Profile cover photo
Profile photo
Myna Umaiban
3,257 followers
3,257 followers
About
Myna's posts

Post has attachment
പുതിയ പുസ്തകം 'ഒരുത്തി' ലോഗോസിൽ നിന്ന്

Post has attachment
 ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും കടപ്പാടും. ..

ഇനി കോളേജ് അധ്യാപിക

Post has attachment
ഒരു ആറിന്റെ തീരത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്.  ഗ്രാമത്തിന് ആറിന്റെ പേരായിരുന്നു.  ദേവിയാര്‍ ഞങ്ങളുടെ ദാഹത്തെ ശമിപ്പിച്ചു. മീന്‍ തന്ന്  രുചിയെ ശമിപ്പിച്ചു.  ഞങ്ങളെ കുളിപ്പിക്കുകയും കളിപ്പിക്കുകയും സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയും ചെയ്തു.
വാല്‍മാക്രിയെ നീന്താന്‍ പഠിപ്പിക്കേണ്ട എന്നു പറയുംപോലെയായിരുന്നു ഞങ്ങള്‍ നീന്താന്‍ പഠിച്ചത്. അത് എപ്പോള്‍ എങ്ങനെ പഠിച്ചു എന്നറിയില്ല. മുതിര്‍ന്നപ്പോള്‍ നന്നായി നീന്താനറിയാം എന്നേ അറിയുമായിരുന്നുള്ളു.  ഏതു മഴയിലും വെള്ളത്തിലും ഞങ്ങള്‍ തിമിര്‍ത്തു നീന്തി.     വേനലില്‍ വെള്ളം തട്ടിത്തെറിപ്പിച്ച് തീരത്തുകൂടെ നടന്നു.  
ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു ആറ്.  അമ്മയെപ്പോലെയായിരുന്നു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല.  രാത്രി ഉറങ്ങുമ്പോള്‍ ഞങ്ങള്‍ കേട്ടത് അവളുടെ താരാട്ടായിരുന്നു.  പുഴയുടെ ശബ്ദം, വെള്ളത്തിന്റെ മന്ത്രണമാണ് ഞങ്ങളെ ഉറക്കിയതും ഉണര്‍്ത്തിയതും.  ആറ്റിലെ വെള്ളത്തിന്റെ അളവിനെപ്പറ്റിയൊക്കെ ഞങ്ങള്‍ക്ക് നിശ്ചയമായിരുന്നു-അതെത്ര വരുമെന്ന് പ്രത്യേകിച്ച് മഴയുള്ള രാത്രികളില്‍...ആറ്റിലെ വെളളത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ അത്രയ്ക്ക് ഞങ്ങള്‍ക്ക് നിശ്ചയമായിരുന്നു.  
ഇടയ്ക്ക് ആറ് അവളുടെ രൗദ്രരൂപം വെളിപ്പെടുത്തിക്കൊണ്ട് സംഹാരരൂപിണിയായി..ഞങ്ങളപ്പോള്‍ വിറച്ചു.  എന്നിട്ട്  ശാന്തരൂപിണിയാവുന്ന വേനലില്‍ കണക്കറ്റ് ഞങ്ങള്‍ കുത്തി മറിഞ്ഞു. 
ഇന്ന് ലോക ജലദിനം

Post has attachment
കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ!
ഈ ലേഖനത്തില്‍ പറയാന്‍ ശ്രമിച്ചത് അകവും പുറവും കണക്കാണെന്നാണ്‌. വീട്ടിനുള്ളില്‍ നിന്നു തന്നെ പീഡനത്തിനിരയായ (അചഛന്‍, അമ്മാവന്‍, ആങ്ങള) അല്ലെങ്കില്‍ അവര്‍ പിമ്പുകളാക്കിയ കുറേക്കുട്ടികളുടെ കൂടെ കുറച്ചു സമയം ചെലവഴിക്കാനായ സംഭവമാണ്. എല്ലാവരും 12 നും 18 നും ഇടയില്‍പ്പെട്ടവര്‍. നമ്മള്‍ അഭിമാനിക്കുന്ന നൂറുശതമാനം സാക്ഷരതപോലും പച്ചക്കള്ളമാണെന്ന് തെളിഞ്ഞ നിമിഷങ്ങള്‍..ഒന്നുരണ്ടുമൊന്നുമല്ല. കുറച്ചധികം പേരുണ്ട്. ആര്‍ക്കും പുറത്തു നടക്കുന്നതിനെപ്പറ്റി അഭിപ്രായം പറയാനാവും . വസ്ത്രത്തെപ്പറ്റിയും സമയത്തെപ്പറ്റിയും വാചലാരാവാം. ന്യായീകരണത്തിനുവേണ്ടി.. പക്ഷേ, ഈ കുട്ടികളെപ്പറ്റി അറിയുമ്പോഴോ? രക്ഷകന്‍ തന്നെ ശിക്ഷകനാകുന്നു. വീടിനകത്തു നടക്കുന്നതുവെച്ചു നോക്കുമ്പോള്‍ പുറത്തെ പീഡനം (മാനസിക പീഡനം ഒഴിവാക്കിയിരിക്കുന്നു-ലൈംഗീകപീഡനം മാത്രം) എത്രയോ കുറവാണ്. നേരിട്ട് കണ്ട അനുഭവത്തിലാണ് പറയുന്നത്.

