Profile cover photo
Profile photo
PRAANADHA AYURVEDA HOSPITAL
48 followers
48 followers
About
Posts

Post has attachment
Quick and Easy Natural Remedy to Stop Wheezing

Wheezing is a very common respiratory problem. The respiratory tube or the breathing airway is blocked and narrowed down due to mucus or some other foreign object. Wheezing is generally a symptom of coughs, chest infections and asthma. It is a whistling sound made by the obstructed and tight airway openings in your lungs struggling to let oxygen pass easily in and out. People suffering from wheezing may be seen often trying to breathe faster to exhale and inhale air. While the mild episodes of wheezing can be cured at home, it may lead to a chronic condition that needs proper medical intervention. The key to ending wheezing is to loosen the airways so that air can move freely in and out.

How do I know if I have wheezing?

# Breathlessness
# Giddiness
# Lack of energy
# Chest pain
# General unrest

Reason for Wheezing

# Asthma
# Chronic obstructive pulmonary disease(COPD)
# Bronchiolitis
# Other infection may be like dust allergy and other kind of allergies

Quick and Easy Natural Remedy to Stop Wheezing

1. Steam Thearapy

For quick relief from wheezing, nothing works faster than steam inhalation.

# Fill a large bowl with boiling water.
# Add a few drops of any essential oil of your choice (for instance, peppermint or eucalyptus oil).
# As you lean over the bowl, drape a towel over your head to trap the steam.
# Inhale the steam through your nose and mouth for at least 10 to 15 minutes.
Repeat as needed.

2. Hot Shower

Just like steam therapy, taking a hot shower can make your breathing more comfortable and stop the wheezing.

# Run a hot shower with the bathroom door closed to create a sauna-like atmosphere.
# Stand in the shower for 5 to 10 minutes, keeping the door closed.
# Do it 2 or 3 times a day.

You can also apply a warm compress to the nose and throat keep the nasal passages open and clear of obstruction.

3. Apple Cider Vinegar

Another popular home treatment is apple cider vinegar. However, it is important to use good quality organic apple cider vinegar with the ‘mother’ to get the best results.Mix 2 tablespoons of raw, unfiltered apple cider vinegar in a cup of warm water.

# Mix 2 tablespoons of raw, unfiltered apple cider vinegar in a cup of warm water.
# Add 1 tablespoon of raw honey to it and mix thoroughly.
# Drink this tonic twice daily.

4. Ginger

Ginger is one of the best home treatments for wheezing.

# Drink 2 to 3 cups of warm ginger tea daily. To make the tea, add 1 tablespoon of ginger slices to a cup of boiling water. Cover and steep for 10 minutes, then strain it. Drink the tea while it is still warm.
# Alternatively, mix ginger juice, honey and pomegranate juice in equal amounts. Consume 1 tablespoon of this concoction 3 or 4 times daily.

5. Garlic

Garlic is another effective remedy for stopping wheezing. It is even beneficial for treating asthma and coughing.

# Crush 3 to 4 cloves of garlic and boil them in 1 cup of water or milk. Allow it to cool before drinking it. Drink this 2 or 3 times a day.
# Alternatively, have a garlic clove along with 1 teaspoon of honey, 2 times a day.
# You can also take garlic supplements, but only after consulting your doctor.

6. Warm Fluids

It is better to consume more warm liquids than solid foods because they are not only the way stop wheezing but also prevent it. Moreover, frequent hydration can clear away the blockage taking place in your respiratory paths

# Warm water: water is always important for your body. It gets rid of the hard mucus and prevents the establishment of mucus in your airway tracts.
# Hot soups or porridge: when wheezing, you had better consume hot soups or porridge instead of solid hard foods. When your respiratory ways are clogged, eating hard foods just makes the situation worse because it might provoke the buildups here.
# Herbal teas: Herbal teas are always the best way to ease and soothe your inflamed or injured airway passages. Ginger, licorice root tea or chamomile are highly recommended choices for anyone who does not know how to stop wheezing with herbal teas.

7. Honey

Honey is an excellent way to clear up wheezing as it is an anti-inflammatory and is antibacterial. The natural characteristic of honey makes phlegm out of your airway passages and eases your inflammatory throats. Take it with lemon water, or on its own.

Mix a tablespoon of honey with some garlic or ginger juice to help boost the antibacterial effects.
Photo
Add a comment...

Post has attachment
Add a comment...

