Profile cover photo
Profile photo
vivek pv
180 followers
180 followers
About
vivek's posts

Post has attachment
കവിതകൾ ഗ്രൂപ്പ് - കവിതാരചനാ മത്സരം 2016
---------------------------
പ്രിയപ്പെട്ട കൂട്ടുകാരെ
നമ്മുടെ ഈ കവിതകൾ കൂട്ടായ്മ ആദ്യമായൊരു മത്സരരംഗത്തേക്ക് കടക്കുകയാണ്.
കവിതാ രചനാ മത്സരം.
നിങ്ങളുടെ രചനകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാനും,
എഴുത്തിനെ ഗൗരവമായി കാണാനും കൂടിയാണീ ഉദ്യമം .
ഈ മത്സരത്തിന്റെ നിയമാവലികൾ താഴെ കൊടുക്കുന്നു.
മത്സരനിയമാവലി
--
1 ) മത്സരത്തിന് വേണ്ടി നിങ്ങൾ അയക്കുന്ന കവിതകൾ പതിനഞ്ചു വരികൾക്ക് മുകളിൽ ഉണ്ടാവേണ്ടതാണ്. മലയാളം കവിതകൾ മാത്രം അയക്കുക.
2 ) ഒരാൾക്ക് ഒരു കവിതയെ അയക്കാൻ പാടുള്ളൂ .അയക്കുന്ന കവിതയ്ക്ക് ഉചിതമായ ഒരു ശീർഷകം ഉണ്ടായിരിക്കേണ്ടതാണ്.
3 ) അയയ്ക്കുന്ന സൃഷ്ടിയുടെ കൂടെ കവിത നിങ്ങളുടെ സ്വന്തം സൃഷ്ടി ആണെന്ന് തെളിയിക്കുന്ന നിങ്ങളുടെ ഒരു സാക്ഷ്യപത്രം കൂടെ ഉണ്ടാവേണ്ടതാണ് .
4 ) കവിതകൾ ഈ മെയിൽ ഐഡിയിലേക്കാണ് അയക്കേണ്ടത്.....kavithakalgroup@gmail.com...............................................അയയ്ക്കുന്ന മെയിലിന്‍റെ Subject നിശ്ചയമായും "കവിതകൾ ഗ്രൂപ്പ് - കവിതാരചനാ മത്സരം 2016" എന്ന് ആയിരിക്കണം.കവിതകൾ വൃത്തിയായി ടൈപ്പ് ചെയ്ത് അയക്കേണം.Image രൂപത്തിൽ അയയ്ക്കരുത്.
5 ) കവിതയുടെ കൂടെ നിങ്ങളുടെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ഫോൺ നമ്പർ , അഡ്രസ് എന്നിവ ഉള്ളടക്കം ചെയ്യേണ്ടതാണ്.
6 ) മത്സരത്തിന് ഒരു പ്രത്യേക വിഷയം ഇല്ല. നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയം സ്വീകരിക്കാവുന്നതാണ്. പദ്യകവിതയോ, ഗദ്യകവിതയൊ എന്നത് നിങ്ങളുടെ ഇഷ്ടം....
7 ) അയയ്ക്കുന്ന കവിത ഇതിനു മുൻപ് മറ്റെവിടെയെങ്കിലും അതായതു ഓൺലൈൻ മാഗസിൻ, ഫേസ്ബുക്ക് , ആനുകാലികങ്ങൾ എന്നിവയിൽ ഒന്നിലും പ്രസിദ്ധീകരിച്ചിരിക്കാൻ പാടുള്ളതല്ല.
8 ) മത്സരത്തിനെത്തുന്ന രചനകൾ പുറത്തുള്ള ഒരു ജഡ്ജസ് പാനലിന് കൈമാറുന്നതാണ്. അവരുടെ സൂക്ഷ്മനിരീക്ഷണത്തിൽ നിന്നാവും മികച്ച സൃഷ്ടികൾ തിരഞ്ഞെടുക്കുന്നത്.
9) രചനകൾ അയക്കേണ്ട അവസാന ദിവസം ഓഗസ്റ് 25 , 2016 .
10) ഒന്നാം സമ്മാനം 2000 രൂപയുടെ പുസ്തകങ്ങൾ , രണ്ടാം സമ്മാനം 1500 രൂപയുടെ പുസ്തകങ്ങൾ , മൂന്നാം സമ്മാനം 1000 രൂപയുടെ പുസ്തകങ്ങൾ . കൂടാതെ മികച്ചതെന്ന് ജഡ്ജസ് ഉറപ്പിക്കുന്ന രണ്ടു പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും...
11 ) എല്ലാ സമ്മാനങ്ങളും സ്പോൺസർ ചെയ്തിരിക്കുന്നത് മലയാളത്തിലെ പ്രസിദ്ധ പുസ്തക പ്രസാധകരായ ഡി സി ബുക്ക്സ് ആണ്.
12) ഓണത്തിന് മുൻപ് മത്സരഫലം ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്നതാണ്..
13 ) സാക്ഷ്യപത്രത്തിന്റെ താഴെ കൊടുത്തിരിക്കുന്ന പ്രസ്താവന കോപ്പി ചെയ്ത് പൂരിപ്പിച്ച് കവിതയുടെ കൂടെ മെയിൽ ചെയ്യേണ്ടതാണ്. സാക്ഷ്യപത്രം ഇല്ലാത്ത രചനകൾ .പരിഗണിക്കുന്നതല്ല.
-------------------------------------------------------------
സാക്ഷ്യപത്രം
ഞാൻ -- സ്വന്തമായി എഴുതിയ സൃഷ്ടിയാണ് - എന്ന ഈ കവിത.
മത്സരത്തിന് അയച്ചിരിക്കുന്ന ഈ കവിതയ്ക്കു ഉത്തരവാദിത്വം എനിക്ക് മാത്രമാണ്.
സർഗ്ഗസൃഷ്ടി അവകാശം എനിക്കുമാത്രം.
ഇത് മത്സരത്തിന് ഉപയോഗപ്പെടുത്തുന്നതിൽ ഞാൻ സർവാത്മനാ സമ്മതം
രേഖപ്പെടുത്തുന്നു...
മറ്റൊരു വ്യക്തിയും ഇതിന്റെ അവകാശവാദവുമായി വരുകയില്ലെന്നും , കവിതകൾ
ഗ്രൂപ്പിന് ഇതിൽ ഒരു ഉത്തരവാദിത്വവും ഇല്ലെന്നും സാക്ഷ്യപ്പെടുത്തുന്നു...
Photo

