Profile

Cover photo
resmi vava
Attends IISER, Pune
Lives in Pune
294,515 views
AboutPosts

Stream

resmi vava

Shared publicly  - 
 
ലെസണ്‍ പ്ലാന്‍ ഉണ്ടാക്കുന്നതിനെപ്പറ്റി രാവണനോടു പറഞ്ഞാരുന്നു.

പ്രാക്റ്റിക്കല്‍ രീതി പറയാം.

സ്റ്റെപ് 1 : എക്സല്‍ ഷീറ്റ് എടുക്കുക. ക്ലാസ് തുടങ്ങുന്ന ദിവസം മുതല്‍ താഴോട്ട് ഡേറ്റ് ഫില്ലു ചെയ്യുക. ഞായറാഴ്ചകള്‍ ഡിലീറ്റുക. പൊതു അവധികള്‍ ഡിലീറ്റുക. ആഴ്ചയില്‍ എല്ലാ ദിവസവും ക്ലാസ് ഇല്ലെങ്കില്‍ ക്ലാസില്ലാത്ത ദിവസങ്ങള്‍ ഡിലീറ്റുക.

സ്റ്റെപ്പ് 2 : സിലബസിന്റെ സോഫ്റ്റ് കോപ്പി എടുക്കുക. ഓരോ മോഡ്യൂളു കഴിഞ്ഞും, റിവിഷന്‍/പ്രോബ്ലംസ് എന്ന് ചേര്‍ക്കുക. അതിനെ ആകെ ക്ലാസുകളുടെ എണ്ണം തുല്യഭാഗങ്ങളായി വിഭജിച്ച് ഓരോ വരിയിലാക്കുക, എക്സല്‍ ഷീറ്റിലേക്കു പേസ്റ്റു ചെയ്യുക.

അത്രേ ഉള്ളൂ.
 ·  Translate
12
resmi vava's profile photo
Add a comment...

resmi vava

Shared publicly  - 
 
 
കുറച്ച് ദിവസങ്ങളായി ഇന്റെർവ്യൂവിൽ പങ്കെടുക്കുന്നു. സീനിയർ പോസ്റ്റിലേയ്ക്കാണ് തിരഞ്ഞെടുപ്പ്.

ഒരു സായിപ്പ് തൊഴില്പരിചയം വിശദീകരിക്കുന്ന സമയത്ത് ഒരു മേസ്തിരി ആയി ആരംഭിച്ച തൊഴിൽ പരിചയം ഒരു പ്രോജെക്ട് മാനേജരിൽ എത്തിനിൽക്കുന്ന ചരിത്രം പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ എനിക്ക് സത്യസന്ധയിൽ അല്ലാതെ ഉദ്യോഗാർത്ഥിയിൽ ഒരു മതിപ്പും തോന്നിയില്ല. അവസാനം വാതിലിലേക്ക് ചൂണ്ടിയിട്ട് അദ്ദേഹം പറഞ്ഞു, ഈ കതക് പിടിപ്പിക്കുന്നത് തുടങ്ങി, സങ്കീർണ്ണമായ പ്രോജക്ടുകൾ മാനേജ് ചെയ്യാനുമറിയാം! പാനലിൽ എല്ലാവരും അദ്ദേഹത്തിൽ അങ്ങേയറ്റം ഇമ്പ്രസ്ഡ് ആയി- ഞാനൊഴികെ. ഒരു മേസിരി എഞ്ചിനീയർ!

മുൻപ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ ഞാൻ പിരിയുമ്പോൾ എന്റെ പകരക്കാരനായി വന്നത് ഒരു യു കെ കാരൻ. സ്വകാര്യ സംഭാഷണത്തിൽ അദ്ദേഹമൊരു പ്ലംബർ ആയിരുന്നു എന്നും പിന്നെ പാർട്ട് ടൈം പഠിച്ച് എങിനീയർ ആയതാനെന്നും പറഞ്ഞപ്പോൾ എന്തോഒരു ദഹനക്കേട്.

