Profile cover photo
Profile photo
majeed alloor
29 followers
29 followers
About
Communities and Collections
Posts

Post has attachment
തേക്കടി ദൃശ്യങ്ങൾ
ഈയിടെ തേക്കടിയിൽ  പോയപ്പോൾ പകർത്തിയത് ...

Post has attachment
അസ്പൃശ്യൻ

ബസിൽ യാത്ര ചെയ്യവെ,തൊട്ടടുത്ത സീറ്റിൽ മുട്ടിയുരുമ്മി ഇരിക്കുന്നത് ഒരു താഴ്ന്ന ജാതിക്കാരനാണെന്നറിഞ്ഞപ്പോൾ വല്ലാത്ത അലോസരം തോന്നി ഞാൻ മാറിയിരുന്നു...!

https://majeedalloor.blogspot.in/2017/09/blog-post.html?m=1

Post has attachment

ഏറെ നാളുകൾക്ക് ശേഷം ഒരു പോസ്റ്റ്

ജലകണം
https://majeedalloor.blogspot.in/2017/08/blog-post.html

Post has attachment

Post has attachment

Post has attachment

Post has attachment

Post has attachment
ഓര്‍മച്ചിത്രങ്ങള്‍

 എവിടെയൊക്കെയോ വെച്ചു മറന്ന് 
പൊടിപിടിച്ച് മങ്ങിപ്പോയെന്‍  
ഓര്‍മച്ചിത്രങ്ങളിലേക്ക്,
കരഞ്ഞുകലങ്ങിയ കണ്ണുകളും
കറുത്തു തുടങ്ങിയ കണ്‍തടങ്ങളും
നരച്ചുതുടങ്ങിയ മുടിയിഴകളും
വരകള്‍ വീണ നെറ്റിതടവും 
തുടിപ്പുകള്‍ മാഞ്ഞുപോയ കവിളുകളും
വിതുമ്പുന്ന അധരങ്ങളുമായവള്‍ വന്നു...
എന്‍റെ മാറില്‍ വീണ്‌ തേങ്ങിക്കരയുമ്പോള്‍ 
ശിരസിലൊന്ന് തലോടി 
സാന്ത്വനമേകുവാനോ
ആശ്ലേഷിച്ചാശ്വാസമോതുവാനോ
ആവാതെ ഞാന്‍ കണ്ണടച്ചു ...

ഇന്നിപ്പോള്‍,  
എന്‍റെ  ഓര്‍മച്ചിത്രങ്ങള്‍ക്കു മീതെ
മണ്ണ്‌ വാരിയെറിഞ്ഞവള്‍ 
പടി കടന്നു പോകുമ്പോള്‍
ഒന്നുമുരിയാടാനാകാതെ,
കൈ വീശി വിട പറയാന്‍ പോലുമാവാതെ
ചിറകൊടിഞ്ഞ വിഹംഗം പോല്‍ 
എന്‍റെയുള്ളു പിടഞ്ഞു...

എവിടെയുമിടം കിട്ടാതെയീ 
ഓര്‍മച്ചിത്രങ്ങള്‍
കലഹിച്ചും തമ്മില്‍ തല്ലിയും 
കീറിപ്പറിഞ്ഞും ചിതലരിച്ചും 
ദ്രവിച്ചും നാശമാകവേ,
സ്ഥലകാലബോധമില്ലാതെ
ഋതുഭേദങ്ങളറിയാതെ
ഭൂതകാലമോര്‍മയില്ലാതെ
ഏതോ ഭൂമികയില്‍
ഭാവിവര്‍തമാനങ്ങള്‍ക്കിടയിലൊരു
പെന്‍ഡുലം പോല്‍ 
ഞാനാടിക്കൊണ്ടിരുന്നു...!

Post has shared content
അത്യല്‍ഭുതകരമായ കാര്യങ്ങളില്‍ പെട്ടതും, 
സര്‍വലോക രക്ഷിതാവും നിയന്താവുമായ അല്ലാവിന്‍റെ അപാരമായ കഴിവിന്റെ ഉത്തമ നിദര്‍ശനങ്ങളില്‍ അതിമഹത്തായതുമാണ്, തെറ്റിദ്ധാരണകള്‍ക്കിടയില്ലാത്തവിധം സാധാരണ ജനങ്ങള്‍ക്ക് പോലും സുവ്യക്തമായി മനസിലാകുന്ന രീതിയില്‍ അല്ലാഹു വിശുദ്ധഖുര്‍ആനില്‍ സുതരാം വ്യക്തമാക്കിയ ആറു അടിസ്ഥാന കാര്യങ്ങള്‍ .  
എന്നിട്ടും ഇക്കര്യങ്ങളില്‍ ലോകത്തിലെ അതിബുദ്ധിമാന്‍മാരും ചിന്തകരുമായ ആളുകളില്‍ മഹാഭൂരിപക്ഷം പേര്‍ക്കും അബദ്ധം പിണഞ്ഞിരിക്കുന്നു.. 

Post has attachment
വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ 
ചിത്രശലഭം പോലെ പാറി നടന്നവള്‍ 
കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍
പ്രകാശം വിതറിയവള്‍ ...
അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുമിടയില്‍ 
പ്രതിഭയായി തിളങ്ങിയവള്‍ ...
പെണ്ണു കാണാന്‍ വന്നവരുടെ കണ്ണുകളില്‍ 
നക്ഷത്രത്തിളക്കം പകര്‍ന്നവള്‍ ...
കതിര്‍മണ്ഢപത്തില്‍ പൊന്നില്‍ 
കുളിച്ചു നിന്നവള്‍ ...
മണിയറയില്‍ മദനലഹരിയില്‍              
ആനന്ദനൃത്തമാടിയവള്‍ ...
അടുക്കളയില്‍ അഗ്നിയായി                        
കത്തിജ്വലിച്ചവള്‍ ..!!?
Wait while more posts are being loaded