Post has attachment

Post has attachment

Post has attachment
My poem short listed in “Srishti 2015” – Creative Writing Contest of Technopark by Prathidhwani.If u really like it, vote for it..to cast your vote, Go to below link and click Vote button on top right corner of the page.Then you will receive a mail with link for casting your vote.
http://www.prathidhwani.org/poem-mal-15/%E0%B4%93%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%95%E0%B5%BE-vivek-p-v/

അതെ .നമ്മുടെ സാമൂഹ്യ പരിഷ്കർത്താക്കൾ കുഴിച്ചു മൂടിയ ജീർണ്ണതകളെ ചിലർ ചികഞ്ഞു പുറത്തെടുക്കുകയാണ് .നവോത്ഥാന നായകന്മാരെ ദൈവങ്ങളാക്കി ചില്ലുകൂട്ടിൽ അടയ്ക്കാനുള്ളതല്ല .അവരെ ബഹുമാനിക്കേണ്ടത് അവരുടെ ആശയം പിന്തുടരുന്നതിലൂടെയാണ്.സാംസ്കാരിക കേരളത്തിലെ ഓരോരുത്തരും സ്വയം ഉത്ബുന്ധരാകേണ്ടിയിരിക്കുന്നു. വിഭാഗീയമായി ചിന്താഗതിയിലൂടെ ഏതെങ്കിലും ജനസമൂഹം അഭിവ്രദ്ധി പ്രാപിച്ചതായി ഒരു ചരിത്രവും രേഖപ്പെടുത്തിയിട്ടില്ല .മതപരമായും ജാതീയമായും ഉള്ള ചിന്തകൾക്കും അപ്പുറമുള്ള ഒരു വലിയ ചിന്താഗതി നമ്മൾ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു.

Post has attachment

Post has shared content
Pls post poems rather than adding blog link.. 

Post has attachment

Post has attachment

Post has attachment
Wait while more posts are being loaded