Profile cover photo
Profile photo
Basheer Vallikkunnu
8,584 followers -
സൗമ്യനും സല്‍സ്വഭാവിയും സുന്ദരനുമായ ചെറുപ്പക്കാരന്‍ , ഡീസന്റ് പാര്‍ട്ടി. www.vallikkunnu.com
സൗമ്യനും സല്‍സ്വഭാവിയും സുന്ദരനുമായ ചെറുപ്പക്കാരന്‍ , ഡീസന്റ് പാര്‍ട്ടി. www.vallikkunnu.com

8,584 followers
About
Posts

Post has attachment
ഈ വരുന്ന ജൂൺ മാസം മുതൽ സഊദി നിരത്തുകളിൽ സ്ത്രീകൾ കാറോടിച്ചു തുടങ്ങും. അവർ സ്വന്തമായി വ്യാപാര സ്ഥാപനങ്ങളും ബിസിനസ്സ് സമുച്ചയങ്ങളും പടുത്തുയർത്തും. കുടുംബത്തിലെ ഒരു പുരുഷന്റെ സാക്ഷ്യപത്രമില്ലാതെ തന്നെ അവർക്ക് ഐ ഡി കാർഡുകൾ ലഭിക്കും, ആരുടേയും അകമ്പടിയില്ലാതെ അവർക്ക് യാത്രകൾ നടത്താൻ പറ്റും. കറുത്ത അബായകൾ ധരിക്കാതെ തന്നെ അവർക്ക് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ കഴിയും. കളിക്കളങ്ങളിലും സ്റ്റേഡിയങ്ങളിലും പ്രവേശനം ലഭിക്കും. തിയേറ്ററുകളിൽ പോയി സിനിമകൾ കാണാൻ സാധിക്കും. സഊദി പാർലിമെന്റ് എന്ന് വിളിക്കാവുന്ന ശൂറ കൗൺസിലിൽ ഇപ്പോൾ തന്നെ സ്ത്രീകൾക്ക് ഇരുപത് ശതമാനം സംവരണമുണ്ട്. നൂറ്റമ്പത് മെമ്പർമാരിൽ മുപ്പത് പേർ സ്ത്രീകളാണ്. നമ്മുടെ ലോക്സഭയിൽ ഇപ്പോഴുള്ള സ്ത്രീകളുടേതിനേക്കാൾ ഒമ്പത് ശതമാനം കൂടുതൽ.

സഊദി അറേബ്യയിൽ നിന്നുള്ള സാമൂഹ്യ പരിവർത്തനത്തിന്റെ വാർത്തകളെ മാറ്റത്തിന്റെ കാറ്റ് എന്ന് വിളിക്കുന്നതിനേക്കാൾ ഉചിതമാകുക മാറ്റത്തിന്റെ കൊടുങ്കാറ്റ് എന്ന് വിളിക്കുന്നതാകും. അത്ര വേഗത്തിലും ചടുലതയിലുമാണ് സാമൂഹികവും സാംസ്കാരികവുമായ മാറ്റങ്ങൾ സഊദി അറേബ്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാറ്റങ്ങൾക്ക് പുറം തിരിഞ്ഞു നില്ക്കുന്ന വലിയൊരു വിഭാഗം നമുക്കിടയിലുണ്ട്.. ഇനി അവർക്ക് സഊദിയുടെ പേര് പറഞ്ഞു പിടിച്ചു നില്ക്കാനാവില്ല. (തുടർന്ന് വായിക്കാം)
Add a comment...

