Profile cover photo
Profile photo
Malayali Peringode
1,305 followers -
www.malayaali.com
www.malayaali.com

1,305 followers
About
Posts

Post has attachment
ഇതൊക്കെ വിശദീകരിച്ചതോ എൽ കെ ജി കുട്ടികൾക്ക് പോലും പ്രാപ്യമായ പവർപോയിന്റ് പ്രസന്റേഷൻ വഴിയും! ബയോമെട്രിക് വിവരങ്ങൾ (മുഖ്യമായും വിരലടയാളം) ഇങ്ങനെ കെട്ടിപ്പൂട്ടി വെക്കാനാണെങ്കിൽ പിന്നെ എന്തിനാണ് ശേഖരിക്കുന്നത്?

ആദ്യം ജിയോ മൊബൈൽ സിം ആണ് ആധാർ നമ്പറും വിരലടയാളവും ഉണ്ടെങ്കിൽ ഏത് മൊബൈൽ കടകളിലും മുഴുവൻ വിവരങ്ങളും ലഭ്യമാകുന്നത് തുടങ്ങിയത്. പിന്നീട് എല്ലാ ടെലികോം ഓപറേറ്റർമാരും ഈ സംവിധാനത്തിലേക്ക് മാറുകയുണ്ടായി.

ഒരു ആൻഡ്രോയ്ഡ് ആപ്ലികേഷൻ വഴി ആധാർകാർഡിലെ ഒരുവിധം വിവരങ്ങളൊക്കെ ലഭ്യമാകുന്നുവെങ്കിൽ അത് ചോർത്താൻ അത്രയധികം പ്രയാസം ഉണ്ടാകുമെന്ന് വിശ്വസിക്കാൻ ഞാൻ സംഘിയൊന്നുമല്ല. ഇജ്ജാതി തള്ള് വിശ്വസിക്കാൻ സംഘികൾക്ക് മാത്രമേ കഴിയുകയും ഉള്ളൂ.

http://www.malayaali.com/2018/03/Adhaar.html
Add a comment...