Post has attachment
കുട്ടികൾക്കു അമിതമായി ചോക്ലേറ്റ് കൊടുക്കാമോ ?
നമ്മൾ എല്ലാവരും ചോക്ലേറ്റ് ഇഷ്ടപ്പെടുന്നവരാണ്. അതിനാൽ, കുട്ടികളുടെ ചോക്ലേറ്റിനോടുള്ള താൽപര്യത്തിൽ പരാതി പറഞ്ഞിട്ട് കാര്യമില്ല. സാധാരണയായി നമ്മൾ കുട്ടികൾക്ക് കറുത്ത ചോക്ലേറ്റ് അധികം നൽകാറില്ല. പകരം പഞ്ചസാര കൂടിയ മിൽക് ചോക്ലേറ്റാണ് കൂടുതലായി അവർ കഴിക്കുന്നത്. ഇത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതല്ല. മറ്റ് ആരോഗ്യദായകങ്ങളായ ലഘുഭക്ഷണങ്ങളേക്കാൾ കുട്ടി ചോക്ലേറ്റാണ് കൂടുതൽ കഴിക്കുന്നതെങ്കിൽ, നിയന്ത്രണം വരുത്തേണ്ട സമയമായി എന്നാണർത്ഥം.
(1 ) കുട്ടികൾക്ക് പരിമിതമായ അളവിൽ മാത്രമെ ചോക്ലേറ്റ് നൽകാവു എന്നാണ് പഠനങ്ങൾ ഏറെയും പറയുന്നത്. അതല്ലെങ്കിൽ അവരുടെ ഭക്ഷണം സമീകൃതമാകില്ല. കുട്ടികൾ അമിതമായി ചോക്ലേറ്റ് കഴിക്കുന്നത് മൂലം ആരോഗ്യത്തിലുണ്ടാകുന്ന പ്രശ്‌നങ്ങൾ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കും.
(2) ചോക്ലേറ്റ് കുട്ടികളിലുണ്ടാക്കുന്ന പാർശ്വഫലങ്ങൾ പൊണ്ണത്തടി കുട്ടികളിലെ പൊണ്ണത്തടി ആഗോള തലത്തിൽ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്‌നമാണ്. ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് മൂലം കുട്ടികൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളിൽ പ്രധാനപ്പെട്ടതാണ് പൊണ്ണത്തടി. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ വേറെയും ഉണ്ടാകും.
(3 ) ടൈപ്പ് 2 പ്രമേഹം മുതിർന്നവർക്ക് മാത്രം ഉണ്ടാകുന്ന അസുഖമല്ല ഇന്നിത്. ടിൻ ഫുഡിന്റെയും ചോക്ലേറ്റിന്റെയും ഉപയോഗം ഉയർന്നതാണ് ഇതിന് പ്രധാന കാരണം.
(4) ദീർഘകാലം അമിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് ഇൻസുലീന്റെ സംവേദന ക്ഷമതയെ ബാധിക്കും. ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കും.
(5) അമിത പ്രസരിപ്പ് ചോക്ലേറ്റിൽ കാണപ്പെടുന്ന സംസ്‌കരിച്ച പഞ്ചസാര രക്തത്തിൽ പ്രവേശിക്കുന്നത് രക്തതതിലെ പഞ്ചസാരയുടെ അളവ് ഉയർത്തും. ഇത് അഡ്രിനാലിന്റെ ഉത്പാദനം കൂട്ടുകയും കുട്ടികളെ അമിത പ്രസരിപ്പുള്ളവരാക്കി തീർക്കുകയും ചെയ്യും.
(6) സ്ഥിരമായ ചോക്ലേറ്റ് കഴിക്കുന്നത് ഇതിനോട് ആസക്തി ഉണ്ടാവാൻ കാരണമാകും. ഇത്തരം സാഹചര്യം തരണം ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. സ്ഥിരമായി ചോക്ലേറ്റ് കഴിക്കുന്നതിന്റെ ദോഷഫലങ്ങളിൽ ഒന്നാണിത്. അതിനാൽ കുട്ടികൾ ചോക്ലേ്റ്റ് കഴിക്കുന്നതിൽ മാതാപിതാക്കൾ നിയന്ത്രണം വരുത്തേണ്ടത് ആവശ്യമാണ്.
(7)കുട്ടികള്‍ ചോക്ലേറ്റ് കഴിക്കുന്നത് പല്ലിന് ദോഷമാണ്. കാരണം അതിലടങ്ങിയിരിക്കുന്ന പഞ്ചസാര പല്ലിന് ദോഷം ചെയ്യുകയും പല്ലിന്‍റെ ഇനാമല്‍ നഷ്‌ടപ്പെടാന്‍ കാരണമാകുകയും ചെയ്യും.
(8) ചോക്ലേറ്റിന്റെ ഉപയോഗം മൂലം കുട്ടികളില്‍ പ്രമേഹം, ഇടയ്ക്കിടെ മൂത്രാസക്തി, അലര്‍ജി, മറ്റ് ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങളോടും പോഷകാഹാരങ്ങളോടും വിമുഖത, ഉറക്കമ്മില്ലായ്മ എന്നിവയുണ്ടാകും എന്നും പറയുന്നു.
കുട്ടികളുടെ ആരോഗ്യത്തെ ചോക്ലേറ്റ് എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലായില്ലെ . അതിനാൽ കുട്ടികൾ എത്ര ചോക്ലേറ്റ് കഴിക്കുന്നു എന്ന് കണ്ടെത്തി നിയന്ത്രണം വരുത്തുക....
Photo
Add a comment...