നമ്മളൊക്കെ എങിനീയർ ആകാൻ ജനിച്ച് എഞ്ചിനീയറിംഗിന്പഠിച്ച് എങിനീയർ ആയി തന്നെ ജോലി ചെയ്യുന്ന ആപ്പീസറന്മാരാണല്ലോ!.

എന്റെ സഹ പ്രവർത്തകൻ ഹോളണ്ട് കാരൻ കോളേജ് കാലത്തെക്കുറിച്ച് പറയുകയായിരുന്നു. അദ്ദെഹമന്ന് കോളേജിനടുത്ത് ഒരു വീട്ടിലെ ഒരു കാരണവരെ നോക്കുകയാരുന്നു പാർട്ട് ടൈം ജോലി എന്ന്. കുളിപ്പീരു തൊട്ട്, വീൽ ചെയറിൽ നാടു കാണിക്കൽ വരെ.
------------------------------------------------------------------------------------------
ഉദ്യോഗത്തെ സംബന്ധിച്ച് നമ്മുടെ സങ്കല്പം അടി മുടി മാറേണ്ടതുണ്ട്.

തൊഴിലിൽ ശ്രേണികളുണ്ടാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മാന്യത നിർണ്ണയിക്കുകയും, അങ്ങിനെ ജാതിസമ്പ്രദായം നില നില്ക്കുകയും ചെയ്ത/ ചെയ്യുന്ന സമൂഹമാണ് നമ്മുടേത്. ചില തൊഴിൽ ചെയ്യുന്നവരെ നമുക്ക് തുല്യരായി കാണാൻ കഴിയുന്നില്ല.
മാന്യതയുടെ പേരിൽ മാത്രമാണ് ചില തൊഴിൽ തിരഞ്ഞെടുക്കുന്നതും അതിനു വേണ്ടി മക്കളെ പഠിപ്പിക്കുകയും ചെയ്യുന്നത്.

യഹൂദനും ശമര്യരും തമ്മിലുള്ള വിവേചമായിരുന്നു പുരാതന മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയവിവേചനം.
പക്ഷേ, ഇരു കൂട്ടരും എല്ലാ തൊഴിലും ചെയ്യുന്നവരായിരുന്നു.
അമേരിക്കയിൽ ഇന്നും നിലനിൽക്കുന്ന വിവേചനത്തിന്റെ മുഖ്യ അടിസ്ഥാനം നിറമാണ്, തൊഴിലുമായി വലിയ ബന്ധമൊന്നും ഇല്ല.
പക്ഷേ, ഇന്ത്യയിലെ ദളിത് വിവേചനം എല്ലാം കൂടി കെട്ടുപിണഞ്ഞ, സങ്കീർണ്ണമായ ഒരു ഏർപ്പാടാണ്.

അത് വെളുത്താൽ തീരുന്ന പ്രശ്നമല്ല- കറുപ്പിച്ചാൽമനസിലാകുന്ന പ്രശ്നവും അല്ല.
 ·  Translate
25 comments on original post
6
Anuraj kylm's profile photo
 
Sheriyaannu
Add a comment...

resmi vava

Shared publicly  - 
 
കോഴിക്കോട് NIT യില്‍ അഡ്‌ഹോക് ഫാക്കല്‍റ്റി റിക്രൂട്ട്മെന്റ്. ജൂണ്‍ ഇരുപതിനു മുന്‍പ് അപേക്ഷിക്കണം.
http://www.nitc.ac.in/index.php/?url=news/view/1311/1

ഫിസിക്സ്കാര്‍ക്ക് പ്രത്യേകം ടിപ്സ്.

1. ബീടെക്ക് ഒന്നാം വര്‍ഷക്കാരുടെ കോമണ്‍ ഫിസിക്സ് കോഴ്സ് കൂടാതെ എഞ്ചിനിയറിങ്ങ് ഫിസിക്സില്‍ ബീടെക്കും ഫിസിക്സില്‍ എം‌എസ്സിയും ഉണ്ട്.