 http://goo.gl/eHFB7h

Post has attachment
ആര്‍ക്കാണ് ഒന്നു സഹായിക്കാനാവുക?
മാലിദ്വീപില്‍ തളര്‍ന്നു കിടക്കുന്ന നബീസാബീവിയെ നാട്ടിലേക്ക് കൊണ്ടുവരാന്‍ നമുക്കൊന്ന് ശ്രമിച്ചാലോ? മാലിദ്വീപില്‍ നാലരവര്‍ഷമായി ജയിലില്‍ കിടക്കുന്ന റുബrനയുടെ വിവരങ്ങള്‍ അറിയുന്നതിനുവേണ്ടി മഹേഷ് വിജയന്‍ വിവരാവകാശനിയമമനുസരിച്ച് കൊടുത്ത കത്തിനുളള മറുപടിയിലാണ് നബീസാബീവിയെപ്പറ്റി ഹൈക്കമ്മീഷന്‍ പറയുന്നത്. നബീസാബീവിയും മാലിക്കല്ല്യാണത്തിന്റെ ഇരയാണ്. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ നബീസബീവിയെ 1992 ലാണ് മാലിദ്വീപ് സ്വദേശിയായ അബൂബക്കര്‍ ഇബ്രാഹിം വിവാഹം കഴിച്ച് കൊണ്ടുപോയത്. 2014 ല്‍ ഭര്‍ത്താവ് മരിച്ചു. മക്കളോ ബന്ധുക്കളോ ഇല്ല. ഇന്ത്യന്‍ പൗരയായതുകൊണ്ട് അവരെ നാട്ടിലേയ്ക്കയയ്ക്കാന്‍ മാലിദ്വീപ് സര്‍ക്കാര്‍ തീരുമാനിക്കുകയും ഇന്ത്യന്‍ ഹൈക്കമ്മീഷനെ വിവരമറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നാട്ടില്‍ അവരെ ഏറ്റെടുക്കാന്‍ ആളുകളുളളതായി അറിവില്ല. അന്വേഷണത്തില്‍ ആരെയും കണ്ടെത്താനായിട്ടില്ല. ആര്‍ക്കും വേണ്ടാതെ അവര്‍ അനാഥയായി രോഗവുമായി മല്ലടിച്ച് കഴിയുന്നു. ഇങ്ങോട്ട് വരണം എന്ന് അവരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. (പാസ്‌പോര്‍ട്ട് നമ്പര്‍ F4207111) നബീസ ബീവിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ സ്ഥാപനങ്ങളോ വ്യക്തികളോ ഉണ്ടോ? അവര്‍ക്കുവേണ്ട എന്താവശ്യവും നമുക്ക് കൂട്ടായി ചെയ്തുകൊടുക്കാം... ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രമേ അവരെ ഇങ്ങോട്ട് കൊണ്ട് വരാന്‍ സാധിക്കൂ.നോര്‍ക്കയ്ക്ക് ഉറപ്പു കൊടുക്കാനുമാവണം
...പറയൂ...
Photo

Post has attachment
പെണ്‍കുട്ടികളാണെങ്കില്‍ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കണം എന്നു ഇന്നും പറയുന്ന ലോകം..അവരുടെ സ്വാതന്ത്രലോകത്തിന് ഇന്നും വിലകല്പിക്കാത്തിടത്താണ് സൂര്യയും ശ്രേയയും വ്യത്യസ്തരാകുന്നത്. അവര്‍ പുറത്തേക്കിറങ്ങുന്നത് അറിവാര്‍ജ്ജിക്കാനാണ്. അവരുടെ സിലബസ്സനുസരിച്ച് പഠിക്കാനാണ്. പഞ്ചേന്ദ്രിയങ്ങള്‍ കൂര്‍പ്പിച്ചുവെച്ചുകൊണ്ടാണ് അവര്‍ നടക്കുന്നത്. ലോകത്തെ അറിയാന്‍, ഇന്നിനെ അറിയാന്‍..അവരുടെ അറിവിനെ വിശകലനം ചെയ്യാന്‍..ഇന്നത്തെ ലോകം ഭയമാണ് ഉത്പാദിപ്പിക്കുന്നത് എന്ന് പെണ്ണിനെ പഠിപ്പിക്കുന്നിടത്താണ് രണ്ടുകുട്ടികള്‍ അറിവാര്‍ജ്ജിക്കാനായി ഒറ്റയ്ക്ക് പുറത്തേക്കിറങ്ങുന്നത്.
നേരായിട്ടും ഞാനവരുടെ മുന്നില്‍ തലകുനിക്കുന്നു. എന്റെ ധൈര്യമില്ലായ്മക്കുമുന്നില്‍, നിശ്ചയമില്ലായ്മക്കുമുന്നില്‍, അവരുടെ സ്വപ്‌നങ്ങള്‍ക്കു മുന്നില്‍, കാഴ്ചപ്പാടുകള്‍ക്കു മുന്നില്‍...
സൂര്യയും ശ്രേയയും ഇവിടുണ്ട്..അവരേക്കുറിച്ച് അറിയേണ്ടതും..

http://goo.gl/QRaDnN 

Post has attachment
പ്രിയ എഴുത്തുകാരന് പ്രണാമം...

Post has attachment

Post has attachment
എന്നാലും ഞാനീ നഗരവഴികളെ സ്‌നേഹിക്കുന്നു....
Wait while more posts are being loaded