ട്രാൻസ്‌ ജെൻഡർ എന്ന വാക്കിന്റെ അർത്ഥം വിവർത്തനം ചെയ്തപ്പോൾ ആണും പെണ്ണും അല്ലാത്തവർ എന്നൊരു അർത്ഥഥിലേയ്ക്ക്‌ എത്തിയത്‌ കണ്ടു. ഡോക്ടർമ്മാർ വരെ ഇതേ അർത്ഥ സൂചകമായ പദങ്ങൾ ഉപയോഗിച്ച്‌ കണ്ടു. പലരും ഹിജഡകളാണു ട്രാൻസ്‌ ജൻഡേഴ്സ്‌ എന്നതിനു ഉദാഹരണമായി സ്വീകരിച്ചിരിക്കുന്നതും. വളരെ തെറ്റായൊരു ഡെഫനിഷൻ ആണിത്‌. ലളിതവത്കരണവും അതനുസരിച്ചൊരു പൊതുബോധ നിർമ്മതിയും ഇത്‌ വഴി നടക്കുന്നുണ്ട്‌. അൽപം കൂടെ ഗഹനമാണു യാതാർത്ഥ്യം.

മനുഷ്യന്റെ (മൃഗങ്ങളുടെയും) ലൈഗീകത കുറിക്കുന്നത്‌ രണ്ട്‌ ഘടകങ്ങളാണു. ഒന്ന്. ജെൻഡർ (gender). രണ്ട്‌. ലൈംഗീക ചോദന (sexual orientation). ഈ സങ്കൽപ്പങ്ങൾ ഒരു ബൈനറി തലത്തിലാണു നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്‌. ജെൻഡർ എന്നാൽ ആണു അല്ലെങ്കിൽ പെണ്ണു. Sexual orientation എന്നാൽ ആണിനു പെണ്ണിനോട്‌ തോന്നുന്ന അനുരാഗം. അല്ലെങ്കിൽ പെണ്ണിനു ആണിനോട്‌ തോന്നുന്നത്‌. എന്നിങ്ങനെ രണ്ട്‌ സങ്കൽപ്പങ്ങളെയും ബൈനറിയുടെ തലത്തിലാണു നമ്മൾ മനസ്സിലാക്കിയിരിക്കുന്നത്‌.

ജെൻഡർ എന്ന സങ്കൽപം ഒരു ബൈനറിയല്ല. 0 യ്ക്കും 1 ഉം ഇടയ്ക്ക്‌ വിവിധ സ്റ്റേറ്റുകൾ ഉണ്ട്‌. ബൈനറിയല്ല അതൊരു കണ്ടിന്യും ആണു. ഇതാണു ട്രാൻസ്‌ ജെൻഡർ എന്താണെന്ന് മനസ്സിലാക്കാനുള്ള അടിസ്ഥാനം.

ആണു (അല്ലെങ്കിൽ പെണ്ണു) എന്നതിന്റെ ശാരീരിക തെളിവു വൃഷ്‌ണങ്ങളും, പുരുഷ ലിംഗവുമാണു. സ്ത്രീകൾക്ക്‌ യോനിയും അണ്ഡാശയവും. എന്നാൽ ബാഹികമായ അവയവങ്ങൾ ഉണ്ടാവുകയും പക്ഷെ മാനസികമായി എതിർ ലിംഗമായി സ്വത്വപ്പെടുകയും ചെയ്യാം. അവർ ട്രാൻസ്‌ ജൻഡർ ആണു. ചിലപ്പോൾ പുരുഷ ലിംഗം ഉണ്ടാകാം പക്ഷെ വൃഷ്ണങ്ങൾ കാണില്ല. പകരം ഓവറി ആയിരിക്കാം. മുലകളും, യോനിയും കാണും. പക്ഷെ ഓവറി ഉണ്ടാവില്ല. പക്ഷെ വൃഷ്ണങ്ങളും കാണാം. ഇവരും ട്രാൻസ്‌ ജെൻഡർ ആണു. ഇനി ഒരു ലൈംഗീകാവയവങ്ങളും ഉണ്ടാവണം എന്നില്ല. അപ്പോഴും ആൺ പെൺ എന്ന സ്വത്വം മാനസിക തലത്തിൽ അനുഭവപ്പെടാം. ഇങ്ങനെ പല കോമ്പിനേഷനുകൾ സാദ്ധ്യമാണു. ഇതൊക്കെ ട്രാൻസ്‌ ജെൻഡറുകൾ ആണു.

