Profile cover photo
Profile photo
sHihab mOgraL
2,434 followers -
Think, Do & Gain The Good
Think, Do & Gain The Good

2,434 followers
About
Posts

മലയാളത്തില്‍ ലഭ്യമായ പല വെബ്‌സൈറ്റുകളും വായിക്കുമ്പോള്‍ എന്നെ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്‌ 'രഘുമലയാളം' ഫോണ്ടിലാണ്‌ അത് ലഭ്യമാകുന്നത് എന്നത്. ഇങ്ങനെ നമ്മുടെ ബ്ലോഗിനെ സെറ്റ് ചെയ്യാന്‍ പറ്റുമോ ? 

#Help  
Hi, All
Need a help in HTML Code..
Is there anybody online

പ്ലസ് ഇടയ്ക്ക് വായിക്കുന്നു. ഭൂരിപക്ഷത്തിന്ന് പിടിക്കാത്തവരെ പരിഹസിച്ച് രസിക്കുന്ന അപരിഷ്കൃതത്വത്തില്‍ നിന്നിനിയും വളര്‍ന്നിട്ടില്ലാത്തവരുണ്ടെന്നു കൂടി വായിക്കാനാവുന്നു... ചര്‍ച്ചകള്‍ക്ക് സമയമില്ലാത്തതിനാല്‍ എവിടെയും കുത്തോ കോമയോ ഇടാതെ പോകുന്നു.. 

Post has attachment

Post has attachment
https://www.facebook.com/fazilahmed.nm

മോഡി ക്ക് വേണ്ടി വികാരം കൊള്ളുനവർ വായിച്ചറിയാൻ..

മോഡി സാർ ഭരിക്കുന്ന ഗുജറാത്തില് മാത്രമേ വികസനം നടക്കുന്നുള്ളൂ എന്ന രീതിയിലാണ് നമ്മടെ അഭിനവ രാജ്യസ്നേഹികളുടെ പ്രകടനം. എന്തായാലും ഇതൊക്കെ സത്യം ആണോ എന്നറിയണമല്ലോ

അങ്ങനെ ഞാന് ഗൂഗിളിൽ സെർച്ച് ചെയ്തു.

1. ഏതാണ് ഇന്ത്യയില് ഏറ്റവും അധികം പ്രതി ശീര്ഷ വരുമാനം (per capita income) ഉള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റ് നോക്കാം?

ഗുജറാത്തിനു പത്താം സ്ഥാനം ( http://www.rediff.com/business/slide-show/slide-show-1-indian-states-with-highest-per-capita-income/20120912.htm#1)
നമ്മടെ കേരളം ഇവിടെ അഞ്ചാം സ്ഥാനത്താണ്‌.

2. ഇന്ത്യയില് ഏറ്റവും അധികം human development index ഉള്ള സംസ്ഥാനം?
(http://en.wikipedia.org/wiki/List_of_Indian_states_and_territories_by_Human_Development_Index)കേരളത്തിന്റെ സ്കോര് .921 .എന്ന് പറഞ്ഞാല് ഏകദേശം വികസിത രാജ്യങ്ങളുടെതിനു തുല്യം.ഗുജറാത്തിന് .527 .ഇന്ത്യയില് 11 ആം സ്ഥാനത്ത് .)

3. GDP യില് എത്രാം സ്ഥാനത്താ?എന്തായാലും വികസനം മലവെള്ളം പോലെ ഒഴുകുവല്ലേ , സംസ്ഥാനം അത്യാവശ്യം വലിപ്പവും ഉണ്ട് , എന്തായാലും മികച്ചതായിരിക്കും. ഇത്തവണ എന്തായാലും നിരാശപ്പെടേണ്ടിവന്നില്ല, ദേ കിടക്കുന്നു മോഡി സാറിന്റെ ഗുജറാത്ത്‌ അഞ്ചാം സ്ഥാനത് .(http://en.wikipedia.org/wiki/List_of_Indian_states_by_GDP) . ഒന്നൂടെ നോക്കിയപ്പോളല്ലേ അതിന്റെ രസം , വികസനം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഉത്തര പ്രദേശ്‌ മൂന്നാം സ്ഥാനത് , ഇക്കണക്കിനു മായാവതി മോഡി സാറിനെക്കാളും വലിയ വികസന വാദി ആയിരിക്കണം