2. ഒന്നാം വര്‍ഷ എഞ്ചിനീയറിങ്ങ് ( മോഡേണ്‍ ഫിസിക്സ് - ആര്‍തര്‍ ബേസര്‍ ) പഠിപ്പിക്കാന്‍ എല്ലാ സെമസ്റ്ററിലും ആളെ വേണം.

3. ബീടെക്ക്/എം‌എസ്സി കോഴ്സുകള്‍ മണ്‍സൂണ്‍/വിന്റര്‍ സെമസ്റ്റര്‍ അനുസരിച്ച് മാറും. സിലബസ് വെബ്‌സൈറ്റില്‍ ഉണ്ട്, അതു നോക്കുക.

4. കണ്‍‌സോലിഡേറ്റഡ് സാലറി ആണ്. സ്കേല്‍ ഓഫ് പേ അല്ലാത്തതിനാല്‍ സര്‍‌വീസ് ആയി കൂട്ടില്ല.

5. റിസര്‍‌വേഷന്‍ ഉണ്ട്.
 ·  Translate
7
1
rakesh karthik's profile photoYasar K's profile photoresmi vava's profile photo
6 comments
 
+rakesh karthik don't forget www
Add a comment...

resmi vava

Shared publicly  - 
 
ഏതു സ്കൂളില്‍ വിട്ടാലും ഒരു ശരാശരി വിദ്യാര്‍ത്ഥി പത്തു കഴിയുമ്പഴേക്കും ശാസ്ത്രബോധമോ സാമൂഹ്യബോധമോ പഠിക്കില്ല. അത്യാവശ്യം മനുഷ്യരോട് ഇടപെടാനും കണക്കു കൂട്ടാനും ഭാഷ ഉപയോഗിക്കാനും പഠിക്കും. പുസ്തകത്തിലുള്ളത് ചിലതൊക്കെ പരീക്ഷയ്ക്ക് ഉത്തരമായി എഴുതാന്‍ പഠിക്കുന്നതിനേയും ഭാഷാ ഉപയോഗത്തിന്റെ കൂട്ടത്തില്‍ കൂട്ടിയാല്‍ മതി. എട്ടില്‍ പഠിക്കുന്ന ഒരാളോട് ആറിലെ പത്തു ചോദ്യം ചോദിച്ചാല്‍ നാലെണ്ണത്തിനു ഉത്തരം പറഞ്ഞാലായി. അതാണു പഠന നിലവാരം.

പിന്നെയെന്താ സ്കൂളുകള്‍ തമ്മിലുള്ള വ്യത്യാസം? ക്ലാസ് - അതുമാത്രം.
 ·  Translate
24
Rakesh Warier's profile photoShijan Kaakkara's profile photoBinosh T.B.'s profile photoresmi vava's profile photo
29 comments
 
സ്കൂളുകള്‍ തമ്മിലെ പഠനനിലവാരത്തിലെ വ്യത്യാസം അവ തമ്മിലെ ക്ലാസ് വ്യത്യാസത്തിന്റെ അത്രയും വരില്ലെന്ന്.

ഓണ്‍ ആന്‍ ആവറേജ് കാര്യമാണ്, ഡീവിയേഷന്‍സ് തീര്‍ച്ചയായും ഉണ്ട്. അത്തരം ഡീവിയേഷന്‍സിന്റെ സിഗ്നിഫിക്കന്‍സൊക്കെ പഠിച്ചിട്ടാണ് ആള്‍ക്കാര്‍ റിപ്പോര്‍ട്ടെഴുതുക. ഓരോന്നും എത്ര കിലോ ഉപ്പു കൂട്ടി വിഴുങ്ങണം എന്നു അവരു തന്നെ പറയും.
 ·  Translate
Add a comment...