Post has attachment
ഖദീജയെ വിവാഹം കഴിക്കുമ്പോൾ മുഹമ്മദിന് പ്രായം ഇരുപത്തിയഞ്ച്. ഖദീജക്ക് നാല്പത്. പതിനഞ്ച് വയസ്സിന്റെ വ്യത്യാസം. ഇരുപത്തിയഞ്ച് വർഷങ്ങൾ അവർ ഒന്നിച്ച് ജീവിച്ചു. ഖദീജ മരിച്ചതിന് ശേഷം മാത്രമാണ് നബി മറ്റൊരു വിവാഹം കഴിച്ചത്. പ്രവാചകന്റെ വിവാഹങ്ങളെ വിമർശന വിധേയമാക്കിയവർ ധാരാളമുണ്ട്, അദ്ദേഹത്തെ സ്ത്രീ ലമ്പടൻ എന്ന് വിളിച്ചവരുമുണ്ട്. അവരൊക്കെയും സൗകര്യപൂർവ്വം വിസ്‌മരിക്കുന്ന ഒന്നാണ് പ്രവാചകനോടൊപ്പം രണ്ടര പതിറ്റാണ്ട് കഴിച്ചു കൂട്ടിയ ഖദീജയുടെ ജീവിതം. ഇരുപത്തിയഞ്ച് വയസ്സ് മുതൽ അമ്പത് വയസ്സ് വരെയുള്ള കാലം ഒരേ ഒരു പത്നിയോടൊപ്പമാണ് നബി ജീവിച്ചത്. അത് ബീവി ഖദീജയാണ്. ഏതൊരാളുടേയും ജീവിതത്തിൽ ചുറുചുറുക്കും ഓജസ്സും ലൈംഗിക തൃഷ്ണയും നിലനില്ക്കുന്ന കാലമാണതെന്ന് നമുക്കറിയാം. ആ കാലത്തിൽ പ്രവാചകന് മറ്റൊരു സ്ത്രീയുടെ സാമിപ്യം ഉണ്ടായിരുന്നില്ല.

ഖദീജയുടെ മരണത്തിന് ശേഷമുള്ള പ്രവാചകന്റെ വിവാഹങ്ങൾക്കൊക്കെയും ചരിത്രപരവും ഗോത്രപരവും സാമൂഹ്യപരവുമായ കാരണങ്ങളുണ്ടായിരുന്നു. മുഹമ്മദെന്ന വ്യക്തിയുടെ ജീവിത അഭിലാഷങ്ങൾക്കപ്പുറം പ്രവാചകനെന്ന സ്ഥാനത്തിന്റേയും വിശാസി സമൂഹത്തിന് അദ്ദേഹവുമായി കുടുംബ ബന്ധം സ്ഥാപിക്കാനുള്ള ആവേശത്തിന്റേയും പിന്നാമ്പുറങ്ങളുണ്ടായിരുന്നു ആ വിവാഹങ്ങൾക്ക്. ഉടമ്പടികൾ, യുദ്ധങ്ങൾ തുടങ്ങി ചരിത്രത്തിന്റെ നാൾവഴികൾ സമ്മാനിച്ച സാമൂഹ്യ സാഹചര്യങ്ങളുടെ സ്വാധീനങ്ങളുണ്ടായിരുന്നു. ഖദീജയിൽ തുടങ്ങി ഖദീജയിൽ അവസാനിക്കുന്ന രണ്ടര പതിറ്റാണ്ടിന്റെ ദാമ്പത്യ ജീവിതത്തെ അവധാനതയോടെ വിലയിരുത്തുമ്പോൾ യുവത്വം മുറ്റിനിന്ന പ്രവാചകന്റെ ആ ജീവിത കാലഘട്ടത്തെ പിഴവുകളില്ലാതെ വായിച്ചെടുക്കാൻ പറ്റും. (തുടർന്ന് വായിക്കാം.)
Add a comment...

Post has attachment
തീവ്ര ആത്മീയതയുടെയും സ്ത്രീ വിരുദ്ധതയുടേയും പാതയിൽ സഞ്ചരിച്ചു കൊണ്ട്, കർമ്മശാസ്ത്ര ശാഠ്യങ്ങളുടെ ഇരുമ്പ് വലയത്തിനുള്ളിലിരുന്ന് മറുപക്ഷത്തുള്ളവരെയെല്ലാം കാഫിറുകളാക്കിക്കൊണ്ട്, കലയേയും സംഗീതത്തേയും ഹറാമാക്കിക്കൊണ്ട്, അന്യമതക്കാരുടെ ആഘോഷ ദിവസങ്ങളെപ്പോലും അവമതിച്ചു കൊണ്ട്, അവർക്ക് ആശംസകൾ നൽകുന്നത് പോലും ഹറാമാക്കിക്കൊണ്ട്, പ്രസംഗം മാത്രമാണ് മതപ്രബോധനം എന്ന് കരുതിക്കൊണ്ട്, ഒരു നവോത്ഥാനവും ഈ മണ്ണിൽ ഇനി വരില്ല.
Add a comment...

