Profile cover photo
Profile photo
Madhusudanan Pv
296 followers -
Rtd.Marine Radio Officer, Ex-Indian Navy, writer,cartoonist, author of four books. Associate Editor of Vayojana Sabdam.
Rtd.Marine Radio Officer, Ex-Indian Navy, writer,cartoonist, author of four books. Associate Editor of Vayojana Sabdam.

296 followers
About
Posts

Post has attachment
വെള്ളിക്കമ്പികൾ
തൂലികത്തുമ്പാൽ ഭാവഗാനങ്ങൾ കുറിക്കുവാൻ ചേലിലീ കവിയുടെ ചേതന തുടിക്കവേ മുന്നിലായ് കിടക്കുന്നു ഭാവനാശകലങ്ങൾ ചിന്നിയും ചിതറിയുമന്തിവിൺമേഘംപോലെ കൈവിരലലസമെൻ തലനാരിഴകളിൽ സ്വൈര്യം സഞ്ചരിക്കവേ ചിന്തകളുണരവേ വെള്ളിപൂശിയൊരെന്റെ ശിരസ്സു കാണുന്നേരം കള്ളപ്പുഞ്ചിരിയെത്തി തോ...

Post has attachment
സലോമി
“ നീലത്തിരശ്ശീല നീക്കാതെയീവിധം നാണിച്ചു നില്ക്കുകയാണോ സലോമി നീ വിശ്വൈകമാദകനൃത്തം തുടങ്ങേണ്ട ന ർത്തകി കാലിനാ ൽ ചിത്രം വരയ്ക്കയോ ? കൈമുദ്രകാട്ടി കവിത രചിക്കേണ്ട കൈയിലെ തൂനഖത്തുമ്പു കടിക്കയോ ? മുന്നോട്ടുപോകൂ മകളേ ! അരങ്ങിതി ൽ നിന്നെയും കാത്തിരിപ്പല്ലോ കലോത്സുക...

Post has attachment
കാമുകി
ചിന്തകൾ - ഹൃദന്തത്തിൻ ചുമരിൽ പതിച്ചുള്ള സുന്ദരമാകും വർണ്ണചിത്രങ്ങൾ - മനോജ്ഞങ്ങൾ എന്തിനോ മധുരിക്കും വേദന പകർന്നെന്റെ- യന്തരാത്മാവിൽ പേർത്തും നൊമ്പരം കിളിർപ്പിക്കേ, വന്നതില്ലിന്നും നിദ്ര, നഷ്ടസങ്കല്പം നെയ്ത പൊന്നുനൂലിഴമാത്രം താലോലിച്ചിരിപ്പൂ ഞാൻ പട്ടുമെത്തയില...

Post has attachment
അന്തിവെളിച്ചം
വിങ്ങുമീ കരളിനൊരാശ്വാസംപകർന്ന നീ തേങ്ങുവതെന്തേ? പുണ്യമംഗളമുഹൂർത്തത്തിൽ പൊങ്ങുന്നിതെങ്ങും വാദ്യഘോഷം, പൂമണമേന്തി തെന്നലുമണയുന്നു കല്യാണപ്പൂപ്പന്തലിൽ പട്ടുതൊങ്ങലും, പൊന്നിൻകസവും, പനിനീരിൻ പുത്തനാം സുഗന്ധവും നിന്നെ കാത്തിരിക്കുന്നു ചന്ദനച്ചാറും, മഞ്ഞക്കളഭച്ചാന്...

Post has attachment
ഓടക്കുഴലിന്റെ ഓർമ്മയ്ക്ക്‌.
ഒരു ‘നിമിഷ’മെന്മുന്നിൽ ‘സൂര്യകാന്തീ’ നല്കി പുതു ‘വിശ്വദർശനം’, കാവ്യോപഹാരമായ്! ‘പഥികന്റെ പാട്ടു’മാ‘യോടക്കുഴൽ’നാദ- മുയരവേ, ‘ജീവനസംഗീത’മൊഴുകവേ, ‘ഓർമ്മയുടെ ഓളങ്ങൾ’ മന്ദം തുടിക്കവേ, ഓർക്കുന്നു ഞങ്ങളിന്നങ്ങതൻ സിദ്ധികൾ. ‘എന്റെ വെയിൽ’ എന്റെ നിഴലെന്നു ചിന്തിച്ചഹോ സം...

