Profile cover photo
Profile photo
Mohanam മോഹനം
5,527 followers
5,527 followers
About
Communities and Collections
View all
Posts

Post has attachment
കഴിഞ്ഞ ഒന്നൊന്നര വർഷം പ്ലസ്സിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു, ഇപ്പോൾ വീണ്ടും വരാനുണ്ടായ സാഹചര്യം ഇപ്പോൾ കേരളത്തിനു സംഭവിച്ച ദുരന്തം തന്നെ. 16 ആം തീയതി രാവിലെ പെട്ടെന്ന് ഒരു വെളിപാടുപോലെ ഞങ്ങളിൽ ചിലർക്ക് തോന്നിയ ഒരാശയം ഒരു വൻ യജ്ഞമായി മാറുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല. എവിടെ നിന്നൊക്കെയാണു സഹായങ്ങൾ എത്തിയതെന്നറിയില്ല ആരൊക്കെയാണു സഹായിച്ചതെന്നറിയില്ല , എന്നാൽ എല്ലാവരും ഒരെ മനസ്സോടെ പ്രവർത്തിച്ചപ്പോൾ നാലുജില്ലകളിലായി നാലു ദിവസങ്ങളിലായി വിതരണം ചെയ്യാൻ സാധിച്ചത് 39 ലോഡ് സാധനങ്ങൾ.

കൂട്ടത്തിൽ ഒരാളായ അമൽരാജിനു രാവിലെതോന്നിയത് നമുക്ക് പ്രളയബാധിതർക്ക് ഭക്ഷണസാധനങ്ങൾ കളക്റ്റ് ചെയ്തു നൽകിയാലോയെന്ന്, ബാക്കിയെല്ലാവർക്കും സമ്മതം, പക്ഷേ എവിടെ കളക്റ്റ് ചെയ്യും ? ഒരാളപ്പോൾ പറഞ്ഞു നമുക്ക് ബസ്റ്റാൻഡ് പരിസരത്ത് കളക്റ്റ് ചെയ്യാം, അപ്പോൾ തന്നെ കരുനാഗപ്പള്ളി ഠൗണിൽ ചെന്ന് ബസ്റ്റാൻഡിനു മുന്നിലായി ഒരു ചെറിയബോർഡൊക്കെ എഴുതി ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു, അൽഭുതമെന്ന് പറയട്ടെ 2 മണിക്കൂറിൽ ഒരു വാൻ നിറയാനുള്ള സാധനങ്ങൾ എത്തിച്ചേർന്നു, ഒപ്പം തന്നെ അടുത്ത പ്രശ്നം സാധനങ്ങൾ നനയാതെ സൂക്ഷിക്കാൻ സ്ഥലമില്ല, ചെറുപ്പക്കാരുടെ ശ്രമം ശ്രദ്ധിച്ചുനിന്ന കെ,എസ്.ആർ.റ്റി.സി സ്റ്റേഷൻ മാസ്റ്റർ സ്റ്റേഷൻ വരാന്തയിലേക്ക് മാറ്റാൻ പറഞ്ഞു, ഒപ്പം അവിടുത്തെ ജീവനക്കാരും അവരുടെ യൂണിയനുകളും ഒക്കെയായി സഹായത്തിനായി ഒപ്പം കൂടി, അപ്പോഴാണ് അടുത്ത പ്രശ്നം എവിടെ കൊടുക്കും എങ്ങിനെ കൊണ്ടുപോകും, ഉടൻ തന്നെ അതിനും പരിഹാരമായി തൊട്ടടുത്ത താലൂക്ക് ആശുപത്രിയുടെ മുന്നിൽ സർവ്വീസിനായി കിടന്ന ആംബുലസുകാർ സൗജന്യമായി എത്തിക്കാമെന്നേറ്റു, പക്ഷേ എങ്ങോട്ട്, സ്ഥലം പോലീസ് സ്റ്റേഷനിൽ പറഞ്ഞപ്പോൾ അവർ ദുരിതാശ്വാസ ക്യാമ്പ് പറഞ്ഞു തന്നു. ഉടൻ തന്നെ അതുവരെ കിട്ടിയ സാധനങ്ങളുമായി അവിടേക്ക്, ബാക്കി വന്ന സാധനങ്ങളുമായി അടുത്ത ക്യാമ്പ് അങ്ങിനെ മൊത്തം മൂന്ന് ക്യാമ്പിൽ വിതരണം നടത്തി തിരികെയെത്തിയപ്പോൾ അതാ അടുത്ത ഒരു ലോഡിനുള്ള സാധനങ്ങൾ ബസ്റ്റാന്റു വരാന്തയിൽ റഡി, ഉടൻ തന്നെ അടുത്ത ആംബുലൻസുകാരൻ സഹായവുമായി എത്തി, പോലീസിന്റെ നിർദ്ദേശപ്രകാരം ക്യാപുകളിൽ വിതരണം നടത്തി അവസാനിപ്പിക്കാനായിരുന്നു തീരുമാനം, എന്നാൽ കണ്ടും കേട്ടും അറിഞ്ഞു വന്നവർ അവരുടെ വിഹിതം കൊണ്ടുവന്ന് ഏൽപ്പിക്കുന്നത് തുടർന്നു, 17 ആം തീയതി ഇങ്ങനെ 7 വാൻ സാധനങ്ങൾ വിതരണം ചെയ്യാൻ സാധിച്ചു. ഇതോടൊപ്പം എടുത്ത് പറയേണ്ട ഒരു കാര്യം സന്നദ്ധപ്രവർത്തകരായി വന്നു കൂടിയവരാണ്, കോളേജ് വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ, സർക്കാരുദ്യോഗസ്ഥർ കേയെസ്സാർറ്റിസി ജീവനക്കാർ ചുമട്ടു തൊഴിലാളികൾ ഓട്ടോ ടാക്സി ഡ്രൈവേഴ്സ് അങ്ങിനെ ജീവിതത്തിന്റെ നാനാതുറയിലുമുള്ളവർ. മൂന്നാം ദിവസമായപ്പോഴേക്കും സർക്കാർ സംവിധാനങ്ങളിലൂടെ അന്വേഷണങ്ങൾ എത്തിത്തുടങ്ങി ഇന്ന ക്യാമ്പിലേക്ക് ഇത്രകുപ്പി വെള്ളം വേണം ആ ക്യാപിലേക്ക് അവൽ വേണം, അങ്ങിനെ പലതരം ആവശ്യങ്ങൾ, ഇങ്ങനെ അന്വേഷണങ്ങൾ വന്നു തുടങ്ങിയപ്പോൾ ആശങ്ക മറ്റൊന്നായിരുന്നു, ഇത്രയും സാധനങ്ങൾ നൽകാൻ കഴിയുമോയെന്ന്, പക്ഷേ ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് സാധനങ്ങൾ കുന്നു കൂടുകയായിരുന്നു, അതായത് 19 ആം തീയതി മാത്രം 28 ലോഡ് (വലിയ ടോറസ് റ്റൈപ്പ്) സാധനങ്ങളാണ് കയറ്റി വിട്ടത്, ഇത് തെക്കൻ ജില്ലകളായ കൊല്ലം ആലപ്പുഴ പത്തനംതിട്ട കോട്ടയം ജില്ലകളിൽ വിതരണം ചെയ്യാനായി കയറ്റി അയച്ചു (മൂന്നാം ദിവസം ഞങ്ങൾനേരിട്ട് വിതരണം നടത്തിയില്ല, ആവശ്യപ്പെട്ട് വന്നവർക്ക് കൊടുത്ത് വിടുകയായിരുന്നു)