Post has attachment
പെട്ടെന്നുള്ള കാഴ്ചയിൽ മഞ്ഞുപാളികൾ ചിതറിക്കിടക്കുന്നന അന്റാർട്ടിക്കയിലെ ഹിമപ്രദേശമാണെന്ന് തോന്നിയേക്കാമെങ്കിലും ഇതൊരു ഉപ്പ് പാടമാണ്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ രാവിലെ എട്ട് മണിക്ക് അൽഖുംറയിലെ ഉപ്പ് പാടത്തെത്തിയപ്പോൾ കണ്ടത് കൗതുകമുണർത്തുന്ന കാഴ്ചകൾ..

(ഉപ്പു പാട കാഴ്ചകൾ ഉൾപ്പെടുത്തിയുള്ള ഒരു ചെറിയ യാത്രാ കുറിപ്പ് ബ്ലോഗിൽ വായിക്കാം)
Add a comment...

Post has attachment
കേരളത്തിൽ മുസ്‌ലിം ജനസംഖ്യ വർദ്ധിച്ചാൽ എന്ത് സംഭവിക്കും?. ഒരു ഐ പി എസ് ഓഫീസർ എന്ന നിലക്ക് മലപ്പുറം ജില്ലാ പോലീസ് മേധാവിയായി നാല് വർഷം ജോലി ചെയ്ത പരിചയം വെച്ച് എനിക്ക് പറയാൻ കഴിയും, അത് കേരളത്തെ എല്ലാ അർത്ഥത്തിലും ജീവിക്കാൻ ഏറ്റവും മികച്ച ഒരു പ്രദേശമാക്കി മാറ്റും.

പോലീസ് ഓഫീസർമാർ എന്ന നിലക്ക് ഞങ്ങൾ സംസ്ഥാനത്തിന്റെ അങ്ങോളമിങ്ങോളം സഞ്ചരിക്കുകയും എല്ലാ പ്രദേശത്തെ ജനങ്ങളെയും അടുത്തറിയുകയും ചെയ്യാറുണ്ട്. എല്ലായിടത്തും ഞാൻ കണ്ടത് ഹിന്ദുവിനേയും മുസ്ലിമിനേയും നായരേയും ഈഴവനേയും ക്രിസ്ത്യാനിയേയും ദളിതനേയുമാണ്, എന്നാൽ മലപ്പുറം ജില്ലയിൽ കണ്ടതാകട്ടെ, 'പച്ച മലയാളി'യെയാണ്. ഒരാൾ മറ്റൊരാൾക്ക് സഹായഹസ്തം നീട്ടി നില്ക്കുന്ന ഒരിടം.
Add a comment...

Post has attachment
ഹമീദ് ചേന്ദമംഗലൂരും എം എൻ കാരശ്ശേരിയുയാണ് കേരളത്തിലെ മതേതര വീക്ഷണം പുലർത്തുന്ന മുസ്ലിംകളെന്ന് സെൻകുമാർ അഭിമുഖത്തിൽ പറയുന്നുണ്ട്. അതിൽ തന്നെ കാരശ്ശേരിക്ക് പകുതി മാർക്കേ കൊടുത്തിട്ടുള്ളൂ :D ഫുൾ മാർക്ക് കിട്ടിയിട്ടുള്ളത് ഹമീദ് ചേന്ദമംഗലൂരിനാണ്. ഈ ഹമീദ് ചേന്ദമംഗലൂരെങ്ങാനും കേരളത്തിൽ ജനിച്ചിട്ടില്ലായിരുന്നുവെങ്കിലുള്ള ദുര്യോഗം ആലോചിച്ചു നോക്കൂ. കേരളത്തിലെ തൊണ്ണൂറ് ലക്ഷം മുസ്ലിംകളിൽ ഒരെണ്ണം പോലും മതേതരനായി ഉണ്ടാവുമായിരുന്നില്ല. കേരളത്തിലെ മുസ്ലിംകളെ ഇത്തരമൊരു ദുരന്തത്തിൽ നിന്ന് രക്ഷിച്ച ഹമീദ് ചേന്ദമംഗലൂരിന് മിനിമം ഒരു ഭാരത രത്ന പുരസ്കാരമെങ്കിലും പ്രധാനമന്ത്രി മോഡിയെക്കൊണ്ട് കൊടുപ്പിക്കണം.
Add a comment...

