“എന്റെ പേരു ലിൻഡാ സർസൗർ, ഞാൻ വാഷിങ്ങ്ടണിലേക്കുള്ള സ്ത്രീകൾടെ പ്രക്ഷോഭ റാലിയിലെ സംഘാടകരിൽ ഒരാളാണ്. ഞാനിവിടെ നിൽക്കുന്നത്, ക്ഷമാപണില്ലാത്തൊരു (unapologetically) മുസ്ലീം അമേരിക്കൻ ആയിട്ടാണ്, ക്ഷമാപണമില്ലാത്തൊരു പാലസ്തീൻ അമേരിക്കൻ ആയിട്ടാണ്, ക്ഷമാപണമില്ലാത്തൊരു ബ്രൂക്ക്ലിൻ ന്യൂയോർക്ക്-കാരിയുമായിട്ടാണ്.
സഹോദരി സഹോദരന്മാരെ, നിങ്ങളാണ് ജനാധിപത്യം. നിങ്ങളാണന്റെ സമൂഹത്തിനു വേണ്ടിയുള്ള പ്രതീക്ഷ. അമേരിക്കൻ പ്രസിഡൻസിയെ ഞാൻ ബഹുമാനിക്കും, പക്ഷെ ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ്-നെ(ഡോണാൾഡ് ട്രമ്പ്) ഞാൻ ബഹുമാനിക്കില്ല. മുസ്ലീംഗളേയും, കറുത്തവർഗ്ഗക്കാരേയും, രേഖകളില്ലാത്തവരേയും, മെക്സിക്കൻസിനേയും, അംഗവൈകല്യമുള്ളവരേയും, സ്ത്രീകളേയും അധിക്ഷേപിച്ചുകൊണ്ടും ഭിന്നിപ്പിച്ചുകൊണ്ടും ജയിച്ച ഈ തിരഞ്ഞെടുപ്പിനേയും ഭരണത്തേയും ഞാൻ ബഹുമാനിക്കില്ല.
പല സമൂഹങ്ങളും, എന്റെ മുസ്ലീം സമൂഹം ഉൾപ്പെടെ, കഴിഞ്ഞ പതിനഞ്ച് വർഷമായി, ബുഷിന്റേയും ഒബാമയുടേയും ഭരണങ്ങളുടെ കീഴിൽ എല്ലാം മൗനമായി സഹിച്ചു പോരുന്നു. നിങ്ങൾക്കിപ്പോൾ അന്യായമെന്ന് തോന്നുന്ന പല കാര്യങ്ങളും -- മുസ്ലീം സ്വത്വ രേഖകൾ, മുസ്ലീങ്ങൾക്കെതിരെയുള്ള നിരോധനാജ്ഞകൾ, മുസ്ലീം സമുദായത്തോടുള്ള മനുഷ്യത്വരഹിതമായ വിവേചനങ്ങൾ, ഇവയെല്ലാം കഴിഞ്ഞ പതിനഞ്ച് വർഷമായുള്ള യാഥാർത്ഥ്യങ്ങളാണ്.
സഹോദരീസഹോദന്മാരെ, നിങ്ങൾ ആദ്യമായിട്ടാണ് ഇവിടെ വന്നിട്ടുള്ളതെങ്കിൽ, ആദ്യമായിട്ടാണ് ഒരു മാർച്ചിൽ പങ്കെടുക്കുന്നതെങ്കിൽ, ഞാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു, നിങ്ങളുടെ സ്വരം ഉച്ചത്തിൽ മുഴങ്ങേണ്ടതുണ്ട് -- കറുത്തവർഗ്ഗക്കാരികൾക്ക് വേണ്ടി, അമേരിക്കൻ ഗോത്രവർഗ്ഗക്കാരികൾക്ക് വേണ്ടി, രേഖകളില്ലാതെ കഴിയുന്ന സ്ത്രീകൾക്ക് വേണ്ടി, LGBT QIA സമൂഹത്തിനു വേണ്ടി, അംഗവൈകല്യം ബാധിച്ചവർക്ക് വേണ്ടി.
നിങ്ങൾക്ക് എന്നെ വിശ്വസിക്കാം, നിങ്ങളുടെ ഈ മുസ്ലീം സഹോദരിയിൽ, അവളുടെ സ്വരം ഉച്ചത്തിൽ മുഴങ്ങുവാൻ, അവളുടെ കാലടികൾ തെരുവിലേക്കിറങ്ങുവാൻ, അവളുടെ ശിരസ്സ് കുനിയാതെയിരിക്കുവാൻ, കാരണം എനിക്ക് ഭയമില്ല.
സഹോദരീസഹോദരന്മാരെ ഭയം ഒരു തിരെഞ്ഞെടുക്കൽ മാത്രമാണ്. നമ്മളാണ് ഭൂരിപക്ഷം. അമേരിക്കയുടെ മനസ്സാക്ഷി നമ്മളാണ്. ഈ രാജ്യത്തിന്റെ ധർമ്മമണ്ഠലം നമ്മളാണ്. നിങ്ങൾ ശരിയായ പാതയിലൂടെയാണോ നീങ്ങുന്നത് എന്ന് അറിയണമെങ്കിൽ, വെള്ളക്കാരല്ലാത്ത സ്ത്രീകളെ അനുഗമിക്കുക സഹോദരീ സഹോദരന്മാരെ. ഞങ്ങൾക്കറിയാം എവിടെയാണ് പോകേണ്ടതെന്ന്. നീതി എവിടെ ലഭിക്കും എന്നും ഞങ്ങൾക്കറിയാം. കാരണം, ഞങ്ങൾ നീതിക്ക് വേണ്ടി പോരാടുമ്പോൾ എല്ലാവർക്കും വേണ്ടിയാണ്, എല്ലാ സമൂഹങ്ങൾക്കും വേണ്ടിയാണ് പോരാടുന്നതു.