resmi vava

Shared publicly  - 
 
 
മോഡേൺ ആർട്ട്/ ഇൻസ്റ്റാളേഷൻ ആർട്ടുകൾ, സംവരണത്തിന്റെ ആവശ്യം, പുരോഗമന വാദം, റാഷനലിസം എന്നിവയ്ക്കൊക്കെ ഉള്ള ഒരു കുഴപ്പം അവയൊക്കെ മനസ്സിലാക്കാനും ആസ്വദിക്കാനുമൊക്കെ അൽപ്പം എഫേർട്ട് അതൊക്കെ അതിനു തുനിയുന്നവരിൽ നിന്നും ആവശ്യപ്പെടുന്നുണ്ട് എന്നതാണ്. യഥാക്രമം അവയ്ക്കെതിരായി വരുന്ന കൗണ്ടർ ചോയിസുകൾക്ക്, പെട്ടെന്ന് ദഹിക്കാവുന്ന പൊതുബോധവും, ലളിതയുക്തിയും ഒക്കെ കൊണ്ട് പെട്ടെന്ന് ഹരിച്ചെടുക്കാവുന്ന ഒരു ഘടനയാണുള്ളതെന്നതിനാൽ ആൾക്കൂട്ടത്തിനിടയിൽ കൂടുതൽ സ്വീകാര്യതയും ഉണ്ട്.
പൊളിറ്റിക്കൽ കറക്റ്റ്നസും അങ്ങനെയുള്ള ഒരു പ്രതിഭാസമാണ്. സ്വയം അനുഭവം വരും വരെ അത് എല്ലാവർക്കും പെട്ടെന്ന് പിടി തരില്ല. അല്ലാതെ മനസ്സിലാക്കാൻ നല്ല എഫേർട്ടും, അത് മൂലം അഫക്റ്റഡാവുന്നവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനുള്ള മനസും കഴിവുമൊക്കെ വേണ്ടീ വരും. അതൊക്കെ വല്യ മെനകേടാണ്. ആ എഫേർട്ടെടുക്കാൻ വയ്യാത്തതിനാൽ , എന്റെ കൂടെ ഉള്ളവർക്കും, എനിക്കുമതുകൊണ്ട് പ്രശ്നം തോന്നിയില്ല അതുകൊണ്ട് അതൊരു പ്രശ്നമല്ല എന്ന കൺക്ലൂഷനിൽ പല വഴിക്കുമെത്താൻ ശ്രമിച്ച്, ആൾക്കൂട്ടം അതിനെ സ്വയം ന്യായീകരിച്ചുകൊണ്ടേ ഇരിക്കും.
 ·  Translate
17 comments on original post
6
കരീം മാഷ് തോണിക്കടവത്ത്'s profile photo
 
പൊളിറ്റിക്കൽ ഇൻ കറക്ട്നസ് അതനുഭവിക്കുന്നവൻറെ മാത്രം വേദനയാണ്. അന്നേരം
അത് മനസ്സിലാക്കാൻ വല്യ എഫേർട്സ് ഒന്നും വേണ്ട. 
 ·  Translate
Add a comment...

resmi vava

Shared publicly  - 
 
ഐന്‍സ്റ്റീനെ കൂട്ടുപിടിക്കാന്‍ പറ്റിയ അവസരം ഞാനായിട്ടെന്തിനാ കളയുന്നത്.
[ചോപയില്‍ നിന്നു പ്രചോദനം. ]

http://www.theguardian.com/commentisfree/2016/feb/12/einstein-gravitational-waves-physics?CMP=share_btn_tw
 ·  Translate
2
Add a comment...

