Profile cover photo
Profile photo
Manikandan O V
2,776 followers -
I am not bothered about the labels you put on me. So keep labelling. I do welcome your criticisms.
I am not bothered about the labels you put on me. So keep labelling. I do welcome your criticisms.

2,776 followers
About
Manikandan's posts

Post has attachment
"പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസ് അവസാനിക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ പരസ്യാഹ്വാനം. ഇരയ്ക്കൊപ്പം നിൽക്കുന്ന പ്രതീതിയുണ്ടാക്കി വേട്ടക്കാരെ സംരക്ഷിക്കാൻ പിണറായി വിജയൻ പരസ്യമായി രംഗത്തിറങ്ങിയതോടെ സംഭവത്തിനു പിന്നിലെ ക്രിമിനൽ ഗൂഢാലോചനയിലേയ്ക്ക് അന്വേഷണം നീളില്ലെന്ന് ഉറപ്പായി. പ്രതിയുടെ മനസിൽ ഉയർന്നുവന്ന ഒരു സങ്കൽപ്പത്തിൽ നിന്നാണ് കൊച്ചിയിൽ നടിക്കെതിരെ കുറ്റകൃത്യമുണ്ടായത് എന്നും, മനസിലാക്കിയടത്തോളം പ്രതി സ്വന്തം നിലയ്ക്കു ചെയ്തതാണെന്നും കോഴിക്കോട് പിണറായി നടത്തിയ പരസ്യപ്രതികരണം പോലീസിനുളള വ്യക്തമായ നിർദ്ദേശമാണ്" നാരദ ന്യൂസ്

Post has attachment
ഇന്നത്തെ എ സി ജെ എം കോടതി സംഭവങ്ങളോട് എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ യാദൃശ്ചികം എന്ന് പറയുന്നില്ല. 

Post has attachment
കോടതിയിൽ കീഴടങ്ങാൻ എത്തി പ്രതിക്കൂട്ടിൽ കയറിയ കുറ്റാരോപിതനെ മജിസ്ട്രേട്ട് ഊണുകഴിക്കാൻ പോയ അവസരത്തിന്റെ ആനുകൂല്യം മുതലാക്കി 'സാഹസീകമായി' കസ്റ്റഡിയിൽ എടുത്ത കേരളപോലീസിനു പൊൻതൂവലും കിരീടവും ഒക്കെ സമ്മാനിക്കുന്നവർക്ക് ഈ വാർത്ത സമർപ്പിക്കുന്നു. ഏതാനും ആഴ്ചകൾ മുൻപ് കളമശ്ശേരിൽ ഒരു ഗുണ്ടാനേതാവിനെ പിടിക്കാൻ ഒരുങ്ങിയ പോലീസും പോലീസിനു വിട്ടുകൊടുക്കാതെ ആ നേതാവിനെ സംരക്ഷിച്ച രാഷ്ട്രീയ പ്രസ്ഥാനവും. എന്തായാലും ഈ നേതാവിനെ രക്ഷിക്കാനുള്ള അണിയറനീക്കങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്.

Post has attachment
മഹാരാഷ്ട്ര തദ്ദേശതിരഞ്ഞെടിപ്പിലും വിജയിച്ച് ഭാരതീയ ജനതാ പാർട്ടി.

കോടതിമുറിയിൽ പ്രതിക്കൂട്ടിൽ നിന്ന പിടികിട്ടാപ്പുളികളെ അറസ്റ്റ് ചെയ്ത കേരരളപോലീസിലെ വീരശൂരപരാക്രമികൾ. 

