Profile

Cover photo
Sabu John
Attends Marthoma high school, venmoney
Lives in Abu Dhabi
1,646 followers|152,738 views
AboutPosts

Stream

Sabu John

commented on a post on Blogger.
Shared publicly  - 
 
I will try to read this book
1
Add a comment...

Sabu John

Shared publicly  - 
 
 
ഒരു റെസിപ്പി:

1.ആദ്യം http://www.keralacm.gov.in/images/stories/newspaper/2012/mathrubhumi_21112012_news.jpg എന്ന ഇമേജ് നിങ്ങളുടെ കമ്പ്യൂട്ടറിലേയ്ക്ക് ഡൗൺലോഡ് ചെയ്യുക. (ഇതിനുപകരം മറ്റേതെങ്കിലും ഇമേജും ഉപയോഗിക്കാം.) 
2. https://drive.google.com ലേയ്ക്ക് പോകുക
3. പുതിയത്/new എന്നെഴുതിയിട്ടുള്ള ചുവന്ന ബട്ടണിൽ ഞെക്കുക
4. ഫയൽ അപ്‌ലോഡ് ചെയ്യുക/file upload എന്നതിൽ ഞെക്കുക
5. നേരത്തെ ഡൗൺലോഡ് ചെയ്ത ഫയൽ സെലക്റ്റ് ചെയ്ത് ഓപ്പൺ ചെയ്യുക.
6. ഇടതുവശത്ത് 'സമീപകാലത്ത്/Recent' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
7. ഇപ്പോൾ നിങ്ങൾ അപ്‌ലോഡ് ചെയ്ത ഫയൽ ആദ്യത്തേതായി കാണും.
8. അതിൽ റൈറ്റ് ക്ലിക്ക് ചെയ്ത് 'ഇതിൽ തുറക്കുക/Open with' എന്നതും അതിനുള്ളിൽ 'ഗൂഗിൾ ഡോക്സും' സെലക്റ്റ് ചെയ്യണം.
9. സംഗതി റെഡി. ഇനി ചൂടോടെ ഉപയോഗിക്കാം.. 
 ·  Translate
45 comments on original post
1
Add a comment...

Sabu John

Shared publicly  - 
 
1
Add a comment...

Sabu John

commented on a video on YouTube.
Shared publicly  - 
2
Add a comment...

Sabu John

Book Info  - 
 
2014 ലെ വായനയിൽ നല്ലതെന്ന് അനുഭവപ്പെട്ടതും മോശമായി അനുഭവപ്പെട്ടയും ഒരേ നോവലിസ്റ്റിന്റെ പുസ്തകങ്ങളായത് വിചിത്രമായ ഒരു അനുഭവം. 

ആടുജീവിതമാണ് മറ്റു പലരേയും പോലെ ബന്യാമീന്റെ നോവലുകളിലേക്ക് എന്നെയും അടുപ്പിച്ചത്. ഈ വർഷം ആബീശഗിൽ, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, അൽ അറേബ്യൻ നോവൽ ഫാക്ടറി & മുല്ലപ്പൂ നിറമുള്ള പകലുകൾ എന്നീ പുസ്തകങ്ങൾ ഒന്നിച്ച് വാങ്ങാൻ പ്രേരണ തന്നതും ആ വായനാനുഭവമായിരുന്നു. ആദ്യ രണ്ടുപുസ്തകങ്ങൾ ഹൃദ്യമായ വായനാനുഭവം നൽകിയെങ്കിലും  അൽ അറേബ്യൻ നോവൽ ഫാക്ടറി + മുല്ലപ്പൂ നിറമുള്ള പകലുകൾ അമ്പേ നിരാശപ്പെടുത്തിക്കളഞ്ഞു. പത്താം ക്ലാസ് വരെ മാത്രം മലയാളം പഠിച്ച,  ശരാശരി വായനക്കാരനായ എനിയ്ക്കുപോലും ഒറ്റവായനയിൽ കല്ലു കടിക്കുന്ന വ്യാകരണപ്പിശകുകൾ, കഥാതന്തുവിനോട് യോജിച്ചുപോകാതെ മുഴച്ചിരിക്കുന്ന ഏച്ചുകെട്ടലുകൾ, നിസാര ഗൂഗിൾ സേർച്ച്കൊണ്ട് ഒഴിവാക്കാമായിരുന്ന പിശകുകൾ, പ്രൂഫ് റീഡിങ് ഇല്ലായ്മയുടെ വ്യക്തമായ തെളിവുകളും അക്ഷരപ്പിശകുകളും കൂടിയാവുമ്പോൾ നോവൽ ദ്വയം ഒരു നഷ്ടക്കച്ചവടമാകുന്നു.  
(പുസ്തകം നാട്ടിൽ വച്ച് പോന്നതിനാൽ ഉദാഹരണങ്ങൾ ഓർമ്മയിൽ നിന്ന് കുറിക്കുന്നു. ചിലപ്പോൾ പിശകുകൾ കണ്ടേക്കാം)

