Profile cover photo
Profile photo
Jisha Elizabeth
5,639 followers -
An Award Winning Journalist
An Award Winning Journalist

5,639 followers
About
Jisha's interests
View all
Jisha's posts

Seeking an e-baby sitter.

Demands:
He / she must be the English
Duration : atleast one hour each day
Funny person

Remuneration : will help to learn Malayalam

Seeking an e-baby sitter.

Demands:
He / she must be the English
Duration : atleast one hour each day
Funny person

Remuneration : will help to learn malayalam

Post has attachment
Photo

Post has attachment
Photo

Post has attachment

Post has attachment
Photo

Post has shared content
ചങ്ങാതിമാരേ, ഈ പോസ്റ്റ് വായിച്ച നിരവധി പേരിൽ ചിലർ ചേർന്ന് വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു.
സംഘാടകർ: കാഴ്ച്ച, തൃശൂർ.
സമയം: ആഗസ്റ്റ് 25, വൈകുന്നേരം മൂന്ന്
സ്ഥലം: ശക്തൻ സ്റ്റാൻഡിലെ ഹാർട്ട് ഹോസ്പിറ്റൽ ഓഡിറ്റോറിയം
താത്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങളറിയാൻ രാജേട്ടനെ വിളിക്കാം. ഫോൺ: 9745561241
ഡെലിവറി സമയത്ത് ഞാൻ പിടിച്ചു വാങ്ങിയ കൈകളെ ഓർക്കുന്നു. അവരുടെ മുഖങ്ങളും. പേരറിയില്ല. ഉണ്ടെങ്കിൽ തപ്പിപ്പിടിച്ച് ചെന്ന് ഞാനവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുമായിരുന്നു, കെട്ടിപ്പിടിച്ച് ,..

പ്രസവ സമയത്ത് ഭർത്താക്കൻമാർ ആ മുറിയിൽ വേണമെന്ന പഴയ നിലപാട് വീണ്ടും ആവർത്തിക്കുന്നു. അപ്പോൾ തന്നെ സ്ത്രീകളോടുള്ള നമ്മുടെ സമൂഹത്തിന്റെ മോശം കാഴ്ച്ചപാട് മാറുമെന്നും ആദരവ് വർദ്ധിക്കമെന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ( ഡെലിവറി സമയത്തെ വേദന കണ്ടു നിൽക്കുന്ന ഒരാൾക്കും സ്ത്രീകളെ ഒരിക്കലും ഉപഭോഗ വസ്തു വായി കാണാൻ മനസ് വരില്ല. അങ്ങനെയുള്ള ഒരാൾക്ക് ഭാവി തലമുറയെ സ്ത്രീകളോടുള്ള ആദരവിൽ വളർത്താൻ കഴിയും. ആദരവ് ഉള്ള സമൂഹത്തിൽ ബലാത്സംഗവും പീഡനവും ഒക്കെ ഒരു പരിധി വരെ കുറയും )
Photo

Post has attachment
ഡെലിവറി സമയത്ത് ഞാൻ പിടിച്ചു വാങ്ങിയ കൈകളെ ഓർക്കുന്നു. അവരുടെ മുഖങ്ങളും. പേരറിയില്ല. ഉണ്ടെങ്കിൽ തപ്പിപ്പിടിച്ച് ചെന്ന് ഞാനവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുമായിരുന്നു, കെട്ടിപ്പിടിച്ച് ,..

പ്രസവ സമയത്ത് ഭർത്താക്കൻമാർ ആ മുറിയിൽ വേണമെന്ന പഴയ നിലപാട് വീണ്ടും ആവർത്തിക്കുന്നു. അപ്പോൾ തന്നെ സ്ത്രീകളോടുള്ള നമ്മുടെ സമൂഹത്തിന്റെ മോശം കാഴ്ച്ചപാട് മാറുമെന്നും ആദരവ് വർദ്ധിക്കമെന്നും ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ( ഡെലിവറി സമയത്തെ വേദന കണ്ടു നിൽക്കുന്ന ഒരാൾക്കും സ്ത്രീകളെ ഒരിക്കലും ഉപഭോഗ വസ്തു വായി കാണാൻ മനസ് വരില്ല. അങ്ങനെയുള്ള ഒരാൾക്ക് ഭാവി തലമുറയെ സ്ത്രീകളോടുള്ള ആദരവിൽ വളർത്താൻ കഴിയും. ആദരവ് ഉള്ള സമൂഹത്തിൽ ബലാത്സംഗവും പീഡനവും ഒക്കെ ഒരു പരിധി വരെ കുറയും )
Photo

Post has attachment
ദാ , ഈ പടം കറക്റ്റാണ്.

