Profile cover photo
Profile photo
Maithreyi Sriletha
647 followers -
ആരുമല്ലാത്ത ആരോ ഒരാള്‍
ആരുമല്ലാത്ത ആരോ ഒരാള്‍

647 followers
About
Posts

+സാക്ഷി വിളിച്ചതിനു നന്ദി സാക്ഷി. അതിനൊന്നുമുളള മാനസികാവസ്ഥ തീരെയില്ല. അതിൽ കമന്റ് ഇടാൻ പറ്റുന്നില്ലല്ലോ. സാന‍്‍റാ പോസ്റ്റ്
Add a comment...

പിങ്ക് പൊളിറ്റിക്‌സ്

പെണ്ണുങ്ങളും കൂടി വോട്ടിട്ട് തെരഞ്ഞെടുത്തു വിട്ട പ്രമുഖ ഭരണ പ്രതിപക്ഷ നേതാക്കളാരും കന്യാസ്ത്രീകളുടെ സമരത്തിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടില്ല, ഒരു പാർട്ടിയുടേയും വനിതാവിഭാഗം, വനിതാസംഘടനകൾ എന്തിന് വനിതാ കമ്മീഷൻ പോലും കമാന്ന് മിണ്ടിയിട്ടു പോലുമില്ല. അവരെല്ലാം സമ്പത്തിന്റേയും സ്വാധീനത്തിന്റേയും പിന്നാലെ മാത്രമെന്ന്, പീഡിപ്പിക്കുന്നവരുടെ കൂടെയെന്ന് അർത്ഥം. :(. ഒരു പെണ്ണ് പീഡനം തുറന്നു പറയണമെങ്കിൽ അതിന് മാനസികമായി എത്ര തയ്യാറെടുപ്പു വേണം, ഗതികേടിന്റെ പാരമ്യത്തിലേ അവൾ അതു വെളിപ്പെടുത്തൂ എന്ന് അറിയാത്തതുപോലെ ബിഷപ്പിനെ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന വിചിത്ര മനോഭാവക്കാർ. അല്ലെങ്കിൽ സത്യം അറിയാമായിട്ടും മറ്റേതോ ഗൂഢലക്ഷ്യങ്ങൾക്കു വേണ്ടി അറിയില്ലെന്നു നടിക്കുന്നവർ.

സാരമില്ല, ഒരു പക്ഷേ ഈ അരാഷ്ട്രീയത ആയിരിക്കും ഈ പിങ്ക് സമരത്തിന്റെ ശോഭ. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പെണ്ണുങ്ങൾ കലിതുള്ളും നൂറ്റാണ്ട് എന്ന് പണ്ടേ ശ്രീകുമാരൻ തമ്പി എഴുതി വച്ചതല്ലേ.

ഇത് പിങ്ക് പൊളിറ്റിക്‌സ് അേ്രത, നൂറ്റാണ്ടുകളായി നടന്നുവരുന്ന ബ്ലൂ പൊളിറ്റിക്‌സിനെ അതിജീവിക്കാനുള്ള, അതിരുകളില്ലാത്ത പെൺരാഷ്ട്രീയം ആയി അതു വളരട്ടെ. ഒരു പാർട്ടിയും അവകാശപ്പെടാതെയുമിരിക്കട്ടെ.

പിങ്ക് പൊള്റ്റിക്‌സ് : വാക്കിന് കടപ്പാട് പി.ഗീത, ലിങ്ക് കമന്റിൽ. അവർ ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പ്.


Add a comment...

Aramco (Saudi Arabian Oil Company) ഉച്ചരിക്കുന്നത് എങ്ങനെയാണ്. അറാംകോ എന്നാണോ?+Rehna Khalid

doctor's practice- ഇതിലെ പ്രാക്ടീസിന് നല്ല ഒരു മലയാളം വാക്ക് എന്താണ്?

she is doing it professionally, or in a professional way-ഇതിലെ പ്രൊഫഷണല്‍ ന് മലയാളം വേണം.
Add a comment...

Post has attachment
Add a comment...

