24 മണിക്കൂർ !!

ഇതെന്തൊരു കഷ്ടമാണ് ഹെ. !!!. ഫേസ്ബുക് മെസ്സഞ്ചർ 24 മണിക്കൂറായി ടിങ് ടിങ് അടിച്ച് ചാകാറായി. പിണറായി, മണി ആശാൻ, ടി.പി ചന്ദ്രശേഖരൻ, ഉമ്മൻ ചാണ്ടി, രാഹുൽ ഗാന്ധി, മദാമ്മ, സർദ്ദാർജ്ജി. ഇതന്നെ മൊത്തം. എനിക്ക് ചോദിക്കാനുള്ളത് ഇത്രയേ ഉള്ളു ?, ഇവരൊക്കെ ആരാ ?. ഞാനുമായുള്ള ബന്ധമെന്താ ?

ഞാനിവിടെ എഴുതുന്നത് എന്നെ ബാധിക്കുന്ന കാര്യങ്ങളാണ്. എന്നെ ബാധിക്കുന്നതെന്തും എൻറെ രാഷ്ട്രീയമാണ്. എങ്ങനെ ആണ് എഴുതുന്നതെന്നത് ഇത് വായിച്ചാൽ ഒരു ഏകദേശ ധാരണ കിട്ടും (http://bit.ly/2n0gnxI). ഇനി എൻറെ രാഷ്ട്രീയത്തെ ഒരു കള്ളിയിലാക്കണം എന്ന് നിർബന്ധമാണെങ്കിൽ; ഞാൻ ബൂർഷയാണ്, ക്യാപ്പിറ്റിലിസ്‌‌റ്റ് ആണ്, ഹ്യുമനിസ്റ്റ് ആണ്, മെറ്റീരിയലിസ്‌‌റ്റ് ആണ്. ഇത് ഏതു പക്ഷമാണെന്നറിയില്ല. ഇടതാണോ, വലതാണോ ?.

ആത്യന്തികമായി മനുഷ്യൻ സ്വാർത്ഥനാണ്. ആ സ്വാർത്ഥതയെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിഥിയെ നില നിൽക്കു. Egoism is Alturism എന്ന വ്യവസ്ഥയിൽ വിശ്വസിക്കുന്നു. ക്യാപ്പിറ്റലിസത്തിൻറെ ഉപജ്ഞാതാവ് ആഡം സ്മിത്ത് ആണ് എൻറെ കാറൽ മാർക്സ്. പക്ഷെ ക്യാപ്പിറ്റലിസം നടപ്പാകണമെങ്കിൽ സോഷ്യൽ ഇക്വാലിറ്റിയും, തുല്യ സാമ്പത്തിക അവസരങ്ങളും ആദ്യം ഉറപ്പാക്കണം. സോഷ്യൽ ഇക്വാലിറ്റി എന്നാൽ മൈനോരിറ്റികൾ അടക്കം (ഭാഷ, മതം, ജെൻഡർ, സെക്ഷ്വൽ ഓറിയൻറേഷൻ, ദളിത്) എല്ലാവർക്കും സാമൂഹിക നീതി ഉറപ്പാക്കണം. അതില്ലാത്ത സാമൂഹിക പശ്ചാത്തലമാണെങ്കിൽ സംവരണം പോലുള്ള സോഷ്യൽ എഞ്ചിനീറിംഗ് ടൂളുകൾ നിർബന്ധമായി നടപ്പാക്കിയെ പറ്റു. (http://bit.ly/2mLWWI4). എല്ലാവർക്കും തുല്യ സാമ്പത്തിക അവസരങ്ങൾ ഉണ്ടാക്കുന്നത് ക്യാപ്പിറ്റലസത്തെ ആത്യന്തികമായി പരിപോഷിപ്പിക്കുകയെ ചെയ്യു.

സുതാര്യമായ രാജ്യാതിർത്തികളാണ് ക്യാപ്പിറ്റലസത്തിനു യോജിക്കുക. അതിനാൽ ഇമിഗ്രേഷനെ അനുകൂലിക്കുന്നു. ഇല്ലീഗൽ ഇമിഗ്രേഷൻ തടയാനുള്ള ശക്തമായ നിയമ നിർമ്മാണങ്ങൾ ലീഗൽ ഇമിഗ്രേഷനു ബാദ്ധ്യതയാകും. അതിനാൽ അന്യ സംസ്ഥാന തൊഴിലാളികളെ പുറത്താക്കുന്ന നടപടികൾക്കൊ, അവരിലെ ബംഗ്ലാദേശികളെ തേടി പിടിക്കാനുള്ള നടപടിയെയൊ, മെക്സിക്കൻ അതിർത്തിയിൽ ഭിത്തി പണിയുന്നതൊ പിൻ താങ്ങില്ല.