കൺമഷി എഴുതിയില്ലേൽ കണ്ണ് വട്ടക്കണ്ണാകും, അരയിൽ സൂൽ ചുറ്റിയില്ലേൽ പാമ്പ് ചുറ്റും, കണ്ണ് വെക്കുന്നത് പറ്റാതിരിക്കാൻ മുളക് ഉഴിഞ്ഞ് അടുപ്പിലിടണം തുടങ്ങി എണ്ണിയാൽ തീരാത്ത അബദ്ധജടിലമായ കാര്യങ്ങൾ ഈയിടെ നിത്യവും കേട്ടു വരുന്നു. ഈ വക ഉപദേശങ്ങൾ സ്നേഹം നിമിത്തം പറയുന്നതാണല്ലോ എന്ന് കരുതി ഒരു എതിർപ്പുമില്ലാതെ ഞാൻ കേൾക്കും (നടപ്പാക്കാറില്ലയെങ്കിലും )

എന്നാൽ മറ്റു ചില സ്നേഹപ്രകടനങ്ങളാണ് എന്നെ ഭയപ്പെടുത്തുന്നത്. ചിലർക്ക് ഉമ്മവെക്കണം. കയ്യിലോ കാലിലോ പോരാ കവിളിലും ചുണ്ടിലും വേണം. ചിലർക്ക് വായിൽ ഉമ്മ വെക്കണം, അതിന് കവിൾ രണ്ടും പീച്ചി അമർത്തണം. ജലദോഷമോ പനിയോ ചുമയോ ഉണ്ടെങ്കിലും അവർ കുഞ്ഞിനെ ഇത്തരത്തിൽ ഉപദ്രവിക്കും. കുഞ്ഞിന് അസുഖം പകരുമെന്ന ചിന്ത ഇത്തരക്കാർക്കില്ല. കുഞ്ഞിന് ഇത്തരം കാര്യങ്ങൾ പേടിയാണെന്നും അവരുടെ കംഫർട്ട് സോണിൽ നിന്നും വലിച്ച് പുറത്തിടലാണ് ഇവയെന്നും ഇവർക്ക് ബോധം കാണില്ല. അന്ന് രാത്രി കുഞ്ഞ് പിടഞ്ഞ് കരയും അതിന് മുളക് അടുപ്പിൽ ഇട്ടിട്ട് കാര്യമില്ല.

വാരിക്ക് ഇരുവശവും മന്തൻ കൈ കൊണ്ട് അമർത്തിപ്പിടിച്ച് മുഖത്തിന് അഭിമുഖമായി വായുവിൽ ഉയർത്തിപ്പിടിക്കുനവരുണ്ട്. 'ഉരം' വീഴുന്നതിന്റെ കാരണങ്ങൾ ഇവയാണ്. അതിന് ചെറിയ പരിഹാരം ഇളം ചൂടുള്ള വെള്ളത്തിൽ കുളിപ്പിക്കലാണ്. ഇതിന് പകരം മുറത്തിലിട്ട് ചേറുന്നത് വിഡ്ഢിത്തമാണ്.

വേറേ ചിലരുണ്ട്. വന്നാലുടൻ കോരിയെടുക്കും. എന്നിട്ട് രണ്ടു കയ്യും നീട്ടിപ്പിടിച്ച് കുട്ടിയെ വായുവിൽ കുലുക്കാൻ തുടങ്ങും. 3-4 കിലോ ഉള്ള കുഞ്ഞുങ്ങളെ ശരാശരി 60-70-80 കിലോ തൂക്കം വരുന്നവർ അവരുടെ മുഴുവൻ ശക്തിയുമെടുത്താണ് ഈ പണി ചെയ്യുന്നത്. ചില സ്പോർട്സ് - ഗെയിം സുകളിൽ വിജയശ്രീലാളിതർ ബിയർ ബോട്ടിൽ കൂലക്കി ചീറ്റിക്കുന്നതാണ് ഇതു കാണുമ്പോൾ ഓർമ വരിക. ഇത്തരം കുലുക്കൽ അന്തരികാവയവങ്ങൾക്കും തലച്ചോറിനും ക്ഷതം വരുത്തും.

ശരീരത്തോട് ചേർന്ന് വളരെ മൃദുവായ ചലനമാണ് കുഞ്ഞിന്റെ കംഫർട്ട് സോൺ. അമ്മയുടെ രൂപം, ഭാവം, ശബ്ദം, ശരീരത്തിന്റെ ചൂട്, മണം, ശ്വാസത്തിന്റെ താളക്രമം, അതിന്റെ ഊഷ്മാവ്, ശ്വാസമെടുക്കുമ്പോൾ, നെഞ്ചിന്റെ ഉയർച്ചതാഴ്ച്ചകൾ എന്നിവ കുഞ്ഞിന് പരിചിതമാണ്. അതിൽ നിന്ന് വിട്ടുള്ള എന്തും കുഞ്ഞിനെ അലോസരപ്പെടുത്തും

ഇങ്ങനെ കുറേ കാര്യങ്ങളുണ്ട്. ഉണ്ണി മടിയിൽ കിടക്കുന്നു, ഒരു കൈ മാത്രമേ ഒഴിവുള്ളൂ. ഇനിയുള്ള കാര്യങ്ങൾ പിന്നീട് എഴുതാം.

"ജി ഷേ,റേഡിയേഷൻ ആണ്. മൊബൈൽ പെയോഗം കുറച്ചോളൂ " എന്ന് പറയുന്നവർ രണ്ട് ഫോണുകൾ കൈപിടിച്ച് അടുത്തു വരുന്നവരാണ്.
Photo

Post has attachment
ഇവൾ ഇതൾ - ഞങ്ങളുടെ കരളിന്റെ പങ്ക്, ജീവിതത്തിന്റെ പങ്ക്, പ്രണയത്തിന്റെ പങ്ക്
PhotoPhotoPhoto
27/06/2016
3 Photos - View album
Wait while more posts are being loaded