ഇന്നിന്‍റെ ഇന്നലെകള്‍. ഒരു പഴങ്കഥ കൂടി.

https://malayalam.pratilipi.com/read?id=6755373518891318
Add a comment...

ഡോക്ടർ പുരാണം തന്നെ. ഡോക് സുഹൃത്തുക്കൾ പിണങ്ങരുത് എന്നു അപേക്ഷ. എടുക്കാത്ത സ്‌കാൻ മനക്കണ്ണു കൊണ്ടു കണ്ട ഒരു ഡോക്ടറെ പറ്റിയാണ്.

അമ്മയെ കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു പ്രശസ്ത ആശുപത്രിയിൽ അഡമിറ്റ് ചെയ്തു. ചൊവ്വയും വ്യാഴവും മാത്രം വരുന്ന ഒരു ഡോക്ടർ -അവരെ വീട്ടിൽ പോയി കാണാറുണ്ടായിരുന്നു, അവർ പറഞ്ഞിട്ടാണ് അഡ്മിറ്റ് ആയത് - ചൊവ്വ വന്നു പരിശോധിച്ചിട്ട് സ്‌കാൻ വേണമെന്നു പറഞ്ഞു. പക്ഷേ ആരും സ്‌കാനിന് കൊണ്ടുപോകാനൊന്നും വന്നില്ല, ഞങ്ങൾക്ക് അതിൽ തീരെ താൽപര്യമില്ലാതിരുന്നതുകൊണ്ട് ഒട്ടു ചോദിക്കാനും പോയില്ല. പിന്നെ അവർ വന്നത് വ്യാഴം ആണ്. അവർ അമ്മയ്ക്ക് സൈലന്റ് സ്‌ട്രോക്ക് വന്നിട്ടുണ്ടെന്നു പറഞ്ഞു. ചേച്ചിയുടേയും എന്റേയും ബ്ലിങ്കസ്യ മുഖഭാവം കണ്ട് നിങ്ങൾ കരുതുംപോലെ ചെറുപ്പക്കാർക്കു വരുമ്പോൾ വശം തളർന്നു പോകുംപോലെയാവണമെന്നില്ല ലക്ഷണങ്ങള്‍ .... മരുന്നുകൾ തുടങ്ങണം, സ്ഥിരം കഴിക്കണം...... എന്നിങ്ങനെ കുറച്ചധികം ക്ലാസ്സ് നടത്തി. ഒരു നിർത്തായപ്പോൾ ചേച്ചി താഴ്മയായി ചോദിച്ചു 'അത് എങ്ങനെ മനസ്സിലായി, ' എന്ന്. 'ഞാൻ സ്‌കാൻ കണ്ടു, സ്‌ട്രോക്ക് വന്നിട്ടുണ്ട് etc etc....' വീണ്ടും. അതിന് അമ്മയുടെ സ്‌കാൻ എടുത്തില്ലല്ലോ എന്ന് ഞങ്ങൾ ഇരുവരും പറഞ്ഞില്ല. കാരണം അതിന്റെ ചമ്മൽ മറയ്ക്കാൻ പുതിയ എന്തെല്ലാം പറയും എന്ന് പരസ്പരം പറയാതെ തന്നെ ഞങ്ങൾ ഇരുവരും ആശങ്കപ്പെട്ടു. സീനിയർ സിസ്റ്റർ അവരെ രക്ഷിക്കാൻ ചാടിവീണു, ഇവിടുത്തെ മെഷീൻ കേടാണ്, പുറത്തു വിടണോ എന്നു ചോദിച്ചു. സംഗതി പിടികിട്ടിയ ഡോ. മഹാമനസ്‌കത പോലെ തൽക്കാലം 2 ദിവസത്തേക്ക് മരുന്നുകൾ എടുക്കട്ടെ, എന്ന് പറഞ്ഞ് തടിതപ്പി. മെഷീന്‍ കേടാണ് എന്നതും സ്കാന്‍ എടുത്തില്ല എന്നതും അവര്‍ അറിഞ്ഞില്ല, എന്നതും പോകട്ടെ, എത്ര കൂള്‍ ആയിട്ടാണ് അതു കണ്ടു എന്നങ്ങു പറഞ്ഞു കളഞ്ഞത്‍! വൈകുന്നേരം ഫിസീഷ്യൻ റുട്ടീൻ വിസിറ്റിനു വന്നപ്പോൾ നാളെ ഡിസ്ചാർജ് വേണം, strocit ഇൻജക്ഷൻ വേണ്ട എന്നു ഞങ്ങൾ പറഞ്ഞു. ഡോക് കാരണം തിരക്കി. 'മാഡം ഒരു ദിവസം എത്രയെണ്ണം കാണുന്നതാണ് etc etc ...' ന്യായീകരണവും തുടങ്ങി. മറുപടി അറിയാമായിരുന്നെങ്കിലും അന്നൊരു ദിവസം കൂടി അവിടെ കിടക്കണമല്ലോ എന്നും 2 പേരെ ഒരേ സമയം പിണക്കണ്ട എന്ന പ്രായോഗികബുദ്ധി മൂലവും ഞങ്ങൾ ഒന്നും പറഞ്ഞില്ല. പക്ഷേ പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ ആദിയായവ ഇന്നേവരെ അമ്മയ്ക്ക് നോര്മല്‍ ആയിരുന്നുവല്ലോ, ഇപ്പോഴും അങ്ങനെയാണല്ലോ എന്ന് പറഞ്ഞപ്പോൾ, സ്റ്റാറ്റ്വൺ, ക്ലോപ്പിലെറ്റ്, സ്റ്റ്രോസിറ്റ് തുടങ്ങിവയുടെ ഉപയോഗവും അത് നേരത്തെ തന്നെ കഴിച്ചു തുടങ്ങുന്നതിന്റെ ഗുണങ്ങളും വിവരിച്ചു. ഞങ്ങൾ അതിന്റെ മറുപടിയും വിഴുങ്ങി. നാളെ മെഷീൻ ശരിയാകും, സ്‌കാൻ എടുത്തിട്ടു പോയാൽ പോരേ തുടങ്ങി വീണിടം വിഷ്ണുലോകം ആക്കാൻ കുറേ ശ്രമിച്ചെങ്കിലും ഞങ്ങൾ ഉറച്ചു നിന്നു. ഉടനേ ഇത് സർജറിക്കാർക്കുള്ള ഫ്‌ളോർ ആണ്, താഴെയുള്ള മുറി വേണ്ടെന്നു നിങ്ങൾ പറഞ്ഞില്ലേ എന്നും മറ്റും ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറയാൻ തുടങ്ങി. കുറച്ചുകൂടി സൗകര്യമുള്ള മുറി കിട്ടിയാൽ കൊള്ളാം എന്നു പറഞ്ഞപ്പോൾ അവർ തന്നെയാണ് ഈ മുറി അലോട്ട് ചെയ്തത്, അവിടെ തന്നെ കിടക്കണം എന്നു പറഞ്ഞിരുന്നെങ്കിൽ അങ്ങനെ ചെയ്യുമായിരുന്നല്ലോ എന്നു ഞാൻ. അപ്പോൾ, സ്‌കാൻമെഷീൻ കേടാണ് എന്ന് ഞങ്ങളോടു പറയാഞ്ഞതാണ് സകല പ്രശ്‌നത്തിനും കാരണം എന്നു പാവം സിസ്റ്റർമാരുടെ തലയക്കായി. എടുക്കാ ത്ത സ്‌കാൻ കണ്ടെന്നു പറഞ്ഞ് ഡോ. മരുന്നു കുറിച്ചതല്ല യഥാർത്ഥ പ്രശ്‌നം!