Post has attachment
ഒരു സാമുദായിക പരിഷ്കരണ പ്രസ്ഥാനമെന്ന നിലക്കാണ് കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഉത്ഭവവും വളർച്ചയും. സമാനമായ പരിഷ്കരണ പ്രസ്ഥാനങ്ങൾ ഹൈന്ദവ ക്രൈസ്തവ സമൂഹങ്ങളിലും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. മതരംഗത്തെ തെറ്റായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമെതിരെ ഒരു തിരുത്തൽ ശക്തിയായി നിലനിന്നതോടൊപ്പം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ സാമുദായത്തിനകത്തെ ഒരു ചാലക ശക്തിയായി പ്രവർത്തിച്ചു കൊണ്ടാണ് മുജാഹിദ് പ്രസ്ഥാനം വളർന്നു വന്നത്. അന്ധ വിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുവാൻ ശ്രമിച്ചു എന്ന് മാത്രമല്ല, പുറം തിരിഞ്ഞു നിന്നിരുന്ന ഭൗതിക വിദ്യാഭ്യാസ രംഗത്തേക്ക് പെൺകുട്ടികളെപ്പോലും കൈപിടിച്ചുയർത്തിക്കൊണ്ടു വന്നാണ് അടിസ്ഥാന മാറ്റങ്ങൾക്ക് ഈ പ്രസ്ഥാനം തുടക്കം കുറിച്ചത്. കെ. എം. മൗലവി, വക്കം മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ്, കെ എം സീതി സാഹിബ്, ഇ മൊയ്തു മൗലവി തുടങ്ങിയ ബഹുമുഖ പ്രതിഭകൾ നേതൃത്വം നല്കുകയും മുന്നോട്ട് നയിക്കുകയും ചെയ്ത ഒരു ചിന്താധാരയുടെ പുരോഗമനാത്മക വഴിത്താരയിൽ നിന്നുള്ള ചരിത്രപരമായ പിറകോട്ട് പോക്കായിരുന്നു പിളർപ്പ്. ആ പിളർപ്പിനെ അതിജയിക്കണമെങ്കിൽ ഈ പ്രസ്ഥാനം ഏത് നവോത്ഥാന വഴിയിലൂടെ യാത്ര തുടങ്ങിയോ ആ വഴിയിലൂടെ തന്നെ യാത്ര തുടരണം. അതിന്റെ എതിർ ദിശയിൽ സഞ്ചരിച്ചു കൊണ്ട് ആ പാരമ്പര്യത്തെ തിരിച്ചു പിടിക്കാനാവില്ല. R ead more
Add a comment...

