസമ്പന്നനായ ഒരു അധ്യാപകനോ മുറ്റത്തെ പുളിമരത്തില്‍ നിന്ന് ഒരു വടി വെട്ടി ചന്തിക്ക് രണ്ടെണ്ണം കൊടുത്താല്‍ തീരാത്ത പ്രശ്നമൊന്നും സല്മാനില്ല . അതിലും വലിയ കുറ്റമൊന്നും സല്‍മാന്‍ ചെയ്തിട്ടില്ല . അല്ലെങ്കില്‍ സല്‍മാന്റെ ചെയ്തികളെ വലിയ രാജ്യദ്രോഹക്കുറ്റമായി താങ്കളുടെ പോലീസ് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് അതി ദേശീയതയും , അമിത ദേശീയതയും എന്ന ഫാസിസ്റ്റ് - സംഘ പരിവാര്‍ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ് ഉതകുക; ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല . സല്മാന്, നിയമത്തിന്റെ കണ്ണില്‍ കുറ്റം തെളിയിക്കപ്പെട്ടാല്‍ ശിക്ഷ നല്‍കുന്നതില്‍ ഞാന്‍ എതിരൊന്നുമല്ല . പക്ഷേ നമ്മുടെ പോലീസ് അയാളെ കൈവിലങ്ങ് അണിയിച്ചത് മനുഷ്യാവകാശ - ഭരണഘടനാവകാശ ലംഘനമാണെന്ന് ഞാന്‍ താങ്കളെ ഓര്‍മ്മപ്പെടുത്താന്‍ ആഗ്രഹിക്കുന്നു .
ഇതുമായി ബന്ധപ്പെട്ട് നമ്മുടെ പരമോന്നത് കോടതികളിലെ ചില വിധിന്യായങ്ങള്‍ക്ക് കാരണമായ കേസുകളുടെ പേരുകള്‍ ചുവടെ ചേര്‍ക്കട്ടെ.
1) Delhi Judicial Service ... vs State Of Gujarat And Ors. Etc-Etc on 11 September, 1991
2) Prem Shankar Shukla vs Delhi Administration on 29 April, 1980
Equivalent citations: 1980 AIR 1535, 1980 SCR (3) 855
3) Khedat Mazdoor Chetna Sangth vs State Of M.P on 9 September, 1994
Equivalent citations: 1995 AIR 31, 1994 SCC (6) 260
4) Sunil Gupta And Ors vs State Of Madhya Pradesh And Ors on 2 May, 1990
Equivalent citations: 1990 SCR (2) 871, 1990 SCC (3) 119
5) Citizens For Democracy vs State Of Assam And Ors on 1 May, 1995
Bench: Kuldip Singh, N. Venkatachala
കൊടിയ കുറ്റകൃത്യങ്ങള്‍ ചെയ്ത മുന്ചരിത്രം ഉള്ളവരോ, പോലീസിനെയും , പൊതുജനങ്ങളെയും പോലുമോ ആക്ക്രമിച്ചു കടന്ന്കളയും എന്ന് ഭയമോ ഉള്ള കൊടും കുറ്റവാളികളെ മാത്രമാണ് കൈവിലങ്ങ് വക്കാന്‍ നമ്മുടെ നിയമ അനുശാസനങ്ങള്‍, സങ്കല്പങ്ങള്‍ അനുവദിക്കുന്നുള്ളൂ എന്നിരിക്കെ താങ്കളുടെ പോലീസ് സേനയിലെ ഏതോ ഒരു അപക്ക്വനായ ഉദ്യോഗസ്ഥന്റെ തോന്നിവാസമാണ് സല്‍മാനെ കൈവിലങ്ങോക്കെ അണിയിച്ചു ഏതോ ഭയങ്കരനെ ഞങ്ങള്‍ വലയിലാക്കിയിരിക്കുന്നു എന്നമട്ടില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് . അതൊരു പൊറുക്കാവുന്ന കുറ്റമല്ല സര്‍. വളരെ തെറ്റായ ഒരു സന്ദേശമാണ് അത് യുവാക്കള്‍ക്കും , പോലീസ് സേനക്കും സമൂഹത്തിനും നല്‍കുക .
ഈ തെറ്റ് തിരുത്താന്‍ താങ്കള്‍ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും ബാധ്യതയുണ്ട്. ഞാന്‍ ഈമെയിലില്‍ അയക്കുന്ന ഈ കത്ത് കിട്ടി രണ്ടാഴ്ചക്കകം ഈ വിഷയത്തില്‍ താങ്കള്‍ ഉചിതമായ നടപടി എടുത്തില്ലെങ്കില്‍ , താങ്കളെയും സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും കക്ഷി ചേര്‍ത്ത് കേരള ഹൈക്കോടതിയില്‍ ഒരു കേസ് കൊടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാവും എന്ന് മാത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ നിര്‍ത്തട്ടെ .
നന്മകളുടെ കാവലാള്‍ ആകുന്ന ഒരു ഭരണാധികാരിയായി ചരിത്രം താങ്കളെ രേഖപ്പെടുത്തട്ടെ എന്ന് ആശംസിക്കുന്നു. ഭാവുകങ്ങള്‍ ...
കൂട്ടത്തില്‍ താങ്കളുടെ "ഓപ്പറേഷന്‍ കുബേര" പോലുള്ള ഒരു യത്നത്തെ അഭിനന്ദിക്കാനും ഈ അവസരം ഉപയോഗിക്കട്ടെ ..
വിശ്വസതതയോടെ, 
ജഹാംഗീര്‍ റസാക്ക് .
കേരള ഹൈക്കോടതി 
കൊച്ചി.
8136 888 889.
https://www.facebook.com/MachoMaestro/posts/10203739492520347
 ·  Translate
സല്‍മാനെ വിലങ്ങു വച്ചതും , പൊതുജനങ്ങള്‍ക്കും , മാധ്യമങ്ങള്‍ക്കും മുന്‍പാകെ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് ബഹു. ആഭ്യന്തര മന്ത്രി രമേശ്‌...
1
Add a comment...