Post has attachment
കാരറ്റ് ജ്യൂസ്‌ന്റെ ആരോഗ്യ ഗുണങ്ങൾ
നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് കാരറ്റ്്. ചികിത്സാപരമായും ആരോഗ്യപരമായും ഏറെ സവിശേഷതകളാണ് കാരറ്റ്് ജ്യൂസിനുളളത്.
1. കാരറ്റിലെ ബീറ്റാ കരോട്ടിന്‍ ശരീരത്തിലെത്തുന്നതോടെ വിറ്റാമിന്‍ എ ആയി മാറുന്നു. വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിനു ഗുണപ്രദം
2. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു. മാനസികപിരിമുറുക്കം കുറയ്ക്കുന്നു. എല്ലുകളുടെയും പല്ലുകളുടെയും കരുത്തു കൂട്ടുന്നു.
3. തൈറോയ്്ഡ്പ്രശ്‌നങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.
4. തലമുടി, നഖം, ചര്‍മം എന്നിവയുടെ ആരോഗ്യത്തിന് ഉത്തമം.
5 കരളിലടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നു.
6. കാരറ്റിലടങ്ങിയിരിക്കുന്ന നിക്കോട്ടൈന്‍ ആസിഡ്ഫാറ്റിന്റെയും ലിപ്പിഡിന്റെയും ശരീരപോഷണത്തിനു സഹായിക്കുന്നു.
7. കാരറ്റിലടങ്ങിയിരിക്കുന്ന പ്രകൃതിദത്ത മഗ്നീഷ്യം ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ അളവു കുറയ്ക്കുന്നു. രക്തക്കുഴലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു.
8. കാരറ്റ് ജ്യൂസ് യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
9. സന്ധികളിലുണ്ടാകുന്ന നീര്, വേദന എന്നിവ ശമിപ്പിക്കുന്നു.
10. കാന്‍സറിനെ പ്രതിരോധിക്കുന്നു.
11. കാരറ്റിലടങ്ങിയിരിക്കുന്ന കരോട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ്ശരീരകോശങ്ങളുടെ നാശം തടയുന്നു.
12.കാരറ്റ് ജ്യൂസിലടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക് സംയുക്തം മുറിവുകള്‍ ഉണങ്ങുന്നതിനു സഹായകം.
13. ദഹനവ്യവസ്ഥയുടെ ആരോഗ്യത്തിന് ഉത്തമം. മലബന്ധം കുറയ്ക്കുന്നു.
14. ഗര്‍ഭിണികളുടെ ആരോഗ്യത്തിനു കാരറ്റ് ജ്യൂസ്്ഉത്തമം.
ശ്രദ്ധിക്കുക... പുറമേനിന്നു വാങ്ങിയ കാരറ്റ് ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെളളത്തില്‍ ഒരു മണിക്കൂര്‍ മുക്കിവച്ചതിനു ശേഷം ജ്യൂസ് തയാറാക്കാന്‍ ഉപയോഗിക്കാം. കീടനാശിനി ഉള്‍പ്പെടെയുളള രാസമാലിന്യങ്ങള്‍ നീക്കാന്‍ അതു സഹായകം
Photo
Add a comment...

Post has attachment
കണ്ണിൻറെ ആരോഗ്യം പരമപ്രധാനമാണ്. ശ്രദ്ധയോടെ പരിരക്ഷിച്ചാല്‍ മാത്രമേ അത് കാത്തുസൂക്ഷിക്കാനാകൂ. കണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം ഉണ്ടെന്ന് ഉറപ്പാക്കുകയും വേണ്ട പോഷകാഹാരങ്ങള്‍ കഴിക്കുകയും ചെറിയ വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്താല്‍ മാത്രമേ കണ്ണിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനാകൂ. മനോഹരവും ആരോഗ്യവുമുള്ള കണ്ണുകള്‍ ലഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാൻ ശ്രമിച്ചുനോക്കൂ;

1. കണ്ണിന്‍െറ ആരോഗ്യവും മതിയായ കാഴ്ചശക്തിയും നിലനിര്‍ത്തുന്നതിന് വൈറ്റമിന്‍ എ യും കെയും അടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണ്. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കാന്‍ ശ്രമിക്കണം

2. കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവരും പുസ്‌തകം വായിക്കുന്നവരും ഇടക്ക് അഞ്ച് മിനിറ്റ് ഇടവേളയെടുക്കുക. കണ്ണിലെ മാംസപേശികള്‍ക്ക് വിശ്രമം ലഭിക്കാന്‍ ഇത് സഹായകരമാകും. കണ്ണില്‍ തണുത്ത വെള്ളമൊഴിച്ച് കണ്ണുകള്‍ അഞ്ച് മിനിറ്റ് അടച്ചുവെക്കുക. ഇതിന് ശേഷം ജോലി/വായന തുടരുക