നിങ്ങൾ ഇവിടെ പങ്കെടുക്കാനുണ്ടായ കാരണം ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ. അമ്മമാർ, യോഗടീച്ചർമാർ, ബേക്ക്ർമാർ, തുടങ്ങി വളരെ സാധാരണക്കാർ കാരണമാണ് ഈ റാലി സംഭവിച്ചതു. യാതൊരു വിധ കമ്പനി ഭീന്മമരുടെ ചിലവില്ലാതെ, അവരുടെ പണമില്ലാതെ, നിങ്ങളുടെ ഡോളറിലാണ് ഈ റാലി നടന്നതു. ഇത് നിങ്ങളുടെ അധ്വാനമാണ്, നിങ്ങളാണ് ഇതിനിടയാക്കിയതു. ഇന്നിവിടെ ഈ വേദിയിൽ, ഇതിന്റെ സംഘാടകരിൽ ഒരാളായ എന്റെ സഹോദരതുല്യമായ, സമീക്കയോടൊപ്പവും കാർമെൻ-നോടൊപ്പവും എന്റെ കുടുംബത്തോടൊപ്പവും ഇവിടെ നിൽക്കാനായതിൽ ഞാൻ അഭിമാനിക്കുന്നു.
കാരണം, ഞാൻ എന്റെ അമ്മയെ ഈ പ്രക്ഷോഭത്തിലേക്ക് കൂട്ടിയിരുന്നു. എന്റെ മകൾക്കൊപ്പവും എന്റെ കുട്ടികൾക്കൊപ്പവും ഞാൻ ഇതിൽ പങ്കെടുക്കുന്നു. അതിലുപരി, ഞാൻ കൈവശപ്പെടുത്തിയിരിക്കുന്ന പാലസ്തീൻ ഭൂമിയിലെ എന്റെ അമ്മൂമ്മയോടൊപ്പവുമാണ്, അവരുടെ ഭാവനകൾക്കതീതമാണീ പ്രക്ഷോഭം സഹോദരീസഹോദന്മാരെ. ഇവിടെ നിങ്ങളോടൊപ്പം നിൽക്കുന്നതിൽ വളരെ അഭിമാനിക്കുന്നു. (മുദ്രവാക്യത്തോടെ) എല്ലാവർക്കും നീതി !”
അമേരിക്കയിൽ മാത്രമല്ല ലോകെമെമ്പാടും അമാനവ സംഗമമം! തലയിൽ തട്ടമിട്ട് കുടുംബത്തോടൊപ്പം, തീപ്പൊരി പ്രസംഗം നടത്തിയ ലിൻഡാ സർസൗർ. 21 ജനുവരി 2017ൽ, ലോകമെമ്പാടും 634 നഗരങ്ങളിൽ ഡോണാൾഡ് ട്രമ്പിന്റെ പ്രസിഡന്റ് പദവിക്കെതിരെ സ്ത്രീകൾ നയിച്ച റാലി. പുസ്സി എന്ന പദത്തിനു പുസ്സിക്യാറ്റിന്റെ പിങ്ക് ഹാറ്റുകൾ നിർമ്മിച്ചുകൊണ്ടും കുറിക്കുകൊള്ളുന്ന പ്ലക്കാർഡുകൾ പിടിച്ചുകൊണ്ടും (i could call him a “cunt” but he has no depth or warmth) യാതൊരു വിധ കോർപ്പറേറ്റ് സ്പോൺസർഷിപ്പുമില്ലാതെ, യാതൊരുവിധ രാഷ്ട്രീയ സംഘടനകളുടേയും ഭാരമില്ലാതെ, ഇത്രയും ഗംഭീരമായ പ്ലാനിംഗോടു കൂടി 7 മില്യണോളം മുലകൾ ലോകമെങ്ങും ചേർന്നിരിക്കുന്നു. മുലയില്ലാത്താവരാകട്ടെ മുലകൾ വെച്ച് കെട്ടി അവരോടൊപ്പം കൂടുന്നു. ഫക്ക് എന്ന് കോഴിക്കോടെ അമാനവ സംഗമത്തിനു പ്ലക്കാർഡ് കണ്ട് ഞെട്ടിയ ബൗദ്ധിക നര ബാധിച്ച മോറലിസ്റ്റുകൾ ഈ റാലിയിലെ പ്ലക്കാർഡുകൾ കണ്ട് ആത്മഹത്യ ചെയ്തിട്ടുണ്ടാവണം. അസലാമു അലൈക്കും എന്ന് തുടങ്ങിയ പ്രസംഗംങ്ങൾ കേട്ട്, കോഴിക്കോട് ബീച്ചിലെ അമാനവ സംഗമത്തിന്റെ നിസ്കാരം കണ്ട് ലിബറൽ ഞെട്ടലുകൾ രേഖപ്പെടുത്തിയവർ മാളങ്ങളിൽ ഒളിച്ചിട്ടുണ്ടാവും. തട്ടമിട്ട് മുസ്ലീം ആണെന്ന് പറയാൻ ലവലേശം ഖേദമില്ലാതെ, അഭിമാനത്തോടെ അനേകം സ്ത്രീകൾ. വെള്ളക്കാരായ ക്രിസ്ത്യൻ ആണുങ്ങൾ വരക്കുന്ന കളങ്ങൾക്ക് പുല്ലുവില കല്പീച്ചുകൊണ്ട് സ്ത്രീകൾ, പലനിറങ്ങളിൽ!
ഈ ദിവസം കഴിയാതെ ഇരിക്കട്ടെ. അസലാമു അലൈക്കും!
Shared publiclyView activity