Nik K

Shared publicly  - 
 
സത്യമല്ലേ... (വാർത്തയുടെ താഴെ കണ്ട ഒരു കമന്റ്)

ഇത് , ഈ അച്ഛന്റെ നിലപാട് അഹങ്ക്കാരം അല്ലെ?വൈന്‍ മദ്യം തന്നെ ആണ്.അത് പൂജക്ക്‌ ഉപയോഗിക്കുന്നുണ്ട് എന്നത് സത്യം.എന്നാല്‍ പിന്നെ ഈ കേരളത്തില്‍ ഒരു പാട് കാവുകളിലും മറ്റും ചാരായം ഉപയോഗിക്കാറുണ്ട്.അതും സമതിക്കണ്ടേ?മുത്തപ്പന്‍ മലനടയില്‍ ഉത്സവ ദിവസം ചാരായം ആണ് അര്‍ച്ചന നടത്തുന്നത്.കണ്ണൂര്‍ മുത്തപ്പന് കല്ല്‌ കൊടുക്കുന്നത് ന്യായമല്ലേ?ഞങ്ങള്‍ നടത്തും, നിങ്ങള്‍ നടത്തരുത് എന്ന് പറയുന്നത് വേറെ ഒന്നും അല്ലെങ്കില്‍, അഹങ്കാരം മാത്രമാണ്.
 ·  Translate
10
1
Nik K's profile photoSherlock Holmes's profile photoSubin PT's profile photoPatric Edward (പത്രോസ്)'s profile photo
5 comments
 
ഓഫ്‌: ഈ പ്രശ്നം പണ്ട് ഉണ്ടായതു ആണ്. 

Methodistകള്‍ പ്രശ്നം പരിഹരിച്ചത്, ആല്‍കഹോള്‍ ഇല്ലാത്ത മുന്തിരി ജൂസ് കൊടിത്തിട്ട് ആണ്. എന്തിന് ആ സഭയില്‍ പെട്ട ഒരാള് ആണ് മുന്തിരി ജൂസ് pasteurize ചെയ്യാനുള്ള മാര്‍ഗം കണ്ട് പിടിച്ചത്.

http://en.wikipedia.org/wiki/Thomas_Bramwell_Welch 
 ·  Translate
Add a comment...

Nik K

Shared publicly  - 
 
ഒരു ജനതയെ മുഴുവൻ ബാധിക്കുന്ന ഇത്തരം (മദ്യനിരോധനം പോലെ) പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഈ രാഷ്ട്രീയക്കാർക്ക്/ഭരണകർത്താക്കൾക്ക് എന്തു യോഗ്യതയാണുള്ളത്. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ ഒരു പഠനം അതാത് മേഖലകളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി - മന്ത്രിസഭാ ഉപസമിതിയെന്ന അനദർ കോക്കസ് അല്ലാതെ, അവർക്കും ഈ യോഗ്യതയുടെ പ്രശ്നമുണ്ട്- നടത്താത്തത്? അതൊന്നും ആർക്കും ഒരു പ്രശ്നവുമല്ലേ.