- കഥാനായകൻ അലിയുടെ സഹോദരൻ ഒരു റോഡ്  അപകടത്തിൽ മരിക്കുന്നതായി നോവലിൽ കാണാം. ആ മരണത്തെ നോവലിസ്റ്റ് വിശേഷിപ്പിച്ചത് "നിർദ്ദയം മരിച്ചു" എന്നാണെന്നു തോന്നുന്നു. ഒരാൾക്ക് എങ്ങനെയാണ് 'നിർദ്ദയം' മരിക്കാനാവുക. ദയനീയമായി മരിക്കാം, നിർദ്ദയം കൊല്ലാം. 'നിർദ്ദയം' എന്ന് പറഞ്ഞാൽ 'ദയയില്ലാതെ' എന്നല്ലേ അർത്ഥം

- ഒരിടത്ത് 'അതു പറയാൻ അദ്ദേഹത്തിനെന്താണ് "ആധികാരികത" ' എന്ന് പറഞ്ഞു കണ്ടു. 'അധികാരം' എന്നല്ലേ വേണ്ടിയിരുന്നത് എന്നു വിശ്വസിക്കുന്നു. ആധികാരികത രേഖകൾക്കും തെളിവുകൾക്കും മറ്റു വേണ്ടതും അധികാരം അത് പ്രയോഗിക്കുന്ന വ്യക്തിയ്ക്ക് വേണ്ടതും അല്ലേ? ഒന്ന് ക്രെഡിബിലിറ്റിയും മറ്റൊന്ന് പവറും അല്ലേ?

- പാകിസ്താനി യുവതിയുടെ ആത്മകഥയുടെ മലയാളം പരിഭാഷയിൽ  മലയാളം ബ്ലോഗേഴ്സിന്റെ, വിപ്ലവദിനങ്ങളിലെ ഗൂഗിൾ ബസ് മലയാളം ഡിസ്കഷൻ തിരുകുക്കയറ്റിയത് വിശ്വാസയോഗ്യമായി സന്നിവേശിക്കുന്നതിൽ പരാജപ്പെട്ടതിനാൽ 'ഏച്ചു കെട്ടിയത് മുഴച്ചിരിക്കുന്ന' അനുഭവം. അത് എന്തിനായിരുന്നു എന്ന് ഇപ്പോഴും പിടികിട്ടിയിട്ടില്ല! മഞ്ഞവെയിൽ മരണങ്ങളിലെ വ്യാഴച്ചന്തസൗഹൃദം അവിടെ കഥാതന്തുവുമായി ഹൃദ്യമായി ചേർന്നുപോകുമ്പോൾ ഇവിടെ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ വിളമ്പാനുള്ള ഗിമ്മിക്കിന്റെ പരാജയം പോലെയും തോന്നി.