ആത്യന്തികമായി ഗവണ്മെൻറ് മാർക്കെറ്റിൽ നിന്ന് അകന്ന് നിൽക്കണം എന്ന പക്ഷക്കാരനാണ്. ഏതെങ്കിലും രീതിയിലുള്ള റെഗുലേഷനുകൾ (സബ്സിഡികൾ അടക്കം) മാർക്കെറ്റ് ക്യാപ്പിറ്റലിസത്തെ തളർത്തുകയെ ഉള്ളു. എന്നാൽ പരിസ്ഥിഥി, വിദ്യാഭ്യാസം, ഹെൽത് കെയർ എന്നീ മേഖലയിൽ ശക്തമായ ഗവണ്മെൻറ് റെഗുലേഷൻ ഉണ്ടാകണം. ഇവ മൂന്നും ഫ്രീ മാർക്കെറ്റ് കമ്മോഡിറ്റിയായി വിപണനം ചെയ്യാവുന്ന ഉത്പന്നങ്ങളല്ല. വിദ്യാഭ്യാസമുള്ള, ആരോഗ്യമുള്ള പൌരൻമ്മാരാണ് മാർക്കെറ്റിനാവശ്യം. വിദ്യാഭ്യാസം എന്നത് തുല്യ സാമ്പത്തിക നീതി എന്ന ഘടകവുമായി അഭേദ്യമായ ബന്ധവുമുണ്ട്.

കോൾഡ് വാർ അവസാനിച്ചതോടെ മിക്ക രാജ്യങ്ങളും ക്യാപ്പിറ്റലിസത്തിലേയ്‌‌ക്ക് തിരിഞ്ഞു. ബർലിൻ മതിൽ വീണു. യൂറോപ്യൻ യൂണിയനുണ്ടായി, ഇൻഡ്യയും ചൈനയും വിദേശ നിക്ഷേപങ്ങൾക്ക് മാർക്കെറ്റ് തുറന്നു കൊടുത്തു. ഈ കഴിഞ്ഞ മുപ്പത് വർഷമായി ക്യാപ്പിറ്റലിസ്‌‌റ്റ് തത്വശാസത്രത്തിൻറെ പുഷ്കരകാലമാണ്. 1970 കളെ അപേക്ഷിച്ച് കോർപ്പറേറ്റുകളുടെ ലാഭത്തിൽ ഏകദേശം 200% വർദ്ധന ഉണ്ടായിട്ടുണ്ട്. പക്ഷെ ക്യാപ്പിറ്റലിസം തങ്ങളുടെ അടിസ്ഥാന തത്വത്തങ്ങൾ മറന്നു. സോഷ്യൽ ഇക്വാലിറ്റിയും, തുല്യമായ എക്കണോമിക് അവസരങ്ങളും എന്ന അടിസ്ഥാന ശില മറന്നു. ഇതിൽ ആശങ്ക രേഖപ്പെടുത്തുന്നവരോട് Trickle down തിയറിയുടെ കഥയും പറയും. പക്ഷെ കണക്കുകൾ സൂചിപ്പിക്കുന്നത് ലാഭം 200% വർദ്ധിച്ചെങ്കിലും ആൾക്കാരുടെ വേതനം പണപ്പെരുപ്പം കൂടെ ചേർത്താൽ 10% വർദ്ധനവേ ഉണ്ടായിട്ടുള്ളു. ഈഗോയിസം ആൾട്ടുറിസത്തിനു വഴി തുറക്കണ്ടതാണ്. പക്ഷെ അതുണ്ടായില്ല. അതാണ് ക്യാപ്പിറ്റലിസം പരാജയപ്പെട്ടു എന്ന് തോന്നാൻ കാരണം. ഇൻഡ്യ പോലുള്ള രാജ്യങ്ങളിൽ ക്യാപ്പിറ്റലിസം പാതി വെന്ത സ്‌‌റ്റേജിലാണ്. അവിടെ ക്രോണി ക്യാപ്പിറ്റലിസമാണ്. (http://bit.ly/2n06f8k).