resmi vava

Shared publicly  - 
 
സ്വര്‍ണ്ണാഭരണം വിഷയത്തില്‍ പല പോസ്റ്റുകളിലായി ഇട്ട കമന്റുകളാണ്. ചര്‍ച്ചയൊക്കെ അതാതു പോസ്റ്റില്‍ നടന്നോട്ടെ.
----
പൈസ ഉണ്ടെങ്കില്‍ - അതു സ്വര്‍ണ്ണത്തില്‍ തന്നെ നിക്ഷേപിക്കണം എന്നു നിര്‍‌ബന്ധമുണ്ടെങ്കില്‍ ഒരു കാരണവശാലും ആഭരണം /കോയിന്‍/ബാര്‍ വാങ്ങിക്കരുത്. ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് കിട്ടും. എല്ലാത്തരം ഇന്‍‌വെസ്റ്റ്മെന്റുകള്‍ക്കും ബാധകമായ റിസ്ക് /ലാഭം അനാലിസിസ് ഇതിനും ചെയ്യണം. അതിനെ മാറ്റി ആഭരണമാക്കാന്‍ ഒരിക്കലും നോക്കരുത്. ബാറായാലും കോയിന്‍ ആയാലും ആഭരണം ആയാലും സ്വര്‍ണ്ണം സൂക്ഷിക്കുന്നത് ഒരു വലിയ ബാദ്ധ്യതയാണ്. മോഷണം പോയാല്‍ പെട്ടെന്ന് ഉരുക്കുന്നതുകൊണ്ട് തിരിച്ചു കിട്ടാന്‍ സാദ്ധ്യതയില്ല.

നിക്ഷേപവും ആഭരണവും ഒരുമിച്ചു വേണമെങ്കില്‍ അവനോന് ഇട്ടോണ്ടു നടക്കാവുന്നതില്‍ കൂടുതല്‍ സ്വര്‍ണ്ണം വാങ്ങരുത്. ആഭരണം വാങ്ങുമ്പോള്‍ cost per wear കണക്കാക്കുക. സ്ഥിരമായി ആഭരണങ്ങള്‍ ഇടുന്നവര്‍ക്ക് പറ്റിയത് സ്വര്‍ണ്ണം/വെള്ളി/പ്ലാറ്റിനം ഒരു പരിധിവരെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ( അല്പം കനമുള്ള ഡിസൈന്‍സ് - ആണുങ്ങളുടെ ആഭരണങ്ങള്‍ ) എന്നിവയാണ്. നാലു പവന്റെ ഒരു സ്വര്‍ണ്ണമാല മുപ്പതു കൊല്ലം ഇടുന്നവര്‍ക്ക് ഇന്നത്തെ റേറ്റു വച്ച് cost per wear പത്തു രൂപയില്‍ താഴെയേ വരൂ.

പ്രഷ്യസ് മെറ്റല്‍സിന്റെ ആഭരണം പൊട്ടിപ്പോയാലും മെറ്റലിന്റെ സ്കാപ് വില കണ്ണുമടച്ചു കിട്ടും. വാങ്ങിച്ചപ്പം കൊടുത്ത പണിക്കൂലി നഷ്ടമൊന്നുമില്ല. മനുഷ്യന്മാരു പണിയെടുത്തിട്ടല്ലേ ആഭരണമായത് ? പണിക്കൂലി തൊഴിലാളിയുടെ ന്യായമായ അവകാശമാണ്. കൊടുക്കാന്‍ സൗകര്യമില്ലാത്തവര്‍ ആഭരണങ്ങള്‍ ഉപേക്ഷിക്കുക.
 ·  Translate
9
smitha pk's profile photoMaithreyi Sriletha's profile photoresmi vava's profile photoPatric Edward (പത്രോസ്)'s profile photo
13 comments
 
അങ്ങനെ ഒരു കണക്ക് കൂട്ടല്‍ ഇത് വരെ ആലോചിച്ചില്ലായിരുന്നൂ. താങ്ക്സ്.
 ·  Translate
Add a comment...

resmi vava

Shared publicly  - 
 
ഈ നാടു നന്നാവില്ല.
 ·  Translate
 
ഈ സമയത്ത് ഈ പോസ്റ്റിട്ടവൻ ആരായിരിക്കും. സി.പി.എമ്മിന്റെ സാമൂഹിക വിദ്യാഭ്യാസം ആർ.എസ്.എസിന്റെത് പോലെ തോന്നുന്നത് സ്വാഭാവികമാണ്.
 ·  Translate
11 comments on original post
17
Almighty Dinkan's profile photoDon Corleone's profile photoSarija Sivakumar's profile photoShijan Kaakkara's profile photo
10 comments
 
