Profile cover photo
Profile photo
Manu Kurup
170 followers -
Bad-Tempered. Creative. Crazy. Dependable. Impulsive. Sympathetic.
Bad-Tempered. Creative. Crazy. Dependable. Impulsive. Sympathetic.

170 followers
About
Posts

Post has attachment
Frightened Soul
Frightened Soul
thestonewallwritings.wordpress.com
Add a comment...

Post has shared content
പെൺകുട്ടികളെ പ്രണയത്തിനെതിരെ ബോധവത്കരിക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ശ്രമം. സിനിമയൊക്കെ കാണിച്ചുകൊണ്ടുള്ള പരിപാടിയാ‍ണ്. നിലവിലെ അവസ്ഥവച്ച് കുട്ടികൾ ബോധവത്ക്കരിക്കപ്പെടുമോ എന്ന് കലശലായ സംശയമുണ്ട്. അതേസമയം അദ്ധ്യാപിക (പകർ കുറവാണ്, സ്കൂളുകളിൽ) മാരുടെ ആത്മവിശ്വാസം പ്രസ്തുത ബോധവത്കരണപ്രക്രിയയുടെ നടത്തിപ്പിലൂടെ കാര്യമായി വർദ്ധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. സ്കൂളുകളിൽ ഇപ്പോൾതന്നെ പെൺകുട്ടികൾക്കു മാത്രമായുള്ള രഹസ്യബോധവത്കരണം വളരെ കൂടുതലാണ്. അടിവസ്ത്രങ്ങളുടെ ഉപയോഗം, നാപ്കിൻ ഉപയോഗിക്കുന്നതും കളയുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നൊക്കെയാണ് വിചാരിച്ചത്. അല്ല, കൂടെ സദാചാരപാലനവും ഉണ്ട്. അകത്തു ബോധവത്ക്കരണം കൊണ്ടുപിടിക്കുമ്പോൾ ക്ലാസുകൾക്കു പുറത്ത് തെരുവുനായ്ക്കളുടെ മുഖഭാവവുമായി മണപ്പിച്ചിട്ട് ഒന്നും മനസ്സിലാവാതെ ചുറ്റിത്തിരിയുന്ന ആൺപിള്ളാരുടെ അവസ്ഥയാണ് ഒന്നാംതരം അവസ്ഥ !

കുറച്ചുകാലങ്ങൾക്ക് മുൻപ് എട്ടാം ക്ലാസിലെ പെൺകുട്ടി, ഒൻപതാം ക്ലാസിലെ ആൺ കുട്ടിവന്ന് കൈപിടിച്ചെന്ന പേരിൽ, ശരീരം ചീത്തയായെന്നു വിചാരിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത വാർത്തയുണ്ടായിരുന്നു. നേരിട്ട് അറിയില്ല. ഒൻപതിലെ ഒരു പെൺകുട്ടി, അതേ ക്ലാസിലെ ഒരു ആൺകുട്ടി ചുരിദാറിന്റെ അറ്റം പിടിച്ചു വലിച്ചെന്ന് പരാതി പറഞ്ഞതിന്റെ ഭാഗമായി സ്റ്റാഫ് റൂമിനു മുന്നിൽ നിൽക്കുന്നതു കണ്ടു. കാര്യം തിരക്കിയപ്പോൾ സംഗതി ഡെമോൺസ്ട്രേറ്റ് ചെയ്യാനായി ഒരു കൂസലുമില്ലാതെ എന്റെ ഷർട്ടും അവൻ വലിച്ചു കുലുക്കി. അതായത് പെൺകുട്ടിയും ടീച്ചറും മനസ്സിലാക്കിയ കാര്യം അവൻ മനസ്സിലാക്കിയിട്ടില്ല. ഇവിടങ്ങളിൽ വില്ലൻ ബോധമില്ലാത്തതല്ല, ബോധം കൂടിപ്പോയതാണ്.. ചുംബനസമരക്കാർ അടുത്ത സ്റ്റേജിൽ കട്ടിലുകൊണ്ടിട്ട് കേറിക്കിടന്ന് കുലുങ്ങാൻ തുടങ്ങും എന്നു വിഭാവന ചെയ്യുന്നില്ലേ, ആ സൈസ് ഭാവനയും ബോധവും..

തിരുവനന്തപുരത്തെ പെൺപ്പള്ളിക്കൂടത്തിൽ പെൺകുട്ടികളുടെ പ്രേമം പിടിക്കാൻ ലീഡർമാരെ ചുമതലപ്പെടുത്തുന്ന ഏർപ്പാടുണ്ടായിരുന്നു. തലേദിവസം ബസിൽ ആരെ നോക്കി, ആരോട് സംസാരിച്ചു എന്നൊക്കെ ക്ലാസ് ടീച്ചറെ ലീഡർ അറിയിക്കണം. സ്റ്റാഫ് മീറ്റിംഗുകളിൽ പ്രേമം എന്തോ ഭായാനകമായ വിപത്തായി വാങ്മയങ്ങളിൽ നിറയുമായിരുന്നു. പിള്ളാർപ്രേമങ്ങളുടെ നീണ്ട ലിസ്റ്റ്, തന്നെ കാണാൻ വരുന്ന രക്ഷാകർത്താക്കളെ കാണിച്ചുകൊണ്ടാണ് പ്രിൻസിപ്പാൾ കർത്തവ്യനിരതയായത്. സ്വന്തം പിള്ളാരുടെ കാര്യത്തിൽ ഒരു ചുക്കും ചെമ്പ്രാന്തിയും അറിഞ്ഞുകൂടാത്ത മാതാപിതാക്കന്മാർക്ക് ബോധ്യമാവണം, കേരളത്തിലെ സാംസ്കാരിക സംരക്ഷണത്തിനായി എത്ര മഹത്തായ പണിയാണ് താൻ എടുത്തുകൊണ്ടിരിക്കുന്നതെന്ന് !.. ദോഷം പറയുരുതല്ലോ, ഭൂരിപക്ഷം രക്ഷാകർത്താക്കളും ആ ചുമതലാബോധം വേണ്ട രീതിയിൽ മനസ്സിലാക്കി കണ്ണു നിറച്ചാണ് തിരിച്ചു പോകുന്നത്. അവർ മനസ്സാ അഭിനന്ദിച്ചുകൊണ്ടും അധ്യാപകരെയും പ്രിൻസിപ്പാളിനെയും അനുഗ്രഹിക്കാൻ ജഗന്നിയന്താവായ സർവേശ്വരിയോട് പ്രാർഥിച്ചുംകൊണ്ടാണ് അവിടം വിട്ടു പോയിരുന്നത്... അതിന്റെയൊക്കെ ഉയർന്ന തലമാണ് ഇപ്പോൾ വ്യാപകമായി നടപ്പാവുന്നത്.