3. ഇടക്ക് കൃഷ്ണമണികള്‍ അഞ്ചുമിനിറ്റ് വൃത്താകൃതിയില്‍ ചലിപ്പിക്കുകയോ കണ്ണ് നിരവധി തവണ തുറക്കുകയോ അടക്കുകയോ ചെയ്യുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ രണ്ട് കൈയും ചേര്‍ത്ത് തിരുമി ഇളം ചൂടോടെ കൈപ്പത്തികള്‍ കണ്ണിന് മുകളില്‍ വെക്കുകയും വേണം. ഈര്‍പ്പം കാത്തുസൂക്ഷിക്കാനും അതുവഴി കണ്ണിന്‍െറ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

4. എട്ടുമണിക്കൂറെങ്കിലും ഉറങ്ങാത്തപക്ഷം കണ്ണിന് ചുറ്റും കറുത്ത നിറം ഉണ്ടാവുകയും കണ്ണുകള്‍ ഉറക്കംതൂങ്ങി ഇരിക്കുകയും ചെയ്യും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണുകള്‍ ചുവന്നുകലങ്ങി ഇരിക്കുകയും ചെയ്യും. മതിയായ ഉറക്കം ലഭിക്കുന്ന പക്ഷം കണ്ണിന് കണ്ണിനും മുഖത്തിനും എന്നും പുതുമയും ആകര്‍ഷകത്വവും ഉണ്ടാകും.

5. വെള്ളരിവൃത്താകൃതിയില്‍ അരിഞ്ഞ് കണ്ണിന് മുകളില്‍ വെക്കുന്നത് വഴി കണ്ണിന് ഈര്‍പ്പം ലഭിക്കും. ചുറ്റുമുള്ള കറുത്ത നിറം കുറക്കാനും ചുവന്നുകലങ്ങല്‍ ഒഴിവാക്കി കണ്ണിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനും ഇത് വഴി കഴിയും.

6. കണ്ണിന് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ് ഈര്‍പ്പം. വെള്ളരി ലഭിക്കാത്ത പക്ഷം മോയിസ്ചറൈസിംഗ് ഡ്രോപ്പ് ഉപയോഗിക്കുക

7. രാവിലെ എഴുന്നേല്‍ക്കുമ്പോഴോ കണ്ണില്‍ എന്തെങ്കിലും പോയാലോ കണ്ണ് തിരുമുന്നത് ഒഴിവാക്കുക. പകരം കണ്ണിലേക്ക് തണുത്ത വെള്ളം ചീറ്റിക്കുക

8. പുറത്ത് പോകുമ്പോള്‍ സണ്‍ഗ്ളാസുകള്‍ ഉപയോഗിക്കുക. കണ്ണുകളില്‍ വെയിലടിക്കുന്നത് ഈര്‍പ്പം കുറയാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം വര്‍ധിക്കാനും കാരണമാകും
Photo
Add a comment...

Post has attachment
ഭാരതീയ ആയുരാരോഗ്യ സംരക്ഷണ രീതിയാണ് ആയുര്‍വേദം. ആയുസിനെ കുറിച്ചുള്ള വേദം എന്നാണ് പദത്തിനര്‍ത്ഥം. ചിട്ടയോടുകൂടിയ ആഹാരരീതിയും ജീവിതശൈലിയും ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കുന്ന മുഖ്യഘടകങ്ങളായി ആയൂര്‍വേദം ഉദ്ഘോഷിക്കുന്നു. ശാസ്ത്രീയവും ചിട്ടയോടുകൂടിയതുമായ ആഹാരരീതിയെ ശരീരത്തെ താങ്ങി നിര്‍ത്തുന്ന ഘടകങ്ങളിലൊന്നായി ആയൂര്‍വേദ ഗ്രന്ഥങ്ങള്‍ പറയുന്നു. ശരീരത്തിന്‍റെ ആവശ്യം നിര്‍വഹിക്കാന്‍ മതിയാവുന്നതാവണം ഭക്ഷണം. എന്ത് കഴിക്കണം, എങ്ങനെ കഴിക്കണം എന്നീ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം അറിയപ്പെടാത്ത മിക്കവാറും രോഗങ്ങള്‍ക്കും പശ്ചാത്തലമാകുന്നതും വിരുദ്ധാഹാരങ്ങളുടെ ഉപയോഗമാണ്. വിവിധതരം അലര്‍ജികള്‍ , ബലക്ഷയം, ഓര്‍മ്മക്കുറവ്, സന്താനദോഷം എന്നീ അവസ്ഥകള്‍ക്ക് കാരണം വിരുദ്ധാഹാരങ്ങളുടെ ഉപയോഗമാണെന്ന് ഓര്‍ക്കുക.