പൈവറ്റ് പ്രാക്ടീസ് നിരോധിച്ചപ്പോൾ മെഡി.കോളേജ് ജോലി വിട്ട, സ്വന്തം മെഡിക്കൽ ഷോപ്പ് ഉള്ള പ്രസ്തുത പ്രശസ്ത ഡോക്ടറെ തലേ വെള്ളി വീട്ടിൽ പോയി കണ്ടപ്പോൾ യൂറിൻ ടെസ്റ്റു ചെയ്തു കൊണ്ടുവരാൻ പറഞ്ഞു, അതുമായി പിറ്റേന്നു പോയപ്പോൾ വീണ്ടും 500 രൂപാ ഫീസ് വാങ്ങിച്ചു, ഒരു കൂസലുമില്ലാതെ. അഡ്മിഷൻ ദിവസം അവർ ഇല്ലാത്തതുകൊണ്ട് അവർ ആ ജോലി വേറൊരു ഫിസീഷ്യനെ ഏൽപ്പിച്ചിരുന്നു, അദ്ദേഹം എല്ലാ ദിവസവും 2 നേരം വന്നു പേരു കേൾപ്പിക്കും, ഓടാൻ തയ്യാറായിട്ടാണ് നിൽപ്പു തന്നെ, കഷ്ടിച്ച് 1 മിനിറ്റു നിന്നാലായി. ഒരു വിസിറ്റിന് 200 രൂപ വച്ച് 5 ദിവസത്തേക്ക് 2000 രൂപ ആ ഡോക്ടറുടെ ഫീസ്. മറ്റേ ഡോക്ടർ രണ്ടു ദിവസം 300/- വച്ച് 600 രൂപാ. റൂം റെന്റ് 850, വെയിസ്റ്റ് ഡിസ്‌പോസൽ ചാർജ്ജസ് ദിവസം 350 രൂപാ...ഇങ്ങനെയാണ് ഹോസ്പിറ്റൽ ചാർജ്ജസ്.

ചേച്ചിയുടെ വീടിനടുത്ത് ഗവ.ആസ്പത്രിയിൽ നിന്നു റിട്ടയർ ചെയ്ത ഫിസീഷ്യനുണ്ട്, ചേച്ചിയുടെ സഹായി പോകുന്നത് അവിടെയാണ്. 50 രൂപയാണ് ഫീസ്. വീട്ടിൽ വച്ച് പെട്ടെന്ന് അസുഖം വന്നപ്പോൾ ചേട്ടനും ചേച്ചിയും കൂടി അവരുടെ ആവശ്യപ്രകാരം അവിടെ കൊണ്ടു പോയി, ചേട്ടൻ പൈസ കൊടുക്കാൻ തുടങ്ങുമ്പോൾ അതിനു മുന്നത്തെ ആഴ്ച്ച അവർ അവിടെ ചെന്നിരുന്നതാണല്ലോ ഇനി വേണ്ട എന്നു പറഞ്ഞു. ആൾ വളരെ ജനകീയനാണ്. അവിടെ വലിയ തിരക്കും ഉണ്ടത്രേ. ഇതുപോലെ ഒരു ജനകീയ വനിതാ ഡോക് ബന്ധു ഉണ്ട്, എന്നെങ്കിലും ഇവരെ കുറിച്ച് നന്മക്കഥയെഴുതണം എനിക്ക്.

ഡോ.മാർ പണം വാങ്ങരുത് എന്നല്ല പറയുന്നത്, ഇങ്ങിനെ കൊടും പറ്റിപ്പു പറ്റിക്കരുത് എന്നാണ്, ഒരു ഡോക് എങ്ങനെ ആകരുത് എന്നാണ്. ഞങ്ങളെ പോലെ എല്ലാവരും ഇതൊന്നും ചോദിച്ചു മനസ്സിലാക്കിയെന്നു വരില്ലല്ലോ. എത്ര പേരെ ഇവർ ഇത്തരത്തിൽ ചൂഷണം ചെയ്യുന്നുണ്ടാകും.