Post has attachment
ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലുമായി നിരവധി വാദപ്രതിവാദങ്ങളും പോർവിളികളും കുറച്ചു കാലങ്ങളായി നടന്നുവരുന്നുണ്ട്. ചില പോസ്റ്റുകളിൽ, അല്ലെങ്കിൽ സാധാരണക്കാരായ ആളുകൾ കാണാൻ സാധ്യതയില്ലാത്ത, സീക്രട്ട്/ക്ലോസ്ഡ് ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകൾക്കിടയിൽ നിരവധി പ്രകോപന കമന്റുകൾ വരാറുണ്ട്. ഇങ്ങോട്ട് പ്രവോക്ക് ചെയ്യുന്ന അതേ രീതിയിൽ, അതേ ഭാഷയുപയോഗിച്ച് തിരിച്ച് മറുപടി കമന്റ് കൊടുക്കാറും ഉണ്ട്. സ്ഥിരമായി ഫെയ്സ്ബുക് ഉപയോഗിക്കുകയും, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക സംവാദങ്ങളിൽ പങ്കെടുക്കുന്നവർക്കും, മാറിനിന്ന് വീക്ഷിക്കുന്നവർക്കും അറിയാവുന്നകാര്യമാണിത്.
അതുപോലെ സ്ഥിരം നടക്കുന്നതു പോലെ ഒരു ഗ്രൂപ്പിൽ കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പോസ്റ്റിൽ വന്ന ഒരു കമന്റിനു ആ സമയത്തെ വൈകാരികാവേശം കൊണ്ട്, ഒരിക്കലും നടത്താൻ പാടില്ലാത്ത ഒരു പരാമർശവുമായി ശ്രീ വിടി ബൽറാം നൽകിയ ഒരു റിപ്ലെ കമന്റ്, ആ പോസ്റ്റിൽ കമന്റു ചെയ്തിട്ടുള്ള വളരെ കുറച്ചു പേർ മാത്രം കാണാൻ സാധ്യതയുള്ള ഒരു റിപ്ലെ കമന്റ്, സ്ക്രീൻഷോട്ടെടുത്ത് സകലരുടെ മുന്നിലും എത്തിച്ച്, എല്ലാവരിലും ഏകെജിയെ ‘ശരിക്കുമൊരു ബാലപീഡകൻ’ എന്ന പരിവേശം ഉണ്ടാക്കിയെടുത്തത് അദ്ദേഹത്തെ ആരാധിക്കുന്നു എന്നവകാശപ്പെടുന്ന, ഇപ്പോൾ തെരുവിലിറങ്ങി പേക്കൂത്ത് നടത്തുന്ന ഡിവൈ‌എഫൈ എന്നും സിപിഎം എന്നുമൊക്കെ പറയുന്നവർ തന്നെയാണെന്നതിൽ ഒരു തർക്കവും ഇല്ല.
അങ്ങിനെ നോക്കുമ്പോൾ മാപ്പ് പറയേണ്ടത് ബൽറാമോ അതോ അത് കൂടുതൽ ഊക്കോടെ ആവേശത്തോടെ പ്രചരിപ്പിച്ച ഏകേജി ആരാധകരോ? ചീമുട്ടയെറിയേണ്ടത് ബൽറാമിനേയോ ഏകേജീയാരാധകരെയോ?
ഒരു ജോസഫ് മാഷിന്റെ കൈവെട്ട് കേസു പറഞ്ഞ് സുഡാപികളെ അവസരം കിട്ടുമ്പോഴൊക്കെ വിമർശിക്കുന്ന സിപിഎമ്മുകാർ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധജാഥയിൽ വിളിച്ച മുദ്രാവാക്യം ആരെങ്കിലും കേട്ടിരുന്നോ? “കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടും ..........നേ ബൽറാമേ” എന്നായിരുന്നു. കൈവെട്ട് നടത്തിയ സുഡാപികൾ തീവ്രവാദികളാകുന്ന നിങ്ങളുടെ അതേ മാനദണ്ഡം അനുസരിച്ച് നിങ്ങളും അതായിക്കഴിഞ്ഞു എന്നുമാത്രമേ അതേക്കുറിച്ച് പറയുന്നുള്ളൂ.
തെരഞ്ഞെടുപ്പിനു ശേഷം ഉറങ്ങിക്കിടന്നിരുന്ന തൃത്താലയിലെ യുഡിഎഫുകാരെ ഊർജസ്വലരാക്കാനും, സംഘടിതരാക്കാനും, വർദ്ധിതവീര്യത്തോടെ പ്രകടനങ്ങളും പ്രതിഷേധങ്ങളുമൊക്കെയായി സജീവമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച തൃത്താല ഏരിയ സിപിഎം, ഡിഫി നേതാക്കളോട് യുഡിഎഫുകാർ നന്ദി പറയേണ്ടതാണ്.
സോളാറും സരിതയും മറ്റു വിവാദങ്ങളുമായി നിലയില്ലാക്കയത്തിലെന്നപോലെ കഴിഞ്ഞിരുന്ന കോൺഗ്രസ് നേതൃത്വത്തിന് അത്രയൊന്നും ‘താത്പര്യമില്ലാതിരുന്ന’ (ഇത് അവർ സമ്മതിച്ചു തരില്ല എങ്കിലും, സത്യമതാണ്) വിടി ബൽറാം എന്ന എം‌എൽഎയെ സംസ്ഥാനമൊട്ടുക്കും പാർട്ടിപ്രവർത്തകർക്ക്, പ്രത്യേകിച്ചും യുവാക്കൾക്ക് പ്രിയങ്കരനാക്കി മാറ്റിയതിലും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ തൃത്താല ഏരിയ സിപിഎം/ഡിഫി കമ്മിറ്റികൾക്ക് നന്ദി പറയണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്, യുഡിഎഫുകാർക്ക് ഓർമയില്ലാത്ത ബൽറാമിന്റെ വികസനപ്രവർത്തനങ്ങൾ പോലും ‘അനാവശ്യവിമർശനം’ നടത്തി അവരെയും, ജനങ്ങളെയും അറിയിച്ച് 4k യിൽ നിന്ന് 10.5k യിലേക്ക് ഭൂരിപക്ഷമുയർത്താൻ ശ്രീ ബൽറാമിനെ സഹായിച്ചതും മേൽപ്പറഞ്ഞ ഏരിയാ കമ്മിറ്റികൾ തന്നെയാണ്.
ഇപ്പോൾ നടന്ന പ്രതിഷേധം അക്രമാസക്തമായതിന്റെ പേരിൽ നടത്തുന്ന ഹർത്താൽ കൊണ്ട് എന്താണ് കോൺഗ്രസുകാർക്ക്/യുഡിഎഫുകാർക്ക് ലഭിക്കുന്ന നേട്ടം എന്ന് ഒന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്.
Add a comment...

Post has attachment
യുഡിഎഫുകാർ തൃത്താലയിലെ സിപിഎമ്മുകാർക്ക് നന്ദി പറയണം!
ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും പേജുകളിലുമായി നിരവധി വാദപ്രതിവാദങ്ങളും പോർവിളികളും കുറച്ചു കാലങ്ങളായി നടന്നുവരുന്നുണ്ട്. ചില പോസ്റ്റുകളിൽ, അല്ലെങ്കിൽ സാധാരണക്കാരായ   ആളുകൾ കാണാൻ സാധ്യതയില്ലാത്ത, സീക്രട്ട്/ക്ലോസ്ഡ് ഗ്രൂപ്പുകളിൽ നടക്കുന്ന ചർച്ചകൾക്കിടയിൽ നിരവധി പ...
Add a comment...