- 'മേരാ ജീവൻ കോറാ കാഗസ്' എന്നു തുടങ്ങുന്ന ഹിന്ദി പാട്ടിനെ വരികൾ ഞാൻ കേട്ടുട്ടുള്ളതും നെറ്റിൽ കാണുന്നതും ഇങ്ങനെയാണ്.

Mera jeevan kora kaagaz kora hi reh gaya 
Jo likha tha
Jo likha tha aansoon ho ke sang beh gaya
Mera jeevan
Mera jeevan kora kaagaz kora hi reh gaya

ഇത് അദ്ദേഹം എഴുതിയപ്പോൾ മറ്റെന്തോ ആയി..

- ഏകദേശം അദ്ദേഹത്തിന്റെ അടുത്ത നാട്ടുകാരനായ ഞാനും നാടൻ സംസാരത്തിനിടെ 'കിഴുക്കാംതൂക്ക്' എന്ന് പ്രയോഗിക്കാറുണ്ടെങ്കിലും ഈ പുസ്തകത്തിൽ കഥാപാത്രങ്ങളുടെ വിഷമ ഘട്ടങ്ങളെ വരച്ചുകാട്ടാൻ മറ്റൊരു വാക്കില്ലാത്ത വണ്ണം 'കിഴുക്കാംതൂക്ക്' ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നതായി കണ്ടു. മുൻ കൃതികളിൽ ആസ്വദിച്ച പദസമ്പത്ത് ഇവിടെ കഥാകൃത്തിന് കൈമോശം വന്നുവോ? 

എല്ലാം കൂടി, ഭാഷാസുഖം തന്ന് പ്രവാചകന്മാരുടെ രണ്ടാം പുസ്തകം എഴുതിയ ആൾ തന്നെയോ ഇതും എഴുതിയതെന്ന് സംശയിപ്പിച്ച എഴുത്ത്. താൻ ഇനി എന്തെഴുതിയാലും വായനക്കാർ വായിച്ചോളും എന്ന് നോവലിസ്റ്റ് തെറ്റിദ്ധരിച്ചുതുടങ്ങിയോ എന്നു പോലും സംശയിച്ചുപോകുന്നു. ഇതെല്ലാം ഒഴിവാക്കിയിരുന്നെങ്കിൽ നല്ല ഒരു പ്ലോട്ട് കഥയാക്കി എന്ന് എഴുത്തുകാരന് അവകാശപ്പെടാമായിരുന്നു.

= എന്തായാലും അടുത്ത പുസ്തകവും വിലകൊടുത്തുവാങ്ങിതന്നെ വായിക്കും. ബന്യാമീനെ ഒരു പിശകിന് എഴുതിത്തള്ളാൻ മനസുവരുന്നില്ല :) . 

ബന്യാമീന്റെ, ഇതുവരെ വായിച്ച പുസ്തകങ്ങൾ
ആടു ജീവിതം
ആബീശഗിൽ
പ്രവാചകന്മാരുടെ രണ്ടാം പുസ്തകം
അക്കപ്പോരിന്റെ ഇരുപതു നസ്രാണിവർഷങ്ങൾ
മഞ്ഞവെയിൽ മരണങ്ങൾ
അൽ അറേബ്യൻ നോവൽ ഫാക്ടറി & മുല്ലപ്പൂ നിറമുള്ള പകലുകൾ
 ·  Translate
6
Rehna Khalid's profile photoRagesh Kurman's profile photoMinesh Ramanunni's profile photoSabu John's profile photo
5 comments
 
most welcome
Add a comment...