Post has attachment
കോഴിക്കോട്: മിഠായി തെരുവില്‍ വന്‍ തീപിടുത്തം. രാധാ തീയറ്ററിനടുത്തുള്ള മോഡേണ്‍ എന്ന തുണിക്കടയിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ നിന്ന് സമീപത്തുള്ള കടകളിലേക്ക് തീ പടര്‍ന്നു സമീപത്തുള്ള കടകളെല്ലാം അടച്ച ശേഷം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. മൂന്ന് കടകള്‍ ഇതിനോടകം പൂര്‍ണ്ണമായി കത്തി നശിച്ചിട്ടുണ്ട്.
ഇവിടെ പരസരത്തുള്ള കടകളില്‍ ഗ്യാസ് സിലിണ്ടറുണ്ടെന്ന വിവരവും ആശങ്ക പടര്‍ത്തുന്നുണ്ട്. ഇത് പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതയോടെയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ടു പോകുന്നത്.11.45ഓടെയായാണ് തീപിടുത്തം ശ്രദ്ധയില്‍ പെട്ടത്. ഫയര്‍ ഫോഴ്സിന്റെ ആറ് യൂണിറ്റുകള്‍ ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പരിസര പ്രദേശങ്ങളില്‍ നിന്നെല്ലാം ഫയര്‍ ഫോഴ്സ് യൂണിറ്റുകളെ ഇങ്ങോട്ട് വിളിച്ചു വരുത്തിയിട്ടുണ്ട്. കനത്ത പുക കോഴിക്കോട് നഗരത്തെ മൂടിയിരിക്കുയാണ്. ഇത്ആ രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്.
ഇതുവരെ ആളപായമില്ലെന്നും തീപിടിച്ചിട്ടുള്ള കടകളിലൊന്നും ആളുകള്‍ കുടുങ്ങിയിട്ടില്ലെന്നുമാണ് ഇപ്പോള്‍ ലഭ്യമാകുന്നത വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോഴ്സിനൊപ്പം നാട്ടുകാരും തീയണക്കാന്‍ രംഗത്തുണ്ട്. എന്നാല്‍ ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. മുമ്പും മിഠായി തെരുവില്‍ തീപിടച്ച സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോള്‍ വീണ്ടും തീപിടിച്ചത്. ഇടുങ്ങിയ റോഡുകളുള്ള ഇവിടേക്ക് ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ വലിയ ബുദ്ധിമുട്ടാണ്. ഇതും അപകടത്തിന്റെ ആഘാതം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Post has attachment
1850 കുറ്റവാളികളെ വിട്ടയക്കുന്നത് സംബന്ധിച്ച് ഡി ജി പി (ജയിൽ) ഇറക്കിയ പത്രക്കുറിപ്പിലെ ആദ്യത്തെ പേജാണ് ഇത്. ഇതിൽ പറയുന്നു 27/07/2016-ൽ കത്ത് പ്രകാരം സർക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഈ പ്രൊപ്പോസൽ തയ്യാറാക്കിയതെന്ന്. 27/07/2016-ൽ കേരളം ഭരിക്കുന്നത് വിജയൻ മുഖ്യമന്ത്രിയായ സർക്കാർ അല്ലെ? അല്ലാതെ ഉമ്മൻ ചാണ്ടി സർക്കാർ അല്ലല്ലൊ. മുൻസർക്കാരിന്റെ കാലത്താണ് ഈ നടപടിക്രമം തുടങ്ങിയതെന്ന ഒർഉ പരാമർശവും ഈ കത്തിൽ ഇല്ല.
Photo

Post has shared content
സർക്കാർ അസാധുവാക്കിയ രണ്ടു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ നോട്ടുകൾ ഷൊർണ്ണൂരിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
രണ്ട് ലക്ഷത്തി ഇരുപത്തിയാറായിരം രൂപയുടെ നിരോധിച്ച നോട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
http://www.reporterlive.com/2017/02/21/359100.html

Post has shared content
ഞങ്ങളിൽ കള്ളപ്പണക്കാരില്ല.
കള്ളപ്പണ വേട്ടയ്ക്കുള്ള ഓപ്പറേഷന്‍ ഷൈലോക്കില്‍ കുടുങ്ങി സിപിഐഎം, കോണ്‍ഗ്രസ് നേതാക്കള്‍; പിടിച്ചെടുത്തത് ലക്ഷങ്ങള്‍
http://www.reporterlive.com/2017/02/21/358989.html

Post has attachment
ശബരിമലയിൽ പ്രത്യേക പ്രായപരിധിയിൽ പെടുന്ന സ്ത്രീകൾക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. സ്വാഗതാർഹമായ തീരുമാനം. കൂടുതൽ വ്യക്തമായ വാദങ്ങൾ ഈ വിഷയത്തിൽ ഉണ്ടാകട്ടെ.

മാതൃഭൂമി വാർത്തയിൽ നിന്നും

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന് വിടാന്‍ മാറ്റിവെച്ചു. കേസിലെ കക്ഷികളോടും അമികസ് ക്യൂറിയോടും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ കോടതി ആവശ്യപ്പെട്ടു.

കക്ഷികളുടെ നിലപാട് അനുസരിച്ചായിരിക്കും വിധി പ്രഖ്യാപിക്കുകയെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അറിയിച്ചു. കേസില്‍ കക്ഷി ചേര്‍ക്കാനായി സ്ത്രീപ്രവേശനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ഏതാനും ഹര്‍ജികളും പരിഗണിച്ചു.

ചില മതപരമായ ആചാരങ്ങള്‍ നിയമത്തിനുള്ളില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കുമോ എന്ന വിഷയത്തില്‍ തീരുമാനം ഉണ്ടാക്കണമെന്നും കോടതി പരാമര്‍ശിച്ചു.
Wait while more posts are being loaded