ഇതിനു മുന്പ് മറ്റൊരു ആശുപത്രിയിൽ അമ്മ കിടന്നപ്പോള്‍ ഒരു ദിവസം ഉണ്ട് കാർഡിയോളജിസ്റ്റ് അമ്മയെ പരിശോധിക്കാൻ വന്നു, ടെസ്റ്റുകളും പറഞ്ഞു. ഫിസീഷ്യൻ ഞങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. 'ഡോക്, മറ്റൊന്നും തോന്നരുത്, അമ്മയ്ക്ക് അങ്ങനെയൊരു ഹിസ്റ്ററി ഇല്ല, ഇപ്പോൾ എന്താണ് അങ്ങിനെ പരിശോധിക്കണമെന്നു തോന്നിയത്, ടെസ്റ്റ് റിസൽറ്റുകളിൽ പ്രശ്‌നം ഉണ്ടോ' എന്ന് ഞാൻ അന്നു വിനയകുനിയ ആയി. ഒന്നും പറയാനില്ലാത്ത ഡോക് എന്തെല്ലാമോ പറഞ്ഞെന്നു വരുത്തി, 10 ദിവസം കിടന്നിട്ടും പിന്നെ ഒട്ടു വന്നതുമില്ല. ഡോക്‌ന്റെ കുറ്റം ആവില്ല, മാനേജ്‌മെന്റ് ആവാം വില്ലൻ.

തിരു.ത്ത് ഏറെക്കാലം ജീവിച്ച ഞങ്ങൾക്ക് മെഡി.കോളേജും അവിടുത്തെ ഡോക്ടർമാരും പെരുത്തിഷ്ടമുള്ളവരായിരുന്നു. എത്രയോ നല്ലവരെ കണ്ടിട്ടുമുണ്ട്. പക്ഷേ.....
Add a comment...

നടി ആക്രമിക്കപ്പെട്ടതിനു ശേഷം ഇന്നേവരെ എന്റെ പത്തുപൈസ ഞാൻ സിനിമാ തീയേറ്ററിൽ കൊണ്ടുപോയി കൊടുത്തിട്ടില്ല. അതുകൊണ്ട് ജൂലായ് 1 സിനിമാ ബഹിഷ്‌കരണ ദിനമായി ആചരിക്കേണ്ട ആവശ്യമൊന്നും എനിക്കില്ലേയില്ല. നമ്മളും സാംസ്‌കാരികരും രാഷ്ട്രീയക്കാരും ഒന്നും വീറോടെ പുലമ്പിയിട്ട് ഒരു കാര്യവുമില്ല, സിനിമ കാണാൻ ആളു കയറുന്നിടത്തോളം അവർക്കാർക്കും ഇതൊന്നും ഒരിടത്തൂടെയും ഏശുക പോലുമില്ല. അവിടുത്തെ മെയിൽ ഷോവനിസം തുടരുക തന്നെ ചെയ്യും. നിശ്ശബ്ദ സിനിമാ ബഹിഷ്‌കരണം അങ്ങു നടത്തുക, എല്ലാം നിലത്തു വരും. അതത്ര പറ്റാത്ത കാര്യമൊന്നുമല്ല.

ഇവരെ ഇങ്ങനെ വളർത്തി വിട്ടതിൽ നമുക്കുള്ള പങ്ക് ചെറുതല്ല. നേരം വെളുത്ത് ചാനലിൽ പ്രഭാത പരിപാടി തുടങ്ങിയാലുടനേ കാണും എന്തെങ്കിലും ഒരു സിനിമാക്കാര്യം. ഇവർ കാണിക്കുന്ന കോപ്രായങ്ങൾ കാണാൻ, മുത്തുമണികൾ എന്ന വ്യാജേന പൊഴിക്കുന്ന മണ്ടത്തരങ്ങൾ കേൾക്കാൻ, നമ്മളെല്ലാം എത്ര ആർത്തി പിടിച്ചാണ് ഇരിക്കുന്നത്? അത് അറിയാവുന്നതുകൊണ്ടാണ് ഇവർക്ക് ആരു പറഞ്ഞാലും പുല്ലുവില, നീയൊക്കെ ഇത്രേയുള്ളു എന്ന് നമ്മളെ അളന്നു തൂക്കി വച്ചിട്ടുള്ള അവർക്ക് ആരെ പേടിക്കാൻ. നമ്മുടെ കാശ് എല്ലിൽ കുത്തുമ്പോ അവർ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും. കാശ്, അതാണ്, അതുമാത്രമാണ് എല്ലാത്തിന്റേയും അടിസ്ഥാനം. അത് ഇവരുടെ പോക്കറ്റിലേക്കു ഇടാതെ നമ്മുടെ കയ്യിൽ തന്നെ അങ്ങ് ഇരിക്കട്ടെ എന്നു വച്ചാൽ തീരാവുന്നതേയുള്ള അവരുടെ അഹങ്കാരം. അതായത് ഈ അഹങ്കാരമരുന്നിന് മറുമരുന്ന് നമ്മൾ അസംഘടിത ജനത്തിന്റെ കയ്യിലുണ്ട്, പക്ഷേ അതു പ്രയോഗിക്കാൻ ജനം തയ്യാറാകുന്നില്ലല്ലോ. പൂച്ചയ്ക്കാരു മണികെട്ടും?