ഈ അരക്ഷിതാവസ്ഥ ചൂഷണം ചെയ്താണ് ഫാഷിസം പോലുള്ള തീവ്ര വലതുപക്ഷ ആശയങ്ങൾ പൊങ്ങി വരുന്നത്. അമേരിക്കയിൽ, യു.കെ യിൽ, ഇറ്റലിയിൽ, ഇൻഡ്യയിൽ (ജർമ്മനിയിലും, ഫ്രാൻസ്സിലും ഉടനെ തന്നെ). ഇവരെല്ലാം പ്രത്യക്ഷത്തിൽ ക്യാപ്പിറ്റലിസ്റ്റ് അനുകൂലികളാണ്. പക്ഷെ സോഷ്യൽ ഇക്വാലിറ്റിയും, സാമ്പത്തിക അവസരങ്ങളും ഉറപ്പാക്കാൻ ഇവരും പരാജയപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ഈ രാജ്യങ്ങളിലെ പൌരൻമ്മാർ ഇവരെ അനുകൂലിക്കാനുള്ള കാരണം പറയുന്നത് ഇവർ അഴിമതി രഹിതരാണ് എന്നാണ്. ഇൻഡ്യയിൽ ബി.ജെ.പിയും അഴിമതി കാണിച്ചിട്ടില്ലെന്നാണ് വയ്‌‌പ്പ്. പക്ഷെ ചില പോപ്പുലിസ്‌‌റ്റ് വികാരങ്ങളുടെ മറവിൽ നടത്തുന്ന പകൽ കൊള്ളകൾ അഴിമതിയുടെ ഗണത്തിൽ പെടുത്താനും മറന്നു പോകും. അമേരിക്കയിൽ മെക്സിക്കൻ അതിർത്തിയിലെ മതിൽ. ഇൻഡ്യയിൽ ഡീമോണിറ്റൈസേഷൻ, സർദ്ദാർ പട്ടേലിൻറെ പ്രതിമ ഒക്കെ അമിത ദേശീയതയിൽ മുക്കി അവതരിപ്പിച്ചു കഴിയുമ്പോൾ ചൂഷണങ്ങളല്ലാതാകും. KG ബേസിനിൽ തടത്തിയ goose hunt നെ കുറിച്ചു മിണ്ടാൻ പോലും പറ്റില്ല. അത് വികസനമാണ്. അഴിമതിയല്ല.

ഫാഷിസം പോലെ ക്യാപ്പിറ്റലിസത്തിനു വിഘാതമായി നിൽക്കുന്ന വേറൊരു ഘടകമാണ് റാഡിക്കൽ ഇസ്ലാം തീവ്രവാദം (http://bit.ly/2n6mHFA). ഇൻഡ്യയിലും ലോകത്തെ മറ്റ് ജനാധിപത്യ രാജ്യങ്ങളിലും അധികാരത്തിൽ മുസ്ലീങ്ങൾക്കുള്ള പ്രാതിനിധ്യത്തിനു വേണ്ടി വാദിക്കുന്നവർക്ക് ഏറ്റവും വിഘാതമായി നിൽക്കുന്നത് സാദാ മുസ്ലീങ്ങളുടെ ഇടയിലേയ്‌‌ക്കും പടർന്ന ഈ ത്രീവ്ര മതപ്രണയമാണ്. അതു കൊണ്ട് മുസ്ലീങ്ങൾക്കാണ് ഏറ്റവും ദോഷം (http://bit.ly/2nCTQdw)

പറഞ്ഞ് വന്നത് ഞാനിതൊക്കെ ആണ്. പലർക്കും രാഷ്ട്രീയമെന്നാൽ മോഡിയും, മോഡിയെ എതിർക്കുന്നവരും എന്നാണ്. അവർക്ക് മനുഷ്യനെ കള്ളിയിൽ നിർത്തുകയൊ, കൈയ്യിൽ കൊടിപിടിപ്പിച്ചു നോക്കുകയൊ ചെയ്താലെ അവരുടെ വേൾഡ് വ്യുവിൽ വ്യാഖ്യാനിക്കാനൊക്കു. തെറ്റിധരിക്കരുത്, അങ്ങനെയുള്ളവർക്കും കൂടെ ഉള്ള ഇടകമാണ് കമൻറ് ബോക്സ്. ഒരൊറ്റ ആളെയും ബ്ലോക് ചെയ്യില്ല. എല്ലാ കമൻറുകളും വായിക്കും. പക്ഷെ ആ സ്വാതന്ത്ര്യം മെസ്സഞ്ചറിലില്ല. വളരെ അടുത്ത സുഹൄത്തുക്കൾ അത്യാവശ്യത്തിനു ബന്ധപ്പെടുന്ന ഇടമാണ്. അവരുമായി രാഷ്ട്രീയ ചർച്ചകൾ വരെ അവിടെ നടക്കും. പക്ഷെ, തീർത്തും അപരിചിതനായ ഒരുത്തനോട് അവൻറെ വികലമായ വേൾഡ് വ്യുവിൽ നിന്ന് ചർച്ച ചെയ്യണം എന്ന് ശഠിക്കരുത്. പ്ലീസ്, അപേക്ഷയാണ്. 
Shared publiclyView activity