ഇതിലേയ്ക്ക്‌ സെക്ഷ്വൽ ഓറിയന്റേഷനും കൂടെ ചേർത്താൽ ഇത്‌ വളരെ കോമ്പ്ലെക്സ്‌ ആകും. സെക്ഷ്വൽ ഓറിയന്റേഷനും ബൈനറി അല്ല. ബാഹ്യമായി ആണിന്റെ ലക്ഷണങ്ങളും, മാനസിക സ്വത്വം പെണ്ണും, പക്ഷെ ലൈംഗീകാകർഷണം പെണ്ണിനോടും ആകാം. ഇങനെ ഉള്ളവർ വിവാഹം കഴിച്ച്‌ മക്കളും കുടുംബവുമായി ഒക്കെ സാദാ സിസ് ജെൻഡേഴ്സിനിടയിൽ ജീവിക്കുന്നുണ്ടാവാം. പെണ്ണിന്റെ ഉടലും ആണിന്റെ മനസ്സും എന്നാൽ ആകർഷണം ആണിനോടും ആകുന്ന രീതിയും ആകാം. ഇനി ആണിനോടും പെണ്ണിനോടും ആകർഷണം തോന്നാത്തവരും ഉണ്ട്‌. എന്നാൽ പ്രേമം എന്ന വികാരം അനുഭവിക്കുന്നവരും ഉണ്ട്‌. ആലോചിച്ച്‌ നോക്കു. വിവിധ കോമ്പിനേഷനുകൾ സെക്ഷ്വൽ ഓറിയന്റേഷനിലും സാദ്ധ്യമാണു.

ട്രാൻസ്‌ ജെൻഡറിന്റെ ഡെഫനിഷനിൽ അവരുടെ സെക്ഷ്വൽ ഓറിയന്റേഷൻ ഉൾപ്പെടുത്താറില്ല. ജെൻഡർ എന്ന സങ്കൽപം മാത്രമേ നമ്മൾ കൺസിഡർ ചെയ്യു. അത്‌ ആണു അല്ലെങ്കിൽ പെണ്ണു എന്ന ബൈനറി സങ്കൽപം അല്ല, അതിനിടയിൽ അനേകം സാദ്ധ്യതകൾ ഉണ്ട്‌ എന്ന് തിരിച്ചറിയുന്നതാണു ട്രാൻസ്‌ ജെൻഡറുകളെ മനസ്സിലാക്കുന്നതിന്റെ അടിസ്ഥാന ലോജിക്‌.

ഇത്‌ ആലോചിച്ച്‌ ബുദ്ധിമുട്ടുന്നവർക്ക്‌ മനസ്സിലാക്കാൻ എളുപ്പമുള്ള ഒരു ഉദാഹരണം പറയാം. വിശപ്പ്‌ എന്ന വികാരം. നാലു ദിവസം പട്ടിണി കിടന്നവനും വിശപ്പ്‌ അനുഭവപ്പെടാം. ഒരു മണിക്കൂർ മുൻപ്‌ ബിരിയാണി കഴിച്ചവനും വിശക്കാം. ഒരാളുടെ വിശപ്പ്‌ വേറൊരാൾക്ക്‌ വിവരിച്ച്‌ കൊടുക്കാൻ കഴിയില്ല. അത്‌ സ്വന്തം സ്വത്വമാണു. താദാത്മ്യപ്പെടാൻ പറ്റും. പക്ഷെ അവരോടൊപ്പം വിശപ്പ്‌ അനുഭവിക്കാൻ പറ്റില്ല. അത്‌ പോലെയാണു ജൻഡറും. വിശപ്പ്‌ പോലെ അനുഭവിക്കുന്ന ഒരു വികാരമാണു ജൻഡറും. അത്‌ വിവരിച്ച്‌ കൊടുക്കാൻ പറ്റില്ല. വിശപ്പ്‌ പോലെ ഇല്ല /ഉണ്ട്‌ എന്ന ബൈനറിയല്ല. ആ "ഇല്ല" യ്ക്കും "ഉണ്ടു" യ്ക്കും ഇടയിൽ അനേകം സ്റ്റേറ്റ്‌ ഉള്ള പോലെ ജൻഡറും ആൺ /പെൺ എന്ന ബൈനറി അല്ല.
Shared publiclyView activity