എന്നാൽ ഇപ്പോൾ കൈയ്യിൽ ഉണ്ടായിരുന്ന എല്ലാ സാധങ്ങളും തീർന്ന സ്ഥിതിയാണ്, ആവശ്യക്കാർ ഏറെയുണ്ടു താനും, അങ്ങനെ ഇരിക്കുമ്പോഴാണ് തമിഴ്നാട്ടിൽ നിന്നുള്ള സുഹൃത്തുക്കൾ ശേഖരിച്ച ഒരു കണ്ടയിനർ സാധനങ്ങൾ അതിർത്തി പട്ടണമായ കുമളി വരെ എത്തിച്ചു തരാമെന്ന് പറയുന്നത്, അവിടെ നിന്ന് ഞങ്ങളുടെ ചിലവിൽ എത്തിക്കണം, അതിനുള്ള നെട്ടോട്ടത്തിലായിരുന്നു ഇതുവരെ ഇപ്പോൾ ലോറി കിട്ടി അതുമായി കുമളിക്ക് പുറപ്പെട്ടിരിക്കുകയാണ് ഈ പാതിരാത്രിക്ക് രണ്ടുപേർ. കളക്റ്റ് ചെയ്യുന്ന സാധനങ്ങൾ മുഴുവൻ ഇടുക്കി പത്തനംതിട്ട ജില്ലകളിലായി വിതരണം ചെയ്തിട്ടേ അവർ മടങ്ങി വരികയുള്ളൂ. അന്വേഷണങ്ങൾ ധാരാളം വരുന്നു, നാളെയും സാധനങ്ങൾ നൽകാൻ സാധിക്കുമോ എന്നറിയില്ല, ഇതേവരെ ഞങ്ങളെ മാധ്യമങ്ങളൂടെ സപ്പോർട്ടുകൾ ഒന്നുമില്ലാതെ തന്നെ അകമഴിഞ്ഞ് സാമ്പത്തികമായും സന്നദ്ധപ്രവർത്തികളിലൂടെയും കൂടാതെ സാധനങ്ങളുമായി പോകുന്ന വാഹനങ്ങൾക്ക് യാത്രാ തടസ്സം ഉണ്ടാകാതെ പൈലറ്റായും എസ്കോർട്ടായും വന്ന പോലീസുദ്യോഗസ്ഥർ എന്നുവേണ്ട ഞങ്ങളെ സഹായിച്ച എല്ലാ നല്ലവരായ ആൾക്കാരോടും നന്ദി അറിയിക്കുകയാണ്.