Post has attachment

Post has attachment
എല്ലാ മനസ്സുകളും സമ്മേളനത്തിലേക്ക്
കേരളം ഉറ്റുനോക്കുന്ന ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറം ജില്ലയിലെ കൂരിയാട്ട് ഡിസംബര്‍ 28 ന് തിരശ്ശീല ഉയരുകയാണ്. മുജാഹിദ് പ്രവര്‍ത്തകര്‍ മാത്രമല്ല, കേരള സമൂഹം മുജാഹിദ് സമ്മേളനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞതാണ്. മത...
Add a comment...

Post has attachment
രാഹുലിനെന്തു യോഗ്യതയുണ്ട്?

കോൺഗ്രസുകാർ അവരുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ വിറളിപൂണ്ട് നടക്കുകയാണ് സംഘപരിവാരങ്ങൾ! രാഹുലിന് എന്തുയോഗ്യതയാണു പാർട്ടിപ്രസിഡന്റ് ആവാൻ ഉള്ളത് എന്നാണ് ചിലരുടെ ചോദ്യം. ഈ ചോദ്യം കേട്ടാൽ തോന്നും രാഹുൽ ഗാന്ധി പ്രസിഡന്റ് ആകുന്നത് ബിജെപിയുടെയോ മറ്റു സംഘപരിവാരങ്ങളുടേയോ ആയിരിക്കുമെന്ന്! മനോരമ ന്യൂസിലെ അയ്യപ്പദാസ്, ഗോപാലകൃഷ്ണനെന്ന സംഘിയോട് ചോദിച്ച ചോദ്യം തന്നെ ചോദിക്കാനുള്ളൂ...

അമിത്ഷാ ബിജെപിയുടെ ദേശീയ അധ്യക്ഷനാകുന്നതുവരെ, ദേശീയരാഷ്ട്രീയത്തിലോ, ബിജെപിയുടെ ദേശീയതലത്തിലോ വഹിച്ച നേതൃസ്ഥാനങ്ങൾ എന്തെല്ലാമായിരുന്നു? എന്തൊക്കെ യോഗ്യതകളായിരുന്നു അയാൾക്ക് ദേശീയ അധ്യക്ഷനാകാൻ ബിജെപിക്കാർ കണ്ടുപിടിച്ച ‘യോഗ്യതകൾ’? ഉത്തരങ്ങൾ അറിയാവുന്നവർക്ക് പറയാം, അല്ലെങ്കിൽ രാഹുലിന്റെ സ്ഥാനാരോഹണം കേട്ടപ്പോഴേക്ക് ഹാലിളകി ഓരോന്ന് പറഞ്ഞ് സ്വന്തം പാളയത്തിലെ ക്രിമിനലിസം പുറുത്തു ചാടിക്കാതെ മിണ്ടാതിരിക്കാം. എന്തുവേണമെന്നു നിങ്ങൾ തന്നെ തീരുമാനിച്ചുകൊള്ളുക...

-മലയാളി പെരിങ്ങോട്
Add a comment...

Post has attachment
രാഹുലിനെന്തു യോഗ്യതയുണ്ട്?
കോൺഗ്രസുകാർ അവരുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിൽ വിറളിപൂണ്ട് നടക്കുകയാണ് സംഘപരിവാരങ്ങൾ! രാഹുലിന് എന്തുയോഗ്യതയാണു പാർട്ടിപ്രസിഡന്റ് ആവാൻ ഉള്ളത് എന്നാണ് ചിലരുടെ ചോദ്യം. ഈ ചോദ്യം കേട്ടാൽ തോന്നും രാഹുൽ ഗാന്ധി പ്രസിഡന്റ് ആകുന്നത് ബിജെപിയുടെയോ മറ്റു സംഘപരിവാരങ...
Add a comment...

Post has attachment

Post has attachment
ഒരു അറബിക് കാലിഗ്രാഫി വിസ്മയം
ഭാഷ ആശയവിനിമയത്തിനുള്ളതാണ്. ഒരു വാക്ക് എഴുതുന്നത് ഏതൊരു ഭാഷയിലായാലും എഴുതപ്പെടുന്ന ഭാഷവശമില്ലാത്തവർക്ക് എന്താണെഴുതിയത് എന്ന് മനസ്സിലാക്കുക പ്രയാസകരമാവും.  മഹ്‌മൂദ് തമാം എന്ന അറബ് വംശജനായ ഒരു കലാകാരന്റെ  മികവ് ഇവിടെയാണ് വ്യത്യസ്തമാകുന്നത്. ഓരോ വാക്കും അതിലെ ...
Add a comment...

Post has attachment
താജ്മഹലിനെ  കാവി പുതപ്പിക്കുമ്പോള്‍
Add a comment...
Wait while more posts are being loaded