...
Add a comment...

resmi vava

Shared publicly  - 
 
രണ്ടാഴ്ചയിലൊരിക്കല്‍ മാത്രം നോണ്‍‌വെജ് കഴിക്കുന്നോര്‍ വെജ് ആണോ നോണ്‍‌വെജ് ആണോ ?
 ·  Translate
7
Muralikrishna Maaloth's profile photoഅഗ്നി പുത്രൻ's profile photoAnaa Mika's profile photo
11 comments
 
+അഗ്നി പുത്രൻ ഒന്നുക്ക് നൂറായി വിളിക്കുന്നവന്‌ തിരികെ കിട്ടും. അത്ര്യേള്ളൂ...
:P
 ·  Translate
Add a comment...

resmi vava

Shared publicly  - 
 
ഫൂഡ് ഫോട്ടോഗ്രഫി.
മനസ്സിനും ശരീരത്തിനും ഫൂഡ്. റസ്കും കഥപ്പുസ്തകവും.
 ·  Translate
31
Rakesh Warier's profile photoresmi vava's profile photoreshMa Jannath's profile photoBiju Balakrishnan's profile photo
17 comments
 
ഈ ഒറ്റ നോവൽ കൊണ്ട് മനു ജോസഫിന്റെ ഫാനായി...സൂപ്പർ നോവൽ...അമീർഖാൻ PK സിനിമ ചെയ്ത പോലെ ഇതും സിനിമയായി ഇന്ത്യയെ കാണിക്കേണ്ടതാണ്....
 ·  Translate
Add a comment...

resmi vava

Shared publicly  - 
 
 
Omid Kokabee, a physics graduate student at UT Austin who has been imprisoned in Iran since 2011, was recently granted medical furlough for cancer treatment. While the leave is temporary and must be renewed every two weeks, it is good news for Kokabee and those advocating for his release.
Imprisoned Iranian physics graduate student temporarily released for kidney operation
View original post
1
Add a comment...

resmi vava

Shared publicly  - 
 
ഒരു സെമസ്റ്റര്‍ കോഴിക്കോട് ജീവിതം ഈ ആഴ്ച തീരുന്നു. ലാബിനോടുള്ള പേടി പൂര്‍ണ്ണമായും മാറി എന്നതാണ് അച്ചീവ്‌മെന്റ്. പേഴ്സണല്‍ ലെവലില്‍ ഒരു റീഹാബ് ആയിരുന്നു ഇവിടം. അതിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് പോവുന്നതിന്റെ ത്രില്ലും പേടിയും ഒരുമിച്ചുണ്ട്. തല്‍ക്കാലം ബാംഗ്ലൂരേക്കാണ് കുടിയേറ്റം. അവിടെ പണിയെന്തേലും കിട്ടുമായിരിക്കും.
 ·  Translate
25
resmi vava's profile photoMithra Poduval's profile photoSheeja Rajagopal (Shee)'s profile photoസാക്ഷി's profile photo
9 comments
 
വിദേശവാസം ഇഷ്ടമെങ്കിൽ ഞാനൊരിടത്ത് പ്ലസിട്ട് വിളിച്ചത് നോക്കൂ.
 ·  Translate
Add a comment...
Story
Introduction
Research student at IISER-P.
Bragging rights
Can read and write English, knows a little arithmetic.
Education
  • IISER, Pune
    present
  • Annamalai University
  • Mt. Carmel
  • DBHSS
  • SNDPUPS
  • Govt. SNDPLPS
Basic Information
Gender
Female
Other names
V. Resmi, Viswanathan Resmi
Work
Occupation
Student
Employment
  • Student, present
Places
Map of the places this user has livedMap of the places this user has livedMap of the places this user has lived
Currently
Pune
Previously
Chengannur - Kottayam - Chidambaram - Bangalore