Sabu John

Shared publicly  - 
 
ആദ്ദേഹത്തെപ്പോലെ ഒരാൾ ഇനിയൊരിക്കലും ഉണ്ടാകില്ല. ചാർളിയുടെ അറിവിന്റെ വാക്കുകൾ ഞാൻ എന്നിൽ കൊണ്ടുനടക്കുന്നു. ഒരു അറുക്കീസ് തന്റെ സ്വർണ്ണനാണയങ്ങളെടുത്ത് എണ്ണുന്നതുപോലെ, ഇടയ്ക്കിടെ ഞാനതു കേൾക്കും. 
വിഷാദഭരിതമായ ചില നിമിഷത്തിൽ ഞാൻ കണ്ണുകൾ അടയ്ക്കുകയാണെങ്കിൽ, അദ്ദേഹത്തിന്റെ ചിത്രങ്ങളിലുള്ളതുപോലെ, ചൂരലും ചുഴറ്റി, പരത്തിവച്ച കാലുകളും, തലയിൽ കുത്തിവച്ച ബൌളർ തൊപ്പിയുമായി, ചാർളിയുടെ ചിത്രം പതുക്കെ വിദൂരതയിലേക്ക് പിൻവാങ്ങുന്നത് എനിയ്ക്കു കാണാം..... 

(അങ്ങനെ ആ പുസ്തകം വായിച്ചു തീർത്തു. ചാർളി ചാപ്ലിന്റെ ആത്മകഥ, അൻവർ അബ്ദുല്ലയുടെ മനോഹരമായ പരിഭാഷ. അനുബന്ധമായി ചേർത്തിടുള്ള അഭിമുഖവും പഠനവും മറ്റ് ചിലരുടെ പരിഭാഷകളാണ്. അവ അത്ര ആസ്വാദ്യകരമായില്ല. മുകളിൽ കുറിച്ച, സോഫിയ ലോറന്റെ, ചാർളി സ്മരണയും ആസ്വാദ്യകരം.) 

പബ്ലിഷേഴ്സ് - പാപ്പിയോൺ, ആൻ ഇമ്പ്രിന്റ് ഓഫ് ഒലീവ്, വില - റു.180, വാങ്ങിയത് നെടുമ്പാശേരി എയർപോർട്ട് ഡിസി ഔട്ട്ലെറ്റിൽ നിന്ന്.. നല്ല ഒരു വായനാനുഭവം. ആ ‘തെണ്ടി‘ എന്റെ ഹൃദയം കൊണ്ടുപോയിരിക്കുന്നു..! 
 ·  Translate
10
2
I R I S's profile photoleena satheesh's profile photo
Add a comment...

Sabu John

Shared publicly  - 
 
ഓർമ്മയുണ്ടോ ??
 ·  Translate
18
1
Roshan PM's profile photokattipparuthi rasheed's profile photoSabu John's profile photoSyam Kumar R's profile photo
16 comments
 
മദ്ദളമൊരുദിശി കാട്ടിലെറിഞ്ഞി
ട്ടദ്ദിക്കീന്നഥ ധാവദി ചെയ്തു

ഒരു ഭാഗത്തെ തോലുപൊളിച്ചി
ട്ടൊരുവൻ ചെണ്ടയ്ക്കകമേ പുക്കാൻ

പെരുവഴി തന്നിലുരുണ്ടുതിരിച്ചാൻ
പെരുതായുള്ളൊരു ചെണ്ടക്കാരൻ..
 ·  Translate
Add a comment...
Have him in circles
1,646 people
Balamurali B's profile photo
lijindev keloth's profile photo
Sureshkumar Punjhayil's profile photo
Abin Francis's profile photo
മതമില്ലാത്ത ജീവൻ's profile photo
ANILKUMAR PONNAPPAN's profile photo
Shibsankar Bhoumik's profile photo
Abdurahman Cheruvil's profile photo
yasir fayas's profile photo