Post has attachment
ഇത്തിരി മധുരം
കയ്പുനീർ മോന്തിക്കുടിച്ചു ശീലിച്ച ഞാൻ കൈക്കുമ്പിൾ നീട്ടീ മധുരം നുകരുവാൻ നീലക്കറവീണപാടുള്ള മാനസ- ത്താലത്തിലല്പമമമൃതം നുണയുവാൻ മാരിവില്ലൂന്നി തുടരെ കരിമേഘ- പാളികൾ മിന്നൽ തൊടുക്കുന്നു ചുറ്റിലും പാടേവരണ്ട കവിൾത്തട്ടിൽ രണ്ടിറ്റു ചൂടുള്ള കണ്ണീരുതിർന്നു തകരവേ കണ്ട...

Post has attachment
ഓലക്കുട
ഇന്നലെയുച്ചയുറക്കിൽ പുതിയൊരു സ്വപ്നം കണ്ടോ കണ്ണൂതുറന്നൂ പൊന്മുകിൽമാലകൾ ? കവിളുതുടുത്തൊരു മഴവില്ലഴകു വിരിഞ്ഞുവരുന്നു. ആരും കാണാതാപ്പൂംകവിളിൽ തുടരെത്തുടരെ ചുംബനമേകാൻ വാരിപ്പുണരാൻ, കോൾമയിരേകാൻ മാമലനിരകൾക്കെന്തോ മോഹം ! അമിതാനന്ദംകൊണ്ടോ ചൊല്ലൂ കണ്ണുനിറഞ്ഞു, കവിള...

Post has attachment
ജവാന്റെ കവിത
ഞാനലയുകയാണ്‌ പകലും രാവും കയ്യിൽ പാനപാത്രവുമായി പകരൂ ഗാനാമൃതം ദാഹമാണെനിക്കെന്തു ദാഹമാണെന്നോ ! നിങ്ങൾ- ക്കൂഹിക്കാൻ വയ്യെൻ ചുണ്ടുവരളുന്നല്ലോ വീണ്ടും നീലനീരദങ്ങളേ! നിങ്ങൾതൻ മൃദുലമാം തോളിലേക്കുയർത്തീട്ടെൻ നാട്ടിലൊന്നെത്തിച്ചെങ്കിൽ അമ്മലയോരത്തൂടെയൊഴുകും മന്ദാനില-...

Post has attachment
**
12-12-2015 രണ്ടാം ശനിയാഴ്ച രാവിലെ 10.30 ന്‌ എന്റെ അഞ്ചാമത്തെ പുസ്തകം “ ശേഷം മുഖതാവിൽ” (ആത്മകഥ) കൂത്തുപറമ്പ് വൃദ്ധജനസേവന കേന്ദ്രം ഹാളിൽവച്ച്‌ നൂറില്പരം ഗണിതശാസ്ത്രഗ്രന്ഥങ്ങളുടെ രചയിതാവും, കണ്ണൂർ സയൻസ് പാർക്ക് ഡയറക്റ്ററുമായ ശ്രീ. പള്ളിയറ ശ്രീധരൻ പ്രകാശനം ചെയ്...

Post has attachment
ആരു നീ
നീയാരു ചാരുതേ! വാർമഴവില്ലിന്റെ മായികകാന്തിയുമായ് വന്ന ദേവതേ ! രാഗസുധാരസമേകും തവഗാന- സാഗരവീചികൾ മുന്നിലുയരവേ, ഞാനറിയാതതിൽ ചേർന്നൊഴുകീടുക- യാണൊരു പച്ചിലത്തോണിപോലോമലേ. നിൻനൂപുരസ്വരധാരകൾ തീർക്കുന്നു മുന്നിലൊരപ്സരകന്യകാനർത്തനം. മഞ്ഞിന്റെ മൂടുപടം നീക്കി മംഗള- മഞ്...
Wait while more posts are being loaded