4. സാക്ഷരത – പതിനെട്ടാം സ്ഥാനം (http://www.census2011.co.in/literacy.php )

5. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം – ഗുജറാത്ത് പത്താം സ്ഥാനം (കേരളം അവിടെ രണ്ടാമത് ) ( http://business.rediff.com/slide-show/2010/jul/15/slide-show-1-indias-top-10-states-with-lowest-poverty.htm#1 )

6. Road density – പതിനൊന്നാം സ്ഥാനം (ഇവിടെയും ഒന്നാമത് കേരളം ). ഇതില് ഗുജറാത്തിന്റെ സ്ഥാനം ഇന്ത്യയുടെ ശരാശരിയേക്കാള്താഴെ (http://en.wikipedia.org/wiki/Indian_road_network)

7. ശിശുമരണ നിരക്ക് കുറഞ്ഞ സംസ്ഥാനം – ഗുജറാത്തിനു 21ആം സ്ഥാനം, കേരളം ഒന്നാം സ്ഥാനത്ത് (http://data.gov.in/access-point-download-count?url=http%3A%2F%2Findiabudget.nic.in%2Ftab2012%2Ftab95.xls&nid=17588)

8. ശരാശരി ആയുര് ദൈര്ഖ്യം - ഗുജറാത്തിനു 11ആം സ്ഥാനം, കേരളം ഇവിടെ ഒന്നാം സ്ഥാനത്താണ്. http://en.wikipedia.org/wiki/List_of_Indian_states_by_life_expectancy_at_birth

ഇതാണോ മോഡി ജി നിങ്ങൾ പറഞ്ഞ വികസനം.. അറിഞ്ഞതിൽ സന്തോഷം.. — feeling പുച്ഛം.

https://www.facebook.com/fazilahmed.nm

ഗുജറാത്തിയിലെഴുതി മലയാളത്തില്‍ വായിക്കാന്‍ ശ്രമിച്ച ഓണാശം‌സ 80 ഇന്നോവ കാറുകള്‍ ചീറിപ്പായുന്നതിനേക്കാള്‍ വേഗതയില്‍ കപടനാട്യത്തിന്റെ സന്ദേശവുമായി ഇന്ത്യയുടെ ബോധമണ്ഡലത്തിലേക്ക് പായുന്നുണ്ട്.

നാലുപേരുടെ ജീവനെടുക്കാന്‍ തീരുമാനിച്ചെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷിക്കുന്ന മനസ്സല്ല എനിക്കെങ്കിലും ഡല്‍‌ഹി മാനഭംഗക്കേസിലെ പ്രതികള്‍ക്കെതിരെയുള്ള അത്തരമൊരു വിധിയെ സ്വാഗതം ചെയ്യുന്നുണ്ട് സ്വയമറിയാതെയെങ്കിലും മനസ്സ്.

വധശിക്ഷ നിര്‍ത്തലാക്കണമെന്ന് അഭിപ്രായപ്പെടുന്നവരെറെയുണ്ടെങ്കിലും സമൂഹത്തില്‍ അതിക്രൂരമായ അക്രമങ്ങളും അസാധാരണങ്ങളായ കൊലപാതകങ്ങളും അധികരിക്കുമ്പോള്‍ അവയെ പ്രതിരോധിക്കാനുള്ള മഹത്തരങ്ങളായ കാരണങ്ങളൊന്നും നമുക്കു നിരത്താനില്ല എന്നത് വസ്തുതയാണ്‌. അത്തരം അക്രമങ്ങളിലും കൊലപാതകങ്ങളിലും പിടിക്കപ്പെടുന്നവര്‍ക്ക് നിയമസം‌വിധാനത്തിന്റെ ദുര്‍ബലമായ മതിലുകള്‍ മറിഞ്ഞ് വീണ്ടും സമൂഹത്തില്‍ സ്വൈരവിഹാരം നടത്താന്‍ അവസരം ലഭിക്കുന്നുവെന്നത് ഖേദകരം തന്നെ. 