വിരുദ്ധാഹാരം എന്നാല്‍

ചേര്‍ച്ചയില്ലാത്ത ആഹാരങ്ങളെയാണ് വിരുദ്ധാഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഏതെങ്കിലുമ ആഹാരവിഹാരങ്ങള്‍ കൊണ്ട് ദോഷങ്ങളെ ഇളക്കിത്തീര്‍ത്ത് അവ പുറത്തുപോകാതെ ശരീരത്തിനുള്ളില്‍ തന്നെ നിലനിന്ന് സ്വാഭാവികപ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്നെങ്കില്‍ അത് വിരുദ്ധമെന്ന് പറയാം. വിരുദ്ധാഹാരങ്ങള്‍ രോഗങ്ങള്‍ക്ക് കാരണമാകും. അത് ഓക്സിജനെ ക്ഷയിപ്പിച്ച് രോഗശമനത്തിനും രോഗ പ്രതിരോധത്തിനും ഹാനികരമായിത്തീരും. വിരുദ്ധാഹാരം കഴിക്കുന്നത് പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ വിരുദ്ധാഹാരത്തിന്‍റെ ദോഷവശങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രകടമാകും. മറ്റു ചില സന്ദര്‍ഭങ്ങളില്‍ രോഷങ്ങള്‍ ശരീരത്തില്‍ ദീര്‍ഘകാലം നിലനിന്ന് മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

ചില വിരുദ്ധാഹാരങ്ങള്‍

പാല്‍ ‍, തേന്‍ ‍, ഉഴുന്ന്, സസ്യങ്ങളുടെ മുളകള്‍ , മുള്ളങ്കി ശര്‍ക്കര എന്നിവ പോത്തിറച്ചിയോട് കൂടി കഴിക്കരുത്.

*മത്സ്യവും മാംസവും ഒരുമിച്ചു കഴിക്കരുത്.

*പുളിയുള്ള പദാര്‍ഥങ്ങള്‍ അമ്പഴങ്ങ, ഉഴുന്ന്, അമരക്കായ് , മത്സ്യം , നാരങ്ങ , കൈതച്ചക്ക , നെല്ലിക്ക , ചക്ക , തുവര, ചെമ്മീന്‍, മാമ്പഴം,മോര് , ആടിന്‍ മാംസം, കൂണ്‍ , ഇളനീര്, ഇലനീര്‍ക്കാംബ്, അയിനിപ്പഴം, കോല്‍പ്പുളി, മുതിര, ഞാവല്‍പ്പഴം, മാതളപ്പഴം, വാസ്തു ചീര, ഇവ പാലിന്റെ കൂടെ കഴിക്കുവാന്‍ പാടില്ല.

*ഉഴുന്നു, തൈര്, തേന്‍ ‍, നെയ്യ്, എന്നിവയ്‌ക്കൊപ്പം കൈതച്ചക്ക കഴിക്കരുത്.

*മത്സ്യം മാംസം നെയ്യ് മോര് എന്നിവ കൂണിനൊപ്പം കഴിക്കരുത്.

*എള്ള്, തേന്‍ ‍, ഉഴുന്നു എന്നിവ ആട്ടിന്‍ മംസത്തോടെയും , മാട്ടിന്‍ മംസത്തോടെയും കൂടെ കഴിക്കരുത്.

*പലതരം മാംസങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് കഴിക്കരുത്.

*പാകം ചെയ്ത മാംസത്തില്‍ അല്‍പമെങ്കിലും പച്ചമാംസം ചേര്‍ന്നാല്‍ വിഷമാണ്.

*കടുകെണ്ണ ചേര്‍ത്ത് കൂണ്‍ വേവിച്ചു കഴിക്കരുത്.

*തേന്‍ , നെയ്യ് , ഉഴുന്നു ശര്‍ക്കര എന്നിവ തൈരിനോടൊപ്പം കഴിക്കരുത്.

*പാല്‍പായസം കഴിച്ചയുടന്‍ മോര് കഴിക്കരുത്.

*മുള്ളങ്കിയും ഉഴുന്നുപരിപ്പും ഒന്നിച്ചു കഴിക്കരുത്.

*പത്തുനാള്‍ കൂടുതല്‍ ഓട്ടുപാത്രത്തില്‍ വെച്ച നെയ്യ് കഴിക്കരുത്.

*തേന്‍ , നെയ്യ്, കൊഴുപ്പ്, എണ്ണ, വെണ്ണ, ഇവ രണ്ടെണ്ണമോ മൂന്നെണ്ണമോ തുല്യമാക്കി ചേര്‍ത്താല്‍ വിഷമാണ്.

*ചൂടാക്കിയോ, ചൂടുള്ള ഭക്ഷണത്തോടൊമോ തേന്‍ കഴിക്കരുത്.

*നിലക്കടല കഴിച്ച ഉടന്‍ വെള്ളം കുടിക്കരുത്.

*ചെമ്മീനും കൂണും ഒരുമിച്ചു കഴിക്കരുത്.

*ഗോതമ്പും എള്ളെണ്ണയും കൂടി കഴിക്കരുത്.

തേന്‍ ചൂടാക്കി ഉപയോഗിക്കുന്നത്.

* മുതിരയും പാലും.

* മാമ്പഴവും പാലും

* മത്തിയും ഗോതമ്പും ഒന്നിച്ച് കഴിക്കുന്നത്.

* മീന്‍ വേവിച്ച പാത്രത്തില്‍ തക്കാളി വേവിക്കരുത്.

* ഓട്ടുപാത്രത്തില്‍ നെയ്യ് ഉപയോഗിക്കുന്നത്.
Photo
Add a comment...

