പരമേശ്വരനായ ശിവഭഗവാന്റെ ആദിമരൂപം കാലഭൈരവന്‍ എന്നപേരിലായിരുന്നത്രേ ! ബുദ്ധ ജൈന മതങ്ങളും അടുത്തകാലത്തുണ്ടായ ഹിന്ദു മതവും ജനിക്കുന്നതിനു മുന്‍പുതന്നെ ശിവഭഗവാന്‍ ഭൈരവന്‍ എന്ന പേരില്‍ ഇന്ത്യാഉപഭൂഖണ്ഡത്തില്‍ നാഗന്മാരുടെ ഉഗ്രമൂര്‍ത്തിയായി വാണരുളിയിരുന്നു.

നമ്മുടെ ഭദ്രകാളിചേച്ചിയെപ്പോലെ  രൌദ്രരൂപത്തില്‍ എട്ടു കൈകളോടെയുള്ള ഉഗ്ര രൂപവും, നാലു കൈകളുള്ള മിതവാദിയായും, രണ്ടു കൈകളുള്ള സാത്വിക ശാന്തപ്രകൃതിയും ഭൈരവനുണ്ടായിരുന്നു.ബുദ്ധ ജൈന മതങ്ങളുടെ വേലിയേറ്റമുണ്ടായപ്പോളും, കാബറെ നൃത്തമണ്ഡപം പോലുള്ള ബ്രാഹ്മണരുടെ ഇന്ദ്രന്റേയും ദേവന്മാരുടേയും ദേവലോകം അവതരിക്കപ്പെട്ടപ്പോഴും ജനങ്ങള്‍ ഈ മൂന്നു മതങ്ങളിലും വിശ്വാസികളായി തുടരെ തന്നെ ഭൈരവനെ ആരാധിച്ചു പോന്നു.

 ബ്രാഹ്മണ ഹിന്ദുമതം പ്രാദേശിക ദൈവങ്ങളെ തങ്ങളുടെ വര്‍ഗ്ഗീയ അജണ്ടയുടെ വക്താക്കളായും പ്രചാരകരായും റിക്രൂട്ട് ചെയ്ത കാലത്താണ് ഭൈരവന്‍ ശിവനും, നടരാജനും, കാമസൂത്രത്തിന്റെ അവതാരകനും, ക്ഷേത്രപാലകനും, പാര്‍വ്വതി ചേച്ചിയുടെയും, സതി ആന്റിയുടെയും ഭര്‍ത്താവായും, ഗംഗേച്ചിയുടെ ഒളിസേവക്കാരനായും, ഗണപതിയുടെയും സുഭ്രമണ്യേട്ടന്റേയും അച്ഛനായും, അയ്യപ്പേട്ടന്റേയും ഹനുമാന്‍ കുരങ്ങിന്റേയും  പ്രകൃതിവിരുദ്ധ അച്ഛനായുമൊക്കെ വിവിധ മൂശകളില്‍ ഒഴിക്കപ്പെട്ട് ഇന്നത്തെ ലിംഗരൂപിയായ ശിവഭഗവാനായി തീര്‍ന്നതെന്ന് കാണാം.

 ബൌദ്ധരും ജൈനരും ഹൈന്ദവരും ആരാധിച്ചിരുന്ന ഭൈരവന്റെ  രൂപ പരിണാമം ഇന്ത്യന്‍ സാമൂഹ്യ ശാസ്ത്ര പഠിതാക്കള്‍ക്ക് വസ്തുനിഷ്ട ചരിത്ര പഠനത്തിനുള്ള നല്ലൊരു ഫോസിലാണ്. പിന്നെ രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. ബ്രാഹ്മണരുടെ ഹൈന്ദവ സവര്‍ണ്ണ തൊഴുത്തിലേക്ക് ഭൈരവനെ വലിച്ചു കേറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് കാല ഭൈരവന് ലോകത്തിലെ ആദ്യത്തെ സദാചാര പോലീസാകാന്‍ യോഗമുണ്ടാകുന്നത്.