ഇതുപോലെ മറ്റൊന്നു കണ്ടത്, ഡൽഹിയിലൊ മറ്റോ ഉണ്ടായ പ്രശ്നങ്ങളുടെ പേരിൽ ഒരു നാടുമുഴുവൻ വണ്ടിയേലെ ടിന്റെഡ് ഗ്ലാസ് മാറ്റാൻ ഉണ്ടായ കോടതി ഉത്തരവാണ്. എന്തുകൊണ്ടാണ് ഇത്തരം വിവരക്കേടുകൾക്ക് നാം പാവം ജനങ്ങൾ തലവെച്ചുകൊടുക്കേണ്ടിവരുന്നത്?
 ·  Translate
6
Paamaran പാമരന്'s profile photoNik K's profile photoസുരാസുരൻ പിപി's profile photo
4 comments
 
For educational purpose there will be debates and other programmes.
Add a comment...

Nik K

Shared publicly  - 
 
ഇപ്പൊ ഇൻഡ്യൻ സമയം പന്ത്രണ്ടര... തുടങ്ങിക്കാണും!!
 ·  Translate
2
Paamaran പാമരന്'s profile photoNik K's profile photo
3 comments
Nik K
 
Haha
Add a comment...

Nik K

Shared publicly  - 
 
ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു മുൻപ് ഇൻഡ്യയെയോ ഇൻഡ്യൻ പ്രധാനമന്ത്രിയേയോ ഒന്നു വിമർശിച്ചോണ്ട്/കളിയാക്കികൊണ്ട് ഒരു പോസ്റ്റിടാൻ പറ്റുമോയെന്ന് സ്വയം ആലോചിക്കുക. പേടി തോന്നുന്നെങ്കിൽ സ്വാതന്ത്ര്യദിനം അഘോഷിക്കാതിരിക്കുന്നതാണ് നല്ലത്!
 ·  Translate
 
കുറ്റങ്ങളും കുറവുകളും എല്ലാം ഉൾക്കൊണ്ടു തന്നെ... വിമർശ്ശിക്കാനും പരിഹസിക്കാനും ഭയമില്ലാതെ ജീവിക്കാനും പറ്റുന്ന ഒരു രാജ്യത്തെ പൗരൻ എന്ന നിലയ്ക്ക്‌... ഈ രാജ്യത്തെ ഓരോ പൗരനും ഈ അവകാശങ്ങളൊക്കെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ... വർഗ്ഗീയതകളും വിഭാഗീയതകളും ഈ സ്വാതന്ത്യത്തെ ഹനിക്കില്ലെന്ന പ്രതീക്ഷകളോടെ... എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ...:)
 ·  Translate
5
സുരാസുരൻ പിപി's profile photo
 
Paranoia needs help.
Add a comment...

Nik K

Shared publicly  - 
 
ഇന്നു സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു മുൻപ് ഇൻഡ്യയെയോ ഇൻഡ്യൻ പ്രധാനമന്ത്രിയേയോ ഒന്നു വിമർശിച്ചോണ്ട്/കളിയാക്കികൊണ്ട് ഒരു പോസ്റ്റിടാൻ പറ്റുമോയെന്ന് സ്വയം ആലോചിക്കുക. പേടി തോന്നുന്നെങ്കിൽ സ്വാതന്ത്ര്യദിനം അഘോഷിക്കാതിരിക്കുന്നതാണ് നല്ലത്!
 ·  Translate
 
കുറ്റങ്ങളും കുറവുകളും എല്ലാം ഉൾക്കൊണ്ടു തന്നെ... വിമർശ്ശിക്കാനും പരിഹസിക്കാനും ഭയമില്ലാതെ ജീവിക്കാനും പറ്റുന്ന ഒരു രാജ്യത്തെ പൗരൻ എന്ന നിലയ്ക്ക്‌... ഈ രാജ്യത്തെ ഓരോ പൗരനും ഈ അവകാശങ്ങളൊക്കെ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ... വർഗ്ഗീയതകളും വിഭാഗീയതകളും ഈ സ്വാതന്ത്യത്തെ ഹനിക്കില്ലെന്ന പ്രതീക്ഷകളോടെ... എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ...:)
 ·  Translate
2
Add a comment...
Work
Employment
  • Self
    present
Links
YouTube
Basic Information
Gender
Male
Other names
Nik