Sàndhya Ŕam
12 hrs
ഏറ്റവും കുറഞ്ഞത് ഇതെങ്കിലും നമുക്ക് ചെയ്യാനാവണം ..
ഈ അഭിനയപടയെ തിരശീലയ്ക്ക് പുറത്ത് ഏഴയലത്ത് അടുപ്പിക്കരുത്. ഇവരെ വച്ച് പരസ്യം ചെയ്യുന്ന ഉത്പന്നങ്ങൾ വാങ്ങരുത് . ഉത്ഘാടനം തുടങ്ങി ഒരു ചടങ്ങിനും വിളിക്കരുത് . സാമൂഹിക പ്രസക്തിയുള്ള എന്തിലെങ്കിലും അഭിപ്രായവും കൊണ്ടെത്തിയാൽ വായടച്ചു തന്നെ കൊടുക്കണം. ഇവരുള്ള സ്റ്റേജ് ഷോകൾ നിർബന്ധമായും വേണ്ടെന്നു വെയ്ക്കണം , ഇവർ അവതരിപ്പിക്കുന്ന ടിവി പരിപാടികളും. മാസികകളുടെ കവർ പേജിലും ഇനി ഇവർ വേണ്ട എന്ന് ശഠിക്കണം .
വഴിയിലോ വിമാനത്തിലോ ഇവരെ കണ്ടാൽ മാറി നടക്കണം. ക്വാളിറ്റിയുള്ളവരെ വേണം ആരാധിക്കാൻ.
Add a comment...

peer group dynamics ഒന്നു മലയാളത്തില്‍ നിര്‍വ്വചിക്കാന്‍ കഴിയുമോ? Psychological term ആണ്. അറിയാവുന്നവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ വിശദീകരിക്കുമല്ലോ.

English explanation or a proper link also will do. I couldn't find from searching net. peer group is ok. but it's the 'dynamics' which confuses me. Thanks in advance.

+രജ നി
Add a comment...

F1

CMS Data entering for a website

Headline, Headline in frontend, strap, byline എന്നെല്ലാം ഉണ്ടല്ലോ. ഇതില്‍
Headline in frontend എന്താണ്? വായിച്ചു മനസ്സിലാക്കാന്‍ ലിങ്ക് തന്നാലും മതി.

നന്ദി, മുന്‍കൂര്‍.
Add a comment...

'വെറുതെ മർത്ത്യാ മദിക്കുന്നതെന്തിനായ്,
ഒരു പിടി വെറും പാഴ്മണലല്ലേ നീ,
ഒരു ദിനx നിന്റെ കണ്ണൊന്നടയുകിൽ,
അതുമതി നിന്നെ ലോകം മറക്കുവാൻ.'

എല്ലാ അഹങ്കാരങ്ങളും ശമിപ്പിക്കാൻ കഴിവുള്ള എത്ര അർത്ഥവത്തായ വരികൾ!
ഒരു സന്ധ്യക്ക് ഇതു ചൊല്ലി അമ്മ ചേച്ചിയേയും എന്നേയും കരയപ്പിച്ചു. പക്ഷേ പുസ്തകമോ എഴുതിയത് ആരെന്നോ അമ്മയ്ക്ക് ഓർമ്മയില്ല. ഗൂഗിൾ ചെയ്തിട്ടും കിട്ടിയില്ല. ആർക്കെങ്കിലും അറിയുമോ?


Add a comment...
Wait while more posts are being loaded