Post has attachment
അഴകും ആരോഗ്യവുമുള്ള മുടി ചിലരുടെ മാത്രം ഭാഗ്യവും മിക്കവാറും പേരുടെ സ്വപ്‌നവുമാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ. പഴയ തലമുറയില്‍ പെട്ട മിക്കവാറും സ്ത്രീകളും തികച്ചും സ്വാഭാവിക മുടി സംരക്ഷണ മാര്‍ഗങ്ങളാണ് പിന്‍തുടര്‍ന്നു വന്നിരുന്നത്. ഇതിന്റെ ഗുണം ലഭിയ്ക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ജീവിത, ഭക്ഷണരീതികളും മുടിയിലെ കെമിക്കല്‍ പരീക്ഷണങ്ങളുമെല്ലാം മുടിയുടെ ആരോഗ്യം നശിപ്പിച്ചുവെന്നു വേണമെങ്കില്‍ പറയാം. സഹായിക്കുന്ന ചില പരമ്പരാഗത വഴികളെക്കുറിച്ചറിയൂ, ഇവ ആര്‍ക്കും പരീക്ഷിയ്ക്കാവുന്ന ലളിതമായ വഴികളുമാണ്.

1. വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം.

2. മുടി വളര്‍ച്ചക്കു പറ്റിയ നല്ലൊരു വസ്തുവാണ് കറ്റാര്‍ വാഴ. ഇത് വെളിച്ചെണ്ണയില്‍ കാച്ചി തേക്കുകകയോ മിക്‌സിയില്‍ അരച്ച് തലയില്‍ പുരട്ടുകയോ ചെയ്യാം. മുടി വളരുമെന്നു മാത്രമല്ലാ, മുടിയുടെ തിളക്കവും മൃദുത്വവും കൂടുകയും ചെയ്യും.

3. നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച് മുടിയില്‍ പുരട്ടുന്നതും മുടിവളര്‍ച്ചയെ സഹായിക്കും

4. വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില, കറിവേപ്പില, ചെമ്പരത്തിപ്പൂ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് മുടി വളരാനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും.

5. ഒരു മുട്ട, അരക്കപ്പ് പച്ച പശുവിന്‍ പാല്‍, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

6. മൂന്നു സ്പൂണ്‍ തേങ്ങാപ്പാലെടുത്ത് ഇതില്‍ പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക.

7. തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് നല്ലതാണ്.

8. വെളിച്ചെണ്ണ മാത്രമായി തലയില്‍ പുരട്ടാതെ അല്‍പം ബദാം ഓയിലും ഒലീവ് ഓയിലും കൂട്ടിച്ചേര്‍ത്ത് പുരട്ടുക. ഇത് മുടി വളരാന്‍ സഹായിക്കുമെന്ന് മാത്രമല്ലാ, മുടിയില്‍ താരന്‍ വരാതിരിക്കാന്‍ നല്ലതുമാണ്.

9. മുടി ദിവസവും പല തവണ ചീകുക. ഇങ്ങനെ ചെയ്യുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇത് മുടിവളര്‍ച്ചെയ ത്വരിതപ്പെടുത്തുകയും ചെയ്യും.
Photo
Add a comment...

Post has attachment
ആയുര്‍വേദത്തില്‍, വിവിധ രോഗങ്ങക്കുള്ള മരുന്നുകളിലെ പ്രധാന ചേരുവകളാണ്‌ ഇഞ്ചിയും മഞ്ഞളും. ഇഞ്ചിയാണോ മഞ്ഞളാണോ ആരോഗ്യത്തിന്‌ കൂടുതല്‍ ഗുണകരമെന്ന്‌ നോക്കാം.

ഇഞ്ചിയിലെ വിവിധ വിറ്റാമിനുകള്‍ ഇഞ്ചിയില്‍ മഗ്നീഷ്യം, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഇതിന്‌ പുറമെ കാല്‍സ്യം, ഫോസ്‌ഫറസ്‌, ചെമ്പ്‌ , സിങ്ക്‌ , ഇരുമ്പ്‌ എന്നിവയും ചെറിയ അളവില്‍ അടങ്ങിയിട്ടുണ്ട്‌.

ഇഞ്ചിയുടെ ഗുണങ്ങള്‍ ദഹനം മെച്ചപ്പെടുത്തും പോഷകങ്ങള്‍ ആഗീരണം ചെയ്യുന്നത്‌ മെച്ചപ്പെടുത്തും ജലദോഷം, തൊണ്ട വേദന, മൂക്കടപ്പ്‌ എന്നിവയ്‌ക്ക്‌ ആശ്വാസം നല്‍കും മനംപിരട്ടല്‍ കുറയ്‌ക്കും വായുക്ഷോഭം കുറയ്‌ക്കും വയറ്‌ വേദന കുറയ്‌ക്കും നീരും സന്ധി വേദനയുംകുറയ്‌ക്കും നിറത്തിന്റെ അപര്യാപ്‌തതമൂലമുള്ള ചര്‍മ്മത്തിലെ പാടുകള്‍ കുറയ്‌ക്കും