അപ്പോൾ നമ്മളൊക്കെ എത്ര കാറിയാലും ബോധവത്ക്കരണം വീഡിയോ ചിത്രത്തിന്റെ രൂപത്തിൽ വരും എന്നുതന്നെയാണ് ബോധ്യം. ഇക്കിളിപ്രേമങ്ങൾ, പപ്പി പ്രേമങ്ങൾ വെടിഞ്ഞ് പെൺകുട്ടികൾ ഗൗരവനിരതരാകും. കളി ചിരി തമാശകൾ കളഞ്ഞ് അവർ പുസ്തകങ്ങളിലേക്ക് മുഖം പൂഴ്ത്തും. ആണുങ്ങൾ അപ്പോഴും അവരെ പിഴപ്പിക്കാൻ പ്രലോഭനങ്ങളുമായെത്തും. എങ്കിലും , 'പ്രേമം മാരകമാണ്, നിങ്ങളുടെ ഹൃദയം പിഴിഞ്ഞെടുത്താൽ അതിന്റെ അളവ് ഇത്രയ്ക്കുണ്ടാവും. അതു മതി നിങ്ങളെ രോഗിയാക്കാൻ.. വലിയ രോഗി.. 'എന്നൊക്കെയുള്ള ഗുഹാശബ്ദം ഓർമ്മയുടെ അന്തരാളത്തിലൂടെ വന്ന് അവരെ പേടിപ്പിച്ച് പിൻവലിപ്പിക്കും ! ..

ഇല്ലെങ്കിൽ...... ഇല്ലെങ്കിൽ പ്രശ്നമാണ്. വെറുതേ അദ്ധ്യാപകരുടെ രക്തസമ്മർദ്ദം കൂടുകയേ ഉള്ളൂ. അല്ലെങ്കിൽതന്നെ പിള്ളാരുടെ അനുസരണക്കേട് മുൻകാലങ്ങളേക്കാൾ ശതഗുണീഭവിച്ചിരിക്കുകയാണെന്ന് ഒരു കിംവദന്തിയുണ്ട്. അതുകൊണ്ട് ഇരുമ്പു ഗുളികകളും വിരയ്ക്കെതിരെയുള്ള ഗുളികകളും സൗജന്യമായി കൊടുക്കുമ്പോലെ അടുത്ത ഘട്ടമായി പ്രേമത്തെ മുച്ചൂടും നശിപ്പിക്കുന്ന തരത്തിലുള്ള ഹോർമോൺ ഗുളികകളോ കുത്തിവയ്പ്പുകളോ എന്താണെന്നു വച്ചാൽ അത്, കൊടുക്കാനുള്ള വ്യവസ്ഥയുണ്ടാകണം എന്നൊരു നിർദ്ദേശം മുന്നോട്ട് വയ്ക്കാനുണ്ട്. ആൺപിള്ളാരെ പിന്നെ എന്തെങ്കിലും ഒക്കെ സംഭവം ഉണ്ടായതിനുശേഷം കെട്ടി തൂക്കിയോ ചമ്മട്ടിക്കടിച്ചോ ലിംഗം മുറിച്ചോ ഗൾഫിൽ കൊണ്ടുപോയോ ഒക്കെ മാതൃകാപരമായി കൈകാര്യം ചെയ്യാം. പാവങ്ങൾ പെൺകുട്ടികളുടെ കാര്യം അങ്ങനെയല്ലല്ലോ. നല്ലതു പറഞ്ഞുകൊടുക്കാൻ അവർക്ക് വേറെ ആരുണ്ട്?

വേണം. കഠിനമായ ബോധവത്കരണം വേണം.
ആ പേരിൽ കേരളത്തിന്റെ വിദ്യാഭ്യാസരംഗം നശിക്കരുത്...
Add a comment...

Post has attachment
Oblivious
Oblivious
thestonewallwritings.wordpress.com
Add a comment...

Post has attachment
Add a comment...

Post has attachment
Pickling 1
Pickling 1
thestonewallwritings.wordpress.com
Add a comment...

Post has attachment
Add a comment...

Post has attachment
Photo
Add a comment...

Post has attachment
Add a comment...

Post has attachment
Add a comment...

Post has attachment
Distant Doom
Distant Doom
theprimordialmanu.wordpress.com
Add a comment...
Wait while more posts are being loaded