Sabu John

Shared publicly  - 
 
#വായന, #പുസ്തകപരിചയം

ബാഹ്യപ്രകാശം തീരെ കെട്ടടങ്ങുമ്പോൾ ജനങ്ങൾ അവരവരുടെ വീട്ടുമ്മറത്ത് ദീപം കത്തിച്ചുവയ്ക്കുന്നു. സ്വന്തം വെളിച്ചത്തിലേക്കു തിരിയുവാനുള്ള ഒരു സമയമണ് സായംസന്ധ്യയും രാത്രിയും. മനുഷ്യജീവിതത്തിലും ഇങ്ങനെ ഒരു സന്ധ്യാവേളയുണ്ട്. ജീവിതത്തിന്റെ ദുഷ്കരമായ കർമ്മ പരിപാടികളിൽ നിന്ന് വിരമിച്ച് ആത്മശാന്തിയിൽ ലയിച്ചുപോകുന്ന ഒരു സമയം. ജീവിതത്തിന്റെ ഒച്ചപ്പാടുകൾ എല്ലാം അവസാനിച്ച്, അമ്മയുടെ മടിത്തട്ടിൽ സംതൃപ്തനായിക്കിടന്ന് കണ്ണുപൂട്ടി ഉറങ്ങുവാൻ കഴിയുന്ന ഒരു കുഞ്ഞിനെപ്പോലെ, ശാന്തമായി മരണത്തിന്റെ തലോടലേറ്റ് ഇഹലോകം വെടിയുവാൻ കഴിയുമെങ്കിൽ അതൊരു സൗഭാഗ്യമാണ്. വളരെക്കാലം ഒരു കർഷകൻ സ്നേഹിക്കയും വിശ്വസിക്കയും ചെയ്തിരുന്ന അവന്റെ പണിയായുധങ്ങൾ അവസാനം കൃതജ്ഞതയോടെ ആയുധപ്പുരയിൽ നിക്ഷേപിച്ചിട്ട് അവയോടു വിടവാങ്ങുന്നതുപോലെയാണിത്. എന്നാൽ ഈ സുന്ദരമായ ജീവിത സായാഹ്നം പലപ്പോഴും അനുഗ്രഹീതരായിട്ടുള്ള മഹാത്മാക്കൾക്കുപോലും ലഭിച്ചിട്ടില്ല.
തത്വചിന്തകളും മതവിശ്വാസങ്ങളും കത്തുകളും ഒക്കെ ചേർന്ന് പ്രൗഡഗംഭീരമായ ഒരു വായനാനുഭവം നൽകുന്ന ലേഖനസമാഹാരം..

"മരണമെന്ന വാതിലിനപ്പുറം"
ഗുരു നിത്യചൈതന്യയതി

(അക്ഷരത്തെറ്റുകൾ ഇടയ്ക്കിടെ കല്ലുകടിയ്ക്കുന്നു)

ഗ്രീൻ ബുക്ക്സ്
വില രൂ. 180/-
 ·  Translate
5
1
Jose Josuttan's profile photo
Add a comment...

Sabu John

Shared publicly  - 
 
ഓർമ്മയുണ്ടോ?
 ·  Translate
15
1
saju john's profile photoNeema Rajan's profile photoJose Josuttan's profile photo
2 comments
 
രണ്ടാം പാഠം..
 ·  Translate
Add a comment...

Sabu John

Shared publicly  - 
 
ഓർമ്മയുണ്ടോ ?
 ·  Translate
11
2
Jithu devt's profile photoDr. Sreekumar ts's profile photo
Add a comment...

Sabu John

commented on a video on YouTube.
Shared publicly  - 
 
Best efforts.. thank you
2
Add a comment...
People
Have him in circles
1,646 people
Balamurali B's profile photo
lijindev keloth's profile photo
Sureshkumar Punjhayil's profile photo
Abin Francis's profile photo
മതമില്ലാത്ത ജീവൻ's profile photo
ANILKUMAR PONNAPPAN's profile photo
Shibsankar Bhoumik's profile photo
Abdurahman Cheruvil's profile photo
yasir fayas's profile photo
Education
  • Marthoma high school, venmoney
    present
Basic Information
Gender
Male
Story
Tagline
Not bad. Not too good.
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Abu Dhabi
Previously
Kerala - Dubai
Links
YouTube
Contributor to