ഭീഭത്സയുടേയും രൌദ്രതയുടേയും പര്യായമായ ഭൈരവന്‍ പെണ്ണുകേസില്‍ കയ്യോടെ പിടിച്ചത് ചില്ലരക്കാരനെയല്ല. ജഗത് പിതാവായ  ബ്രഹ്മാവിന്റെ ദുര്‍നടപ്പാണ് ഭൈരവന്റെ ഇടപെടലിനു വിധേയമായി കട്ടപ്പൊകയായത്.

സ്വന്തം പുത്രിയായ സരസ്വതിയോട് പ്രണയം കലശലായ ബ്രഹ്മാവ് തന്റെ നിലവിലുള്ള നാലു തലക്ക് പുറമേ അഞ്ചാമത് ഒരു തലകൂടി സ്വയം സൃഷ്ടിച്ച് ആ തല സരസ്വതിയുമായുള്ള കാര്യങ്ങള്‍ക്കു മാത്രമായി ഡെഡിക്കേറ്റു ചെയ്തത് സദാചാരപ്പോലീസായ കാല ഭൈരവനും സഹിക്കാനാകുമായിരുന്നില്ല. പരമ്പിതാവായ ബ്രഹ്മാവാണെന്നൊന്നും ഭരവന്‍ നോക്കിയില്ല . ബ്രഹ്മാവിന്റെ സരസ്വതി കാര്യ വകുപ്പ് കൈകാര്യം ചൈ യ് തിരുന്ന അഞ്ചാമത്തെ തല വെട്ടിയെടുത്ത് ഭൈരവന്‍ ബ്രഹ്മാവിന്റെ തലയുമായി അട്ടഹസിച്ചു നടന്നു.

തെറ്റു ബോധ്യപ്പെട്ട ബ്രഹ്മാവ് നൂറ്റാണ്ടുകളോളം തന്റെ നാലു തലകള്‍കൊണ്ടും ബ്രാഹ്മണര്‍ ചൊല്ലിക്കൊടുത്ത ചില പ്രായശ്ചിത്ത മന്ത്രങ്ങള്‍ ഉരുവിട്ട് സദാചാരകുട്ട വിമുക്തി നേടി. അക്കാലത്ത് മഹാ വിഷ്ണുവിന് ബ്രാഹ്മണര്‍ ജന്മം കൊടുക്കാതിരുന്നതുകൊണ്ട് കൈ കഴക്കുന്നതുവരെ ബ്രഹ്മാവിന്റെ അഞ്ചാം തലയുമായി ഭൈരവന് ഓടി നടക്കേണ്ടി വന്നു !!

ഭൈരവന്റെ വാഹനവും സന്തത സഹചാരിയും നായയാണ്.   ഈ സംഭവത്തിനൊക്കെ ശേഷമാണ് ഭൈരവന്‍ മുകളില്‍ പറഞ്ഞ പോലെ സവര്‍ണ്ണ ഹിന്ദു മതത്തിലെ വിവിധ തസ്തികകള്‍ സ്വീകരിക്കുന്നതും, തന്റെ സന്തത സഹചാരിയായ നായയെ ഉപേക്ഷിക്കേണ്ടി വന്നതും, ബ്രാഹ്മണരുടെ നന്ദിനി പശുവിന്റേയും കാളയുടേയുമൊക്കെ ഡ്രൈവറായി ജോലി ലഭിച്ചതുമെന്ന് കരുതാവുന്നതാണ്.

ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രം ചിത്രകാരന്റെ “ഗ്ലോറിഫൈഡ് സ്ലാവെറി“ എന്ന പെയിന്റിങ്ങിന്റെ ചെറിയൊരു ഭാഗത്തിന്റെ മൊബൈല്‍ ഫോട്ടോയാണ്. ചിത്രം ഈ വരുന്ന ഞായറാഴ്ച്ച പൂര്‍ത്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
Photo
Shared publiclyView activity