Post has attachment
പാക്കിസ്ഥാനി കവയത്രിയും ആക്ടിവിസ്റ്റുമായ ഫഹ്മിദ റിയാസിന്റെ പ്രശസ്തമായ ഒരു കവിതയുണ്ട്. ഇന്ത്യയിൽ വർഗീയ ശക്തികൾ വേര് പിടിക്കുകയും ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി പാർലമെന്റിലെത്തുകയും ചെയ്ത അവസരത്തിലാണ് അവർ ഈ കവിത എഴുതിയത്. അതിന്റെ തലക്കെട്ട് ഇതായിരുന്നു. "തും ബിൽകുൽ ഹം ജയ്സേ നിക് ലേ".. നിങ്ങളുമിപ്പോൾ ഞങ്ങളെപ്പോലെത്തന്നെയായി എന്നാണ് ഈ കവിതയിലൂടെ ഫഹ്മിദ പറയുന്നത്. മതതീവ്രവാദത്തിന്റെ നരകയാതനകളിലൂടെയാണ് ഇപ്പോൾ പാക്കിസ്ഥാൻ കടന്നുപോകുന്നതെന്നും അതേ യാതനകളിലേക്ക് തന്നെയാണ് ഇന്ത്യയും നടന്നടുക്കുന്നത് എന്നും അവർ പറഞ്ഞു. പാക്കിസ്ഥാനിലെ മതതീവ്രവാദത്തിനെതിരെ അഭിപ്രായങ്ങൾ തുറന്നെഴുതുന്നതിന് പല വിധ എതിർപ്പുകൾ നേരിട്ട ഫഹ്മിദ സിയാവുൽ ഹഖിന്റെ പട്ടാള ഭരണ കാലത്ത് ഇന്ത്യയിൽ അഭയം തേടിയിട്ടുണ്ട്. മറ്റൊരു പാക്കിസ്ഥാനാകാൻ നിങ്ങൾ ശ്രമിക്കാതിരിക്കൂ, മതേതര ലോകത്തിന് മുന്നിൽ തലയുയർത്തി നില്ക്കുന്ന ഇന്ത്യയായി തന്നെ തുടരൂ എന്ന വലിയ സന്ദേശമാണ് ഈ കവിത ഇന്ത്യയോട് പറയുന്നത്. ഫഹ്മിദയുടെ ഇതേ കവിതയിപ്പോൾ അമേരിക്കയെ നോക്കി പാടേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. "തും ബിൽകുൽ ഹം ജയ്സേ നിക് ലേ".
ശബാബ് വാരികയ്ക്ക് വേണ്ടി എഴുതിയത്
(തുടർന്ന് വായിക്കാം..)
Add a comment...

Post has attachment
ഇന്ത്യയിൽ മുസ്‌ലിം, കൃസ്ത്യൻ, പാഴ്സി മത വിഭാഗങ്ങൾക്ക് പ്രത്യേകം വിവാഹ നിയമങ്ങളും പിന്തുടർച്ചാവകാശ നിയമങ്ങളുമുണ്ട്. ഇതിൽ പെടാത്തവരൊക്കെ ഹിന്ദു വിവാഹ - പിന്തുടർച്ചാവകാശ നിയമങ്ങളുടെ പരിധിയിലാണ് പെടുക. അതായത് ഹിന്ദു മതത്തിലെ വിവിധ അവാന്തര വിഭാഗങ്ങൾ, ബുദ്ധ ജൈന സിക്ക് മത വിശ്വാസികൾ എന്നിവരും ഹിന്ദു വിവാഹ പിന്തുടർച്ചാവകാശ നിയമത്തിന്റെ പരിധിയിൽ പെടും. സിക്ക് മതവിശ്വാസികൾക്ക് പ്രത്യേകമായി ഒരു വിവാഹ നിയമം (ആനന്ദ് വിവാഹ നിയമം) രണ്ടായിരത്തി പന്ത്രണ്ടിൽ പാസ്സാക്കിയതോടെ അവർക്ക് അവരുടെ വിശ്വാസപ്രകാരമുള്ള വിവാഹ നിയമവും നടപ്പിലായി. ഒരു മതത്തിന്റേയും നിയമങ്ങൾ പിന്തുടരാൻ താത്പര്യമില്ലാത്തവർക്കായി സ്പെഷ്യൽ മാരേജ് ആക്ടും (1954) നിലവിലുണ്ട്. ചുരുക്കത്തിൽ ഇന്ത്യയിലെ വിവിധ മതസമൂഹങ്ങൾക്ക് അവരുടെ മതവിശ്വാസ ആചാരങ്ങൾക്കനുസൃതമായ നിയമങ്ങൾ വിവാഹ- പിന്തുടർച്ചാവകാശ മേഖലകളിലുണ്ട്. ഇത് മുസ്ലിംകളുടെ മാത്രം വിഷയമല്ല എന്നർത്ഥം. ഏകസിവിൽകോഡ് വിഷയത്തിൽ വരുന്ന ഏത് നിയമനിർമാണവും ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളെ ബാധിക്കുന്നതാകയാൽ പൊതുവായ ചർച്ചകളും സംവാദങ്ങളുമാണ് ഈ വിഷയത്തിൽ ഉയർന്ന് വരേണ്ടത്. അത് സാമുദായികമായി ചെയ്യേണ്ട ഒന്നല്ല.നിലവിലുള്ള നിയമ വ്യവസ്ഥ തുടരുന്നതിന് വേണ്ടി ഇത്തരം ആനുകൂല്യങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന എല്ലാ മതവിശ്വാസികളുടേയും ഒരു കൂട്ടായ്‌മക്ക് ശ്രമിക്കുകയാണ് മുസ്‌ലിം നേതൃത്വം ചെയ്യേണ്ടത്. (തുടർന്ന് വായിക്കാം)
Add a comment...