എന്നാല്‍ നാലുപേരെ കൊന്നതു കൊണ്ട് സമൂഹത്തിന്‌ വലിയ പാഠം ലഭിച്ചേക്കുമെന്നത് അബദ്ധധാരണയാണ്‌ പ്രസ്തുത സംഭവത്തില്‍ രാജ്യവ്യാപകമായുണ്ടായ പ്രതിഷേധങ്ങളും കോലാഹലങ്ങളും വിധിയെ സ്വാധീനിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാവില്ല. അങ്ങനെയെങ്കില്‍ ഈ വധശിക്ഷാവിധി നല്‍കുന്ന സന്ദേശം മറ്റൊന്നാകും. ശബ്ദിക്കാന്‍ ജിഹ്വകളുള്ളവരിലേക്കു മാത്രം ചായുന്ന നീതിയുടെ തുലാസ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ശബ്ദമില്ലാതെ പോയവര്‍ക്കും ആശങ്കകള്‍ മാത്രമാണു നല്‍കുക. 

എങ്കില്‍ ഇത്തരം വിധികള്‍ പുറപ്പെടുവിക്കുമ്പോള്‍ കൂടെ പുറത്തുചാടാറുള്ള "അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വം" എന്ന ടാഗ്‌ലൈന്‍ ഒഴിവാക്കി സമൂഹത്തില്‍ മനുഷ്യത്വരഹിതമായ ക്രൂരതകളെയെല്ലാം അതിശക്തമായി കൈകാര്യം ചെയ്യാനുള്ള വകുപ്പുകളൊരുക്കുകയാണു വേണ്ടത്; വധശിക്ഷയടക്കം. സ്ഥിരവും കര്‍ക്കശവുമായ അത്തരം നീതിനിര്‍‌വ്വഹണങ്ങള്‍ സമൂഹത്തിനു സന്ദേശം നല്‍കാതിരിക്കില്ല. ആ സന്ദേശം സമൂഹത്തില്‍ മാറ്റമുണ്ടാക്കാതിരിക്കില്ല.

ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്, രൂപയുടെ തകര്‍ച്ചയെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുന്ന പോസ്റ്റുകളേതെങ്കിലുമുണ്ടെങ്കില്‍ ഒന്ന് ലിങ്കു തരണേ.. ഇനി ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെങ്കില്‍ ലളിതമായി (മറ്റേ ശങ്കരാടി സ്റ്റൈല്‍ വേണ്ട) ആരെങ്കിലുമൊക്കെ പറയുവാന്‍ തയ്യാറാണേലും മതി.. :)

ഉബുണ്ടു ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറില്‍ ഡെസ്ക്‌ടോപ്പില്‍ system, place എന്നിങ്ങനെയുള്ള മെനു തിരഞ്ഞെടുക്കാന്‍ പറ്റുന്ന Bar കാണുന്നില്ല. കണ്ടു കിട്ടുന്നവര്‍ ഉടന്‍ ബന്ധപ്പെടുമല്ലോ.. 
[അതെങ്ങനെ തിരിച്ചെടുക്കാം]

Post has attachment
ഫോട്ടോഗ്രാഫര്‍മാരായ എല്ലാ പ്ലസ്   സുഹൃത്തുക്കള്‍ക്കും വേണ്ടി...
Photo
Wait while more posts are being loaded