ഈ ഉറക്കച്ചടവിൽ എന്തൊക്കെയാണ് എഴുതിയതെന്ന് അറിയില്ല, എങ്കിലും പോസ്റ്റ് ചെയ്യുകയാണ്, ഒരിക്കൽക്കൂടി നന്ദി.

Update (20-08-2018)
കുമളിയിൽ പോയിരുന്നവർ കിട്ടിയ സാധനങ്ങൾ പല ക്യാമ്പുകളിലായി വിതരണം നടത്തി തിരികെയെത്തി.(ലോറിയും ഡ്രൈവറും സൗജന്യമായി കിട്ടിയെങ്കിലും, ഡീസൽ ചിലവു മാത്രം നലോരു തുകയായി) ഇന്നത്തോടെ ഞങ്ങളുടെ പ്രവർത്തനം അവസാനിപ്പിക്കുകയാണ്, ഇതിനായി ഇറങ്ങിത്തിരിച്ച എല്ലാവരുടേയും കീശ കാലി കൂടാതെ കടവും, ഇനി താങ്ങില്ല, മാത്രവുമല്ല ഇപ്പോൾ ഒരുപാടു സംഘടനകളും സർക്കാർ മെഷിനറിയും പ്രവർത്തനം സുഗമമായി നടത്തിത്തുടങ്ങി. ഇനിയങ്ങോട്ട് ഏതെങ്കിലും ലേബലിലോ കൊടിയുടെ കീഴിലോ ഒക്കയേ ഈസി പ്രവർത്തനം സാധ്യമാകൂ, അതുകൊണ്ടുതന്നെ ഇനി ഞങ്ങളുടെ പ്രവർത്തനം നേരിട്ട് ആവശ്യമുണ്ടാവില്ലെന്നു കരുതുന്നു, എന്നാൽ ഇനിയും ഏതെങ്കിലും സാധനങ്ങൾ കിട്ടുകയാണെങ്കിൽ ഏതെങ്കിലും സർക്കാർ ഏജൻസികളെ ഏൽപ്പിക്കാനാണു തീരുമാനം.
നന്ദി. നന്ദി.
#Savekerala #reliefkerala
PhotoPhotoPhotoPhotoPhoto
19/08/2018
6 Photos - View album
Add a comment...

Post has attachment
Photo
Add a comment...

Post has attachment
ഇന്നു രാവിൽലെ സിൻഡിക്കേറ്റ് ബാങ്ക് ATM, എനിക്കു മുന്നിൽ ഒരാൾ പിന്നിൽ ആരുമില്ല സമയം ഏകദേശം 10:30 അടുപ്പിച്ച്, 2500 രൂപാ 100 നോട്ട് കിട്ടി, നേരെ എതിർ വശത്തുള്ള KGB & SBT ക്യൂവിൽ മാക്സിമം 10പേർ വീതം കാണും, നേരെ തൊട്ടടുത്തുള്ള ഫെഡറൽ ബാങ്കിൽ പോയി 9000 രൂപാ പഴയ നോട്ടുകൾ നിക്ഷേപിച്ചു, ഏടുക്കാനായി അടുത്ത ക്യൂവിൽ നിൽക്കാൻ മടിയായതിനാൽ നിന്നില്ല, (അവിടെ 24000 രൂപാ കൊടുക്കുന്നു) , തിരികെ വീണ്ടും വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് വന്നത് സിൻഡിക്കേറ്റ് ബാങ്കിന്റെ മുന്നിൽക്കൂടി,  അവിടെ അപ്പോൾ ഒരു വാനിൽ വന്ന സായിപ്പന്മാർ ക്യൂ നിൽക്കുന്നു, ഏകദേശം 15 പെർ കാണും
Photo
Add a comment...

Post has attachment
;-)


പടത്തിനു കടപ്പാറ്റ് ഗൂഗിളിനു
Photo
Add a comment...

Post has attachment

Post has attachment
Dash for Diwali!
Dash for Diwali!
oneplusstore.in
Add a comment...

Post has attachment
കേരളത്തിൽ നിന്നും വിത്തുകൾ, പച്ചക്കറികൾ, ഓർണമെന്റൽ മീനുകൾ തുടങ്ങിയവയ്ക്കായി ഒരു ഓൺലൈൻ സ്റ്റോർ.
‌മുന്നറിയിപ്പ് : ഈ സ്റ്റോറിനു ഞാനുമായോ ഈ കമ്മ്യൂണിറ്റിയുമായോ യാതൊരു ബന്ധവുമില്ല‌ 
http://thumpi.in/

ആദർശം...!!!!!
ധാർമ്മികത...!!!!!


ങുഹു ഹു ഹ ഹ ഹ ഹ ഹ ഹ.....
Add a comment...

Post has attachment
Photo
Add a comment...

Post has attachment
വെയിൽചിത്രങ്ങൾ
Photo
Add a comment...
Wait while more posts are being loaded