Post has attachment
ഇവിടെ ന്യൂനപക്ഷങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല എന്നല്ല, പ്രശ്നങ്ങളുണ്ട്. പക്ഷേ അവയ്ക്കുള്ള പരിഹാരങ്ങളും ഇവിടെ തന്നെയുണ്ട്. അതിന് വേണ്ട ഭരണഘടനയുണ്ട്. നിയമമുണ്ട്, നീതിയുണ്ട്. സംഘപരിവാർ അതിക്രമങ്ങളും ഫാസിസ്റ്റ് അജണ്ടകളും കണ്ടില്ലെന്നു നടിക്കുന്നില്ല. പക്ഷേ അവക്കെതിരായ പോരാട്ടം ഐ എസിലൂടെയല്ല വേണ്ടത്, ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിത്തറയിൽ വേരുറപ്പിച്ചു കൊണ്ടാണത് ചെയ്യേണ്ടത്. ജനാധിപത്യ മതേതര ശക്തികളോട് തോൾ ചേർന്ന് കൊണ്ടാണത് വേണ്ടത്. എന്തൊക്കെ പോരായ്മകളും കുറവുകളും ചൂണ്ടിക്കാണിക്കാൻ പറ്റുമെങ്കിലും, ഇറാഖിലും സിറിയയിലും അഫ്‌ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ജീവിക്കുന്ന മുസ്ലിംകളേക്കാൾ അന്തസ്സോടെയും അഭിമാനത്തോടെയുമാണ് ഇന്ത്യൻ മുസ്ലിംകൾ ജീവിക്കുന്നത്. അവിടങ്ങളിലുള്ള ന്യൂനപക്ഷങ്ങളേക്കാൾ പതിന്മടങ്ങ് സുരക്ഷിതരുമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ. മതവിശ്വാസമനുസരിച്ച് ജീവിക്കാനും ആ മതം പ്രബോധനം ചെയ്യാനും സ്വാതന്ത്ര്യമുള്ള മണ്ണാണിത്. മുസ്ലിമായി ജീവിക്കാനും മുസ്ലിമായി തന്നെ മരിക്കാനും കഴിയുന്ന മണ്ണ്. പ്രവാചക കാലത്ത് തന്നെ ഇസ്‌ലാമിനെ വരവേല്ക്കുകയും അതിന് വളരാനും പടരാനും അവസരമൊരുമൊരുക്കയും ചെയ്ത മതേതര ഭൂമി. ആ മണ്ണുപേക്ഷിച്ച് പീസ് പീസായി മരിക്കുന്ന 'സ്വർഗ്ഗ രാജ്യം' തേടിപ്പോകാൻ ആഗ്രഹിക്കുന്ന കഴുതകൾ നമുക്കിടയിലുണ്ടെങ്കിൽ അവരോട്  പറയാനുള്ളത് 'പോടാ പോയി ചാകെടാ' എന്ന് മാത്രമാണ്. (തുടർന്ന് വായിക്കുക)
Add a comment...
Wait while more posts are being loaded