ഇഞ്ചി നല്‍കുന്ന പ്രതിവിധികള്‍ -ആഹാരത്തിന്‌ മുമ്പും ശേഷവും നാരങ്ങനീരില്‍ ഉപ്പും ഇഞ്ചിയും ചേര്‍ത്ത്‌ കഴിക്കുന്നത്‌ വിശപ്പും ദഹനവും മെച്ചപ്പെടുത്താന്‍ സഹായിക്കും -ആഹാരത്തിലെ മികച്ച രുചികൂട്ടായി ഉപയോഗിക്കാം. -ഇഞ്ചി നീരും തുളസി നീരും തേന്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ പനിയും ചുമയും കുറയാന്‍ സഹായിക്കും

മഞ്ഞളിലെ വിവിധ വിറ്റാമിനുകള്‍ ഇരുമ്പ്‌, പൊട്ടാസ്യം, വിറ്റാമിന്‍ ബി6 എന്നിവയുടെ മികച്ച സ്രോതസ്സാണ്‌ മഞ്ഞള്‍. മഗ്നീഷ്യം, വിറ്റാമിന്‍ സി, കാത്സ്യം എന്നിവയും മഞ്ഞളില്‍ കാണപ്പെടുന്നുണ്ട്‌.

മഞ്ഞളിന്റെ ഗുണങ്ങള്‍ അണുബാധ കുറയ്‌ക്കും രക്തയോട്ടം മെച്ചപ്പെടുത്തും ദഹനം മെച്ചപ്പെടുത്തും വ്രണങ്ങള്‍ ഭേദമാക്കും ചര്‍മ്മത്തിന്‌ തിളക്കം നല്‍കും രോഗപ്രതിരോധ ശേഷി ഉയര്‍ത്തും കരളിനെ വിഷവിമുക്തമാക്കും കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്തും സ്വതന്ത്ര റാഡിക്കലുകളെ ചെറുക്കും അനീമിയ പിരിഹരിക്കും ജലദോഷവും കഫവും ഉണ്ടാകുന്നത്‌ ചെറുക്കും സന്ധിവേദനയ്‌ക്കും നീരിനും ആശ്വാസം നല്‍കും

മഞ്ഞള്‍ നല്‍കുന്ന പ്രതിവിധികള്‍ - ചെറുപ്പം നിലനിര്‍ത്താനുള്ള മുഖലേപനം - മഞ്ഞളും പാലും ജലദോഷത്തെ ചെറുക്കാനും രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും - ഇന്ത്യന്‍ പാചകത്തിലെ പ്രത്യേകിച്ച്‌ കറികളിലെ പ്രധാന ചേരുവയാണ്‌ മഞ്ഞള്‍. നമ്മുടെ ജീവിതത്തിലെ പ്രധാന ഘടകമായി മാറിയിരിക്കുകയാണ്‌ മഞ്ഞള്‍.
Photo
Add a comment...

Post has attachment
ചിരിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്...എന്താണ് കാരണം, മഞ്ഞപ്പല്ല് ആരേലും കണ്ടാലോ... ആത്മവിശ്വാസത്തോടെ ചിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് മനസുഖം കിട്ടാനാണ്. വീട്ടില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് എളുപ്പം നിങ്ങളുടെ മഞ്ഞപ്പല്ല് മാറ്റി വെളുത്ത പൂപോലുള്ള പല്ല് സ്വന്തമാക്കാം. പുകവലി, മദ്യപാനം, അമിതമായ ചായകുടി, പല്ല് നന്നായി വൃത്തിയാക്കാത്തത് തുടങ്ങിയ പല കാരണവുമാകാം മഞ്ഞപ്പല്ല് ഉണ്ടാകുന്നത്. പല്ലാണ്, കെമിക്കല്‍ വസ്തുക്കള്‍ വഴി പല്ല് വെളുപ്പിക്കാന്‍ നിന്നാല്‍ പല പ്രശ്‌നങ്ങളും വരും. അതുകൊണ്ട് പ്രകൃതിദത്തമായി തന്നെ മഞ്ഞപ്പല്ല് മാറ്റിയെടുക്കാം.

1. മഞ്ഞള്‍പ്പൊടി:
മഞ്ഞള്‍പ്പൊടി മഞ്ഞയാണെന്ന് കരുതി പല്ല് മഞ്ഞയാകില്ല. മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും ഉപ്പും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ പല്ലില്‍ തേക്കാം.

2. പഴത്തൊലി:
മിനറല്‍സും മെഗ്നീഷ്യവും അടങ്ങിയ പഴത്തിന്റെ തൊലി മഞ്ഞപ്പല്ല് ഇല്ലാതാക്കി പല്ലിന് വെളുപ്പ് നിറം നല്‍കും. ഒരുദിവസം മൂന്ന് തവണയെങ്കിലും പഴത്തൊലി ഉപയോഗിച്ച് പല്ല് തേക്കാം.

