Profile cover photo
Profile photo
LENIN BABU
117 followers -
i am passionately in love with cinema
i am passionately in love with cinema

117 followers
About
LENIN's posts

Post has attachment

Post has shared content
ശ്രീനാരായണ ജയന്തി ചിന്തകൾ
----------------------------------------------

1916 മെയ് 22 നു ശ്രീനാരായണ ഗുരു , ഡോ.പൽ‌പ്പുവിനു എഴുതിയ കത്ത്

എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസാക്കുന്നത് കൊണ്ടും, യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും, യോഗത്തിന്റെ ജാത്യാഭിമാനം വർദ്ധിച്ചു വരുന്നതു കൊണ്ടും, മുൻ‌പേ മനസ്സിൽ നിന്നും 
വിട്ടിരുന്നതു പോലെ ഇപ്പോൾ വാക്കിൽ നിന്നും പ്രവൃത്തിയിൽ നിന്നും യോഗത്തെ വിട്ടിരിയ്ക്കുന്നു

എന്ന് നാരായണഗുരു

അതേ വർഷം തന്നെ ഗുരു നടത്തിയ മറ്റൊരു പ്രഖ്യാപനം

“നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും സംവത്സരം കഴിഞ്ഞിരിയ്ക്കുന്നു.എന്നിട്ടും ചില പ്രത്യേക വർഗ്ഗക്കാൽ നമ്മെ അവരുടെ വർഗ്ഗത്തിൽ പെട്ടതായി വിചാരിച്ചും പ്രവർത്തിച്ചും വരുന്നതായും അതു ഹേതുവാൽ നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിട വരുത്തിയിട്ടുണ്ടെന്നും അറിയുന്നു.

നാം പ്രത്യേകം ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല.വിശേഷിച്ച് നമ്മുടെ ശിഷ്യവർഗ്ഗത്തിൽ നിന്നും മേൽ‌പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിൻ‌ഗാമിയായി വരത്തക്കവണ്ണം ആലുവ അദ്വൈതാശ്രമത്തിൽ ശിഷ്യ സംഘത്തിൽ ചേർത്തിട്ടുള്ളൂ എന്നും മേലും ചേർക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിയ്ക്കുന്നതുമാകുന്നു.ഈ വസ്തുതത പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധം ചെയ്തിരിയ്ക്കുന്നു.”

Post has attachment
എന്റെയും favorite illustrator ആണ് എ.എസ്.
എ.എസ്സിന്റെ ലാവണത്തിലെ പുതുതലമുറ ചിത്രകാരന്റെ ആസ്വാദനക്കുറിപ്പ്.

(മാതൃഭൂമിയില്‍ ഇലസ്‌ട്രേറ്ററാണ് ലേഖകന്‍))

Post has attachment
കഴിഞ്ഞയാഴ്ച 'Chinatown' കണ്ട അതേ ദിവസം തന്നെ യാദൃശ്ചികമായാണ് 'The Departed' കണ്ടത്.
Jack Nicholson ന്റെ രണ്ടു ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങള്‍.
യാദൃശ്ചികത രസകരമായി തോന്നി.
'One Flew Over the Cuckoo's Nest' ഒരിക്കല്‍ക്കൂടി കാണാന്‍ തോന്നുന്നു.

Post has attachment
മജീദ് മജീദി സംവിധാനം ചെയ്ത 'ദ കളര്‍ ഓഫ് പാരഡൈസ് (1999) എന്ന സിനിമയെക്കുറിച്ച്...

Post has attachment
ക്രൈം, മിസ്റ്ററി ജനുസ്സിലുള്ള സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ നഷ്ടപ്പെടുത്തരുതാത്ത സിനിമയായ മിസ്റ്റിക് റിവറിനെപ്പറ്റി...

Post has shared content
An Interesting View Of The Government....

(Visit www.yesiknowthat.com for more stories like this!)
Photo

Post has shared content
മോഡസ്റ്റിയുടെ പ്രചാരകരും പാശ്ചാത്യ സംസ്കാര വിരുദ്ധരും മറ്റു നാനാവിധ റേപ്പിസ്റ്റ് പക്ഷക്കാരും  സ്വാമിമാരും മുല്ലാമാരും പാതിരിമാരും ഒക്കെ വന്ന് ക്യൂവായി നിന്ന് ന്യായീകരിച്ചോളൂ, ഇത് ഇന്നത്തെ ന്യൂസില്‍ തപ്പി കണ്ടുപിടിച്ചത്.

ഏഴുവയസ്സുകാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നെന്നു പറയൂ.

സഹോദര സ്ഥാനത്തുള്ള ബന്ധുക്കള്‍  അന്യ സ്ത്രീയെ പെങ്ങളെപ്പോലെ കരുതുമെങ്കിലും പെങ്ങളെ അന്യസ്ത്രീയായി കരുതിപ്പോയതാണു കുഴപ്പം എന്നു പറയൂ.

ഗ്രാമത്തിലെ ബാലിക പാശ്ചാത്യ സംസ്കാരം അനുകരിച്ചതുകൊണ്ടാണെന്നു പറയൂ.

ഒരു പെണ്‍കുട്ടിയെ തനിച്ചു വീട്ടിലാക്കി ചവറു പെറുക്കുന്ന ജോലി ചെയ്യാന്‍ പോയ അവളുടെ അച്ഛനമ്മമാരുടെ കുഴപ്പം ആണെന്നു പറയൂ.

രാത്രി  പെണ്‍കുട്ടികള്‍ പുറത്തു പോയതുകൊണ്ടാണു  പകല്‍ വീട്ടിനകത്ത് അവര്‍ ബലാത്സംഗം ചെയ്യപ്പെട്ടതെന്നു പറയൂ.

എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കൂ കുറ്റം കുറ്റവാളിയുടേതു മാത്രമല്ല ഈ കുട്ടികളുടേതുമാണെന്നു പറയാന്‍.

( പ്രമുഖ പത്രങ്ങള്‍ മിക്കതിലും   ഈ വാര്‍ത്തകള്‍ കണ്ടില്ല. ഏതോ കുഗ്രാമത്തിലെ ചവറു വാരുന്നവരുടെയും തെണ്ടിത്തിരിയുന്നവരുടെയും മക്കളെ കാണുമ്പോള്‍ അമ്മയെയും പെങ്ങളെയും മക്കളെയും ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലല്ലോ നമുക്കൊന്നും. )

http://www.straitstimes.com/breaking-news/asia/story/seven-year-old-girl-raped-murdered-india-report-20130112  http://timesofindia.indiatimes.com/city/lucknow/14-year-old-raped-by-relatives-in-Banthara/articleshow/17990322.cms

ലേബല്‍-: ന്യൂസ് വാല്യൂ ഇല്ലാത്ത ജീവിതങ്ങള്‍.

Post has attachment
releasing tomorrow...

Post has attachment
Happy New Year!
Wait while more posts are being loaded