3. ഉപ്പ് :
ഉപ്പും ബേക്കിങ് സോഡയും ചേര്‍ത്ത് പല്ല് വൃത്തിയാക്കാം. മഞ്ഞപ്പല്ലുകള്‍ പെട്ടെന്ന് മാറ്റിതരും.

4. ആര്യവേപ്പ്:
15 മിനിട്ട് ആര്യവേപ്പിന്റെ ഇല ചവച്ചാല്‍ മഞ്ഞപ്പല്ലുകള്‍ മാറികിട്ടും.

5. ചെറുനാരങ്ങ:
ചെറുനാരങ്ങയും ഉപ്പും കലര്‍ത്തി പല്ലില്‍ തേച്ച് നോക്കൂ. ഒരാഴ്ച കൊണ്ട് നല്ല ഫലം കിട്ടും.

6. ക്യാരറ്റ്:
ക്യാരറ്റ് ജ്യൂസും ഉപ്പും ഉപയോഗിച്ച് പല്ലുകള്‍ തേക്കുന്നതും പല്ലിന് തൂവെള്ള നിറം നല്‍കും.

7. കറുവ:
ഇല കറുവ ഇലയുടെ പൊടി പാല്‍ ഉപയോഗിച്ച് പേസ്റ്റാക്കി പല്ല് തേക്കാം.
Photo
Add a comment...

Post has attachment
ഉറങ്ങാൻ കിടക്കും മുമ്പ് കാലിനടിയിൽ ഒരു കഷ്ണം സവാള വെച്ചാലുള്ള ഗുണങ്ങളെന്തൊക്കെയാണെന്നറിയുമോ?

ഉറക്കത്തിനായി കാത്തുകാത്തിരിക്കേണ്ട അവസ്ഥയാണ് പലർക്കും.പലരും മരുന്നുകളെ ആശ്രയിച്ചാണ്‌ ഉറങ്ങുന്നത്. ഉറക്കം വരാന്‍ വൈകുന്ന അവസ്ഥ, കുറച്ചുമാത്രം ഉറങ്ങാന്‍ പറ്റുന്ന അവസ്ഥ, ഉറങ്ങിയാലും ക്ഷീണംതോന്നുന്ന അവസ്ഥ എന്നിവ വ്യക്തിജീവിതത്തെ ബാധിക്കുന്നവയാണ്.

ഉറങ്ങാൻ കിടക്കുന്നതിന് മുമ്പ് ഒരു കഷണം സവാള കാലിനടിയിൽ വെച്ച ശേഷം സോക്സിട്ട് കിടക്കുന്നതിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. എന്നാൽ പലർക്കും ഇതിനെ കുറിച്ച് അറിവില്ല.

ഉള്ളിയും വെളുത്തുള്ളിയും പൊതുവേ ചർമ്മത്തിലെ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കാറുണ്ട്. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ഫോസ്ഫോറിക് ആസിഡ് നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലേക്ക് കടന്ന് രക്തത്തെ ശുദ്ധീകരിക്കുകയും ദോഷകരമായ അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുകയും ചെയ്യുന്നു. ഒരു സവാള നേർമ്മയുള്ള കഷ്ണങ്ങൾ ആയി മുറിച്ച് അതിൽ ഒരു കഷ്ണം സവാള ഉള്ളം കാലിൽ അമർത്തി വെച്ച ശേഷം സോക്സ്‌ ധരിച്ച് ഉറങ്ങുക. ഇങ്ങനെ ചെയ്യുന്നത് വഴി ശരീരത്തിലെ രോഗകാരണങ്ങളായ എല്ലാ വിഷാംശങ്ങളെയും സവാള വലിച്ചെടുക്കും.
മാത്രമല്ല ഉറങ്ങുമ്പോൾ പാദങ്ങൾക്ക് ചുറ്റുമുള്ള സവാളയുടെ ഗന്ധം ഇത് റൂമിലെ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യും.

ബാക്റ്റീരിയയ്ക്കെതിരെയും വൈറസ് ബാധകൾക്കെതിരെയും പ്രവർത്തിക്കാനുള്ള ശക്തമായ കഴിവ് സവാളയ്ക്കുണ്ട്. നമ്മുടെ ഉള്ളം കാലിൽ ശരീരത്തിലെ വിവിധ ഞരമ്പുകൾ വന്ന് അവസാനിക്കുന്നുണ്ട്. നമ്മൾ എപ്പോഴും ഷൂസും ചെരിപ്പും ധരിക്കുന്നതിനാൽ ഈ ഞരമ്പുകളെല്ലാം എല്ലായ്പ്പോഴും മയക്കത്തിലായിരിക്കും. അതിനാൽ ചെരിപ്പുകൾ ഇല്ലാതെ എല്ലാ ദിവസവും അൽപനേരം നടക്കണമെന്ന് പറയപ്പെടുന്നു.

ചൈനീസ് വൈദ്യശാസ്ത്രം ഉള്ളം കാലിന് നൽകിയിരിക്കുന്ന വിശേഷണം പരമോന്നത പദം അഥവാ ധ്രുവ രേഖ എന്നാണ്.
Photo
Add a comment...
Wait while more posts are being loaded